തൃശ്ശൂര്‍: പൂരം നടത്തിപ്പ് സംബന്ധിച്ച തീരുമാനം നാളെ ചേരുന്ന യോഗത്തിന് ശേഷമെന്ന് ദേവസ്വം മന്ത്രി വി എന്‍ വാസവന്. തിരുവമ്പാടി, പാറമേക്കാവ് ദേവസ്വം ഭാരവാഹികളും ജില്ലാ ഭാരവാഹികളും ഉദ്യോഗസ്ഥരും ചേര്‍ന്ന അവലോകന യോഗം നാളെ രാവിലെ 10.30ന് ചേരുമെന്നും ഇതിനായി ഹൈക്കോടതി അനുമതി നല്‍കിയെന്നും വി എന്‍ വാസവന് പറഞ്ഞു.
പൂരം നടത്തിപ്പ് സംബന്ധിച്ച് അവസാന തീരുമാനത്തിലേക്ക് എത്തിയിട്ടില്ല. സര്‍ക്കാര്‍ ഏകപക്ഷീയമായി തീരുമാനം എടുക്കില്ല. ദേവസ്വങ്ങളുമായി കൂടിയാലോചന നടത്തിയ ശേഷമായിരിക്കും തീരുമാനം എന്നും വി എന്‍ വാസവന് പറഞ്ഞു.
പരിക്കേറ്റവര്‍ക്ക് വിദഗ്ധ ചികിത്സ ലഭ്യമാക്കുകയാണ്. 10 പേര് ഐസിയുവിലവാണ്. 3 പേരുടെ നില ഗുരുതരമാണ്. കെഡാവര്‍ പരിശോധനയില്‍ ശരീരഭാഗങ്ങള്‍ കിട്ടി. ഇന്നത്തെ പരിശോധനകൂടി നടന്നാല്‍ മാത്രമെ എത്രപേര്‍ അപകടത്തില്‍പ്പെട്ടൂവെന്നത് വ്യക്തമാവൂ. ദുരന്ത പശ്ചാത്തലത്തില്‍ സ്പെഷ്യല്‍ കാബിനറ്റ് നടക്കും. ചികിത്സയിലായതിനാലാണ് മുഖ്യമന്ത്രി സംഭവസ്ഥലത്ത് എത്താത്തതെന്നും വി എന്‍ വാസവന് പറഞ്ഞു.
വെടിക്കെട്ട് അപകടത്തില്‍ മരിച്ച ഏഴ് പേരുടെ പൂര്‍ണ മൃതദേഹങ്ങള്‍ ലഭിച്ചുവെന്നാണ് ജില്ലാ കളക്ടര്‍ ശിഖ സുരേന്ദ്രന് അറിയിച്ചത്. അതില്‍ മൂന്നു പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. പഴയന്നൂര്‍, വെണ്ണൂര്‍, പാറക്കുണ്ടില്‍ വീട്ടില്‍ സുദര്ശനന് (54), പാലക്കാട് കല്ലൂര്‍, കുമരനെല്ലൂര്‍ മടിപ്പുറത്തു വീട്ടില്‍ കോര്‍മന്‍ മകന് വാസുദേവന്‍ (54), കുണ്ടന്നൂര്‍ പുതുക്കാട്ടില്‍ വീട്ടില്‍ വിജയന് മകന് സുവിന് (39) എന്നിവരെയാണ് തിരിച്ചറിഞ്ഞത്. സുദര്‍ശന്റെയും വാസുദേവന്റെയും സുവിന്റെയും മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് കൈമാറി.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.