Wednesday, 22 April 2026

ജഡ്ജിയുടെ വാഹനത്തിൽ ബസിടിച്ച കേസ്: ബസ് ഡ്രൈവർക്കെതിരേയുള്ള കേസ് റദ്ദാക്കി കോടതി

ജഡ്ജിയുടെ വാഹനത്തിൽ ബസിടിച്ച കേസ്: ബസ് ഡ്രൈവർക്കെതിരേയുള്ള കേസ് റദ്ദാക്കി കോടതി

കൊച്ചി: ജഡ്‌ജിയുടെ ഔദ്യോഗിക വാഹനത്തിൽ ബസിടിച്ച്, വാഹനം ഓടിച്ച ഡ്രൈവർക്ക് പരിക്കേറ്റ കേസിൽ ബസ് ഡ്രൈവർക്കെതിരേയുള്ള കേസുകൾ ഹൈക്കോടതി റദ്ദാക്കി. സംഭവം ഒരു മോട്ടോർ വാഹന അപകടമാണെന്നും ക്രിമിനൽ നടപടിക്ക് വിധേയമല്ലെന്നും ചൂണ്ടിക്കാട്ടുകയായിരുന്നു കോടതി. എറണാകുളം സ്വദേശിയായ ബസ് ഡ്രൈവർ ഷജീർ സ​മ​ര്‍​പ്പി​ച്ച അ​പ്പീ​ല്‍ പ​രി​ഗ​ണി​ച്ചാ​ണ് കോടതി ന​ട​പ​ടി.

ജ​ഡ്ജി​യു​ടെ ഡ്രൈ​വ​റെ ത​ട​യാ​നോ പൊ​തു​പ്ര​വ​ര്‍​ത്ത​ക​ന്‍റെ ഔ​ദ്യോ​ഗി​ക കൃ​ത്യ​ങ്ങ​ള്‍ നി​ര്‍​വ​ഹി​ക്കു​ന്ന​തി​ല്‍ നി​ന്ന് വി​ല​ക്കു​ന്ന​തി​നോ ബ​സ് ഡ്രൈ​വ​ര്‍​ക്ക് ഉ​ദ്ദേ​ശ്യ​മു​ണ്ടെ​ന്ന് സൂ​ചി​പ്പി​ക്കു​ന്ന ഒ​ന്നും കേ​സി​ലി​ല്ലെ​ന്ന് ജ​സ്റ്റീ​സ് വി എ ശ്യാം ​കു​മാ​ര്‍ ചൂ​ണ്ടി​ക്കാ​ട്ടി.

ഇ​ന്ത്യ​ന്‍ ശി​ക്ഷാ നി​യ​മ​ത്തി​ലെ സെ​ക്ഷ​ന്‍ 324 (അ​പ​ക​ട​ക​ര​മാ​യ മാ​ര്‍​ഗ​ങ്ങ​ളി​ലൂ​ടെ പ​രി​ക്കേ​ല്‍​പ്പി​ക്ക​ല്‍), സെ​ക്ഷ​ന്‍ 353 (പൊ​തു​ജ​ന​ങ്ങ​ളെ ആ​ക്ര​മി​ക്ക​ല്‍), 1984 ലെ ​പൊ​തു സ്വ​ത്തി​ന് നാ​ശ​ന​ഷ്ട​ങ്ങ​ള്‍ ത​ട​യ​ല്‍ നി​യ​മം എ​ന്നി​വ പ്ര​കാ​ര​മാ​ണ് ഡ്രൈ​വ​ര്‍​ക്കെ​തി​രെ കേ​സെ​ടു​ത്ത​ത്. എ​ന്നാ​ല്‍ ഈ ​കു​റ്റ​ങ്ങ​ള്‍ നി​ല​നി​ല്‍​ക്കി​ലെ​ന്നാണ് കോ​ട​തി വ്യ​ക്ത​മാ​ക്കിയത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

തൃശൂർ വെടിപ്പുര അപകടം: പാറമേക്കാവിന് വേണ്ടി വെടിക്കെട്ട് സാമഗ്രികൾ നിർമിച്ച പടക്കനിർമാണ ശാലക്ക് സ്റ്റോപ്മെമ്മോ

തൃശൂർ വെടിപ്പുര അപകടം: പാറമേക്കാവിന് വേണ്ടി വെടിക്കെട്ട് സാമഗ്രികൾ നിർമിച്ച പടക്കനിർമാണ ശാലക്ക് സ്റ്റോപ്മെമ്മോ

തൃശൂര്‍: മുണ്ടത്തിക്കോട് സ്ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ പാറമേക്കാവ് ദേവസ്വത്തിനുവേണ്ടി വെടിക്കെട്ട് സാമഗ്രികള്‍ നിര്‍മ്മിച്ചിരുന്ന പടക്കനിര്‍മ്മാണശാലയ്ക്ക് സ്റ്റോപ്പ് മെമ്മോ നല്‍കി. ജില്ലാ കളക്ടറുടെ നിര്‍ദ്ദേശപ്രകാരം ചിറ്റൂര്‍ തഹസില്‍ദാര്‍ ആര്‍ രാമചന്ദ്രനാണ് സ്റ്റോപ്പ് മെമ്മോ നല്‍കിയത്. പാലക്കാട് മുതലമട വെള്ളാരംകടവിലുള്ള വെടിമരുന്ന് നിര്‍മ്മാണശാലയ്ക്കാണ് സ്റ്റോപ്പ് മെമ്മോ നല്‍കിയത്.

കഴിഞ്ഞ ദിവസമാണ് സാമ്പിള്‍ വെടിക്കെട്ടിനും പ്രധാന വെടിക്കെട്ടിനും വേണ്ടിയുളള ഒരുക്കങ്ങള്‍ നടന്ന തിരുവമ്പാടിയുടെ വെടിക്കെട്ട് പുരയില്‍ സ്‌ഫോടനമുണ്ടായത്. രണ്ട് വെടിക്കെട്ടിനും വേണ്ടി കരുതിവെച്ചിരുന്ന കരിമരുന്ന് വെടിക്കെട്ട് പുരയിലുണ്ടായിരുന്നു. 13 പേര്‍ക്കാണ് അപകടത്തില്‍ ജീവന്‍ നഷ്ടമായത്. അപകടത്തില്‍ മരിച്ച ഏഴു പേരുടെ പൂര്‍ണ മൃതദേഹങ്ങള്‍ ലഭിച്ചു. അതില്‍ 3 പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്.

പഴയന്നൂര്‍, വെണ്ണൂര്‍, പാറക്കുണ്ടില്‍ വീട്ടില്‍ സുദര്‍ശനന്‍ (54), പാലക്കാട് കല്ലൂര്‍, കുമരനെല്ലൂര്‍ മടിപ്പുറത്തു വീട്ടില്‍ കോര്‍മന്‍ മകന്‍ വാസുദേവന്‍ (54), കുണ്ടന്നൂര്‍ പുതുക്കാട്ടില്‍ വീട്ടില്‍ വിജയന്‍ മകന്‍ സുവിന്‍ (39) എന്നിവരെയാണ് തിരിച്ചറിഞ്ഞത്. സുദര്‍ശന്റെയും വാസുദേവന്റെയും സുവിന്റെയും മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് കൈമാറി.

ബാക്കി ആറ് പേരെ തിരിച്ചറിഞ്ഞിട്ടില്ല. 13 പേര്‍ ചികിത്സയില്‍ കഴിയുന്നുണ്ട്. സതീഷ് (46), പ്രവീണ്‍ (45) എന്നിവര്‍ വെന്റിലേറ്ററിലാണ്. ബാബു (56), രാജേഷ് (40), ഹരി (40), അനിത (50), അഖില്‍ (30), ഉദയകുമാര്‍ (48), ബാബു (57), ഭവാനി(65), വിഷ്ണു (30) എന്നിവര്‍ മെഡിക്കല്‍ കോളജിലും സാജന്‍ (38), വില്‍സണ്‍ (60) എന്നിവര്‍ എലൈറ്റ് ഹോസ്പിറ്റലിലുമാണ് ചികിത്സയിലുള്ളത്. ആശുപത്രിയില്‍ നിന്നും സുഭദ്ര(68), സുന്ദരന്‍(46), എന്നിവരെ ഡിസ്ചാര്‍ജ് ചെയ്തു. തിരിച്ചറിയാനാവാത്ത വിധത്തിലുള്ള ശരീര ഭാഗങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഇവ തിരിച്ചറിയാന്‍ ശാസ്ത്രീയ പരിശോധനകള്‍ അവശ്യമാണ്. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

മുണ്ടത്തിക്കോട് സ്‌ഫോടനത്തില്‍ ജുഡീഷ്യല്‍ അന്വേഷണം; മരിച്ചവരുടെ കുടുംബത്തിന് 14 ലക്ഷംരൂപ ധനസഹായം

മുണ്ടത്തിക്കോട് സ്‌ഫോടനത്തില്‍ ജുഡീഷ്യല്‍ അന്വേഷണം; മരിച്ചവരുടെ കുടുംബത്തിന് 14 ലക്ഷംരൂപ ധനസഹായം

തൃശ്ശൂര്‍: മുണ്ടത്തിക്കോട് സ്‌ഫോടനത്തില്‍ മരിച്ചവരുടെ കുടുംബത്തിന് 14 ലക്ഷം രൂപ പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍. സിഎംഡിആര്‍എഫില്‍ നിന്നും 10 ലക്ഷം രൂപ വീതവും എസ്ഡിആര്‍എഫില്‍ നിന്നും 4 ലക്ഷം രൂപ വീതവും നല്‍കാനാണ് തീരുമാനം. പരിക്കേറ്റവര്‍ക്ക് രണ്ട് ലക്ഷം രൂപ വീതം നല്‍കും. പരിക്കേറ്റവര്‍ക്ക് സൗജന്യ ചികിത്സ ഉറപ്പാക്കുമെന്നും മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി. ദുരന്തത്തില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു.

ദുരന്തം സംബന്ധിച്ച് 9 മൃതദേഹങ്ങളാണ് മോര്‍ച്ചറിയിലുള്ളത്. ആറ് മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞു. അതേസമയം പൂരം നടത്തിപ്പ് സംബന്ധിച്ച തീരുമാനം നാളെ ചേരുന്ന അവലോകന യോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്ന് ദേവസ്വം മന്ത്രി വി എന്‍ വാസവന്‍ പറഞ്ഞു. തിരുവമ്പാടി, പാറമേക്കാവ് ദേവസ്വം ഭാരവാഹികളും ജില്ലാ ഭാരവാഹികളും ഉദ്യോഗസ്ഥരും ചേര്‍ന്ന അവലോകന യോഗം നാളെ രാവിലെ 10.30ന് ചേരുമെന്നും ഇതിനായി ഹൈക്കോടതി അനുമതി നല്‍കിയെന്നും വി എന്‍ വാസവന്‍ പറഞ്ഞു.

പൂരം നടത്തിപ്പ് സംബന്ധിച്ച് അവസാന തീരുമാനത്തിലേക്ക് എത്തിയിട്ടില്ല. സര്‍ക്കാര്‍ ഏകപക്ഷീയമായി തീരുമാനം എടുക്കില്ല. ദേവസ്വങ്ങളുമായി കൂടിയാലോചന നടത്തിയ ശേഷമായിരിക്കും തീരുമാനം എന്നും വി എന്‍ വാസവന്‍ പറഞ്ഞു.

പരിക്കേറ്റവര്‍ക്ക് വിദഗ്ധ ചികിത്സ ലഭ്യമാക്കുകയാണ്. 10 പേര്‍ ഐസിയുവിലവാണ്. 3 പേരുടെ നില ഗുരുതരമാണ്. കെഡാവര്‍ പരിശോധനയില്‍ ശരീരഭാഗങ്ങള്‍ കിട്ടി. ഇന്നത്തെ പരിശോധനകൂടി നടന്നാല്‍ മാത്രമെ എത്രപേര്‍ അപകടത്തില്‍പ്പെട്ടൂവെന്നത് വ്യക്തമാവൂ. ദുരന്ത പശ്ചാത്തലത്തില്‍ സ്‌പെഷ്യല്‍ കാബിനറ്റ് നടക്കും. ചികിത്സയിലായതിനാലാണ് മുഖ്യമന്ത്രി സംഭവസ്ഥലത്ത് എത്താത്തതെന്നും വി എന്‍ വാസവന്‍ പറഞ്ഞു. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

പെട്രോൾ വേണ്ട, ഇനി 'മദ്യ'മൊഴിച്ച് വാഹനങ്ങൾ പറപ്പിക്കാം; 'ഇ85' ഇന്ധനത്തിനായുള്ള കരട് നിയമങ്ങൾ വരുന്നു

പെട്രോൾ വേണ്ട, ഇനി 'മദ്യ'മൊഴിച്ച് വാഹനങ്ങൾ പറപ്പിക്കാം; 'ഇ85' ഇന്ധനത്തിനായുള്ള കരട് നിയമങ്ങൾ വരുന്നു

ന്യൂഡൽഹി: രാജ്യത്തെ വാഹനങ്ങൾ ഇനി പെട്രോളിന് പകരം ഭൂരിഭാഗവും ആൽക്കഹോൾ (എത്തനോൾ) ഉപയോഗിച്ച് ഓടിക്കാനുള്ള നിർണ്ണായക നീക്കവുമായി കേന്ദ്ര സർക്കാർ മുന്നോട്ട്. പെട്രോളിൽ 85 ശതമാനം എത്തനോൾ കലർത്തുന്ന 'ഇ85' ഇന്ധനത്തിനായുള്ള കരട് നിയമങ്ങൾ ഉടൻ പുറത്തിറക്കാനാണ് സർക്കാർ നീക്കം. നിലവിൽ ഉപയോഗിക്കുന്ന 20 ശതമാനം എത്തനോൾ കലർന്ന ഇ20 പെട്രോളിന് പിന്നാലെയാണ് വിപ്ലവകരമായ ഈ മാറ്റം വരുന്നത്. പശ്ചിമേഷ്യയിലെ യുദ്ധസമാനമായ സാഹചര്യം ആഗോള എണ്ണവിപണിയെ പിടിച്ചുലയ്ക്കുന്ന പശ്ചാത്തലത്തിൽ, ഇന്ധന ഇറക്കുമതി വെട്ടിക്കുറയ്ക്കാനുള്ള ഇന്ത്യയുടെ മാസ്റ്റർ പ്ലാനായിട്ടാണ് ഇതിനെ വിലയിരുത്തുന്നത്.

എത്തനോൾ 85 അഥവാ 'ഫ്ലെക്സ് ഫ്യൂവൽ' പദ്ധതി നടപ്പിലാക്കുന്നതിൽ സർക്കാരിനുള്ളിലും വാഹന വിപണിയിലും ഇതിനോടകം ധാരണയായിട്ടുണ്ട്. പ്രാഥമിക വാഹന പരിശോധനകൾ പൂർത്തിയായതായും വരും വർഷങ്ങളിൽ ഇത് പ്രാവർത്തികമാകുമെന്നും ഉന്നത ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു. കരിമ്പ്, ചോളം, മറ്റ് ധാന്യങ്ങൾ എന്നിവയിൽ നിന്ന് ആഭ്യന്തരമായി ഉൽപ്പാദിപ്പിക്കുന്ന എത്തനോൾ പുനരുപയോഗിക്കാവുന്നതും പരിസ്ഥിതി മലിനീകരണം ഗണ്യമായി കുറയ്ക്കുന്നതുമാണ്. കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി 100 ശതമാനം എത്തനോളിൽ ഓടുന്ന കാർ നേരത്തെ പ്രദർശിപ്പിച്ചിരുന്നു. എണ്ണ ആവശ്യകതയുടെ 90 ശതമാനവും ഇറക്കുമതി ചെയ്യുന്ന ഇന്ത്യയ്ക്ക്, പുതിയ നീക്കം വിദേശ നാണയ ലാഭത്തിനും കർഷകർക്ക് വലിയ വരുമാനത്തിനും വഴിതുറക്കും.

എങ്കിലും, ഉയർന്ന അളവിൽ എത്തനോൾ അടങ്ങിയ ഇന്ധനം ഉപയോഗിക്കാൻ നിലവിലെ എഞ്ചിനുകളിൽ മാറ്റം വരുത്തേണ്ടതുണ്ട്. ഇ85 ഇന്ധനത്തിന് അനുയോജ്യമായ രീതിയിൽ നിർമ്മിച്ച 'ഫ്ലെക്സ് ഫ്യൂവൽ വാഹനങ്ങൾ' (FFVs) മാത്രമേ ഈ ഇന്ധനം ഉപയോഗിക്കാൻ പാടുള്ളൂ. സാധാരണ പെട്രോൾ എഞ്ചിനുകളിൽ ഇത് ഉപയോഗിക്കുന്നത് എഞ്ചിൻ തുരുമ്പെടുക്കാനും പ്രവർത്തനക്ഷമത കുറയാനും കാരണമാകും. അതിനാൽ, പുതിയ തരം എഞ്ചിനുകൾ നിർമ്മിക്കാൻ വാഹന നിർമ്മാതാക്കളോട് സർക്കാർ ആവശ്യപ്പെടും. പെട്രോൾ പമ്പുകളിൽ ഇ20-ക്ക് പുറമെ ഇ85 വിതരണം ചെയ്യാനായി പ്രത്യേക സൗകര്യങ്ങളും ഒരുക്കേണ്ടി വരും. ഇന്ധനക്ഷമതയിൽ നേരിയ കുറവുണ്ടാകാൻ സാധ്യതയുണ്ടെങ്കിലും, ആഗോള ഊർജ്ജ പ്രതിസന്ധിക്കിടയിൽ ഇന്ത്യയുടെ സ്വയംപര്യാപ്തതയ്ക്ക് ഈ നീക്കം കരുത്തേകുമെന്നുറപ്പാണ്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

മുഖ്യമന്ത്രിയുടെ അടക്കം ശമ്പളം വെട്ടി, ഉന്നത സർക്കാർ ഉദ്യോഗസ്ഥർക്കും ബാധകം; അസാധാരണമായ സാമ്പത്തിക വെല്ലുവിളിയെന്ന് ഹിമാചൽ സർക്കാർ

മുഖ്യമന്ത്രിയുടെ അടക്കം ശമ്പളം വെട്ടി, ഉന്നത സർക്കാർ ഉദ്യോഗസ്ഥർക്കും ബാധകം; അസാധാരണമായ സാമ്പത്തിക വെല്ലുവിളിയെന്ന് ഹിമാചൽ സർക്കാർ

ഷിംല: കടുത്ത സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് ഹിമാചൽ പ്രദേശ് സർക്കാരിലെ ഉന്നത ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും ശമ്പളം താൽക്കാലികമായി തടഞ്ഞുവയ്ക്കാൻ സർക്കാർ തീരുമാനിച്ചു. 'അസാധാരണമായ സാമ്പത്തിക വെല്ലുവിളികൾ' നേരിടുന്ന പശ്ചാത്തലത്തിൽ ആറു മാസത്തേക്കാണ് ശമ്പളത്തിന്‍റെ നിശ്ചിത ശതമാനം മാറ്റിവെക്കുന്നത്. മുഖ്യമന്ത്രി സുഖ്‌വീന്ദർ സിംഗ് സുഖുവിന്‍റെ ശമ്പളത്തിൽ 50 ശതമാനവും ഉപമുഖ്യമന്ത്രി, മന്ത്രിമാർ, സ്പീക്കർ എന്നിവരുടെ ശമ്പളത്തിൽ 30 ശതമാനവും എംഎൽഎമാരുടെ ശമ്പളത്തിൽ 20 ശതമാനവുമാണ് കുറവ് വരുത്തിയിരിക്കുന്നത്.

ഭരണതലത്തിലെ ഉന്നത ഉദ്യോഗസ്ഥരും ഈ നിയന്ത്രണത്തിന്‍റെ പരിധിയിൽ വരും. ചീഫ് സെക്രട്ടറി, ഡിജിപി തുടങ്ങിയ മുതിർന്ന ഉദ്യോഗസ്ഥരുടെ ശമ്പളത്തിൽ 30 ശതമാനവും വകുപ്പ് മേധാവികൾ ഉൾപ്പെടെയുള്ള മറ്റ് ഉന്നത ഉദ്യോഗസ്ഥരുടേതിൽ 20 ശതമാനവുമാണ് മാറ്റിവെക്കുക. മെയ് മാസം നൽകേണ്ട ഏപ്രിൽ മാസത്തെ ശമ്പളം മുതൽ ഈ മാറ്റം പ്രാബല്യത്തിൽ വരും. പൊതുമേഖലാ സ്ഥാപനങ്ങളോടും സർവ്വകലാശാലകളോടും സമാനമായ നടപടികൾ സ്വീകരിക്കാൻ സർക്കാർ നിർദ്ദേശിച്ചിട്ടുണ്ട്.

കേന്ദ്രത്തിൽ നിന്നുള്ള റവന്യൂ ഡെഫിസിറ്റ് ഗ്രാന്‍റ് നിർത്തലാക്കിയതാണ് സംസ്ഥാനത്തെ ഇത്തരമൊരു കടുത്ത തീരുമാനത്തിലേക്ക് നയിച്ചതെന്ന് മുഖ്യമന്ത്രി സുഖു വ്യക്തമാക്കി. പ്രതിവർഷം 8000 കോടി രൂപയുടെ നഷ്ടമാണ് ഇതുവഴി സംസ്ഥാനത്തിനുണ്ടാകുന്നത്. ഇത് വെറും ശമ്പളം പിടിക്കൽ അല്ലെന്നും, സാമ്പത്തിക സ്ഥിതി മെച്ചപ്പെടുന്ന മുറയ്ക്ക് തടഞ്ഞുവെച്ച തുക തിരികെ നൽകുമെന്നും സർക്കാർ ഉറപ്പുനൽകിയിട്ടുണ്ട്. വായ്പാ തിരിച്ചടവുള്ള ഉദ്യോഗസ്ഥർക്ക് ആവശ്യമായ ഇളവുകൾ നൽകുമെന്നും സുതാര്യത ഉറപ്പാക്കാൻ ഇ-സാലറി സിസ്റ്റത്തിൽ വിവരങ്ങൾ കൃത്യമായി രേഖപ്പെടുത്തുമെന്നും അധികൃതർ അറിയിച്ചു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

പാലിയേക്കര ടോള്‍ പ്ലാസയില്‍ വന്‍ രാസ ലഹരി വേട്ട; 90 ഗ്രാം എംഡിഎംഎയുമായി രണ്ട് യുവാക്കള്‍ പിടിയിൽ

പാലിയേക്കര ടോള്‍ പ്ലാസയില്‍ വന്‍ രാസ ലഹരി വേട്ട; 90 ഗ്രാം എംഡിഎംഎയുമായി രണ്ട് യുവാക്കള്‍ പിടിയിൽ

തൃശൂര്‍: പാലിയേക്കരയില്‍ 90 ഗ്രാം എംഡിഎംഎയുമായി രണ്ട് പേര്‍ പിടിയില്‍. പറവൂരില്‍ വാടകയ്ക്ക് താമസിക്കുന്ന കൊടുങ്ങല്ലൂര്‍ അഞ്ചപ്പാലം സ്വദേശി അഫ്നാന്‍ (26), കുന്നംകുളം മേത്തല സ്വദേശി ഷൈന്‍ (28) എന്നിവരാണ് പിടിയിലായത്. ബെംഗളൂരുവില്‍ നിന്നും ആലുവയിലേക്കുള്ള സ്വകാര്യ ബസിലാണ് പ്രതികള്‍ ലഹരിമരുന്ന് കടത്തിയത്. പാലിയേക്കര ടോള്‍ പ്ലാസയില്‍ വെച്ച് ബസിറങ്ങിയ പ്രതികളെ പൊലീസ് സംഘം പിടികൂടുകയായിരുന്നു. ഇവരില്‍ നിന്ന് പിടിച്ചെടുത്ത എംഡിഎംഎക്ക് വിപണിയില്‍ മൂന്ന് ലക്ഷത്തോളം രൂപ വില വരുമെന്ന് പൊലീസ് പറഞ്ഞു. 

തൃശൂര്‍ റൂറല്‍ ഡാന്‍സാഫ് സംഘവും പുതുക്കാട് പൊലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്. ഷൈന്‍ കൊടുങ്ങല്ലൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ എംഡിഎംഎ കടത്തിയ കേസിലും കെഎസ്ആര്‍ടിസി ബസ് കണ്ടക്ടറെ ആക്രമിച്ച കേസിലും ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയാണ്. അഫ്നാന്‍ വരന്തരപ്പിള്ളി പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ക്രിമിനല്‍ കേസ് പ്രതിയാണ്. പ്രതികളെ ഇന്ന് കോടതി ഹാജരാക്കും.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

'എന്താണ് സംഭവിക്കുന്നതെന്ന് മനസിലായില്ല, ഓടുമ്പോൾ പൊള്ളലേറ്റ ഒരാളെ കണ്ടു'; സ്‌ഫോടനത്തിൽ രക്ഷപ്പെട്ട സഹോദരിമാർ

'എന്താണ് സംഭവിക്കുന്നതെന്ന് മനസിലായില്ല, ഓടുമ്പോൾ പൊള്ളലേറ്റ ഒരാളെ കണ്ടു'; സ്‌ഫോടനത്തിൽ രക്ഷപ്പെട്ട സഹോദരിമാർ

തൃശൂര്‍: എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്ന് മുണ്ടത്തിക്കോട് സ്ഫോടനത്തില്‍ നിന്ന് രക്ഷപ്പെട്ട സഹോദരിമാരായ തൊഴിലാളികള്‍. പെട്ടെന്ന് ശബ്ദം കേട്ടെന്നും വെടിമരുന്ന് നിറച്ചിരുന്നവര്‍ക്കൊന്നും ഓടാന്‍ കഴിഞ്ഞില്ലെന്നും സഹോദരിമാരായ സുഭദ്ര, വത്സല എന്നിവര്‍  പറഞ്ഞു. ഓടുമ്പോള്‍ പാടത്തൊക്കെ തീ പിടിക്കുന്നത് കണ്ടു. ഭക്ഷണം കഴിച്ച് വന്ന് 3.30ടെയാണ് അപകടമുണ്ടായതെന്ന് സഹോദരിമാര്‍ പറഞ്ഞു.

'തിരി നിറക്കുന്ന ജോലിയാണ് ചെയ്തിരുന്നത്. ഞങ്ങളുടെ അടുത്ത് അഞ്ച് പേരോളം ഉണ്ടായിരുന്നു. പണി കഴിഞ്ഞതുകൊണ്ടാണ് ഓടാന്‍ പറ്റിയത്. എന്താണ് സംഭവിക്കുന്നത് എന്ന് വ്യക്തമായിരുന്നില്ല. തുടര്‍ച്ചയായി പൊട്ടിത്തെറികള്‍ ഉണ്ടായി. രക്ഷപെട്ട് ഓടിയപ്പോള്‍ ഒരാള്‍ക്ക് വീണ് പരിക്കേറ്റു.
പൊള്ളലേറ്റ ഒരു തൊഴിലാളിയെ കണ്ടു', വത്സല പറഞ്ഞു. 