Wednesday, 22 April 2026

'മകൻ ജീവിച്ചിരിപ്പുണ്ട്, രണ്ട് വർഷമായി തിരയുന്നു'; ​ഗാസയിൽ മകനെ കണ്ടെത്താൻ ഒരച്ഛൻ്റെ പോരാട്ടം

'മകൻ ജീവിച്ചിരിപ്പുണ്ട്, രണ്ട് വർഷമായി തിരയുന്നു'; ​ഗാസയിൽ മകനെ കണ്ടെത്താൻ ഒരച്ഛൻ്റെ പോരാട്ടം

ഗാസ സിറ്റി: ​ഗാസയിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ കാണാതായ മകനായി തിരച്ചിൽ നടത്തുകയാണ് മുഹമ്മദ് ലുബ്ബാദ് എന്ന അച്ഛൻ. ഇസ്രയേൽ ആക്രമണത്തിൽ കുടുംബം മുഴുവൻ നഷ്ടമായ ലുബ്ബാദിന് ബാക്കിയുള്ളത് മകനാണ്. മകനെ കണ്ടെത്താൻ രണ്ട് വർഷത്തോളമായി ഗാസ സ്വദേശി നടത്തുന്ന പോരാട്ടം നൊമ്പരമാവുകയാണ്.

രണ്ട് വർഷത്തിന് മുൻപാണ് മുഹമ്മദ് ലുബ്ബാദിന് തൻ്റെ കുടുംബത്തെ നഷ്ടമായത്. 2023 ഒക്ടോബറിൽ നടന്ന വ്യോമാക്രമണത്തിൽ ലുബ്ബാദിൻ്റെ മാതാവും സഹോദരനും മകളും കൊല്ലപ്പെട്ടിരുന്നു. എട്ടുമാസം ഗർഭിണിയായിരുന്ന ഭാര്യ അമലിനെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് മരിച്ചു. എന്നാൽ മരണത്തിന് മുൻപ് അമൽ ഒരു ആൺകുഞ്ഞിന് ജന്മം നൽകിയെന്നും ആ കുഞ്ഞ് ജീവിച്ചിരിപ്പുണ്ടെന്നും ആശുപത്രി അധികൃതർ ലുബ്ബാദിനെ അറിയിച്ചിരുന്നു. യുദ്ധം രൂക്ഷമായതോടെ ഗാസ ആശുപത്രികളിൽ നിന്ന് ചികിത്സയ്ക്കായി ഈജിപ്തിലേക്ക് കൊണ്ടുപോയ കുട്ടികളുടെ കൂട്ടത്തിൽ തൻ്റെ മകനുമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഇദ്ദേഹം. 

രണ്ട് വർഷത്തിന് ശേഷം ഈജിപ്‌തിൽ നിന്ന് മടങ്ങിയെത്തിയ കുട്ടികളിൽ ഒരാൾ തൻ്റെ മകനാണെന്ന് ലുബ്ബാദ് അവകാശപ്പെടുന്നുണ്ടെങ്കിലും മറ്റൊരു കുടുംബവും ഈ കുട്ടിക്കായി രംഗത്തുണ്ട്. യുദ്ധസാഹചര്യത്തിൽ ആശുപത്രി രേഖകൾ നഷ്ടപ്പെട്ടതാണ് പിതൃത്വം തെളിയിക്കുന്നതിന് തടസ്സമാകുന്നത്. ഡിഎൻഎ പരിശോധനയിലൂടെ മാത്രമേ ഈ അനിശ്ചിതത്വം പരിഹരിക്കാൻ കഴിയൂ.

എന്നാൽ ഗാസ ലാബുകളെല്ലാം തകർക്കപ്പെട്ടതിനാൽ പരിശോധന നടത്താൻ അന്താരാഷ്ട്ര ഏജൻസികൾ ഇടപെടണമെന്നാണ് ലുബ്ബാദിൻ്റെ ഇപ്പോഴത്തെ ആവശ്യം. തൻ്റെ മകനാണോ അല്ലയോ എന്ന് ഉറപ്പിക്കാൻ പോലും കഴിയാത്ത അവസ്ഥ തന്നെ മാനസികമായി തകർക്കുന്നുവെന്നും സത്യമറിയാൻ ഏതറ്റം വരെയും പോകുമെന്നും അദ്ദേഹം പറയുന്നു. നാല് വയസുകാരിയായ മകൾ ജാന മാത്രമാണ് നിലവിൽ ലുബ്ബാദിനൊപ്പമുള്ളത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

'താത്ക്കാലിക വെടിനിർത്തൽ നീട്ടില്ല', യുഎസ് സൈന്യം ഇറാനെതിരായ ആക്രമണത്തിന് തയ്യാറെന്ന് ട്രംപ്

'താത്ക്കാലിക വെടിനിർത്തൽ നീട്ടില്ല', യുഎസ് സൈന്യം ഇറാനെതിരായ ആക്രമണത്തിന് തയ്യാറെന്ന് ട്രംപ്

വാഷിംങ്ടൺ: ഇറാനെതിരായ യുദ്ധത്തിൽ താത്ക്കാലിക വെടിനിർത്തൽ നീട്ടില്ലെന്ന് വ്യക്തമാക്കി അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. ഇറാൻ-യുഎസ് താത്കാലിക വെടിനിർത്തൽ നാളെ അവസാനിക്കാനിരിക്കെയാണ് ഡോണൾഡ് ട്രംപ് നിലപാട് വ്യക്തമാക്കിയത്. ഇറാനുമായി സമാധാന ചർച്ച നടക്കാത്ത പശ്ചാത്തലത്തിലാണ് യുഎസ് തീരുമാനം വ്യക്തമാക്കിയത്. അമേരിക്കയുമായി ചർച്ച നടത്തുകയല്ലാതെ ഇറാന് മറ്റ് വഴികളില്ലെന്നും കരാറിലെത്തുന്നതിൽ ഇറാൻ പരാജയപ്പെട്ടെന്നും ഡോണൾ‍ഡ് ട്രംപ് പറഞ്ഞു. ഈ സഹാചര്യത്തിൽ വെടിനിർത്തൽ തുടരാൻ ആകില്ലെന്നാണ് ട്രംപിൻ്റെ വാദം.

വെടിനിർത്തൽ സമയം അവസാനിക്കുന്നതോടെ യുഎസ് സൈന്യം ഇറാനെ ആക്രമിക്കുമെന്നും ട്രംപ് അറിയിച്ചു. വെടിനിർത്തൽ കാലയളവ് യുദ്ധോപകരണങ്ങൾ വീണ്ടും നിറയ്ക്കാൻ യുഎസ് സൈന്യം ഉപയോഗിച്ചിട്ടുണ്ടെന്നും താൻ ഉത്തരവിട്ടാൽ ഇറാനെതിരായ ആക്രമണം പുനരാരംഭിക്കുമെന്നും ട്രംപ് പറഞ്ഞു. സിഎൻബിസിക്ക് നൽകിയ അഭിമുഖത്തിലാണ് ഡോണൾഡ് ട്രംപ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

ഇസ്‌ലാമാബാദിൽ നടക്കാനിരിക്കുന്ന ഇറാൻ-യുഎസ് രണ്ടാംഘട്ട സമാധാനചർച്ചകൾ അനിശ്ചിതത്തിലായിരിക്കുന്നതായാണ് വിവരം. ചർച്ചയ്ക്കായി അമേരിക്കൻ പ്രതിനിധികൾ പാകിസ്താനിലേക്ക് പുറപ്പെട്ടെങ്കിലും ഇറാൻ നിലപാട് വ്യക്തമാക്കിയിരുന്നില്ല. ഇതിനിടെ ഹോർമൂസ് കടലിടുക്കിൽ അമേരിക്കൻ നാവികസേന ഇറാൻ്റെ കപ്പൽ പിടിച്ചെ‌ടുത്തത് കാര്യങ്ങൾ കൂടുതൽ സങ്കീർണമാക്കി. സംഭവത്തെ കടൽകൊള്ളയെന്ന് വിശേഷിപ്പിച്ച് ഇറാൻ രം​ഗത്തെത്തിയിരുന്നു. ശക്തമായി തിരിച്ചടിക്കുമെന്നും ഇറാൻ മറുപടി നൽകിയിരുന്നു. ഹോർമൂസ് കടലിടുക്കിൽ കിടന്ന ഇറാനിയൻ ചരക്കുകപ്പലാണ് യുഎസ് നാവികസേന പിടിച്ചെടുത്തത്. കപ്പലിന്റെ എഞ്ചിൻ റൂമിലേക്ക് വെടിയുതിർത്ത ശേഷം യുഎസ് മറീനുകൾ കപ്പൽ നിയന്ത്രണത്തിലാക്കുകയായിരുന്നു. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

'യുഎസ് പിടിച്ചെടുത്തത് വിദേശ പതാകയുള്ള കപ്പൽ, ഞങ്ങളുമായി ബന്ധമില്ല'; നിക്കി ഹീലിയുടെ ആരോപണം തള്ളി ചൈന

'യുഎസ് പിടിച്ചെടുത്തത് വിദേശ പതാകയുള്ള കപ്പൽ, ഞങ്ങളുമായി ബന്ധമില്ല'; നിക്കി ഹീലിയുടെ ആരോപണം തള്ളി ചൈന

ബെയ്ജിങ്: ഹോർമൂസ് കടലിടുക്കിൽ അമേരിക്കൻ നാവികസേന പിടിച്ചെടുത്ത ഇറാനിയൻ കപ്പലുമായി ചൈനയ്ക്ക് ബന്ധമുണ്ടെന്ന യുഎസിൻ്റെ ആരോപണങ്ങൾ തള്ളി ചൈനീസ് വിദേശകാര്യ മന്ത്രാലയം. യുഎസ് നാവികസേന പിടിച്ചെടുത്തത് വിദേശ പതാകയുള്ള വാണിജ്യ കപ്പലാണെന്നും അതുമായി ചൈനയെ ബന്ധപ്പെടുത്തുന്ന എല്ലാ ആരോപണങ്ങളെയും വ്യാജപ്രചാരണങ്ങളെയും തള്ളിക്കളയുന്നുവെന്നുമാണ് ചൈന പ്രതികരിച്ചത്. ചൈനീസ് വിദേശകാര്യ വക്താവ് ഗുവോ ജാ കുനാണ് വാർത്താസമ്മേളനത്തിൽ ഇക്കാര്യം പറഞ്ഞത്.

ചൈനയില്‍ നിന്ന് ഇറാനിലേക്കുള്ള യാത്രയ്ക്കിടെ ഹോര്‍മൂസ് കടലിടുക്കില്‍വെച്ച് അമേരിക്ക പിടിച്ചെടുത്ത കപ്പലിൽ മിസൈൽ നിർമ്മിക്കുന്നതിനുള്ള രാസവസ്തുവാണെന്നും ഇത് ചൈന രഹസ്യമായി ഇറാന് കൈമാറുകയാണെന്നുമുള്ള ആരോപണവുമായി യുഎൻ മുൻ അംബാസഡറും റിപ്പബ്ലിക്കൻ പാർട്ടി നേതാവുമായ നിക്കി ഹീലിയാണ് രം​ഗത്തെത്തിയത്. കപ്പലിലുണ്ടായിരുന്ന രാസവസ്തു മിസൈൽ ഉണ്ടാക്കുന്നതിനാണ് ഉപയോഗിക്കുന്നതെന്നും നിക്കി ആരോപിച്ചിരുന്നു. ഇറാൻ ഭരണകൂടത്തെ നിലനിർത്താൻ ചൈന സഹായിക്കുന്നുവെന്നും ചൈന നൽകുന്ന സൈനിക പിന്തുണ ഗൗരവമായി കാണേണ്ടതുണ്ടെന്നും നിക്കി ഹേലി പറഞ്ഞിരുന്നു. ഇതിനെതിരെയാണ് ചൈനീസ് വിദേശകാര്യ വക്താവ് ഗുവോ ജാ കുൻ രംഗത്തെത്തിയത്.

'വിദേശ പതാകയുള്ള വാണിജ്യ കപ്പലാണ് യുഎസ് നാവികസേന പിടിച്ചെടുത്തതെന്നാണ് അറിയാനായത്. അതുമായി ചൈനയ്ക്ക് യാതൊരു ബന്ധവുമില്ല. ഇതിലേക്ക് ചൈനയെ വലിച്ചിഴയ്ക്കുന്ന എല്ലാതരം ആരോപണങ്ങളെയും വ്യാജപ്രസ്താവനകളെയും ചൈന തള്ളിക്കളയുന്നു' എന്നാണ് വിദേശകാര്യ വക്താവ് ജാ കുൻ പറഞ്ഞത്. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഭീകരതയ്ക്ക് മുന്നിൽ ഇന്ത്യ ഒരിക്കലും തലകുനിക്കില്ല,ഇരകളെ രാജ്യം മറക്കില്ല;പഹൽഗാം ഭീകരാക്രമണത്തിൽ നരേന്ദ്രമോദി

ഭീകരതയ്ക്ക് മുന്നിൽ ഇന്ത്യ ഒരിക്കലും തലകുനിക്കില്ല,ഇരകളെ രാജ്യം മറക്കില്ല;പഹൽഗാം ഭീകരാക്രമണത്തിൽ നരേന്ദ്രമോദി

ന്യൂഡല്‍ഹി : പഹല്‍ഗാം ഭീകരാക്രമണത്തിന്റെ ഒന്നാം വാര്‍ഷികത്തില്‍ ഇരകള്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഒരു തരത്തിലുമുള്ള ഭീകരതയ്ക്കു മുന്നിലും ഇന്ത്യ ഒരിക്കലും തലകുനിക്കില്ലെന്നും ഭീകരരുടെ ഹീനമായ ലക്ഷ്യങ്ങള്‍ ഒരിക്കലും വിജയിക്കില്ലെന്നും അദ്ദേഹം എക്‌സില്‍ കുറിച്ചു. ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട 26 പേര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച പ്രധാനമന്ത്രി ഈ ദുരന്തം രാജ്യത്തിന്റെ മനസാക്ഷിയെ ഇപ്പോഴും വേട്ടയാടുന്നുണ്ടെന്നും ഇരകളെ രാജ്യം ഒരിക്കലും മറക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

'കഴിഞ്ഞവർഷം ഇതേ ദിവസം പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിൽ നഷ്ടപ്പെട്ട നിരപരാധികളായ ജീവനുകളെ ഓർക്കുന്നു. അവരെ ഒരിക്കലും മറക്കില്ല. ഈ നഷ്ടത്തെ നേരിടുമ്പോൾ ദുഃഖിതരായ കുടുംബങ്ങളോടൊപ്പമാണ് എന്റെ ചിന്തകളും. ഒരു രാഷ്ട്രമെന്ന നിലയിൽ നാം ദുഃഖത്തിലും ദൃഢനിശ്ചയത്തിലും ഐക്യത്തോടെ നിലകൊള്ളുന്നു. ഒരു തരത്തിലുള്ള ഭീകരതയ്ക്കു മുന്നിലും ഇന്ത്യ ഒരിക്കലും തലകുനിക്കില്ല. തീവ്രവാദികളുടെ ഹീനമായ പദ്ധതികൾ ഒരിക്കലും വിജയിക്കില്ല', അദ്ദേഹം കുറിച്ചു. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

തൃശൂര്‍ വെടിക്കെട്ട് പുരയിലെ സ്‌ഫോടനം; അനുശോചിച്ച് പ്രധാനമന്ത്രി, ഹൃദയഭേദകമെന്ന് രാഹുല്‍ ഗാന്ധി

തൃശൂര്‍ വെടിക്കെട്ട് പുരയിലെ സ്‌ഫോടനം; അനുശോചിച്ച് പ്രധാനമന്ത്രി, ഹൃദയഭേദകമെന്ന് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: തൃശൂരിലെ മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയില്‍ ഉണ്ടായ സ്‌ഫോടനത്തില്‍ പ്രതികരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ളവര്‍. സംഭവത്തില്‍ അനുശോചനം രേഖപ്പെടുത്തിയ പ്രധാനമന്ത്രി, പരിക്കേറ്റവര്‍ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നും പറഞ്ഞു. മരിച്ചവരുടെയും പരിക്കേറ്റവരുടെയും കുടുംബങ്ങള്‍ക്ക് പ്രധാനമന്ത്രി അടിയന്തര ധനസഹായം പ്രഖ്യാപിച്ചു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് രണ്ട് ലക്ഷം രൂപയും പരിക്കേറ്റവരുടെ കുടുംബങ്ങള്‍ക്ക് 50,000 രൂപയുമാണ് പ്രഖ്യാപിച്ചത്. സംഭവത്തില്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മുവും ദുഃഖം രേഖപ്പെടുത്തി.

സംഭവം ഹൃദയഭേദകമെന്നായിരുന്നു ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി പറഞ്ഞത്. പരിക്കേറ്റവര്‍ക്ക് അടിയന്തര ചികിത്സ ഉറപ്പാക്കണമെന്നും രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു. ഹൃദയം പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവര്‍ക്കൊപ്പമാണെന്നായിരുന്നു പ്രിയങ്ക ഗാന്ധി എംപി പറഞ്ഞത്. പരിക്കേറ്റവര്‍ വേഗം സുഖംപ്രാപിക്കട്ടെയെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

'33 ശതമാനം വനിതാ സംവരണം നടപ്പാക്കണം'; 8 വർഷം മുമ്പ് പ്രധാനമന്ത്രിക്ക് അയച്ച കത്ത് പുറത്ത് വിട്ട് കോൺഗ്രസ്

'33 ശതമാനം വനിതാ സംവരണം നടപ്പാക്കണം'; 8 വർഷം മുമ്പ് പ്രധാനമന്ത്രിക്ക് അയച്ച കത്ത് പുറത്ത് വിട്ട് കോൺഗ്രസ്

ന്യൂഡല്‍ഹി: ലോക്‌സഭയിലും നിയമസഭയിലും 33 ശതമാനം വനിതാ സംവരണം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് സോണിയാ ഗാന്ധിയും രാഹുല്‍ ഗാന്ധിയും പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അയച്ച കത്ത് പുറത്ത് വിട്ട് കോണ്‍ഗ്രസ്. എട്ട് വര്‍ഷം മുമ്പ് അയച്ച കത്താണ് ഇപ്പോള്‍ കോണ്‍ഗ്രസ് പുറത്ത് വിട്ടിരിക്കുന്നത്.

സോണിയാ ഗാന്ധി 2017ലും രാഹുല്‍ ഗാന്ധി 2018ലും മോദിക്കെഴുതിയ കത്തുകള്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയറാം രമേശ് എക്‌സില്‍ പങ്കുവെക്കുകയായിരുന്നു. വനിതാ സംവരണത്തിന് തുടക്കം കുറിച്ചത് മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയാണെന്ന് കത്തില്‍ പറയുന്നു. 1989ല്‍ പഞ്ചായത്തുകളിലും നഗരസഭകളിലും സ്ത്രീസംവരണം കൊണ്ടുവരാന്‍ ആദ്യം ശ്രമിച്ചത് കോണ്‍ഗ്രസും രാജീവ് ഗാന്ധിയുമാണെന്ന് സോണിയാ ഗാന്ധിയുടെ കത്തില്‍ പറയുന്നു. വനിതാ സംവരണ ബില്‍ വരുന്ന വര്‍ഷകാല സമ്മേളനത്തില്‍ പാസാക്കണമെന്നാണ് രാഹുല്‍ ഗാന്ധിയുടെ കത്തില്‍ ആവശ്യപ്പെട്ടത്.

വനിതാ സംവരണ ഭേദഗതി ബില്ല് പ്രതിപക്ഷം ലോക്‌സഭയില്‍ പരാജയപ്പെടുത്തിയതിന് പിന്നാലെ ബിജെപി കോണ്‍ഗ്രസിനെതിരെ വലിയ പ്രചരണങ്ങള്‍ നടത്തുന്നുണ്ട്. ഇതിനിടെയാണ് കോണ്‍ഗ്രസ് സംവരണം ആവശ്യപ്പെട്ടുള്ള കത്ത് പുറത്ത് വിട്ടത്. ഈ ആവശ്യം പരിഗണിക്കാതെ ഉറങ്ങിക്കിടന്ന സര്‍ക്കാര്‍ ഇപ്പോള്‍ മണ്ഡലപുനര്‍നിര്‍ണയവുമായി ബന്ധപ്പെടുത്തി വനിതാസംവരണം പിന്നെയും വൈകിക്കുകയാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.

ലോക്‌സഭയില്‍ നടന്ന വോട്ടെടുപ്പില്‍ വനിത സംവരണ ഭേദഗതി ബില്‍ പ്രതിപക്ഷം പരാജയപ്പെടുത്തിയിരുന്നു. മൂന്നില്‍ രണ്ട് ഭൂരിപക്ഷം ലഭിച്ചാല്‍ മാത്രമേ ഭരണഘടനാ ഭേദഗതി ബില്ലുകള്‍ പാസാവുകയുള്ളു. ലോക്‌സഭാംഗങ്ങളില്‍ 489 പേര്‍ വോട്ട് ചെയ്തതില്‍ 278 അംഗങ്ങള്‍ ബില്ലിനെ പിന്തുണച്ചു. ബില്ലിനെ എതിര്‍ത്ത് 211 അംഗങ്ങളാണ് വോട്ടു ചെയ്തത്. നിശ്ചിത ഭൂരിപക്ഷം ലഭിക്കാത്തതിനാല്‍ ബില്‍ പാസായില്ല.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ജ​ർ​മ​നി​യി​ൽ അ​പ​ക​ട​ത്തി​ൽ മ​ല​യാ​ളി വൈ​ദി​ക​ൻ മരിച്ചു

ജ​ർ​മ​നി​യി​ൽ അ​പ​ക​ട​ത്തി​ൽ മ​ല​യാ​ളി വൈ​ദി​ക​ൻ മരിച്ചു

ബെർലിൻ: ജ​ർ​മ​നി​യി​ൽ അ​പ​ക​ട​ത്തി​ൽ മ​ല​യാ​ളി വൈ​ദി​ക​ൻ മരിച്ചു. മ്യൂ​ണി​ക്കി​ൽ താമസിച്ചിരുന്ന മ​ല​യാ​ളി വൈ​ദി​ക​ൻ ഫാ. ​ജി​ജു കി​ലു​ക്ക​ൻ ആണ് അ​പ​ക​ട​ത്തി​ൽ മ​രി​ച്ചത്. പ്രൊ​വി​ഡ​ൻ​സ് പ്രൊ​വി​ൻ​സ് അം​ഗ​മാ​യ അ​ദ്ദേ​ഹം മ്യൂ​ണി​ക്കി​ലെ ഒ​രു ഇ​ട​വ​ക​യി​ൽ സേ​വ​ന​മ​നു​ഷ്ഠി​ച്ചു വ​രി​ക​യാ​യി​രു​ന്നു. അ​പ​ക​ട​ത്തി​ന്‍റെ കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ളോ സം​സ്കാ​ര ച​ട​ങ്ങു​ക​ളെ​ക്കു​റി​ച്ചു​ള്ള വി​ശ​ദാം​ശ​ങ്ങ​ളോ നി​ല​വി​ൽ ല​ഭ്യ​മാ​യി​ട്ടി​ല്ല. വി​വ​ര​ങ്ങ​ൾ ല​ഭ്യ​മാ​കു​ന്ന മു​റ​യ്ക്ക് അ​റി​യി​ക്കു​മെ​ന്ന് പ്രൊ​വി​ൻ​സ് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കിയത്. വൈദികൻ്റെ വിയോ​ഗത്തിൽ സ​ഹ​പ്ര​വ​ർ​ത്ത​ക​ർ അനുശോചനം അറിയിച്ചു.