Wednesday, 22 April 2026

മുണ്ടത്തിക്കോട് അപകടം: മരിച്ചവരുടെ കുടുംബത്തിന് 14 ലക്ഷം രൂപ, പരുക്കേറ്റവർക്ക് 2 ലക്ഷം രൂപ; ധനസഹായം പ്രഖ്യാപിച്ച് സർക്കാർ

മുണ്ടത്തിക്കോട് അപകടം: മരിച്ചവരുടെ കുടുംബത്തിന് 14 ലക്ഷം രൂപ, പരുക്കേറ്റവർക്ക് 2 ലക്ഷം രൂപ; ധനസഹായം പ്രഖ്യാപിച്ച് സർക്കാർ

തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ടുപുരയിലെ ദുരന്തത്തിൽ ധനസഹായം പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ. അപകടത്തിൽ മരിച്ചവരുടെ കുടുംബത്തിന് 14 ലക്ഷം രൂപ നൽകും. സിഎംആർഡിഎഫിൽ നിന്നും 10 ലക്ഷം എസ്ഡ‍ിആർഎഫിൽ നിന്നും 4 ലക്ഷം രൂപയും നൽകും പരുക്കേറ്റവർക്ക് രണ്ട് ലക്ഷം രൂപയും പ്രഖ്യാപിച്ചു. ചികിത്സ ചെലവ് മുഴുവൻ സർക്കാർ വഹിക്കും. പ്രത്യേക മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണവും ഉണ്ടാകും.

ദുരന്തത്തിൽ മരിച്ചവരിൽ ഏഴ് പേരെ തിരിച്ചറിഞ്ഞു. ഇവരുടെ മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറി. പരുക്കേറ്റ് ചികിത്സയിലുള്ള പതിമൂന്ന് പേരിൽ രണ്ട് പേർ വെന്റിലേറ്ററിലാണ്. ഡിഎൻഎ പരിശോധനയ്ക്കായി രാജീവ് ഗാന്ധി ബയോ ടെക്നോളജിയിലെ ഏഴംഗസംഘം തൃശൂർ മെഡിക്കൽ കോളജിൽ എത്തി. തൃശൂർ പഴയന്നൂർ സ്വദേശി സുദർശനൻ, എടപ്പാൾ സ്വദേശി മണികണ്ഠൻ, പാലക്കാട് കുമരനെല്ലൂർ സ്വദേശി വാസുദേവൻ , കുണ്ടന്നൂർ സ്വദേശി സുവിൻ, കോട്ടപ്പുറം സ്വദേശി മണികണ്ഠൻ, ബിജീഷ്, കൊളത്തൂർ സ്വദേശി സുബ്രഹ്മണ്യൻ എന്നിവരുടെ മൃതദേഹമാണ് കൈമാറിയത്.

മുപ്പതോളം ശരീരാവശിഷ്ടങ്ങൾ ഡിഎൻഎ പരിശോധനയ്ക്ക് വിധേയമാക്കും. പതിമൂന്ന് പേരാണ് പരുക്കേറ്റ് ചികിത്സയിലുള്ളത്. പതിന്നൊന്ന് പേർ തൃശൂർ മെഡിക്കൽ കോളജിലും രണ്ട് പേർ എലൈറ്റ് ആശുപത്രിയിലുമാണ്. മെഡിക്കൽ കോളജിൽ ചികിത്സയിലുള്ള രണ്ട് പേർ വെന്റിലേറ്ററിലാണ്. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

വെടിക്കെട്ടുപ്പുര അപകടം: മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം ധനസഹായം നല്‍കുമെന്ന് കല്യാണ്‍ ജ്വല്ലേഴ്സ്

വെടിക്കെട്ടുപ്പുര അപകടം: മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം ധനസഹായം നല്‍കുമെന്ന് കല്യാണ്‍ ജ്വല്ലേഴ്സ്

തൃശ്ശൂര്‍: മുണ്ടത്തിക്കോട് വെടിക്കെട്ടുപുര അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപ ധനസഹായം നല്‍കുമെന്ന് കല്യാണ്‍ ജ്വല്ലേഴ്‌സ്. കല്യാണ്‍ ജ്വല്ലേഴ്‌സ് എം ഡി ടി എസ് കല്യാണരാമന്‍ ഇക്കാര്യം അറിയിച്ചു. തുക തിരുവമ്പാടി ദേവസ്വം സെക്രട്ടറിയെ ഏല്‍പ്പിച്ചെന്നും കല്യാണരാമന്‍ പറഞ്ഞു.

മരിച്ചവരുടെ ആശ്രിതര്‍ക്ക് 14 ലക്ഷം രൂപ അടിയന്തിര ധനസഹായം അനുവദിക്കാന്‍ ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ തീരുമാനിച്ചിരുന്നു. സംസ്ഥാന ദുരന്ത പ്രതികരണ നിധിയില്‍ നിന്നും 4 ലക്ഷം രൂപയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും 10 ലക്ഷം രൂപയും അനുവദിക്കാനാണ് തീരുമാനം. പരിക്കേറ്റവര്‍ക്ക് 2 ലക്ഷം രൂപ അടിയന്തിര ധനസഹായമായി അനുവദിക്കാനും തീരുമാനമായി. പരിക്കേറ്റവരുടെ ആറ് മാസത്തേക്കുള്ള സര്‍ക്കാര്‍/സ്വകാര്യ ആശുപത്രികളിലെ ചികിത്സാചെലവ് സര്‍ക്കാര്‍ ഏറ്റെടുക്കും.

ആറുമാസത്തിലധികമായി ചികിത്സ വേണ്ടിവന്നാല്‍ മെഡിക്കല്‍ ബോര്‍ഡിന്റെ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ ശിപാര്‍ശ ചെയ്യപ്പെട്ട സ്വകാര്യ ആശുപത്രികളില്‍ ചികിത്സ ചെലവ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും അനുവദിക്കും.

തിരച്ചിലും രക്ഷാപ്രവര്‍ത്തനവും സുഗമമാക്കുന്നതിനുവേണ്ടി പ്രദേശത്തെ സ്വകാര്യ വ്യക്തികളുടെ മതില്‍ പൊളിക്കുകയും വയല്‍ നികത്തുകയും ചെയതിട്ടുണ്ട്. അവ പൂര്‍വ്വ സ്ഥിതിയില്‍ ആക്കുന്നതിന് ചെലവാകുന്ന യഥാര്‍ത്ഥ തുക ജില്ലാ കളക്ടറുടെ ശിപാര്‍ശയുടെ അടിസ്ഥാനത്തില്‍ ദുരന്തപ്രതികരണ നിധിയില്‍ നിന്നും അനുവദിക്കുമെന്നും മന്ത്രിസഭാ യോഗം അറിയിച്ചു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

തൃശ്ശൂര്‍ പൂരം നടത്തിപ്പില്‍ തീരുമാനം നാളെ; അവലോകന യോഗത്തിന് ഹൈക്കോടതി അനുമതി

തൃശ്ശൂര്‍ പൂരം നടത്തിപ്പില്‍ തീരുമാനം നാളെ; അവലോകന യോഗത്തിന് ഹൈക്കോടതി അനുമതി

തൃശ്ശൂര്‍: പൂരം നടത്തിപ്പ് സംബന്ധിച്ച തീരുമാനം നാളെ ചേരുന്ന യോഗത്തിന് ശേഷമെന്ന് ദേവസ്വം മന്ത്രി വി എന്‍ വാസവന്‍. തിരുവമ്പാടി, പാറമേക്കാവ് ദേവസ്വം ഭാരവാഹികളും ജില്ലാ ഭാരവാഹികളും ഉദ്യോഗസ്ഥരും ചേര്‍ന്ന അവലോകന യോഗം നാളെ രാവിലെ 10.30ന് ചേരുമെന്നും ഇതിനായി ഹൈക്കോടതി അനുമതി നല്‍കിയെന്നും വി എന്‍ വാസവന്‍ പറഞ്ഞു.

പൂരം നടത്തിപ്പ് സംബന്ധിച്ച് അവസാന തീരുമാനത്തിലേക്ക് എത്തിയിട്ടില്ല. സര്‍ക്കാര്‍ ഏകപക്ഷീയമായി തീരുമാനം എടുക്കില്ല. ദേവസ്വങ്ങളുമായി കൂടിയാലോചന നടത്തിയ ശേഷമായിരിക്കും തീരുമാനം എന്നും വി എന്‍ വാസവന്‍ പറഞ്ഞു.

പരിക്കേറ്റവര്‍ക്ക് വിദഗ്ധ ചികിത്സ ലഭ്യമാക്കുകയാണ്. 10 പേര്‍ ഐസിയുവിലവാണ്. 3 പേരുടെ നില ഗുരുതരമാണ്. കെഡാവര്‍ പരിശോധനയില്‍ ശരീരഭാഗങ്ങള്‍ കിട്ടി. ഇന്നത്തെ പരിശോധനകൂടി നടന്നാല്‍ മാത്രമെ എത്രപേര്‍ അപകടത്തില്‍പ്പെട്ടൂവെന്നത് വ്യക്തമാവൂ. ദുരന്ത പശ്ചാത്തലത്തില്‍ സ്‌പെഷ്യല്‍ കാബിനറ്റ് നടക്കും. ചികിത്സയിലായതിനാലാണ് മുഖ്യമന്ത്രി സംഭവസ്ഥലത്ത് എത്താത്തതെന്നും വി എന്‍ വാസവന്‍ പറഞ്ഞു.

വെടിക്കെട്ട് അപകടത്തില്‍ മരിച്ച ഏഴ് പേരുടെ പൂര്‍ണ മൃതദേഹങ്ങള്‍ ലഭിച്ചുവെന്നാണ് ജില്ലാ കളക്ടര്‍ ശിഖ സുരേന്ദ്രന്‍ അറിയിച്ചത്. അതില്‍ മൂന്നു പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. പഴയന്നൂര്‍, വെണ്ണൂര്‍, പാറക്കുണ്ടില്‍ വീട്ടില്‍ സുദര്‍ശനന്‍ (54), പാലക്കാട് കല്ലൂര്‍, കുമരനെല്ലൂര്‍ മടിപ്പുറത്തു വീട്ടില്‍ കോര്‍മന്‍ മകന്‍ വാസുദേവന്‍ (54), കുണ്ടന്നൂര്‍ പുതുക്കാട്ടില്‍ വീട്ടില്‍ വിജയന്‍ മകന്‍ സുവിന്‍ (39) എന്നിവരെയാണ് തിരിച്ചറിഞ്ഞത്. സുദര്‍ശന്റെയും വാസുദേവന്റെയും സുവിന്റെയും മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് കൈമാറി. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

'മകൻ ജീവിച്ചിരിപ്പുണ്ട്, രണ്ട് വർഷമായി തിരയുന്നു'; ​ഗാസയിൽ മകനെ കണ്ടെത്താൻ ഒരച്ഛൻ്റെ പോരാട്ടം

'മകൻ ജീവിച്ചിരിപ്പുണ്ട്, രണ്ട് വർഷമായി തിരയുന്നു'; ​ഗാസയിൽ മകനെ കണ്ടെത്താൻ ഒരച്ഛൻ്റെ പോരാട്ടം

ഗാസ സിറ്റി: ​ഗാസയിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ കാണാതായ മകനായി തിരച്ചിൽ നടത്തുകയാണ് മുഹമ്മദ് ലുബ്ബാദ് എന്ന അച്ഛൻ. ഇസ്രയേൽ ആക്രമണത്തിൽ കുടുംബം മുഴുവൻ നഷ്ടമായ ലുബ്ബാദിന് ബാക്കിയുള്ളത് മകനാണ്. മകനെ കണ്ടെത്താൻ രണ്ട് വർഷത്തോളമായി ഗാസ സ്വദേശി നടത്തുന്ന പോരാട്ടം നൊമ്പരമാവുകയാണ്.

രണ്ട് വർഷത്തിന് മുൻപാണ് മുഹമ്മദ് ലുബ്ബാദിന് തൻ്റെ കുടുംബത്തെ നഷ്ടമായത്. 2023 ഒക്ടോബറിൽ നടന്ന വ്യോമാക്രമണത്തിൽ ലുബ്ബാദിൻ്റെ മാതാവും സഹോദരനും മകളും കൊല്ലപ്പെട്ടിരുന്നു. എട്ടുമാസം ഗർഭിണിയായിരുന്ന ഭാര്യ അമലിനെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് മരിച്ചു. എന്നാൽ മരണത്തിന് മുൻപ് അമൽ ഒരു ആൺകുഞ്ഞിന് ജന്മം നൽകിയെന്നും ആ കുഞ്ഞ് ജീവിച്ചിരിപ്പുണ്ടെന്നും ആശുപത്രി അധികൃതർ ലുബ്ബാദിനെ അറിയിച്ചിരുന്നു. യുദ്ധം രൂക്ഷമായതോടെ ഗാസ ആശുപത്രികളിൽ നിന്ന് ചികിത്സയ്ക്കായി ഈജിപ്തിലേക്ക് കൊണ്ടുപോയ കുട്ടികളുടെ കൂട്ടത്തിൽ തൻ്റെ മകനുമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഇദ്ദേഹം. 

രണ്ട് വർഷത്തിന് ശേഷം ഈജിപ്‌തിൽ നിന്ന് മടങ്ങിയെത്തിയ കുട്ടികളിൽ ഒരാൾ തൻ്റെ മകനാണെന്ന് ലുബ്ബാദ് അവകാശപ്പെടുന്നുണ്ടെങ്കിലും മറ്റൊരു കുടുംബവും ഈ കുട്ടിക്കായി രംഗത്തുണ്ട്. യുദ്ധസാഹചര്യത്തിൽ ആശുപത്രി രേഖകൾ നഷ്ടപ്പെട്ടതാണ് പിതൃത്വം തെളിയിക്കുന്നതിന് തടസ്സമാകുന്നത്. ഡിഎൻഎ പരിശോധനയിലൂടെ മാത്രമേ ഈ അനിശ്ചിതത്വം പരിഹരിക്കാൻ കഴിയൂ.

എന്നാൽ ഗാസ ലാബുകളെല്ലാം തകർക്കപ്പെട്ടതിനാൽ പരിശോധന നടത്താൻ അന്താരാഷ്ട്ര ഏജൻസികൾ ഇടപെടണമെന്നാണ് ലുബ്ബാദിൻ്റെ ഇപ്പോഴത്തെ ആവശ്യം. തൻ്റെ മകനാണോ അല്ലയോ എന്ന് ഉറപ്പിക്കാൻ പോലും കഴിയാത്ത അവസ്ഥ തന്നെ മാനസികമായി തകർക്കുന്നുവെന്നും സത്യമറിയാൻ ഏതറ്റം വരെയും പോകുമെന്നും അദ്ദേഹം പറയുന്നു. നാല് വയസുകാരിയായ മകൾ ജാന മാത്രമാണ് നിലവിൽ ലുബ്ബാദിനൊപ്പമുള്ളത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

'താത്ക്കാലിക വെടിനിർത്തൽ നീട്ടില്ല', യുഎസ് സൈന്യം ഇറാനെതിരായ ആക്രമണത്തിന് തയ്യാറെന്ന് ട്രംപ്

'താത്ക്കാലിക വെടിനിർത്തൽ നീട്ടില്ല', യുഎസ് സൈന്യം ഇറാനെതിരായ ആക്രമണത്തിന് തയ്യാറെന്ന് ട്രംപ്

വാഷിംങ്ടൺ: ഇറാനെതിരായ യുദ്ധത്തിൽ താത്ക്കാലിക വെടിനിർത്തൽ നീട്ടില്ലെന്ന് വ്യക്തമാക്കി അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. ഇറാൻ-യുഎസ് താത്കാലിക വെടിനിർത്തൽ നാളെ അവസാനിക്കാനിരിക്കെയാണ് ഡോണൾഡ് ട്രംപ് നിലപാട് വ്യക്തമാക്കിയത്. ഇറാനുമായി സമാധാന ചർച്ച നടക്കാത്ത പശ്ചാത്തലത്തിലാണ് യുഎസ് തീരുമാനം വ്യക്തമാക്കിയത്. അമേരിക്കയുമായി ചർച്ച നടത്തുകയല്ലാതെ ഇറാന് മറ്റ് വഴികളില്ലെന്നും കരാറിലെത്തുന്നതിൽ ഇറാൻ പരാജയപ്പെട്ടെന്നും ഡോണൾ‍ഡ് ട്രംപ് പറഞ്ഞു. ഈ സഹാചര്യത്തിൽ വെടിനിർത്തൽ തുടരാൻ ആകില്ലെന്നാണ് ട്രംപിൻ്റെ വാദം.

വെടിനിർത്തൽ സമയം അവസാനിക്കുന്നതോടെ യുഎസ് സൈന്യം ഇറാനെ ആക്രമിക്കുമെന്നും ട്രംപ് അറിയിച്ചു. വെടിനിർത്തൽ കാലയളവ് യുദ്ധോപകരണങ്ങൾ വീണ്ടും നിറയ്ക്കാൻ യുഎസ് സൈന്യം ഉപയോഗിച്ചിട്ടുണ്ടെന്നും താൻ ഉത്തരവിട്ടാൽ ഇറാനെതിരായ ആക്രമണം പുനരാരംഭിക്കുമെന്നും ട്രംപ് പറഞ്ഞു. സിഎൻബിസിക്ക് നൽകിയ അഭിമുഖത്തിലാണ് ഡോണൾഡ് ട്രംപ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

ഇസ്‌ലാമാബാദിൽ നടക്കാനിരിക്കുന്ന ഇറാൻ-യുഎസ് രണ്ടാംഘട്ട സമാധാനചർച്ചകൾ അനിശ്ചിതത്തിലായിരിക്കുന്നതായാണ് വിവരം. ചർച്ചയ്ക്കായി അമേരിക്കൻ പ്രതിനിധികൾ പാകിസ്താനിലേക്ക് പുറപ്പെട്ടെങ്കിലും ഇറാൻ നിലപാട് വ്യക്തമാക്കിയിരുന്നില്ല. ഇതിനിടെ ഹോർമൂസ് കടലിടുക്കിൽ അമേരിക്കൻ നാവികസേന ഇറാൻ്റെ കപ്പൽ പിടിച്ചെ‌ടുത്തത് കാര്യങ്ങൾ കൂടുതൽ സങ്കീർണമാക്കി. സംഭവത്തെ കടൽകൊള്ളയെന്ന് വിശേഷിപ്പിച്ച് ഇറാൻ രം​ഗത്തെത്തിയിരുന്നു. ശക്തമായി തിരിച്ചടിക്കുമെന്നും ഇറാൻ മറുപടി നൽകിയിരുന്നു. ഹോർമൂസ് കടലിടുക്കിൽ കിടന്ന ഇറാനിയൻ ചരക്കുകപ്പലാണ് യുഎസ് നാവികസേന പിടിച്ചെടുത്തത്. കപ്പലിന്റെ എഞ്ചിൻ റൂമിലേക്ക് വെടിയുതിർത്ത ശേഷം യുഎസ് മറീനുകൾ കപ്പൽ നിയന്ത്രണത്തിലാക്കുകയായിരുന്നു. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

'യുഎസ് പിടിച്ചെടുത്തത് വിദേശ പതാകയുള്ള കപ്പൽ, ഞങ്ങളുമായി ബന്ധമില്ല'; നിക്കി ഹീലിയുടെ ആരോപണം തള്ളി ചൈന

'യുഎസ് പിടിച്ചെടുത്തത് വിദേശ പതാകയുള്ള കപ്പൽ, ഞങ്ങളുമായി ബന്ധമില്ല'; നിക്കി ഹീലിയുടെ ആരോപണം തള്ളി ചൈന

ബെയ്ജിങ്: ഹോർമൂസ് കടലിടുക്കിൽ അമേരിക്കൻ നാവികസേന പിടിച്ചെടുത്ത ഇറാനിയൻ കപ്പലുമായി ചൈനയ്ക്ക് ബന്ധമുണ്ടെന്ന യുഎസിൻ്റെ ആരോപണങ്ങൾ തള്ളി ചൈനീസ് വിദേശകാര്യ മന്ത്രാലയം. യുഎസ് നാവികസേന പിടിച്ചെടുത്തത് വിദേശ പതാകയുള്ള വാണിജ്യ കപ്പലാണെന്നും അതുമായി ചൈനയെ ബന്ധപ്പെടുത്തുന്ന എല്ലാ ആരോപണങ്ങളെയും വ്യാജപ്രചാരണങ്ങളെയും തള്ളിക്കളയുന്നുവെന്നുമാണ് ചൈന പ്രതികരിച്ചത്. ചൈനീസ് വിദേശകാര്യ വക്താവ് ഗുവോ ജാ കുനാണ് വാർത്താസമ്മേളനത്തിൽ ഇക്കാര്യം പറഞ്ഞത്.

ചൈനയില്‍ നിന്ന് ഇറാനിലേക്കുള്ള യാത്രയ്ക്കിടെ ഹോര്‍മൂസ് കടലിടുക്കില്‍വെച്ച് അമേരിക്ക പിടിച്ചെടുത്ത കപ്പലിൽ മിസൈൽ നിർമ്മിക്കുന്നതിനുള്ള രാസവസ്തുവാണെന്നും ഇത് ചൈന രഹസ്യമായി ഇറാന് കൈമാറുകയാണെന്നുമുള്ള ആരോപണവുമായി യുഎൻ മുൻ അംബാസഡറും റിപ്പബ്ലിക്കൻ പാർട്ടി നേതാവുമായ നിക്കി ഹീലിയാണ് രം​ഗത്തെത്തിയത്. കപ്പലിലുണ്ടായിരുന്ന രാസവസ്തു മിസൈൽ ഉണ്ടാക്കുന്നതിനാണ് ഉപയോഗിക്കുന്നതെന്നും നിക്കി ആരോപിച്ചിരുന്നു. ഇറാൻ ഭരണകൂടത്തെ നിലനിർത്താൻ ചൈന സഹായിക്കുന്നുവെന്നും ചൈന നൽകുന്ന സൈനിക പിന്തുണ ഗൗരവമായി കാണേണ്ടതുണ്ടെന്നും നിക്കി ഹേലി പറഞ്ഞിരുന്നു. ഇതിനെതിരെയാണ് ചൈനീസ് വിദേശകാര്യ വക്താവ് ഗുവോ ജാ കുൻ രംഗത്തെത്തിയത്.

'വിദേശ പതാകയുള്ള വാണിജ്യ കപ്പലാണ് യുഎസ് നാവികസേന പിടിച്ചെടുത്തതെന്നാണ് അറിയാനായത്. അതുമായി ചൈനയ്ക്ക് യാതൊരു ബന്ധവുമില്ല. ഇതിലേക്ക് ചൈനയെ വലിച്ചിഴയ്ക്കുന്ന എല്ലാതരം ആരോപണങ്ങളെയും വ്യാജപ്രസ്താവനകളെയും ചൈന തള്ളിക്കളയുന്നു' എന്നാണ് വിദേശകാര്യ വക്താവ് ജാ കുൻ പറഞ്ഞത്. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഭീകരതയ്ക്ക് മുന്നിൽ ഇന്ത്യ ഒരിക്കലും തലകുനിക്കില്ല,ഇരകളെ രാജ്യം മറക്കില്ല;പഹൽഗാം ഭീകരാക്രമണത്തിൽ നരേന്ദ്രമോദി

ഭീകരതയ്ക്ക് മുന്നിൽ ഇന്ത്യ ഒരിക്കലും തലകുനിക്കില്ല,ഇരകളെ രാജ്യം മറക്കില്ല;പഹൽഗാം ഭീകരാക്രമണത്തിൽ നരേന്ദ്രമോദി

ന്യൂഡല്‍ഹി : പഹല്‍ഗാം ഭീകരാക്രമണത്തിന്റെ ഒന്നാം വാര്‍ഷികത്തില്‍ ഇരകള്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഒരു തരത്തിലുമുള്ള ഭീകരതയ്ക്കു മുന്നിലും ഇന്ത്യ ഒരിക്കലും തലകുനിക്കില്ലെന്നും ഭീകരരുടെ ഹീനമായ ലക്ഷ്യങ്ങള്‍ ഒരിക്കലും വിജയിക്കില്ലെന്നും അദ്ദേഹം എക്‌സില്‍ കുറിച്ചു. ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട 26 പേര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച പ്രധാനമന്ത്രി ഈ ദുരന്തം രാജ്യത്തിന്റെ മനസാക്ഷിയെ ഇപ്പോഴും വേട്ടയാടുന്നുണ്ടെന്നും ഇരകളെ രാജ്യം ഒരിക്കലും മറക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

'കഴിഞ്ഞവർഷം ഇതേ ദിവസം പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിൽ നഷ്ടപ്പെട്ട നിരപരാധികളായ ജീവനുകളെ ഓർക്കുന്നു. അവരെ ഒരിക്കലും മറക്കില്ല. ഈ നഷ്ടത്തെ നേരിടുമ്പോൾ ദുഃഖിതരായ കുടുംബങ്ങളോടൊപ്പമാണ് എന്റെ ചിന്തകളും. ഒരു രാഷ്ട്രമെന്ന നിലയിൽ നാം ദുഃഖത്തിലും ദൃഢനിശ്ചയത്തിലും ഐക്യത്തോടെ നിലകൊള്ളുന്നു. ഒരു തരത്തിലുള്ള ഭീകരതയ്ക്കു മുന്നിലും ഇന്ത്യ ഒരിക്കലും തലകുനിക്കില്ല. തീവ്രവാദികളുടെ ഹീനമായ പദ്ധതികൾ ഒരിക്കലും വിജയിക്കില്ല', അദ്ദേഹം കുറിച്ചു. 