Thursday, 23 April 2026

തെക്കന്‍ ലെബനനിലെ ഇസ്രയേല്‍ ആക്രമണം: മാധ്യമപ്രവര്‍ത്തക അടക്കം അഞ്ച് പേര്‍ കൊല്ലപ്പെട്ടു

തെക്കന്‍ ലെബനനിലെ ഇസ്രയേല്‍ ആക്രമണം: മാധ്യമപ്രവര്‍ത്തക അടക്കം അഞ്ച് പേര്‍ കൊല്ലപ്പെട്ടു

ടെല്‍ അവീവ്: തെക്കന്‍ ലെബനനിലെ ഇസ്രയേല്‍ ആക്രമണത്തില്‍ മാധ്യമപ്രവര്‍ത്തകയടക്കം അഞ്ച് പേര്‍ കൊല്ലപ്പെട്ടു. ഹിസ്ബുള്ള ഗ്രൂപ്പുള്ള ഒരു സ്ഥലത്ത് നിന്ന് പോയ രണ്ട് വാഹനത്തെ ലക്ഷ്യം വെച്ചെന്ന് ഇസ്രയേല്‍ സൈന്യം പറഞ്ഞു. ആദ്യത്തെ ഇസ്രയേല്‍ ആക്രമണത്തില്‍ ഇതില്‍ ഒരു വാഹനത്തിലെ രണ്ട് പേര്‍ കൊല്ലപ്പെടുകയായിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

പിന്നാലെ നടന്ന വ്യോമാക്രമണത്തില്‍ പ്രാദേശിക മാധ്യമമായ അല്‍ അഖ്ബറിലെ മാധ്യമപ്രവര്‍ത്തക അമല്‍ ഖബീല്‍ കൊല്ലപ്പെടുകയായിരുന്നുവെന്ന് അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു. മാധ്യമപ്രവര്‍ത്തകയ്ക്ക് നേരെയുള്ള ആക്രമണത്തെ ലെബനനിലെ ഇന്‍ഫര്‍മേഷന്‍ മന്ത്രി പോള്‍ മോര്‍കോസ് അപലപിച്ച് രംഗത്തെത്തി.

എന്നാല്‍ ലെബനന്‍ വെടിനിര്‍ത്തല്‍ ലംഘിച്ച് ഇസ്രയേല്‍ സൈനികരെ ലക്ഷ്യം വെച്ച് ഫോര്‍വാര്‍ഡ് ഡിഫന്‍സ് ലൈന്‍ കടന്നത് കൊണ്ടാണ് ആക്രമിച്ചതെന്നാണ് ഇസ്രയേലിന്റെ അവകാശവാദം. അതേസമയം അമേരിക്കയുടെ നാവിക ഉപരോധം നിലനില്‍ക്കുന്നതിനാല്‍ ഹോര്‍മൂസ് കടലിടുക്ക് തുറക്കില്ലെന്ന് ഇറാന്‍ ആവര്‍ത്തിച്ചു.

അമേരിക്ക തുടര്‍ച്ചയായി വെടിനിര്‍ത്തല്‍ ലംഘനം നടത്തുന്നുവെന്നും ഇറാന്‍ പറഞ്ഞു. പ്രതിസന്ധിക്കിടയില്‍ അമേരിക്കന്‍ നാവികസേനയില്‍ നേതൃമാറ്റത്തിന് ഒരുങ്ങുന്നു. സെക്രട്ടറി ജോണ്‍ ഫെലനെ മാറ്റി. നാവിക സേന അണ്ടര്‍ സെക്രട്ടറി ഹംഗ് കാവോക്കാണ് താല്‍ക്കാലിക ചുമതല. നേരത്തെ കരസേനാ മേധാവി റാന്‍ഡി ജോര്‍ജിനെ പുറത്താക്കിയിരുന്നു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

'നിരന്തരം ലംഘിക്കപ്പെടുന്ന കരാറില്‍ വിശ്വാസമില്ല'; യുഎസ് ഉപരോധം നീക്കാതെ ഹോര്‍മൂസ് തുറക്കില്ലെന്ന് ഇറാന്‍

'നിരന്തരം ലംഘിക്കപ്പെടുന്ന കരാറില്‍ വിശ്വാസമില്ല'; യുഎസ് ഉപരോധം നീക്കാതെ ഹോര്‍മൂസ് തുറക്കില്ലെന്ന് ഇറാന്‍

ടെഹ്‌റാന്‍: ഹോര്‍മൂസ് കടലിടുക്ക് വീണ്ടും തുറക്കില്ലെന്ന് വ്യക്തമാക്കി ഇറാന്‍. യുഎസ് നാവിക ഉപരോധം നീക്കാതെ ഹോര്‍മൂസ് തുറക്കില്ല. വെടിനിര്‍ത്തല്‍ കരാറില്‍ അര്‍ത്ഥമില്ല. നിരന്തരം ലംഘിക്കപ്പെടുന്ന കരാറില്‍ വിശ്വാസമില്ലെന്നും ഇറാന്‍ വ്യക്തമാക്കി. അതിനിടെ ഇറാന്‍ വനിതാ പ്രക്ഷോഭകരെ വധിക്കില്ലെന്ന് പറഞ്ഞ് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് രംഗത്തെത്തി. നാല് പേരെ ഇന്ന് മോചിപ്പിക്കും. നാല് പേര്‍ ഒരു മാസം കൂടി ജയില്‍ ശിക്ഷ അനുഭവിക്കേണ്ടി വരും. ഇന്ന് നടക്കേണ്ടിരുന്ന വധശിക്ഷ മാറ്റി. തന്റെ വാക്കുകള്‍ ഇറാന്‍ കേട്ടെന്നും ട്രംപ് പറഞ്ഞു.

ഇറാനെതിരായ യുദ്ധത്തില്‍ രണ്ടാഴ്ച്ചത്തേക്ക് കൂടി വെടിനിര്‍ത്തല്‍ നീട്ടിയതായി പ്രഖ്യാപിച്ച് ട്രംപ് രംഗത്തെത്തിയിരുന്നു. ഹോര്‍മൂസ് കടലിടുക്കില്‍ അമേരിക്കന്‍ നാവികസേനയുടെ ഉപരോധം തുടരുമെന്നും ട്രംപ് പറഞ്ഞിരുന്നു. വെടിനിര്‍ത്തല്‍ നീട്ടണമെന്ന് പാകിസ്താന്‍ അഭ്യര്‍ത്ഥിച്ചതായി ട്രംപ് അഭിപ്രായപ്പെട്ടു. പാക് പ്രധാന മന്ത്രി ഷഹബാസ് ഷെരീഫും സൈനിക മേധാവി അസിം മൂനീറും വെടിനിര്‍ത്തല്‍ നീട്ടണമെന്ന് പറഞ്ഞിരുന്നു.

ട്രംപിന്റെ വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തിന് മണിക്കൂറുകള്‍ക്ക് മുന്‍പ് ഇറാന്‍ പ്രതികരണവുമായി രംഗത്തെത്തിയിരുന്നു. അമേരിക്കന്‍ നാവികസേന ഇറാനിയന്‍ കപ്പലുകള്‍ക്കെതിരെ നടത്തുന്ന ഉപരോധം വെടിനിര്‍ത്തല്‍ ലംഘനമാണെന്നായിരുന്നു ഇറാന്‍ പറഞ്ഞത്. ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയായിരുന്നു പ്രതികരണവുമായി മുന്നോട്ട് വന്നത്. അമേരിക്ക എന്തൊക്കെ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തിയാലും ഇറാന് പ്രതിരോധിക്കാന്‍ അറിയാമെന്നും അദേഹം വ്യക്തമാക്കിയിരുന്നു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

തമിഴ്‌നാടും പശ്ചിമബംഗാളും ഇന്ന് പോളിങ് ബൂത്തിലേക്ക്

തമിഴ്‌നാടും പശ്ചിമബംഗാളും ഇന്ന് പോളിങ് ബൂത്തിലേക്ക്

ചെന്നൈ/കൊല്‍ക്കത്ത: തമിഴ്‌നാടും പശ്ചിമബംഗാളും ഇന്ന് പോളിങ് ബൂത്തിലേക്ക്. തമിഴ്നാട്ടിലെ 234 നിയമസഭാ മണ്ഡലങ്ങളിലേക്കും ബംഗാളിൽ 152 മണ്ഡലങ്ങളിലേക്കുമാണ് വോട്ടെടുപ്പ് നടക്കുക. ബംഗാളിലെ 142 മണ്ഡലങ്ങളിലേക്കുള്ള രണ്ടാംഘട്ട വോട്ടെടുപ്പ് 29-നാണ്. ഇരുസംസ്ഥാനങ്ങളിലും പരസ്യപ്രചാരണം ചൊവ്വാഴ്ച അവസാനിച്ചിരുന്നു. ഇന്നലെ നിശബ്ദ പ്രചാരണമായിരുന്നു.

എംകെ സ്റ്റാലിന്‍ നയിക്കുന്ന ഡിഎംകെ - കോണ്‍ഗ്രസ്- മക്കള്‍ നീതി മയ്യം സഖ്യം, എഐഎഡിഎംകെ - ബിജെപി സഖ്യം, നടന്‍ വിജയ് നയിക്കുന്ന ടിവികെ എന്നിവ തമ്മിലാണ് തമിഴ്‌നാട്ടിൽ പ്രധാന പോരാട്ടം. 5.67 കോടി വോട്ടര്‍മാരാണ് തമിഴ്‌നാട്ടിലുള്ളത്. 234 സീറ്റുകളിലേക്ക് മത്സര രംഗത്തുള്ള 4,023 സ്ഥാനാർഥികളുടെ ഭാവി നിർണയിക്കാൻ 5,73,43,000 വോട്ടർമാർ പോളിങ് ബൂത്തിലെത്തുക.

ബിജെപിക്ക് മേൽക്കോയ്മയുള്ള മേഖലകളിൽ പ്രധാനമന്ത്രി നയിച്ച പ്രചാരണം തുണയ്ക്കുമെന്നാണ് ബിജെപി പ്രതീക്ഷ. അതേസമയം ബംഗാൾ വികാരം ഉയർത്തി ആഴ്ചകളോളം മമത ബാനർജിയും അഭിഷേക് ബാനർജിയും നടത്തിയ റാലികൾ വോട്ടാകുമെന്നാണ് ടിഎംസി കരുതുന്നത്. സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ കനത്ത സുരക്ഷാ വിന്യാസത്തിലാകും ആദ്യ ഘട്ട വോട്ടെടുപ്പ് നടക്കുക

തമിഴ്‌നാട്ടിലെ കൊട്ടിക്കലാശ ദിവസം മുഖ്യമന്ത്രി സ്റ്റാലിന്‍ കൊളത്തൂരിലും ഉപമുഖ്യമന്ത്രി ഉദയനിധി ചെപ്പോക്ക് തിരുവള്ളിക്കേനിയിലും പ്രചാരണം നടത്തിയപ്പോള്‍ വിജയ് ചെന്നൈയില്‍ റോഡ് ഷോ നടത്തി. ബംഗാളില്‍ ഏപ്രില്‍ 29നാണ് രണ്ടാംഘട്ട വോട്ടെടുപ്പ്. ആദ്യഘട്ടത്തില്‍ 1478 സ്ഥാനാര്‍ത്ഥികളാണ് മത്സരിക്കുന്നത്. ഇടതുമുന്നണി സ്ഥാനാര്‍ത്ഥികളുടെ പ്രചാരണത്തില്‍ വലിയ ജനപങ്കാളിത്തമുണ്ടായി. ഇരുസംസ്ഥാനങ്ങളിലും ശക്തമായ പ്രചാരണ പരിപാടികളാണ് നടന്നത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

മുണ്ടത്തിക്കോട് വെടിക്കെട്ടുപുര അപകടം; ലൈസന്‍സി സതീഷിന്റെ നില അതീവ ഗുരുതരം

മുണ്ടത്തിക്കോട് വെടിക്കെട്ടുപുര അപകടം; ലൈസന്‍സി സതീഷിന്റെ നില അതീവ ഗുരുതരം

തൃശൂര്‍: മുണ്ടത്തിക്കോട് വെടിക്കെട്ടുപുര അപകടത്തില്‍ പരിക്കേറ്റ ലൈസന്‍സി സതീഷിന്റെ നില അതീവഗുരുതരമായി തുടരുന്നു. സതീഷ് വെന്റിലേറ്ററില്‍ ചികിത്സയിലാണ്. തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലുളളത് നാലുപേരാണ്. സതീഷ്, വിഷ്ണു, ഉണ്ണികൃഷ്ണന്‍, രാകേഷ് എന്നിവരാണ് ഗുരുതരാവസ്ഥയില്‍ ചികിത്സയിലുളളത്. വിഷ്ണുവിന്റെ ആരോഗ്യനിലയില്‍ നേരിയ പുരോഗതിയുളളതായും വിവരമുണ്ട്. ആറുപേരുടെ നില തൃപ്തികരമാണ്. ഇവരെ വാര്‍ഡുകളിലേക്ക് മാറ്റിയിട്ടുണ്ട്. നാളെയോ മറ്റന്നാളോ ഡിസ്ചാര്‍ജ് ചെയ്ത് വീടുകളിലേക്ക് അയക്കാന്‍ സാധിക്കും.

അതേസമയം, തൃശൂര്‍ പൂരം ഭംഗിയായി നടത്തണമെന്നതാണ് ജനവികാരമെന്നാണ് പാറമേക്കാവ് ദേവസ്വം സെക്രട്ടറി ജി രാജേഷ് പറഞ്ഞത്. പാറമേക്കാവ് ഭാഗം ഇന്നലെ യോഗം ചേര്‍ന്നിരുന്നെന്നും ഒരാള് പോലും പൂരം നടത്തേണ്ട എന്ന് പറഞ്ഞിട്ടില്ലെന്നും ജി രാജേഷ് പറഞ്ഞു. ആ നിലപാട് ഇന്നത്തെ യോഗത്തില്‍ പറയുമെന്നും ദേശക്കാരുടെ വികാരം അറിയിക്കാന്‍ തങ്ങള്‍ ബാധ്യസ്ഥരാണെന്നും രാജേഷ് പറഞ്ഞു. 'ഭരണസമിതി യോഗത്തിലും ആഘോഷ കമ്മിറ്റി യോഗത്തിലും പൂരം നടത്തണം എന്നുളളതായിരുന്നു ആവശ്യം. ആ നിലപാട് ഇന്നത്തെ യോഗത്തില്‍ അറിയിക്കും. സാമ്പിള്‍ വെടിക്കെട്ട് ഒഴിവാക്കാം. വെടിക്കെട്ട് നടത്തണം. രണ്ടുമാസമായി വെടിമരുന്നുകള്‍ ഉണ്ടാക്കിവെച്ചിരിക്കുകയാണ്. വെടിക്കെട്ട് നടത്താതെ അതെങ്ങനെയാണ് ഒഴിവാക്കുക. 2006-ല്‍ വെടിക്കെട്ട് അപകടമുണ്ടായിട്ടും പൂരം നടന്നു. ഇപ്പോള്‍ എന്താണ് മറ്റൊരു നിലപാട്. അത് പൂരത്തിനെ തകര്‍ക്കാനാണോ എന്നാണ് സംശയം'-ജി രാജേഷ് പറഞ്ഞു. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കൊണ്ടോട്ടിയില്‍ സ്വർണം വാങ്ങാനെന്ന വ്യാജേന ജ്വല്ലറിയിലെത്തി മോഷ്ടാവ്; വളകളുമായി ഇറങ്ങിയോടി,CCTV ദൃശ്യം പുറത്ത്

കൊണ്ടോട്ടിയില്‍ സ്വർണം വാങ്ങാനെന്ന വ്യാജേന ജ്വല്ലറിയിലെത്തി മോഷ്ടാവ്; വളകളുമായി ഇറങ്ങിയോടി,CCTV ദൃശ്യം പുറത്ത്

മലപ്പുറം: കൊണ്ടോട്ടിയില്‍ ജ്വല്ലറിയില്‍ നിന്ന് സ്വര്‍ണാഭരണങ്ങളുമായി ഇറങ്ങിയോടി മോഷ്ടാവ്. പുളിക്കലിലാണ് സ്വര്‍ണം വാങ്ങാനെന്ന വ്യാജേന ജ്വല്ലറിയിലെത്തി മോഷണം നടത്തിയത്. രണ്ടുലക്ഷത്തിലേറെ രൂപ വിലവരുന്ന ആഭരണങ്ങളുമായാണ് പ്രതി മുങ്ങിയത്. പുളിക്കല്‍ അങ്ങാടിയിലെ കനകമഹല്‍ എന്ന ജ്വല്ലറിയിലാണ് സംഭവം.

ഉച്ചയോടെ കടയിലെത്തിയ മോഷ്ടാവ് ചെറിയ വളകള്‍ വേണമെന്നാണ് പറഞ്ഞത്. വളകള്‍ നോക്കി തുകയും തൂക്കവും ചോദിച്ചറിയുന്നതിനിടെ പെട്ടെന്ന് അടുത്തുണ്ടായിരുന്ന മൂന്ന് വളകളുമായി പുറത്തേക്ക് ഓടുകയായിരുന്നു. ഈ സമയത്ത് പുറത്ത് ഒരാള്‍ ബൈക്കുമായി കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. മോഷ്ടാവ് ഉടന്‍ ഈ ബൈക്കില്‍ കയറി രക്ഷപ്പെടുകയായിരുന്നു. കൊണ്ടോട്ടി പൊലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി. ഫോറന്‍സിക് വിദഗ്ദരും സ്ഥലത്തെത്തി പരിശോധന നടത്തി.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

വെടിക്കെട്ട് പുര അപകടം: കാണാതായ തൃശൂര്‍ സ്വദേശി ഗിരിയുടെ അമ്മ മരിച്ചു

വെടിക്കെട്ട് പുര അപകടം: കാണാതായ തൃശൂര്‍ സ്വദേശി ഗിരിയുടെ അമ്മ മരിച്ചു

തൃശൂര്‍: വെടിക്കെട്ട് പുര അപകടത്തില്‍ കാണാതായ തൃശൂര്‍ സ്വദേശി ഗിരിയുടെ അമ്മ ഗൗരി (74) മരിച്ചു. പക്ഷാഘാതത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ഗൗരി വെടിക്കെട്ട് അപകടം നടന്നതിന്റെ തലേദിവസമാണ് ഡിസ്ചാര്‍ജ് വാങ്ങി വീട്ടിലേക്ക് വന്നത്.

ഗിരിയെ കാണാതായതിനെ തുടര്‍ന്ന് മാനസിക വിഷമത്തില്‍ ആയിരുന്നു ഗൗരി. പരേതനായ മോഹനനാണ് ഭര്‍ത്താവ്. ഇന്ന് വൈകിട്ട് മൂന്ന് മണിക്ക് പാറമേക്കാവ് ശാന്തി ഘട്ടില്‍ സംസ്‌കാരം നടക്കും.

ഏപ്രില്‍ 21ന് മൂന്നുമണിയോടെയാണ് തൃശൂര്‍ പൂരത്തിന്റെ ഭാഗമായി സാമ്പിള്‍ വെടിക്കെട്ടിനും പ്രധാന വെടിക്കെട്ടിനും വേണ്ടിയുളള ഒരുക്കങ്ങള്‍ നടന്ന തിരുവമ്പാടിയുടെ വെടിക്കെട്ട് പുരയില്‍ സ്ഫോടനമുണ്ടായത്. രണ്ട് വെടിക്കെട്ടിനും വേണ്ടി കരുതിവെച്ചിരുന്ന കരിമരുന്ന് വെടിക്കെട്ട് പുരയിലുണ്ടായിരുന്നു. അപകടത്തില്‍ അന്ന് തന്നെ 13 പേര്‍ കൊല്ലപ്പെട്ടു. വെന്റിലേറ്ററില്‍ ചികിത്സയിലായിരുന്ന പ്രവീണ്‍ കൂടി മരിച്ചതോടെ മരണസംഖ്യ 14ആയി ഉയര്‍ന്നു.

പതിമൂന്നുപേരാണ് നിലവില്‍ ചികിത്സയിലുളളത്. ഇതില്‍ അഞ്ചുപേര്‍ ഗുരുതരാവസ്ഥയിലാണ്. രണ്ടുപേര്‍ വെന്റിലേറ്ററിലും. ഒരാള്‍ക്ക് ഇപ്പോള്‍ അടിയന്തര സര്‍ജറി കഴിഞ്ഞിട്ടുണ്ട്. 11 പേര്‍ തൃശൂര്‍ മെഡിക്കല്‍ കോളേജിലാണ് ചികിത്സ തേടിയത്. രണ്ടുപേര്‍ ജൂബിലി മിഷന്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. അപകട സമയത്ത് സ്ഥലത്തുണ്ടായിരുന്ന നാലുപേരെ ഇതുവരെ കണ്ടെത്താനായിട്ടില്ല. പത്തുപേര്‍ സുരക്ഷിതരായി വീട്ടിലെത്തി എന്നാണ് ജില്ലാ കളക്ടര്‍ നല്‍കുന്ന വിവരം. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

തിരുവനന്തപുരത്ത് ജീവനക്കാരൻ കെട്ടിടത്തിന്റെ മുകളിൽ നിന്ന് ചാടി മരിച്ചു

തിരുവനന്തപുരത്ത് ജീവനക്കാരൻ കെട്ടിടത്തിന്റെ മുകളിൽ നിന്ന് ചാടി മരിച്ചു

തിരുവനന്തപുരം: ജീവനക്കാരൻ കെട്ടിടത്തിന്റെ മുകളിൽ നിന്ന് ചാടി മരിച്ചു. മരിച്ചത് വട്ടപ്പാറ സ്വദേശി മഹേഷ് മോഹന്‍ ആണ് മരിച്ചത്. തിരുവനന്തപുരം പട്ടം മാക്സ് ഷോപ്പിലെ ജീവനക്കാരനാണ് മരിച്ചത്. ഇന്നലെ രാത്രി 12 മണിയോടെയാണ് സംഭവം. അസിസ്റ്റൻറ് മാനേജരാണ് മഹേഷ്.

മൃതദേഹം തിരുവന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. 