Thursday, 23 April 2026

'കേരളത്തിലെ അറബിക് റെസ്റ്റോറന്റുകളുടെ സാമ്പത്തിക സ്രോതസും രാജ്യവിരുദ്ധ ബന്ധവും അന്വേഷിക്കണം' ബിജെപി NIAക്ക് കത്ത് നൽകി

'കേരളത്തിലെ അറബിക് റെസ്റ്റോറന്റുകളുടെ സാമ്പത്തിക സ്രോതസും രാജ്യവിരുദ്ധ ബന്ധവും അന്വേഷിക്കണം' ബിജെപി NIAക്ക് കത്ത് നൽകി

തൃശൂർ: കേരളത്തിൽ പ്രവർത്തിക്കുന്ന അറബിക് റെസ്റ്റോറന്റുകളുടെ സാമ്പത്തിക സ്രോതസിനെക്കുറിച്ച് ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) അന്വേഷണം നടത്തണമെന്ന് ബിജെപി. ബിജെപി തൃശൂർ ജില്ലാ ഇന്റലക്ച്വൽ സെൽ കൺവീനർ പ്രസീദ് ദാസാണ് ഇത് സംബന്ധിച്ച് എൻഐഎ ഡയറക്ടർക്ക് പരാതി നൽകിയത്. അറബിക് റെസ്റ്റോറന്റുകളുടെ സാമ്പത്തിക സ്രോതസും രാജ്യവിരുദ്ധ ബന്ധവും അന്വേഷിക്കണമെന്നാണ് ആവശ്യം. നോട്ട് നിരോധനത്തിന് ശേഷം തുടങ്ങിയ ഹോട്ടലുകളെക്കുറിച്ചും അന്വേഷണം വേണമെന്ന് പരാതിയിൽ പറയുന്നു.

ചുരുങ്ങിയ കാലയളവിനുള്ളിൽ വൻതോതിലുള്ള മൂലധന നിക്ഷേപം ആവശ്യമുള്ള ഇത്തരം സ്ഥാപനങ്ങൾ സംസ്ഥാനത്തുടനീളം ആരംഭിച്ചത് സംശയാസ്പദമാണെന്നും ഇതിൽ വിദേശ ഫണ്ടുകളുടെ പങ്ക് പരിശോധിക്കണമെന്നുമാണ് പരാതിയിലെ ആവശ്യം. കൂടാതെ, ഈ റെസ്റ്റോറന്റുകൾക്ക് നിരോധിക്കപ്പെട്ട സംഘടനയായ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുമായി ബന്ധമുണ്ടോ എന്ന് പരിശോധിക്കണമെന്നാണ് ബിജെപിയുടെ പ്രധാന ആവശ്യം.

ഇതിനുപുറമെ, ഈ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് രാജ്യവിരുദ്ധ പ്രവർത്തനങ്ങൾ നടക്കുന്നുണ്ടോ എന്നത് പരിശോധിക്കണമെന്നും ഇന്റലക്ച്വൽ സെൽ ആവശ്യപ്പെട്ടിട്ടുണ്ട്. സമീപകാലത്ത് നടന്ന വിഷു ആഘോഷങ്ങൾക്കിടെ ശ്രീകൃഷ്ണനെ അവഹേളിക്കുന്ന തരത്തിലുള്ള സാംസ്കാരിക വിരുദ്ധ പ്രവർത്തനങ്ങളിൽ ചില റെസ്റ്റോറന്റുകൾ ഏർപ്പെട്ടതായും പരാതിയിൽ ആരോപിക്കുന്നു. സുതാര്യമായ സാമ്പത്തിക പ്രവർത്തനങ്ങൾ ഉറപ്പാക്കാൻ സമഗ്രമായ അന്വേഷണം വേണമെന്നാണ് ബിജെപിയുടെ ആവശ്യം. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ദൃശ്യം 3 OTT കരാർ താൽകാലികമായി വിലക്കി ഡൽഹി ഹൈക്കോടതി

ദൃശ്യം 3 OTT കരാർ താൽകാലികമായി വിലക്കി ഡൽഹി ഹൈക്കോടതി

ദൃശ്യം 3 OTT കരാർ താൽകാലികമായി വിലക്കി ഡൽഹി ഹൈക്കോടതി. ആശിർവാദ് സിനിമാസിനെതിരെ ആമസോൺ‌ പ്രൈം നൽകിയ ഹർജിയിലാണ് നടപടി. 2020-ൽ ആശിർവാദ് സിനിമാസുമായി ആമസോൺ കരാറിൽ ഏർപ്പെട്ടിരുന്നതാണ് എന്നാൽ ആശിർവാദ് സിനിമാസ് ഏകപക്ഷീയമായി കരാർ അവസാനിപ്പിക്കുകയും മറ്റൊരു പ്ലാറ്റ്‌ഫോമുമായുള്ള കരാറുമായി മുന്നോട്ട് പോകാൻ തീരുമാനിക്കുകയും ചെയ്തതോടെയാണ് ആമസോൺ പ്രൈം കോടതിയെ സമീപിച്ചത്.

ജസ്റ്റിസ് ഹരീഷ് വൈദ്യനാഥൻ ശങ്കർ അധ്യക്ഷനായ സിംഗിൾ ബെഞ്ചാണ് നിർമാതാക്കളായ ആശിർവാദ് സിനിമാസിനെ കരാറുണ്ടാക്കുന്നതിൽ നിന്ന് വിലക്കിയത്. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

മുണ്ടത്തിക്കോട് വെടിക്കെട്ട്പുര ദുരന്തം; പരിശോധനയില്‍ നാല് ശരീര ഭാഗങ്ങള്‍ കൂടി കണ്ടെത്തി

മുണ്ടത്തിക്കോട് വെടിക്കെട്ട്പുര ദുരന്തം; പരിശോധനയില്‍ നാല് ശരീര ഭാഗങ്ങള്‍ കൂടി കണ്ടെത്തി

വെടിക്കെട്ട്പുര ദുരന്തം നടന്ന മുണ്ടത്തിക്കോട് സംയുക്ത പരിശോധനയില്‍ നാല് ശരീര ഭാഗങ്ങള്‍ കൂടി കണ്ടെത്തി. നിരവധി ശരീര ഭാഗങ്ങള്‍ ഇന്നും കണ്ടെത്തിയെന്ന് കമ്മീഷണര്‍ നകുല്‍ രാജേന്ദ്ര ദേശ്മുഖ് പറഞ്ഞു. 10 മൊബൈല്‍ ഫോണ്‍ അവശിഷ്ടങ്ങളും കണ്ടെത്തി. സംഭവ സമയത്ത് 37 പേര്‍ ഉണ്ടെന്നാണ് കണ്ടെത്തല്‍. നാല് പേരെ തിരിച്ചറിഞ്ഞിട്ടില്ല. ഒരു മൃതദേഹം തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല – അദ്ദേഹം പറഞ്ഞു.

200- 300 കിലോ സ്‌ഫോടക വസ്തുക്കള്‍ സ്ഥലത്ത് നിന്ന് കണ്ടെത്തിയിട്ടുണ്ടെന്നും കമ്മീഷണര്‍ പറഞ്ഞു. സ്‌ഫോടക വസ്തുക്കള്‍ ഇന്ന് തന്നെ നീക്കം ചെയ്യും. ഡിഎന്‍എ പരിശോധനാഫലം ഒരാഴ്ചയ്ക്കകം ലഭിക്കും. അന്വേഷണത്തിന്റെ ഭാഗമായി സ്ഥലം പൂര്‍ണമായും പൊലീസ് നിയന്ത്രണത്തിലാക്കും – അദ്ദേഹം പറഞ്ഞു.

അപകടത്തില്‍ പരുക്കേറ്റവര്‍ ചികിത്സയില്‍ തുടരുകയാണ്. തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലുള്ള 10 പേരില്‍ 4പേരുടെ നില ഗുരുതരമാണ്. തിരിച്ചറിയാന്‍ ആകാത്ത ഒരു മൃതദേഹത്തിന്റെയും മറ്റ് മൃതദേഹഭാഗങ്ങളുടെയും ഡിഎന്‍എ സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. പരമാവധി നാലുദിവസം കൊണ്ട് ഡിഎന്‍എ പരിശോധന പൂര്‍ത്തിയാക്കാനാണ് ശ്രമിക്കുന്നത്.

ലൈസന്‍സി സതീഷ് മുണ്ടത്തിക്കോട് അതീവ ഗുരുതരാവസ്ഥയില്‍ വെന്റിലേറ്ററില്‍ തുടരുകയാണ്. ഇന്നലെ തിരിച്ചറിഞ്ഞ എട്ട് മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി. ഗുരുതരമായി പരിക്കേറ്റ ചികിത്സയിലായിരുന്ന പട്ടാമ്പി സ്വദേശി പ്രവീണും ഇന്നലെ ഉച്ചയോടെ മരിച്ചു. അതേസമയം സ്‌ഫോടനം നടന്ന പാടശേഖരത്തില്‍ ഇന്നും കെഡാവര്‍ നായകളെ ഉപയോഗിച്ചുള്ള പരിശോധന നടക്കും.

തൃശൂര്‍ മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ നിര്‍ണായക തീരുമാനങ്ങളുമായി പാറമേക്കാവ് -തിരുവമ്പാടി ദേവസ്വങ്ങള്‍. വെടിക്കെട്ട് ഒഴിവാക്കി പൂരം നടത്തണമെന്നാണ് ഇരുവിഭാഗങ്ങളുടെയും നിലപാട്. കളക്ടറേറ്റില്‍ രാവിലെ 10 മണിക്കാണ് ദേവസ്വങ്ങളും, മന്ത്രിമാരും അടങ്ങുന്ന ഉന്നതതല യോഗം നടക്കുക. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ക്രൂഡ് വില കുതിക്കുന്നു! തിരഞ്ഞെടുപ്പിന് ശേഷം ഇന്ധന വില 25-28 രൂപ ഉയരുമെന്ന് റിപ്പോർട്ട്

ക്രൂഡ് വില കുതിക്കുന്നു! തിരഞ്ഞെടുപ്പിന് ശേഷം ഇന്ധന വില 25-28 രൂപ ഉയരുമെന്ന് റിപ്പോർട്ട്

നിയമസഭാ തിരഞ്ഞെടുപ്പുകൾക്ക് ശേഷം രാജ്യത്ത് പെട്രോൾ, ഡീസൽ വിലയിൽ വൻ വർധനവുണ്ടായേക്കുമെന്ന് കൊട്ടക് ഇൻസ്റ്റിറ്റ്യൂഷണൽ ഇക്വിറ്റീസ് റിപ്പോർട്ട് ചെയ്യുന്നു. രാജ്യാന്തര വിപണിയിൽ അസംസ്‌കൃത എണ്ണവില കുതിച്ചുയരുന്ന സാഹചര്യത്തിൽ, പെട്രോളിനും ഡീസലിനും ലിറ്ററിന് 25 മുതൽ 28 രൂപ വരെ വർധിപ്പിക്കേണ്ടി വരുമെന്നാണ് ബ്രോക്കറേജ് സ്ഥാപനമായ കൊട്ടക് നൽകുന്ന സൂചന. പശ്ചിമേഷ്യൻ സംഘർഷങ്ങളെത്തുടർന്ന് ഹോർമുസ് കടലിടുക്കിലുണ്ടായ തടസ്സങ്ങളും ക്രൂഡ് ഓയിൽ വിതരണത്തിലെ കുറവും ആഗോള വിപണിയെ കടുത്ത സമ്മർദ്ദത്തിലാക്കിയിരിക്കുകയാണ്.

നിലവിൽ ബാരലിന് ഏതാണ്ട് 120 ഡോളർ എന്ന നിരക്കിലാണ് അസംസ്‌കൃത എണ്ണയുടെ വില. രാജ്യാന്തര തലത്തിൽ വില ഇത്രയധികം ഉയർന്നിട്ടും ഇന്ത്യയിലെ എണ്ണക്കമ്പനികൾ ആഭ്യന്തര വിപണിയിൽ വില വർധിപ്പിക്കാൻ തയ്യാറായിട്ടില്ല. ഇത് എണ്ണ ശുദ്ധീകരണ കമ്പനികൾക്ക് പ്രതിമാസം ഏതാണ്ട് 27,000 കോടി രൂപയുടെ അധിക ബാധ്യതയാണ് ഉണ്ടാക്കുന്നത്. ഇന്ത്യയുടെ ക്രൂഡ് ഓയിൽ ഇറക്കുമതി ബില്ലിലും വലിയ വർധനവുണ്ടായിട്ടുണ്ട്. ഇറക്കുമതി ചെയ്യുന്ന എണ്ണയുടെ അളവിൽ 13 മുതൽ 15 ശതമാനം വരെ കുറവുണ്ടായിട്ടും, വിലക്കയറ്റം കാരണം പ്രതിദിനം 190 മുതൽ 210 ദശലക്ഷം ഡോളർ വരെ അധികമായി ചെലവാക്കേണ്ടി വരുന്നു. സർക്കാർ എക്സൈസ് ഡ്യൂട്ടി കുറച്ചതും കയറ്റുമതിയിൽ വിൻഡ്‌ഫോൾ ടാക്സ് ഏർപ്പെടുത്തിയതും ഭാഗികമായ ആശ്വാസം മാത്രമാണ് നൽകുന്നത്.

തിരഞ്ഞെടുപ്പ് രാഷ്ട്രീയ കാരണങ്ങളാലാണ് ഇപ്പോൾ വില വർധനവ് തടഞ്ഞുവെച്ചിരിക്കുന്നത് എന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്. ഏപ്രിൽ 29-ന് അവസാന ഘട്ട വോട്ടെടുപ്പ് പൂർത്തിയാകുന്നതോടെ വില പരിഷ്‌കരിക്കുന്ന കാര്യത്തിൽ തീരുമാനമുണ്ടാകും. എന്നിരുന്നാലും, പണപ്പെരുപ്പ സാധ്യതയും ജനരോഷവും കണക്കിലെടുത്ത് 25 രൂപയിലധികം വരുന്ന ഈ വലിയ വർധനവ് ഒറ്റയടിക്ക് നടപ്പിലാക്കാതെ ഘട്ടം ഘട്ടമായി നടപ്പിലാക്കാനാണ് സാധ്യതയെന്നും കൊട്ടക് റിപ്പോർട്ടിൽ പറയുന്നു. വരും ആഴ്ചകളിൽ ഇന്ധനവിലയിൽ കാര്യമായ മാറ്റങ്ങൾ പ്രതീക്ഷിക്കാം. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

പ്രസവിച്ച് കിടക്കുന്ന സ്ത്രീയുള്ള ലീഗ് പ്രവർത്തകന്റെ വീട്ടിൽ രാത്രിയിൽ പൊലീസ് പരിശോധന; പ്രതിഷേധം

പ്രസവിച്ച് കിടക്കുന്ന സ്ത്രീയുള്ള ലീഗ് പ്രവർത്തകന്റെ വീട്ടിൽ രാത്രിയിൽ പൊലീസ് പരിശോധന; പ്രതിഷേധം

കോഴിക്കോട്: പേരാമ്പ്ര തിരുവള്ളൂരില്‍ രാത്രി സമയത്ത് യൂത്ത് ലീഗ് പ്രവര്‍ത്തകന്റെ വീട്ടില്‍ പൊലീസ് തിരച്ചില്‍ നടത്തിയതില്‍ തര്‍ക്കം. പ്രസവിച്ച് കിടക്കുന്ന സ്ത്രീ അടക്കമുള്ള വീട്ടില്‍ രാത്രി കാലത്ത് പുരുഷ പൊലീസുകാര്‍ കയറി തിരച്ചില്‍ നടത്തിയതിന് പിന്നാലെ യൂത്ത് ലീഗ്, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിക്കുകയായിരുന്നു.

കഴിഞ്ഞദിവസം തിരുവള്ളുര്‍ സ്വദേശി യുസഫ് എന്ന യൂത്ത് ലീഗ് പ്രവര്‍ത്തകനെ ഒരു സംഘം ആളുകള്‍ മര്‍ദ്ദിച്ചിരുന്നു. തുടര്‍ന്ന് പ്രദേശത്ത് സംഘര്‍ഷം ഉടലെടുത്തിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് തിരുവള്ളൂര്‍ സ്വദേശി സിദ്ദീഖിന്റെ വീട്ടില്‍ പൊലീസ് പരിശോധന നടത്തിയത്. എന്നാല്‍ ഒരു വനിതാ പൊലീസ് ഉദ്യോഗസ്ഥയുണ്ടായിരുന്നെങ്കിലും നവജാതശിശുവും പ്രസവിച്ച് കിടക്കുന്ന സ്ത്രീയുമടങ്ങുന്ന വീട്ടിലേക്ക് രാത്രികാലത്ത് ഒരു കൂട്ടം പുരുഷ പൊലീസുകാര്‍ തിരച്ചില്‍ നടത്തിയതാണ് പ്രതിഷേധത്തിന് ഇടയാക്കിയത്.

പരിശോധനയ്ക്ക് ശേഷം പ്രവര്‍ത്തകരും പൊലീസും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. സിദ്ദീഖിന്റെ വീട്ടിലെ അലമാരയിലും മറ്റും പരിശോധന നടത്തി. ഇതിനിടെ സിദ്ദീഖിന്റെ ഭാര്യയോടും വനിതാ പൊലീസ് ഉദ്യോഗസ്ഥ മോശമായി സംസാരിക്കുന്നതും വീഡിയോയില്‍ കാണാം.

'പ്രതിയെ പിടിക്കാന്‍ വന്നതാണ്, കോടതിയില്‍ പോയി പറഞ്ഞോ, നിന്റെ ഭര്‍ത്താവ് എന്താണ് പോയത്', തുടങ്ങിയ രീതിയിലാണ് പൊലീസ് ഉദ്യോഗസ്ഥ വീട്ടിലുണ്ടായിരുന്ന സ്ത്രീയോട് പറയുന്നത്. മാത്രവുമല്ല, അലമാരയിലുണ്ടായിരുന്ന സ്വര്‍ണം മോഷണം പോയെന്ന് തിരച്ചിലിന് പിന്നാലെ പ്രവര്‍ത്തകര്‍ പൊലീസിനോട് ആരോപിക്കുകയും കേസ് കൊടുക്കാന്‍ പൊലീസ് ആവശ്യപ്പെടുന്നതും വീഡിയോയിലുണ്ട്.

അതേസമയം സംഭവത്തിൽ കോഴിക്കോട് ഡിസിസി പ്രസിഡൻ്റ് പ്രവീൺ കുമാർ പ്രതികരണവുമായി രംഗത്തെത്തി. സിദ്ദീഖിൻ്റെ വീട്ടിൽ പൊലീസ് നരനായാട്ട് നടത്തിയെന്നും പൊലീസ് സഭ്യമല്ലാത്ത ഭാഷ ഉപയോഗിച്ചെന്നും പ്രവീൺ കുമാർ പറഞ്ഞു. റെയ്ഡിന് എത്തിയ മുഴുവൻ പൊലീസുകാർക്ക് നേരെയും നടപടി എടുക്കണമെന്നും പ്രവീൺ കുമാർ ആവശ്യപ്പെട്ടു

വടകര തിരുവള്ളൂരില്‍ സിപിഐഎം, മുസ്ലിം ലീഗ് സംഘര്‍ഷത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റിരുന്നു. മുസ്ലിം ലീഗ് പ്രവര്‍ത്തകനായ യൂസഫ്, ഇഖ്ബാല്‍ ചാത്തം മണ്ണില്‍, സിപിഐഎം പ്രവര്‍ത്തകനായ കൊടക്കാട്ട് ശ്രീജിത്ത് എന്നിവര്‍ക്കാണ് പരിക്കേറ്റത്. നിയമസഭാ തെരഞ്ഞെടുപ്പ് സമയത്ത് മേഖലയില്‍ സിപിഐഎം- ലീഗ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. ഇതിന്റെ തുടര്‍ച്ചയാണ് ആക്രമണമുണ്ടായത്. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ആരോ​ഗ്യ ഇൻഷുറൻസ് ഹാജരാക്കിയാൽ സർക്കാർ ആശുപത്രിയിലും സൗജന്യ ചികിത്സ; യുഎഇ നിവാസികൾക്ക് ആശ്വാസം

ആരോ​ഗ്യ ഇൻഷുറൻസ് ഹാജരാക്കിയാൽ സർക്കാർ ആശുപത്രിയിലും സൗജന്യ ചികിത്സ; യുഎഇ നിവാസികൾക്ക് ആശ്വാസം

യുഎഇയിലെ സര്‍ക്കാര്‍ ആശുപത്രികളിലും ഇനിമുതല്‍ ആരോഗ്യ ഇന്‍ഷുറന്‍സ് ഹാജരാക്കി ചികിത്സ നേടാന്‍ അവസരം. രാജ്യവ്യാപകമായുള്ള തങ്ങളുടെ എല്ലാ ആശുപത്രികളിലും ക്ലിനിക്കുകളിലും ആരോഗ്യ ഇന്‍ഷുറന്‍സ് സ്വീകരിക്കുമെന്ന് എമിറേറ്റ്‌സ് ഹെല്‍ത്ത് സര്‍വീസസ് വ്യക്തമാക്കി. 20-ൽ അധികം പ്രമുഖ ഇന്‍ഷുറന്‍സ് കമ്പനികളുമായി കരാര്‍ ഒപ്പുവച്ചതിന് പിന്നാലെയാണ് പൗരന്മാര്‍ക്കും താമസക്കാര്‍ക്കും സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രങ്ങളില്‍ കൂടുതല്‍ എളുപ്പത്തില്‍ ചികിത്സ ലഭ്യമാകുന്ന പ്രഖ്യാപനം നടത്തിയത്.

ദുബായ് മുതല്‍ ഫുജൈറ വരെയുള്ള എമിറേറ്റ്‌സ് ഹെല്‍ത്ത് സര്‍വീസസിന് കീഴിലുള്ള 17 ആശുപത്രികളിലും 61 പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും പുതിയ സംവിധാനം നിലവില്‍ വന്നു. നേരത്തെ ഇന്‍ഷുറന്‍സ് സേവനങ്ങള്‍ പരിമിതമായ ദാതാക്കളില്‍ മാത്രമായി ഒതുങ്ങിയിരുന്നെങ്കില്‍ പുതിയ മാറ്റത്തിലൂടെ കൂടുതല്‍ ഇന്‍ഷുറന്‍സ് കമ്പനികളുടെ ഉപഭോക്താക്കള്‍ക്ക് സര്‍ക്കാര്‍ സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്താനാകും. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

വി ഡി സതീശന്‍ മത്സരിച്ച പറവൂര്‍ മണ്ഡലത്തില്‍ ഫലം വൈകിയേക്കുമെന്ന് ആശങ്ക

വി ഡി സതീശന്‍ മത്സരിച്ച പറവൂര്‍ മണ്ഡലത്തില്‍ ഫലം വൈകിയേക്കുമെന്ന് ആശങ്ക

കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ മത്സരിക്കുന്ന പറവൂര്‍ മണ്ഡലത്തിലെ വോട്ടെണ്ണല്‍ മേശകളുടെ എണ്ണം കൂട്ടണമെന്ന് ആവശ്യം. മറ്റുമണ്ഡലത്തില്‍ ക്രമീകരിച്ചത്രയും വോട്ടെണ്ണല്‍ മേശകള്‍ പറവൂര്‍ മണ്ഡലത്തില്‍ ക്രമീകരിച്ചിട്ടില്ലാത്തതിനാല്‍ എണ്ണലും ഫലപ്രഖ്യാപനവും വൈകാനിടയുണ്ടെന്ന ആശങ്ക ഡെപ്യൂട്ടി കളക്ടര്‍ അനില്‍ ഫിലിപ്പ് കളക്ടറെ അറിയിച്ചു. ആലുവ യു സി കോളേജിലാണ് പറവൂര്‍ മണ്ഡലത്തിലെ വോട്ടെണ്ണുന്നത്.

മറ്റ് മണ്ഡലങ്ങളിലെ വോട്ടെണ്ണലിന് 14 വീതം വോട്ടെണ്ണല്‍ മേശകള്‍ ക്രമീകരിക്കുമ്പോള്‍ 13 വോട്ടെണ്ണല്‍ മേശകളാണ് പറവൂരിന് വേണ്ടി ഒരുക്കുന്നത്. ഹാളിലെ സ്ഥലക്കുറവ് ചൂണ്ടിക്കാട്ടിയാണ് പറവൂരിലെ വോട്ടെണ്ണല്‍ മേശകളുടെ എണ്ണം കുറച്ചത്. ഇതിനാല്‍ 17 റൗണ്ട് പൂര്‍ണ്ണമായും ഒരു റൗണ്ട് ഭാഗികമായും എണ്ണിയാലേ പറവൂരിലെ വോട്ടെണ്ണല്‍ തീരുകയുള്ളൂ. മറ്റു മണ്ഡലങ്ങളിലേതുപോലെ 14 മേശകള്‍ പറവൂരിനായി ക്രമീകരിച്ചാല്‍ 12 റൗണ്ടില്‍ വോട്ടെണ്ണി തീരാം.

പറവൂർ എല്ലാവരും ശ്രദ്ധിക്കുന്ന മണ്ഡലങ്ങളിലൊന്നാണ് എന്നതിനാൽ വോട്ടെണ്ണല്‍ നീളുന്നതും ഫലപ്രഖ്യാപനം വൈകുന്നതും ആക്ഷേപത്തിന് ഇടയാക്കുമെന്നാണ് ഉദ്യോഗസ്ഥരുടെ ആശങ്ക. തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതിയോടെ യു സി കോളേജിലെ തന്നെ വേറെ ഹാളിലേക്ക് വോട്ടെണ്ണല്‍ മാറ്റാനാകുമോയെന്നാണ് ആലോചന.