Thursday, 23 April 2026

കത്തോലിക്കാ കോൺഗ്രസ്സ് പാലാ രൂപത ജന്മദിന ആഘോഷങ്ങൾ ഏപ്രിൽ 26 ന്

കത്തോലിക്കാ കോൺഗ്രസ്സ് പാലാ രൂപത ജന്മദിന ആഘോഷങ്ങൾ ഏപ്രിൽ 26 ന്

പാലാ :സീറോ മലബാർ സഭയുടെ ഔദ്യോഗിക സമുദായ സംഘടനയായ കത്തോലിക്കാ കോൺഗ്രസ്സ് സ്ഥാപിതമായിട്ട് 108 വർഷം പൂർത്തിയാവുകയാണ്. സമുദായ ശക്തികരണം ലക്ഷ്യമാക്കിക്കൊണ്ട് നിധീരിക്കൽ മാണിക്കത്തനാരാണ് സംഘടന രൂപീകരിക്കുവാൻ ആഹ്വാനം ചെയ്തത്.

ഗവൺമെന്റിലും നിയമസഭയിലും പ്രാതിനിധ്യം ഉറപ്പാക്കുവാനും പള്ളിയും സിമിത്തേരികളും സ്ഥാപിക്കുന്നതിന് വിഘാതമായ നിയമങ്ങൾ ഭേദഗതി ചെയ്യിക്കുവാനും ആദ്യകാലത്ത് സംഘടനയ്ക്ക് സാധിച്ചു.

കഴിഞ്ഞ നൂറ്റാണ്ടിൽ നിരവധി കർഷക കുടിയിറക്ക് പ്രതിരോധ പ്രവർത്തനങ്ങളും വിദ്യാഭ്യാസ അവകാശ സംരക്ഷണ സമരങ്ങളും സംഘടന ആവിഷ്കരിച്ച് നടപ്പിലാക്കി. സമുദായത്തിൻ്റെയും പൊതു സമൂഹത്തിൻ്റെയും അവകാശസംരക്ഷണത്തിനായുള്ള പോരാട്ടം സംഘടന ഇന്നും തുടർന്നു പോരുന്നു.

പാലാ രൂപതയിൽ സംഘടനയുടെ ജന്മദിനാഘോഷങ്ങൾ 2026 ഏപ്രിൽ 26 പൈകയിൽ നടക്കും. ഞായറാഴ്‌ച ഉച്ചകഴിഞ്ഞ് 2:30 സമ്മേളനത്തോടനുബന്ധിച്ചുള്ള റാലി ഞായറാഴ്‌ച 2:30 - ന് പൈക ഇടമറ്റം ജംഗ്ഷനിൽ നിന്ന് ആരംഭിച്ച് പള്ളിയിൽ സമാപിക്കും. രൂപതയിലെ 20 ഫോറോനകളിൽ നിന്നും പ്രതിനിധികൾ റാലിയിലും തുടർന്ന് നടക്കുന്ന സമ്മേളനത്തിലും പങ്കെടുക്കും പൊതുസമ്മേളനം പൈക സെൻ്റ് ജോസഫ് പള്ളി ഹാളിൽ 3 മണിക്ക് അഭിവന്ദ്യ മാർ ജോസഫ് കല്ലറങ്ങാട് ഉദ്ഘാടനം ചെയ്യും. രൂപത പ്രസിഡൻ്റ് ശ്രീ ഇമ്മാനുവൽ നിധീരി അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തിൽ ഗ്ലോബൽ പ്രസിഡൻ്റ് ശ്രീ രാജീവ് കൊച്ചുപറമ്പിൽ മുഖ്യപ്രഭാഷണം നടത്തും. ഫാ. ഡോ ജോർജ് വർഗീസ് ഞാറക്കുന്നേൽ ജന്മദിന സന്ദേശവും പൈക പള്ളി വികാരി ഫാ. മാത്യു വാഴക്കാപാറ അനുഗ്രഹ പ്രഭാഷണവും നടത്തും. ജനറൽ കൺവീനർ ശ്രീ. രാജേഷ് പാറയിൽ കൃതജ്ഞത അർപ്പിക്കും. പാലാ മീഡിയ അക്കാദമിയിൽ സംഘടിപ്പിച്ച വാർത്താ സമ്മേളനത്തിൽ ഇമ്മാനുവൽ നിധീരി 
(രൂപത പ്രസിഡൻ്റ്)

ഫാ. ജോർജ് വർഗീസ് ഞാറക്കുന്നേൽ 
(ഡയറക്ടർ)

ജോസ് വട്ടുകുളം
(ജന. സെക്രട്ടറി)

ജോണി കുന്നപ്പള്ളി (പൈക യൂണിറ്റ് പ്രസിഡന്റ്റ്) ജോയ് കെ മാത്യു. തുടങ്ങിയവർ പങ്കെടുത്തു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ആറ് വർഷം മുൻപ് മനോജ് കെ. ജയൻ എഴുതിയ പുസ്തകം; ഇന്ന് സംവിധായകൻ ഹരിഹരന് കൈമാറിയ നിമിഷം

ആറ് വർഷം മുൻപ് മനോജ് കെ. ജയൻ എഴുതിയ പുസ്തകം; ഇന്ന് സംവിധായകൻ ഹരിഹരന് കൈമാറിയ നിമിഷം

നടൻ മനോജ് കെ. ജയൻ (Manoj K. Jayan) ഒരു നല്ല ഗായകനാണ്. അദ്ദേഹം എഴുത്തുകാരൻ കൂടിയാണ് എന്ന വിവരം പലരും വൈകി മാത്രം അറിഞ്ഞ കാര്യമാകും. വർഷങ്ങൾക്ക് മുൻപ് 'മാതാ പിതാ ഗുരു ദൈവം' എന്ന പുസ്തകം അദ്ദേഹം രചിച്ചിരുന്നു. കോവിഡ് കാലമായതിനാൽ, ഈ പുസ്തകത്തിന്റെ പ്രകാശനം പ്രതീക്ഷിച്ചതു പോലെ ഗംഭീരമായി നടത്താൻ കഴിയാതെപോയി. അന്ന് കെ. ജയകുമാർ പ്രകാശിപ്പിച്ച പുസ്തകത്തിന്റെ പതിപ്പ്, സംവിധായകൻ ഹരിഹരന് കൈമാറിയ നിറവിൽ ലോക പുസ്തകദിനത്തിൽ പോസ്റ്റുമായി മനോജ്.

"ആറ് വർഷം മുമ്പ് ഞാനെന്റെ ജീവിതത്തിൽ ആദ്യമായി എഴുതിയ പുസ്തകമാണ് 'മാതാ പിതാ ഗുരു ദൈവം'. ഷാർജാ ഇന്റർനാഷനൽ ബുക്ക് ഫെയറിൽ വച്ച് ആദരണീയനായ ശ്രീ കെ ജയകുമാർ സാർ അന്ന് പുസ്തകം പ്രകാശനം നിർവ്വഹിച്ചിരുന്നു. അക്കാലത്ത് തന്നെ ഇവിടെ കേരളത്തിൽ ഒരു പബ്ലിക് ഫംഗ്ഷൻ ആയിട്ട് നടത്തി ഒരു പ്രകാശന കർമ്മം ചെയ്യാൻ ആഗ്രഹമുണ്ടായിരുന്നു, പക്ഷേ നിർഭാഗ്യവശാൽ അത് നടന്നില്ല. കൊറോണ കാലമായതു കൊണ്ടായിരിക്കാം ,അന്ന് അതിന് സാഹചര്യം ഇല്ലാതെ പോയി.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

എസ്.ഐ.ആർ. ആശങ്കകളെ തുടർന്ന് കേരളത്തിലെ അസം, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിൽ നിന്നുള്ള തൊഴിലാളികൾ കൂട്ടത്തോടെ വോട്ട് ചെയ്യാൻ പോകുന്നു

എസ്.ഐ.ആർ. ആശങ്കകളെ തുടർന്ന് കേരളത്തിലെ അസം, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിൽ നിന്നുള്ള തൊഴിലാളികൾ കൂട്ടത്തോടെ വോട്ട് ചെയ്യാൻ പോകുന്നു

തിരഞ്ഞെടുപ്പ് പട്ടികയുടെ പ്രത്യേക തീവ്ര പരിഷ്കരണവുമായി (എസ്.ഐ.ആർ) ബന്ധപ്പെട്ട ആശങ്കകളുടെ പശ്ചാത്തലത്തിൽ അസം, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിൽ നിന്നുള്ള ധാരാളം കുടിയേറ്റ തൊഴിലാളികൾ നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്താൻ സ്വന്തം സംസ്ഥാനങ്ങളിലേക്ക് പോയിട്ടുണ്ട്, ഇത് കേരളത്തിലെ ഹോട്ടൽ, ഹോസ്പിറ്റാലിറ്റി, റിയൽ എസ്റ്റേറ്റ് മേഖലകളെ പ്രതിസന്ധിയിലേക്ക് തള്ളിവിട്ടു.

യു.എസ്.-ഇസ്രായേൽ-ഇറാൻ യുദ്ധത്തിനുശേഷം എൽപിജി സിലിണ്ടറുകളുടെ ക്ഷാമം ഇതിനകം ബാധിച്ച തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം, കോഴിക്കോട്, പാലക്കാട് തുടങ്ങിയ ജില്ലകളിലെ ഹോട്ടൽ, ഹോസ്പിറ്റാലിറ്റി മേഖലയ്ക്ക് ഇത് ഇരട്ടി പ്രഹരമാണ്. ചില റെസ്റ്റോറന്റുകൾ വൈകി തുറക്കുമ്പോൾ മറ്റുള്ളവ നേരത്തെ അടച്ചുപൂട്ടുന്നുണ്ടെന്ന് കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ (കെ.എച്ച്.ആർ.എ) സംസ്ഥാന പ്രസിഡന്റ് ജി. ജയപാൽ പറയുന്നു. പലരും ഉച്ചഭക്ഷണം നൽകുന്നത് നിർത്തി. "സ്വകാര്യ വിതരണക്കാരിൽ നിന്ന് ഉയർന്ന വിലയ്ക്ക് എൽപിജി സിലിണ്ടറുകൾ വാങ്ങാൻ ഞങ്ങൾ ഇതിനകം നിർബന്ധിതരായതിനാൽ ഞങ്ങൾക്ക് കനത്ത സാമ്പത്തിക നഷ്ടം സംഭവിക്കുന്നു. ഈ വരുമാനം ഉപയോഗിച്ച് വാടക നൽകാനും ജീവനക്കാരുടെ ശമ്പളം കൈകാര്യം ചെയ്യാനും പ്രയാസമായിക്കൊണ്ടിരിക്കുകയാണ്," അദ്ദേഹം പറയുന്നു. പശ്ചിമ ബംഗാളിലെ നിയമസഭാ തിരഞ്ഞെടുപ്പ് ഏപ്രിൽ 23 നും ഏപ്രിൽ 29 നും നടക്കും. അസമിൽ ഇത് ഏപ്രിൽ 9 നാണ് നടന്നത്. കോഴിക്കോട് ജില്ലയിലെ ഹോട്ടലുകളിലെയും റെസ്റ്റോറന്റുകളിലെയും ജീവനക്കാരിൽ 70% പേരും ക്ലീനിംഗ്, സർവീസ് ജോലികൾ, പാചകക്കാരെ സഹായിക്കൽ എന്നിവയിൽ ഏർപ്പെട്ടിരിക്കുന്ന കുടിയേറ്റ തൊഴിലാളികളാണ്. നോൺ-വെജിറ്റേറിയൻ വ്യാപനത്തിന് പേരുകേട്ട ഒരു പ്രധാന റെസ്റ്റോറന്റ് ശൃംഖലയിലെ ജീവനക്കാർ പറയുന്നത്, ജോലി സമയം വെട്ടിക്കുറയ്ക്കുകയും തൊഴിലാളികളുടെ ഷിഫ്റ്റുകൾ പുനഃക്രമീകരിക്കുകയും ചെയ്തിട്ടുണ്ടെന്നാണ്. മുമ്പ് 24 മണിക്കൂറും തുറന്നിരുന്ന ഹോട്ടലുകൾ അവരുടെ പ്രവർത്തനങ്ങൾ നേരത്തെ അവസാനിപ്പിക്കാൻ നിർബന്ധിതരായി. അസം സ്വദേശികൾ മടങ്ങുമ്പോൾ, പശ്ചിമ ബംഗാളിൽ നിന്നുള്ളവർ ഈ മാസം അവസാനത്തിനുശേഷം മാത്രമേ മടങ്ങിവരൂ.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

'തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ മുട്ടൻ പണി വരുന്നു'; പെട്രോളിനും ഡീസലിനും 28 രൂപ വരെ കൂടിയേക്കാം, ഞെട്ടിക്കുന്ന മുന്നറിയിപ്പുമായി കൊട്ടക് റിപ്പോര്‍ട്ട്

'തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ മുട്ടൻ പണി വരുന്നു'; പെട്രോളിനും ഡീസലിനും 28 രൂപ വരെ കൂടിയേക്കാം, ഞെട്ടിക്കുന്ന മുന്നറിയിപ്പുമായി കൊട്ടക് റിപ്പോര്‍ട്ട്

വിവിധ സംസ്ഥാനങ്ങളിലേക്കുള്ള വോട്ടെടുപ്പ് അവസാനിക്കുന്നതോടെ രാജ്യത്ത് ഇന്ധനവിലയില്‍ വന്‍ വര്‍ധനവിന് സാധ്യതയെന്ന് റിപ്പോര്‍ട്ട്. നിയമസഭാ തിരഞ്ഞെടുപ്പുകള്‍ക്ക് ശേഷം പെട്രോളിനും ഡീസലിനും ലിറ്ററിന് 25 രൂപ മുതല്‍ 28 രൂപ വരെ വര്‍ധിപ്പിക്കാന്‍ സാധ്യതയുണ്ടെന്ന് പ്രമുഖ ബ്രോക്കറേജ് സ്ഥാപനമായ കൊട്ടക് ഇന്‍സ്റ്റിറ്റിയൂഷണല്‍ ഇക്വിറ്റീസ് മുന്നറിയിപ്പ് നല്‍കുന്നു. പശ്ചിമേഷ്യയിലെ സംഘര്‍ഷാവസ്ഥയെത്തുടര്‍ന്ന് അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില കുതിച്ചുയരുന്നതാണ് ഇന്ത്യയ്ക്ക് തിരിച്ചടിയാകുന്നത്.

എന്തുകൊണ്ട് ഈ വിലക്കയറ്റം?

നിലവില്‍ രാജ്യാന്തര വിപണിയില്‍ ബ്രെന്റ് ക്രൂഡ് ഓയില്‍ വില ബാരലിന് 104 ഡോളര്‍ എന്ന നിലയിലാണ്. അമേരിക്കയും ഇറാനും തമ്മിലുള്ള തര്‍ക്കം രൂക്ഷമായതോടെ ലോകത്തെ പ്രധാന എണ്ണക്കടത്ത് പാതയായ ഹോര്‍മുസ് കടലിടുക്ക് വഴിയുള്ള ഗതാഗതം തടസപ്പെട്ടതാണ് ഇതിന് പ്രധാന കാരണം. ലോകത്തെ ആകെ എണ്ണ വിതരണത്തിന്റെ 20 ശതമാനവും ഇന്ത്യയുടെ എണ്ണ ഇറക്കുമതിയുടെ 40 ശതമാനവും നടക്കുന്നത് ഈ പാതയിലൂടെയാണ്. ഹോര്‍മുസ് കടലിടുക്കിലൂടെ പോയ വാണിജ്യ കപ്പലുകള്‍ക്ക് നേരെ ഇറാന്‍ വെടിയുതിര്‍ക്കുകയും രണ്ട് കപ്പലുകള്‍ പിടിച്ചെടുക്കുകയും ചെയ്തതോടെ ഈ വഴിയുള്ള എണ്ണനീക്കം പൂര്‍ണ്ണമായും നിലച്ചിരിക്കുകയാണ്.

ആശ്വാസം തിരഞ്ഞെടുപ്പ് തീരുന്നത് വരെ മാത്രം

അന്താരാഷ്ട്ര വിപണിയില്‍ വില കൂടിയിട്ടും ഇന്ത്യയില്‍ നിലവില്‍ പെട്രോള്‍, ഡീസല്‍ വിലയില്‍ മാറ്റം വരുത്തിയിട്ടില്ല. തെരഞ്ഞെടുപ്പ് നടക്കുന്നതിനാലാണ് സര്‍ക്കാര്‍ വില വര്‍ധന തടഞ്ഞുവെച്ചിരിക്കുന്നത്. എന്നാല്‍ ഏപ്രില്‍ 29-ന് അവസാന ഘട്ട വോട്ടെടുപ്പ് കൂടി കഴിയുന്നതോടെ വില വര്‍ധന നടപ്പിലാക്കാന്‍ കമ്പനികള്‍ക്ക് അനുമതി ലഭിച്ചേക്കും. പശ്ചിമേഷ്യയിലെ സംഘര്‍ഷം അയഞ്ഞില്ലെങ്കില്‍, വോട്ടെടുപ്പ് അവസാനിച്ചാലുടന്‍ ലിറ്ററിന് 25-28 രൂപ വരെ വില വര്‍ധിപ്പിക്കേണ്ട സാഹചര്യമാണ് നിലവിലുള്ളത് എന്ന് കോട്ടക് ഇന്‍സ്റ്റിറ്റിയൂഷണല്‍ ഇക്വിറ്റീസ് റിപ്പോര്‍ട്ട് പറയുന്നു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ശോഭാ സുരേന്ദ്രനെതിരായ വോട്ടിന് നോട്ട് പരാതി; പാലക്കാട് ജില്ലാ കളക്ടര്‍ ഇന്ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും

ശോഭാ സുരേന്ദ്രനെതിരായ വോട്ടിന് നോട്ട് പരാതി; പാലക്കാട് ജില്ലാ കളക്ടര്‍ ഇന്ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും

പാലക്കാട്ടെ എന്‍ഡിഎ സ്ഥാനാര്‍ഥി ശോഭാ സുരേന്ദ്രനെതിരായ വോട്ടിന് നോട്ട് പരാതിയില്‍ പാലക്കാട് ജില്ലാ കളക്ടര്‍ ഇന്ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ക്കാണ് റിപ്പോര്‍ട്ട് നല്‍കുക. പണം കൈമാറിയെന്ന ദൃശ്യത്തിന്റെ ശാസ്ത്രീയ പരിശോധന ഫലവും സമര്‍പ്പിക്കും. കണ്ണാടി പഞ്ചായത്തിലെ വോട്ടറായ വയോധികയ്ക്ക് പണം കൈമാറിയെന്ന് ആരോപിക്കുന്ന ദൃശ്യങ്ങളുടെ ശാസ്ത്രീയ പരിശോധനാഫലവും റിപ്പോര്‍ട്ടിനോടൊപ്പം സമര്‍പ്പിക്കും. സംഭവവുമായി ബന്ധപ്പെട്ട കൂടുതല്‍ വിശദാംശങ്ങള്‍ റിപ്പോര്‍ട്ട് ലഭിച്ചതിനു ശേഷമാകും വ്യക്തമാകുക.

പാലക്കാട്ടെ വോട്ടിന് പണം ആരോപണം ശോഭ സുരേന്ദ്രനേയും പാര്‍ട്ടി നേതൃത്വത്തേയും ഒരുപോലെ പ്രതിരോധത്തിലാക്കിയിരുന്നു. ബിജെപി ജയസാധ്യതയുള്ള തങ്ങളുടെ ഒന്നാം ക്ലാസ് മണ്ഡലമായി കാണുന്ന പാലക്കാട് തിരഞ്ഞെടുപ്പിന് മുമ്പ് ഇത്തരമൊരു ആരോപണം വന്നതില്‍ പാര്‍ട്ടി നേതൃത്വം കടുത്ത അതൃപ്തിയിലാണെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍.

അതിനിടെ, ബിജെപിയുടെ തിരഞ്ഞെടുപ്പ് അവലോകന യോഗസംഘത്തില്‍ നിന്ന് ശോഭ സുരേന്ദ്രനെ ഒഴിവാക്കിയതപം വാര്‍ത്തയായി. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് കെ സോമന്റെ പരാതിയെ തുടര്‍ന്നാണ് ശോഭയ്ക്കെതിരായ പാര്‍ട്ടി നടപടിയെന്നായിരുന്നു സൂചന. ആലപ്പുഴയിലെ മഹിളാ നേതാവ് ബിന്ദു ഉദയകുമാറിനെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തുന്നതിനിടെ ശോഭാസുരേന്ദ്രന്‍ കെ സോമനെയും പരാമര്‍ശിച്ചിരുന്നു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തം: സങ്കടക്കടലിനിടെ ആശ്വാസ വാര്‍ത്ത, ഐസിയുവിലുള്ള ഒരാളുടെ നില മെച്ചപ്പെട്ടു

മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തം: സങ്കടക്കടലിനിടെ ആശ്വാസ വാര്‍ത്ത, ഐസിയുവിലുള്ള ഒരാളുടെ നില മെച്ചപ്പെട്ടു

തൃശ്ശൂർ: തൃശ്ശൂർ മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടത്തില്‍ പരിക്കേറ്റ് ഐസിയുവിലുള്ള നാല് പേരിൽ ഒരാളുടെ നില മെച്ചപ്പെട്ടു. വിഷ്ണുവിന്റെ ആരോഗ്യ അവസ്ഥയിലാണ് പുരോഗതിയുള്ളത്. രണ്ട് പേരെ ഡയാലിസിസിന് വിധേയമാക്കി. ബേൺസ് ഐസിയുവിൽ ചികിത്സയിൽ കഴിയുന്ന തിരുവമ്പാടിയുടെ വെടിക്കെട്ട് കരാറുകാരൻ മുണ്ടത്തിക്കോട് സതീഷിന്റെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. സതീഷിനെ ഡയാലിസിസിന് വിധേയമാക്കാൻ കഴിഞ്ഞിട്ടില്ല. 11 പേരാണ് ചികിത്സയിൽ കഴിയുന്നത്.

തിരിച്ചറിയാനാവാത്ത വിധത്തിൽ ലഭിച്ച ശരീര ഭാഗങ്ങൾ തിരിച്ചറിയാൻ ഡിഎൻഎ പരിശോധനയും മുണ്ടത്തിക്കോട്ടെ പാടങ്ങളിൽ നിന്ന് ഇന്നലെ ലഭിച്ച ശരീരഭാഗങ്ങളുടെ പോസ്റ്റ്മോർട്ടവും ഇന്ന് നടക്കും. നാല് പേരെ കാണാനില്ലെന്ന് പരാതിയാണ് നിലവിൽ ലഭിച്ചിരിക്കുന്നത്. അടിയന്തര സ്വഭാവത്തോടെ നടത്തുന്ന ഡിഎൻഎ പരിശോധനാ ഫലങ്ങൾ നാളെയും മറ്റന്നാളുമായി പുറത്തു വരാൻ തുടങ്ങും. അതിനിടെ, അപകടത്തിൽ കാണാതായ ഗിരീഷിൻ്റെ അമ്മ മരിച്ചു. പള്ളത്ത് കരുമാലി വീട്ടിൽ ഗൗരി ആണ് മരിച്ചത്. 74 വയസ്സായിരുന്നു. പക്ഷാഘാതത്തെ തുടർന്ന് ചികിത്സയിലായിരുന്ന ഗൗരി വെടിക്കെട്ട് അപകടം നടന്നതിന്റെ തലേ ദിവസമാണ് ഡിസ്ചാർജ് വാങ്ങി വീട്ടിലേക്ക് വന്നത്. ഗിരിയെ കാണാതായതിനെ തുടർന്ന് മാനസിക വിഷമത്തിലായിരുന്നു. സംസ്‌കാരം ഇന്ന് വൈകിട്ട് 3 മണിക്ക് പാറമേക്കാവ് ശാന്തിഘട്ടിൽ നടക്കും.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

തമിഴ്നാട്ടിലെ പോളിങ് സമയം നീട്ടണമെന്ന് വിജയ്, തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നൽകി, ബസുകൾ കുറച്ചത് ആസൂത്രിത നീക്കമെന്ന് ആക്ഷേപം

തമിഴ്നാട്ടിലെ പോളിങ് സമയം നീട്ടണമെന്ന് വിജയ്, തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നൽകി, ബസുകൾ കുറച്ചത് ആസൂത്രിത നീക്കമെന്ന് ആക്ഷേപം

ചെന്നൈ:  തമിഴ്നാട്ടിലെ  പോളിങ് സമയം നീട്ടണമെന്ന് വിജയ് ആവശ്യപ്പെട്ടു. ഇക്കാര്യം ഉന്നയിച്ച്  തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നൽകി. ബസുകൾ ഇല്ലാത്തതിനാൽ വോട്ടർമാർ വൈകി.അതിനാല്‍ 2 മണിക്കൂർ അധികം അനുവദിക്കണം.ബസുകൾ കുറച്ചത് ആസൂത്രിത നീക്കമെന്ന് സംശയിക്കുന്നു.ആയിരക്കണക്കിന് വോട്ടർമാർ പലയിടത്തും കുടുങ്ങി

3 ആവശ്യങ്ങളാണ് വിജയ് കത്തിലവ്‍ ഉന്നയിച്ചിരിക്കുന്നത്

1.പോളിങ് രാത്രി 8 മണി വരെ ആക്കണം

2:ബസ് സർവീസ് നടത്താൻ സംസ്ഥാന സർക്കാരിനും കോർപറേഷനും നിർദേശം നൽകണം

3.പോളിംഗ് വൈകുന്നതിനാൽ ബൂത്തുകളിൽ മേൽനോട്ടത്തിനായി ഒരു ഓഫീസറെ നിയമിക്കണം

വോട്ട് ചെയാനായി നാട്ടിലേക്ക് പോകാൻ കൂട്ടത്തോടെ  യുവാക്കൾ വിവിധ ബസ് സ്റ്റാന്‍ഡുകളില്‍ രാവിലെ എത്തിയിരുന്നു.ആവശ്യത്തിന് ബസ് സർവീസ് ക്രമീകരിച്ചില്ലെന്ന്  ഇവര്‍ പരാതി ഉന്നയിച്ചു.വ്യാപക  പ്രതിഷേധവും ഉയര്‍ന്നിട്ടുണ്ട്. ഇതോടെ  ഗതാഗത വകുപ്പ് വിശദീകരണവുമായി രംഗത്തെത്തി.ഇന്നലെ വൈകിട്ട് 4 മുതൽ പ്രത്യേക സർവീസുകൾ ക്രമീകരിച്ചിട്ടുണ്ട്.ഉച്ചയ്ക്ക് 1 മണി വരെ സർവീസ് തുടരും.ഒരു വീഴ്ചയും സംഭവിച്ചിട്ടില്ലെന്നും  ഗതാഗത വകുപ്പ് വ്യക്തമാക്കി