Friday, 24 April 2026

ചൂട് കൂടി; മാളം വിട്ടിറങ്ങി പാമ്പുകള്‍, ജാഗ്രതാ നിര്‍ദ്ദേശവുമായി വനംവകുപ്പ്

ചൂട് കൂടി; മാളം വിട്ടിറങ്ങി പാമ്പുകള്‍, ജാഗ്രതാ നിര്‍ദ്ദേശവുമായി വനംവകുപ്പ്

തിരുവനന്തപുരം: പാമ്പുകടിയേറ്റുള്ള മരണങ്ങള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ കര്‍മ്മ പദ്ധതി ആവിഷ്‌കരിച്ച് വനംവകുപ്പ്. ചൂട് കൂടിയതോടെ പാമ്പുകള്‍ മാളം വിട്ട് ഇറങ്ങുകയാണെന്നും മുട്ട വിരിയുന്ന സമയമായതിനാല്‍ കൂടുതല്‍ ജാഗ്രത ആവശ്യമാണെന്നും ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ പ്രമോദ് നിര്‍ദ്ദേശിച്ചു.

വീടിന് സമീപമുള്ള മാളങ്ങള്‍ വിള്ളലുകള്‍, പൊന്തക്കാടുകള്‍ എന്നിവ നീക്കം ചെയ്യേണ്ടതുണ്ട്. ഭക്ഷ്യാവശിഷ്ടങ്ങള്‍ നീക്കം ചെയ്യാതെ ഇട്ടാല്‍ എലികള്‍ വരാനുള്ള സാധ്യതയുണ്ട്. ഇര തേടി പാമ്പുകള്‍ ഇറങ്ങാതിരിക്കാന്‍ പരിസര ശുചിത്വം ഉറപ്പുവരുത്തണമെന്നും കുട്ടികള്‍ കളിക്കുമ്പോള്‍ പ്രത്യേക ജാഗ്രത പുലര്‍ത്തണമെന്നും ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ വ്യക്തമാക്കി.

പരീശിലനം നേടിയ 3600 ഓളം സര്‍പ്പ വോളണ്ടിയര്‍മാരുടെ സേവനം ലഭ്യമാക്കിയെന്നും പാമ്പുകളെ പിടിച്ച് സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റാന്‍ ഇവരുടെ സേവനം ഉപയോഗപ്പെടുത്താമെന്നും അദ്ദേഹം പറഞ്ഞു. എല്ലാ പഞ്ചായത്തുകളിലും ബോധവത്ക്കരണം നടത്താനും തീരുമാനമുണ്ട്. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കുഞ്ഞിന്റെ ഡയപ്പർ കത്തിക്കുന്നതിനിടെ നൈറ്റിയിലേക്ക് തീ പടർന്നു; യുവതിക്ക് ദാരുണാന്ത്യം

കുഞ്ഞിന്റെ ഡയപ്പർ കത്തിക്കുന്നതിനിടെ നൈറ്റിയിലേക്ക് തീ പടർന്നു; യുവതിക്ക് ദാരുണാന്ത്യം

കോട്ടയം: പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. ളാക്കാട്ടൂര്‍ ആനക്കല്ലുങ്കലില്‍ ജോമോള്‍ സെബാസ്റ്റ്യന്‍ (26) ആണ് മരിച്ചത്. കുഞ്ഞിന്റെ ഡയപ്പര്‍ കത്തിക്കാനായി ഗ്യാസ് അടുപ്പില്‍ നിന്ന് പേപ്പറില്‍ തീ എടുക്കുന്നതിനിടെയാണ് പൊള്ളലേറ്റത്. ജോമോളുടെ നൈറ്റിക്ക് തീപിടിക്കുകയായിരുന്നു.

കഴിഞ്ഞ 21-ന് രാവിലെ 11.30-നായിരുന്നു സംഭവം. ഗുരുതരമായി പൊള്ളലേറ്റ ജോമോളെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. അത്യാഹിത വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുന്നതിനിടെ വ്യാഴാഴ്ചയാണ് മരണത്തിന് കീഴടങ്ങിയത്. എബിസണ്‍ ആണ് ഭര്‍ത്താവ്. ഇവാനിയ മകളാണ്. സംസ്‌കാരം ഇന്ന് വൈകിട്ട് മൂന്നിന് പങ്ങട തിരുഹൃദയ ദേവാലയ സെമിത്തേരിയില്‍ നടക്കും.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഡോ. ജോർജ് മാത്യുവിന്റെ സ്മരണാർത്ഥം ലയൺസ് ഐ ഹോസ്പിറ്റൽ പൈകയിൽ  തിങ്കളാഴ്ച സൗജന്യ നേത്രചികിത്സ

ഡോ. ജോർജ് മാത്യുവിന്റെ സ്മരണാർത്ഥം ലയൺസ് ഐ ഹോസ്പിറ്റൽ പൈകയിൽ തിങ്കളാഴ്ച സൗജന്യ നേത്രചികിത്സ

പാലാ : ലയൺസ് ചാരിറ്റബിൾ ട്രസ്റ്റ് ഐ ഹോസ്പിറ്റലിന്റെ മാനേജിംഗ് ട്രസ്റ്റിയും ഏവർക്കും പ്രിയങ്കരനുമായിരുന്ന ഡോ. ജോർജ് മാത്യു ന്റെ സ്മരണാർത്ഥം തിങ്കളാഴ്ച Founder's Day ആചരിക്കുന്നു.
2025 ഏപ്രിൽ 26 ന്, അന്തരിച്ച ഡോ. ജോർജ് മാത്യു, ഒരു മികച്ച ഡോക്ടർ എന്നതിലുപരി കരുണയും മനുഷ്യസ്നേഹവും നിറഞ്ഞ വ്യക്തിയായി ഏവരുടെയും ഹൃദയങ്ങളിൽ ഇന്നും ജീവിക്കുന്നു. സമൂഹത്തിലെ സാധാരണക്കാർക്ക് മിതമായ നിരക്കിൽ മികച്ച ചികിത്സ നൽകുന്ന ഒരു നേത്രാശുപത്രി സ്ഥാപിക്കുക എന്നത് അദ്ദേഹത്തിന്റെ വലിയ സ്വപ്നമായിരുന്നു. ആ സ്വപ്നം സാക്ഷാത്കരിക്കാൻ അദ്ദേഹം വഹിച്ച പങ്ക് വാക്കുകൾക്കതീതമാണ്.
അദ്ദേഹത്തോടുള്ള ആദരസൂചകമായി, ഡോക്ടർ വിഭാവനം ചെയ്തതുപോലെ ജനസേവനത്തിനായി ഈ സ്ഥാപക ദിനം സമർപ്പിക്കുന്നു. നേത്ര പരിശോധനകൾ, തിമിര നിർണ്ണയം തുടങ്ങി ലയൺസ് ചാരിറ്റബിൾ ട്രസ്റ്റ് ഐ ആശുപത്രിയിൽ ലഭ്യമായ എല്ലാ സേവനങ്ങളും അന്നേ ദിവസം തികച്ചും സൗജന്യമായിരിക്കും.
ആശുപത്രി ഹോണററി മാനേജർ എബ്രഹാം പാലക്കുടിയിൽ, സെക്രട്ടറി ജോർജുകുട്ടി എബ്രഹാം അനിത്തോട്ടത്തിൽ, ട്രഷറർ വി.ജെ. ജോസഫ് വാഴയിൽ എന്നിവർ ചേർന്നാണ് ഈ വിവരം അറിയിച്ചത്. അദ്ദേഹത്തിന്റെ സ്മരണ നിലനിർത്തുന്നതിനും ഡോക്ടർ വിഭാവനം ചെയ്ത സേവനപ്രവർത്തനങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിനുമായാണ് ഈ പരിപാടി സംഘടിപ്പിക്കുന്നത്

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Thursday, 23 April 2026

വീടിനോട് ചേർന്ന ഷെഡിൽ സൂക്ഷിച്ചിരുന്ന മെഷീൻ പ്രവർത്തിപ്പിക്കാൻ ശ്രമിച്ചു; കുണ്ടറയിൽ 12കാരൻ ഷോക്കേറ്റ് മരിച്ചു

വീടിനോട് ചേർന്ന ഷെഡിൽ സൂക്ഷിച്ചിരുന്ന മെഷീൻ പ്രവർത്തിപ്പിക്കാൻ ശ്രമിച്ചു; കുണ്ടറയിൽ 12കാരൻ ഷോക്കേറ്റ് മരിച്ചു

കൊല്ലം: കുണ്ടറയില്‍ വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ചു. കൊടുവിള കൊച്ചുപ്ലാമൂട് ആദിഭവനില്‍ രതീഷിന്റെയും അമൃതയുടെയും മകന്‍ ആദിദേവ് (12) ആണ് മരിച്ചത്. ആറാം ക്ലാസ് വിദ്യാര്‍ത്ഥിയായിരുന്നു ആദിദേവ്. ഇന്ന് രാവിലെയാണ് വീട്ടില്‍ വെച്ച് ആദിദേവിന് ഷോക്കേറ്റത്. വീടിനോട് ചേര്‍ന്ന ഷെഡില്‍ സൂക്ഷിച്ചിരുന്ന മെഷീന്‍ പ്രവര്‍ത്തിപ്പിക്കാന്‍ ശ്രമിച്ചപ്പോഴായിരുന്നു ഷോക്കേറ്റതെന്നാണ് വിവരം. ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കൂത്താട്ടുകുളത്ത് സൂര്യാഘാതമേറ്റ് അതിഥി തൊഴിലാളിക്ക് ഗുരുതര പൊള്ളൽ

കൂത്താട്ടുകുളത്ത് സൂര്യാഘാതമേറ്റ് അതിഥി തൊഴിലാളിക്ക് ഗുരുതര പൊള്ളൽ

കൂത്താട്ടുകുളം: സൂര്യാഘാതമേറ്റ് ഒറീസ സ്വദേശിക്ക് ഗുരുതര പൊള്ളൽ. കൂത്താട്ടുകുളത്താണ് സംഭവം. അതിഥി തൊഴിലാളിയായ പാണ്ഡവ ബൈരക്കാണ് ഗുരുതര പൊള്ളലേറ്റത്. ഇദ്ദേഹത്തിൻ്റെ കൈകളിലും കഴുത്തിലുമാണ് പൊള്ളലേറ്റത്. തടിമില്ലിലെ ജോലിക്കാരനാണ് ഇദ്ദേഹം.

കണ്ണൂരിൽ സൂര്യാഘാതമേറ്റ് യുവാവ് മരിച്ചിരുന്നു. കണ്ണൂർ പള്ളിപ്പൊയിലിൽ സ്വദേശി സനൽ കുമാറാണ് മരിച്ചത്. 37വയസായിരുന്നു. പള്ളിപ്പൊയിലിൽ കിണർ കുഴിക്കുന്ന ജോലിക്കിടെയാണ് സൂര്യാഘാതമേറ്റത്. ജോലിക്കിടെ ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവപ്പെടുകയായിരുന്നു. തുടർന്ന് ചികിത്സയിലിരിക്കയാണ് ഇന്ന് പുലർച്ചെ മരിച്ചത്.

സംസ്ഥാനത്ത് കടുത്ത ഉഷണതരംഗത്തിന് സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പുണ്ട്. പാലക്കാട്, കൊല്ലം, തൃശൂർ ജില്ലകളിൽ ഇന്നും നാളെയും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

പാലാ സിവിൽ സർവീസ് ഇൻസ്റ്റിറ്റ്യൂട്ടിൽ ഫുൾടൈം കോഴ്സിന് ഒരു കോടിയുടെ സ്കോളർഷിപ്പുകൾ

പാലാ സിവിൽ സർവീസ് ഇൻസ്റ്റിറ്റ്യൂട്ടിൽ ഫുൾടൈം കോഴ്സിന് ഒരു കോടിയുടെ സ്കോളർഷിപ്പുകൾ

പാലാ: 2027 സിവിൽ സർവീസ് പരീക്ഷയ്ക്ക് പരിശീലനം നല്കുന്ന ഫുൾ ടൈം കോഴ്സിന് പാലാ സിവിൽ സർവീസ് ഇൻസ്റ്റിറ്റ്യൂട്ട് ഒരുകോടി രൂപയുടെ സ്കോളർഷിപ്പുകൾ ഒരുക്കിയിരിക്കുന്നു. ഏതെങ്കിലും വിഷയത്തിൽ ബിരുദപഠനം പൂർത്തിയാക്കിയവർക്കാണ് ഫുൾ ടൈം കോഴ്സിന് പ്രവേശനം. മേയ് ഒന്ന്, ഒമ്പത് തീയതികളിലായി നടക്കുന്ന സ്കോളർഷിപ്പ് പരീക്ഷകളിലെ മികവും കുടുംബത്തിന്റെ സാമ്പത്തികസ്ഥിതിയും പരിഗണിച്ചായിരിക്കും സ്കോളർഷിപ്പ് അനുവദിക്കുക. 

മേയ് 9 ലെ പരീക്ഷയിൽ 35% മാർക്ക് എങ്കിലും നേടുന്നവർക്ക് ഓരോ ലക്ഷം രൂപാവീതം സ്കോളർഷിപ്പ് അനുവദിക്കും. 
ഒരു വർഷം നീണ്ടുനില്ക്കുന്ന ക്ലാസ്സുകളും എഴുത്തുപരിശീലനവും ടെസ്റ്റു സീരീസുകളും തുടർന്ന് ഒരു വർഷക്കാലത്തെ തുടർപഠനവും അടങ്ങുന്നതാണ് ഫുൾ ടൈം കോഴ്സ്. ആദ്യബാച്ച് മേയ് 11 ന് ആരംഭിക്കും. 

നൂറിലധികം വരുന്ന എൻ.സി.ആർ.ടി. റിവിഷൻ ക്ലാസ്സുകളും കൂടുതൽ മാതൃകാടെസ്റ്റുകളും മെയിൻസ് എഴുത്തുപരിശീലനവും ഉൾപ്പെടുത്തി പരിശീലനപദ്ധതി പുനരാവിഷ്കരിച്ചിട്ടുണ്ട്. തുടക്കക്കാരായ വിദ്യാർത്ഥികൾക്കായി സിവിൽ സർവീസ് പരീക്ഷാരീതികളും പഠനരീതികളും പരിചയപ്പെടുത്തുന്ന ബ്രിഡ്ജ് കോഴ്സ് എല്ലാ വിദ്യാർത്ഥികൾക്കും സൗജന്യമായി പങ്കെടുക്കാം. 

ദേശീയതലത്തിൽ ശ്രദ്ധേയരായ അധ്യാപകരെ പുതുതായി വിന്യസിക്കും. ആദ്യപരിശ്രമത്തിൽത്തന്നെ വിജയം നേടാനാവുംവിധം പരിചയസമ്പന്നരായ അധ്യാപകരുടെ മെന്റർഷിപ്പും ഒരുക്കിയിരിക്കുന്നു. രാജ്യത്തെതന്നെ ഏറ്റവും മെച്ചപ്പെട്ട അടിസ്ഥാനസൗകര്യങ്ങളാണ് ഇൻസ്റ്റിറ്റ്യൂട്ടിൽ ഒരുക്കിയിരിക്കുന്നത്. സമയബന്ധിതമായും ചിട്ടയോടെയും തികഞ്ഞ അച്ചടക്കത്തോടെയും നടത്തപ്പെടുന്ന പാഠ്യപദ്ധതിയിലൂടെ പാലാ സിവിൽ സർവീസ് ഇൻസ്റ്റിറ്റ്യൂട്ട് തെക്കൻഭാരതത്തിലെ ഏറ്റവും മെച്ചപ്പെട്ട പഠനസാഹചര്യങ്ങളുള്ള സിവിൽ സർവീസ് പരിശീലനകേന്ദ്രമായി മാറിയിട്ടുണ്ട്. 

ദേവഗിരികോളജ് കോഴിക്കോട്, എം.എ. കോളജ് കോതമംഗലം, മാർ ഇവാനിയോസ് കോളജ് തിരുവനന്തപുരം, ബസേലിയോസ് കോളജ് കോട്ടയം എന്നീ കോളജുകളിലും ഇൻസ്റ്റിറ്റ്യൂട്ട് സിവിൽ സർവീസ് പരിശീലനം നല്കിവരുന്നു. തിരുവനന്തപുരം ലൂദ് ഫൊറോനാപ്പള്ളി കാമ്പസിൽ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ബ്രാഞ്ച് പ്രവർത്തിക്കുന്നുണ്ട്. പാലായിലെപ്പോലെതന്നെ ഫുൾ ടൈം കോഴ്സും റീഡിങ്റൂമും തിരുവനന്തപുരം സെന്ററിലും ഒരുക്കിയിട്ടുണ്ട്. ചങ്ങനാശ്ശേരി അതിരൂപതയുടെയും പാലാ, കാഞ്ഞിരപ്പള്ളി രൂപതകളുടെയും സംയുക്താഭിമുഖ്യത്തിൽ സ്ഥാപിതമായ ഇൻസ്റ്റിറ്റ്യൂട്ടിന്റെ രക്ഷാധികാരികൾ ആർച്ചു ബിഷപ് 
മാർ തോമസ് തറയിൽ, ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട്, ബിഷപ് മാർ ജോസ് പുളിക്കൽ എന്നിവരാണ്. 

ചെറുപ്പത്തിൽത്തന്നെ കുട്ടികളെ സമഗ്രവളർച്ചയിലേക്കു നയിക്കാനുതകുന്ന പാഠ്യപരിശീലനപദ്ധതികളും ഇൻസ്റ്റിറ്റ്യൂട്ട് നടത്തുന്നുണ്ട്. 5 മുതൽ 8 വരെ ക്ലാസ്സുകളിലെ വിദ്യാർത്ഥികൾക്കായി ബ്ലൂമിങ് മൈൻഡ്സ്, 9, 10 ക്ലാസ്സുകാർക്കായി ബ്യൂട്ടിഫുൾ മൈൻഡ്സ്, ഹയർ സെക്കൻഡറി വിദ്യാർത്ഥികൾക്കായി കരിസ്മാ ഫൗണ്ടേഷൻ കോഴ്സ്, കോളജ് വിദ്യാർത്ഥികൾക്കായി സിവിൽ സർവീസ് ആഡോൺ കോഴ്സ്, തുടർപഠിതാക്കൾക്കായി എറൈസ് പ്രോഗ്രാം, പി.എസ്.സി. കോച്ചിങ് മുതലായവ ഇൻസ്റ്റിറ്റ്യൂട്ട് നടത്തുന്ന മറ്റു പരിശീലനപദ്ധതികളാണ്.

സേവ്യർ ബോർഡ് ഓഫ് ഹയർ സ്റ്റഡീസ്, ബാംഗ്ലൂർ ക്രിസ്തുജയന്തി യൂണിവേഴ്സിറ്റി മുതലായ സ്ഥാപനങ്ങളുടെ സഹകരണത്തോടെ രാജ്യത്തിന്റെ വിവിധഭാഗങ്ങളിൽനിന്നുള്ള വിദ്യാർത്ഥികൾ ഇൗ വർഷം പാലായിൽ സിവിൽ സർവീസ് പരിശീലനത്തിനെത്തും.

 ലോകത്ത് എവിടെയിരുന്നും പരിശീലനം നേടാനാവുംവിധം ഓൺലൈൻ ക്ലാസുകളും, മെന്റർഷിപ്പും ടെസ്റ്റ് സീരിസും എഴുത്തുപരിശീലനവും ക്രമീകരിച്ചിട്ടുണ്ട്. പബ്ളിക് അഡ്മിനിസ്ട്രേഷൻ ഡിഗ്രിയോടൊപ്പം മൂന്നു വർഷങ്ങളിലായി ക്രമീകരിച്ചിരിക്കുന്ന സിവിൽ സർവീസ് ഇന്റഗ്രേറ്റഡ് ഡിഗ്രിക്കോഴ്സ് 21-ാം വയസ്സിൽ എെ.എ.എസി ൽ എത്തുന്നതിന് വിദ്യാർത്ഥികളെ സഹായിക്കും.

നാളിതുവരെ 382 പേരെ ഇന്ത്യൻ സിവിൽ സർവീസിലും മറ്റനേകരെ സമാനസർവീസുകളിലും എത്തിക്കുന്നതിൽ പങ്കുചേരാനായി എന്നത് വലിയ നേട്ടമാണ്. ഇക്കഴിഞ്ഞ കെ.എ.എസ്. പരീക്ഷയിൽ  2, 3, 4, 10 റാങ്കുകൾ നേടാനായതും ഒന്നാം റാങ്കുൾപ്പെടെ 13 പേരെ പഞ്ചായത്ത് മുനിസിപ്പൽ സെക്രട്ടറി പരീക്ഷയിൽ ജയിപ്പിക്കാനായതും 9 പേർ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് പരീക്ഷാറാങ്ക് പട്ടികയിൽ ഇടം പിടിച്ചതും സമീപകാലത്തെ നേട്ടങ്ങളിൽപ്പെടുന്നു. രാജ്യത്തെ ഏതൊരു മത്സരപ്പരീക്ഷയും വിജയിക്കാനാവുന്ന വിധമാണ് പരിശീലന പദ്ധതികൾ ആസൂത്രണം ചെയ്തിട്ടുള്ളത്.

തുടക്കക്കാർക്കുള്ള ബ്രിഡ്ജ് കോഴ്സ്, എൻ.സി.ആർ.ടി. റിവിഷൻ ക്ലാസ്സുകൾ, പതിനായിരത്തിലധിതം ചോദ്യങ്ങൾ പരിചയപ്പെടുത്തുന്ന ടെസ്റ്റ് സീരിസുകൾ, റെമെഡിയൽ ക്ലാസുകൾ, ജ്യോഗ്രഫി കാർട്ടോഗ്രാം, വർക്കുബുക്കുകൾ, കറന്റ് അഫയേഴ്സ് വിശകലനം, വ്യക്തിഗത മെന്റർഷിപ്പ്, എല്ലാറ്റിനുമുപരി ശാന്തമായ പഠനാന്തരീക്ഷം, മെച്ചപ്പെട്ട അച്ചടക്കം മുതലായവ ഇൻസ്റ്റിറ്റ്യൂട്ടിന്റെ പ്രത്യേകതകളാണ്.

പാഠ്യപരിശീലനപദ്ധതികൾ പുനരാവിഷ്കരിച്ചും അധ്യാപകരുടെ ശ്രേണി വികസിപ്പിച്ചും വിദ്യാർത്ഥികളുടെ പങ്കാളിത്തവും കൂട്ടായ്മയും വർദ്ധിപ്പിച്ചും കൂടുതൽ എഴുത്തുപരിശീലനവും മാതൃകാടെസ്റ്റുകളും ഉൾപ്പെടുത്തിയും സാമ്പത്തികബുദ്ധിമുട്ടുള്ള മിടുക്കരായ വിദ്യാർത്ഥികൾക്കെല്ലാവർക്കും സ്കോളർഷിപ്പ് ഒരുക്കിയും സ്ഥാപനത്തിന്റെ പ്രവർത്തനമേഖല സംസ്ഥാനത്തിനു വെളിയിലേക്ക് എത്തിച്ചും 2027 ൽ സമൂലമായ ഒരു മാറ്റവും റിസൾട്ടിൽ വൻകുതിപ്പുമാണ് ഇൻസ്റ്റിറ്റ്യൂട്ട് ലക്ഷ്യം വയ്ക്കുന്നത്.
ഇൻസ്റ്റിറ്റ്യൂട്ട് മാനേജർ മോൺ. സെബാസ്റ്റ്യൻ വേത്താനത്ത്, പ്രിൻസിപ്പൽ 
ഡോ. വി.വി. ജോർജുകുട്ടി ഒട്ടലാങ്കൽ, വൈസ് പ്രിൻസിപ്പൽ ആൻഡ് ഡീൻ അക്കാദമിക് 
ഫാ. സെബാസ്റ്റ്യൻ ചാമക്കാലായിൽ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കുവൈത്തിൽ തൊഴിലാളികളുടെ സംഘം ചേരൽ; മനുഷ്യക്കടത്ത് സംശയം, അന്വേഷണം ശക്തമാക്കി അധികൃതർ

കുവൈത്തിൽ തൊഴിലാളികളുടെ സംഘം ചേരൽ; മനുഷ്യക്കടത്ത് സംശയം, അന്വേഷണം ശക്തമാക്കി അധികൃതർ

കുവൈത്ത് സിറ്റി: കുവൈത്തിൽ തൊഴിലാളികൾ സംഘം ചേർന്നതായി ലഭിച്ച പരാതിയെ തുടർന്ന് പബ്ലിക് അതോറിറ്റി ഫോർ മാൻപവർ അടിയന്തര നടപടി സ്വീകരിച്ചു. ബന്ധപ്പെട്ട അധികാരികളുമായി സഹകരിച്ച് ആവശ്യമായ നടപടികൾ സ്വീകരിച്ചതായി അധികൃതർ അറിയിച്ചു. സംഭവത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി ഉദ്യോഗസ്ഥർ തൊഴിലാളികളുമായി കൂടിക്കാഴ്ച നടത്തി. ഇതിൽ നിരവധി നിയമലംഘനങ്ങളും തൊഴിലാളികളുടെ ചൂഷണവുമായി ബന്ധപ്പെട്ട സംശയങ്ങളും കണ്ടെത്തിയതായും, പ്രത്യേകിച്ച് ഡെലിവറി മേഖലയിൽ മനുഷ്യക്കടത്തിന്റെ സാധ്യതകൾ ഉള്ളതായി സൂചന ലഭിച്ചതായും അധികൃതർ വ്യക്തമാക്കി.

തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി ആവശ്യമായ മുൻകരുതൽ നടപടികൾ സ്വീകരിക്കുകയും, അവരെ സുരക്ഷിതമായ ഷെൽട്ടറുകളിൽ പാർപ്പിക്കുകയും ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും കൂടുതൽ നിയമനടപടികൾക്കായി ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ജനറൽ ഡയറക്ടറേറ്റിന് കൈമാറിയതായും അതോറിറ്റി അറിയിച്ചു. തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുകയും രാജ്യത്തെ നിയമങ്ങൾ കർശനമായി നടപ്പാക്കുകയും ചെയ്യുന്നതിന് ബന്ധപ്പെട്ട ഏജൻസികളുമായി സഹകരിച്ച് തുടർന്നും നിരീക്ഷണം ശക്തമാക്കുമെന്ന് അതോറിറ്റി കൂട്ടിച്ചേർത്തു.