Wednesday, 29 April 2026

പാലക്കാട് കല്ലടിക്കോടില്‍ അജ്ഞാത ജീവിയുടെ ആക്രമണം രൂക്ഷം; ഇന്നലെ മാത്രം 12 കോഴികളെ കൊന്നു

പാലക്കാട് കല്ലടിക്കോടില്‍ അജ്ഞാത ജീവിയുടെ ആക്രമണം രൂക്ഷം; ഇന്നലെ മാത്രം 12 കോഴികളെ കൊന്നു

പാലക്കാട്: കല്ലടിക്കോടില്‍ വീണ്ടും അജ്ഞാത ജീവിയുടെ ആക്രമണം. കോണിക്കഴിയില്‍ അജ്ഞാത ജീവി 12 കോഴികളെ കൊന്നു. മുപ്പതോളം കോഴികളെയാണ് കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ അജ്ഞാത ജീവി കോണിക്കഴിയില്‍ കൊന്നത്.

കോണിക്കഴി ചോലക്കുണ്ടില്‍ രാജന്‍, വാര്‍ഡ് മെമ്പര്‍ ഗിരിജ, പ്രദേശവാസി ബിന്ദു എന്നിവരുടെ 12 കോഴികളെയാണ് ഇന്നലെ കൊന്നത്. ഒരു മാസത്തിനിടെ മാത്രം നൂറിലധികം കോഴികളെ അജ്ഞാത ജീവി കൊന്നെന്നാണ് നാട്ടുകാര്‍ പറയുന്നത്.

ആടിന്റെ വലിപ്പമുള്ള തവിട് നിറത്തിലുള്ള അജ്ഞാത ജീവിയാണ് കോഴികളെ ആക്രമിക്കുന്നതെന്ന് നാട്ടുകാര്‍ പറഞ്ഞു. ആശങ്ക പരിഗണിച്ച് ഉടന്‍ അജ്ഞാത ജീവിയെ പിടികൂടണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

മലപ്പുറത്ത് പാമ്പുകടിയേറ്റ യുവാവ് കടിച്ച പാമ്പുമായി ആശുപത്രിയിലെത്തി

മലപ്പുറത്ത് പാമ്പുകടിയേറ്റ യുവാവ് കടിച്ച പാമ്പുമായി ആശുപത്രിയിലെത്തി

മലപുറം: മലപ്പുറം തിരൂരിൽ പാമ്പുകടിയേറ്റ യുവാവ് കടിച്ച പാമ്പിനെ കുപ്പിയിലാക്കി ആശുപത്രിയിൽ എത്തി. ആനപ്പടി സ്വദേശി നാസിം ആണ് പാമ്പുമായി ആശുപത്രിയിൽ എത്തിയത്. തിരൂർ ജില്ലാ ആശുപത്രിയിലാണ് എത്തിയത്. വീട്ടിനകത്തേക്ക് കയറുന്നതിനിടെയാണ് യുവാവിന് പാമ്പുകടിയേറ്റത്. യുവാവിന് ചികിത്സ ഉറപ്പ് വരുത്തിയിട്ടുണ്ട്. നിലവിൽ ആരോ​ഗ്യനില തൃപ്തികരമാണ്.

കടിയേറ്റ ഉടൻ തന്നെ യുവാവ് പാമ്പിൻ്റെ ഫോട്ടോ എടുത്ത് സ‍ർപ്പ ആപ്പിന് അയച്ചുകൊടുത്തിരുന്നു. വിഷമില്ലാത്ത പാമ്പ് ആണെന്ന് സർപ്പ ആപ്പ് വഴി അറിഞ്ഞിരുന്നു. തുടർന്നാണ് പാമ്പുമായി ആശുപത്രിയിലെത്തിയത്. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Tuesday, 28 April 2026

മരിയസദനം ചാരിറ്റി കാർണിവൽ മനശാന്തി 2026 നു മരിയസദനത്തിൽ  തുടക്കമായി

മരിയസദനം ചാരിറ്റി കാർണിവൽ മനശാന്തി 2026 നു മരിയസദനത്തിൽ തുടക്കമായി

അന്ധതയെ തോൽപ്പിച്ച്   സിവിൽ സർവീസ് നേടിയ കുമാരി ജസീല ജന്നത്ത് പി 
ഉദ്ഘാടനം നിർവഹിച്ചു.

ജോസ് കെ മാണി എം പി, സന്തോഷ് മരിയസദനം,  ദിയ ബിനു പുളിക്കക്കണ്ടം, 
ബൈജു കൊല്ലംപറമ്പിൽ,
തോമസ് പീറ്റർ, ഷിബു തെക്കേമറ്റം, പ്രൊഫ. പി. ഡി ജോർജ്,  ജോർജ് കരുണക്കൽ, 
അബ്ദുല്ലാ ഖാൻ, ഫാ. ജോർജ് വയലിൽപറമ്പിൽ എന്നിവർ സംസാരിച്ചു.

പാലാ പി ഓ 4 എന്ന മരിയസദനം ക്രിയേഷൻസ് അവതരിപ്പിക്കുന്ന വെബ് സീരീസ് ടീസറിന്റെ  സ്വിച്ച് ഓൺ കർമ്മം ജോസ് കെ മാണി നിർവഹിച്ചു.

പാലാ ബ്ലഡ് ഫോറത്തിന്റെ നേതൃത്വത്തിൽ സന്നദ്ധ രക്തദാന ക്യാമ്പ് രണ്ടുദിവസവും ഉണ്ടായിരിക്കുന്നതാണ്.

തുടർന്ന് വിവിധ സാംസ്കാരിക പരിപാടികളും സെമിനാറുകളും അരങ്ങേറി  സഫലം, സൗഹൃദ സമിതി, പിതൃവേദി,  എസ് ബി ഐ പെൻഷൻ അസോസിയേഷൻ എന്നിവരുടെ  നേതൃത്വത്തിൽ സീനിയർ സിറ്റിസൺസ് മീറ്റ് 
നടന്നു.

 നാടൻ തട്ടുകട,ചായക്കട, കൂൾബാർ 
ഐസ്ക്രീം പാർലർ ബജ്ജി കടകൾ ഭക്ഷണശാലകൾ  എന്നിവ മനശാന്തി 2026 യോടനുബന്ധിച്ച് ക്രമീകരിച്ചിട്ടുണ്ട്. 
 
നാളെ രാവിലെ 9 മണി മുതൽ രാത്രി 10 മണി വരെ വിവിധ കലാപരിപാടികളും സാംസ്കാരിക സമ്മേളനങ്ങളും നടക്കും 
എല്ലാ മരിയസദനം സഹകാരികളെയും ഈ രണ്ടുദിവസം മരിയസദനത്തിൽ നടക്കുന്ന മനശാന്തി 2026  ചാരിറ്റി കാർണിവലിലേയ്ക്ക് ഏവരെയും ക്ഷണിക്കുന്നു.

ആരോരുമില്ലാത്ത നൂറുകണക്കിന് ആളുകൾക്ക് ബന്ധുക്കളും സഹോദരങ്ങളുമായി പാലായിലെ സുമനസ്സുകൾ മാത്രമാണുള്ളത് 

അവരെ കാണുവാനും സ്നേഹം പങ്കിടാനും ഈ അവസരം എല്ലാവരും  പ്രയോജനപ്പെടുത്തുക...

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

സമുദായം ഒന്നിച്ചു നിന്നാൽ ഏത് ഭീക്ഷണിയെയും അതി ജീവിക്കാം.  മാർ കല്ലറങ്ങാട്ട് .

സമുദായം ഒന്നിച്ചു നിന്നാൽ ഏത് ഭീക്ഷണിയെയും അതി ജീവിക്കാം. മാർ കല്ലറങ്ങാട്ട് .

പാലാ :  അഭിഷിക്തരെ അധിക്ഷേപിക്കുന്നത് ശരിയല്ലന്നും  സമുദായം ഒന്നിച്ചു നിന്നാൽ എല്ലാ ഭീക്ഷണികളെയും അതിജീവിക്കാം എന്നും മാർ കല്ലറങ്ങാട്ട് .   സീറോ മലബാർ സഭയുടെ ഔദ്യോഗീക അൽമായ സംഘടനായ കത്തോലിക്ക കോൺഗ്രസിൻ്റെ  നൂറ്റി എട്ടാം ജന്മദിന സമ്മേളനം പൈക സെ. ജോസഫ് പള്ളി ഓഡിറ്റോറിയത്തിൽ ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കത്തോലിക്ക കോൺഗ്രസ് സഭയുടെ ശബ്ദമാണെന്നും സംഘടന സമുദായത്തിനുവേണ്ടിയാണ് പ്രവർത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ നൂറ്റിയെട്ടു വർഷം പൊതു സമൂഹത്തിൻ്റെ  വളർച്ചയിൽ കത്തോലിക്കാ കോൺഗ്രസ് നടത്തിയ വിലപ്പെട്ട സംഭാവനകളെ ആർക്കും തമസ്കരിക്കാൻ ആവില്ല. സഭയും സമുദായവും പ്രതിസന്ധികളെ നേരിട്ടപ്പോഴെല്ലാം കത്തോലിക്ക കോൺഗ്രസ് ശക്തമായ പ്രതിരോധം തീർത്തിട്ടുണ്ട്. സംഘടനയുടെ  ആദ്യകാല നേതാക്കൾ മുതൽ പ്രതിസന്ധികളെ നേരിട്ടത് അദ്ദേഹം അനുസ്മരിച്ചു. സമുദായത്തെ ഭിന്നിപ്പിക്കാനുള്ള നീക്കങ്ങൾ വിലപ്പോവുകയില്ല. ചരിത്രപരമായ ആവശ്യമാണ് കത്തോലിക്ക കോൺഗ്രസ്.  പ്രതികൂല കാലാവസ്ഥയെ അവഗണിച്ച് ആയിരങ്ങൾ പങ്കെടുത്ത റാലിയോടെയാണ് സമ്മേളനം ആരംഭിച്ചത്.

 സഭാ നേതൃത്വത്തെയും വിശ്വാസികളെയും ഭിന്നിപ്പിച്ചു അതിൽനിന്ന് നേട്ടം കൊയ്യാമെന്ന് ആരും വ്യാമോഹിക്കേണ്ട എന്നും വിഭജനവും  തീവ്രവാദവുമല്ല സാഹോദര്യവും സഹവർത്തിത്തവുമാണ് കത്തോലിക്ക കോൺഗ്രസിന്റെ മുഖമുദ്ര എന്നും മുഖ്യ പ്രഭാഷണം നടത്തിയ ഗ്ലോബൽ പ്രസിഡൻ്റ്  രാജീവ് കൊച്ചുപറമ്പിൽ പറഞ്ഞു. സംഘടനക്കെതിരെ നിരന്തരമായി കള്ളത്തരങ്ങൾ പ്രചരിപ്പിക്കുന്നവരെ അവഗണിക്കുന്നതായി ജന്മദിന സന്ദേശം നൽകിയ രൂപത ഡയറക്ടർ റവ.  ഡോ.   ജോർജ് വർഗ്ഗീസ് ഞാറക്കുന്നേൽ പറഞ്ഞു.

രൂപതാ പ്രസിഡൻറ് ഇമ്മാനുവൽ നിധരി അധ്യക്ഷത വഹിച്ച യോഗത്തിൽ 
ജോസ് വട്ടുകുളം ഫാ ജോസ് നെല്ലിക്കാതെ രുവിൽ, ഫാ. മാത്യു വാഴക്കപ്പാറ , ജനറൽ കൺവീനർ രാജേഷ് പാറയിൽ,  ജോയി കണിപറമ്പിൽ, അഡ്വ. ജോൺസൺ വീട്ടിയാങ്കൽ, പയസ്  കവളംമാക്കൽ, ജോൺസൺ ചെറുവള്ളി,  സിന്ധു ജയ്‌ബു , സാബു പൂണ്ടിക്കുളം , ടോമി കണ്ണീറ്റുമ്യാലിൽ , ബെന്നി കിണറ്റുകര, ജോബിൻ പുതിയടത്തു ചാലിൽ, ലിബി തമ്പി , ബെല്ലാ സിബി , ജോർജ് മണിയങ്ങാട്ട്, ജോണി കുന്നപ്പള്ളിൽ, സെബാസ്റ്റ്യൻ കുന്നപ്പള്ളിൽ തുടങ്ങിയവർ സംസാരിച്ചു
 
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Friday, 24 April 2026

ഹോര്‍മുസ് കടലിടുക്കില്‍ കുടുങ്ങിക്കിടക്കുന്ന കപ്പലുകള്‍ തിരികെ എത്തിക്കാന്‍ ഇന്ത്യ; സുരക്ഷിത പാതയൊരുക്കാന്‍ ഇറാനോട് ആവശ്യപ്പെടും

ഹോര്‍മുസ് കടലിടുക്കില്‍ കുടുങ്ങിക്കിടക്കുന്ന കപ്പലുകള്‍ തിരികെ എത്തിക്കാന്‍ ഇന്ത്യ; സുരക്ഷിത പാതയൊരുക്കാന്‍ ഇറാനോട് ആവശ്യപ്പെടും

ഹോര്‍മുസ് കടലിടുക്കില്‍ കുടുങ്ങിക്കിടക്കുന്ന കപ്പലുകള്‍ തിരികെ എത്തിക്കാന്‍ ഇന്ത്യ. സുരക്ഷിത പാത ഒരുക്കാന്‍ ഇറാനോട് ആവശ്യപ്പെടും. 14 ഇന്ത്യന്‍ കപ്പലുകളാണ് കുടുങ്ങിക്കിടക്കുന്നത്. ഈ കപ്പലുകളെ രാജ്യത്ത് എത്തിക്കാന്‍ ആണ് ഇന്ത്യയുടെ ശ്രമം.

ആഗോള സാമ്പത്തിക പാതയായ ഹോര്‍മുസ് കടലിടുക്കിലെ പ്രതിസന്ധി വ്യാപാര കപ്പലുകളുടെ ഗതിയെ തന്നെ ബാധിച്ചു. ഹോര്‍മുസ് കടലിടുക്കില്‍ സുരക്ഷിത പാത ഒരുക്കാന്‍ ആവിശ്യപ്പെടുന്നതുമായി ബന്ധപ്പെട്ട് ഇറാനുമായി അടുത്ത ബന്ധം പുലര്‍ത്തുകയാണ് ഇന്ത്യ. ഹോര്‍മുസിലെ മറ്റ് വിദേശ കപ്പലുകളില്‍ ഉള്ള ഇന്ത്യന്‍ നാവികരുടെ സുരക്ഷ സംബന്ധിച്ച ആശങ്കയും ഇന്ത്യ ഇറാനെ അറിയിക്കും. നേരത്തെ ലൈബീരിയന്‍ പതാകയുള്ള ഗുജറാത്തിലെ മുദ്ര തുറമുഖത്തേക്ക് വരികയായിരുന്ന കപ്പല്‍ ഒമാന്‍ തീരത്ത് വച്ച് ഇറാന്‍ സൈന്യം തടഞ്ഞിരുന്നു. ഇറാന്‍ വെടിവെപ്പ് നടത്തിയ യൂഫോറിയ എന്റെ കപ്പലില്‍ 21 ഇന്ത്യന്‍ നാവികരായിരുന്നു ഉണ്ടായത്. മേഖലയിലെ ഇന്ത്യന്‍ നാവികരെല്ലാം സുരക്ഷിതര്‍ എന്നാണ് ഷിപ്പിംഗ് മന്ത്രാലയം അറിയിച്ചത്.

ഇന്ത്യയിലേക്കുള്ളതടക്കമുള്ള ചരക്ക് കപ്പലുകള്‍ ഇറാന്‍ പിടിച്ചെടുക്കുന്നത് നയതന്ത്ര പ്രതിസന്ധിയിലേക്ക് കൂടി വഴി വച്ചിട്ടുണ്ട്. രാജ്യത്തെ ഇന്ധന ആവശ്യങ്ങള്‍ക്കായി എത്തുന്ന ക്രൂഡോയിലിന്റെയും എല്‍പിജിയുടെയും പ്രധാന പാതയായ ഹോര്‍മുസിലെ പ്രതിസന്ധി ഇന്ത്യയ്ക്ക് വന്‍ തിരിച്ചടിയാണ്. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

മുഖം ഗുരുതരമായി പൊള്ളി; ചുണ്ടിലെ ക്ഷതം ഗുരുതരം; കൈയിലും കാലിലും ശസ്ത്രക്രിയ നടത്തി; മുജ്തബ ഖമനയിയുടെ ആരോഗ്യനിലയെ പറ്റി ന്യൂയോര്‍ക്ക് ടൈസ്

മുഖം ഗുരുതരമായി പൊള്ളി; ചുണ്ടിലെ ക്ഷതം ഗുരുതരം; കൈയിലും കാലിലും ശസ്ത്രക്രിയ നടത്തി; മുജ്തബ ഖമനയിയുടെ ആരോഗ്യനിലയെ പറ്റി ന്യൂയോര്‍ക്ക് ടൈസ്

ഇറാന്‍ പരമോന്നത നേതാവ് മുജ്തബ ഖമനയിയുടെ അവസ്ഥയെപ്പറ്റി ദ ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട്. മുജ്തബ ഖമനയിയുടെ മുഖം ഗുരുതരമായി പൊള്ളിയെന്നും പ്ലാസ്റ്റിക് സര്‍ജറി ആവശ്യമായി വന്നേക്കാമെന്നും ദ ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ചുണ്ടുകളിലെ ക്ഷതം ഗുരുതരമാണെന്നും സംസാരിക്കാന്‍ ബുദ്ധിമുട്ടു നേരിടുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

മുജ്തബയുടെ ഒരു കാലില്‍ മൂന്നു തവണ ശസ്ത്രക്രിയ നടത്തി. ഒരു കൈയിലും ശസ്ത്രക്രിയ നടത്തി, ചലനശേഷി വീണ്ടെടുത്തുകൊണ്ടിരിക്കുന്നു.
മുജ്തബ കൃത്രിമ കാല്‍ വയ്ക്കാനുള്ള കാത്തിരിപ്പിലാണെന്നും ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് പറയുന്നു. ദുര്‍ബലനായി കാണപ്പെടാന്‍ ആഗ്രഹിക്കാത്തതിനാലാണ് ഖമനയി പൊതുസമക്ഷം പ്രത്യക്ഷപ്പെടാത്തതെന്നും 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

വേനലിൽ അമീബിക് മസ്‌തിഷ്ക ജ്വരം വർധിക്കാൻ സാധ്യത; ജാഗ്രത നിർദേശം നൽകി ആരോഗ്യ വകുപ്പ്

വേനലിൽ അമീബിക് മസ്‌തിഷ്ക ജ്വരം വർധിക്കാൻ സാധ്യത; ജാഗ്രത നിർദേശം നൽകി ആരോഗ്യ വകുപ്പ്

വേനൽക്കാലത്ത് അമീബിക് മസ്‌തിഷ്ക ജ്വരം വർധിക്കാൻ സാധ്യത. ശുദ്ധമല്ലാത്ത വെള്ളത്തിൽ കുളിക്കുകയോ മുഖം കഴുകുകയോ ചെയ്യരുതെന്ന് ആരോഗ്യവകുപ്പിന്റെ ജാഗ്രത നിർദേശം. പൊതുസ്ഥലങ്ങളിൽ വെള്ളത്തിൻറെ ഗുണനിലവാരം ബന്ധപ്പെട്ട വകുപ്പുകൾ പരിശോധിക്കുകയും ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കുകയും വേണം. ജലസ്രോതസ്സുകൾ വൃത്തിയായി സൂക്ഷിക്കണം, കിണറുകളും, ടാങ്കുകളും,നീന്തൽ കുളങ്ങളും ക്ലോറിനേറ്റ് ചെയ്ത് ശുദ്ധമാക്കണമെന്നും ആരോഗ്യവകുപ്പിന്റെ നിർദേശം.

അമീബിക് മസ്തിഷ്ക ജ്വരം കണ്ടെത്താനുള്ള പരിശോധനകൾ കൂടി നടത്താൻ ആരോഗ്യവകുപ്പിന്റെ നിർദേശമുണ്ട്. മസ്തിഷ്ക ജ്വരത്തിൻറെ രോഗലക്ഷണങ്ങൾ കാണുന്നവർ എത്രയും വേഗം ചികിത്സ തേടണമെന്നും വിഷയത്തിൽ ആരോഗ്യവകുപ്പ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ടെന്ന് മന്ത്രി വീണാ ജോർജ് വ്യക്തമാക്കി. 