Wednesday, 29 April 2026

ബിരിയാണിയും തണ്ണിമത്തനും കഴിച്ചതിന് പിന്നാലെ ഒരു കുടുംബത്തിലെ 4 പേർ മരിച്ചു; ഭക്ഷ്യവിഷബാധയെന്ന് സംശയം

ബിരിയാണിയും തണ്ണിമത്തനും കഴിച്ചതിന് പിന്നാലെ ഒരു കുടുംബത്തിലെ 4 പേർ മരിച്ചു; ഭക്ഷ്യവിഷബാധയെന്ന് സംശയം

മുംബൈ: മുംബൈയിലെ പൈധോനിയിൽ ഒരു കുടുംബത്തിലെ നാലുപേർ മരിച്ചു. ഭക്ഷ്യവിഷബാധയെന്നാണ് സംശയം.ബിരിയാണിയും തണ്ണിമത്തനും കഴിച്ചതിന് ശേഷമാണ് കുടുംബത്തിലെ നാല് പേർക്കും അസ്വസ്ഥതയുണ്ടായതെന്നാണ് വിവരം. ഭക്ഷണത്തിൽ നിന്നും വിഷബാധയുണ്ടായതിനെ തുടർന്നാണ് മരണമെന്നാണ് പ്രാഥമിക നിഗമനം. 40 വയസ്സുകാരനായ അബ്ദുള്ള ദൊക്കാർഡിയ, 35 വയസ്സുള്ള ഭാര്യ നസ്രീൻ ദൊക്കാർഡിയ, 16കാരിയായ മകൾ അയിഷ 13കാരിയായ സെയിനബ് എന്നിവരാണ് മരിച്ചത്.

കഴിഞ്ഞ ഏപ്രിൽ 25ന് രാത്രി നടന്ന അത്താഴവിരുന്നിന് ശേഷമാണ് മരണം സംഭവിച്ചത്. അടുത്ത ബന്ധുക്കളുൾപ്പെടെ ഒമ്പത് പേർ രാത്രി പത്തരയോടെ ഒരുമിച്ച് ഭക്ഷണം കഴിച്ചിരുന്നു. ബിരിയാണിയായിരുന്നു കഴിച്ചത്. തുടർന്ന് ബന്ധുക്കൾ മടങ്ങിപ്പോയി. രാത്രി ഒന്നരയോടെ മരിച്ച നാലുപേർ തണ്ണിമത്തൻ കഴിച്ചതായും പറയപ്പെടുന്നു. ഏപ്രിൽ 26-ന് പുലർച്ചെ അഞ്ചരയോടെ നാലുപേർക്കും ഛർദ്ദിയും വയറിളക്കവും ഉൾപ്പെടെയുള്ള കടുത്ത അസ്വസ്ഥതകൾ ഉണ്ടായി. ആദ്യം കുടുംബം ഡോക്ടറെ കാണിച്ചെങ്കിലും പിന്നീട് മുംബൈയിലെ ജെ ജെ ആശുപത്രിയിലേക്ക് മാറ്റി.

ചികിത്സയിലിരിക്കെ ആദ്യം ഇളയ മകളും പിന്നാലെ പിതാവും മരിച്ചു. മാതാവും മൂത്ത മകളും ചികിത്സക്കിടെയാണ് മരിച്ചത്. ഭക്ഷ്യവിഷബാധയാണെന്ന് സംശയിക്കുന്നുണ്ടെങ്കിലും, കൃത്യമായ കാരണം നിലവിൽ സ്ഥിരീകരിച്ചിട്ടില്ല. കടുത്ത ഛർദ്ദിയും വയറിളക്കവും മൂലം കുടുംബം രോഗബാധിതരാകുന്നതിന് മുമ്പ് ബിരിയാണിയും തണ്ണിമത്തനും കഴിച്ചിരുന്നു എന്നാണ് വിവരം. കൃത്യമായ കാരണം അറിയണമെങ്കിൽ പോസ്റ്റമോർട്ടം റിപ്പോർട്ട് കിട്ടണം. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

രോ​ഗിയുടെ രക്തം ആംബുലൻസിൽ വീണു, ഭാര്യയെ കൊണ്ട് നിർബന്ധിച്ച് ആംബുലൻസ് കഴുകിച്ച് ജീവനക്കാർ; നടപടി

രോ​ഗിയുടെ രക്തം ആംബുലൻസിൽ വീണു, ഭാര്യയെ കൊണ്ട് നിർബന്ധിച്ച് ആംബുലൻസ് കഴുകിച്ച് ജീവനക്കാർ; നടപടി

ഭോപ്പാൽ: രോ​ഗിയുടെ രക്തം ആംബുലൻസിൽ വീണെന്നു പറഞ്ഞ് രോ​ഗിയുടെ ഭാര്യയെ കൊണ്ട് നിർബന്ധിച്ച് ആംബുലൻസ് കഴുകിച്ച് ജീവനക്കാർ. മധ്യപ്രദേശിലെ കട്നി ജില്ലയിലാണ് സംഭവം നടന്നത്. 108 ആംബുലൻസിൽ രോ​ഗിയുമായി വന്നപ്പോൾ രക്തം പുരണ്ടെന്ന് പറഞ്ഞാണ് രോ​ഗിയുടെ ഭാര്യയെ കൊണ്ട് വാഹനം വൃത്തിയാക്കിപ്പിച്ചത്. സംഭവത്തിൻ്റെ ദൃശ്യങ്ങൾ സമൂഹ മാധ്യങ്ങളിൽ പ്രചരിച്ചതിന് പിന്നാലെ വ്യാപക വിമർശനമാണ് ഉയർന്നത്. തുടർന്ന് ആംബുലൻസ് ഡ്രൈവറിനെയും എമർജൻസി ടെക്നീഷനെയും പിരിച്ച് വിട്ടു

കരേല ഗ്രാമത്തിൽ വാഹനാപകടത്തിൽ പരിക്കേറ്റ രാഹുൽ ബർമനെ 108 ആംബുലൻസിൽ കൊണ്ടുപോകുമ്പോഴാണ് സംഭവം നടന്നത്. കട്‌നി ചീഫ് മെഡിക്കൽ ആൻഡ് ഹെൽത്ത് ഓഫീസർ രാജ് സിംഗ് താക്കൂർ സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി അറിയിച്ചു. സംഭത്തിൽ കുറ്റക്കാരായ ആംബുലൻസ് ജീവനക്കാരെ പിരിച്ചിവിട്ടെന്നും സമാനമായ സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനാണ് നടപടി സ്വീകരിച്ചതെന്നും മെഡിക്കൽ ഓഫീസർ അറിയിച്ചു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

പുലർച്ചെ 1 മണി മുതൽ 2 വരെ പവർ കട്ട്; പന്നിയങ്കര KSEB ഓഫീസിലേക്ക് പ്രതിഷേധവുമായി നാട്ടുകാരും KSU പ്രവർത്തകരും

പുലർച്ചെ 1 മണി മുതൽ 2 വരെ പവർ കട്ട്; പന്നിയങ്കര KSEB ഓഫീസിലേക്ക് പ്രതിഷേധവുമായി നാട്ടുകാരും KSU പ്രവർത്തകരും

കോഴിക്കോട്: അര്‍ദ്ധരാത്രിയിലെ പവര്‍ കട്ടില്‍ പ്രതിഷേധവുമായി നാട്ടുകാരും കെഎസ്‌യു പ്രവര്‍ത്തകരും. കോഴിക്കോട് പന്നിയങ്കര കെഎസ്ഇബി ഓഫീസിലാണ് പ്രതിഷേധം നടന്നത്.
പുലര്‍ച്ച ഒരുമണി മുതല്‍ രണ്ട് വരെയാണ് വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തിയത്. ഏകദേശം രണ്ടുമണിവരെ പ്രതിഷേധം തുടർന്നു. ഇന്ന് മുതല്‍ നിയന്ത്രണം ഉണ്ടാകില്ല എന്ന ഉറപ്പിനെ തുടര്‍ന്നാണ് പ്രതിഷേധം അവസാനിപ്പിച്ചത്.

സംസ്ഥാനത്ത് അരമണിക്കൂർ വൈദ്യുത നിയന്ത്രണമുണ്ടാകുമെന്ന ഔദ്യോഗിക പ്രഖ്യാപനം വന്നിരുന്നു. എന്നാലത് വൈകിട്ട് ആറു മണി മുതൽ പന്ത്രണ്ട് മണിവരെയുള്ള സമയത്ത് അരമണിക്കൂറായിരിക്കുമെന്നായിരുന്നു പ്രഖ്യാപനം.

വൈദ്യുതി വാഹന ചാർജിംഗ് വൈകുന്നേരം 6 മുതൽ രാത്രി 12 വരെ പൂർണ്ണമായും ഒഴിവാക്കണമെന്നും ചാർജിങ് പകൽ സമയത്തേക്ക് ക്രമീകരിക്കണമെന്നും കെ എസ് ഇ ബി നിർദ്ദേശിച്ചിരുന്നു. എസിയുടെ താപനില 24-26 ഡിഗ്രി സെൽഷ്യസിൽ നിലനിർത്തണമെന്നും

എസിയുടെ ഉപയോഗം അത്യാവശ്യമുള്ള മുറികളിൽ മാത്രമായി ചുരുക്കണമെന്നും കെഎസ്ഇബി ആവശ്യപ്പെട്ടിരുന്നു.

ഇൻഡക്ഷൻ കുക്കറിന്റെ ഉപയോഗം പീക്ക് ടൈമിൽ ഒഴിവാക്കുക, വൈദ്യുതി അധികമായി ഉപയോഗിക്കുന്ന ഇലക്ട്രിക് ഹീറ്റർ, അയൺ, വാഷിംഗ് മെഷീൻ, പമ്പ് സെറ്റ് തുടങ്ങിയവയുടെ ഉപയോഗവും ഈ സമയത്ത് ഒഴിവാക്കുക, അത്യാവശ്യമല്ലാത്ത ലൈറ്റുകൾ അണയ്ക്കണമെന്നും കെഎസ്ഇബി ഉപഭോക്താക്കളോട് അഭ്യർത്ഥിച്ചിരുന്നു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

തൃശൂരില്‍ ക്രിക്കറ്റ് കളിക്കുന്നതിനിടെ ഇടിമിന്നലേറ്റ് നാല് കുട്ടികള്‍ക്ക് പരിക്ക്

തൃശൂരില്‍ ക്രിക്കറ്റ് കളിക്കുന്നതിനിടെ ഇടിമിന്നലേറ്റ് നാല് കുട്ടികള്‍ക്ക് പരിക്ക്

തൃശൂര്‍: വെങ്ങിണിശ്ശേരിയില്‍ കളിക്കുന്നതിനിടെ നാല് കുട്ടികള്‍ക്ക് ഇടിമിന്നലേറ്റ് പരിക്കേറ്റു. ജിഷ്ണു, ശിവകൃഷ്ണ, അക്ഷര, സച്ചു എന്നീ കുട്ടികള്‍ക്കാണ് പരിക്കേറ്റത്. ശിവകൃഷ്ണയ്ക്ക് കാലിന് കാര്യമായി പൊള്ളലേറ്റു.

ക്രിക്കറ്റ് കളിക്കുന്നതിനിടെയായിരുന്നു അപകടം. ഇന്നലെ   വൈകിട്ട് 5.30ഓടെയാണ് സംഭവം. പത്ത് മുതല്‍ 15 വരെ പ്രായമുള്ള പത്തിലധികം കുട്ടികളാണ് കളിക്കാനുണ്ടായത്. സംസ്ഥാനത്ത് ഇന്ന് വേനല്‍ മഴയ്‌ക്കൊപ്പം പലയിടങ്ങളിലും ഇടിമിന്നലേറ്റുള്ള അപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

നിലവിലെ നിയമസഭാ തെരഞ്ഞെടുപ്പുകൾ കഴിഞ്ഞാലും ഇന്ധന വില വർധിപ്പിക്കില്ലെന്ന് കേന്ദ്രസർക്കാർ

നിലവിലെ നിയമസഭാ തെരഞ്ഞെടുപ്പുകൾ കഴിഞ്ഞാലും ഇന്ധന വില വർധിപ്പിക്കില്ലെന്ന് കേന്ദ്രസർക്കാർ

ന്യൂഡൽഹി: നിലവിൽ അഞ്ച് സംസ്ഥാനങ്ങളിൽ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് അവസാനിച്ചാലും രാജ്യത്ത് ഇന്ധന വില വർധിപ്പിക്കില്ലെന്ന് കേന്ദ്ര സർക്കാർ. പശ്ചിമ ബം​ഗാളിൽ നാളെ നടക്കുന്ന അവസാന ഘട്ട തെരഞ്ഞെടുപ്പ് അവസാനിക്കുന്നതോടെയാണ് വാ​ഗ്ദാനം അറിയിച്ച് സർക്കാർ രംഗത്തെത്തിയത്. പെട്രോളിയം-പ്രകൃതി വാതക ജോയിന്റ് സെക്രട്ടറി സുജാത ശർമയാണ് ഇന്ധന വില വർധിപ്പിക്കില്ലെന്ന് അറിയിച്ചത്.

അഞ്ച് സംസ്ഥാനങ്ങളിലായി നടന്ന നിയമസഭ തെരഞ്ഞെടുപ്പ് അവസാനിക്കുന്നതോടെ രാജ്യത്ത് ഇന്ധന വില ഉയരുമെന്ന അഭ്യൂഹങ്ങൾ പ്രചരിക്കുന്നത് കണക്കിലെടുത്താണ് കേന്ദ്രം പ്രതികരിച്ചത്. രാജ്യത്ത് ഇന്ധന പ്രതിസന്ധി ഉണ്ടാവില്ലെന്നും സംസ്ഥാനങ്ങളുമായി ചേർന്ന് വേണ്ട കാര്യങ്ങൾ ചെയ്യുന്നുണ്ടെന്നുമാണ് പെട്രോളിയം-പ്രകൃതിവാതക മന്ത്രാലയത്തിൻ്റെ വിശദീകരണം.

പെട്രോളിയം ഉത്പന്നങ്ങളുടെ ലഭ്യത ഉറപ്പാക്കാൻ എല്ലാ റീട്ടെയിൽ ഔട്ട്‌ലെറ്റുകളും നിരീക്ഷിക്കുന്നുണ്ടെന്നും മുൻഗണനയ്ക്ക് അനുസരിച്ച് സ്റ്റോക്ക് എത്തിക്കുമെന്നും സുജാത ശർമ പറഞ്ഞു. രാജ്യത്ത് ആവശ്യമായ പെട്രോൾ, ഡീസൽ, എൽപിജി, വ്യോമയാന ടർബൈൻ ഇന്ധനം എന്നിവയുടെ സ്റ്റോക്കുണ്ടും കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം പെട്രോൾ, ഡീസൽ വില വർധിപ്പിക്കാൻ സർക്കാർ തീരുമാനിച്ചിട്ടില്ലെന്നും അറിയിച്ചു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പ്: രാജ്യത്ത് 9400ൽ അധികം വാട്ട്സ്ആപ്പ് അക്കൗണ്ടുകൾ നിരോധിച്ചതായി കേന്ദ്ര സർക്കാർ

ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പ്: രാജ്യത്ത് 9400ൽ അധികം വാട്ട്സ്ആപ്പ് അക്കൗണ്ടുകൾ നിരോധിച്ചതായി കേന്ദ്ര സർക്കാർ

ന്യൂഡൽഹി: ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പുമായി ബന്ധപ്പെട്ട് 2026 ജനുവരി മുതലുള്ള 12 ആഴ്ച കാലയളവിൽ രാജ്യത്ത് 9400ത്തിൽ അധികം വാട്ട്സ്ആപ്പ് അക്കൗണ്ടുകൾ നിരോധിച്ചതായി കേന്ദ്ര സർക്കാർ. സുപ്രീം കോടതിയെയാണ് കേന്ദ്ര സർക്കാർ ഇത് സംബന്ധിച്ച വിവരം അറിയിച്ചത്. സർക്കാർ ഏജൻസികളെ ഏകോപിച്ച് നടത്തിയ എൻഫോഴ്സ്മെൻ്റ് ഡ്രൈവിലായിരുന്നു ഈ നടപടിയെന്നും കേന്ദ്ര സ‍‌ർക്കാർ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. നിയമപാലകരെയും ജുഡീഷ്യൽ ഉദ്യോഗസ്ഥരെയും അനുകരിച്ചു കൊണ്ട് നടക്കുന്ന ഇത്തരം തട്ടിപ്പുകളുടെ വർദ്ധനവ് സംബന്ധിച്ച് സുപ്രീം കോടതി സ്വമേധയാ എടുത്ത കേസുമായി ബന്ധപ്പെട്ട് അറ്റോർണി ജനറൽ ആർ വെങ്കിട്ടരമണി സമർപ്പിച്ച സബ്മിഷനിലാണ് ഇത് സംബന്ധിച്ച വിവരങ്ങളുള്ളത്.

തെക്കുകിഴക്കൻ ഏഷ്യയിൽ നിന്ന്, പ്രത്യേകിച്ച് കംബോഡിയയിൽ നിന്ന് ഇന്ത്യൻ ഉപയോക്താക്കളെ ലക്ഷ്യം വച്ചുള്ള ധാരാളം അക്കൗണ്ടുകൾ പ്രവർത്തിക്കുന്നുണ്ടെന്ന് വാട്ട്‌സ്ആപ്പ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയതായും സൂചനയുണ്ട്. ഇന്ത്യൻ സൈബർ ക്രൈം കോർഡിനേഷൻ സെന്റർ, ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം, ടെലികോം വകുപ്പ് എന്നിവയിൽ നിന്നുള്ള വിവരങ്ങൾ ലഭിച്ചതിനെ തുടർന്നാണ് വാട്ട്സ്ആപ്പ് അക്കൗണ്ടുകൾ നിരോധിച്ചതെന്നും കോടതിയിൽ സമർപ്പിച്ച സബ്മിഷനിൽ കേന്ദ്ര സർക്കാർ വ്യക്തമാക്കുന്നുണ്ട്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

പ​ശ്ചി​മ​ബം​ഗാ​ളി​ൽ ഇ​ന്ന് ര​ണ്ടാം​ഘ​ട്ട വോ​ട്ടെ​ടു​പ്പ്; 142 മ​ണ്ഡ​ല​ങ്ങ​ൾ ജ​ന​വി​ധി തേ​ടും

പ​ശ്ചി​മ​ബം​ഗാ​ളി​ൽ ഇ​ന്ന് ര​ണ്ടാം​ഘ​ട്ട വോ​ട്ടെ​ടു​പ്പ്; 142 മ​ണ്ഡ​ല​ങ്ങ​ൾ ജ​ന​വി​ധി തേ​ടും

ന്യൂ​ഡ​ൽ​ഹി: പ​ശ്ചി​മ​ബം​ഗാ​ളി​ൽ ര​ണ്ടാം​ഘ​ട്ട വോ​ട്ടെ​ടു​പ്പ് ഇ​ന്ന്. ഏ​ഴു ജി​ല്ല​ക​ളി​ലാ​യു​ള്ള 142 മ​ണ്ഡ​ല​ങ്ങ​ളി​ലാ​ണ് ഇ​ന്ന് വോ​ട്ടെ​ടു​പ്പ് ന​ട​ക്കു​ക. ആ​കെ 1,448 സ്ഥാ​നാ​ർ​ഥി​ക​ളാ​ണ് ര​ണ്ടാം​ഘ​ട്ട​ത്തി​ൽ ജനവിധി തേടുന്നത്. രാ​വി​ലെ ഏ​ഴി​ന് ആ​രം​ഭി​ക്കു​ന്ന വോ​ട്ടെ​ടു​പ്പ് വൈ​കി​ട്ട് ആ​റു​മ​ണി​ക്ക് അ​വ​സാ​നി​ക്കും. മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​ന​ർ​ജി​യും പ്ര​തി​പ​ക്ഷ നേ​താ​വ് സു​വേ​ന്ദു അ​ധി​കാ​രി​യും മ​ത്സ​രി​ക്കു​ന്ന ഭ​വാ​നി​പു​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള മ​ണ്ഡ​ല​ങ്ങ​ളി​ൽ ഇന്ന് വോ​ട്ടെ​ടു​പ്പ് ന​ട​ക്കും. മമതയ്ക്കും സുവേന്ദുവിനും ഇടയിൽ ശക്തമായ പോരാട്ടമാണ്. എസ്ഐആർ ഉൾപ്പെടെയുള്ള വിഷയങ്ങൾ ഉയർത്തിക്കാട്ടിയാണ് ത‍ൃണമൂൽ വോട്ടു തേടുന്നത്.

കൊ​ൽ​ക്ക​ത്ത ഉ​ൾ​പ്പെ​ടെ ഇ​ന്ന് വോ​ട്ടെ​ടു​പ്പ് ന​ട​ക്കു​ന്ന ജി​ല്ല​ക​ളി​ൽ ക​ഴി​ഞ്ഞ ത​വ​ണ തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സി​നാ​യി​രു​ന്നു ആ​ധി​പ​ത്യം. 142 ൽ 123 ​മ​ണ്ഡ​ല​ങ്ങ​ളി​ലും തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സി​നാ​യി​രു​ന്നു ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വി​ജ​യി​ച്ച​ത്. അ​തേ​സ​മ‍​യം തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ക്ര​മ സം​ഭ​വ​ങ്ങ​ളു​ടെ സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്ത് ക​ന​ത്ത സു​ര​ക്ഷ സംസ്ഥാനത്ത് ഒ​രു​ക്കി​യി​ട്ടു​ണ്ട്. 152 മ​ണ്ഡ​ല​ങ്ങ​ളി​ലാ​യി ന​ട​ന്ന ഒ​ന്നാം​ഘ​ട്ട തെ​ര​ഞ്ഞെ​ടു​പ്പി​ൽ 93.19 ശ​ത​മാ​ന​മെ​ന്ന രാ​ജ്യ​ത്തെ ഏ​റ്റ​വും ഉ​യ​ർ​ന്ന പോ​ളിം​ഗ് രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു. 