Wednesday, 29 April 2026

കുവൈത്തിൽ വ്യാപക പരിശോധന, 396 പേർ അറസ്റ്റിൽ; 15,000ത്തിലധികം ട്രാഫിക് നിയമലംഘനങ്ങൾ രേഖപ്പെടുത്തി

കുവൈത്തിൽ വ്യാപക പരിശോധന, 396 പേർ അറസ്റ്റിൽ; 15,000ത്തിലധികം ട്രാഫിക് നിയമലംഘനങ്ങൾ രേഖപ്പെടുത്തി

കുവൈത്ത് സിറ്റി: കുവൈത്തിൽ വ്യാപക പരിശോധനയിൽ 15,000ത്തിലേറെ ട്രാഫിക് നിയമലംഘനങ്ങൾ കണ്ടെത്തി. ഏപ്രിൽ 20 മുതൽ 26 വരെ രാജ്യത്തുടനീളം നടത്തിയ സുരക്ഷാ-ട്രാഫിക് പരിശോധനയിൽ 396 പേരെ അറസ്റ്റ് ചെയ്യുകയും 15,088 ട്രാഫിക് നിയമലംഘനങ്ങൾ രേഖപ്പെടുത്തുകയും ചെയ്തതായി അധികൃതർ അറിയിച്ചു. ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്കും എമർജൻസി പൊലീസും ചേർന്ന് നടത്തിയ നടപടിയിൽ 188 വാഹനങ്ങളും മോട്ടോർസൈക്കിളുകളും പിടിച്ചെടുത്തു. ട്രാഫിക് നിയമത്തിലെ ആർട്ടിക്കിൾ 207 പ്രകാരം 137 വാഹനങ്ങളും 15 ബൈക്കുകളും പിടിച്ചെടുത്തു.

പരിശോധനയിൽ 2,375 ട്രാഫിക് കേസുകളും 205 പേർക്ക് പരിക്കേറ്റ അപകടങ്ങളും 865 സാധാരണ അപകടങ്ങളും റിപ്പോർട്ട് ചെയ്തു. കാലാവധി കഴിഞ്ഞ റെസിഡൻസി ഉള്ള 63 പേരും തിരിച്ചറിയൽ രേഖകളില്ലാത്ത 6 പേരും മദ്യലഹരിയിൽ ഉണ്ടായിരുന്ന ഒരാളും ഉൾപ്പെടെ നിരവധി പേരെ അറസ്റ്റ് ചെയ്തു. കൂടാതെ വിവിധ കേസുകളിൽ വാറന്റുള്ള 122 പേരെയും നിയമപ്രശ്നങ്ങളുള്ള 26 വാഹനങ്ങളെയും പിടികൂടി. എമർജൻസി പൊലീസ് 146 കുറ്റകൃത്യ കേസുകളിലുള്ളവരെയും 45 റെസിഡൻസി കാലാവധി കഴിഞ്ഞവരെയും 14 തിരിച്ചറിയൽ രേഖകളില്ലാത്തവരെയും അറസ്റ്റ് ചെയ്തു. ഈ നടപടികൾ റോഡ് സുരക്ഷ ശക്തമാക്കാനും പൊതുസുരക്ഷ ഉറപ്പാക്കാനും ലക്ഷ്യമിട്ടുള്ളതാണെന്ന് അധികൃതർ അറിയിച്ചു 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

പാമ്പ് കടിയേറ്റുള്ള മരണങ്ങൾ തടയുന്നതിന് പ്രത്യേക കർമ്മ പദ്ധതി; ആശുപത്രികളുടെ ഹോട്ട്സ്പോട്ട് മാപ്പിംഗ് നടത്തും

പാമ്പ് കടിയേറ്റുള്ള മരണങ്ങൾ തടയുന്നതിന് പ്രത്യേക കർമ്മ പദ്ധതി; ആശുപത്രികളുടെ ഹോട്ട്സ്പോട്ട് മാപ്പിംഗ് നടത്തും

പാമ്പ് കടിയേറ്റുള്ള മരണങ്ങൾ തടയുന്നതിന് ആരോഗ്യ വകുപ്പ് പ്രത്യേക കർമ്മ പദ്ധതി തയ്യാറാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. പാമ്പുകടി കേസുകൾ കൂടുതൽ കാര്യക്ഷമമായി നിരീക്ഷിക്കാൻ നടപടികൾ ശക്തിപ്പെടുത്തും. പാമ്പുകടിയുമായി ബന്ധപ്പെട്ട് ലഭ്യമായ ഡേറ്റയുടെ അടിസ്ഥാനത്തിൽ ആശുപത്രികളുടെ ഹോട്ട്സ്പോട്ട് മാപ്പിംഗ് നടത്തും. പാമ്പ് കടിയേറ്റ് കൂടുതൽ ആളുകളെത്തുന്ന ആശുപത്രികളെ റെഡ് ഫ്‌ളാഗ്ഡ് ഇൻസ്റ്റിറ്റ്യൂഷനായി കണക്കാക്കി കൂടുതൽ സൗകര്യങ്ങളൊരുക്കും. സാമൂഹികാധിഷ്ഠിത നിരീക്ഷണത്തോടെ പാമ്പുകടികൾ റിപ്പോർട്ട് ചെയ്യും. ചികിത്സയുമായി ബന്ധപ്പെട്ട കാല താമസം പ്രത്യേകമായി നിരീക്ഷിക്കുമെന്നും മന്ത്രി വ്യക്തമാക്കി. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

പൊന്നാനിയിലെ യുവതിയുടെ മരണം കൊലപാതകം; ഭര്‍ത്താവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു

പൊന്നാനിയിലെ യുവതിയുടെ മരണം കൊലപാതകം; ഭര്‍ത്താവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു

മലപ്പുറം: പൊന്നാനി ഹാര്‍ബര്‍ പരിസരത്ത് യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ ഭർത്താവ് അറസ്റ്റിൽ. യുവതിയുടെ ഭര്‍ത്താവ് മുഹമ്മദിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പരപ്പനങ്ങാടിയിലെ റെയില്‍വേ ട്രാക്കിന് സമീപത്തുനിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ട്രെയിനിന് മുന്നില്‍ ചാടി ജീവനൊടുക്കാനുളള ശ്രമത്തിലായിരുന്നു ഇയാളെന്ന് പൊലീസ് പറഞ്ഞു. സംശയം മൂലമാണ് മുഹമ്മദ് ഭാര്യയെ കൊലപ്പെടുത്തിയതെന്നും പൊലീസ് വ്യക്തമാക്കി

രായിമരക്കാര്‍ വീട്ടില്‍ മുഹമ്മദിന്റെ ഭാര്യ ഫാത്തിമ (22)യെയാണ് ഇന്ന് പൊന്നാനി ഹാര്‍ബര്‍ പരിസരത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണത്തില്‍ അസ്വാഭാവികതയുണ്ടെന്ന് തിരൂര്‍ ഡിവൈഎസ്പി സിദ്ധിഖ് വ്യക്തമാക്കിയിരുന്നു. സംഭവത്തില്‍ അസ്വഭാവിക മരണത്തിന് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. എന്നാല്‍ മുഹമ്മദിനെ കണ്ടെത്താനായിരുന്നില്ല. ഇന്ന് മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് ഇന്നലെ രാത്രി പത്തുമണിയോടെ യുവതിയെ കണ്ടിരുന്നെന്ന് പ്രദേശവാസികള്‍ പറഞ്ഞിരുന്നു. പ്രദേശത്തെ സിസിടിവി ഉള്‍പ്പെടെ പരിശോധിച്ചുവരികയായിരുന്നു. അതിനിടെയാണ് പരപ്പനങ്ങാടിയിലെ റെയില്‍വേ ട്രാക്ക് പരിസരത്തു നിന്നും പ്രതിയെ കണ്ടെത്തിയത്. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

മേപ്പയൂരിലെ വിവാദ വിവാഹയാത്ര: വാഹനങ്ങൾ പിടിച്ചെടുത്ത് MVD; ഡ്രൈവർമാരുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു

മേപ്പയൂരിലെ വിവാദ വിവാഹയാത്ര: വാഹനങ്ങൾ പിടിച്ചെടുത്ത് MVD; ഡ്രൈവർമാരുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു

കോഴിക്കോട് മേപ്പയൂരിലെ റോഡ് തടസപ്പെടുത്തിയുള്ള വിവാഹ ആഘോഷത്തിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്. റോഡിൽ സൃഷ്ടിച്ച് ആർഭാട വിവാഹ യാത്ര നടത്തിയ വാഹനങ്ങൾ മോട്ടോർ വാഹന വകുപ്പ് പിടിച്ചെടുത്തു. ഡ്രൈവർമാരുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു. വാഹനങ്ങളുടെ രജിസ്ട്രേഷൻ താൽക്കാലികമായി റദ്ദാക്കിയിട്ടുണ്ട്. ഡ്രൈവർമാർക്ക് എടപ്പാളിൽ നടക്കുന്ന റോഡ് സുരക്ഷ ക്ലാസിൽ പങ്കെടുക്കാനും മെഡിക്കൽ കോളജിൽ ഒരു മാസത്തെ സാമൂഹ്യ സേവനത്തിനും അയക്കും.

ട്വന്റിഫോർ വാർത്ത പുറത്ത് വിട്ടതിനെ തുടർന്ന് മോട്ടോർ വാഹന വകുപ്പ് അന്വേഷണം ആരംഭിച്ചിരുന്നു. വിഡിയോയിലുള്ള മുഴുവൻ വാഹനങ്ങളോടും ഇന്ന് ഹാജരാകാൻ നിർദേശം നൽകിയിരുന്നു. നിരവധി വാഹനങ്ങളിലായി കാറിനു മുകളിൽ കയറിയും ഡോർ തുറന്നു പിടിച്ചുമായിരുന്നു യാത്ര. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ നടപടികളെ അപലപിച്ച് ജിസിസി; ഗള്‍ഫ് രാജ്യങ്ങളുടെ സംയുക്ത യോഗം ഇറാന്‍ നിലപാടുകളെ തള്ളി

ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ നടപടികളെ അപലപിച്ച് ജിസിസി; ഗള്‍ഫ് രാജ്യങ്ങളുടെ സംയുക്ത യോഗം ഇറാന്‍ നിലപാടുകളെ തള്ളി

ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ നടപടികളെ അപലപിച്ച് ജിസിസി. സൗദിയില്‍ ചേര്‍ന്ന ഗള്‍ഫ് രാജ്യങ്ങളുടെ സംയുക്ത യോഗം ഇറാന്‍ നിലപാടുകളെ തള്ളി. അതേസമയം, അമേരിക്കന്‍ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്ന കരാറാകും ഇറാനുമായി ഉണ്ടാക്കുകയെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കി

ഹോര്‍മുസ് കടലിടുക്കില്‍ കപ്പല്‍ ഗതാഗതം തടസ്സപ്പെടുത്തുന്നതിനോ സുരക്ഷിത യാത്രയ്ക്കായി ഫീസ് ഈടാക്കുന്നതിനോ ഇറാന് യാതൊരു അവകാശവുമില്ലെന്ന് ജിസിസി രാജ്യങ്ങളുടെ യോഗം പ്രസ്താവിച്ചു. ഇറാന്റേത് നിയമവിരുദ്ധ നടപടികളാണെന്നും യുദ്ധത്തിന് മുമ്പുള്ള നിലയിലേക്ക് കപ്പല്‍ ഗതാതം പുനഃസ്ഥാപിക്കണമെന്നും ഖത്തര്‍, ബഹ്റൈന്‍, സൗദി അറേബ്യ, കുവൈത്ത്, യു എ ഇ രാജ്യങ്ങളാണ് ആവശ്യപ്പെട്ടത്. ഒമാന്‍ യോഗത്തില്‍ പങ്കെടുത്തില്ല. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

വാഴ്ത്തപ്പെട്ട തേവർപറമ്പിൽ കുഞ്ഞച്ചന്റെ സ്മരണ നിലനിർത്തുന്നതിനായി ‘വാഴ്ത്തപ്പെട്ട കുഞ്ഞച്ചൻ ചെയർ’ രൂപീകരിക്കുന്നു.

വാഴ്ത്തപ്പെട്ട തേവർപറമ്പിൽ കുഞ്ഞച്ചന്റെ സ്മരണ നിലനിർത്തുന്നതിനായി ‘വാഴ്ത്തപ്പെട്ട കുഞ്ഞച്ചൻ ചെയർ’ രൂപീകരിക്കുന്നു.

പാലാ: ഉന്നത വിദ്യാഭ്യാസ മേഖലയിൽ മികച്ച നിലവാരം പുലർത്തുന്ന രാമപുരം മാർ ആഗസ്തീനോസ് കോളേജിൽ, വാഴ്ത്തപ്പെട്ട തേവർപറമ്പിൽ കുഞ്ഞച്ചന്റെ സ്മരണ നിലനിർത്തുന്നതിനായി ‘വാഴ്ത്തപ്പെട്ട കുഞ്ഞച്ചൻ ചെയർ’ രൂപീകരിക്കുന്നു. കുഞ്ഞച്ചനെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചതിന്റെ 20-ാം വാർഷിക ദിനമായ ഏപ്രിൽ 30 വ്യാഴാഴ്ച രാവിലെ 11:30ന് പാലാ രൂപതാ അധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് ചെയറിന്റെ ഉദ്ഘാടനം നിർവഹിക്കും.

സാംസ്കാരിക-ആത്മീയ ആചാര്യന്മാരുടെ ജന്മം കൊണ്ടും കർമം കൊണ്ടും ധന്യമായ രാമപുരത്തിന്റെ ഖ്യാതി ലോകമെങ്ങും എത്തിച്ച മഹദ്‌വ്യക്തിത്വമാണ് വാഴ്ത്തപ്പെട്ട തേവർപറമ്പിൽ കുഞ്ഞച്ചൻ. അദ്ദേഹത്തിന്റെ ഓർമ പുതുക്കുന്നതിനും ദർശനങ്ങൾ പുതിയ തലമുറയിലേക്ക് എത്തിക്കുന്നതിനുമാണ് കുഞ്ഞച്ചൻ ചെയർ ആരംഭിക്കുന്നത്. പാർശ്വവൽക്കരിക്കപ്പെട്ടവരുടെ ഉന്നമനത്തിനായി ജീവിതം സമർപ്പിച്ച കുഞ്ഞച്ചന്റെ പാത പിന്തുടർന്ന് സാമൂഹിക പഠനങ്ങൾ, ഫീൽഡ് സർവേകൾ, സെമിനാറുകൾ, ലക്ചർ സീരീസുകൾ എന്നിവ ചെയറിന് കീഴിൽ സംഘടിപ്പിക്കും. വൈസ് പോസ്റ്റുലേറ്റർ റവ. ഡോ. ജെയിംസ് പുലിയുറുമ്പിലിനെ ചെയർ ഡയറക്ടറായും, കോളേജിലെ അധ്യാപിക ശ്രീമതി റെജീന സെബാസ്റ്റ്യനെ സെക്രട്ടറിയായും കോളേജ് മാനേജർ നിയമിച്ചു.

1995-ൽ സ്ഥാപിതമായ മാർ ആഗസ്തീനോസ് കോളേജ് കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിനിടെ 115 യൂണിവേഴ്സിറ്റി റാങ്കുകൾ, യുജിസി അംഗീകാരം, നാക് 'എ' ഗ്രേഡ്, NIRF, KIRF റാങ്കിങ്ങുകളിൽ മികച്ച സ്ഥാനം, ISO സർട്ടിഫിക്കേഷൻ എന്നിവ കരസ്ഥമാക്കിയിട്ടുണ്ട്. മധ്യതിരുവിതാംകൂറിൽ നാക് 'എ' ഗ്രേഡ് നേടിയ ഏക സ്വാശ്രയ സ്ഥാപനമാണിത്. നിലവിൽ NSDC, IEDC, IIC, KILA, UBA, Tally, Redhat എന്നീ അന്താരാഷ്ട്ര-ദേശീയ ഏജൻസികളുടെ ഔദ്യോഗിക പങ്കാളി കൂടിയാണ് ഈ കലാലയം.

ഉദ്ഘാടന ചടങ്ങിൽ കോളേജ് മാനേജർ റവ. ഫാ. ബർക്കുമാൻസ് കുന്നുംപുറം അധ്യക്ഷത വഹിക്കും. പ്രിൻസിപ്പൽ ഡോ. റെജി വർഗീസ് മേക്കാടൻ, വൈസ് പ്രിൻസിപ്പൽ റവ. ഫാ. ജോസഫ് ആലഞ്ചേരിൽ എന്നിവർ പ്രസംഗിക്കും. വൈസ് പ്രിൻസിപ്പൽ ശ്രീമതി സിജി ജേക്കബ്, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർമാരായ ശ്രീ. രാജീവ് കൊച്ചുപറമ്പിൽ, ശ്രീ. ജോബിൻ പുതിയിടത്തുചാലിൽ, സ്റ്റാഫ് സെക്രട്ടറി ശ്രീ. സുനിൽ ജോസഫ് കണ്ടത്തിൻകര, ശ്രീ. അരുൺ കുളക്കാട്ടോലിക്കൽ, ശ്രീമതി റെജീന സെബാസ്റ്റ്യൻ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകും.

വാർത്താസമ്മേളനത്തിൽ റവ. ഡോ. ജെയിംസ് പുലിയുറുമ്പിൽ, പ്രിൻസിപ്പൽ ഡോ. റെജി വർഗീസ് മേക്കാടൻ,ശ്രീ. രാജീവ് കൊച്ചുപറമ്പിൽ, ശ്രീ സുനിൽ ജോസഫ് എന്നിവർ പങ്കെടുത്തു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കാറിനുള്ളില്‍ താറാവും മുയലും ആയുധങ്ങളും; ആലുവയില്‍ ഉപേക്ഷിച്ച നിലയില്‍ വാഹനം

കാറിനുള്ളില്‍ താറാവും മുയലും ആയുധങ്ങളും; ആലുവയില്‍ ഉപേക്ഷിച്ച നിലയില്‍ വാഹനം

കൊച്ചി: എറണാകുളം ആലുവയില്‍ ഉപേക്ഷിച്ച നിലയില്‍ കാര്‍. കാറിനകത്ത് താറാവിനെയും മുയലിനെയും ആയുധങ്ങളും കണ്ടെത്തി. ഇന്ന് രാവിലെ 7.40ഓടെയാണ് ഷോപ്പിങ് സെന്ററിന് സമീപം കാര്‍ കണ്ടെത്തിയത്.

ചില്ല് തകര്‍ന്ന നിലയിലായിരുന്നു കാര്‍. സംശയാസ്പദമായി നിര്‍ത്തിയിട്ട കാര്‍ കണ്ടയുടന്‍ സെക്യൂരിറ്റി ജീവനക്കാരും നാട്ടുകാരും കാര്‍ പരിശോധിച്ചതോടെ താറാവിനെയും മുയലിനെയും കാണുകയായിരുന്നു. കാറിനുള്ളില്‍ ഒരു ബാഗുണ്ടായിരുന്നു.

അത് പരിശോധിച്ചപ്പോഴാണ് ചുറ്റികയടക്കമുള്ള ആയുധങ്ങള്‍ കണ്ടെത്തിയത്.

ആലുവ സ്വദേശിയുടെ കാറാണെന്നാണ് വിവരം. ഇയാള്‍ തന്നെയാകാം കാര്‍ ഉപേക്ഷിച്ച് പോയതെന്ന് പൊലീസ് അറിയിച്ചു. 