Thursday, 30 April 2026

ക്ഷമയ്ക്ക് പരിധിയുണ്ട്, കടൽക്കൊള്ള ഇനിയും തുടരുകയാണെങ്കിൽ തിരിച്ചടി, അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി ഇറാൻ

ക്ഷമയ്ക്ക് പരിധിയുണ്ട്, കടൽക്കൊള്ള ഇനിയും തുടരുകയാണെങ്കിൽ തിരിച്ചടി, അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി ഇറാൻ

ടെഹ്റാൻ: അന്താരാഷ്ട്ര ജലപാതകളിൽ അമേരിക്ക നടത്തുന്ന നിയമവിരുദ്ധമായ ഇടപെടലുകൾക്കും കപ്പലുകൾ പിടിച്ചെടുക്കുന്ന നടപടികൾക്കും എതിരെ മുന്നറിയിപ്പുമായി ഇറാൻ.ക്ഷമയ്ക്ക് പരിധിയുണ്ടെന്നാണ് ഇറാന്റെ മുന്നറിയിപ്പ്. ഇറാൻ സേനയെ ഉദ്ദരിച്ചാണ് പ്രസ് ടിവി റിപ്പോർട്ട്. നാവിക ഉപരോധം പ്രായോഗികമായും മുൻ മാതൃകകളില്ലാത്ത വിധവും നേരിടും. നയതന്ത്ര ചർച്ചകൾക്ക് ഇടം നൽകാനാണ് ഇതു വരെ നിയന്ത്രണം പാലിച്ചതെന്നാണ് ഇറാൻ വിശദമാക്കുന്നത്. നാവിക ഉപരോധത്തെ മറികടക്കാൻ ഇറാന്റഎ കരമാർഗങ്ങൾക്ക് കഴിയുമെന്നാണ് ഇറാൻ അവകാശപ്പെടുന്നത്. അമേരിക്കയുടെ ഇത്തരം കടൽക്കൊള്ള ഇനിയും തുടരുകയാണെങ്കിൽ അഭൂതപൂർവവും പ്രായോഗികവുമായ തിരിച്ചടി നേരിടേണ്ടി വരുമെന്നും ഇറാൻ സേനയെ ഉദ്ധരിച്ചുള്ള റിപ്പോർട്ട് വിശദമാക്കുന്നത്.

ഇറാന്റെ എണ്ണ വഹിച്ചുകൊണ്ട് പോകുന്ന കപ്പലുകൾ തടയുന്നതിനും അവയിലെ ചരക്ക് കണ്ടുകെട്ടുന്നതിനും അമേരിക്ക സ്വീകരിക്കുന്ന നയങ്ങളെ ഇറാൻ രൂക്ഷമായി വിമർശിച്ചു. ഇത് അന്താരാഷ്ട്ര സമുദ്ര നിയമങ്ങളുടെ നഗ്നമായ ലംഘനമാണെന്നും ആഗോള ഊർജ്ജ സുരക്ഷയെ ഇത് അപകടത്തിലാക്കുന്നുവെന്നും ഇറാൻ നിരീക്ഷിക്കുന്നു. തങ്ങളുടെ ദേശീയ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനും അമേരിക്കൻ കടന്നുകയറ്റങ്ങളെ പ്രതിരോധിക്കുന്നതിനും സൈനികമായും നിയമപരമായും സാധ്യമായ എല്ലാ വഴികളും തേടുമെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.വാഷിംഗ്ടൺ ഇത്തരം പ്രകോപനപരമായ നടപടികളുമായി മുന്നോട്ട് പോകുകയാണെങ്കിൽ, അതിന്റെ പ്രത്യാഘാതങ്ങൾ ആഗോള വ്യാപാര പാതകളെയും പ്രാദേശിക സുരക്ഷയെയും ബാധിക്കുമെന്നും അത് അമേരിക്കയ്ക്ക് താങ്ങാവുന്നതിലും അപ്പുറമായിരിക്കുമെന്നും ഇറാനിയൻ കേന്ദ്രങ്ങൾ സൂചിപ്പിച്ചു.

ഇറാനിൽ ഭരണ അട്ടിമറിക്ക് അമേരിക്ക ശ്രമിച്ചെന്ന് പാർലമെന്റ് സ്പീക്കർ എം ബി ഗാലിബാഫ് വിശദമാക്കുന്നത്.ഇസ്ഫഹാനിൽ സേനയെ ഇറക്കാൻ അമേരിക്ക ശ്രമിച്ചുവെന്നും ഇത് ദയനീയമായി പരാജയപ്പെട്ടെന്നും ഗലിബാഫ് കൂട്ടിച്ചേർത്തു. പരമോന്നത നേതാവിന്റെ നിർദേശങ്ങൾക്കനുസരിച്ച് തീരുമാനങ്ങൾ എടുക്കുമെന്നാണ് ഗലിബാഫ് വിശദമാക്കിയത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ചുട്ടുപഴുത്ത് കേരളം; ഏപ്രിൽ മാസത്തിൽ 63% മഴ കുറവ്, ഏറ്റവും കുറവ് മഴ ലഭിച്ചത് പാലക്കാട്ടും മലപ്പുറത്തും

ചുട്ടുപഴുത്ത് കേരളം; ഏപ്രിൽ മാസത്തിൽ 63% മഴ കുറവ്, ഏറ്റവും കുറവ് മഴ ലഭിച്ചത് പാലക്കാട്ടും മലപ്പുറത്തും

തിരുവനന്തപുരം: കേരളത്തിൽ ഏപ്രിൽ മാസത്തിൽ 63 ശതമാനം മഴ കുറവ്. ഏപ്രിൽ മാസത്തിൽ സാധാരണ ലഭിക്കേണ്ടുന്നത് 106 മില്ലി മീറ്റർ മഴയാണ്. എന്നാൽ ഇത്തവണ ലഭിച്ചത് 37 എംഎം മഴ മാത്രമാണ്. മാർച്ച് മാസത്തിൽ 15 ശതമാനത്തിൽ അധിക മഴ ലഭിച്ചെങ്കിലും കൂടുതൽ വേനൽ മഴ ലഭിക്കേണ്ട ഏപ്രിൽ മാസത്തിൽ 63 ശതമാനം കുറവ് ലഭിച്ചതാണ് മൊത്തത്തിൽ മഴ കുറയാൻ കാരണം. 2025 ഏപ്രിലിൽ 126 എംഎം ലഭിച്ചിരുന്നു. 2024 ൽ 41 ഉം. എല്ലാ ജില്ലകളിലും കുറവ് മഴയാണ് ഇക്കുറി രേഖപ്പെടുത്തിയിരിക്കുന്നത്. കൂടുതൽ മഴ ലഭിച്ച പത്തനംതിട്ട (149 mm)ജില്ലയിലാണ്. എന്നാൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 19 ശതമാനം കുറവാണ്. പത്തനംതിട്ട ഒഴികെ എല്ലാ ജില്ലകളിലും വേനൽ മഴ പകുതി പോലും ലഭിച്ചില്ല.

പാലക്കാട്, മലപ്പുറം ജില്ലകളിൽ സാധാരണ ലഭിക്കേണ്ട വേനൽ മഴയുടെ 10 ശതമാനം മാത്രമാണ് ഇക്കുറി ലഭിച്ചത്. തൃശൂർ ജില്ലയിൽ 20 ശതമാനം മാത്രം. കാസർകോട് ജില്ലയില്‍ 79% കുറവും കോട്ടയം ജില്ലയിൽ 73 ശതമാനം കുറവും രേഖപ്പെടുത്തി. മെയ് മാസത്തിൽ തുടക്കത്തിൽ കുറച്ചു കൂടി മെച്ചപ്പെട്ട വേനൽ മഴയാണ് പ്രതീക്ഷിക്കുന്നത്. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

2500 കോടി ഡോളര്‍; രണ്ട് ലക്ഷം കോടിയിലേറെ രൂപ; ഇറാനെതിരായ യുദ്ധത്തിന് ഇതുവരെ ചെലവായ തുക വെളിപ്പെടുത്തി അമേരിക്ക

2500 കോടി ഡോളര്‍; രണ്ട് ലക്ഷം കോടിയിലേറെ രൂപ; ഇറാനെതിരായ യുദ്ധത്തിന് ഇതുവരെ ചെലവായ തുക വെളിപ്പെടുത്തി അമേരിക്ക

ഇറാനെതിരായ യുദ്ധത്തിന് ഇതുവരെ ചെലവായത് 2500 കോടി ഡോളറെന്ന് അമേരിക്കന്‍ പ്രതിരോധമന്ത്രാലയം. ഇന്ത്യന്‍ രൂപയിലാക്കിയാല്‍ രണ്ട് ലക്ഷം കോടിയിലേറെ രൂപ. ഇറാന്റെ അടിസ്ഥാന സൗകര്യങ്ങള്‍ക്ക് നേരെ അമേരിക്കന്‍ സേന ശക്തമായ ആക്രമണം പദ്ധതിയിടുന്നെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ആഗോള വിപണിയില്‍ എണ്ണവില ഉയരുകയാണ്. ക്രൂഡ് ഓയില്‍ വില ബാരലിന് 120 ഡോളര്‍ കടന്നു. (

യുദ്ധത്തിനായി അമേരിക്ക ഇതുവരെ 2500 കോടി ഡോളര്‍ ചെലവഴിച്ചുവെന്ന് പെന്റഗണ്‍ ഉദ്യോഗസ്ഥനായ ജൂള്‍സ് ഹേഴ്സ്റ്റ് ഇന്നലെയാണ് യു എസ് കോണ്‍ഗ്രസിന്റെ ഹൗസ് ആംഡ് സര്‍വീസസ് കമ്മിറ്റിക്കു മുന്നില്‍ വെളിപ്പെടുത്തിയത്. ദശലക്ഷക്കണക്കിന് അമേരിക്കക്കാരുടെ ആരോഗ്യസംരക്ഷണത്തിനായി ചെലവഴിക്കേണ്ട തുകയാണ് ട്രംപ് യുദ്ധത്തില്‍ കൊണ്ടുതുലച്ചതെന്ന് ഡമോക്രാറ്റുകള്‍ കടുത്ത വിമര്‍ശനമുയര്‍ത്തി 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

തൊഴിലാളികളുമായി പോയ വാൻ നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം, 15 പേർക്ക് ദാരുണാന്ത്യം; ദുരന്തം മധ്യപ്രദേശിലെ ധാർ ജില്ലയിൽ

തൊഴിലാളികളുമായി പോയ വാൻ നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം, 15 പേർക്ക് ദാരുണാന്ത്യം; ദുരന്തം മധ്യപ്രദേശിലെ ധാർ ജില്ലയിൽ

ഭോപ്പാൽ: മധ്യപ്രദേശിലെ ധാർ ജില്ലയിലുണ്ടായ വാഹനാപകടത്തിൽ 15 പേർക്ക് ദാരുണാന്ത്യം. ധാറിലെ ചിക്ലിയ ക്രോസിംഗിന് സമീപം തൊഴിലാളികളുമായി സഞ്ചരിച്ച പിക്കപ്പ് വാൻ നിയന്ത്രണം വിട്ട് മറിഞ്ഞാണ് അപകടമുണ്ടായത്. അപകടത്തിൽ പരിക്കേറ്റ 13 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റവരിൽ ആറുപേരുടെ നില അതീവ ഗുരുതരമാണ്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന ഗ്രാമീണരും അവരുടെ കുടുംബാംഗങ്ങളുമാണ് അപകടത്തിൽപ്പെട്ടത്. ഒൻപത്, പതിനാല് വയസ്സുള്ള രണ്ട് കുട്ടികളും അപകടത്തിൽ മരിച്ചു. പിക്കപ്പ് വാനിൽ അമിതമായി ആളുകളെ കയറ്റിയതാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

'ജൂൺ 15 ന് മുമ്പ് ചിത്രം റിലീസ് ചെയ്യണം'; ധ്രുവനച്ചത്തിരത്തിന് റിലീസ് അനുമതി നൽകി മദ്രാസ് ഹൈകോടതി

'ജൂൺ 15 ന് മുമ്പ് ചിത്രം റിലീസ് ചെയ്യണം'; ധ്രുവനച്ചത്തിരത്തിന് റിലീസ് അനുമതി നൽകി മദ്രാസ് ഹൈകോടതി

ചിയാൻ വിക്രമിനെ നായകനാക്കി ഗൗതം വാസുദേവ് മേനോൻ സംവിധാനം ചെയ്ത ആക്ഷൻ ത്രില്ലർ ചിത്രമാണ് 'ധ്രുവനച്ചത്തിരം'. വളരെ പ്രതീക്ഷയോടെ സിനിമാപ്രേമികൾ കാത്തിരിക്കുന്ന സിനിമയുടെ റിലീസ് തീയതി പല തവണയായി മാറ്റിവെച്ചിരുന്നു. 2016 ൽ ഷൂട്ടിംഗ് ആരംഭിച്ച സിനിമക്ക് ഇതുവരെ പ്രേക്ഷകരുടെ മുന്നിലെത്താനായിട്ടില്ല. ഇപ്പോഴിതാ സിനിമയുടെ റിലീസിനെക്കുറിച്ചുള്ള ഒരു അപ്ഡേറ്റ് ആണ് ചർച്ചയാകുന്നത്.

ചിത്രത്തിന്റെ റിലീസിനുള്ള അനുമതി നൽകിയിരിക്കുകയാണ് മദ്രാസ് ഹൈക്കോടതി. ചിത്രം ജൂൺ 15 ന് മുൻപ് റിലീസ് ചെയ്യണം എന്നാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്. നിലവിൽ ചിത്രത്തിന്റെ റിലീസ് തീയതിൽ ഒഫീഷ്യൽ അപ്‌ഡേറ്റ് ഒന്നും വന്നിട്ടില്ല. ചിത്രത്തിൽ ജോൺ എന്ന രഹസ്യാന്വേഷണ ഏജന്റായിട്ടാണ് വിക്രം വേഷമിടുന്നത്. ചിയാനൊപ്പം മലയാളത്തിന്റെ സ്വന്തം വിനായകനും സിനിമയിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഋതു വർമ്മ, സിമ്രാൻ, ആർ പാർത്ഥിപൻ, വിനായകൻ, രാധിക ശരത്കുമാർ, ദിവ്യദർശിനി, മുന്ന സൈമൺ, സതീഷ് കൃഷ്ണൻ, വംശി കൃഷ്ണ, സലിം ബെയ്ഗ് എന്നിവരടങ്ങുന്ന വമ്പൻ താരനിരയാണ് വിക്രത്തിനൊപ്പം ധ്രുവനച്ചത്തിരത്തിൽ വേഷമിടുന്നത്. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

വിവാഹപാർട്ടിയിലെ ഡിജെ സംഗീതം വില്ലനായി; 140 കോഴികൾ ചത്തു; കേസെടുത്തു

വിവാഹപാർട്ടിയിലെ ഡിജെ സംഗീതം വില്ലനായി; 140 കോഴികൾ ചത്തു; കേസെടുത്തു

ഉത്തർപ്രദേശിലെ സുൽത്താൻപൂരിൽ വിവാഹാഘോഷത്തിനിടെ ഉച്ചത്തിൽ പാട്ട് വെച്ചത് കോഴിഫാമിൽ പരിഭ്രാന്തി പരത്തുകയും 140 കോഴികൾ ചാവുകയും ചെയ്തു. സംഭവത്തിൽ പോലീസ് കേസെടുക്കുകയും ഉച്ചത്തിലുള്ള സംഗീതം മൃഗങ്ങളിലുണ്ടാക്കുന്ന ആഘാതത്തെക്കുറിച്ച് ചർച്ചകൾ സജീവമാകുകയും ചെയ്തിട്ടുണ്ട്.

വിവാഹാഘോഷത്തിന്റെ ഭാഗമായി നടന്ന ഘോഷയാത്രയിലെ (ബരാത്ത്) അമിത ശബ്ദത്തിലുള്ള ഡിജെ സംഗീതമാണ് സുൽത്താൻപൂരിലെ ഒരു കോഴിഫാമിലെ 140 കോഴികളുടെ മരണത്തിന് കാരണമായത്. ഏപ്രിൽ 25ന് ബൽദിറായ് പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ദരിയാപൂർ ഗ്രാമത്തിലാണ് സംഭവം.

പ്രാദേശികവാസിയായ ഒരാളുടെ മകളുടെ വിവാഹത്തിനായി കുദ്വാർ മേഖലയിലെ രാം ഭദ്ര ഗ്രാമത്തിൽ നിന്നാണ് വിവാഹസംഘം എത്തിയത്. ഗ്രാമത്തിലൂടെ കടന്നുപോയ ഘോഷയാത്രയിലെ ഡിജെ സിസ്റ്റം സാബിർ അലി എന്നയാളുടെ കോഴിഫാമിന് മുന്നിലെത്തിയപ്പോൾ വലിയ ശബ്ദത്തിലാണ് പാട്ട് വെച്ചിരുന്നത്. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കാണാതായ കോട്ടയം സ്വദേശികളായ സഹോദരിമാരെ കന്യാകുമാരി കടൽ മേഖലയിൽ മരിച്ച നിലയിൽ കണ്ടെത്തി

കാണാതായ കോട്ടയം സ്വദേശികളായ സഹോദരിമാരെ കന്യാകുമാരി കടൽ മേഖലയിൽ മരിച്ച നിലയിൽ കണ്ടെത്തി

തിരുവനന്തപുരം: കാണാതായ കോട്ടയം സ്വദേശികളായ സഹോദരിമാരെ കന്യാകുമാരി കടൽ കടൽ മേഖലയിൽ മരിച്ച നിലയിൽ കണ്ടെത്തി. അമേരിക്കയിൽ താമസിക്കുന്ന കോട്ടയം കിടങ്ങൂര്‍ കുരിക്കാട്ടിൽ സ്വദേശികളായ ആൻ ഫിലിപ്പ് (35), ഇളയ സഹോദരി മീര ഫിലിപ്പ് (32) എന്നിവരെയാണ് കടലിൽ മരിച്ച നിലയിൽ മത്സ്യത്തൊഴിലാളികള്‍ കണ്ടെത്തിയത്. സംഭവത്തിൽ തീരദേശ പൊലീസ് അന്വേഷണം ആരംഭിച്ചു. അമേരിക്കയിൽ താമസിക്കുന്ന ഇവര്‍ ഏതാനും ദിവസം മുന്‍പാണ് നാട്ടിലെത്തിയത്. കോട്ടയത്ത് എത്തിയ ഇരുവരും രമേശ്വരം, മധുര തുടങ്ങിയ സ്ഥലങ്ങള്‍ സന്ദര്‍ശിച്ച് 26ന് വൈകുന്നേരമാണ് കന്യാകുമാരിയിലെത്തിയത്. 

ഇരുവരും കന്യാകുമാരിയിൽ ഒരു ഹോട്ടലിൽ മുറിയെടുത്തിരുന്നു. എന്നാൽ, ഇവിടെ നിന്നും പുറത്തുപോയ ഇവര്‍ രണ്ടു ദിവസം കഴിഞ്ഞിട്ടും ഹോട്ടലിൽ തിരിച്ചെത്തിയില്ല. തുടര്‍ന്ന് കന്യാകുമാരി പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു. ഹോട്ടൽ ജീവനക്കാര്‍ യുവതികളുടെ അമ്മ മേരിയെ അവര്‍ നൽകിയ മൊബൈൽ നമ്പറിൽ വിളിച്ച് വിവരം അറിയിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് യുവതികളുടെ പിതാവ് ഫിലിപ്പിന്‍റെ സഹേദരനും ബന്ധുക്കളും കന്യാകുമാരിയിലെത്തുകയായിരുന്നു. വിവിധയിടങ്ങളിൽ അന്വേഷിച്ചെങ്കിലും എവിടെയും കണ്ടെത്താനായില്ല. തുടര്‍ന്ന് ബന്ധുക്കളുടെ പരാതിയി. കന്യാകുമാരി പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടെയാണ് മരിച്ച നിലയിൽ കണ്ടെത്തുന്നത്.

 ഇന്ന് രാവിലെ കന്യാകുമാരിയിലെ വാവതുറൈ ചൂണ്ടവളവ് പ്രദേശത്ത് കടലിൽ മത്സ്യബന്ധനത്തിന് പോയി കരയിൽ തിരിച്ചെത്തിയ മത്സ്യത്തൊഴിലാളികളാണ് രണ്ട് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ചൂണ്ടവളവ് പ്രദേശത്ത് പൊലീസിനൊടൊപ്പം എത്തി മത്സ്യത്തൊഴിലാളികള്‍ തന്നെയാണ് മൃതദേഹങ്ങള്‍ കരയിലേക്ക് കൊണ്ടുവന്നത്. മൃതദേഹം പോസ്റ്റ്‍മോര്‍ട്ടത്തിനായി ആശാരിപ്പള്ളി സര്‍ക്കാര്‍ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഇരുവര്‍ക്കും എന്താണ് സംഭവിച്ചതെന്ന് വ്യക്തമല്ലെന്നും അന്വേഷണം നടത്തുമെന്നും പൊലീസ് അറിയിച്ചു.