Friday, 1 May 2026

ഉറക്കമെണീറ്റ് നോക്കുമ്പോള്‍ കിണറ്റിലൊരാള്‍; കൊയിലാണ്ടിയിൽ മോഷണത്തിനെത്തിയ യുവാവ് കിണറ്റിൽ വീണു

ഉറക്കമെണീറ്റ് നോക്കുമ്പോള്‍ കിണറ്റിലൊരാള്‍; കൊയിലാണ്ടിയിൽ മോഷണത്തിനെത്തിയ യുവാവ് കിണറ്റിൽ വീണു

കോഴിക്കോട്: മോഷണശ്രമത്തിനിടെ ഇതരസംസ്ഥാന തൊഴിലാളിയായ കളളന്‍ കിണറ്റില്‍ വീണു. നന്തിബസാര്‍ ടൗണിലെ നിസാര്‍ മന്‍സിലിൽ കുഞ്ഞബ്ദുളളയുടെ വീട്ടിലെ കിണറ്റിലാണ് കളളന്‍ വീണത്. രാവിലെ കുഞ്ഞബ്ദുളളയുടെ ഭാര്യ കിണറിന്റെ ഗ്രില്ല് തെന്നി നീങ്ങിയത് നേരെയാക്കിയ ശേഷം വെളളം കോരുന്ന സമയത്താണ് കിണറ്റിനകത്ത് ആളെ കാണുന്നത്. 24 അടിയോളം താഴ്ച്ചയുളള കിണറായിരുന്നു. ആദ്യം കിണറ്റില്‍ തേങ്ങ വീണതാണ് എന്നാണ് കുഞ്ഞബ്ദുളളയുടെ ഭാര്യ കരുതിയത്. ഇയാള്‍ മുകളിലേക്ക് നോക്കിയതോടെയാണ് ആളാണ് എന്ന് മനസിലായത്. ഇതോടെ പേടിച്ച് നിലവിളിച്ചു. നിലവിളി കേട്ട് കുഞ്ഞബ്ദുളളയും മകനും ഓടിവരികയും പൊലീസിനെയും ഫയര്‍ ഫോഴ്‌സിനെയും വിവരമറിയിക്കുകയുമായിരുന്നു.

കിണറിന്റെ ഗ്രില്ല് നീക്കിയതിന് ശേഷം കുളിമുറി വഴി വീട്ടിനുളളിലേക്ക് കയറാനുളള ശ്രമത്തിനിടെ കാല്‍ തെറ്റി കിണറ്റില്‍ വീണതാകാം എന്നാണ് സംശയം. വിവരമറിയിച്ചിനെ തുടര്‍ന്ന് കൊയിലാണ്ടി പൊലീസും ഫയര്‍ സ്റ്റേഷനിലെ ജീവനക്കാരും സ്ഥലത്തെത്തി. നെറ്റ് ഉപയോഗിച്ച് കിണറ്റില്‍ നിന്നും കളളനെ കയറ്റുകയായിരുന്നു. പിന്നീട് ഫയര്‍ഫോഴ്‌സിന്റെ ആംബുലന്‍സില്‍ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയി. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഇന്ന്  മേയ് ദിനം, ചരിത്രം അറിയാം

ഇന്ന് മേയ് ദിനം, ചരിത്രം അറിയാം

എല്ലാ വർഷവും മെയ് 1 ന് വരുന്ന തൊഴിലാളി ദിനം, ലോകമെമ്പാടുമുള്ള തൊഴിലാളികളുടെ മഹത്തായ സംഭാവനകളെയും അവകാശങ്ങളെയും ആഘോഷിക്കുന്നതിനുള്ള ഒരു സുപ്രധാന അവസരമായി നിലകൊള്ളുന്നു. എട്ട് മണിക്കൂർ ജോലി സമയത്തിനും തുല്യമായ വേതനത്തിനും വേണ്ടി പോരാടിയ 19-ാം നൂറ്റാണ്ടിലെ തൊഴിലാളി പ്രസ്ഥാനത്തെ ഈ ദിവസം ഓർമ്മിപ്പിക്കുന്നു. സമകാലിക യുഗത്തിൽ, തൊഴിലാളി ദിനത്തിന്റെ പ്രാധാന്യം കൂടുതൽ വ്യക്തമാണ്, മെച്ചപ്പെട്ട തൊഴിൽ സാഹചര്യങ്ങൾക്കും നമ്മുടെ സമ്പദ്‌വ്യവസ്ഥയെയും സമൂഹത്തെയും ശക്തിപ്പെടുത്തുന്ന അധ്വാനത്തിന്റെ അംഗീകാരത്തിനും വേണ്ടിയുള്ള നിരന്തരമായ പോരാട്ടത്തിന് ഇത് അടിവരയിടുന്നു.

1980 മുതലാണ് മേയ് ഒന്ന് സാർവദേശീയ തൊഴിലാഴി ദിനമായി ആചരിച്ച് തുടങ്ങിയത്. 1889 ജൂലൈ 14 ന് പാരീസിൽ ചേർന്ന രാണ്ടാം ഇന്റർനാഷണലാണ് ചരിത്രപ്രാധാന്യമുള്ള ഈ തീരുമാനമെടുത്തത്. 1923 മുതൽ മേയ് ദിനം ഇന്ത്യയിൽ ആചരിക്കുന്നുണ്ട് എന്നാൽ 1927 ൽ ഡൽഹിയിൽ ചേർന്ന എ ഐ ടി യു സി സമ്മേളനമാണ് എല്ലാ പ്രവശ്യകളിലെ ശാഖകളോടും മേയ് ദിനം ആചരിക്കാൻ ഔദ്യോ​ഗികമായി ആവശ്യപ്പെടുന്നത്.

1923 മേയ് 1 ന് മദ്രാസിലെ മറീന ബീച്ചിൽ ചേർന്ന സമ്മേളനത്തിലാണ് ഇന്ത്യയിലാദ്യമായി മേയ് ദിവം ആചരിക്കുന്നത്. ആ സമ്മേളനത്തിൽ അധ്യക്ഷത വഹിച്ച മലയാപുരം ശിങ്കാരവേലു ചെട്ടിയാർ മേയ് ദിനം അവധി ദിനമായി പ്രഖ്യാപിക്കണമെന്ന് ഒരു പ്രമേയത്തിലൂടെ ഉന്നയിച്ചു

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

നട അടച്ച സമയത്തെ ശബരിമലയുടെ ദൃശ്യങ്ങള്‍ ചിത്രീകരിച്ചു; യൂട്യൂബര്‍ക്കെതിരെ കേസ്

നട അടച്ച സമയത്തെ ശബരിമലയുടെ ദൃശ്യങ്ങള്‍ ചിത്രീകരിച്ചു; യൂട്യൂബര്‍ക്കെതിരെ കേസ്

പത്തനംതിട്ട: ശബരിമല നട അടച്ചിരിക്കുന്ന സമയത്തെ വീഡിയോ ചിത്രീകരിച്ച് പോസ്റ്റ് ചെയ്ത സംഭവത്തിൽ കേസെടുത്ത് പമ്പ പൊലീസ്. സംഭവത്തില്‍ അന്വേഷണം നടത്തും. കേസെടുത്തതിന് പിന്നാലെ വീഡിയോ യൂട്യൂബില്‍ നിന്നും നീക്കി. ശബരിമലയില്‍ ഹൈക്കോടതി നിയോഗിച്ചിരിക്കുന്ന സ്‌പെഷ്യല്‍ കമ്മീഷണര്‍ ആര്‍ ജയകൃഷ്ണന്‍ പമ്പ പൊലീസിനോടും വനംവകുപ്പിനോടും റിപ്പോര്‍ട്ട് തേടുകയായിരുന്നു. തുടര്‍ന്നാണ് പമ്പാ പൊലീസ് കേസെടുത്തത്. ശബരിമലയില്‍ നിന്നുള്ള വീഡിയോകള്‍ പതിവായി എടുക്കാറുള്ള യുട്യൂബറാണ് വീഡിയോ അപ്ലോഡ് ചെയ്തത്.

'നട അടച്ചതിനുശേഷം ശബരിമലക്കാഴ്ച' എന്ന തലക്കെട്ടില്‍ 10 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ ഏപ്രില്‍ 24നായിരുന്നു അപ്ലോഡ് ചെയ്തത്. ശബരിമല നട അടച്ചു കഴിഞ്ഞാല്‍ അധികൃതര്‍ക്കല്ലാതെ മുകളിലേക്ക് പോകാന്‍ ആര്‍ക്കും അനുവാദം ഇല്ലെന്നിരിക്കെ അതീവ സുരക്ഷാ മേഖലയിലേക്ക് ഇയാള്‍ എങ്ങനെ കടന്നുവെന്ന് അന്വേഷിക്കും.

പൊലീസ് ചെക്കിംഗ് പോയിന്റും കടന്ന് നീലിമല ബോട്ടം, നീലിമല ടോപ്പ്, അപ്പാച്ചിമേട്, ശബരീപീഠം, മരക്കൂട്ടം, ചന്ദ്രാനന്ദന്‍ റോഡ്, വലിയ നടപ്പന്തല്‍ വഴിയാണ് ഇയാള്‍ പതിനെട്ടാംപടിക്ക് താഴെയെത്തിയത്. ഇതിന്റെ ദൃശ്യങ്ങളാണ് പകര്‍ത്തിയത്. ആളൊഴിഞ്ഞ പതിനെട്ടാംപടിയും അതിന് മുകളിലെ കൊടുമരത്തിന്റെ ഭാഗങ്ങളും കാണിച്ചാണ് വീഡിയോ അവസാനിപ്പിക്കുന്നത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ആനയുടെ ചവിട്ടേറ്റ് ഒരാള്‍ക്ക് ദാരുണാന്ത്യം; രണ്ടാം പാപ്പാന് ഗുരുതര പരിക്ക്

ആനയുടെ ചവിട്ടേറ്റ് ഒരാള്‍ക്ക് ദാരുണാന്ത്യം; രണ്ടാം പാപ്പാന് ഗുരുതര പരിക്ക്

അങ്കമാലി: വിരണ്ടോടിയ ആനയുടെ ചവിട്ടേറ്റ് ഒരാള്‍ക്ക് ദാരുണാന്ത്യം. പ്രദേശത്തുണ്ടായിരുന്ന ലോറി ഡ്രൈവറാണ് മരിച്ചത്. എറണാകുളം അങ്കമാലിയില്‍ കിടങ്ങൂര്‍ മഹാവിഷ്ണു ക്ഷേത്രത്തിലാണ് സംഭവം. ക്ഷേത്രത്തിലെത്തിച്ച ആനയെ കുളിപ്പിക്കുന്നതിനിടെയാണ് വിരണ്ടത്. മയ്യനാട് അരുണിമ പാര്‍ത്ഥസാരഥിയെന്ന ആനയാണ് ഇടഞ്ഞത്.

രണ്ടാം പാപ്പാന് ഗുരുതരമായി പരിക്കേറ്റു. കൊല്ലം പുത്തന്‍പുരയ്ക്കല്‍ സ്വദേശി പ്രദീപിനെ അങ്കമാലി ലിറ്റില്‍ ഫ്‌ളവര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആനയെ ഇതുവരെ തളച്ചിട്ടില്ല. മൃതദേഹത്തിനടുത്ത് നിലയുറപ്പിച്ചിരിക്കുകയാണ് ആന. മലയാറ്റൂരില്‍ നിന്നുള്ള ആര്‍ആര്‍ടി സംഘം സ്ഥലത്തെത്തും. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ലോറിയും ബൈക്കും കൂട്ടിയിടിച്ച് അപകടം; ബൈക്ക് യാത്രികര്‍ക്ക് ദാരുണാന്ത്യം

ലോറിയും ബൈക്കും കൂട്ടിയിടിച്ച് അപകടം; ബൈക്ക് യാത്രികര്‍ക്ക് ദാരുണാന്ത്യം

ആലപ്പുഴ: ദേശീയപാതയില്‍ വണ്ടാനത്ത് വാഹനാപകടത്തില്‍ യുവാവിനും യുവതിക്കും ദാരുണാന്ത്യം. അര്‍ത്തുങ്കല്‍ അരീപറമ്പില്‍ കളത്തില്‍ പറമ്പില്‍ അഖില്‍ കൃഷ്ണ (22), ചേര്‍ത്തല കുറുപ്പംകുളങ്ങര മട്ടുമ്മ വെളിയില്‍ അച്ചു എസ് ദാസ് (20) എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രി 11.50നായിരുന്നു അപകടം.

ദേശീയപാതയില്‍ നിന്ന് സര്‍വ്വീസ് റോഡിലേക്ക് തിരിയവെ ബൈക്കില്‍ ലോറിയിടിച്ചുവെന്നാണ് പ്രാഥമിക വിവരം. നിലത്തുവീണ പെണ്‍കുട്ടിയുടെ തലയിലൂടെ ലോറി കയറി ഇറങ്ങി. പെണ്‍കുട്ടി തല്‍ക്ഷണം മരിച്ചു.

മാര്‍ത്താണ്ഡത്ത് മൂന്നാം വര്‍ഷ നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയാണ് അച്ചു എസ് ദാസ്. പെണ്‍കുട്ടിയെ കായംകുളം റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ചേര്‍ത്തലയിലെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോകുമ്പോഴായിരുന്നു അപകടം. ഐടിഐ പഠനം പൂര്‍ത്തിയാക്കി നില്‍ക്കുകയായിരുന്നു അഖില്‍ കൃഷ്ണ. അയല്‍വാസികളും സുഹൃത്തുക്കളുമാണ് ഇരുവരും. സംഭവത്തില്‍ പുന്നപ്ര പൊലീസ് കേസെടുത്തു. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

പൊന്നാനിയിലെ യുവതിയുടെ കൊലപാതകം; കുഞ്ഞുമായി മൃതദേഹത്തിനൊപ്പം മുക്കാല്‍ മണിക്കൂര്‍ ഇരുന്നെന്ന് പ്രതിയുടെ മൊഴി

പൊന്നാനിയിലെ യുവതിയുടെ കൊലപാതകം; കുഞ്ഞുമായി മൃതദേഹത്തിനൊപ്പം മുക്കാല്‍ മണിക്കൂര്‍ ഇരുന്നെന്ന് പ്രതിയുടെ മൊഴി

മലപ്പുറം: പൊന്നാനി ഹാര്‍ബര്‍ പരിസരത്ത് യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ പ്രതി മുഹമ്മദ് പൊലീസിന് നല്‍കിയ മൊഴിയുടെ വിശദാംശങ്ങള്‍ പുറത്ത്. കൊലപാതകത്തിന് ശേഷം മുഹമ്മദ് കുഞ്ഞുമായി മൃതദേഹത്തിനടുത്ത് മുക്കാല്‍ മണിക്കൂറോളം ഇരുന്നുവെന്നാണ് മൊഴി. നാലുമാസം പ്രായമായ കുഞ്ഞ് കരഞ്ഞതോടെ ഫ്‌ളാറ്റിലേക്ക് പോകാനൊരുങ്ങി. എന്നാല്‍ മൃതദേഹത്തിന് അരികില്‍ കുറുനരികള്‍ എത്തിയത് കണ്ട മുഹമ്മദ് കൈ കൊണ്ട് മണ്ണ് മാറ്റി കുഴിയെടുത്ത് മൃതദേഹം കുഴിച്ചിടുകയായിരുന്നു. പുലര്‍ച്ചെ മൂന്നുമണിയോടെ ഫ്‌ളാറ്റിലെത്തിയ മുഹമ്മദ് കുഞ്ഞിനെ അമ്മയെ ഏല്‍പ്പിച്ചു. ഫാത്തിമ എവിടെ എന്ന് ചോദിച്ചപ്പോള്‍ സ്വന്തം വീട്ടിലേക്ക് പോയി എന്നായിരുന്നു മുഹമ്മദ് പറഞ്ഞത്. ഫാത്തിമയ്ക്ക് മറ്റ് ബന്ധങ്ങള്‍ ഉണ്ടോ എന്ന സംശയമാണ് കൊലപാതകത്തിന് കാരണമായത്.

ഫാത്തിമയെ കൊലപ്പെടുത്തിയ കേസില്‍ മുഹമ്മദിനെ പൊന്നാനി കോടതി റിമാന്‍ഡ് ചെയ്തു. ഫാത്തിമയെ മുഹമ്മദ് ഷാള്‍ കഴുത്തില്‍ മുറുക്കിയാണ് കൊലപ്പെടുത്തിയത്. ഏപ്രില്‍ 29-ന് പുലര്‍ച്ചെ രണ്ടരയോടെയായിരുന്നു സംഭവം. കൊലയ്ക്ക് ശേഷം രക്ഷപ്പെട്ട മുഹമ്മദിനെ പരപ്പനങ്ങാടി റെയില്‍വേ ട്രാക്കിന് സമീപത്തുനിന്നാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ജീവനൊടുക്കാനുളള ശ്രമത്തിനിടെയാണ് പൊലീസ് ഇയാളെ അനുനയിപ്പിച്ച് പിടികൂടുകയായിരുന്നു. തുടര്‍ന്ന് പ്രതിയുമായി ബീച്ചിലെത്തി തെളിവെടുപ്പ് നടത്തി. അതിനിടെ പ്രതിക്കുനേരെ ആക്രോശിച്ച് ഫാത്തിമയുടെ പിതാവും നാട്ടുകാരും എത്തിയതോടെ പ്രതിയുമായി പൊലീസ് പെട്ടെന്ന് മടങ്ങി.

ഫാത്തിമയുടെയും മുഹമ്മദിന്റെയും പ്രണയ വിവാഹമായിരുന്നു. സംശയത്തിന്റെ പേരില്‍ ഇരുവരും അകന്നാണ് താമസിച്ചിരുന്നത്. രണ്ടാഴ്ച്ച മുന്‍പ് മുഹമ്മദ് ഫാത്തിമയെ മര്‍ദ്ദിക്കുകയും ഇതുമായി ബന്ധപ്പെട്ട് ഫാത്തിമ പൊലീസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു. പ്രശ്‌നങ്ങള്‍ താല്‍ക്കാലികമായി പറഞ്ഞുതീര്‍ത്തശേഷം ഫാത്തിമ സ്വന്തം വീട്ടിലേക്ക് പോവുകയായിരുന്നു. ചൊവ്വാഴ്ച്ച രാത്രി ഫാത്തിമയെ വീട്ടില്‍ നിന്ന് വിളിച്ചിറക്കി കൊണ്ടുപോയ പ്രതി കടപ്പുറത്തുവെച്ച് വാക്കേറ്റമുണ്ടായതോടെ ഷാള്‍ കഴുത്തില്‍ കുരുക്കി കൊലപ്പെടുത്തുകയായിരുന്നു. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഡിജോ കാപ്പന്‍ അന്തരിച്ചു

ഡിജോ കാപ്പന്‍ അന്തരിച്ചു

കൊച്ചി: പൊതു പ്രവര്‍ത്തകന്‍ ഡിജോ കാപ്പന്‍ (68) അന്തരിച്ചു. പാലായിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 2025 ഒക്ടോബറില്‍ തിരുവനന്തപുരത്ത് വച്ച് അദ്ദേഹത്തിന് ഒരു കാര്‍ അപകടത്തില്‍ പരിക്കേറ്റിരുന്നു. തുടർന്ന് മാസങ്ങളായി ചികിത്സയിലായിരുന്നു. തിരുവനന്തപുരത്തെ ഫ്‌ളാറ്റിന്റെ മുകളിലത്തെ പാര്‍ക്കിംഗ് നിലയില്‍ നിന്നും കാര്‍ താഴേയ്ക്ക് ഇറക്കുന്നതിനിടെ ബ്രേക്ക് നഷ്ടപ്പെട്ടായിരുന്നു അപകടം ഉണ്ടായത്. ഭാര്യയും ഒപ്പമുണ്ടായിരുന്നു.

അഴിമതിക്കെതിരെയുള്ള പോരാട്ടങ്ങളിലും പൊതുജനപ്രശ്‌നങ്ങളിലും സജീവമായി ഇടപെട്ടയാളാണ് ഡിജോ കാപ്പൻ. ഉപഭോക്തൃ നിയമങ്ങളെക്കുറിച്ച് സാധാരണക്കാര്‍ക്ക് അറിവ് നല്‍കുന്നതിലും അവരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിലും ശ്രദ്ധേയനായ വ്യക്തിയാണ്. തുടർന്ന് സെന്‍റർ ഫോർ കണ്‍സ്യൂമർ എഡ്യൂക്കേഷൻ സ്ഥാപിച്ചു.

മാധ്യമ സ്ഥാപനങ്ങളിലെ സ്ഥിരം സാന്നിധ്യമായിരുന്നു അദ്ദേഹം. കെഎസ്‌സിയിലൂടെ രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങിയ ഡിജോ കാപ്പന്‍ 1998ല്‍ സജീവ രാഷ്ട്രീയം ഉപേക്ഷിക്കുകയായിരുന്നു. 