Saturday, 2 May 2026

വീണ്ടും താരിഫ് ഭീഷണിയുമായി ട്രംപ്; ലക്ഷ്യം യൂറോപ്യൻ യൂണിയൻ

വീണ്ടും താരിഫ് ഭീഷണിയുമായി ട്രംപ്; ലക്ഷ്യം യൂറോപ്യൻ യൂണിയൻ

വാഷിങ്ടൺ: വീണ്ടും താരിഫ് ഭീഷണിയുമായി അമേരിക്ക‍ൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. യൂറോപ്യൻ യൂണിയനാണ് ലക്ഷ്യം. യൂറോപ്പിൽ നിന്നുള്ള കാറുകൾക്കും ട്രക്കുകൾക്കുമുള്ള തീരുവ 25 ശതമാനമായി വർധിപ്പിക്കുമെന്നാണ് ട്രംപിൻ്റെ പുതിയ ഭീഷണി.

സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലിലൂടെയാണ് തരിഫ് ഉയർത്തുമെന്ന മുന്നറിയിപ്പുമായി ട്രംപ് രംഗത്തെത്തിയത്. യുഎസുമായുള്ള വ്യാപാരക്കരാർ യൂറോപ്യൻ യൂണിയൻ പാലിക്കാത്തതിനെ തുടർന്നാണ് നടപടിയെന്നാണ് ട്രംപ് പറയുന്നത്.

'യുഎസുമായുള്ള വ്യാപാരക്കരാർ യൂറോപ്യൻ യൂണിയൻ പാലിക്കുന്നില്ല. ഇതേ തുടർന്ന് യൂറോപ്പിൽ നിന്നുള്ള കാറുകൾക്കും ട്രക്കുകൾക്കും അടുത്തയാഴ്‌ച മുതൽ 25 ശതമാനം തീരുവ ഏർപ്പെടുത്തും. യുഎസിലെ നിർമാണ യൂണിറ്റുകളിലാണ് കാറുകളും ട്രക്കുകളും നിർമിക്കുന്നതെങ്കിൽ അതിന് തീരുവ ഉണ്ടാകില്ല', എന്നാണ് ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചത്. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

വെടിനിര്‍ത്തൽ കരാറിന് പുതിയ നിര്‍ദേശങ്ങള്‍ മുന്നോട്ട് വെച്ച് ഇറാന്‍; നിർദേശങ്ങളിൽ തൃപ്തനല്ലെന്ന് ട്രംപ്

വെടിനിര്‍ത്തൽ കരാറിന് പുതിയ നിര്‍ദേശങ്ങള്‍ മുന്നോട്ട് വെച്ച് ഇറാന്‍; നിർദേശങ്ങളിൽ തൃപ്തനല്ലെന്ന് ട്രംപ്

തെഹ്‌റാന്‍: വെടിനിര്‍ത്തല്‍ കരാറിന് പുതുക്കിയ നിർദേശങ്ങൾ യുഎസിന് കൈമാറി ഇറാൻ. പാകിസ്താന്‍ വഴിയാണ് ഇറാൻ നിർദേശങ്ങൾ കൈമാറിയതെന്ന് ഇറാന്റെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ ഐആര്‍എന്‍എ റിപ്പോര്‍ട്ട് ചെയ്തു. നേരത്തേ മുന്നോട്ടുവച്ച നിര്‍ദേശങ്ങള്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് തള്ളിയതിന് പിന്നാലെയാണിത്. കരാറിലെ നിര്‍ദേശങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല അതിനിടെ ഇറാൻ മുന്നോട്ടുവെച്ച നിർദേശങ്ങൾ ട്രംപ് തള്ളി. നിർദേശങ്ങളിൽ തൃപ്തനല്ലെന്ന് ട്രംപ് പറഞ്ഞു. കരാർ നടപ്പിലാകുമെന്ന് തോന്നുന്നില്ലെന്നും ട്രംപ് കൂട്ടിച്ചേർത്തു.

ഇറാന്റെ കപ്പലുകള്‍ക്കുള്ള ഉപരോധം തുടരുമെന്നുള്ള നിലപാടിലാണ് ട്രംപ്. ഇറാന്‍റെ തുറമുഖങ്ങള്‍ക്കും കപ്പലുകള്‍ക്കും ഉപരോധമേര്‍പ്പെടുത്തുന്നതോടെ രാജ്യത്തെ സാമ്പത്തികമായി ഞെരുക്കുകയാണ് ട്രംപിൻ്റെ ലക്ഷ്യം. ഏപ്രില്‍ എട്ട് മുതല്‍ താല്‍ക്കാലിക വെടിനിര്‍ത്തല്‍ നിലവിലുണ്ട്. എന്നാല്‍ ഇറാനെ കൂടുതല്‍ സമ്മര്‍ദത്തിലാക്കാനുള്ള സൈനിക നടപടികളെക്കുറിച്ച് യുഎസ് ചര്‍ച്ച നടത്തുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.

ഹോര്‍മൂസ് കടലിടുക്കിലെ ഉപരോധം അവസാനിപ്പിക്കമെന്ന് ആവശ്യപ്പെട്ട് ഇറാന്‍ പലതവണ രംഗത്തെത്തിയിരുന്നു. ആണവ സംരക്ഷണത്തിലും ഹോര്‍മൂസ് കടലിടുക്കിന്റെ കാര്യത്തിലും വിട്ടുവീഴ്ച ചെയ്യില്ലെന്നാണ് ഇറാന്റെ നിലപാട്. കഴിഞ്ഞ ദിവസവും ഇറാന്റെ പരമോന്നത നേതാവ് മൊജ്തബ ഖമനയി മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇറാന്റെ ആണവ ഊര്‍ജ്ജം സംരക്ഷിക്കുമെന്നും ഗള്‍ഫിലെ അമേരിക്കന്‍ സാന്നിധ്യം ഇല്ലാതാക്കുമെന്നുമാണ് അദേഹം പറഞ്ഞത്. യുഎസിന്റെ ഭാഗത്ത് നിന്ന് ആക്രമണമുണ്ടായാല്‍ നേരിടാന്‍ ഇറാന്‍ വ്യോമപ്രതിരോധ സംവിധാനങ്ങളെ വിന്യസിച്ചിട്ടുണ്ടെന്നും റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തിരുന്നു. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

പശ്ചിമ ബംഗാളില്‍ 15 ബൂത്തുകളില്‍ റീ പോളിങ് നടത്താൻ ഉത്തരവിട്ട് തെരഞ്ഞടുപ്പ് കമ്മീഷന്‍

പശ്ചിമ ബംഗാളില്‍ 15 ബൂത്തുകളില്‍ റീ പോളിങ് നടത്താൻ ഉത്തരവിട്ട് തെരഞ്ഞടുപ്പ് കമ്മീഷന്‍

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിള്‍ നിയമസഭ തെരഞ്ഞെടുപ്പിനിടെയുണ്ടായ ക്രമക്കേടുകൾ ചൂണ്ടിക്കാട്ടി രണ്ട് മണ്ഡലങ്ങളിൽ വീണ്ടും തെരഞ്ഞെടുപ്പ് നടത്താൻ ഉത്തരവിട്ട് തെരഞ്ഞെടുപ്പ് കമ്മീഷന്‍. മഗ്രാത്ത് പശ്ചിമിലെ 11 ബൂത്തുകളിലും ഡയമണ്ട് ഹാര്‍ബറിലെ നാല് ബൂത്തുകളിലും റീ പോളിങ് നടത്താനാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശിച്ചിരിക്കുന്നത്.

ഈ രണ്ട് മണ്ഡലങ്ങളിലും ഏപ്രിൽ 29നായിരുന്നു തെരഞ്ഞെടുപ്പ് നടന്നത്. വോട്ടെടുപ്പില്‍ ക്രമക്കേടുകള്‍ നടന്നതായി റിട്ടേണിങ് ഓഫീസര്‍മാരും ഒബ്‌സര്‍വര്‍മാരും റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് ആ ദിവസം നടന്ന വോട്ടെടുപ്പ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ റദ്ദാക്കിയിരുന്നു. മെയ് രണ്ടിന് ഈ പതിനഞ്ച് ബൂത്തുകളിലെ വോട്ടര്‍മാര്‍ക്ക് വീണ്ടും വോട്ട് രേഖപ്പെടുത്താം. ശനിയാഴ്ച രാവിലെ ഏഴ് മണി മുതല്‍ വൈകുന്നേരം ആറ് മണിവരെയാകും വോട്ടെടുപ്പ്.

1951ലെ ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷന്‍ 58(2) പ്രകാരമാണ് ഏപ്രില്‍ 29ലെ വോട്ടെുപ്പ് അസാധുവായി പ്രഖ്യാപിച്ചത്. വീണ്ടും വോട്ടെടുപ്പ് നടത്തുന്ന വിവരം ചെണ്ട കൊട്ടി വിളംബരം ചെയ്യണമെന്നും മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളെ രേഖാമൂലം അറിയിക്കണമെന്നും ബംഗാള്‍ ചീഫ് ഇലക്ടറല്‍ ഓഫീസര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ബംഗാളില്‍ വോട്ടെടുപ്പിനിടെ വ്യാപക ക്രമക്കേട് നടന്നെന്ന് പരാതി ഉയര്‍ന്നിരുന്നു. ഡയമണ്ട് ഹാര്‍ബറിലെ ഫല്‍ത്ത നിയോജക മണ്ഡലത്തിലെ ബൂത്തില്‍ വോട്ടിങ് യന്ത്രങ്ങളില്‍ ബിജെപി, സിപിഐഎം സ്ഥാനാർത്ഥികളുടെ ബട്ടണുകള്‍ ടേപ്പ് ഉപയോഗിച്ച് മറച്ചെന്ന് ബിജെപി ആരോപിച്ചിരുന്നു. ഇതിന്റെ ദൃശ്യങ്ങളും പിന്നീട് പുറത്തുവന്നിരുന്നു.

തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ജഹാംഗീര്‍ ഖാന്റെ സ്വാധീനമേഖലകളില്‍ വ്യാപക ക്രമക്കേടുകള്‍ നടന്നതായാണ് ബിജെപിയുടെ പരാതി. ബിജെപി നേതാക്കള്‍ പരാതിപ്പെട്ടതിനെത്തുടര്‍ന്ന് ഫല്‍ത്തയിലെ ചിലയിടങ്ങളില്‍ വോട്ടെടുപ്പ് താത്കാലികമായി നിര്‍ത്തിവെച്ചിരുന്നു. പരാതി ഗൗരവത്തിലെടുത്ത തെരഞ്ഞെടുപ്പ് കമ്മീഷന്‍ സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിടുകയും കൃത്രിമം നടന്നതായി വ്യക്തമായാല്‍ റീ പോളിങ് നടത്തുമെന്ന് അറിയിക്കുകയും ചെയ്തിരുന്നു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കാര്‍ നിര്‍ത്തിയിട്ടിരുന്ന ലോറിയില്‍ ഇടിച്ചുകയറി; ഹൈദരാബാദില്‍ ആറ് പേര്‍ക്ക് ദാരുണാന്ത്യം

കാര്‍ നിര്‍ത്തിയിട്ടിരുന്ന ലോറിയില്‍ ഇടിച്ചുകയറി; ഹൈദരാബാദില്‍ ആറ് പേര്‍ക്ക് ദാരുണാന്ത്യം

ഹൈദരാബാദ്: തോണ്ടുപള്ളിയിലെ ഔട്ടര്‍ റിംഗ് റോഡില്‍ കാര്‍ നിര്‍ത്തിയിട്ടിരുന്ന ലോറിയില്‍ ഇടിച്ചുകയറി ആറ് പേര്‍ക്ക് ദാരുണാന്ത്യം. വെള്ളിയാഴ്ച വൈകുന്നേരം നാല് മണിയോടെയായിരുന്നു സംഭവം. മരിച്ചവരില്‍ മൂന്ന് പേര്‍ കുട്ടികളാണ്.

ഹൈദരാബാദിലെ സനത്‌നഗറില്‍ താമസിക്കുന്ന ബൊള്ളി ശിവകുമാര്‍ (37), ഭാര്യ ബൊള്ളി ലാസ്യ (35), മകള്‍ ബൊള്ളി റിഷിത (7), കൊടക് ശ്രീനിവാസ് (40), കൃഷ്ണ ചന്ദ്ര (13), കൊടക് മാധവ് (10) എന്നിവരാണ് മരിച്ചത്. ശിവകുമാര്‍ ഒരു സ്വകാര്യ കമ്പനിയില്‍ ജീവനക്കാരനാണ്. ലാസ്യ സിവില്‍ സപ്ലൈസ് വകുപ്പില്‍ ജീവനക്കാരിയാണ്. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്നാണ് വിവരം. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

വല്യച്ഛനെ വാഹനമിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസ്; പ്രതി അമ്മയെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

വല്യച്ഛനെ വാഹനമിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസ്; പ്രതി അമ്മയെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

കൊച്ചി: പെണ്‍സുഹൃത്തുമായുളള വിവാഹം എതിര്‍ത്തതിന് പിതൃസഹോദരനെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതി അഭിജിത് അമ്മയെ മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ റിപ്പോര്‍ട്ടറിന്. കഴിഞ്ഞ മാസം 21-ന് നടന്ന സംഭവത്തിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. അഭിജിത്തിന്റെ മര്‍ദ്ദനത്തില്‍ അമ്മയ്ക്കും അച്ഛനും പരിക്കേറ്റിരുന്നു. പരാതിയില്‍ അഭിജിത്തിനെതിരെ നോര്‍ത്ത് പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു.

കഴിഞ്ഞ ദിവസമാണ് പെണ്‍സുഹൃത്തുമായുളള വിവാഹം എതിര്‍ത്തതിന് വല്യച്ഛനെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചത്. ഇന്നലെ രാവിലെ അയ്യപ്പന്‍കാവ് പരിസരത്തുവെച്ചായിരുന്നു സംഭവം. ബൈക്കില്‍ പോവുകയായിരുന്നയാളെ പ്രതി കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

സംസ്ഥാനത്ത് ഇന്നും വേനല്‍മഴയ്ക്ക് സാധ്യത; എട്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

സംസ്ഥാനത്ത് ഇന്നും വേനല്‍മഴയ്ക്ക് സാധ്യത; എട്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ വേനല്‍മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ടാണ്. നാളെ മൂന്ന് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലാണ് അലേര്‍ട്ട്.

നാളെ ഇടുക്കി, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. മഴയ്‌ക്കൊപ്പം ഇടിമിന്നലിനും കാറ്റിനും സാധ്യതയുണ്ട്.

ഇടിമിന്നല്‍ ജാഗ്രതാ നിര്‍ദേശം
കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ 05/05/2026 വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

ജാഗ്രതാ നിര്‍ദേശങ്ങള്‍

ഇടിമിന്നല്‍ അപകടകാരികളാണ്. അവ മനുഷ്യന്റെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശൃംഖലകള്‍ക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങള്‍ക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. ആയതിനാല്‍ പൊതുജനങ്ങള്‍ താഴെപ്പറയുന്ന മുന്‍കരുതല്‍ കാര്‍മേഘം കണ്ട് തുടങ്ങുന്ന സമയം മുതല്‍ തന്നെ സ്വീകരിക്കേണ്ടതാണ്. ഇടിമിന്നല്‍ എപ്പോഴും ദൃശ്യമാകണമെന്നില്ലാത്തതിനാല്‍ ഇത്തരം മുന്‍കരുതല്‍ സ്വീകരിക്കുന്നതില്‍ നിന്നും വിട്ടുനില്‍ക്കരുത്. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കുന്നംകുളത്ത് കെഎസ്ആർടി സി ബസുകൾ കൂട്ടിയിടിച്ചു; 10പേര്‍ക്ക് പരുക്കേറ്റു

കുന്നംകുളത്ത് കെഎസ്ആർടി സി ബസുകൾ കൂട്ടിയിടിച്ചു; 10പേര്‍ക്ക് പരുക്കേറ്റു

തൃശൂര്‍: കുന്നംകുളത്ത് കെഎസ്ആർടി സി ബസുകൾ കൂട്ടിയിടിച്ചു. പത്ത് പേർക്ക് പരുക്കേറ്റു.

ഇന്ന് പുലർച്ചെ മൂന്നു മണിയോടെ അപകടം. പരുക്കേറ്റവരെ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 