Saturday, 2 May 2026

ഒരു ലക്ഷം രൂപയിൽ താഴെ വിലയുള്ള ഇലക്ട്രിക് ബൈക്ക്; AI സാങ്കേതികവിദ്യ;180 കിലോ മീറ്റർ റേഞ്ച്;110 കിലോമീറ്റർ വേഗത

ഒരു ലക്ഷം രൂപയിൽ താഴെ വിലയുള്ള ഇലക്ട്രിക് ബൈക്ക്; AI സാങ്കേതികവിദ്യ;180 കിലോ മീറ്റർ റേഞ്ച്;110 കിലോമീറ്റർ വേഗത

\ഒബെന്‍ ഇലക്ട്രിക് പുതിയ ബൈക്ക് പുറത്തിറക്കി. 'ഒബെന്‍ റോര്‍ ഇവോ' ആദ്യത്തെ 10,000 ഉപഭോക്താക്കള്‍ക്കായി 99,999 രൂപ (എക്‌സ്-ഷോറൂം) പ്രാരംഭ വിലയിലാണ് പുറത്തിറക്കിയത്. പിന്നീട്, വില 1,24,999 രൂപയായി ഉയരും. ബുക്കിംഗുകള്‍ ഇതിനകം തന്നെ 777 രൂപയ്ക്ക് ആരംഭിച്ചുകഴിഞ്ഞു. അതേസമയം ടെസ്റ്റ് റൈഡുകളും ഡെലിവറികളും 2026 ജൂണ്‍ മുതല്‍ ആരംഭിക്കും. പള്‍സ് റെഡ്, ന്യൂട്രോണ്‍ ബ്ലൂ, മാഗ്‌നറ്റിക് ബ്ലാക്ക്, ഫോട്ടോണ്‍ വൈറ്റ് എന്നീ നാല് നിറങ്ങളില്‍ ബൈക്ക് ലഭ്യമാണ്. ഒരു ബോള്‍ഡ് സ്ട്രീറ്റ്‌ഫൈറ്റര്‍ ലുക്ക് നല്‍കുന്ന ബൈക്കാണ് റോര്‍ EVO. ഇതിന് മസ്‌കുലാര്‍ സ്റ്റാന്‍സും മൂര്‍ച്ചയുള്ള ബോഡി പാനലുകളുമുണ്ട്. മുന്‍വശത്ത് സിഗ്‌നേച്ചര്‍ ലൈറ്റിംഗ് എലമെന്റുള്ള ഒരു പ്രൊജക്ടര്‍ ഹെഡ് ലാമ്പ് ഉണ്ട്.

ബാറ്ററി, റേഞ്ച്, ചാര്‍ജിംഗ്

ബൈക്കിന് 3.4kWh LFP ബാറ്ററിയാണ് ഉള്ളത്. ഇത് 180 കിലോമീറ്റര്‍ (IDC) ഓടുമെന്ന് അവകാശപ്പെടുന്നു. ഫാസ്റ്റ് ചാര്‍ജിംഗ് ഉപയോഗിച്ച്, വെറും 90 മിനിറ്റിനുള്ളില്‍ 0 മുതല്‍ 80% വരെ ചാര്‍ജ് ചെയ്യാന്‍ കഴിയും. പതിവായി ചാര്‍ജ് ചെയ്യുന്നതിനായി ഒരു ഓണ്‍ബോര്‍ഡ് ചാര്‍ജറും ഇതിനുണ്ട്. ബാറ്ററിക്ക് 8 വര്‍ഷത്തെ വാറണ്ടിയാണുള്ളത്.

മോട്ടോറും പ്രകടനവും

റോര്‍ EVO യ്ക്ക് കരുത്ത് പകരുന്നത് സ്വന്തമായി വികസിപ്പിച്ചെടുത്ത IP68-റേറ്റഡ് ഇലക്ട്രിക് മോട്ടോറാണ്. ഇത് മണിക്കൂറില്‍ 110 കിലോമീറ്റര്‍ വേഗത കൈവരിക്കുന്നു. ബൈക്കിന് സിംഗിള്‍-സ്റ്റേജ് ചെയിന്‍ ഡ്രൈവും ലഭിക്കുന്നു. ഇത് ഈട് മെച്ചപ്പെടുത്തുകയും മികച്ച ടോര്‍ക്ക് ഡെലിവറി നല്‍കുകയും ചെയ്യുന്നു.

ഹൈലൈറ്റ് SmartIQ മറ്റൊരു സവിശേഷതയാണ്. ഈ AI- അധിഷ്ഠിത റൈഡ് മോഡ് നിങ്ങളുടെ റൈഡിംഗ് ശൈലി വിശകലനം ചെയ്യുകയും 15% വരെ റേഞ്ച് വര്‍ദ്ധിപ്പിക്കുന്നതിന് തത്സമയം പവര്‍ ഡെലിവറി ക്രമീകരിക്കുകയും ചെയ്യുന്നു.

മറ്റ് സവിശേഷതകള്‍
റോര്‍ EVO ദൈനംദിന ഉപയോഗക്ഷമതയില്‍ വളരെയധികം ശ്രദ്ധ കേന്ദ്രീകരിക്കുന്നു. മികച്ച സുഖസൗകര്യങ്ങള്‍ക്കായി 680mm നീളമുള്ള സീറ്റും 780mm കുറഞ്ഞ സീറ്റ് ഉയരവും ഇത് വാഗ്ദാനം ചെയ്യുന്നു. ഗ്രൗണ്ട് ക്ലിയറന്‍സ് 200mm ആണ്. സീറ്റിനടിയിലുള്ള സ്ഥലവും ടാങ്ക് സ്റ്റോറേജ് ഏരിയയും ഉള്‍പ്പെടെ 10 ലിറ്റര്‍ സംഭരണശേഷിയും ഇതിന് ലഭിക്കുന്നു. ഡ്യുവല്‍ യുഎസ്ബി ചാര്‍ജിംഗ് പോര്‍ട്ടുകളും റിവേഴ്സ് മോഡും ഉണ്ട്.

നാവിഗേഷന്‍, റൈഡ് ഡാറ്റ, കോള്‍, ടെക്സ്റ്റ്, മ്യൂസിക് എന്നിവയ്ക്കായി സ്മാര്‍ട്ട് അലേര്‍ട്ടുകള്‍ എന്നിവ നല്‍കുന്ന 5 ഇഞ്ച് കളര്‍ TFT ഡിസ്പ്ലേയും ഇതില്‍ സജ്ജീകരിച്ചിരിക്കുന്നു. മൊബൈല്‍ ആപ്പ് വഴി, നിങ്ങള്‍ക്ക് ജിയോ-ഫെന്‍സിംഗ്, റൈഡ് ഹിസ്റ്ററി, തെഫ്റ്റ് പ്രൊട്ടക്ഷന്‍, റിമോട്ട് ഡയഗ്‌നോസ്റ്റിക്‌സ് തുടങ്ങിയ സവിശേഷതകള്‍ ആക്സസ് ചെയ്യാന്‍ കഴിയും. റോര്‍ ഇവോ 230 എംഎം വാട്ടര്‍-വേഡിംഗ് ശേഷിയും വാഗ്ദാനം ചെയ്യുന്നു. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഇന്ധന പ്രതിസന്ധി; സര്‍വീസ് വെട്ടിക്കുറയ്ക്കാന്‍ എയര്‍ ഇന്ത്യ

ഇന്ധന പ്രതിസന്ധി; സര്‍വീസ് വെട്ടിക്കുറയ്ക്കാന്‍ എയര്‍ ഇന്ത്യ

ന്യൂഡല്‍ഹി: ഇന്ധന പ്രതിസന്ധിയും വ്യോമാതിര്‍ത്തി നിയന്ത്രണങ്ങളും മൂലം സര്‍വീസ് വെട്ടിക്കുറയ്ക്കാന്‍ എയര്‍ ഇന്ത്യ. ജൂണ്‍, ജൂലൈ മാസങ്ങളില്‍ സര്‍വീസുകളുടെ എണ്ണം കുറയ്ക്കും. ടിക്കറ്റ് നിരക്ക് വര്‍ധന കൊണ്ട് മാത്രം പ്രശ്‌നപരിഹാരമാകില്ലെന്നാണ് എയര്‍ ഇന്ത്യ വ്യക്തമാക്കുന്നത്.

വെല്ലുവിളികള്‍ക്കിടയില്‍, ജൂണ്‍, ജൂലൈ മാസങ്ങളിലെ ഷെഡ്യൂളുകള്‍ കുറയ്ക്കുകയല്ലാതെ മറ്റ് മാര്‍ഗമില്ലെന്ന് എയര്‍ ഇന്ത്യ സിഇഒയും മാനേജിംഗ് ഡയറക്ടറുമായ കാംബെല്‍ വില്‍സണ്‍ പറഞ്ഞു. മെയ് മാസത്തില്‍ ഇതിനോടകം തന്നെ ചില സര്‍വ്വീസുകള്‍ വെട്ടിക്കുറച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി.

പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെത്തുടര്‍ന്നുള്ള വ്യോമാതിര്‍ത്തി നിയന്ത്രണങ്ങള്‍ കാരണം എയര്‍ ഇന്ത്യയ്ക്ക് ദീര്‍ഘദൂര സര്‍വീസുകള്‍ നടത്തേണ്ട സാഹചര്യവും ഉണ്ടായിരുന്നു. ഇത് ഇന്ധന ഉപഭോഗം വര്‍ദ്ധിപ്പിക്കുന്നതിനും ചെലവ് വര്‍ദ്ധിപ്പിക്കുന്നതിനും കാരണമായി. മിഡില്‍ ഈസ്റ്റിലെ അവസ്ഥ ഉടന്‍ മാറുമെന്നും ഹോര്‍മുസ് കടലിടുക്ക് ഉള്‍പ്പെടെയുള്ള പ്രധാന റൂട്ടുകള്‍ വീണ്ടും തുറക്കുമെന്നും കാംബെല്‍ വില്‍സണ്‍പ്രത്യാശ പ്രകടിപ്പിച്ചു. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

വാണിജ്യ പാചകവാതക സിലിണ്ടർ വില വർദ്ധനവിൽ കേന്ദ്രത്തിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി

വാണിജ്യ പാചകവാതക സിലിണ്ടർ വില വർദ്ധനവിൽ കേന്ദ്രത്തിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി

രാജ്യത്ത് വാണിജ്യ പാചകവാതക സിലിണ്ടർ വില ഒറ്റയടിക്ക് 993 രൂപ കൂടിയതില്‍ കേന്ദ്രത്തിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി.

തെരഞ്ഞെടുപ്പിന് ശേഷം വിലക്കയറ്റത്തിൻ്റെ ചൂടറിയുമെന്ന് താൻ പറഞ്ഞിരുന്നുവെന്നും ഫെബ്രുവരി മുതല്‍ ഇതുവരെ വാണിജ്യ സിലിണ്ടറിന് 1380 രൂപയാണ് വർധിച്ചതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ആദ്യം ഗ്യാസ് വിലയാണ് വർധിപ്പിച്ചതെന്നും അടുത്തത് പെട്രോള്‍, ഡീസല്‍ വിലയാകുമെന്നും രാഹുല്‍ ഗാന്ധി അഭിപ്രായപ്പെട്ടു

“ഞാൻ പറഞ്ഞതാണ് – തെരഞ്ഞെടുപ്പിന് ശേഷം വിലക്കയറ്റത്തിൻ്റെ ചൂടറിയും. ഇന്ന്, വാണിജ്യ സിലിണ്ടറിന് 993 രൂപ കൂടി ചെലവേറിയതായി. ഇത് ഏറ്റവും ഉയർന്ന പ്രതിദിന വർധനവാണ്. ഇതാണ് ഇലക്ഷൻ ബില്ല്. ഫെബ്രുവരി മുതല്‍ ഇതുവരെ 1380 രൂപയാണ് വർധിച്ചത്. കഴിഞ്ഞ മൂന്ന് മാസം വിലയില്‍ ഉണ്ടായ കുതിച്ചുചാട്ടം 81 ശതമാനമാണ്”- രാഹുല്‍ ഗാന്ധി പറഞ്ഞു.

വിലക്കയറ്റത്തിൻ്റെ ആഘാതം ചായക്കടക്കാരും ഹോട്ടലുകാരും ബേക്കറിക്കാരും മധുരപലഹാരക്കടക്കാരും അനുഭവിക്കുമെന്നും വീട്ടുചെലവിനെയും ബാധിക്കുമെന്നും രാഹുല്‍ ഗാന്ധി ചൂണ്ടിക്കാട്ടി. വിവിധ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള വോട്ടെടുപ്പ് നടപടിക്രമങ്ങള്‍ പൂർത്തിയായതിന് പിന്നാലെ കേന്ദ്രസർക്കാർ പെട്രോളിയം ഉല്‍പന്നങ്ങളുടെ വില വർധിപ്പിക്കുമെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചിരുന്നു. തെരഞ്ഞെടുപ്പ് ആശ്വാസം കഴിഞ്ഞുവെന്നും വിലക്കയറ്റത്തിൻ്റെ ചൂട് വരുന്നുണ്ടെന്നുമായിരുന്നു രാഹുല്‍ ഗാന്ധിയുടെ പ്രതികരണം

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

വാല്‍പ്പാറ അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം; തീരുമാനം മന്ത്രിസഭാ യോഗത്തില്‍

വാല്‍പ്പാറ അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം; തീരുമാനം മന്ത്രിസഭാ യോഗത്തില്‍

വാല്‍പ്പാറ അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം നല്‍കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം. ഇന്‍ഷുറന്‍സ് ഉള്ളതും ഇല്ലാത്തതും പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ചിഫ് സെക്രട്ടറിയെ ക്യാബിനറ്റ് ചുമതലപെടുത്തി. ശമ്പള പരിഷ്‌കരണ കമ്മീഷന്‍ സ്റ്റാഫ് നിയമനങ്ങള്‍ക്കും അംഗീകാരം നല്‍കി. യോഗത്തില്‍ സ്ഥാനാര്‍ഥികളായ മന്ത്രി മാര്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ വിജയാശംസകള്‍ പറഞ്ഞു. ഇന്ന് രാവിലെ ഓണ്‍ലൈനായാണ് മന്ത്രിസഭാ യോഗം ചേര്‍ന്നത്.

മരണമടഞ്ഞ ഇന്‍ഷുറന്‍സ് പരിരക്ഷയില്ലാത്ത അഞ്ച് പേരുടെ കുടുംബാംഗങ്ങള്‍ക്ക് 10 ലക്ഷം രൂപ നല്‍കും. മരണപ്പെട്ട മറ്റ് അധ്യാപര്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷയുണ്ട്.

മരണപ്പെട്ട സ്‌കൂള്‍ ബസ് ഡ്രൈവര്‍ നൗഷാദ് അലി, പാചകത്തൊഴിലാളി സാജിദ, റുഖിയ, ഷക്കീല, വിദ്യാര്‍ത്ഥിയായ മുഹമ്മദ് ഹിഷാം എന്നിവരുടെ ബന്ധുകള്‍ക്കാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് 10 ലക്ഷം രൂപ അനുവദിക്കുക. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഹോട്ടൽ പാർക്കിങ് ഏരിയയിലിരിക്കുകയായിരുന്ന യുവാവിനെ ആക്രമിച്ചു, കവർന്നത് 1.25 ലക്ഷം വിലയുള്ള ഫോൺ, കഴക്കൂട്ടം സ്വദേശിയുടെ ഫോണും കവർന്നു, പ്രതികൾ പിടിയിൽ

ഹോട്ടൽ പാർക്കിങ് ഏരിയയിലിരിക്കുകയായിരുന്ന യുവാവിനെ ആക്രമിച്ചു, കവർന്നത് 1.25 ലക്ഷം വിലയുള്ള ഫോൺ, കഴക്കൂട്ടം സ്വദേശിയുടെ ഫോണും കവർന്നു, പ്രതികൾ പിടിയിൽ

തിരുവനന്തപുരം: നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നടന്ന മൊബൈൽ ഫോൺ കവർച്ചാ കേസുകളിൽ അഞ്ച് പേർ പൊലീസ് പിടിയിലായി. വട്ടിയൂർക്കാവ്, കന്റോൺമെന്റ് സ്റ്റേഷൻ പരിധികളിൽ നടന്ന രണ്ട് വ്യത്യസ്ത സംഭവങ്ങളിലായാണ് പ്രതികളെ പിടികൂടിയത്. ഞായറാഴ്ച രാത്രി 11:15-ഓടെ കഴക്കൂട്ടം സ്വദേശിയായ യുവാവിനെ രണ്ടംഗ സംഘം ആക്രമിച്ച് മൊബൈൽ ഫോൺ തട്ടിയെടുക്കുകയായിരുന്നു. ഈ കേസിൽ രാജാജി നഗർ സ്വദേശികളായ സൂരജ് (24), ​വിവേക് (30), എന്നിവരാണ് കൻ്റോൻമെൻ്റ് പൊലീസിൻ്റെ പിടിയിലായത്.​ സൂരജ് കന്റോൺമെന്റ് സ്റ്റേഷനിലെ റൗഡി പട്ടികയിലുള്ള പ്രതിയാണ്. ഇരുവരെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കാഞ്ഞിരംപാറയിലുള്ള ഒരു ഹോട്ടലിന്റെ പാർക്കിങ് ഏരിയയിൽ ഇരിക്കുകയായിരുന്ന യുവാവിനെയാണ് മൂന്നംഗ സംഘം ആക്രമിച്ച് ഫോൺ കവർന്നതാണ് വട്ടിയൂർക്കാവ് പരിധിയിലെ കേസ്. ഇന്നലെ അർധരാത്രി 12:15-ഓടെ നടന്ന സംഭവത്തിൽ 1.25 ലക്ഷം രൂപ വിലവരുന്ന മൊബൈൽ ഫോണാണ് ഇവർ കവർന്നത്. കേസിൽ പുളിയറക്കോണം സ്വദേശി ​ആദർശ് (24), പിടിപി നഗർ സ്വദേശി ​അഭിലാഷ് (34), വാഴോട്ടുകോണം സ്വദേശി ​നൗഫൽ (25) എന്നിവരാണ് പിടിയിലായത്.  

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

യുദ്ധം അവസാനിപ്പിക്കാൻ പുതിയ സമാധാന കരാർ നിർദേശിച്ച് ഇറാൻ; കൈമാറിയത് പാകിസ്ഥാൻ വഴി

യുദ്ധം അവസാനിപ്പിക്കാൻ പുതിയ സമാധാന കരാർ നിർദേശിച്ച് ഇറാൻ; കൈമാറിയത് പാകിസ്ഥാൻ വഴി

പ്രാദേശിക സ്ഥിരത ലക്ഷ്യമിട്ട് ഇറാൻ ഔദ്യോഗികമായി പുതുക്കിയ ഒരു സമാധാന നിർദേശം പാകിസ്ഥാനുമായി പങ്കുവെച്ചു. അമേരിക്കയും ഇറാനും തമ്മിലുള്ള സമഗ്രമായ ഒരു കരാർ ഉടൻ ഉണ്ടായേക്കുമെന്ന പ്രതീക്ഷയിലാണ് ഇസ്ലാമാബാദ് എന്ന് ഒരു ഉന്നത സുരക്ഷാ ഉദ്യോഗസ്ഥൻ സിഎൻഎൻ- വെളിപ്പെടുത്തി. വാഷിംഗ്ടണും ടെഹ്‌റാനും തമ്മിലുള്ള ഭിന്നതകൾ പരിഹരിക്കാൻ അന്താരാഷ്ട്ര മധ്യസ്ഥർ ശ്രമിക്കുന്നതിനിടയിലാണ് ഈ നീക്കം.

ആഗോള ഊർജ വിതരണത്തിൽ നിർണായകമായ ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതിനാണ് പുതുക്കിയ നിർദേശത്തിൽ മുൻഗണന നൽകിയിരിക്കുന്നത്. വെറുമൊരു താൽക്കാലിക ഒത്തുതീർപ്പിന് അപ്പുറം, മേഖലയിലെ സംഘർഷങ്ങൾ പരിഹരിക്കാനുള്ള ദീർഘകാല പരിഹാരങ്ങളും പദ്ധതികളും ഇറാൻ മുന്നോട്ടുവെച്ചിട്ടുണ്ട്. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

പശ്ചിമേഷ്യൻ സംഘർഷം ഇന്ത്യൻ വിപണിയെ സാരമായി ബാധിച്ചില്ലെന്ന് റിപ്പോർട്ട്, യുപിഐ ഇടപാട്, കാർ വിൽപ്പന, ജിഎസ്ടി വരുമാനം എന്നിവയിൽ വൻ വർദ്ധനവ്

പശ്ചിമേഷ്യൻ സംഘർഷം ഇന്ത്യൻ വിപണിയെ സാരമായി ബാധിച്ചില്ലെന്ന് റിപ്പോർട്ട്, യുപിഐ ഇടപാട്, കാർ വിൽപ്പന, ജിഎസ്ടി വരുമാനം എന്നിവയിൽ വൻ വർദ്ധനവ്

ദില്ലി: പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന യുദ്ധസമാനമായ സാഹചര്യങ്ങളും ആഗോള അസ്ഥിരതയും ഇന്ത്യൻ വിപണിയെ സാരമായി ബാധിച്ചിട്ടില്ലെന്ന് പുതിയ കണക്കുകൾ വ്യക്തമാക്കുന്നു. ഓട്ടോമൊബൈൽ രംഗത്തും ഡിജിറ്റൽ ഇടപാടുകളിലും നികുതി വരുമാനത്തിലും റെക്കോർഡ് വളർച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ ഏപ്രിലുമായി താരതമ്യം ചെയ്യുമ്പോൾ കാർ വിൽപ്പനയിൽ കുതിച്ചുചാട്ടമുണ്ടായി. വാഹന വിപണിയിൽ വൻ ഉണർവാണ് ദൃശ്യമാകുന്നത്. കഴിഞ്ഞ വർഷം ഏപ്രിൽ മാസത്തെ അപേക്ഷിച്ച് ഈ ഏപ്രിലിൽ കാർ വിൽപ്പനയിൽ 25 ശതമാനം വർദ്ധനവുണ്ടായി. ഉപഭോക്താക്കളുടെ സാമ്പത്തിക ഇടപാടുകൾ വർദ്ധിച്ചതും വിപണിയിലെ പുതിയ മോഡലുകളുടെ സാന്നിധ്യവുമാണ് ഈ വളർച്ചയ്ക്ക് പിന്നിൽ.

യുപിഐ ഇടപാടുകൾ വർദ്ധിച്ചു

ഡിജിറ്റൽ ഇന്ത്യയുടെ കരുത്തായി യുപിഐ ഇടപാടുകളിലും വൻ വർദ്ധനവ് രേഖപ്പെടുത്തി. മുൻ വർഷത്തെ അപേക്ഷിച്ച് 25 ശതമാനം വളർച്ചയാണ് ഈ മേഖലയിലുണ്ടായത്. സാധാരണക്കാർക്കിടയിൽ ഡിജിറ്റൽ പണമിടപാടുകൾ കൂടുതൽ ജനകീയമാകുന്നത് സമ്പദ്‌വ്യവസ്ഥയ്ക്ക് ഗുണകരമാകുന്നതായാണ് വിലയിരുത്തൽ.

രാജ്യത്തെ ജിഎസ്ടി വരുമാനത്തിലും വൻ വർദ്ധനവുണ്ടായി. ഇത്തവണ 2.43 ലക്ഷം കോടി രൂപയാണ് ജിഎസ്ടി ഇനത്തിൽ സമാഹരിച്ചത്. കഴിഞ്ഞ വർഷം ഏപ്രിലിനെ അപേക്ഷിച്ച് 8.7 ശതമാനം വർദ്ധനവാണിത്. നികുതി ഘടനയിലെ സുതാര്യതയും ബിസിനസ് രംഗത്തെ ഉണർവുമാണ് നേട്ടത്തിന് ആധാരം. 