Monday, 4 May 2026

യുപിയിൽ നാല് കുട്ടികളെയും അമ്മയെയും കൊലപ്പെടുത്തിയ പ്രതി പൊലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു

യുപിയിൽ നാല് കുട്ടികളെയും അമ്മയെയും കൊലപ്പെടുത്തിയ പ്രതി പൊലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു

ലക്നൗ: നാല് കുട്ടികളെയും അമ്മയെയും കൊലപ്പെടുത്തിയ പ്രതി പൊലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. ഇന്ന് പുലർച്ചെയാണ് ഏറ്റുമുട്ടൽ നടന്നത്. യുപിയിലെ അംബേദ്കർ ന​ഗറിലാണ് സംഭവം. സംഭവത്തിൽ രണ്ട് പൊലീസ് ഉദ്യോ​ഗസ്ഥർക്കും പരിക്കേറ്റിട്ടുണ്ട്.

ഓടിരക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് വെടിയേറ്റത്. തുടർന്ന് പൊലീസിന് നേരെ പ്രതി വെടിയുതിർക്കുകയായിരുന്നു. വെടിവയ്പ്പിൽ ​ഗുരുതരമായി പരിക്കേറ്റ പ്രതി ചികിത്സയിൽ കഴിയുന്നതിനിടെയാണ് മരിച്ചത്.

മെയ് രണ്ടിനാണ് അംബേദ്​കർ ന​ഗറിൽ നാല് കുട്ടികളെ മരിച്ച നിലയിൽ കണ്ടെത്തിയത്. ആദ്യഘട്ടത്തിൽ കുട്ടികളുടെ അമ്മയെ സംശയിച്ചിരുന്നെങ്കിലും പിന്നീട് യുവതിയുടെ മൃതദേഹം ഒരു ചാലിൽ നിന്ന് കണ്ടെടുത്തിരുന്നു. തുടർന്ന് നടത്തിയ അന്വേഷണം ആമിർ എന്ന യുവാവിലേക്ക് എത്തുകയായിരുന്നു. കൊലപാതകം നടന്ന് രണ്ട് ദിവസത്തിനുള്ളിൽ തന്നെ പ്രതിയെ കണ്ടെത്തിയിരുന്നു. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഏഴാം റൗണ്ടിൽ ധര്‍മ്മടത്ത് ട്വിസ്റ്റ്! ഇവിഎം എണ്ണിത്തുടങ്ങിയ ശേഷം ആദ്യമായി പിണറായി വിജയന് ലീഡ്, വിറപ്പിച്ച് അബ്‍ദുൾ റഷീദിന്‍റെ മുന്നേറ്റം

ഏഴാം റൗണ്ടിൽ ധര്‍മ്മടത്ത് ട്വിസ്റ്റ്! ഇവിഎം എണ്ണിത്തുടങ്ങിയ ശേഷം ആദ്യമായി പിണറായി വിജയന് ലീഡ്, വിറപ്പിച്ച് അബ്‍ദുൾ റഷീദിന്‍റെ മുന്നേറ്റം

കണ്ണൂര്‍: ധര്‍മ്മടത്ത് ഇവിഎം എണ്ണി തുടങ്ങിയ ശേഷം മുഖ്യമന്ത്രി പിണറായി വിജയന് ലീഡ്. ഏഴ് റൗണ്ട് എണ്ണിക്കഴിഞ്ഞപ്പോൾ 1536 വോട്ടിന്‍റെ ലീഡാണ് പിണറായി വിജയനുള്ളത്. 38281 വോട്ട് പിണറായി വിജയന് ലഭിച്ചപ്പോൾ 36745 വോട്ടാണ് ഏഴാം റൗണ്ട് അവസാനിച്ചപ്പോൾ അബ്‍ദുൾ റഷീദിന് നേടാനായത്. നേരത്തെ, പിണറായിയുടെ വീടിരിക്കുന്ന പഞ്ചായത്തിൽ പോലും ലീഡില്ലെന്നും അബ്‍ദുൾ റഷീദ് ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചിരുന്നു.

പിണറായി വിജയനെ വിറപ്പിച്ചാണ് തുടക്കം മുതൽ അബ്ദുൾ റഷീദിന്റെ മുന്നേറ്റം. ജനങ്ങളോട് ഞാൻ രണ്ട് രണ്ട് കാര്യങ്ങളാണ് പറഞ്ഞത്. നിങ്ങളോട് കടക്ക് പുറത്ത് എന്ന് ഞാൻ പറയില്ല, നിങ്ങളൊരു ചോദ്യം ചോദിച്ചാൽ വീട്ടിൽ പോയി ചോദിക്കാൻ പറയില്ല. പകരം നിങ്ങളുടെ വീട്ടിൽ വന്ന് ആ ചോദ്യത്തിനുത്തരം നൽകാൻ ഞാൻ ബാധ്യസ്ഥനാണ് എന്ന രീതിയിലുള്ള ജനപ്രതിനിധിയായി ഞാൻ കൂടെ നിൽക്കും. പിണറായി പഞ്ചായത്തിൽ പോലും ലീഡ് നേടാൻ പിണറായിക്ക് സാധിച്ചിട്ടില്ലെന്നും അബ്ദുള്‍ റഷീദ് പറഞ്ഞു.

ആദ്യ റൗണ്ടില്‍ എല്‍ഡിഎഫ് ഭരിക്കുന്ന ചെമ്പിലോട് പഞ്ചായത്ത് എണ്ണിക്കഴിഞ്ഞപ്പോള്‍ മുതല്‍ പിണറായി വിജയന്‍ പിന്നിലായിരുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പിണറായി വിജയന്‍ ലീഡ് ചെയ്ത റൗണ്ടുകളിലാണ് യുഡിഎഫ് മുന്നില്‍ കയറിയത്. 2016 ല്‍ ധര്‍മ്മടത്ത് 87329 വോട്ടായിരുന്നു പിണറായി നേടിയത്. 2021 ല്‍ ഇത് 95522 ആക്കി ഉയര്‍ത്തിയിരുന്നു. 2011 ലും 2016 ലും മമ്പറം ദിവാകരനായിരുന്നു കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി. 2021ല്‍ സി രഘുനാഥായിരുന്നു കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ദളപതി വിജയ്‌യുടെ വീടിന് ചുറ്റും കനത്ത സുരക്ഷ; നിലയുറപ്പിച്ച് 100ഓളം പോലീസുകാർ

ദളപതി വിജയ്‌യുടെ വീടിന് ചുറ്റും കനത്ത സുരക്ഷ; നിലയുറപ്പിച്ച് 100ഓളം പോലീസുകാർ

തമിഴ്‌നാട്ടിൽ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. വിജയ്‌യുടെ (Thalapathy Vijay) പാർട്ടിയായ തമിഴഗ വെട്രി കഴകം (ടിവികെ) 93 മണ്ഡലങ്ങളിൽ മുന്നിലാണ്. ഇതിന് മറുപടിയായി, ചെന്നൈയിലെ വിജയ്‌യുടെ വസതിക്ക് പുറത്ത് കനത്ത പോലീസ് സന്നാഹം വിന്യസിച്ചിട്ടുണ്ട്. അനുയായികളുടെയും പാർട്ടി പ്രവർത്തകരുടെയും വലിയ തിരക്ക് നിയന്ത്രിക്കാൻ കനത്ത സുരക്ഷാ നടപടികൾ ഏർപ്പെടുത്തിയിട്ടുണ്ട്.

100ഓളം പോലീസുകാരാണ് നീലാങ്കരൈയിലെ വിജയ്‌യുടെ വസതിക്ക് മുന്നിൽ നിലയുറപ്പിച്ചിട്ടുള്ളത്.
വോട്ടെണ്ണൽ സമയത്ത് ക്രമസമാധാനം ഉറപ്പാക്കാൻ സമീപത്തുള്ള മറ്റ് വാഹനങ്ങളുടെ ചലനവും അധികൃതർ നിയന്ത്രിക്കുന്നു. അതേസമയം, ഡിഎംകെ സഖ്യം അപ്രതീക്ഷിതമായി മൂന്നാം സ്ഥാനത്ത് പിന്നിലാണ്., ഇത് സംസ്ഥാനത്തിന്റെ രാഷ്ട്രീയ ഭൂപ്രകൃതിയിൽ ഒരു മാറ്റത്തിന് സാധ്യതയുണ്ടെന്ന് രാഷ്ട്രീയ വിശകലന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

'ഇത്തരം ക്രൂരതയും അനീതിയും വച്ചുപൊറുപ്പിക്കില്ല'; ദളിത് വിദ്യാർത്ഥിയെ തലകീഴായി കെട്ടിതൂക്കിയതിൽ CSDS

'ഇത്തരം ക്രൂരതയും അനീതിയും വച്ചുപൊറുപ്പിക്കില്ല'; ദളിത് വിദ്യാർത്ഥിയെ തലകീഴായി കെട്ടിതൂക്കിയതിൽ CSDS

തിരുവനന്തപുരം: കൊല്ലം പുനലൂരിൽ ദളിത് വിദ്യാർത്ഥിയെ ‌ഫാനിൽ തലകീഴായി കെട്ടിതൂക്കിയ സംഭവത്തിൽ പ്രതികരിച്ച് സിഎസ്ഡിഎസ്. ഇത്തരം ക്രൂരതകൾ കേരളത്തിൽ വച്ചുപൊറുപ്പിക്കില്ലെന്നും കേസ് ഒതുക്കിതീർക്കാൻ ശ്രമം നടന്നുവെന്നും സിഎസ്ഡിഎസ് സംസ്ഥാന പ്രസിഡന്റ് കെ കെ സുരേഷ് ചൂണ്ടിക്കാട്ടി. ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് പ്രതികരണം.

ദളിത് ക്രൈസ്തവ വിഭാഗങ്ങൾക്കും അവരുടെ കുട്ടികൾക്കും നിരന്തരം കേരളത്തിൽ വർദ്ധിച്ചു വരുന്ന ഈ അനീതിക്കെതിരെ ശക്തമായി പോരാടുമെന്നും ഈ സംഭവത്തിൽ ഉത്കണ്ഠയും ആശങ്കയും രേഖപ്പെടുത്തുന്നുവെന്നും സുരേഷ് ഫെയ്സ്ബുക്കിൽ കുറിച്ചു.

പെന്തക്കോസ്ത് വിഭാഗം നടത്തുന്ന ദൈവശാസ്ത്ര പഠന കേന്ദ്രത്തിൽ മോഷണംക്കുറ്റം ആരോപിച്ചാണ് ആറാം ക്ലാസുകാരനെ ഫാനിൽ തല കീഴായി കെട്ടിത്തൂക്കാൻ ശ്രമിച്ചത്. പുനലൂർ വെട്ടിത്തിട്ടയിലെ ലിവിംഗ് വാട്ടർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് തിയോളജി ബോർഡിം​ഗ് സ്കൂളിലാണ് സംഭവം. പരാതിയെ തുടർന്ന് പുനലൂർ പൊലീസ് എഫ് ഐ ആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതിന്റെ അന്വേഷണം നടക്കുന്നതിനിടെയാണ് സിഎസ്ഡിഎസിന്റെ പ്രതികരണം. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

പിസി ജോര്‍ജിനെ കൈവിട്ട് പൂഞ്ഞാര്‍; മൂന്നാം സ്ഥാനത്ത്

പിസി ജോര്‍ജിനെ കൈവിട്ട് പൂഞ്ഞാര്‍; മൂന്നാം സ്ഥാനത്ത്

പൂഞ്ഞാര്‍: ശക്തമായ ത്രികോണ മല്‍സരം നടക്കുമെന്ന് പ്രതീക്ഷിച്ച പൂഞ്ഞാര്‍ നിയോജക മണ്ഡലത്തില്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയും മുന്‍ എംഎല്‍എയുമായ പിസി ജോര്‍ജ് മൂന്നാമത്.

ആദ്യ നാല് റൗണ്ട് പൂര്‍ത്തിയാകുമ്പോള്‍ 8474 വോട്ടുകള്‍ മാത്രമാണ് പിസി ജോര്‍ജിന് നേടാനായത്. തെരഞ്ഞെടുപ്പിന് ശേഷം വിജയിക്കുമെന്ന ഉറച്ച പ്രതീക്ഷയിലായിരുന്നു പിസി ജോര്‍ജ്.

16265 വോട്ടുമായി ഇടതുമുന്നണി സ്ഥാനാര്‍ഥി അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ ഒന്നാം സ്ഥാനത്തും 15965 വോട്ടുമായി യുഡിഎഫ് സ്ഥാനാര്‍ഥി അഡ്വ. സെബാസ്റ്റ്യന്‍ എംജെ രണ്ടാം സ്ഥാനത്തുമാണുള്ളത്.

നിലവില്‍ കേരളത്തിലാകെ ശക്തമായ ഭരണവിരുദ്ധ വികാരം നിലനില്‍ക്കുന്നതിന്റെ ലക്ഷണങ്ങളാണ് ആദ്യഘട്ടങ്ങളിലെ വോട്ടെണ്ണല്‍ ഫലം നല്‍കുന്നത്. യുഡിഎഫ് 100 ഇടത്ത് ലീഡ് ചെയ്യുമ്പോള്‍ ധര്‍മടത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കം 13 മന്ത്രിമാര്‍ തോല്‍വി അഭിമുഖീകരിക്കുകയാണ്. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

താമരശ്ശേരിയിൽ വീട്ടിലെ ക്ലോസറ്റിനകത്ത് മൂർഖൻ പാമ്പ്, വീട്ടുടമ കടിയേൽക്കാതെ രക്ഷപ്പെട്ടത് തലനാരിഴക്ക്

താമരശ്ശേരിയിൽ വീട്ടിലെ ക്ലോസറ്റിനകത്ത് മൂർഖൻ പാമ്പ്, വീട്ടുടമ കടിയേൽക്കാതെ രക്ഷപ്പെട്ടത് തലനാരിഴക്ക്

താമരശ്ശേരി: രാത്രി കിടക്കുന്നതിന് മുൻപ് ശുചിമുറിയിലെത്തിയ ഗൃഹനാഥൻ കാണുന്നത് ക്ലോസറ്റിൽ നിന്ന് പുറത്തേയ്ക്ക് വരുന്ന മൂർഖൻ പാമ്പിനെ. കോഴിക്കോട് താമരശ്ശേരിയിലാണ് സംഭവം. താമരശ്ശേരി ചാലക്കര ഫൈസലിൻ്റെ വീട്ടിലെ ശുചി മുറിയിലെ ഇന്ത്യൻ സ്റ്റൈൽ ക്ലോസറ്റിനകത്താണ് മൂർഖൻ പാമ്പിനെ കണ്ടെത്തിയത്. രാത്രി ശുചിമുറിയിൽ കയറിയ വീട്ടുടമയ്ക്ക് നേരെ മൂർഖൻ പാമ്പ് ചീറ്റിയെത്തിയതോടെ ഗൃഹനാഥൻ പുറത്തിറങ്ങി ആർആർടി സംഘത്തെ വിവരം അറിയിക്കുകയായിരുന്നു. ഒരു മണിക്കൂർ നേരത്തെ സാഹസിക പരിശ്രമത്തിന് ഒടുവിൽ പിടികൂടി. ടോയ്ലെറ്റ് സീറ്റ് ഏറെക്കുറെ പൂർണമായി പൊളിച്ച് നീക്കിയ ശേഷമാണ് മൂർഖനെ പിടികൂടാൻ സാധിച്ചത്. ശുചി മുറിയിൽ ഇരിക്കാനായി പോയ അവസരത്തിൽ പാമ്പിൻ്റെ വാൽ പുറത്തു കാണുകയായിരുന്നു. 

വീട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് ജില്ലാ ആർആർടി റസ്ക്യൂ അംഗമായ നാസർ കൈപ്പുറം സ്ഥലത്തെത്തിയെങ്കിലും ആദ്യം പാമ്പിനെ കണ്ടെത്താനായില്ല. ക്ലോസറ്റ് വെട്ടിപ്പൊളിച്ചാണ് മൂർഖൻ പാമ്പിനെ പിടികൂടിയത്.ഏതു സ്ഥലത്തും പാമ്പുകൾ കയറിപ്പറ്റാൻ സാധ്യതയുള്ളതിനാൽ സാധാരണ ക്ലോസറ്റ് ഉപയോഗിക്കുന്നവർ ഏറെ ജാഗ്രത പുലർത്തണമെന്ന് ആർ ആർ ടി അംഗം നാസർ കൈപ്പുറം പറഞ്ഞു.രാത്രി 11 മണിക്ക് പാമ്പിനെ പിടികൂടാൻ ആരംഭിച്ച ശ്രമം 12 മണി വരെ നീണ്ടുനിന്നു

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഡിഎംകെ കോട്ടയിൽ ടിവികെ തരം​ഗം; എം കെ സ്റ്റാലിനും ഉദയനിധിയും പിന്നിൽ, തമിഴ്നാട്ടിൽ ഞെട്ടിച്ച് വിജയ്; 100 കടന്ന് ലീഡ്

ഡിഎംകെ കോട്ടയിൽ ടിവികെ തരം​ഗം; എം കെ സ്റ്റാലിനും ഉദയനിധിയും പിന്നിൽ, തമിഴ്നാട്ടിൽ ഞെട്ടിച്ച് വിജയ്; 100 കടന്ന് ലീഡ്

തമിഴ്നാട്ടിൽ വോട്ടെണ്ണൽ പുരോ​ഗമിക്കുമ്പോൾ ടിവികെ മുന്നിൽ. ഞെട്ടിക്കുന്ന മുന്നേറ്റമാണ് ടിവികെ നടത്തുന്നത്. 100 സീറ്റുകളിൽ ടിവികെയും 81 സീറ്റുകളിൽ എഐഎഡിഎംകെയുമാണ് 53 സീറ്റുകളിൽ ഡിഎംകെയും ലീഡ് ചെയ്യുന്നത്. വോട്ടെണ്ണൽ പുരോ​ഗമിക്കുമ്പോൾ ഡിഎംകെ വൻ തിരിച്ചടിയാണ് നേരിടുന്നത്. മൂന്നാം സ്ഥാനത്താണ് ഡിഎംകെ. 234 മണ്ഡലങ്ങളിൽ 100  ഇടത്ത് ടിവികെ ലീഡ് ചെയ്യുന്നു

സ്റ്റാലിനും ഉദയനിധിയും 2 മന്ത്രിമാരും പിന്നിലാണ്. പെരമ്പൂരിൽ വിജയ്ക്ക് 3000 വോട്ടിന്റെ ലീഡ് ആണുള്ളത്. കൊളത്തൂരിൽ എംകെ സ്റ്റാലിൻ പിന്നിലാണ്. ഉദയനിധി സ്റ്റാലിനും പിന്നിലാണ്. ഇവിഎം എണ്ണിത്തുടങ്ങിയപ്പോൾ 700 വോട്ടിനാണ് സ്റ്റാലിൻ പിന്നിലായിരിക്കുന്നത്. ഡിഎംകെ കോട്ടയായ ചെന്നൈ ജില്ലയിൽ ടിവികെ തരംഗമാണ് ഉള്ളത്.

തിരുച്ചി ഈസ്റ്റിൽ വിജയ്ക്കാണ് നിലവിൽ ലീഡ്. 1600 വോട്ടിലാണ് ലീഡ് ചെയ്യുന്നത്.എഐഎഡിഎംകെ നേതാവ് എടപ്പാടി കെ. പളനിസ്വാമി എടപ്പാടി മണ്ഡലത്തിൽ ലീഡ് ചെയ്യുകയാണ്. ഡിഎംകെയുടെ സി. കാശിയാണ് ഇവിടെ അദ്ദേഹത്തിന്റെ എതിരാളി.

ഏപ്രിൽ 23-ന് ഒറ്റഘട്ടമായി നടന്ന തിരഞ്ഞെടുപ്പിൽ 81.5 ശതമാനമായിരുന്നു പോളിങ് ശതമാനം. 164 സീറ്റുകളിലാണ് ഡിഎംകെ സഖ്യം മത്സരിക്കുന്നത്. എഐഡിഎംകെ 167 സീറ്റിലും ജനവിധി തേടുന്നു. അതേസമയം ചെന്നെയിലെ TVK ആസ്ഥാനത്ത് സുരക്ഷ കൂട്ടി. ആരുടെയും പിന്തുണയിലാതെ സർക്കാരുണ്ടാക്കുമെന്ന് TVK വ്യക്തമാക്കി. 