Monday, 11 May 2026

'അമ്മ ഓഫീസില്‍ തൊഴില്‍ പീഡനമെന്ന് പരാതി'; ആരോപണം കുക്കു പരമേശ്വരനും ഉണ്ണി ശിവപാലിനുമെതിരെ

'അമ്മ ഓഫീസില്‍ തൊഴില്‍ പീഡനമെന്ന് പരാതി'; ആരോപണം കുക്കു പരമേശ്വരനും ഉണ്ണി ശിവപാലിനുമെതിരെ

കൊച്ചി: താരസംഘടനയായ അമ്മ(എഎംഎംഎ)യില്‍ തൊഴില്‍ പീഡനമെന്ന് പരാതി. ഓഫീസ് മാനേജറായിരുന്ന യുവതിയാണ് പരാതി നല്‍കിയത്. അമ്മ ജനറല്‍ സെക്രട്ടറി കുക്കു പരമേശ്വരന്‍, ട്രഷറര്‍ ഉണ്ണി ശിവപാല്‍ എന്നിവര്‍ക്കെതിരെയാണ് പരാതി. പരാതിയില്‍ നോര്‍ത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു. യുവതിയുടെ മൊഴി ഉടന്‍ രേഖപ്പെടുത്തും. തൊഴില്‍ പീഡനത്തിനൊപ്പം സാമ്പത്തിക തിരിമറി സംബന്ധിച്ച വ്യാജ ആരോപണവും ഉന്നയിച്ചു എന്നും യുവതി പരാതിയില്‍ പറയുന്നുണ്ട്.

കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ക്കാണ് യുവതി പരാതി നല്‍കിയത്. സംഘടനയുടെ ട്രഷററായ ഉണ്ണി ശിവപാല്‍ തന്നോട് മോശമായി പെരുമാറിയെന്നും ഇക്കാര്യം ജനറല്‍ സെക്രട്ടറിയായ കുക്കു പരമേശ്വരനോട് പറഞ്ഞപ്പോള്‍ അതില്‍ നടപടി എടുക്കുന്നതിന് പകരം ശകാരിക്കുകയും ഓഫീസില്‍ നടക്കുന്ന കാര്യം പ്രസിഡന്റായ ശ്വേതാ മേനോനെ വിളിച്ച് പറയുന്നതെന്തിനാണെന്ന് ചോദിച്ച് ഭീഷണിപ്പെടുത്തിയെന്നും യുവതി ആരോപിക്കുന്നു.

താന്‍ മാനേജറായിരുന്ന സമയത്ത് സാമ്പത്തിക തിരിമറി സംബന്ധിച്ച് വ്യാജ ആരോപണം ഉന്നയിച്ചുവെന്നും പരാതിയില്‍ പറയുന്നു. പരാതി സിറ്റി പൊലീസ് കമ്മീഷണര്‍ നോര്‍ത്ത് പൊലീസിന് കൈമാറി. പൊലീസ് കേസെടുക്കുന്നത് സംബന്ധിച്ച നടപടികളിലേക്ക് കടന്നിട്ടില്ല. യുവതിയുടെ മൊഴിയുള്‍പ്പെടെ എടുത്ത ശേഷം പരാതിയുടെ വസ്തുത ഉള്‍പ്പെടെ പരിശോധിച്ചാകും കേസെടുക്കുക. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

പ്രതിശ്രുത വരൻ ബൈക്കപകടത്തിൽ മരിച്ചു; മനംനൊന്ത് യുവതി ജീവനൊടുക്കി

പ്രതിശ്രുത വരൻ ബൈക്കപകടത്തിൽ മരിച്ചു; മനംനൊന്ത് യുവതി ജീവനൊടുക്കി

കാസർകോട്: പ്രതിശ്രുത വരൻ ബൈക്കപകടത്തിൽ മരിച്ചതിൽ മനംനൊന്ത് യുവതി ആത്മഹത്യ ചെയ്തു. കാസർകോട് കുമ്പള കിദൂർ കുണ്ടങ്കേരടുക്കയിലെ ബി. ജയാനന്ദന്റെ മകൾ പ്രഫുല്ലയാണ് ജീവനൊടുക്കിയത്. തമിഴ്‌നാട് സ്വദേശി മണിയുമായി പ്രഫുല്ലയുടെ വിവാഹം നിശ്ചയിച്ചിരുന്നു. ഇതിനിടയിലാണ് ബൈക്ക് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന മണി മരിച്ചത്.

വീട്ടിലെ ഹാളിൽ ഫാനിൽ തൂങ്ങിയ നിലയിലാണ് പ്രഫുല്ലയെ കണ്ടെത്തിയത്. നാലുമാസം മുമ്പാണ് തമിഴ്‌നാട് സ്വദേശി മണിയുമായി പ്രഫുല്ലയുടെ വിവാ​ഹം നിശ്ചയിച്ചിരുന്നത്. ഒരു മാസം മുമ്പ് ബൈക്കപകടത്തിൽ മണിക്ക് പരിക്കേറ്റിരുന്നു. കഴിഞ്ഞ ദിവസം മണി മരിക്കുകയായിരുന്നു. ഇതിൻ്റെ മനോവിഷമത്തിലാണ് വീട്ടിൽ ആരുമില്ലാതിരുന്ന സമയത്ത് യുവതി ജീവനൊടുക്കിയത്. വീട്ടുകാർ വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ പോയ സമയത്താണ് ജീവനൊടുക്കിയത്. പെൺകുട്ടിയുടെ ആത്മഹത്യാകുറിപ്പ് പൊലീസ് കണ്ടെടുത്തിട്ടുണ്ട്. മണിയുടെ സംസ്കാരം നടന്ന സ്ഥലത്ത് തന്നെയും സംസ്കരിക്കണമെന്നാണ് കുറിപ്പിലുള്ളത്. നിലവിൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി വരികയാണ്. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം കുടുംബത്തിന് നൽകും. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഇറാന്റെ നിർദേശങ്ങൾ തള്ളി ട്രംപ്; പശ്ചിമേഷ്യയിൽ യുദ്ധഭീതി ശക്തമാകുന്നു, 104 ഡോളർ കടന്ന് എണ്ണവില

ഇറാന്റെ നിർദേശങ്ങൾ തള്ളി ട്രംപ്; പശ്ചിമേഷ്യയിൽ യുദ്ധഭീതി ശക്തമാകുന്നു, 104 ഡോളർ കടന്ന് എണ്ണവില

വാഷിംഗ്‌ടൺ: ഇറാൻ കൈമാറിയ സമാധാന നിർദേശങ്ങൾ പൂർണമായും തള്ളിക്കൊണ്ട് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് രംഗത്തെത്തി. ഇറാന്റെ പ്രതികരണം തീർത്തും അസ്വീകാര്യമെന്ന് വിശേഷിപ്പിച്ച ട്രംപ്, കഴിഞ്ഞ 47 വർഷമായി ഇറാൻ അമേരിക്കയെ കളിപ്പിക്കുകയാണെന്നും ഇനിയും അത് അനുവദിക്കില്ലെന്നും വ്യക്തമാക്കി. ഇറാനെതിരെയുള്ള തുടർ നടപടികളെക്കുറിച്ച് ചർച്ച ചെയ്യാൻ ട്രംപ് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി ടെലിഫോണിൽ സംസാരിച്ചു. ചർച്ചകൾക്കുള്ള ഉത്തരവാദിത്തം തനിക്ക് മാത്രമാണെന്നും ട്രംപ് കൂട്ടിച്ചേർത്തു.

ഉപരോധങ്ങൾ പിൻവലിച്ച് ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണം ഉറപ്പാക്കണമെന്നതടക്കമുള്ള നിർദേശങ്ങളാണ് ഇറാൻ മുന്നോട്ട് വെച്ചിരുന്നത്. തങ്ങൾക്കെതിരെ ഇനി ആക്രമണം ഉണ്ടാകില്ലെന്ന് അമേരിക്ക രേഖാമൂലം ഉറപ്പ് നൽകിയാൽ യുറേനിയം സമ്പുഷ്ടീകരണം നിശ്ചിത കാലത്തേക്ക് നിർത്തിവെക്കാമെന്നും 30 ദിവസത്തിനുള്ളിൽ മരവിപ്പിച്ച ആസ്തികൾ കൈമാറി ആണവ ചർച്ചകൾ ആരംഭിക്കാമെന്നും ഇറാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. എന്നാൽ ഈ ഉപാധികൾ ഒബാമ ഭരണകാലത്തെപ്പോലെ ഇറാനെ സഹായിക്കാനേ ഉപകരിക്കൂ എന്ന നിലപാടിലാണ് ട്രംപ്.

ട്രംപിന്റെ കടുത്ത നിലപാടിനെത്തുടർന്ന് രാജ്യാന്തര വിപണിയിൽ എണ്ണവില കുത്തനെ ഉയർന്നു. ക്രൂഡ് ഓയിൽ വില ബാരലിന് 104 ഡോളർ കടന്നിരിക്കുകയാണ്. ഒരൊറ്റ ദിവസം കൊണ്ട് മൂന്ന് ശതമാനത്തിലേറെ വർധനവാണ് രേഖപ്പെടുത്തിയത്. അമേരിക്ക മുന്നോട്ട് വെച്ച 14 ഇന നിർദേശങ്ങൾക്ക് ഇറാൻ നൽകിയ മറുപടി തള്ളപ്പെട്ടതോടെ മേഖലയിൽ സംഘർഷ സാധ്യത വർധിച്ചു. തങ്ങളെ ആക്രമിച്ചാൽ ശക്തമായി ചെറുക്കുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകിയതോടെ പശ്ചിമേഷ്യ വീണ്ടും യുദ്ധഭീതിയിലായി. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഹൻ്റാ വൈറസ്: കപ്പലിലെ രണ്ട് ഇന്ത്യക്കാരും സുരക്ഷിതര്‍, ക്വാറൻ്റീനില്‍ പ്രവേശിച്ചു, യാത്രക്കാര്‍ സ്വദേശത്തേക്ക് മടങ്ങുന്നു

ഹൻ്റാ വൈറസ്: കപ്പലിലെ രണ്ട് ഇന്ത്യക്കാരും സുരക്ഷിതര്‍, ക്വാറൻ്റീനില്‍ പ്രവേശിച്ചു, യാത്രക്കാര്‍ സ്വദേശത്തേക്ക് മടങ്ങുന്നു

മഡ്രിഡ്: മാരകമായ ഹൻ്റാ വൈറസ് ബാധയെത്തുടര്‍ന്ന് മൂന്നു യാത്രക്കാര്‍ മരിച്ച എംവി ഹോണ്‍ഡിയസ് എന്ന ഡച്ച് ആഡംബരക്കപ്പല്‍ സ്പെയിനിന് കീഴിലെ കാനറി ദ്വീപില്‍ നങ്കൂരമിട്ടു. ഇന്ത്യക്കാരായ രണ്ട് ജീവനക്കാര്‍ ഉള്‍പ്പെടെ 23 രാജ്യങ്ങളില്‍ നിന്നുള്ള 149 പേരാണ് കപ്പലിലുണ്ടായിരുന്നത്. അഞ്ച് മുതല്‍ പത്ത് വരെ ആളുകളെ വഹിക്കാവുന്ന ചെറിയ ലോഞ്ച് ബോട്ടുകളിലാണ് കപ്പലില്‍ നിന്ന് ആളുകളെ തീരത്തേക്ക് എത്തിക്കുന്നത്. ഇവിടെ പരിശോധനകള്‍ക്ക് ശേഷം യാത്രക്കാരെ കര്‍ശനമായ സുരക്ഷാ പ്രോട്ടോക്കോളുകള്‍ പാലിച്ച് സ്വദേശങ്ങളിലേക്ക് അയക്കുകയാണ്.

കപ്പലിലെ രണ്ട് ഇന്ത്യക്കാരും സുരക്ഷിതരാണെന്ന് സ്‌പെയിനിലെ ഇന്ത്യന്‍ എംബസി അറിയിച്ചു. ഇവര്‍ക്ക് രോഗലക്ഷണങ്ങളൊന്നുമില്ല. കപ്പല്‍ ജീവനക്കാരായ ഇവരെ നെതര്‍ലന്‍ഡ്സില്‍ എത്തിച്ച് ക്വാറന്റീനിലേക്ക് മാറ്റിയിരിക്കുകയാണെന്നും എംബസി വ്യക്തമാക്കി. ലോകാരോഗ്യ സംഘടന നിഷ്‌കര്‍ഷിച്ച കര്‍ശനമായ പ്രോട്ടോക്കോളുകള്‍ പാലിച്ചാണ് മറ്റ് യാത്രികരെ സ്വദേശങ്ങളിലേക്ക് തിരിച്ചയക്കുന്നത്.

ഫ്രഞ്ച് സ്വദേശിയായ ഒരു യാത്രക്കാരന് രോഗലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് ഇയാള്‍ക്കൊപ്പം സ്വദേശത്തേക്ക് മടങ്ങിയ മറ്റ് അഞ്ച് യാത്രക്കാരെയും സമ്പര്‍ക്കവിലക്കിലേക്ക് മാറ്റി. ഇവരുടെ ആരോഗ്യനില തുടര്‍ച്ചയായി നിരീക്ഷിക്കുകയാണ്. മറ്റാര്‍ക്കും വൈറസ് ബാധയുടെ ലക്ഷണങ്ങളില്ലെന്ന് സ്പാനിഷ് അധികൃതര്‍, ലോകാരോഗ്യ സംഘടന, ക്രൂയിസ് കമ്പനിയായ ഓഷ്യന്‍വൈഡ് എക്‌സ്‌പെഡിഷന്‍സ് എന്നിവര്‍ പറഞ്ഞു.

മെയ് ഒന്നിനാണ് 24 ദിവസം നീളുന്ന അറ്റ്‌ലാന്റിക് ഒഡീസി എന്ന യാത്രക്കായി അര്‍ജന്റീനയില്‍ നിന്ന് കപ്പല്‍ പുറപ്പെട്ടത്. കപ്പലിലെ സഞ്ചാരികളായിരുന്ന 69ഉം 70ഉം വയസുള്ള ഡച്ച് ദമ്പതികള്‍ക്കാണ് ആദ്യമായി രോഗബാധയുണ്ടായത് എന്നാണ് കരുതുന്നത്. ഇവര്‍ ഈവര്‍ഷമാദ്യം തെക്കേ അമേരിക്കയില്‍ വിവിധയിടങ്ങളില്‍ സന്ദര്‍ശിച്ചിരുന്നു. ഇവിടെ നടത്തിയ യാത്രകള്‍ക്കിടെയാകാം ചെറുജീവികളില്‍ നിന്ന് ഹന്റാ വൈറസ് ബാധിച്ചത് എന്നാണ് നിഗമനം. ഏപ്രില്‍ ഒന്നിനാണ് ഇവര്‍ എം.വി ഹോണ്‍ഡിയസ് കപ്പലില്‍ അര്‍ജന്റീനയില്‍ നിന്ന് യൂറോപ്പിലേക്ക് തിരിച്ചത്. ഏപ്രില്‍ 11നാണ് ദമ്പതികളിലെ ഭര്‍ത്താവ് വൈറസ് ബാധയെത്തുടര്‍ന്ന് കപ്പലില്‍ മരിച്ചത്.

വൈറസ് ബാധ തിരിച്ചറിയുന്നതിന് മുമ്പ് ഏപ്രില്‍ 24ന് ആഫ്രിക്കന്‍ തീരത്തെ സെന്റ് ഹെലേന ദ്വീപില്‍ എത്തിയ കപ്പലില്‍ നിന്ന് 29 യാത്രികര്‍ ഇറങ്ങുകയും പലരും സ്വദേശത്തേക്ക് വിമാനങ്ങളില്‍ മടങ്ങുകയും ചെയ്തിരുന്നു. യൂറോപ്പ്, വടക്കേ അമേരിക്ക, എഷ്യ, ആഫ്രിക്ക എന്നിവിടങ്ങളിലെ 12 രാജ്യങ്ങളില്‍ നിന്നുള്ളവരാണ് ഇങ്ങനെ മടങ്ങിയത്. മരണകാരണം എന്താണെന്നത് സംബന്ധിച്ച് അപ്പോള്‍ വ്യക്തതയുണ്ടായിരുന്നില്ല. ഏപ്രില്‍ പകുതിയോടെ കൂടുതല്‍ യാത്രക്കാര്‍ ലക്ഷണങ്ങള്‍ കാണിക്കുകയായിരുന്നു.

കപ്പലില്‍ യാത്ര ചെയ്ത ശേഷം സ്വദേശത്തേക്ക് മടങ്ങിയ മറ്റൊരു യാത്രക്കാരി ഏപ്രില്‍ 26നാണ് വിമാനയാത്രയ്ക്കിടെ രോഗബാധിതനായി മരിച്ചത്. മെയ് രണ്ടിന് കപ്പലില്‍ മൂന്നാമത്തെ മരണവും സംഭവിച്ചു. ജര്‍മന്‍ പൗരനാണ് മരിച്ചത്. തുടര്‍ന്നാണ് കപ്പല്‍ കാനറി ദ്വീപിലടുപ്പിക്കാന്‍ തീരുമാനമായത്. ലോകാരോഗ്യ സംഘടനയുമായി ഡച്ച് അധികൃതര്‍ നടത്തിയ ചര്‍ച്ചകളിലാണ് കപ്പല്‍ കാനറി ദ്വീപില്‍ അടുപ്പിക്കാന്‍ തീരുമാനമായത്. ഇവിടെ യാത്രികര്‍ക്ക് ആവശ്യമായ ക്വാറന്റീന്‍ സൗകര്യം ഉള്‍പ്പെടെ ഒരുക്കിയിരുന്നു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കേരളത്തിൽ വി.ഡി സതീശൻ അനുകൂല വികാരം;ഹൈക്കമാന്‍ഡിന് റിപ്പോർട്ട് നൽകി ഏജന്‍സികള്‍

കേരളത്തിൽ വി.ഡി സതീശൻ അനുകൂല വികാരം;ഹൈക്കമാന്‍ഡിന് റിപ്പോർട്ട് നൽകി ഏജന്‍സികള്‍

തിരുവനന്തപുരം: കേരളത്തിൽ വി.ഡി. സതീശൻ അനുകൂല വികാരം ശക്തമെന്ന് എഐസിസി നിയോഗിച്ച ഏജൻസികളുടെ റിപ്പോർട്ട്. സംസ്ഥാനത്തെ നിലവിലെ രാഷ്ട്രീയ സാഹചര്യം വിലയിരുത്താൻ ഹൈക്കമാൻഡ് നിയോഗിച്ച ഏജൻസികളാണ് ഇതുസംബന്ധിച്ച വിവരങ്ങൾ കൈമാറിയത്. പ്രതിപക്ഷ നേതാവ് എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളിൽ ജനങ്ങൾ തൃപ്തരാണെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

വെറും എംഎൽഎമാരുടെ പിന്തുണ മാത്രം കണക്കിലെടുത്ത് നേതൃമാറ്റത്തിലോ മറ്റ് നിർണ്ണായക കാര്യങ്ങളിലോ തീരുമാനമെടുക്കുന്നത് പ്രായോഗികമല്ലെന്ന തിരിച്ചറിവിലാണ് ഹൈക്കമാൻഡ് ഇത്തരമൊരു 'ഷാഡോ ഏജൻസി'യെ ഗ്രൗണ്ട് റിപ്പോർട്ട് തയ്യാറാക്കാൻ നിയോഗിച്ചത്. താഴെത്തട്ടിൽ നടത്തിയ സർവേകൾ സതീശന്റെ ജനപ്രീതി മികച്ചതാണെന്ന് അടിവരയിടുന്നു.

റിപ്പോർട്ടിലെ ഏറ്റവും പ്രധാനപ്പെട്ട കണ്ടെത്തൽ മലബാർ മേഖലയിൽ സതീശന് ലഭിക്കുന്ന പിന്തുണയാണ്. മലബാറിലെ പല മണ്ഡലങ്ങളിലും വി.ഡി സതീശൻ അനുകൂല വികാരം ശക്തമാണെന്ന് ഏജൻസി ചൂണ്ടിക്കാട്ടുന്നു. കെ.സി വേണുഗോപാലിനെ പിന്തുണയ്ക്കുന്ന ഗ്രൂപ്പിൽപ്പെട്ട എംഎൽഎമാർക്ക് പോലും സ്വന്തം മണ്ഡലങ്ങളിൽ വലിയ തോതിലുള്ള വെല്ലുവിളികൾ നേരിടേണ്ടി വരുന്നുണ്ട്. പലയിടങ്ങളിലും പൊതുപരിപാടികളിലും സ്വീകരണ ചടങ്ങുകളിലും പങ്കെടുക്കാൻ എത്തുന്ന എംഎൽഎമാരോട്, സതീശനെ പിന്തുണയ്ക്കണമെന്ന് പ്രവർത്തകർ നേരിട്ട് ആവശ്യപ്പെടുന്ന സാഹചര്യം നിലനിൽക്കുന്നു.

എംഎൽഎമാരുടെ എണ്ണത്തിൽ ഒരുപക്ഷേ പിന്നിലാണെങ്കിൽ പോലും, ജനപിന്തുണയുടെ കാര്യത്തിൽ സതീശനെ മാറ്റിനിർത്തുന്നത് പാർട്ടിയുടെ നിലനിൽപ്പിനെ ബാധിക്കുമെന്ന സൂചനയാണ് ഏജൻസി ഹൈക്കമാൻഡിന് നൽകിയിരിക്കുന്നത്. എംഎൽഎമാർക്കിടയിലെ ഗ്രൂപ്പ് സമവാക്യങ്ങളേക്കാൾ ഉപരിയായി കേരളത്തിലെ വോട്ടർമാരുടെ വികാരം കൂടി പരിഗണിച്ചാകണം ഭാവി തീരുമാനങ്ങൾ എടുക്കേണ്ടതെന്ന് റിപ്പോർട്ട് നിർദേശിക്കുന്നു. സതീശനെ അവഗണിച്ചുകൊണ്ട് മുന്നോട്ട് പോകുന്നത് വലിയ രാഷ്ട്രീയ തിരിച്ചടിയുണ്ടാക്കുമെന്ന ഗൗരവകരമായ മുന്നറിയിപ്പും ഇതിലുണ്ട്.

അതേസമയം, മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട തർക്കങ്ങളെത്തുടർന്ന് കോൺഗ്രസിലെ ഭൂരിഭാഗം എംഎൽഎമാരും വലിയ സമ്മർദ്ദത്തിലാണ് നിലവിൽ ഉള്ളത്. തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം മണ്ഡലങ്ങളിൽ നടക്കേണ്ടിയിരുന്ന സ്വീകരണ പരിപാടികൾ പോലും സംഘടിപ്പിക്കാനാവാത്ത അവസ്ഥയിലാണ് പല ജില്ലകളിലെയും നേതാക്കൾ. സത്യപ്രതിജ്ഞയ്ക്ക് ശേഷം മാത്രം ഇത്തരം പരിപാടികൾ നടത്തിയാൽ മതിയെന്നാണ് കോഴിക്കോട്ടെ അടക്കം പല എംഎൽഎമാരും വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ അറിയിച്ചിരിക്കുന്നത്. ഒരു ദേശീയ മാധ്യമം പുറത്തുവിട്ട ചിത്രത്തിന്റെ അടിസ്ഥാനത്തിൽ എംഎൽഎമാർ ആർക്കാണ് പിന്തുണ നൽകിയത് എന്ന വിവരം പുറത്തുവന്നതാണ് ഈ പ്രതിസന്ധിക്ക് പ്രധാന കാരണം. കെ.സി. വേണുഗോപാലിനെ പിന്തുണയ്ക്കുന്ന ഗ്രൂപ്പിൽപ്പെട്ട എംഎൽഎമാർക്ക് സ്വന്തം മണ്ഡലങ്ങളിൽ വലിയ തോതിലുള്ള വെല്ലുവിളികളും വിമർശനങ്ങളും നേരിടേണ്ടി വരുന്നുണ്ട്. പൊതുപരിപാടികളിലും മറ്റും എത്തുന്ന എംഎൽഎമാരോട് സതീശനെ പിന്തുണയ്ക്കണമെന്ന് പ്രവർത്തകർ നേരിട്ട് ആവശ്യപ്പെടുന്നു.

കെ.എം. അഭിജിത്ത് അടക്കമുള്ള എംഎൽഎമാർക്ക് ഇത്തരം വാർത്തകളുടെ പേരിൽ സ്വന്തം മണ്ഡലങ്ങളിൽ വലിയ പ്രതിഷേധമാണ് നേരിടേണ്ടി വന്നത്. കെ.സി. വേണുഗോപാലിന് പിന്തുണ നൽകി എന്ന പേരിൽ ഒരു ദേശീയ പത്രത്തിൽ വന്ന ചിത്രത്തെത്തുടർന്ന് നാദാപുരത്ത് ഉൾപ്പെടെ വലിയ തോതിലുള്ള പ്രതിഷേധങ്ങൾ ഉയർന്നിരുന്നു. വാട്സ്ആപ്പിലൂടെയും ഫോൺ വിളികളിലൂടെയും പ്രവർത്തകരുടെ പ്രതിഷേധം ശക്തമായതിനെ തുടർന്ന് വരും ദിവസങ്ങളിൽ നടക്കേണ്ടിയിരുന്ന സ്വീകരണ പരിപാടികൾ അദ്ദേഹത്തിന് മാറ്റിവെക്കേണ്ടി വന്നു. കെ.സി. വേണുഗോപാലിനെ പിന്തുണച്ചുവെന്ന് കരുതപ്പെടുന്ന എംഎൽഎമാർക്കെതിരെ ഫേസ്ബുക്കിലും വാട്സ്ആപ്പിലും രൂക്ഷമായ പ്രതിഷേധ കുറിപ്പുകളാണ് വ്യാപകമായി പ്രചരിക്കുന്നത്. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

യുവാവ് മയക്കുമരുന്നിന് അടിമ: അഞ്ച് ലക്ഷം രൂപയ്ക്ക് ക്വട്ടേഷൻ നൽകി കൊലപ്പെടുത്തി കുടുംബം

യുവാവ് മയക്കുമരുന്നിന് അടിമ: അഞ്ച് ലക്ഷം രൂപയ്ക്ക് ക്വട്ടേഷൻ നൽകി കൊലപ്പെടുത്തി കുടുംബം

ലക്നൗ: ഉത്തർപ്രദേശിലെ അമ്രോഹയിലുള്ള നസീർപൂർ ഗ്രാമത്തിൽ ലഹരിക്ക് അടിമയായ യുവാവിനെ സ്വന്തം കുടുംബാംഗങ്ങൾ ക്വട്ടേഷൻ നൽകി കൊലപ്പെടുത്തി. മദ്യത്തിനും മയക്കുമരുന്നിനും അടിമയായിരുന്ന 32-കാരനായ ദുഷ്യന്ത് കുമാറാണ് കൊല്ലപ്പെട്ടത്. തന്റെ 60 വയസ്സായ മാതാപിതാക്കളെ ദുഷ്യന്ത് നിരന്തരം ശാരീരികമായി ഉപദ്രവിക്കുകയും അധിക്ഷേപിക്കുകയും ചെയ്തിരുന്നു. മകന്റെ ഉപദ്രവം സഹിക്കവയ്യാതെ വന്നതോടെ മാതാപിതാക്കളായ പീതം സിംഗും മായാദേവിയും സഹോദരൻ സങ്കിതും ചേർന്ന് ഇയാളെ വകവരുത്താൻ തീരുമാനിക്കുകയായിരുന്നു

ഈ പദ്ധതി നടപ്പിലാക്കാൻ ജോഗേന്ദ്ര എന്ന പ്രാദേശിക കുറ്റവാളിയെ അഞ്ച് ലക്ഷം രൂപയ്ക്കാണ് ഇവർ കരാർ ഏൽപ്പിച്ചത്. ക്വട്ടേഷൻ സംഘത്തിന് മുൻകൂർ പണം നൽകാനായി അമ്മ മായാദേവി തന്റെ സ്വർണ്ണാഭരണങ്ങൾ 55,000 രൂപയ്ക്ക് വിൽക്കുകയും ചെയ്തു. കഴിഞ്ഞ വെള്ളിയാഴ്ച രാത്രി, സഹോദരൻ സങ്കിതും ജോഗേന്ദ്രയും മറ്റ് ചില കൂട്ടാളികളും ചേർന്ന് ദുഷ്യന്തിനെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ ശേഷം വനപ്രദേശത്തെ വരണ്ട കനാലിൽ മൃതദേഹം ഉപേക്ഷിച്ചു. ശനിയാഴ്ച രാവിലെയാണ് മൃതദേഹം പോലീസ് കണ്ടെടുത്തത് 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

വിവാഹവിരുന്നിനിടെ ചിക്കൻ ലെഗ് പീസിനെച്ചൊല്ലിയുള്ള കൂട്ടത്തല്ല് കൊലപാതകത്തിൽ കലാശിച്ചു

വിവാഹവിരുന്നിനിടെ ചിക്കൻ ലെഗ് പീസിനെച്ചൊല്ലിയുള്ള കൂട്ടത്തല്ല് കൊലപാതകത്തിൽ കലാശിച്ചു

ലക്നൗ: ഉത്തർപ്രദേശിലെ ഗോരഖ്പൂരിൽ വിവാഹവിരുന്നിനിടെയുണ്ടായ തർക്കം കൊലപാതകത്തിൽ കലാശിച്ചു. ചിക്കൻ ലെഗ് പീസ് ലഭിക്കാത്തതിനെച്ചൊല്ലിയുണ്ടായ നിസ്സാര കലഹം ഒടുവിൽ ഒരു യുവാവിന്റെ ജീവനെടുക്കുന്ന ഘട്ടത്തിലേക്ക് നീങ്ങുകയായിരുന്നു. ഷാപൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ വെള്ളിയാഴ്ച രാത്രിയാണ് സംഭവം നടന്നത്.

മുനിസിപ്പൽ ജീവനക്കാരന്റെ മകളുടെ വിവാഹച്ചടങ്ങിനിടെ ഡിജെ ഗാനങ്ങൾ പാടുന്നതിനെച്ചൊല്ലിയാണ് ആദ്യം തർക്കം തുടങ്ങിയത്. പിന്നീട് അത്താഴസമയത്ത് ഒരു അതിഥിക്ക് ചിക്കൻ ലെഗ് പീസ് ലഭിക്കാത്തതിനെച്ചൊല്ലി വാക്കേറ്റം രൂക്ഷമായി. തർക്കം കൈവിട്ടുപോയതോടെ ഇരുവിഭാഗവും കല്ലുകൾ, ബെൽറ്റുകൾ, മുളവടികൾ, വാളുകൾ എന്നിവയുമായി പരസ്പരം ഏറ്റുമുട്ടി. ഇതോടെ വിവാഹവേദി നിമിഷനേരം കൊണ്ട് ഒരു യുദ്ധക്കളമായി മാറി. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഒളിഞ്ഞിരിക്കുന്ന അപകടം അറിയാതെ കോതമംഗലം പുഴയിലെത്തി രണ്ടാഴ്ചയ്ക്കിടെ മരിച്ചത് 7 വിദ്യാർത്ഥികൾ

ഒളിഞ്ഞിരിക്കുന്ന അപകടം അറിയാതെ കോതമംഗലം പുഴയിലെത്തി രണ്ടാഴ്ചയ്ക്കിടെ മരിച്ചത് 7 വിദ്യാർത്ഥികൾ

കോതമം​ഗലം: വടാട്ടുപാറയ്ക്ക് സമീപമുള്ള പലവൻപടി മണൽക്കടവ് ഭാഗം സന്ദർശകർക്ക് വീണ്ടും മരണക്കെണിയാവുന്നു. രണ്ടാഴ്ചക്കിടെ ഈ പുഴയിലെത്തി മരിച്ചത് 7 വിദ്യാർത്ഥികളാണ്. ഞായറാഴ്ച മൂന്ന് കോളേജ് വിദ്യാർത്ഥികൾ മുങ്ങിമരിച്ചതോടെ, ഈ പ്രദേശത്തെ അപകടാവസ്ഥയെക്കുറിച്ചുള്ള ആശങ്ക വീണ്ടും ശക്തമായി. 2010-ന് ശേഷം ഈ ഭാഗത്ത് മാത്രം പുഴയിൽ വീണ് മരിച്ചവരുടെ എണ്ണം 20 ആയി ഉയർന്നു. ഇതിൽ ഭൂരിഭാഗവും വിനോദയാത്രയ്ക്കെത്തുന്ന കോളേജ് വിദ്യാർത്ഥികളാണ്.

പുറമെ നോക്കിയാൽ പുഴ ശാന്തമാണെന്ന് തോന്നുമെങ്കിലും അടിത്തട്ടിലെ ചതിക്കുഴികളാണ് അപകടമുണ്ടാക്കുന്നത്. ഇടമലയാർ അണക്കെട്ടിൽ നിന്ന് വൈദ്യുതി ഉത്പാദനത്തിന് ശേഷം പുറത്തേക്ക് വിടുന്ന വെള്ളത്തിന്റെ അതിശക്തമായ അടിയൊഴുക്കും അപ്രതീക്ഷിതമായ ചുഴികളുമാണ് ഇവിടത്തെ വില്ലൻ. പുഴയുടെ അടിത്തട്ട് വ്യക്തമായി കാണാൻ കഴിയുന്നത് സഞ്ചാരികളെ ആകർഷിക്കുമെങ്കിലും, ഇറങ്ങുന്നവർ കാണാക്കയങ്ങളിലും ചുഴികളിലും പെട്ട് നിമിഷങ്ങൾക്കുള്ളിൽ മുങ്ങിത്താഴുകയാണ് പതിവ്.

ഏപ്രിൽ, മെയ് മാസങ്ങളിലെ മധ്യവേനൽ അവധിക്കാലത്താണ് ഇവിടെ അപകടങ്ങൾ ഏറെയും സംഭവിക്കുന്നത്. കഴിഞ്ഞ വർഷം ആലുവ സ്വദേശികളായ അമ്മാവനും മരുമകനും ഇവിടെ മുങ്ങിമരിച്ചിരുന്നു. രണ്ടാഴ്ച മുൻപും ഇതേ പുഴയുടെ അസമന്നൂർ ഭാഗത്ത് മൂന്ന് നഴ്സിങ് കോളേജ് വിദ്യാർഥികൾ ഒഴുക്കിൽപ്പെട്ട് മരിച്ചിരുന്നു. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

'സ്വര്‍ണം വാങ്ങരുത്': പ്രധാനമന്ത്രിയുടെ ആഹ്വാനത്തിന് പിന്നാലെ ഇളകി മറിഞ്ഞ് വിപണി; ജ്വല്ലറി ഓഹരികളില്‍ വന്‍ ഇടിവ്

'സ്വര്‍ണം വാങ്ങരുത്': പ്രധാനമന്ത്രിയുടെ ആഹ്വാനത്തിന് പിന്നാലെ ഇളകി മറിഞ്ഞ് വിപണി; ജ്വല്ലറി ഓഹരികളില്‍ വന്‍ ഇടിവ്

വിവാഹ ആവശ്യങ്ങള്‍ക്കായി ഒരു വര്‍ഷത്തേക്ക് സ്വര്‍ണം വാങ്ങുന്നത് ഒഴിവാക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനത്തിന് പിന്നാലെ ഓഹരി വിപണിയില്‍ ജ്വല്ലറി ഓഹരികള്‍ക്ക് വന്‍ തിരിച്ചടി. പ്രമുഖ കമ്പനിയായ ടൈറ്റന്റെ ഓഹരി വില ഇന്ന് വ്യാപാരത്തിനിടെ 6 ശതമാനത്തിലധികം ഇടിഞ്ഞു. ടൈറ്റനെ കൂടാതെ കല്യാണ്‍ ജ്വല്ലേഴ്‌സ്, സെന്‍കോ ഗോള്‍ഡ് തുടങ്ങിയ പ്രമുഖ ഓഹരികളുടെ വിലയിലും പത്ത് ശതമാനത്തോളം ഇടിവ് രേഖപ്പെടുത്തി.

എന്താണ് വിപണിയില്‍ സംഭവിച്ചത്?

ആഗോള സാമ്പത്തിക പ്രതിസന്ധിയും വിദേശനാണ്യ ശേഖരത്തിലെ കുറവും ചൂണ്ടിക്കാട്ടിയാണ് സ്വര്‍ണം വാങ്ങുന്നത് നിയന്ത്രിക്കാന്‍ പ്രധാനമന്ത്രി ജനങ്ങളോട് അഭ്യര്‍ത്ഥിച്ചത്. ഇതോടെ സ്വര്‍ണത്തിന്റെ ഡിമാന്‍ഡ് കുറയുമെന്ന ഭയത്തിലാണ് നിക്ഷേപകര്‍ കൂട്ടത്തോടെ ഓഹരികള്‍ വിറ്റഴിച്ചത്. കല്യാണ്‍ ജ്വല്ലേഴ്‌സ് ഓഹരികളില്‍ 8 ശതമാനത്തോളം ഇടിവുണ്ടായി. വ്യാപാരത്തിന്റെ ഒരു ഘട്ടത്തില്‍ ടൈറ്റന്‍ ഓഹരി വില 6.28% ഇടിഞ്ഞ് 4,230 രൂപയിലെത്തി. ഏറ്റവും വലിയ തിരിച്ചടി നേരിട്ടത് സെന്‍കോ ഗോള്‍ഡിനാണ്. ഓഹരി വില ഏകദേശം 9% ഇടിഞ്ഞു.

പ്രധാനമന്ത്രിയുടെ വാക്കുകള്‍; സാമ്പത്തിക കാരണങ്ങള്‍

ക്രൂഡ് ഓയില്‍ വില വര്‍ദ്ധിക്കുന്നതും വിദേശനാണ്യ ശേഖരത്തില്‍ ഉണ്ടാകുന്ന കുറവുമാണ്് പ്രധാനമന്ത്രിയുടെ പരാമര്‍ശങ്ങള്‍ക്ക് പിന്നിലെ പ്രധാന കാരണങ്ങള്‍. ഇന്ത്യ സ്വര്‍ണവും ക്രൂഡ് ഓയിലും ഇറക്കുമതി ചെയ്യുന്നത് അമേരിക്കന്‍ ഡോളര്‍ നല്‍കിയാണ്. സ്വര്‍ണം വാങ്ങുന്നത് കൂടുമ്പോള്‍ രാജ്യത്തെ ഡോളര്‍ ശേഖരം വന്‍തോതില്‍ കുറയും. ഇത് ഇന്ത്യന്‍ രൂപയുടെ മൂല്യത്തെ ബാധിക്കും.പശ്ചിമേഷ്യയിലെ സംഘര്‍ഷങ്ങളും ഹോര്‍മുസ് കടലിടുക്കിലെ തടസ്സങ്ങളും കാരണം ഇന്ധന വില കൂടാന്‍ സാധ്യതയുണ്ട്. ഈ പശ്ചാത്തലത്തില്‍ ഇന്ധന ഉപയോഗം കുറയ്ക്കാനും സ്വര്‍ണം വാങ്ങുന്നത് ഒരു വര്‍ഷത്തേക്ക് നീട്ടിവെക്കാനുമാണ് മോദി ആവശ്യപ്പെട്ടത്. 2026 സാമ്പത്തിക വര്‍ഷത്തില്‍ പ്രതിമാസം ശരാശരി 60 ടണ്‍ സ്വര്‍ണമാണ് ഇന്ത്യ ഇറക്കുമതി ചെയ്യുന്നത്. ഇതിനായി ഏകദേശം 600 കോടി ഡോളറാണ് രാജ്യം ചിലവിടുന്നത്. 