കോതമംഗലം: വടാട്ടുപാറയ്ക്ക് സമീപമുള്ള പലവൻപടി മണൽക്കടവ് ഭാഗം സന്ദർശകർക്ക് വീണ്ടും മരണക്കെണിയാവുന്നു. രണ്ടാഴ്ചക്കിടെ ഈ പുഴയിലെത്തി മരിച്ചത് 7 വിദ്യാർത്ഥികളാണ്. ഞായറാഴ്ച മൂന്ന് കോളേജ് വിദ്യാർത്ഥികൾ മുങ്ങിമരിച്ചതോടെ, ഈ പ്രദേശത്തെ അപകടാവസ്ഥയെക്കുറിച്ചുള്ള ആശങ്ക വീണ്ടും ശക്തമായി. 2010-ന് ശേഷം ഈ ഭാഗത്ത് മാത്രം പുഴയിൽ വീണ് മരിച്ചവരുടെ എണ്ണം 20 ആയി ഉയർന്നു. ഇതിൽ ഭൂരിഭാഗവും വിനോദയാത്രയ്ക്കെത്തുന്ന കോളേജ് വിദ്യാർത്ഥികളാണ്.
പുറമെ നോക്കിയാൽ പുഴ ശാന്തമാണെന്ന് തോന്നുമെങ്കിലും അടിത്തട്ടിലെ ചതിക്കുഴികളാണ് അപകടമുണ്ടാക്കുന്നത്. ഇടമലയാർ അണക്കെട്ടിൽ നിന്ന് വൈദ്യുതി ഉത്പാദനത്തിന് ശേഷം പുറത്തേക്ക് വിടുന്ന വെള്ളത്തിന്റെ അതിശക്തമായ അടിയൊഴുക്കും അപ്രതീക്ഷിതമായ ചുഴികളുമാണ് ഇവിടത്തെ വില്ലൻ. പുഴയുടെ അടിത്തട്ട് വ്യക്തമായി കാണാൻ കഴിയുന്നത് സഞ്ചാരികളെ ആകർഷിക്കുമെങ്കിലും, ഇറങ്ങുന്നവർ കാണാക്കയങ്ങളിലും ചുഴികളിലും പെട്ട് നിമിഷങ്ങൾക്കുള്ളിൽ മുങ്ങിത്താഴുകയാണ് പതിവ്.
ഏപ്രിൽ, മെയ് മാസങ്ങളിലെ മധ്യവേനൽ അവധിക്കാലത്താണ് ഇവിടെ അപകടങ്ങൾ ഏറെയും സംഭവിക്കുന്നത്. കഴിഞ്ഞ വർഷം ആലുവ സ്വദേശികളായ അമ്മാവനും മരുമകനും ഇവിടെ മുങ്ങിമരിച്ചിരുന്നു. രണ്ടാഴ്ച മുൻപും ഇതേ പുഴയുടെ അസമന്നൂർ ഭാഗത്ത് മൂന്ന് നഴ്സിങ് കോളേജ് വിദ്യാർഥികൾ ഒഴുക്കിൽപ്പെട്ട് മരിച്ചിരുന്നു.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക






0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.