Saturday, 16 May 2026

വീണ്ടും അനുനയ നീക്കം; രമേശ് ചെന്നിത്തലയെ കാണാൻ വീട്ടിലെത്തി വി ഡി സതീശന്‍

വീണ്ടും അനുനയ നീക്കം; രമേശ് ചെന്നിത്തലയെ കാണാൻ വീട്ടിലെത്തി വി ഡി സതീശന്‍

തിരുവനന്തപുരം: നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന്‍ വീണ്ടും രമേശ് ചെന്നിത്തലയെ കാണാനെത്തി. ജ്യോതികുമാര്‍ ചാമക്കാല, അന്‍വര്‍ സാദത്ത്, അബിന്‍ വര്‍ക്കി, ജോസഫ് വാഴക്കൻ ഉള്‍പ്പെടെയുള്ളവര്‍ ചെന്നിത്തലയുടെ വസതിയിലുണ്ടായിരുന്നു.

അനുനയ നീക്കങ്ങളിൽ അയയാതെ ഇടഞ്ഞുതന്നെ നിൽക്കുകയാണ് രമേശ് ചെന്നിത്തല. തന്നെ പരിഗണിച്ചില്ലെങ്കിലും കൂടെ നിന്നവരെ അവഗണിക്കരുതെന്ന നിലപാടിലാണ് അദ്ദേഹം. മുതിര്‍ന്ന എംഎല്‍എമാരെ പരിഗണിക്കാതെ മന്ത്രിസഭയിലേക്ക് ഇല്ലെന്നാണ് ചെന്നിത്തലയുടെ നിലപാട്.

അന്‍വര്‍ സാദത്ത്, ഐസി ബാലകൃഷ്ണന്‍ എന്നിവരെ പരിഗണിക്കണമെന്നായിരുന്നു ആവശ്യം. ടി ജെ വിനോദ്, ജ്യോതികുമാര്‍ ചാമക്കാല എന്നിവരെയും പരിഗണിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. ഇവര്‍ മുതിര്‍ന്ന എംഎല്‍എമാരാണെന്നും ഒഴിവാക്കാന്‍ അനുവദിക്കില്ലെന്നുമുള്ള നിലപാടിലാണ് രമേശ് ചെന്നിത്തല. മുതിര്‍ന്ന എംഎല്‍എമാരെ ഒഴിവാക്കുന്നത് അനൗചിത്യമാണെന്നും ചെന്നിത്തല പറഞ്ഞിരുന്നു.

മുഖ്യമന്ത്രി പ്രഖ്യാപനത്തില്‍ അമര്‍ഷം കടുപ്പിച്ച രമേശ് ചെന്നിത്തലയെ അനുനയിപ്പിക്കാന്‍ നിര്‍ണ്ണായക നീക്കമാണ് കഴിഞ്ഞ ദിവസം ഹൈക്കമാന്‍ഡ് നടത്തിയത്. കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി രമേശ് ചെന്നിത്തലയുടെ വഴുതക്കാട്ടെ വസതിയിലെത്തിയിരുന്നു. ആഭ്യന്തര വകുപ്പ് വേണമെന്ന ആവശ്യത്തിലുറച്ച് നിൽക്കുകയായിരുന്നു രമേശ് ചെന്നിത്തല.

 ചെന്നിത്തലയെ കഴിഞ്ഞ ദിവസവും വി ഡി സതീശൻ വീട്ടിലെത്തി കണ്ടിരുന്നു. മന്ത്രിസഭയിൽ അംഗമാകണമെന്ന് സതീശൻ ചെന്നിത്തലയോട് അഭ്യർത്ഥിച്ചിരുന്നു. ആഭ്യന്തര വകുപ്പ് തന്നെ വേണമെന്ന് ചെന്നിത്തല നിലപാടെടുക്കുകയും ചെയ്തു. നേരത്തെ ഉമ്മൻചാണ്ടി മന്ത്രിസഭയിൽ ആഭ്യന്തരവകുപ്പാണ് ചെന്നിത്തല കൈകാര്യം ചെയ്തിരുന്നത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

500 കോടി ഡോളർ യുഎഇ ഇന്ത്യയിൽ നിക്ഷേപിക്കും; മണിക്കൂറുകൾ മാത്രം നീണ്ട മോദിയുടെ സന്ദർശനം, പിറന്നത് നിർണായക കരാറുകൾ

500 കോടി ഡോളർ യുഎഇ ഇന്ത്യയിൽ നിക്ഷേപിക്കും; മണിക്കൂറുകൾ മാത്രം നീണ്ട മോദിയുടെ സന്ദർശനം, പിറന്നത് നിർണായക കരാറുകൾ

അബുദാബി: മിസ്റ്റർ പ്രൈം മിനിസ്റ്റർ, നിങ്ങളുടെ രണ്ടാമത്തെ വീടായ യുഎഇയിലേക്ക് സ്വാഗതം…കഴിഞ്ഞ ദിവസം അബുദാബിയിലെത്തിയ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ യുഎഇ സ്വാഗതം ചെയ്തത് ഇങ്ങനെയാണ്. യുഎഇ തന്‍റെ രണ്ടാം വീടാണെന്ന് മോദിയും പറഞ്ഞു. യുഎഇ പ്രസിഡന്‍റിനെ എന്‍റെ പ്രിയപ്പെട്ട സഹോദരൻ എന്നാണ് മോദി അഭിസംബോധന ചെയ്തത്. പശ്ചിമേഷ്യയിലെ സംഘർഷ സാഹചര്യത്തിലും ഇരുരാജ്യങ്ങളും തമ്മിലുള്ള അചഞ്ചലമായ സൗഹൃദം ഉറക്കെ പ്രഖ്യാപിക്കുന്നതായിരുന്നു മോദിയുടെ എട്ടാമത് യുഎഇ സന്ദർശനം. പ്രതിസന്ധി ഘട്ടങ്ങളിലും യുഎഇയിലെ ഇന്ത്യൻ സമൂഹത്തെ സ്വന്തം കുടുംബാംഗങ്ങളെപ്പോലെ പരിപാലിക്കുന്നതിനും സംരക്ഷിക്കുന്നതിനും യുഎഇ സർക്കാരിനോടും രാജകുടുംബത്തോടും പ്രധാനമന്ത്രി കടപ്പാട് അറിയിച്ചു. മോദിയുടെ കഴിഞ്ഞ ദിവസത്തെ യുഎഇ സന്ദർശനത്തോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള ചരിത്രപരമായ ബന്ധം കൂടുതൽ ശക്തിപ്പെടുകയാണ്.

വൻ വരവേൽപ്പാണ് യുഎഇ മോദിക്കായി ഒരുക്കിയത്. യുഎഇയുടെ വ്യോമാതിർത്തിയിലേക്ക് പ്രവേശിച്ച പ്രധാനമന്ത്രിയുടെ 'എയർ ഇന്ത്യ വൺ'വിമാനത്തിന് അകമ്പടിയായി യുഎഇയുടെ എഫ്-16 ബ്ലോക്ക് 60 'ഡെസേർട്ട് ഫാൽക്കൺ' യുദ്ധവിമാനങ്ങൾ പറന്നു. മോദിയുടെ വിമാനത്തിന് യുഎഇയുടെ യുദ്ധവിമാനങ്ങൾ അകമ്പടി നൽകുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമായി. വിമാനമിറങ്ങിയ നരേന്ദ്ര മോദിയെ യുഎഇ പ്രസിഡന്‍റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ആലിംഗനം ചെയ്ത് സ്വീകരിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള ഊഷ്മളമായ ബന്ധം ഊട്ടിയുറപ്പിച്ച സന്ദര്‍ശനം.

അബുദാബിയിലെത്തിയ മോദി ഏതാനും മണിക്കൂറുകള്‍ മാത്രമാണ് അവിടെ ചെലവഴിച്ചത്. എങ്കിലും ഔദ്യോഗിക സന്ദർശനം പൂർത്തിയാക്കി മോദി മടങ്ങുമ്പോള്‍ നിരവധി നി‍ർണായക കരാറുകളിലാണ് ഇന്ത്യയും യുഎഇയും ഒപ്പുവെച്ചിരിക്കുന്നത്. പശ്ചിമേഷ്യയിൽ സംഘ‍ർഷം തുടരുന്പോൾ ഊർജ, സാങ്കേതിക മേഖലകളിൽ മികച്ച സഹകരണം ഉറപ്പാക്കാൻ ഇന്ത്യയും യുഎഇയും കൈകോർക്കുകയാണ്. ഇന്ത്യയിലെ പെട്രോളിയം കരുതൽ ശേഖരം ഉയർത്താൻ യുഎഇയുടെ അഡ്നോക്കുമായി കരാർ രൂപീകരിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യുഎഇ സന്ദർശനത്തിൽ ധാരണയായി. യുഎഇക്ക് നേരെയുണ്ടായ ആക്രമണങ്ങളെ അപലപിച്ച പ്രധാനമന്ത്രി, പരമാധികാരവും സുരക്ഷയും ഉറപ്പാക്കാനുള്ള യുഎഇയുടെയും മേഖലയുടെയും ശ്രമങ്ങൾക്ക് തോളോട് തോൾ ചേർന്ന് ഒപ്പമുണ്ടാകുമെന്ന് ഉറപ്പുനൽകി. ലോകത്തെ പ്രധാന വ്യാപാര പാതയായ ഹോർമുസ് കടലിടുക്ക് തടസ്സമില്ലാതെ തുറന്നുനൽകേണ്ടത് അത്യാവശ്യമാണെന്ന് മോദി പറഞ്ഞു. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

വിഐപി സംസ്‌കാരത്തിന് മാറ്റമോ?; തന്റെ ഓഫീസ് കസേരയിലെ വെള്ള ടവല്‍ നീക്കം ചെയ്ത് ജോസഫ് വിജയ്

വിഐപി സംസ്‌കാരത്തിന് മാറ്റമോ?; തന്റെ ഓഫീസ് കസേരയിലെ വെള്ള ടവല്‍ നീക്കം ചെയ്ത് ജോസഫ് വിജയ്

ചെന്നൈ: തന്റെ ഓഫീസ് കസേരയിലെ വെള്ള ടവല്‍ നീക്കം ചെയ്ത് തമിഴ്‌നാട് മുഖ്യമന്ത്രി ജോസഫ് വിജയ്. മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ഔദ്യോഗിക ഹാന്‍ഡിലില്‍ പോസ്റ്റ് ചെയ്ത ചിത്രങ്ങളാണ് ഇത് വ്യക്തമാക്കുന്നത്. സര്‍ക്കാര്‍ ഓഫീസുകളിലെ വിഐപി കസേരകളില്‍ ദീര്‍ഘകാലമായി തുടരുന്ന രീതിയാണിത്. ഇത് അവസാനിപ്പിക്കണമെന്ന് കാലാവസ്ഥാ പ്രവര്‍ത്തകയായ പതിനാലുകാരി ലിസി പ്രിയ കംഗുജം മുഖ്യമന്ത്രിയോട് അഭ്യര്‍ത്ഥിച്ചതിന് പിന്നാലെയാണ് മാറ്റമെന്നതും ശ്രദ്ധേയമാണ്.

ഇത് ഇന്ത്യയുടെ സംസ്‌കാരമല്ലെന്നും മുഖ്യമന്ത്രിമാര്‍ ഇന്ത്യയിലെ വിഐപിമാരാണെന്ന കാര്യം എല്ലാവര്‍ക്കും അറിയാമെന്നും ലിസി, വിജയ് വെള്ള ടവല്‍ വിരിയുള്ള കസേരയില്‍ ഇരിക്കുന്ന ചിത്രം പങ്കുവെച്ച് എക്‌സില്‍ കുറിച്ചിരുന്നു. മന്ത്രിമാര്‍ മുതല്‍ താഴെത്തട്ടിലുള്ള ഉദ്യോഗസ്ഥര്‍ വരെയുള്ളവരുടെ കസേരയില്‍ ഇത്തരം വെള്ള ടവല്‍ കാണാമെന്നും വിജയ്ക്ക് ഇക്കാര്യത്തില്‍ മാറ്റത്തിന് തുടക്കം കുറിക്കാന്‍ കഴിയുമെന്നും ലിസി കുറിച്ചിരുന്നു.

മെയ് 14 ന്, സെക്രട്ടേറിയറ്റില്‍ നടന്ന വ്യവസായ-വാണിജ്യ വകുപ്പിന്റെ അവലോകന യോഗത്തിലെ ചിത്രങ്ങള്‍, പരമ്പരാഗത വെളുത്ത തൂവാല കൊണ്ട് മൂടിയ കസേരയില്‍ വിജയ് ഇരിക്കുന്നതായിരുന്നു. എന്നാല്‍ വെള്ളിയാഴ്ച ട്രാക്ടര്‍ നിര്‍മാതാക്കളായ ടാഫെയുടെ ചെയര്‍പേഴ്സണും മാനേജിംഗ് ഡയറക്ടറുമായ മല്ലിക ശ്രീനിവാസനും വൈസ് ചെയര്‍പേഴ്സണ്‍ ഡോ. ലക്ഷ്മി വേണുവുമായുള്ള കൂടിക്കാഴ്ചയുടെ ചിത്രങ്ങള്‍ പുറത്തുവന്നപ്പോള്‍ മുഖ്യമന്ത്രിയുടെ കസേരയില്‍ നിന്ന് ടവല്‍ നീക്കം ചെയ്തിരുന്നു. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കവടിയാർ വാഹനാപകടം: ചികിത്സയിലായിരുന്ന ആഷിക്കും മരിച്ചു, അപകടം നടന്നത് കഴിഞ്ഞ വെള്ളിയാഴ്ച

കവടിയാർ വാഹനാപകടം: ചികിത്സയിലായിരുന്ന ആഷിക്കും മരിച്ചു, അപകടം നടന്നത് കഴിഞ്ഞ വെള്ളിയാഴ്ച

തിരുവനന്തപുരം: കവടിയാർ വാഹനാപകടത്തിൽ ചികിത്സയിലായിരുന്ന ആഷിക്കും മരിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു ആഷിക്ക്. ഇന്ന് രാവിലെ ആറരയ്ക്കാണ് മരണം സ്ഥിരീകരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് കവടിയാറിൽ വെച്ച് കാറിടിച്ച് ആഷിക്കിനും ഭാര്യ നൗഷിജയ്ക്കും ​ഗുരുതരമായി പരിക്കേറ്റത്. നൗഷിജ വെള്ളിയാഴ്ച മരിച്ചിരുന്നു. നിയന്ത്രണം തെറ്റിയെത്തിയ കാര്‍ ഫുട്പാത്തിലേക്ക് പാഞ്ഞുകയറി, കാൽനടയാത്രക്കാരായിരുന്ന ആഷിക്കിനെയും നൗഷിജയെയും ഇടിച്ചു തെറിപ്പിക്കുകയായിരുന്നു

ഇവരെ ഇടിച്ചു തെറിപ്പിച്ച കാര്‍ രണ്ടു കാറുകളിലും ഒരു ബൈക്കിലും ഇടിച്ച് അപകടമുണ്ടാക്കിയിരുന്നു. രക്ത സമ്മര്‍ദ്ദം കുറഞ്ഞതാണ് വാഹനത്തിന്‍റെ നിയന്ത്രണം നഷ്ടപ്പെടാൻ കാരണമെന്നാണ് കാര്‍ ഓടിച്ചിരുന്ന കുറവൻകോണം സ്വദേശി മോഹൻ തോമസ് പൊലീസ് നൽകിയ മൊഴി. കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ പത്തരയ്ക്കാണ് അപകടമുണ്ടായത്. 

കുറവൻകോണത്ത് നിന്ന് കവടിയാറിലേയ്ക്ക് വരികയായിരുന്ന കാറാണ് അമിത വേഗത്തിലെത്തി ഫുട്പാത്തിലേയ്ക്ക് ഇടിച്ചു കയറിയത്. നൗഷിജയെയും ആഷിക്കിനെയും ഇടിച്ചു തെറിപ്പിച്ച കാര്‍ സമീപത്തു കൂടി നടന്നു പോവുകയായിരുന്ന ബംഗാള്‍ സ്വദേശി അലി അക്ബറിനെയും ഇടിച്ചു തെറിപ്പിച്ചു. പിന്നീട് ഒരു ബൈക്കിലും രണ്ടു കാറുകളിലും ഇടിച്ചു. നിതീഷ് എന്നയാള്‍ ഓടിച്ചിരുന്ന കാറിൽ ഇടിച്ച ശേഷമാണ് നിയന്ത്രണം വിട്ടെത്തിയ കാര്‍ നിര്‍ത്തിയത്. നിതീഷിനും പരിക്കേറ്റിരുന്നു. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

15,00,000 ചികിത്സക്ക് ചിലവ്, ഇന്‍ഷുറന്‍സിന് അര്‍ഹതയില്ലെന്ന് കമ്പനി; ഒടുവിൽ കോടതിയിടപെടൽ, 5,35,000 അനുവദിച്ചു

15,00,000 ചികിത്സക്ക് ചിലവ്, ഇന്‍ഷുറന്‍സിന് അര്‍ഹതയില്ലെന്ന് കമ്പനി; ഒടുവിൽ കോടതിയിടപെടൽ, 5,35,000 അനുവദിച്ചു

മലപ്പുറം: കരള്‍ സംബന്ധമായ ചികിത്സ നടത്തിയയാള്‍ക്ക് ഇന്‍ഷുറന്‍സ് തുക അനുവദിക്കാത്ത സംഭവത്തില്‍ ഇന്‍ഷുറന്‍സ് കമ്പനി 5,35,000 രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ജില്ലാ ഉപഭോക്ത്യ കമീഷന്‍. താനാളൂര്‍ സ്വദേശി സ്റ്റാര്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് കമ്പനിക്കെതിരെ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കമീഷന്‍ വിധി. പരാതിക്കാരന്റെ പേരില്‍ രണ്ട് ഇന്‍ഷുറന്‍സ് പോളിസിയാണുണ്ടായിരുന്നത്.

ആലുവ രാജഗിരി ആശുപത്രിയില്‍ കരള്‍സംബന്ധമായ ചികിത്സ നടത്തിയതിന് 15,00,000 രൂപ ചെലവായെന്നും ആയത് അനുവദിക്കണമെന്നും പരാതിക്കാരന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ രോഗകാരണം അമിതമായ ആല്‍ക്കഹോള്‍ ഉപയോഗമാണെന്നും വ്യവസ്ഥപ്രകാരം ഇന്‍ഷുറന്‍സിന് അര്‍ഹതയില്ലെന്നും കമ്പനി അറിയിച്ചു. തുടര്‍ന്നാണ് ഉപഭോക്ത കമീഷനില്‍ പരാതി നല്‍കിയത്. 15 ലക്ഷത്തിലധികം രൂപ ചികിത്സക്ക് വേണ്ടി വന്നതിനാല്‍ ഇന്‍ഷുറന്‍സ് തുക അനുവദിക്കണമെന്നാണ് പരാതിയില്‍ ആവശ്യപ്പെട്ടത്. 

രേഖകള്‍ പരിശോധിച്ച കമീഷന്‍ രോഗ കാരണം ആല്‍ക്കഹോളിസമല്ലെന്ന് ചികിത്സിച്ച ഡോക്ടര്‍ വ്യക്തമായി സാക്ഷ്യപ്പെടുത്തിയതിനാല്‍ ഇന്‍ഷുറന്‍സ് നിഷേധിച്ചത് കമ്പനിയുടെ ഭാഗത്തുനിന്നുള്ള വീഴ്ചയാണെന്ന് കണ്ടെത്തി. തുടര്‍ന്ന് ഇന്‍ഷുറന്‍സ് തുക അഞ്ചുലക്ഷവും സേവനത്തിലെ വീഴ്ചക്ക് 25,000 രൂപ നഷ്ടപരിഹാരവും കോടതിച്ചെലവായി 10,000 രൂപയും 45 ദിവസ ത്തിനകം പരാതിക്കാരന് നല്‍കണമെന്നും വീഴ്ചവരുത്തിയാല്‍ ഒമ്പത് ശതമാനം പലിശ നല്‍കണമെന്നുമാണ് വിധി. കെ മോഹന്‍ദാസ് പ്രസിഡന്റും പ്രീതി ശിവരാമന്‍, സി വി മുഹമ്മദ് ഇസ്മായില്‍ എന്നിവര്‍ അംഗങ്ങളുമായ കമീഷന്റേതാണ് ഉത്തരവ്.   

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

തമിഴ്‌നാട്ടിൽ വിജയ്‌യുടെ സുപ്രധാന നീക്കം; സംസ്ഥാനത്തെമ്പാടും രഹസ്യ ഇൻഫോർമർമാരെ നിയോഗിക്കും; ലഹരിവിൽപ്പന തടയാൻ 14 നിർദേശങ്ങളുമായി എക്സൈസ് കമ്മീഷണർ

തമിഴ്‌നാട്ടിൽ വിജയ്‌യുടെ സുപ്രധാന നീക്കം; സംസ്ഥാനത്തെമ്പാടും രഹസ്യ ഇൻഫോർമർമാരെ നിയോഗിക്കും; ലഹരിവിൽപ്പന തടയാൻ 14 നിർദേശങ്ങളുമായി എക്സൈസ് കമ്മീഷണർ

തിരുവനന്തപുരം: തമിഴ്‌നാട്ടിൽ ലഹരി ഉപയോഗം തടയാൻ നടപടികളുമായി വിജയ്‌യുടെ നേതൃത്വത്തിലുള്ള ടിവികെ സർക്കാർ മുന്നോട്ട്. നടപടികളുടെ ആദ്യ പടിയായി സംസ്ഥാനത്തെ സ്‌കൂളുകൾ, കോളേജുകൾ, ഹോസ്റ്റലുകൾ, ബസ് സ്റ്റാൻഡുകൾ, റെയിൽവേ സ്റ്റേഷനുകൾ എന്നിവയുടെ സമീപത്ത് സ്ഥിരമായി പരിശോധന നടത്തണമെന്നാണ് നിർദേശം. മുഖ്യമന്ത്രി നൽകിയ നിർദേശത്തിൻ്റെ അടിസ്ഥാനത്തിൽ സംസ്ഥാന എക്സൈസ് കമ്മീഷണർ ഇത് സംബന്ധിച്ച് ഉത്തരവിറക്കി. ലഹരിവിൽപ്പന തടയാനും കുറ്റവാളികളെ കണ്ടെത്താനും പ്രാദേശിക തലത്തിൽ രഹസ്യമായി വിവരം നൽകാനുള്ള ആളുകളെ കണ്ടെത്തി നിയമിക്കാനും വിജയ് നിർദേശം നൽകിയതായാണ് വിവരം. ലഹരിമരുന്ന് -വ്യാജമദ്യ നിർമാണവും വിൽപനയും നടക്കാൻ സാധ്യതയുള്ള സ്ഥലങ്ങളിൽ സ്ഥിരമായി റെയ്‌ഡ് നടത്തണമെന്നുമടക്കം 14 നിർദേശങ്ങളാണ് എക്സൈസ് കമ്മീഷണർ ഉദ്യോഗസ്ഥർക്ക് നൽകിയിരിക്കുന്നത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

വിചിത്ര നീക്കം; മമതയുടെ കാലത്ത് അനുവദിച്ച ജാതി സർട്ടിഫിക്കറ്റുകൾ പരിശോധിക്കാൻ സുവേന്ദു സർക്കാർ

വിചിത്ര നീക്കം; മമതയുടെ കാലത്ത് അനുവദിച്ച ജാതി സർട്ടിഫിക്കറ്റുകൾ പരിശോധിക്കാൻ സുവേന്ദു സർക്കാർ

കൊൽക്കത്ത: അധികാരത്തിലേറിയതിന് പിന്നാലെ വിചിത്ര നീക്കവുമായി സുവേന്ദു അധികാരി സർക്കാർ. മമതയുടെ കാലത്ത് നൽകിയ ജാതി സർട്ടിഫിക്കറ്റുകൾ പരിശോധിക്കാനാണ് നീക്കം. ഇത് സംബന്ധിച്ച് സബ് ഡിവിഷണൽ ഓഫീസർമാർക്ക് നിർദേശം നൽകി. സർട്ടിഫിക്കറ്റുകൾ പരിശോധിച്ച് ആധികാരികത ഉറപ്പ് വരുത്തണമെന്ന് നിർദേശിച്ചിട്ടുണ്ട്.

സർട്ടിഫിക്കറ്റുകളുടെ ആധികാരികതയും സുതാര്യതയും ഉറപ്പാക്കാൻ വേണ്ടിയാണ് ഈ നീക്കമെന്നാണ് വിശദീകരണം. സർട്ടിഫിക്കറ്റ് നൽകിയതിൽ ക്രമക്കേട് കണ്ടെത്തിയാൽ നടപടി ഉണ്ടാകുമെന്നും സർക്കാർ അറിയിച്ചു.

2011 മുതൽ ഏകദേശം 1.69 കോടി ജാതി സർട്ടിഫിക്കറ്റുകൾ നൽകിയിട്ടുണ്ടെന്നാണ് സർക്കാർ പറയുന്നത്. അതിൽ 47.80 ലക്ഷം ജാതി സർട്ടിഫിക്കറ്റുകൾ മമത സർക്കാർ രൂപീകരിച്ച ദുവാരെ ക്യാമ്പുകൾ വഴിയാണ് നൽകിയതെന്നാണ് പറയുന്നത്. ജാതി സർട്ടിഫിക്കറ്റുകൾ ഉൾപ്പെടെയുള്ള പൊതു സേവനങ്ങൾ പൗരന്മാർക്ക് നേരിട്ട് എത്തിക്കുന്നതിനായി തൃണമൂൽ കോൺഗ്രസ് (ടിഎംസി) നടപ്പിലാക്കിയ ജനസമ്പർക്ക പരിപാടിയായിരുന്നു ദുവാരെ ക്യാമ്പ്. മമത ബാനർജിയുടെ നേതൃത്വത്തിലുള്ള ടിഎംസി സർക്കാർ 2011ലാണ് പദ്ധതി ആരംഭിച്ചത്. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഉത്തര്‍പ്രദേശില്‍ കനത്ത മഴക്കെടുതി; മരണം 111 ആയി, ചികിത്സയില്‍ 72 പേര്‍

ഉത്തര്‍പ്രദേശില്‍ കനത്ത മഴക്കെടുതി; മരണം 111 ആയി, ചികിത്സയില്‍ 72 പേര്‍

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ മഴക്കെടുതിയില്‍ കനത്ത നാശനഷ്ടം. 24 മണിക്കൂറിനിടെ 111 പേര്‍ മരിച്ചു. 72 പേര്‍ ചികിത്സയിലാണ്. 26 ജില്ലകളെയാണ് കനത്ത മഴയും കൊടുങ്കാറ്റും ബാധിച്ചത്. 170 ഓളം മൃഗങ്ങൾക്ക് ദുരന്തത്തിൽ ജീവൻ നഷ്ടമായി. 227ഓളം വീടുകള്‍ക്ക് നാശനഷ്ടം സംഭവിക്കുകയും ചെയ്തു.

ഏറ്റവും കൂടുതല്‍ മഴക്കെടുതി നേരിട്ടത് പ്രയാഗ്‌രാജ് ജില്ലയിലാണ്. 21 മരണമാണ് ഇവിടെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മിര്‍സാപുര്‍ (19), ഭദോഹി (16), ഫത്തേഹ്പുര്‍ (11), ബരെയ്‌ലി (2) എന്നീ ജില്ലകളെയും ദുരന്തം ബാധിച്ചു. മരം വീണും കെട്ടിടങ്ങള്‍ തകര്‍ന്നുമാണ് ഏറ്റവും കൂടുതല്‍ പേര്‍ മരിച്ചതെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

നാശനഷ്ടം ഉടനടി വിലയിരുത്താനും 24 മണിക്കൂറിനുള്ളില്‍ ദുരന്തം ബാധിച്ച കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് നാല് ലക്ഷം രൂപ പ്രഖ്യാപിച്ചിട്ടുണ്ട്. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

നോയിഡ തൊഴിലാളി സമരം: പ്രതിക്ക് വിദേശത്ത് നിന്ന് ഒരു കോടിയിലേറെ രൂപ ലഭിച്ചെന്ന് പോലീസ്

നോയിഡ തൊഴിലാളി സമരം: പ്രതിക്ക് വിദേശത്ത് നിന്ന് ഒരു കോടിയിലേറെ രൂപ ലഭിച്ചെന്ന് പോലീസ്

കഴിഞ്ഞ മാസം നോയിഡയിൽ നടന്ന അക്രമാസക്തമായ തൊഴിലാളി പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പ്രതിയുടെ ബാങ്ക് അക്കൗണ്ടിലേക്ക് വിദേശത്തുനിന്ന് ഒരു കോടിയിലധികം രൂപ എത്തിയതായി പോലീസ്. പ്രതിയായ സത്യം വർമ്മയുടെ വ്യക്തിഗത അക്കൗണ്ടിലേക്ക് ഡോളർ, പൗണ്ട്, യൂറോ എന്നീ കറൻസികളിലായാണ് ഈ തുക ലഭിച്ചതെന്ന് ഗൗതം ബുദ്ധ നഗർ പോലീസ് പ്രസ്താവനയിൽ അറിയിച്ചു. ഏപ്രിൽ 13-ന് ഗൗതം ബുദ്ധ നഗർ പോലീസ് കമ്മീഷണറേറ്റിന് കീഴിൽ നടന്ന അക്രമാസക്തമായ പ്രകടനങ്ങളെയും തൊഴിലാളി പ്രതിഷേധങ്ങളെയും കുറിച്ച് നടത്തിയ അന്വേഷണത്തിലാണ് ഈ വിവരങ്ങൾ പുറത്തുവന്നത്.

പോലീസ് കണക്കുകൾ പ്രകാരം, കമ്മീഷണറേറ്റ് പരിധിയിലെ എൺപതിലധികം സ്ഥലങ്ങളിലായി നാൽപ്പതിനായിരത്തിനും നാൽപ്പത്തയ്യായിരത്തിനും ഇടയിൽ തൊഴിലാളികളാണ് പ്രതിഷേധത്തിനായി ഒത്തുകൂടിയത്. ഇത് ജനജീവിതത്തെയും ഗതാഗതത്തെയും സാരമായി ബാധിച്ചു. സെക്ടർ 63-ലും മദർസൺ കമ്പനി പരിസരത്തും പ്രതിഷേധക്കാർ അക്രമാസക്തമായ പ്രകടനങ്ങളും തീവെപ്പും നടത്തിയതോടെ ക്രമസമാധാന നില തകരാറിലായി. പോലീസ് സംയമനം പാലിച്ച് സ്ഥിതിഗതികൾ നിയന്ത്രിക്കാൻ ശ്രമിച്ചെങ്കിലും പ്രതിഷേധക്കാർ പലയിടത്തും റോഡുകൾ ഉപരോധിക്കുകയും ഗതാഗതം തടസ്സപ്പെടുത്തുകയും ചെയ്തതായി പോലീസ് പറഞ്ഞു.
ഈ സംഭവങ്ങളുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസുകൾ അന്വേഷിച്ചപ്പോഴാണ് പ്രതിയായ സത്യം വർമ്മയെക്കുറിച്ച് ഞെട്ടിക്കുന്ന വിവരങ്ങൾ ലഭിച്ചത്. സത്യം വർമ്മയും ആകൃതി എന്ന മറ്റൊരു പ്രതിയും ചേർന്നാണ് അക്രമാസക്തമായ പ്രതിഷേധങ്ങൾക്കും തീവെപ്പിനും പൊതുക്രമം തകർക്കുന്നതിനും മുഖ്യ പങ്കുവഹിച്ചതെന്ന് പോലീസ് വ്യക്തമാക്കി. ഇതിന്റെ അടിസ്ഥാനത്തിൽ ഇരുവർക്കുമെതിരെ ദേശീയ സുരക്ഷാ നിയമപ്രകാരം (എൻഎസ്എ) നടപടികൾ ആരംഭിച്ചു. ഇടതുപക്ഷ തൊഴിലാളി സംഘടനയായ 'ബിഗുൽ മസ്ദൂർ ദസ്ത'യിലെ സജീവ അംഗങ്ങളായ സത്യം വർമ്മയെയും ഹിമാൻഷു താക്കൂറിനെയും ഏപ്രിൽ 19-ന് ലഖ്‌നൗവിൽ നിന്നാണ് പോലീസ് പിടികൂടിയത്. സംഭവത്തിന്റെ മാസ്റ്റർമൈൻഡ് എന്ന് കരുതപ്പെടുന്ന ആദിത്യ ആനന്ദിനെ നേരത്തെ തന്നെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
ബന്ധപ്പെട്ട വാർത്തകൾ