അബുദാബി: മിസ്റ്റർ പ്രൈം മിനിസ്റ്റർ, നിങ്ങളുടെ രണ്ടാമത്തെ വീടായ യുഎഇയിലേക്ക് സ്വാഗതം…കഴിഞ്ഞ ദിവസം അബുദാബിയിലെത്തിയ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ യുഎഇ സ്വാഗതം ചെയ്തത് ഇങ്ങനെയാണ്. യുഎഇ തന്‍റെ രണ്ടാം വീടാണെന്ന് മോദിയും പറഞ്ഞു. യുഎഇ പ്രസിഡന്‍റിനെ എന്‍റെ പ്രിയപ്പെട്ട സഹോദരൻ എന്നാണ് മോദി അഭിസംബോധന ചെയ്തത്. പശ്ചിമേഷ്യയിലെ സംഘർഷ സാഹചര്യത്തിലും ഇരുരാജ്യങ്ങളും തമ്മിലുള്ള അചഞ്ചലമായ സൗഹൃദം ഉറക്കെ പ്രഖ്യാപിക്കുന്നതായിരുന്നു മോദിയുടെ എട്ടാമത് യുഎഇ സന്ദർശനം. പ്രതിസന്ധി ഘട്ടങ്ങളിലും യുഎഇയിലെ ഇന്ത്യൻ സമൂഹത്തെ സ്വന്തം കുടുംബാംഗങ്ങളെപ്പോലെ പരിപാലിക്കുന്നതിനും സംരക്ഷിക്കുന്നതിനും യുഎഇ സർക്കാരിനോടും രാജകുടുംബത്തോടും പ്രധാനമന്ത്രി കടപ്പാട് അറിയിച്ചു. മോദിയുടെ കഴിഞ്ഞ ദിവസത്തെ യുഎഇ സന്ദർശനത്തോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള ചരിത്രപരമായ ബന്ധം കൂടുതൽ ശക്തിപ്പെടുകയാണ്.
വൻ വരവേൽപ്പാണ് യുഎഇ മോദിക്കായി ഒരുക്കിയത്. യുഎഇയുടെ വ്യോമാതിർത്തിയിലേക്ക് പ്രവേശിച്ച പ്രധാനമന്ത്രിയുടെ 'എയർ ഇന്ത്യ വൺ'വിമാനത്തിന് അകമ്പടിയായി യുഎഇയുടെ എഫ്-16 ബ്ലോക്ക് 60 'ഡെസേർട്ട് ഫാൽക്കൺ' യുദ്ധവിമാനങ്ങൾ പറന്നു. മോദിയുടെ വിമാനത്തിന് യുഎഇയുടെ യുദ്ധവിമാനങ്ങൾ അകമ്പടി നൽകുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമായി. വിമാനമിറങ്ങിയ നരേന്ദ്ര മോദിയെ യുഎഇ പ്രസിഡന്‍റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ആലിംഗനം ചെയ്ത് സ്വീകരിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള ഊഷ്മളമായ ബന്ധം ഊട്ടിയുറപ്പിച്ച സന്ദര്‍ശനം.
അബുദാബിയിലെത്തിയ മോദി ഏതാനും മണിക്കൂറുകള്‍ മാത്രമാണ് അവിടെ ചെലവഴിച്ചത്. എങ്കിലും ഔദ്യോഗിക സന്ദർശനം പൂർത്തിയാക്കി മോദി മടങ്ങുമ്പോള്‍ നിരവധി നിർണായക കരാറുകളിലാണ് ഇന്ത്യയും യുഎഇയും ഒപ്പുവെച്ചിരിക്കുന്നത്. പശ്ചിമേഷ്യയിൽ സംഘർഷം തുടരുന്പോൾ ഊർജ, സാങ്കേതിക മേഖലകളിൽ മികച്ച സഹകരണം ഉറപ്പാക്കാൻ ഇന്ത്യയും യുഎഇയും കൈകോർക്കുകയാണ്. ഇന്ത്യയിലെ പെട്രോളിയം കരുതൽ ശേഖരം ഉയർത്താൻ യുഎഇയുടെ അഡ്നോക്കുമായി കരാർ രൂപീകരിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യുഎഇ സന്ദർശനത്തിൽ ധാരണയായി. യുഎഇക്ക് നേരെയുണ്ടായ ആക്രമണങ്ങളെ അപലപിച്ച പ്രധാനമന്ത്രി, പരമാധികാരവും സുരക്ഷയും ഉറപ്പാക്കാനുള്ള യുഎഇയുടെയും മേഖലയുടെയും ശ്രമങ്ങൾക്ക് തോളോട് തോൾ ചേർന്ന് ഒപ്പമുണ്ടാകുമെന്ന് ഉറപ്പുനൽകി. ലോകത്തെ പ്രധാന വ്യാപാര പാതയായ ഹോർമുസ് കടലിടുക്ക് തടസ്സമില്ലാതെ തുറന്നുനൽകേണ്ടത് അത്യാവശ്യമാണെന്ന് മോദി പറഞ്ഞു.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക






0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.