Monday, 18 May 2026

പ്രശസ്ത തമിഴ് സിനിമാ നിര്‍മാതാവ് കെ രാജന്‍ നദിയില്‍ ചാടി ജീവനൊടുക്കി

പ്രശസ്ത തമിഴ് സിനിമാ നിര്‍മാതാവ് കെ രാജന്‍ നദിയില്‍ ചാടി ജീവനൊടുക്കി

ചെന്നൈ: പ്രശസ്ത തമിഴ് സിനിമാ നിര്‍മാതാവ് കെ രാജന്‍ നദിയില്‍ ചാടി ജീവനൊടുക്കി. 85 വയസായിരുന്നു. ചെന്നൈയിലെ അഡയാര്‍ നദിയില്‍ ചാടിയാണ് അദ്ദേഹം ജീവനൊടുക്കിയത്. അഗ്നിരക്ഷാ സേനയെത്തി മൃതദേഹം കണ്ടെത്തി. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

1983ല്‍ ബ്രഹ്മചാരിഗള്‍ എന്ന ചിത്രത്തിലൂടെയാണ് രാജന്‍ സിനിമാ നിര്‍മാണ രംഗത്തേക്ക് വരുന്നത്.

ഇതിന് ശേഷം രണ്ട് സിനിമകള്‍ അദ്ദേഹം സംവിധാനം ചെയ്തു. 1991 ല്‍ നമ്മ ഊരു മറിയാമ്മ എന്ന ചിത്രമാണ് രാജന്‍ ആദ്യം സംവിധാനം ചെയ്തത്. നിഴല്‍ഗര്‍ രവിയും ശരത് കുമാറുമായിരുന്നു ഈ ചിത്രത്തിലെ പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്തത്. തുടര്‍ന്ന് ഉണര്‍ച്ചിഗള്‍ എന്ന ചിത്രവും അദ്ദേഹം സംവിധാനം ചെയ്തു. ഇതിന് പിന്നാലെ ഗണേഷ് സിനി ആര്‍ട്‌സ് എന്ന പേരില്‍ നിര്‍മാണക്കമ്പനി സ്ഥാപിച്ചു. 2000 ല്‍ ചെന്നൈ ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷന്റെ പ്രസിഡന്റായിരുന്നു. രാജന്റെ മരണത്തില്‍ ഞെട്ടലിലാണ് സിനിമാ ലോകം. മരണവാര്‍ത്ത ഞെട്ടിച്ചതായി ഖുശ്ബു സുന്ദര്‍ പറഞ്ഞു. തമിഴ് സിനിമാരംഗത്തുണ്ടായ വലിയ നഷ്ടമെന്ന് ശരത് കുമാറും പ്രതികരിച്ചു.

അടുത്തിടെ തമിഴ് സിനിമാ രംഗത്തെക്കുറിച്ച് രാജന്‍ നടത്തിയ ചില പരാമര്‍ശങ്ങള്‍ വിവാദമായിരുന്നു. അഭിനേതാക്കളുടെ ഉയര്‍ന്ന പ്രതിഫലത്തെക്കുറിച്ചും നിര്‍മാതാക്കള്‍ നേരിടുന്ന സാമ്പത്തിക പ്രതിസന്ധികളെക്കുറിച്ചും സിനിമാ രംഗത്തെ മോശം പ്രവണതകളെക്കുറിച്ചുമായിരുന്നു അദ്ദേഹം പരാമര്‍ശിച്ചത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കാറിന് തീപിടിച്ച് ഗര്‍ഭിണി മരിച്ച സംഭവം: 'സോനയെ ആസൂത്രിതമായി കൊലപ്പെടുത്തിയത്'; ആരോപണവുമായി കുടുംബം

കാറിന് തീപിടിച്ച് ഗര്‍ഭിണി മരിച്ച സംഭവം: 'സോനയെ ആസൂത്രിതമായി കൊലപ്പെടുത്തിയത്'; ആരോപണവുമായി കുടുംബം

കോഴിക്കോട്: കോഴിക്കോട് ചെറുവണ്ണൂര്‍ കക്കറമുക്കില്‍ തീപിടിച്ച കാറിനുള്ളില്‍ ഗര്‍ഭിണി വെന്തുമരിച്ച സംഭവത്തില്‍ സംശയങ്ങളുമായി കുടുംബം. പാലേരി കല്ലിക്കണ്ടിയില്‍ 27കാരിയായ സോനയാണ് മരിച്ചത്. സോനയെ ആസൂത്രിതമായി കൊലപ്പെടുത്തിയെന്ന സംശയമാണ് ബന്ധുക്കള്‍ ഉയര്‍ത്തുന്നത്. അതിനാല്‍ പൊലീസിന്റെ പ്രത്യേക അന്വേഷണം വേണമെന്നാണ് അവര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. കാറില്‍ നിന്നുള്ള സാമ്പിളുകളുടെ ഫോറന്‍സിക് ഫലത്തിനായി കാത്തിരിക്കുകയാണ് പൊലീസ്.

ഷോര്‍ട്ട് സര്‍ക്യൂട്ട് അല്ല തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക കണ്ടെത്തല്‍. മോട്ടോര്‍വാഹന വകുപ്പും ഫോറൻസിക് വിദഗ്ധരും സംയുക്തമായി പരിശോധന നടത്തിയിരുന്നു. കാറിനുള്ളിലെ വയറിങ്, ഇന്ധനടാങ്ക്, എ സി സംവിധാനം, മുന്‍വശത്തെ റേഡിയേറ്റര്‍ ഭാഗത്തും തകരാര്‍ ഇല്ലെന്ന് ഇവരുടെ പരിശോധന വ്യക്തമാക്കുന്നു.

കാറിന്റെ ഉള്‍വശത്ത് പിന്‍സീറ്റും മുന്‍ഭാഗവും പൂര്‍ണമായും കത്തി. എന്നാല്‍ ബോണറ്റില്‍ തീപടര്‍ന്നിട്ടില്ല. ഇതോടെ തീ എവിടെ നിന്നുണ്ടായി എന്ന സംശയം ശക്തമായിരിക്കുകയാണ്. കാറിനുള്ളില്‍ നിന്നും ലഭിച്ച കത്താതെ ശേഷിച്ച തുണികള്‍, ബാഗിന്റെ അവശിഷ്ടം, മൊബൈല്‍, വെള്ളത്തിന്റെ സാമ്പിള്‍ എന്നിവയെല്ലാം ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്.

സംഭവത്തില്‍ പൊലീസിനും വനിതാ കമ്മീഷനും പരാതി നല്‍കാനാണ് സോനയുടെ ബന്ധുക്കളുടെ തീരുമാനം. ഗള്‍ഫില്‍ ആയിരിക്കെയാണ് രജിന്‍ സമൂഹമാധ്യത്തിലൂടെ സോനയുമായി അടുപ്പത്തിലാകുന്നതെന്നാണ് സോനയുടെ അമ്മാവന്‍ സത്യന്‍ പറയുന്നത്. ഇരുവരും വിവാഹിതരാകാന്‍ തീരുമാനിച്ചു. എന്നാല്‍ രജിന്റെ വീട്ടുകാര്‍ വേറെ വിവാഹത്തിന് പ്രേരിപ്പിച്ചു. ഇതോടെ വടകരയില്‍ ട്രെയിന് മുന്നില്‍ ചാടി ജീവനൊടുക്കാന്‍ ശ്രമിച്ച സോനയെ ചിലര്‍ രക്ഷപ്പെടുത്തി.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

AIADMKയെ തമിഴ്‌നാട് സര്‍ക്കാരിന്റെ ഭാഗമാക്കുന്നതിനെ എതിര്‍ത്ത് കോണ്‍ഗ്രസ്

AIADMKയെ തമിഴ്‌നാട് സര്‍ക്കാരിന്റെ ഭാഗമാക്കുന്നതിനെ എതിര്‍ത്ത് കോണ്‍ഗ്രസ്

ചെന്നൈ: എഐഎഡിഎംകെയെ തമിഴ്‌നാട് സര്‍ക്കാരിന്റെ ഭാഗമാക്കുന്നതിനെ എതിര്‍ത്ത് മുഖ്യമന്ത്രി വിജയ്ക്ക് മുന്നറിയിപ്പുമായി കോണ്‍ഗ്രസ്. ജനവിധിയോട് സത്യസന്ധത പുലര്‍ത്തണമെന്നും കോണ്‍ഗ്രസ് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.

എഐഎഡിഎംകെയെയും ഡിഎംകെയെയും ഒഴിവാക്കിയുള്ള സര്‍ക്കാരിന് വേണ്ടിയാണ് ജനം വോട്ടു ചെയ്തത്. വിജയ് എഐഎഡിഎംകെ എംഎല്‍എമാരെ സര്‍ക്കാരില്‍ ഉള്‍പ്പെടുത്തിയാല്‍ അത് അദ്ദേഹത്തിന്റെ ജനപ്രീതിയെയും വിശ്വാസ്യതയും ഇല്ലാതാക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് കാര്‍ത്തി ചിദംബരം പിടിഐയോട് പ്രതികരിച്ചു.

'മുഖ്യമന്ത്രി വിജയ്ക്ക് എഐഎഡിഎംകെ പോലുള്ള ചെറിയ പാര്‍ട്ടികളുടെ പിന്തുണ ആവശ്യമില്ല. യഥാര്‍ത്ഥത്തില്‍ എഐഎഡിഎംകെയെ ഒഴിവാക്കുകയാണ് വിജയ് ചെയ്യേണ്ടത്. അവര്‍ സ്വമേധയാ വിജയ്‌യെ പിന്തുണച്ചെങ്കില്‍ അത് അങ്ങനെ ആകട്ടെ. പക്ഷേ അവരെ സര്‍ക്കാരിന്റെ ഭാഗമാക്കണ്ട ഒരു കാരണവുമില്ല. അവരെ സര്‍ക്കാരിന്റെ ഭാഗമാക്കാമക്കരുതെന്ന് ഞാന്‍ അദ്ദേഹത്തോട് ആവശ്യപ്പെടുകയാണ്.'- കോണ്‍ഗ്രസ് നേതാവ് പറഞ്ഞു.

വിശ്വാസ വോട്ടെടുപ്പില്‍ വിജയ്‌യെ പിന്തുണച്ച് ഷണ്‍മുഖം വിഭാഗം എഐഎഡിഎംകെ എംഎല്‍എമാര്‍ രംഗത്തെത്തിയിരുന്നു. 25 എംഎല്‍എമാരാണ് വിജയ്‌യെ പിന്തുണച്ചത്. 2016ല്‍ ജയലളിതയുടെ മരണത്തിന് പിന്നാലെ നേരിട്ട തെരഞ്ഞെടുപ്പില്‍ എല്ലാം പാര്‍ട്ടിയെ തോല്‍പ്പിച്ചത് അധ്യക്ഷനായ ഇപിഎസ് ആണെന്ന് ആരോപിച്ച് ഷണ്‍മുഖം രംഗത്ത് എത്തിയതോടെയാണ് എഐഎഡിഎംകെയില്‍ വിള്ളല്‍ ഉണ്ടായത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ജനങ്ങള്‍ക്ക് ഇരുട്ടടി; സിഎന്‍ജി വില വീണ്ടും കൂട്ടി

ജനങ്ങള്‍ക്ക് ഇരുട്ടടി; സിഎന്‍ജി വില വീണ്ടും കൂട്ടി

ന്യൂഡല്‍ഹി: സാധാരണക്കാര്‍ക്ക് ഇരുട്ടടി നല്‍കിക്കൊണ്ട് ഡല്‍ഹിയില്‍ സിഎന്‍ജി വില വീണ്ടും കൂട്ടി. കിലോയ്ക്ക് ഒരു രൂപയാണ് കൂട്ടിയത്. പശ്ചിമേഷ്യന്‍ സംഘര്‍ഷം ആഗോള ഊര്‍ജ്ജ വിപണിയെ പ്രതികൂലമായി ബാധിച്ച സാഹചര്യത്തിലാണ് നടപടി. രണ്ടു ദിവസത്തിനിടെ ഇത് രണ്ടാം തവണയാണ് സിഎന്‍ജി വില കൂട്ടുന്നത്. പുതുക്കിയ നിരക്കനുസരിച്ച് ഡല്‍ഹിയില്‍ ഒരുകിലോഗ്രാം സിഎന്‍ജിയുടെ വില 76.59 ആയി.

നോയിഡ, ഗ്രേറ്റര്‍ നോയിഡ, ഗാസിയാബാദ് എന്നിവിടങ്ങളില്‍ കിലോഗ്രാമിന് 82.20 രൂപയായും വര്‍ദ്ധിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസവും സിഎന്‍ജിക്ക് കിലോഗ്രാമിന് ഒരു രൂപ വര്‍ദ്ധിപ്പിച്ചിരുന്നു. ഇതോടെ രണ്ട് ദിവസത്തിനുള്ളില്‍ മാത്രം രണ്ട് രൂപയുടെ വര്‍ദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ആഗോള വിപണിയിൽ പ്രകൃതിദത്ത വാതകത്തിന്റെ വിലയിലുണ്ടായ വർദ്ധനവും വിതരണത്തിലെ കുറവുമാണ് വില കൂട്ടാൻ കാരണമായി കമ്പനികൾ ചൂണ്ടിക്കാണിക്കുന്നത്.

ഇക്കഴിഞ്ഞ 15ന് രാജ്യത്ത് പെട്രോളിനും ഡീസലിനും വില കൂട്ടിയിരുന്നു. ലിറ്ററിന് മൂന്ന് രൂപയാണ് വര്‍ധിപ്പിച്ചത്. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന് പിന്നാലെ ആഗോളതലത്തില്‍ ഇന്ധന വില വര്‍ധിച്ചതോടെയാണ് രാജ്യത്തും പെട്രോളിനും ഡീസലിനും വില വര്‍ധിപ്പിച്ചത്. ഇതോടെ ഡല്‍ഹിയില്‍ നിലവില്‍ പെട്രോളിന് 97.77 രൂപയും ഡീസലിന് 90.67 രൂപയുമാണ് വില.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

'പുതുയുഗ പിറവി'; വി ഡി സതീശന്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

'പുതുയുഗ പിറവി'; വി ഡി സതീശന്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

തിരുവനന്തപുരം: കേരളത്തിന്റെ 13ാം മുഖ്യമന്ത്രിയായി വി ഡി സതീശന്‍ സത്യപ്രതിജ്ഞ ചെയ്തു. ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. പിന്നാലെ 20 മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യും. എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ, എഐസിസി സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ, ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, വയനാട് എംപി പ്രിയങ്കാ ഗാന്ധി, കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാര്‍ തുടങ്ങിയവര്‍ സത്യപ്രതിജ്ഞയ്ക്ക് സാക്ഷ്യം വഹിച്ചു.

നേരത്തെ മുഖ്യമന്ത്രിയും മന്ത്രിമാരും മാത്രം വേദിയില്‍ ഇരുന്നാല്‍ മതിയെന്നായിരുന്നു ലോക്ഭവന്റെ നിര്‍ദേശം. എന്നാല്‍ മുഖ്യമന്ത്രി ലോക്ഭവനുമായി സംസാരിച്ചതിനെ തുടര്‍ന്നാണ് നേതാക്കള്‍ക്ക് വേദിയില്‍ ഇരിക്കാന്‍ സാധിച്ചത്.

പ്രതിപക്ഷത്ത് നിന്ന് മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍, സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം തുടങ്ങിയവര്‍ സത്യപ്രതിജ്ഞ കാണാനെത്തി. മുഖ്യമന്ത്രിയുടെ ക്ഷണം പ്രകാരമാണ് പ്രതിപക്ഷ നേതാക്കള്‍ എത്തിയത്. അതേസമയം നിയുക്ത ബിജെപി എംഎൽഎ വി മുരളീധരൻ മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞ ബഹിഷ്‌ക്കരിച്ചു.

കോണ്‍ഗ്രസ് മന്ത്രിമാരായ രമേശ് ചെന്നിത്തല, സണ്ണി ജോസഫ്, കെ മുരളീധരന്‍, ബിന്ദു കൃഷ്ണ, എ പി അനില്‍ കുമാര്‍, പി സി വിഷ്ണുനാഥ്, എം ലിജു, റോജി എം ജോണ്‍, ടി സിദ്ദിഖ്, ഒ ജെ ജനീഷ്, കെ എ തുളസി എന്നിവരും മുസ്‌ലിം ലീഗില്‍ നിന്ന് പി കെ കുഞ്ഞാലിക്കുട്ടി, പി കെ ബഷീര്‍, കെ എം ഷാജി, എന്‍ ഷംസുദ്ദീന്‍, വി ഇ അബ്ദുള്‍ ഗഫൂര്‍ എന്നിവരും ഘടകകക്ഷികളായ സി പി ജോണ്‍ (സിഎംപി), ഷിബു ബേബി ജോണ്‍ (ആര്‍എസ്പി), അനൂപ് ജേക്കബ് (കേരള ജോണ്‍ഗ്രസ് ജേക്കബ്), മോന്‍സ് ജോസഫ് (കേരള കോണ്‍ഗ്രസ്) എന്നിവരാണ് സത്യപ്രതിജ്ഞ ചെയ്തത്. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

'സത്യപ്രതിജ്ഞാ വേദിയില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും മാത്രം മതി'; കര്‍ശന നിര്‍ദേശവുമായി ലോക്ഭവന്‍

'സത്യപ്രതിജ്ഞാ വേദിയില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും മാത്രം മതി'; കര്‍ശന നിര്‍ദേശവുമായി ലോക്ഭവന്‍

തിരുവനന്തപുരം: വി ഡി സതീശന്‍ നേതൃത്വം നല്‍കുന്ന യുഡിഎഫ് സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെ ചടങ്ങിന് കര്‍ശന നിര്‍ദേശവുമായി ലോക്ഭവന്‍. സത്യപ്രതിജ്ഞാ വേദിയില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും മാത്രമേ ഉണ്ടാവാന്‍ പാടുളളു എന്നാണ് നിര്‍ദേശം. മറ്റുളളവര്‍ വേദിയില്‍ ഉണ്ടാകാന്‍ പാടില്ലെന്നും ഈ നിര്‍ദേശപ്രകാരമുളള ക്രമീകരണം സ്റ്റേജില്‍ ഉണ്ടാകണമെന്നുമാണ് ലോക്ഭവന്‍ അറിയിച്ചത്.

ഇതോടെ സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുന്ന വേദിയിൽ ഗവര്‍ണറും മുഖ്യമന്ത്രിയും മന്ത്രിമാരും മാത്രമേ ഉണ്ടാവുകയുളളു. മറ്റുളള എല്ലാവരും സദസില്‍ ഇരിക്കേണ്ടിവരും. ക്ഷണിക്കപ്പെട്ട അതിഥികള്‍ക്ക് ഇരിക്കാന്‍ പ്രത്യേകം പവലിയന്‍ ഒരുക്കിയിട്ടുണ്ട്. സ്റ്റേഡിയത്തിന്റെ വശങ്ങളിലുളള ഗ്യാലറികളിലും ആളുകള്‍ക്ക് ചടങ്ങ് കാണാനായി പ്രത്യേകം പന്തലുകള്‍ കെട്ടിയിട്ടുണ്ട്.

തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തിലാണ് നാളെ രാവിലെ പത്തുമണിക്ക് മുഖ്യമന്ത്രിയും മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുക. സ്റ്റേഡിയത്തില്‍ ഒരുക്കങ്ങള്‍ പുരോഗമിക്കുകയാണ്. അമ്പതിനായിരം പേരെ ഉള്‍ക്കൊളളാവുന്ന രീതിയിലാണ് പന്തലിന്റെ വിസ്തൃതി. പൊതുജനങ്ങള്‍ക്ക് സത്യപ്രതിജ്ഞ കാണുന്നതിനായി ആറ് കേന്ദ്രങ്ങളില്‍ എല്‍ഇഡി വാളുകള്‍ ക്രമീകരിക്കും. നഗരത്തില്‍ ഗതാഗത ക്രമീകരണങ്ങളുണ്ടാകും.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

മോസ്കോയിൽ ഞായറാഴ്ച നടന്ന ഡ്രോൺ ആക്രമണത്തിൽ ഒരു ഇന്ത്യൻ തൊഴിലാളി ഉൾപ്പെടെ നാല് പേർ കൊല്ലപ്പെട്ടു

മോസ്കോയിൽ ഞായറാഴ്ച നടന്ന ഡ്രോൺ ആക്രമണത്തിൽ ഒരു ഇന്ത്യൻ തൊഴിലാളി ഉൾപ്പെടെ നാല് പേർ കൊല്ലപ്പെട്ടു

 മോസ്കോ: റഷ്യയിലെ മോസ്കോയിൽ ഞായറാഴ്ച നടന്ന ഡ്രോൺ ആക്രമണത്തിൽ ഒരു ഇന്ത്യൻ തൊഴിലാളി ഉൾപ്പെടെ നാല് പേരെങ്കിലും കൊല്ലപ്പെട്ടതായും ഇതിൽ മൂന്നുപേർ മോസ്കോ മേഖലയിലാണെന്നും അധികൃതർ പറഞ്ഞു.  എംബസി ഉദ്യോഗസ്ഥർ സംഭവസ്ഥലം സന്ദർശിക്കുകയും ആശുപത്രിയിൽ കഴിയുന്ന പരിക്കേറ്റ തൊഴിലാളികളെ കാണുകയും ചെയ്തതായി എംബസി അറിയിച്ചു.
 മരിച്ചയാളുടെ വിവരങ്ങൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല. ഡ്രോൺ ആക്രമണത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങളും അധികൃതർ പുറത്തുവിട്ടിട്ടില്ല.

കഴിഞ്ഞ കുറച്ച് മാസങ്ങൾക്കിടയിൽ മോസ്കോയ്ക്ക് നേരെ യുക്രൈൻ നടത്തിയ ഏറ്റവും വലിയ ഡ്രോൺ ആക്രമണങ്ങളിലൊന്നാണ് ഞായറാഴ്ച രാത്രി നടന്നത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രാജ്യത്തുടനീളം 1,000-ൽ അധികം യുക്രേനിയൻ ഡ്രോണുകൾ തടഞ്ഞതായി റഷ്യൻ പ്രതിരോധ മന്ത്രാലയം അവകാശപ്പെട്ടു. ആക്രമണങ്ങളിൽ പലയിടത്തും ജനവാസ കേന്ദ്രങ്ങൾക്കും അടിസ്ഥാന സൗകര്യങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു. ആക്രമണത്തിൽ കുറഞ്ഞത് നാല് പേരെങ്കിലും കൊല്ലപ്പെട്ടതായും  ഇതിൽ മൂന്നുപേർ മോസ്കോ മേഖലയിലാണെന്നും അധികൃതർ പറഞ്ഞു. യുക്രൈൻ അതിർത്തി പങ്കിടുന്ന റഷ്യയിലെ ബെൽഗൊറോഡ് മേഖലയിലും ഒരാൾ കൊല്ലപ്പെട്ടതായി റിപ്പോർട്ട് ചെയ്തു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പാലാ യൂണിറ്റിന്റെ പൊതുയോഗവും ഭരണസമിതി തെരഞ്ഞെടുപ്പും 2026 മെയ് 18 തിങ്കളാഴ്ച വൈകിട്ട് 7 മണിക്ക് വ്യാപാര ഭവനിൽ

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പാലാ യൂണിറ്റിന്റെ പൊതുയോഗവും ഭരണസമിതി തെരഞ്ഞെടുപ്പും 2026 മെയ് 18 തിങ്കളാഴ്ച വൈകിട്ട് 7 മണിക്ക് വ്യാപാര ഭവനിൽ

പാലാ: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പാലാ യൂണിറ്റിന്റെ പൊതുയോഗവും ഭരണസമിതി തെരഞ്ഞെടുപ്പും 2026 മെയ് 18 തിങ്കളാഴ്ച വൈകിട്ട് 7 മണിക്ക് പാലാ കട്ടക്കയം റോഡിലെ വ്യാപാരഭവനിൽ നടക്കും. യൂണിറ്റ് പ്രസിഡന്റ് വക്കച്ചൻ മറ്റത്തിൽ അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ ജില്ലയിലെ സംഘടനാ നേതാക്കളും വ്യാപാര പ്രതിനിധികളും പങ്കെടുക്കും.

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കോട്ടയം ജില്ലാ പ്രസിഡന്റ് എം.കെ. തോമസുകുട്ടി പൊതുയോഗം ഉദ്ഘാടനം ചെയ്യും. ജനറൽ സെക്രട്ടറി വി.സി. ജോസഫ് സ്വാഗതം ആശംസിക്കുന്ന യോഗത്തിൽ പ്രസിഡന്റ് വക്കച്ചൻ മറ്റത്തിൽ അധ്യക്ഷപ്രസംഗം നടത്തും. സെക്രട്ടറി അനൂപ് ജോർജ്ജ് വാർഷിക റിപ്പോർട്ടും ട്രഷറർ ജോസ് ജോസഫ് ചെറുവള്ളി വരവ്–ചിലവ് കണക്കും അവതരിപ്പിക്കും.

ജില്ലാ ജനറൽ സെക്രട്ടറി എ.കെ.എൻ. പണിക്കർ മുഖ്യപ്രഭാഷണം നടത്തും. തുടർന്ന് പുതിയ ഭരണസമിതിയിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കും. സംഘടനയുടെ ഭാവി പ്രവർത്തനങ്ങൾക്കും വ്യാപാര മേഖലയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങൾക്കും യോഗത്തിൽ പ്രാധാന്യം നൽകും.

ജില്ലാ ട്രഷറർ സജി ജോസഫ് മാരാമറ്റം, വൈസ് പ്രസിഡന്റ് തോമസ് പീറ്റർ, സെക്രട്ടറി സാവിയോ ജോസഫ്, യൂത്ത് വിങ് പ്രസിഡന്റ് ജോൺ മൈക്കിൾ, വൈസ് പ്രസിഡന്റ് ബൈജു കൊല്ലംപറമ്പിൽ എന്നിവർ ആശംസകൾ നേർന്നുകൊണ്ട് സംസാരിക്കും. പരിപാടിക്ക് നന്ദി രേഖപ്പെടുത്തി യോഗം സമാപിക്കും.

പാലാ മേഖലയിലെ വ്യാപാരികളെ ഒന്നിപ്പിക്കുന്ന നിർണായക സംഗമമായതിനാൽ എല്ലാ അംഗങ്ങളും പൊതുയോഗത്തിൽ പങ്കെടുക്കണമെന്ന് ഭാരവാഹികൾ അഭ്യർഥിച്ചു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Sunday, 17 May 2026

കുടജാദ്രിയിൽ നിന്ന്  ജീപ്പിൽ ലോറിയിൽ ഇടിച്ചു, പാലാ സ്വദേശികളായ 2 യുവതികൾക്ക് ദാരുണാന്ത്യം

കുടജാദ്രിയിൽ നിന്ന് ജീപ്പിൽ ലോറിയിൽ ഇടിച്ചു, പാലാ സ്വദേശികളായ 2 യുവതികൾക്ക് ദാരുണാന്ത്യം

 പാലാ:പാലായിൽ നിന്ന് കൊല്ലൂർ മൂകാംബിക ദർശനത്തിന് പോയ സംഘത്തിലെ രണ്ട് സ്ത്രീകൾ വാഹനാപകടത്തിൽ മരിച്ചു. പാലാ മുണ്ടാങ്കൽ പയപ്പാർ പടിഞ്ഞാറേനെല്ലിത്താനത്ത് ജ്യോതി ബിജു (42), പയപ്പാർ കീച്ചേരിൽ ആര്യ അനൂപ് (35) എന്നിവരാണ് മരിച്ചത്. ജ്യോതിയുടെ അമ്മ പാലാ പോണാട് ഭൂതക്കുഴി മുണ്ടയ്ക്കൽ മിനി വേണുഗോപാൽ (65), സഹോദരൻ ജ്യോതിസ് (38), ആര്യയുടെ മകൻ അയാൻ (നാല്) എന്നിവർക്കാണ് പരിക്കുപറ്റിയത്. പരിക്കേറ്റവരെ കുന്ദപുര ആദർശ ഹോസ്പിറ്റലിൽ പ്രാഥമിക ചികിത്സക്കുശേഷം മംഗലാപുരം മണിപ്പാൽ മെഡിക്കൽ കോളേജിലേയ്ക്ക് മാറ്റി. അപകടത്തിൽ മരിച്ച ജ്യോതി, ആര്യ എന്നിവരുടെ മൃതദേഹങ്ങൾ കുന്ദപുര ആദർശ ആശുപത്രി മോർച്ചറിയിൽ.
 കുന്ദപുരയ്ക്ക് സമീപം ഞായറാഴ്ച ഉച്ച കഴിഞ്ഞാണ് അപകടം. മൂകാംബിക ദർശനം കഴിഞ്ഞ് കുടജാദ്രി സന്ദർശിച്ച് മടങ്ങുകയായിരുന്ന എട്ടംഗ സംഘം സഞ്ചരിച്ച ജീപ്പിൽ എതിരെ തെറ്റായ ദിശയിൽ എത്തിയ ലോറി ഇടിച്ചാണ് അപകടം. ലോറി ഇടിച്ച് ജീപ്പ് മറിയുകയായിരുന്നു. അപകടത്തെ തുടർന്ന് ലോറി ്രൈഡവർ ഓടി രക്ഷപെട്ടു. ബിജു ആണ് ജ്യോതിയുടെ ഭർത്താവ്. മക്കൾ: ലക്ഷ്മിപ്രിയ (നേഴ്സ് ആന്ധ്ര), ദേവപ്രിയ (നേഴ്സിംങ് വിദ്യാർഥി ചങ്ങനാശേരി), അവന്തിക. ആര്യയുടെ ഭർത്താവ് അനൂപ്. മകൾ: അവനി(ഒന്ന്).

പാലായിലെ സ്വകാര്യ ടൂർ ഓപ്പറേറ്റിംങ് ഏജൻസി ഏർപ്പെടുത്തിയ ആറ്

ബസുകളിൽ കഴിഞ്ഞ വെള്ളിയാഴ്ച രാവിലെയാണ് മൂകാംബിക ക്ഷേത്ര ദർശനത്തിന് വിവിധ സ്ഥലങ്ങളിൽ നിന്നു നിന്നുള്ള സംഘം യാത്ര തിരിച്ചത്. ക്ഷേത്ര ദർശനത്തിന് ശേഷം നാട്ടിലേയ്ക്ക് തിരിക്കും മുൻപ് യാത്രാസംഘത്തിലെ നാൽപ്പതോളംപേർ ഞായറാഴ്ച രാവിലെ അഞ്ച്

ജീപ്പുകളിലാണ് കുടജാദ്രി സന്ദർശിക്കാൻ പുറപ്പെട്ടത്. സന്ദർശനം കഴിഞ്ഞ് മടങ്ങിയ സംഘത്തിന്റെ ഏറ്റവും പിന്നിൽ സഞ്ചരിച്ച ജീപ്പാണ് അപകടത്തിൽപ്പെട്ടത്.