Thursday, 21 May 2026

മുണ്ടക്കയം കുട്ടിക്കാനം റോഡിൽ പെരുവന്താനത്ത് വൻ ദുരന്തം വഴിമാറി; റോഡിലേക്ക് കൂറ്റൻ കല്ല് അടർന്നുവീണ് കെ.എസ്.ആർ.ടി.സി യാത്രക്കാരന് പരിക്ക്

മുണ്ടക്കയം കുട്ടിക്കാനം റോഡിൽ പെരുവന്താനത്ത് വൻ ദുരന്തം വഴിമാറി; റോഡിലേക്ക് കൂറ്റൻ കല്ല് അടർന്നുവീണ് കെ.എസ്.ആർ.ടി.സി യാത്രക്കാരന് പരിക്ക്

പെരുവന്താനം: മുണ്ടക്കയം - കുട്ടിക്കാനം പാതയിൽ പെരുവന്താനത്തിന് സമീപം റോഡിലേക്ക് കൂറ്റൻ കല്ല് അടർന്നുവീണ് അപകടം. പുലർച്ചെ 4:30-ഓടെയാണ് സംഭവം നടന്നത്. മലമുകളിൽ നിന്നും ഇളകി വന്ന വലിയ കല്ല് അതുവഴി കടന്നുപോവുകയായിരുന്ന കെ.എസ്.ആർ.ടി.സി ബസിന്റെ പിന്നിൽ വന്നിടിക്കുകയായിരുന്നു. അപകടത്തിൽ ബസിലുണ്ടായിരുന്ന ഒരു യാത്രക്കാരന് പരിക്കേറ്റു.

വലിയൊരു ദുരന്തമാണ് ഇവിടെ തലനാരിഴയ്ക്ക് ഒഴിവായത്. അതിരാവിലെ ആയിരുന്നതിനാൽ റോഡിൽ മറ്റ് വാഹനങ്ങളുടെ തിരക്ക് കുറവായിരുന്നു. അപകടസമയത്ത് ബസിന് പിന്നിലായി ഇരുചക്ര വാഹനങ്ങളോ മറ്റ് ചെറിയ വാഹനങ്ങളോ ഇല്ലാതിരുന്നത് വൻ അപകടം ഒഴിവാക്കാൻ കാരണമായി. ചെറിയ വാഹനങ്ങളുടെ മുകളിലേക്കാണ് കല്ല് വീണിരുന്നതെങ്കിൽ ജീവഹാനി ഉൾപ്പെടെ സംഭവിക്കാൻ സാധ്യതയുണ്ടായിരുന്നു. പരിക്കേറ്റ യാത്രക്കാരനെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

സെന്റ് ജോസഫ് ചർച്ച് പൈക ഇടവകയുടെ ശതോത്തര രജത ജൂബിലി (125)

സെന്റ് ജോസഫ് ചർച്ച് പൈക ഇടവകയുടെ ശതോത്തര രജത ജൂബിലി (125)

പാലാ :1901 ഇൽ സ്ഥാപിതമായ പൈക സെൻ്റ് ജോസഫ് ദേവാലയത്തിൻ്റെ ശതോത്തര രജത ജൂബിലി സമാപന സമ്മേളനം മെയ് 23 ആം തീയതി ശനിയാഴ്‌ച നടത്തപ്പെടുന്നു ഉച്ചകഴിഞ്ഞ് 2 30ന് ഇടവകയിലെ വൈദികരുടെയും സന്യസ്ഥരുടെയും സംഗമവും തുടർന്ന് നാലുമണിക്ക് ഇടവക വൈദികർ ഒരുമിച്ച് ചേർന്ന് അർപ്പിക്കുന്ന സമൂഹബലിയും, 5:15ന് പുതുതായി പണികഴിപ്പിച്ച പൈക ലിറ്റിൽ ഫ്ലവർ എൽ പി സ്‌കൂൾ കെട്ടിടത്തിന്റെ വെഞ്ചിരിപ്പും, തുടർന്ന് ശതോത്തര രജത ജൂബിലി സമാപന സമ്മേളനവും, ഇടവകാംഗങ്ങൾ അണിയിച്ചൊരുക്കുന്ന കലാസന്ധ്യയും നടത്തപ്പെടുന്നു

പാലാ രൂപതാധ്യക്ഷൻ അഭിവന്ദ്യ മാർ ജോസഫ് കല്ലറങ്ങാട്ട് പിതാവാണ് സ്‌കൂൾ വെഞ്ചിരിപ്പ് കർമ്മം നിർവഹിക്കുന്നതും. ജൂബിലി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുന്നതും പാലാ രൂപതയുടെ മുഖ്യ വികാരി ജനറാൾ മോൺ ജോസഫ് തടത്തിൽ, ശ്രീ. ഫ്രാൻസിസ് ജോർജ് MP. ശ്രീ. മാണി സി കാപ്പൻ MLA, ശ്രീ. ജോസ് കെ മാണി MP, കൊഴുവനാൽ ഫൊറോനാ വികാരി റെവ. ഫാ. ജോസ് നെല്ലിക്കത്തെരുവിൽ, എന്നിവർ സമ്മേളനത്തിൽ ആശംസകൾ നേർന്ന് സംസാരിക്കുന്നു.

പാലാ കോർപ്പറേറ്റ് എജ്യൂക്കേഷണൽ ഏജൻസി സെക്രട്ടറി റെവ. ഫാ. ജോർജ് പുല്ലുകലായിൽ, ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീമതി. പെണ്ണമ്മ ജോസഫ്, മീനച്ചിൽ പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി. സുബി സുരേഷ്, വാർഡ് മെമ്പർ ശ്രീമതി. ജിജി ജോമോൻ എന്നിവരുടെ മഹനീയമായ സാന്നിധ്യവും സമ്മേളനത്തെ ധന്യമാക്കുന്നു. പാലാ മീഡിയ അക്കാദമിയിൽ സംഘടിപ്പിച്ച വാർത്താ സമ്മേളനത്തിൽ വികാരി ഫ.മാത്യു വാഴയ്ക്കാപ്പാറ. ഫ. മാത്യു തെരുവൻ കുന്നേൽ. തോമാച്ചൻ പാലക്കുടി. സണ്ണി പാലയ്ക്കൽ. സാബു മുട്ടത്തുകുന്നേൽ. ടോമി കളപ്പുരയ്ക്കൽ തുടങ്ങിയവർ പങ്കെടുത്തു. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

അന്താരാഷ്ട്ര ചായ ദിനം: ലോകത്തെ ഒന്നിപ്പിക്കുന്ന ഒരു കപ്പ് ചായ

അന്താരാഷ്ട്ര ചായ ദിനം: ലോകത്തെ ഒന്നിപ്പിക്കുന്ന ഒരു കപ്പ് ചായ

മേയ് 21 ലോകമെമ്പാടും “അന്താരാഷ്ട്ര ചായ ദിനം” ആയി ആചരിക്കുന്നു. ലോകത്തിലെ ഏറ്റവും ജനപ്രിയമായ പാനീയങ്ങളിൽ ഒന്നായ ചായയുടെ സാമൂഹിക, സാമ്പത്തിക, സാംസ്കാരിക പ്രാധാന്യം ഓർമ്മപ്പെടുത്തുന്നതിനായാണ് ഈ ദിനം ആചരിക്കുന്നത്. ഐക്യരാഷ്ട്രസഭയുടെ പിന്തുണയോടെ ആചരിക്കുന്ന ഈ ദിനം, ചായ വ്യവസായവുമായി ബന്ധപ്പെട്ട ലക്ഷക്കണക്കിന് തൊഴിലാളികളുടെ ജീവിതവും വെല്ലുവിളികളും ലോക ശ്രദ്ധയിൽപ്പെടുത്തുന്നു.

ഇന്ത്യ, ചൈന, ശ്രീലങ്ക, കെനിയ തുടങ്ങിയ രാജ്യങ്ങൾ ലോകത്തിലെ പ്രധാന ചായ ഉത്പാദക രാജ്യങ്ങളാണ്. പ്രത്യേകിച്ച് ഇന്ത്യയിൽ അസം, ദാർജിലിംഗ്, നീലഗിരി മേഖലകളിലെ ചായ ലോകപ്രശസ്തമാണ്. കേരളത്തിലും മൂന്നാർ ഉൾപ്പെടെയുള്ള മലനിരകളിൽ വ്യാപകമായി ചായ കൃഷി നടക്കുന്നുണ്ട്. സംസ്ഥാനത്തിന്റെ വിനോദസഞ്ചാര മേഖലയിലും ചായത്തോട്ടങ്ങൾ വലിയ പങ്കുവഹിക്കുന്നു.

ആരോഗ്യപരമായ ഗുണങ്ങളും ചായയെ ജനപ്രിയമാക്കുന്ന ഘടകങ്ങളിലൊന്നാണ്. ആന്റി ഓക്സിഡന്റുകൾ അടങ്ങിയ ഗ്രീൻ ടീ, ബ്ലാക്ക് ടീ തുടങ്ങിയവ ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും മാനസിക ഉല്ലാസം നൽകാനും സഹായിക്കുമെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്. എന്നാൽ അമിതമായ ഉപയോഗം ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകാമെന്ന മുന്നറിയിപ്പും വിദഗ്ധർ നൽകുന്നു.

അന്താരാഷ്ട്ര ചായ ദിനാചരണത്തിന്റെ ഭാഗമായി വിവിധ രാജ്യങ്ങളിൽ സെമിനാറുകൾ, പ്രദർശനങ്ങൾ, ചായ മേളകൾ, തൊഴിലാളി ക്ഷേമ പരിപാടികൾ എന്നിവ സംഘടിപ്പിക്കപ്പെടുന്നു. ചായ വ്യവസായം നേരിടുന്ന വിലക്കുറവ്, കാലാവസ്ഥ വ്യതിയാനം, തൊഴിലാളി പ്രശ്നങ്ങൾ തുടങ്ങിയ വിഷയങ്ങളും ഈ ദിനത്തിൽ ചർച്ചയാകുന്നു.

ഒരു സാധാരണ പാനീയമെന്നതിലുപരി ലോക ജനതയെ ഒരുമിപ്പിക്കുന്ന സംസ്കാരത്തിന്റെ ഭാഗമായാണ് ചായയെ ഇന്ന് കാണുന്നത്. കുടുംബ സംഗമങ്ങളിലും സൗഹൃദ സംഭാഷണങ്ങളിലും തൊഴിൽ ഇടവേളകളിലും ചായയ്ക്ക് ഇന്നും മാറ്റമില്ലാത്ത സ്ഥാനം തുടരുകയാണ്. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

പാരിയത്ത്കാവ് കുടിയൊഴിപ്പിക്കല്‍ പ്രതിഷേധം; 50 ഓളം പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്

പാരിയത്ത്കാവ് കുടിയൊഴിപ്പിക്കല്‍ പ്രതിഷേധം; 50 ഓളം പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്

കൊച്ചി: കിഴക്കമ്പലം മലയിടംതുരുത്ത് നടക്കാവ് പാരിയത്ത്കാവ് ഉന്നതില്‍ കുടിയൊഴിപ്പിക്കലിനെതിരെ പ്രതിഷേധിച്ചവര്‍ക്കെതിരെ കേസെടുത്തു. 50ഓളം പേര്‍ക്കെതിരെയാണ് തടിയിട്ടപ്പറമ്പ് പൊലീസ് കേസെടുത്തത്. കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തിയതിനാണ് കേസ്.

സ്ഥലത്ത് നിന്നും ദളിത് കുടുംബങ്ങളെ കുടിയൊഴിപ്പിക്കാനുള്ള നടപടി പൊലീസ് ആരംഭിച്ചതോടെ സംഘര്‍ഷം ഉടലെടുക്കുകയായിരുന്നു. ആഭ്യന്തര മന്ത്രിയുടെ ഇടപെടലിലാണ് പൊലീസും കുടിയൊഴിപ്പിക്കാനെത്തിയ അഭിഭാഷക കമ്മീഷനും പിൻവാങ്ങിയത്. സുപ്രീംകോടതി നിര്‍ദേശപ്രകാരമായിരുന്നു കുടിയൊഴിപ്പിക്കല്‍.

60 വര്‍ഷത്തോളം നീണ്ടുനില്‍ക്കുന്ന ഭൂമി തര്‍ക്കമാണ് പ്രദേശത്ത് നിലനില്‍ക്കുന്നത്. ആകെയുള്ള 19.30 ഏക്കര്‍ പുറമ്പോക്ക് ഭൂമിയില്‍ മലയിടംതുരുത്ത് ഉന്നതി സ്ഥിതി ചെയ്യുന്ന 2.65 ഏക്കര്‍ ഭൂമിയെ ചൊല്ലിയായിരുന്നു തര്‍ക്കം. ഒഴിപ്പിച്ച ശേഷം അളന്നുതിരിക്കാനായിരുന്നു കോടതി നിര്‍ദേശം. സ്വകാര്യ വ്യക്തിയുമായി ബന്ധപ്പെട്ട ഭൂമിതര്‍ക്കക്കേസില്‍ നാല് വര്‍ഷം മുമ്പ് ഇയാള്‍ക്ക് അനുകൂലമായി വിധി വന്നിരുന്നു.

2023 സെപ്തംബറില്‍ കുടുംബങ്ങളെ ഒഴിപ്പിക്കാന്‍ അഭിഭാഷകന്‍ കമ്മീഷന്‍ എത്തിയെങ്കിലും പ്രതിഷേധത്തെ തുടര്‍ന്ന് പിന്‍വാങ്ങിയിരുന്നു. ഇത്തരത്തില്‍ പിന്നീടുള്ള 14 തവണയും ഒഴിപ്പിക്കല്‍ നടുടികള്‍ നിര്‍ത്തിവെച്ച് മടങ്ങുകയായിരുന്നു. ഇതിന് പിന്നാലെയാണ് ഇന്നലെ പൊലീസ് സംഘവുമായി അഭിഭാഷക കമ്മീഷന്‍ വീണ്ടുമെത്തി ഒഴിപ്പിക്കല്‍ ആരംഭിച്ചതും സംഘര്‍ഷത്തില്‍ കലാശിച്ചതും. സംഘര്‍ഷം രൂക്ഷമായതോടെ സംസ്ഥാന സര്‍ക്കാര്‍ ഇടപെട്ട് പൊലീസ് നടപടി നിര്‍ത്തിവെക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

മോഡലിങ്ങിൻ്റെ മറവിൽ സെക്സ്റാക്കറ്റ്;മുഖ്യപ്രതി സിന്ധുവിൻ്റേതെന്ന് കരുതുന്ന വാട്‌സാപ്പ് സ്‌ക്രീൻ ഷോട്ട് പുറത്ത്

മോഡലിങ്ങിൻ്റെ മറവിൽ സെക്സ്റാക്കറ്റ്;മുഖ്യപ്രതി സിന്ധുവിൻ്റേതെന്ന് കരുതുന്ന വാട്‌സാപ്പ് സ്‌ക്രീൻ ഷോട്ട് പുറത്ത്

കൊച്ചി: മോഡലിങ്ങിന്റെ മറവില്‍ സെക്സ് റാക്കറ്റും മനുഷ്യക്കടത്തും നടത്തിയ സംഭവത്തില്‍ മുഖ്യപ്രതി സിന്ധുവിന്റേതെന്ന് കരുതുന്ന വാട്‌സാപ്പ് സ്‌ക്രീന്‍ ഷോട്ട് പുറത്ത്. പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ സിന്ധു ഇടപാടുകാര്‍ക്ക് അയച്ചു നല്‍കിയിരുന്നു. പിന്നാലെ തുക പറഞ്ഞാണ് ഡീല്‍ ഉറപ്പിച്ചിരുന്നത്. ഇതിന്റെ സ്‌ക്രീന്‍ഷോട്ടുകളാണ് പുറത്തുവന്നത്.

അതേസമയം, സിന്ധുവിനെ ഇന്ന് വിശദമായി ചോദ്യം ചെയ്യും. കഴിഞ്ഞ ദിവസം മുംബൈ വിമാനത്താവളത്തില്‍ വെച്ചാണ് സിന്ധുവിനെ കസ്റ്റഡിയിലെടുത്തത്. മുംബൈയില്‍ നിന്നും ഡല്‍ഹിയിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെയാണ് സിന്ധു പൊലിസീന്റെ പിടിയിലായത്. നടന്നത് ക്രൂരമായ, സംഘടിതമായ കുറ്റകൃത്യമാണെന്നും സമഗ്രമായ അന്വേഷണത്തിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ കാളിരാജ് മഹേഷ്‌കുമാര്‍ പറഞ്ഞിരുന്നു.

ഇരകളെ ഉപയോഗിച്ച് സ്വര്‍ണ്ണക്കടത്ത് നടന്നതായി ഇതുവരെ വിവരമില്ലെന്നും ഗുണ്ടാബന്ധത്തില്‍ വിശദമായ അന്വേഷണം നടക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. സിന്ധുവിനെ ചോദ്യംചെയ്യുന്നത് വഴി കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും താരങ്ങള്‍ക്ക് ബന്ധമുണ്ടോ എന്ന് പരിശോധിക്കുമെന്നും കാളിരാജ് മഹേഷ്‌കുമാര്‍ പറഞ്ഞു. മോഡലിങ്ങിന്റെ മറവില്‍ മലയാളി പെണ്‍കുട്ടികളെ വിദേശ സെക്സ് റാക്കറ്റിന് കൈമാറി ക്രൂര പീഡനത്തിന് ഇരകളാക്കിയ കേസില്‍ മുഖ്യപ്രതിയാണ് സിന്ധു.

മോഡലിങ് കെണി ആസൂത്രണം ചെയ്തത് സിന്ധുവാണ് എന്നാണ് പൊലീസ് പറയുന്നത്. ദുബായില്‍ ഫാഷന്‍ ഷോ ഉണ്ടെന്ന് മോഡലുകളെ പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചത് സിന്ധുവാണെന്നും യുവതികളെ ദുബായില്‍ എത്തിക്കാന്‍ വേണ്ട സൗകര്യങ്ങള്‍ ചെയ്തതും വിസയടക്കം നല്‍കിയതും സിന്ധുവാണെന്ന് പൊലീസ് കണ്ടെത്തി. മോഡലിങ് പരിശീലനം, ജോലി, ദുബായ് വീഡിയോ ഷൂട്ട്, ആഢംബര ഹോട്ടലിലെ താമസം, വിനോദയാത്ര തുടങ്ങിയ വാഗ്ദാനങ്ങള്‍ ചെയ്താണ് സിന്ധു യുവതികളെ പ്രലോഭിപ്പിച്ചത്. കേസില്‍ നിലവില്‍ മൂന്നുപേരാണ് പിടിയിലായത്. ദുബായില്‍ ഇവന്റ് മാനേജ്മെന്റ് നടത്തുന്ന സിന്ധു, തിരുവനന്തപുരം സ്വദേശി അലീന എബ്രഹാം, പൊന്നാനി സ്വദേശി മഞ്ജിമ എന്നിവരാണ് ഇതുവരെ പൊലീസ് പിടിയിലായത്.

നേരിട്ട കൊടുംപീഡനം വെളിപ്പെടുത്തി ഒരു യുവതി കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. മദ്യത്തില്‍ മയക്കുമരുന്ന് കലര്‍ത്തി നല്‍കി തന്നെ ദിവസങ്ങളോളം പീഡിപ്പിച്ചെന്നും പീഡന ദൃശ്യങ്ങള്‍ ബന്ധുക്കള്‍ക്ക് അയച്ചുനല്‍കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയെന്നും യുവതി പറഞ്ഞു. 'കുഞ്ഞിനെ കൊലപ്പെടുത്തുമെന്നും ലഹരിക്കേസില്‍ കുടുക്കുമെന്നും ഭീഷണിപ്പെടുത്തി. സിഐടി ആണെന്ന് പറഞ്ഞ് മഹറൂഫ് എന്നയാളാണ് ഭീഷണിപ്പെടുത്തിയത്. എന്നെ ദുബായിലേക്ക് കൊണ്ടുപോയത് സിന്ധു എന്ന സ്ത്രീയാണ്. ഒരു ഷോയ്ക്ക് അമ്പതിനായിരം രൂപ എന്ന വാഗ്ദാനത്തോടെയാണ് ദുബായില്‍ എത്തിച്ചത്. നിരവധി യുവതികള്‍ ദുബായില്‍ കുടുങ്ങിക്കിടക്കുന്നുണ്ട്' എന്നായിരുന്നു യുവതിയുടെ വെളിപ്പെടുത്തല്‍. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ആസിഡ് ദേഹത്ത് വീണ് ചികിത്സയിലിരുന്ന വീട്ടമ്മ മരിച്ചു; ഭർത്താവ് റിമാൻഡിൽ

ആസിഡ് ദേഹത്ത് വീണ് ചികിത്സയിലിരുന്ന വീട്ടമ്മ മരിച്ചു; ഭർത്താവ് റിമാൻഡിൽ

കോട്ടയം: ആസിഡ് ദേഹത്ത് വീണ് ചികിത്സയിലിരുന്ന വീട്ടമ്മ മരിച്ചു. തമിഴ്നാട് സ്വദേശിനി ബാലാമണിയാണ് മരിച്ചത്. സംഭവത്തില്‍ ഭര്‍ത്താവ് വെള്ളികുളം സ്വദേശി ജോണിനെ പൊലീസ് റിമാഡ് ചെയ്തു. തീക്കോയിലായിരുന്നു ഇവരുടെ താമസം. ചികിത്സയിലിരിക്കെ ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്നലെ വൈകുന്നേരമായിരുന്നു മരണം.

ഈ മാസം 19-ാം തീയതി ആയിരുന്നു കേസിനാസ്പദമായ സംഭവം. റബ്ബര്‍ ഷീറ്റിലൊഴിക്കുന്നതിന് വാങ്ങിയ ആസിഡാണ് ബാലാമണിയുടെ ദേഹത്ത് വീണത്. വാക്ക് തര്‍ക്കത്തിനിടെ ജോണിന്റെ കയ്യിലിരുന്ന ആസിഡ് ബാലാമണിയുടെ ദേഹത്ത് വീഴുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഓൺലൈൻ മാധ്യമ പ്രവർത്തകരെ ക്ഷേമപദ്ധതികളിൽ ഉൾപ്പെടുത്തണം.; ജെ.എം.എ ( ജേർണലിസ്റ്റ് & മീഡിയ അസോസിയേഷൻ (JMA)) മുഖ്യമന്ത്രിക്ക് നിവേദനം നൽകി

ഓൺലൈൻ മാധ്യമ പ്രവർത്തകരെ ക്ഷേമപദ്ധതികളിൽ ഉൾപ്പെടുത്തണം.; ജെ.എം.എ ( ജേർണലിസ്റ്റ് & മീഡിയ അസോസിയേഷൻ (JMA)) മുഖ്യമന്ത്രിക്ക് നിവേദനം നൽകി

തിരുവനന്തപുരം: കേരളത്തിന്റെ 13-ാമത്തെ മുഖ്യമന്ത്രിയായി അധികാരമേറ്റ ശ്രീ. വി.ഡി. സതീശനെ നേരിൽ കണ്ട് ഭാരതത്തിലെ പ്രമുഖ മാധ്യമ സംഘടനകളിലൊന്നായ ജേർണലിസ്റ്റ് & മീഡിയ അസോസിയേഷൻ (JMA) ഭാരവാഹികൾ സ്നേഹാദരങ്ങൾ അറിയിക്കുകയും ഓൺലൈൻ മാധ്യമ മേഖലയിലെ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി നിവേദനം സമർപ്പിക്കുകയും ചെയ്തു. 
വ്യാജ പ്രസ്സ് കാർഡുകളുമായി മാധ്യമപ്രവർത്തകരെന്ന വ്യാജേന പ്രവർത്തിക്കുന്നവരെ കർശനമായി നിയന്ത്രിക്കണമെന്ന് മുഖ്യമന്ത്രിക്ക് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു. ഇത്തരം പ്രവണതകൾ യഥാർത്ഥ മാധ്യമങ്ങൾക്കും സംസ്ഥാനത്തിന്റെ സുരക്ഷയ്ക്കും വലിയ ഭീഷണിയാണെന്ന് ജെ.എം.എ ചൂണ്ടിക്കാട്ടി. 

 *നിവേദനത്തിലെ പ്രധാന ആവശ്യങ്ങൾ:* 

*കർശന നിയന്ത്രണങ്ങൾ:* കേരളത്തിൽ പ്രവർത്തിക്കുന്ന എല്ലാ ഓൺലൈൻ വാർത്താ പോർട്ടലുകൾക്കും സെൽഫ് റെഗുലേറ്ററി ബോർഡ് (SRB) രജിസ്ട്രേഷൻ നിർബന്ധമാക്കണം. ഇൻഫർമേഷൻ ടെക്നോളജി നിയമങ്ങൾ (IT Rules 2021) അനുശാസിക്കുന്ന 'ഡിജിറ്റൽ മീഡിയ എത്തിക്‌സ് കോഡ്' പൂർണ്ണമായും പാലിക്കുന്നവർക്ക് മാത്രം സർക്കാർ അംഗീകാരം നൽകുക. 

*പരാതി പരിഹാര സംവിധാനം:* ഐ.ടി നിയമങ്ങളിൽ നിഷ്കർഷിക്കുന്നതുപോലെ ത്രിതല പരാതി പരിഹാര സംവിധാനവും (Three-tier grievance redressal mechanism) ഗ്രീവൻസ് ഓഫീസറും ഉള്ള മാധ്യമങ്ങളെ മാത്രമേ പരിഗണിക്കാവൂ. 
പി.ആർ.ഡി (PRD) എംപാനൽമെൻ്റും ആനുകൂല്യങ്ങളും: ഈ നിയമങ്ങൾ പാലിച്ച് പ്രവർത്തിക്കുന്ന യഥാർത്ഥ ഓൺലൈൻ മാധ്യമങ്ങൾക്ക് പി.ആർ.ഡി എംപാനൽമെൻ്റ്, ഔദ്യോഗിക പ്രസ്സ് അക്രഡിറ്റേഷൻ, സർക്കാർ പരസ്യങ്ങൾ എന്നിവ ലഭ്യമാക്കണം. 

*ക്ഷേമപദ്ധതികൾ* : അർഹരായ ഓൺലൈൻ മാധ്യമ പ്രവർത്തകരെ വർക്കിംഗ് ജേർണലിസ്റ്റ് പെൻഷൻ, ആരോഗ്യ ഇൻഷുറൻസ് തുടങ്ങിയ ക്ഷേമപദ്ധതികളിൽ ഉൾപ്പെടുത്തണം. 
*ഔദ്യോഗിക ലിസ്റ്റ് പ്രസിദ്ധീകരിക്കുക:* സർക്കാർ അംഗീകരിച്ച ഓൺലൈൻ മാധ്യമങ്ങളുടെ ലിസ്റ്റ് പി.ആർ.ഡി വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുക. ഇത് പൊതുജനങ്ങൾക്കും പോലീസിനും ഏറെ സഹായകമാകും. 

ഓൺലൈൻ മാധ്യമങ്ങൾക്ക് അവരുടെ വിവരങ്ങൾ സമർപ്പിക്കാൻ പി.ആർ.ഡിയുടെ കീഴിൽ പ്രത്യേക ഓൺലൈൻ പോർട്ടൽ തുടങ്ങണമെന്നും ജെ.എം.എ ആവശ്യപ്പെട്ടു. പോർട്ടൽ വഴി വരുന്ന അപേക്ഷകൾ പരിശോധിക്കാനും അർഹരായവർക്ക് പ്രസ് പാസ് അനുവദിക്കാനുമായി കേന്ദ്ര ഇൻഫർമേഷൻ ബ്രോഡ്‌കാസ്റ്റ് മന്ത്രാലയത്തിൻ്റെ അംഗീകാരമുള്ള ജെ.എം.എ ഉൾപ്പെടെയുള്ള മാധ്യമ സംഘടനകളുടെ പ്രതിനിധികളെ ഉൾപ്പെടുത്തി പ്രത്യേക സമിതി രൂപീകരിക്കണമെന്നും നിവേദനത്തിൽ വ്യക്തമാക്കുന്നു. 

മാധ്യമ രംഗത്തെ ഈ പ്രതിസന്ധി പരിഹരിക്കാൻ സർക്കാരിന്റെ ഭാഗത്തുനിന്നും അനുകൂലമായ നടപടികൾ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി ജെ.എം.എ നാഷണൽ പ്രസിഡൻ്റ് വൈശാഖ് സുരേഷ് വ്യക്തമാക്കി.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ദില്ലിയിൽ മൂന്നുദിവസം ഓട്ടോ, ടാക്സി പണിമുടക്ക്; പ്രതിഷേധം നിരക്ക് വർധന ആവശ്യപ്പെട്ട്

ദില്ലിയിൽ മൂന്നുദിവസം ഓട്ടോ, ടാക്സി പണിമുടക്ക്; പ്രതിഷേധം നിരക്ക് വർധന ആവശ്യപ്പെട്ട്

ദില്ലി: രാജ്യതലസ്ഥാനത്ത് ഓട്ടോ, ടാക്സി യൂണിയനുകളുടെ മൂന്നുദിവസത്തെ പണിമുടക്ക് ആരംഭിച്ചു. ഇന്ധനവില വർധനവിനെ തുടർന്ന് ഓട്ടോ, ടാക്സി നിരക്ക് വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരം. ഓൾ ഇന്ത്യ മോട്ടോർ ട്രാൻസ്പോർട്ട് കോൺഗ്രസും യൂണൈറ്റഡ് ഫ്രണ്ട് ഓഫ് ഓൾ ട്രാൻസ്പോർട്ട് അസോസിയേഷനുമാണ് പണിമുടക്ക് പ്രഖ്യാപിച്ചത്. ചാലക് ശക്തി യൂണിയൻ അടക്കം വിവിധ യൂണിയനുകൾ പണിമുടക്കിന് പിന്തുണ നൽകുന്നുണ്ട്. സിഎൻജി, പെട്രോൾ ഡീസൽ വിലയിലുണ്ടായ വർധനവ് മൂലം വലിയ ബുദ്ധിമുട്ട് നേരിടുന്നതായി യൂണിയനുകൾ പറഞ്ഞു. അതേസമയം ഒരു വിഭാഗം യൂണിയനുകൾ പണിമുടക്കിൽനിന്ന് വിട്ടുനിൽക്കുന്നുണ്ട്.

ദില്ലി എൻസിആറിൽ മെയ് 21 മുതൽ 23 വരെയാണ് പണിമുടക്ക്. നാല് ലക്ഷത്തോളം ടാക്സി ഡ്രൈവർമാർ പണിമുടക്കിൻ്റെ ഭാഗമാകുമെന്നാണ് അസോസിയേഷൻ പ്രതീക്ഷിക്കുന്നത്. സിഎൻജി, പെട്രോൾ ഡീസൽ വില അടിക്കടി വർധിക്കുന്നത് മധ്യവർഗക്കാരായ ഡ്രൈവർമാർക്ക് വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതായി ചാലക് ശക്തി യൂണിയൻ വൈസ് പ്രസിഡൻ്റ് അനുജ് കുമാർ റാത്തോർ പറഞ്ഞു. ദില്ലി സർക്കാർ അടിയന്തരമായി ഓട്ടോ, ടാക്സി നിരക്ക് വർധിപ്പിക്കണമെന്നും അല്ലാത്തപക്ഷം വലിയ പ്രതിഷേധം സംഘടിപ്പിക്കുമെന്നും യൂണിയനുകൾ മുന്നറിയിപ്പ് നൽകി.

വാണിജ്യ വാഹന ഡ്രൈവർമാർ സാമ്പത്തികമായി ചൂഷണം നേരിടുന്നതായും ശക്തമായ നയങ്ങൾ നടപ്പിലാക്കണമെന്നും ആവശ്യപ്പെട്ട് ദില്ലി ലഫ്റ്റനൻ്റ് ഗവർണർ തരൺജിത്ത് സിങ് സന്ധുവിനും മുഖ്യമന്ത്രി രേഖ ഗുപ്തയ്ക്കും ഓൾ ഇന്ത്യ മോട്ടോർ ട്രാൻസ്പോർട്ട് കോൺഗ്രസ് കത്ത് നൽകിയിട്ടുണ്ട്. കഴിഞ്ഞ 15 വർഷമായി ദില്ലി എൻസിആർ മേഖലയിൽ ടാക്സി നിരക്ക് വർധിപ്പിച്ചിട്ടില്ലെന്നും എന്നാൽ ഇന്ധനവില നിരവധി തവണ വർധിച്ചിട്ടുണ്ടെന്നും യൂണിയൻ കത്തിൽ ചൂണ്ടിക്കാട്ടി. ആപ്പ് അധിഷ്ഠിത ക്യാബ് കമ്പനികൾ ഏകപക്ഷീയമായി പെരുമാറുന്നുവന്നും കത്തിൽ ഉന്നയിച്ചിട്ടുണ്ട്. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ബലപ്രയോഗം വകവെച്ച് കൊടുക്കില്ലെന്ന് ഇറാൻ പ്രസിഡൻ്റ്; കരാറിലെത്തിയില്ലെങ്കിൽ യുദ്ധമെന്ന് ആവർത്തിച്ച് ട്രംപ്

ബലപ്രയോഗം വകവെച്ച് കൊടുക്കില്ലെന്ന് ഇറാൻ പ്രസിഡൻ്റ്; കരാറിലെത്തിയില്ലെങ്കിൽ യുദ്ധമെന്ന് ആവർത്തിച്ച് ട്രംപ്

തെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധത്തിൽ നയതന്ത്ര പരിഹാരത്തിന് ഒരുക്കമാണെന്ന് വ്യക്തമാക്കി ഇറാൻ പ്രസിഡൻ്റ് മസൂദ് പെസെഷ്കിയാൻ. നയതന്ത്ര പരിഹാരത്തിലേക്കുള്ള എല്ലാ വഴികളും ഞങ്ങളുടെ ഭാഗത്തുനിന്ന് തുറന്നിരിക്കുന്നു എന്നാണ് എക്സ് പോസ്റ്റിലൂടെ പെസെഷ്കിയാൻ വ്യക്തമാക്കിയിരിക്കുന്നത്. എന്നാൽ ബലപ്രയോഗത്തിലൂടെ ഇറാനെ കീഴടങ്ങുന്നതിനായി നിർബന്ധിക്കുന്നത് മിഥ്യയല്ലാതെ മറ്റൊന്നുമല്ലെന്ന മുന്നറിയിപ്പും ഇറാൻ പ്രസിഡൻ്റ് നൽകിയിട്ടുണ്ട്.

എന്നാൽ ഇറാൻ ഏത് സാഹചര്യവും നേരിടാൻ തയ്യാറെന്ന നിലപാട് ആവർത്തിച്ച് ഇറാനിയൻ ദേശീയ സുരക്ഷാ ഉദ്യോഗസ്ഥനായ ഇബ്രാഹിം അസീസി രം​ഗത്ത് വന്നിട്ടുണ്ട്. എക്സ് പോസ്റ്റിലൂടെയാണ് അസീസിയുടെ പ്രതികരണം. അമേരിക്കയുടെ അവിശ്വാസ്യത പ്രകടമാകുന്നതാണ് ഇറാൻ്റെ അനുഭവം എന്ന് ചൂണ്ടിക്കാണിച്ച ഇബ്രാഹിം അസീസി അതുകൊണ്ടാണ് ഇറാൻ ഏത് സാഹചര്യത്തിനും തയ്യായതെന്ന് വ്യക്തമാക്കുന്നുണ്ട്. മാധ്യമ നിയന്ത്രണം നിലനിൽക്കുന്നുണ്ടെങ്കിലും അമേരിക്കൻ സർക്കാർ എത്രമാത്രം നാശനഷ്ടവും വിലയും അവരുടെ മേൽ ചുമത്തിയിട്ടുണ്ടെന്ന് അമേരിക്കൻ ജനതയ്ക്ക് അറിയാം. ഇറാന്റെ അത്ഭുതകരമായ ശക്തിക്ക് ലോകം സാക്ഷ്യം വഹിച്ചു, എന്നിരുന്നാലും ഇനിയും നിരവധി സർപ്രൈസുകൾ അവശേഷിക്കുന്നുവെന്ന മുന്നറിയിപ്പും അസീസി നൽകിയിട്ടുണ്ട്. ഇതിനിടെ യുദ്ധം വീണ്ടും ആരംഭിച്ചാൽ അമേരിക്കയ്ക്ക് കൂടുതൽ സർപ്രൈസുകൾ കാത്തുവെച്ചിട്ടുണ്ടെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാ​ഗ്ചിയും നേരത്തെ വ്യക്തമാക്കിയിരുന്നു. 