Saturday, 30 May 2026

ഡി കെ ശിവകുമാര്‍ ജൂണ്‍ 3ന് കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും

ബെംഗളുരു: കര്‍ണാടകയുടെ 25-ാമത് മുഖ്യമന്ത്രിയായി ഡി കെ ശിവകുമാര്‍ ജൂണ്‍ മൂന്നിന് സത്യപ്രതിജ്ഞ ചെയ്യും. ബെംഗളുരു ലോക്ഭവന്‍ ഗ്ലാസ് ഹൗസില്‍ നടക്കുന്ന ചടങ്ങില്‍ മുതിര്‍ന്ന നേതാക്കള്‍, മന്ത്രിസഭ അംഗങ്ങള്‍, പാര്‍ട്ടി പ്രവര്‍ത്തകരും അനുയായികളും പങ്കെടുക്കുമെന്നാണ് വിവരം.ഹൈക്കമാന്‍ഡിന്റെ നിര്‍ദേശപ്രകാരം സിദ്ധരാമയ്യ മുഖ്യമന്ത്രി സ്ഥാനം രാജിവച്ചിരുന്നു. പിന്നാലെയാണ് 64കാരനായ ഡികെയ്ക്ക് മുഖ്യമന്ത്രി സ്ഥാനം ലഭിക്കുന്നത്.

സിദ്ധരാമയ്യ രാജിവെച്ചതിന് പിന്നാലെ അദ്ദേഹത്തിൻ്റെ സര്‍ക്കാരിന്റെ നേട്ടങ്ങളെ കുറിച്ച് വൈകാരികമായ കുറിപ്പ് ഡി കെ ശിവകുമാര്‍ എക്‌സില്‍ പങ്കുവച്ചിരുന്നു. പിന്നാലെ തങ്ങള്‍ ഇരുവരും തമ്മിലുള്ള ബന്ധത്തെ കുറിച്ച് സിദ്ധരാമയ്യും അഭിപ്രായം പങ്കുവച്ചിരുന്നു. കര്‍ണാടകയില്‍ രണ്ട് ഉപമുഖ്യമന്ത്രിമാരെ നിയമിക്കാനാണ് ഹൈക്കമാന്‍ഡിന്റെ തീരുമാനമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇവര്‍ ലിംഗായത്ത് - ദളിത് വിഭാഗത്തില്‍ നിന്നുള്ളവരായിരിക്കുമെന്നാണ് വിവരം. 

മുഖ്യമന്ത്രി പ്രഖ്യാപനം വരുന്നതിന് മുമ്പ് തന്നെ ഡി കെയ്ക്ക് ആശംസകളുമായി അദ്ദേഹത്തിന്റെ വസതിക്ക് മുന്നില്‍ ബാനറുകളും ഉയര്‍ന്നിരുന്നു. ഭാവി മുഖ്യമന്ത്രിയെന്ന വിശേഷണത്തോടെയാണ് ബാനര്‍ പ്രത്യക്ഷപ്പെട്ടത്. ഭാവി മുഖ്യമന്ത്രി ഡി കെ ശിവകുമാറിന് ഹൃദയം നിറഞ്ഞ ആശംസകള്‍ എന്നായിരുന്നു ബാനറിലുണ്ടായിരുന്നത്. അതേസമയം കാവല്‍ മുഖ്യമന്ത്രിയായി സിദ്ധരാമയ്യ തുടരും.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

സർക്കാർ വാഹനങ്ങളുടെ രജിസ്‌ട്രേഷൻ കാലാവധി നീട്ടാനാകില്ല: സംസ്ഥാനത്തിന്റെ ആവശ്യം തള്ളി കേന്ദ്രം

ന്യൂഡൽഹി: സർക്കാർ വാഹനങ്ങളുടെ രജിസ്‌ട്രേഷൻ കാലാവധി നീട്ടാനാകില്ലെന്ന് വ്യക്തമാക്കി കേന്ദ്രസർക്കാർ. സംസ്ഥാന സർക്കാർ ഉയർത്തിയ ആവശ്യമാണ് തള്ളിയത്. രജിസ്‌ട്രേഷൻ കാലാവധി 15-ൽ നിന്ന് 20 വർഷമാക്കണമെന്ന ആവശ്യം കേന്ദ്ര ഗതാഗത മന്ത്രാലയമാണ് തള്ളിയത്. കാലാവധി നീട്ടാൻ 'വാഹൻ' സോഫ്റ്റ്‌വെയറില്‍ മാറ്റം വരുത്താൻ അനുമതി നൽകാനാകില്ലെന്നും മന്ത്രാലയം വ്യക്തമാക്കി.

മോട്ടോർ വാഹന നിയമപ്രകാരം സർക്കാർ വാഹനങ്ങളുടെ പരമാവധി കാലാവധി 15 വർഷം മാത്രമാണ്. കെഎസ്ആർടിസി, പൊതുമേഖലാ സ്ഥാപനങ്ങൾ എന്നിവയുടെ വാഹനങ്ങൾക്ക് 15 വർഷത്തെ കാലാവധി ബാധകമാണ്. വാഹനങ്ങളുടെ പ്രായം നിശ്ചയിക്കാനുള്ള പൂർണ അധികാരം കേന്ദ്ര സർക്കാരിനാണെന്നും കത്തിൽ പറയുന്നു.

റോഡ് ഗതാഗത-ഹൈവേ മന്ത്രാലയത്തിലെ അണ്ടര്‍ സെക്രട്ടറിയാണ് കേരള ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ക്ക് കത്ത് അയച്ചിരിക്കുന്നത്.

വാഹന കാലാവധി 20 വർഷമായി നീട്ടിക്കൊണ്ട് ജനുവരി 20-ന് കേരള സർക്കാർ ഇറക്കിയ വിജ്ഞാപനം നിയമവിരുദ്ധമാണെന്നും നിയമ വിരുദ്ധമായ വിജ്ഞാപനം അടിയന്തരമായി പിൻവലിക്കാനും കേരളത്തോട് നിർദേശിച്ചിട്ടുണ്ട്. വാഹനങ്ങളുടെ കാലപ്പഴക്കം നിശ്ചയിക്കാന്‍ പ്രത്യേക നിയമവ്യവസ്ഥകള്‍ നിലവിലില്ല എന്നായിരുന്നു കേരളത്തിന്റെ വാദം. ഈ വിലയിരുത്തലിലാണ് സംസ്ഥാന സര്‍ക്കാര്‍ ഈ വിജ്ഞാപനം ഇറക്കിയത്. 15 വർഷം കഴിഞ്ഞ 2253 സർക്കാർ വാഹനങ്ങൾ പൊളിച്ചുമാറ്റാൻ 2023-ൽ കേരളം തന്നെ തീരുമാനിച്ചിരുന്ന കാര്യവും കേന്ദ്രം ഓർമ്മിപ്പിച്ചു

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

വലവിരിച്ച് അവയവ കടത്ത് സംഘം; കരൾ നൽകാൻ പണം വാഗ്ദാനം ചെയ്ത് യുവതിയെ ബന്ധപ്പെട്ട് ഇടനിലക്കാരൻ

തൃശൂരിൽ വലവിരിച്ച് അവയവ കടത്തു സംഘം. കരൾ നൽകാൻ പണം വാഗ്ദാനം ചെയ്ത ഇടനിലക്കാരൻ വീണ്ടും യുവതിയെ ബന്ധപ്പെട്ടു പെട്ടെന്ന് തന്നെ ഇടപാട് നടത്താമെന്ന് കൊടുങ്ങല്ലൂർ സ്വദേശിയായ ഇടനിലക്കാരന്റെ ഉറപ്പ് ശബ്ദരേഖ ട്വന്റിഫോറിന് ലഭിച്ചു. കൊടുങ്ങല്ലൂർ സ്വദേശിയാണ് ഇടനിലക്കാരൻ. പെട്ടെന്ന് തന്നെ നടത്താമെന്നും ഇപ്പോൾ രണ്ടുമൂന്നു കേസുകൾ കൂടി വന്നിട്ടുണ്ടെന്നും ഇടനിലക്കാരൻ യുവതിയോട് പറയുന്നു.

കരൾ നൽകിയാൽ 10 ലക്ഷം രൂപയാണ് ഇടനിലക്കാരൻ വാഗ്ദാനം ചെയ്തത്. പെട്ടെന്ന് നടത്താമെന്നും മറ്റ് റിസ്‌കുകളില്ലെന്നും ഇടനിലാക്കാരൻ പറയുന്നുണ്ട്. കിഡ്നി ട്രാൻസ്പ്ലാന്റേഷൻ പ്രശ്നമാണ്. കരൾ നൽകിയാൽ മൂന്ന് മാസം മാത്രം റെസ്റ്റ് എടുത്താൽ മതിയെന്ന് പറഞ്ഞാണ് ഇടനിലക്കാരൻ അവയവദാനത്തിന് പ്രേരിപ്പിക്കുന്നത്. നേരത്തെയും അവയവക്കടത്ത് സംഘം സമാനമായി ആളുകളെ വിളിച്ചിരുന്നു. അവയവ കച്ചവടത്തിന്റെ വാർത്തകൾ പുരോഗമിക്കുന്നതിനിടെയാണ് പുതിയ വെളിപ്പെടുത്തൽ പുറത്തുവരുന്നത്. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കാട്ടാന ആക്രമണം: അതിരപ്പിള്ളിയിൽ ഇന്ന് ഹർത്താൽ

കാട്ടാന ആക്രമണത്തിൽ പ്രതിഷേധിച്ച് അതിരപ്പിള്ളിയിൽ ഇന്ന് ഹർത്താൽ ആചരിക്കും. രാവിലെ 10 മണിക്ക് ചാലക്കുടി – ആനമല അന്തർ സംസ്ഥാന പാത ഉപരോധിക്കും. വൈശേരി സ്വദേശി മോഹനൻ ആണ് കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഇന്ന് പുലർച്ചെ 2.45 ഓടെ ആണ് സംഭവം. കൃഷിയിടത്തിലിറങ്ങിയ ആനയെ തുരത്താൻ ശ്രമിക്കുന്നതിനിടെ ആയിരുന്നു ആനയുടെ ആക്രമണം.

പ്രദേശത്ത് നിരന്തരം കാട്ടാന ശല്യം ഉള്ള മേഖലയാണ്. മോഹനന്റെ വീട്ടുവളപ്പിൽ കഴിഞ്ഞ ദിവസവും കാട്ടാന എത്തി വ്യാപകമായി കൃഷി നശിപ്പിച്ചിരുന്നു. ഇന്ന് പുലർച്ചെ വീണ്ടും കാട്ടാന എത്തിയപ്പോൾ ആയിരുന്നു ആക്രമണം. കാട്ടാന വീടിനു സമീപത്തെത്തിയെന്ന് അറിഞ്ഞ് പുറത്തിറങ്ങിയതായിരുന്നു മോഹനന്‍. ആനയെ ഓടിക്കാന്‍ സഹോദരനും സഹോദരിയും മോഹനന്റെ ഒപ്പമുണ്ടായിരുന്നു. സംഭവത്ത് സ്ഥലത്ത് തന്നെ മോഹ​നന് മരണപ്പെട്ടു. മൃതദേഹം ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ശബരിമല സ്വർണക്കൊള്ള: 'കട്ടിളപ്പാളികൾ മാറ്റിയിട്ടില്ല, കൊള്ളയടിച്ചത് പൂശിയ സ്വർണം മാത്രം';ശാസ്ത്രീയ ഫലം SITക്ക്

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ അന്തിമ ശാസ്ത്രീയ പരിശോധന ഫലം പ്രത്യേക അന്വേഷണ സംഘത്തിന് ലഭിച്ചു. ശബരിമല ശ്രീകോവിലിലെ കട്ടിളപ്പാളികള്‍ മാറ്റിയിട്ടില്ലെന്നാണ് പരിശോധന ഫലത്തില്‍ പറയുന്നത്. കൊള്ളയടിച്ചത് പൂശിയ സ്വര്‍ണം മാത്രമാണെന്നും പരിശോധന ഫലത്തില്‍ പറയുന്നു. ജംഷഡ്പൂരിലെ ദേശീയ മെറ്റലര്‍ജിക്കല്‍ ലബോറട്ടിയില്‍ നടത്തിയ പരിശോധന ഫലമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

ശബരിമലയിലെ ദ്വാരപാലക ശില്‍പ്പപാളി, കട്ടിളപ്പാളി എന്നിവയില്‍ നിന്നുള്ള സാമ്പിളുകള്‍ ശേഖരിച്ചായിരുന്നു എസ്‌ഐടി പരിശോധനയ്ക്ക് അയച്ചത്. എട്ടോളം സാമ്പിളുകളായിരുന്നു പരിശോധനയ്ക്ക് അയച്ചിരുന്നത്. ഇതിന്റെ ഫലമാണ് എസ്ഐടിക്ക് ലഭിച്ചിരിക്കുന്നത്. പരിശോധന ഫലം കൊല്ലം വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ചു. കേസില്‍ ഉടന്‍ കുറ്റപത്രം സമര്‍പ്പിക്കാനാണ് എസ്‌ഐടിയുടെ തീരുമാനം. ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ സ്വര്‍ണ സാമ്പിളുകളില്‍ അത്യാധുനിക രീതിയിലുള്ള ശാസ്ത്രീയ പരിശോധന അത്യാവശ്യമാണെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. തുടര്‍ന്നാണ് പ്രത്യേക അന്വേഷണ സംഘം സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചത്.

അതിനിടെ ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ തന്ത്രി കണ്ഠരര് രാജീവരരുടെ ജാമ്യം റദ്ദാക്കില്ലെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം വാക്കാല്‍ പരാമര്‍ശിച്ചിരുന്നു. വിജിലന്‍സ് കോടതി പരാമര്‍ശങ്ങള്‍ നീക്കാമെന്നും കോടതി പറഞ്ഞിരുന്നു. തന്ത്രിക്കെതിരെ തെളിവില്ലെന്ന വിജിലന്‍സ് കോടതി പരാമര്‍ശം നീക്കി ജാമ്യം റദ്ദാക്കണമെന്ന സര്‍ക്കാര്‍ അപ്പീലായിരുന്നു കോടതിയുടെ പരിഗണനയ്ക്ക് വന്നത്. അപ്പീൽ കോടതി പിന്നീട് പരിഗണിക്കും.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

സംസ്ഥാനത്ത് വീണ്ടും കാട്ടാനക്കലി; തൃശൂരിൽ വയോധികനെ ചവിട്ടിക്കൊന്നു

തൃശൂർ അതിരപ്പിള്ളിയിൽ വയോധികനെ കാട്ടാന ചവിട്ടിക്കൊന്നു. വൈശേരി സ്വദേശി മോഹനൻ ആണ് കൊല്ലപ്പെട്ടത്. കൃഷിയിടത്തിലിറങ്ങിയ ആനയെ തുരത്താൻ ശ്രമിക്കുന്നതിനിടെ ആയിരുന്നു ആനയുടെ ആക്രമണം. ഇന്ന് പുലർച്ചെ 2.45 ഓടെ ആണ് സംഭവം. പ്രദേശത്ത് നിരന്തരം കാട്ടാന ശല്യം ഉള്ള മേഖലയാണ്. മോഹനന്റെ വീട്ടുവളപ്പിൽ കഴിഞ്ഞ ദിവസവും കാട്ടാന എത്തി വ്യാപകമായി കൃഷി നശിപ്പിച്ചിരുന്നു. ഇന്ന് പുലർച്ചെ വീണ്ടും കാട്ടാന എത്തിയപ്പോൾ ആയിരുന്നു ആക്രമണം. കാട്ടാന വീടിനു സമീപത്തെത്തിയെന്ന് അറിഞ്ഞ് പുറത്തിറങ്ങിയതായിരുന്നു മോഹനന്‍. ആനയെ ഓടിക്കാന്‍ സഹോദരനും സഹോദരിയും മോഹനന്റെ ഒപ്പമുണ്ടായിരുന്നു. സംഭവത്ത് സ്ഥലത്ത് തന്നെ മോഹ​നന് മരണപ്പെട്ടു. മൃതദേഹം ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഭക്ഷണം കഴിക്കുന്നതിനിടെ ഛർദിച്ചു, പിന്നാലെ ഒന്നര വയസുകാരന്‍ മരിച്ചു; അസ്വാഭാവിക മരണത്തിന് കേസെടുത്തു

തിരുവനന്തപുരം: ഭക്ഷണം കഴിക്കുന്നതിനിടെ ഛര്‍ദിച്ച ഒന്നരവയസുകാരന്‍ മരിച്ചു. നെടുമങ്ങാട് സ്വദേശിനി അഖിലയുടെ മകന്‍ ആര്‍ഷിദ് ആണ് മരിച്ചത്. രണ്ടാനച്ഛന്‍ ചോറ് കൊടുക്കുന്നതിനിടെ കുഞ്ഞ് ഛര്‍ദിക്കുകയായിരുന്നു. പിന്നാലെ തിരുവനന്തപുരം എസ്‌ഐടി ആശുപത്രിയില്‍ എത്തിച്ചെങ്കിലും കുഞ്ഞ് മരിച്ചു.

കുഞ്ഞിന്റെ മാതാവ് അഖില തമിഴ്‌നാട്ടില്‍ നൃത്തപരിപാടിക്ക് പോയിരിക്കുകയായിരുന്നു. ഇതിനിടെയാണ് സംഭവം. കുഞ്ഞിന്റെ പോസ്റ്റ്‌മോര്‍ട്ടം ഇന്ന് നടക്കും. മരണത്തില്‍ ദുരൂഹതയുണ്ടോ എന്നതടക്കം പൊലീസ് പരിശോധിച്ചുവരികയാണ്. അസ്വാഭാവിക മരണത്തിന് നെടുമങ്ങാട് പൊലീസ് കേസെടുത്തിട്ടുണ്ട്. ഇന്നലെയാണ് കുഞ്ഞ് മരിച്ചത്. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

തിരുവനന്തപുരത്ത് തെരുവുനായ ആക്രമണം; വീട്ടമ്മയുടെ കൈവിരല്‍ കടിച്ചെടുത്തു

തിരുവനന്തപുരം: തിരുവനന്തപുരം പൂവച്ചലില്‍ തെരുവുനായ ആക്രമണം. വീട്ടമ്മയുടെ കൈവിരല്‍ തെരുവുനായ കടിച്ചെടുത്തു. പൂവച്ചല്‍ പേഴുമട്ടിലാണ് സംഭവം. നായയുടെ ആക്രമണത്തില്‍ നാലുപേര്‍ക്കാണ് പരിക്കേറ്റത്. 61-കാരിയായ ഓമനയുടെ ഇടതു കൈവിരല്‍ ആണ് നായ കടിച്ചെടുത്തത്.

സമീപവാസികളായ ഷാമില ബീവി(51), ഭര്‍ത്താവ് മാഹിന്‍ കണ്ണ്(56), ഓമനയുടെ ഭര്‍ത്താവ് ശ്രീകണ്ഠന്‍(67) എന്നിവര്‍ക്കാണ് കടിയേറ്റത്. വീട്ടില്‍ കയറിയാണ് തെരുവുനായ ഇവരെ ആക്രമിച്ചത്. ഈ നായയെ പിന്നീട് ചത്ത നിലയില്‍ കണ്ടെത്തി. നായയ്ക്ക് പേവിഷ ബാധ ഉണ്ടോ എന്ന് സ്ഥിരീകരിക്കാന്‍ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. നേരത്തെയും ഈ പ്രദേശത്ത് പന്ത്രണ്ടോളം പേര്‍ക്ക് തെരുവുനായയുടെ കടിയേറ്റിരുന്നു. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Friday, 29 May 2026

പ്രൊഫ. ഡോ. റ്റോജി തോമസ് പാലാ സെൻ്റ് തോമസ് ഓട്ടോണമസ് കോളേജിൻ്റെ പ്രിൻസിപ്പൽ

പാലാ : പാലാ സെൻ്റ് തോമസ് ഓട്ടോണമസ് കോളേജിൻ്റെ പുതിയ പ്രിൻസിപ്പലായി പ്രൊഫ. ഡോ. റ്റോജി തോമസ് നിയമിക്കപ്പെട്ടു. കഴിഞ്ഞ 24 വർഷമായി ബോട്ടണി വിഭാഗത്തിൽ അധ്യാപകനായി സേവനമനുഷ്ഠിക്കുന്ന അദ്ദേഹം നിലവിൽ ബോട്ടണിവിഭാഗം മേധാവിയും പരീക്ഷ കൺട്രോളറുമാണ്. ബിഷപ്പ് വയലിൽ ഹാളിൽ ചേർന്ന സമ്മേളനത്തിൽ പാലാ രൂപത മുഖ്യ വികാരി ജനറാളും കോളേജ് മാനേജരുമായ മോൺ. റവ. ഡോ. ജോസഫ് തടത്തിലാണ് പുതിയ പ്രിൻസിപ്പലിനെ പ്രഖ്യാപിച്ചത്.  പ്രിൻസിപ്പൽ പ്രൊഫ. ഡോ. സിബി ജയിംസ്, വൈസ് പ്രിൻസിപ്പൽ റവ. ഡോ. സാൽവിൻ തോമസ് കാപ്പിലിപ്പറമ്പിൽ, ബർസാർ റവ. ഫാ. മാത്യു ആലപ്പാട്ടുമേടയിൽ, കോളേജ് കൗൺസിൽ സെക്രട്ടറി ശ്രീ. അലൻ സക്കറിയ തുടങ്ങിയവർ പ്രസംഗിച്ചു. കോളേജിലെ പബ്ലിക്കേഷൻ ഡിപ്പാർട്ടുമെൻ്റിൻ്റെ ആഭിമുഖ്യത്തിൽ ഹിന്ദി വിഭാഗം തയ്യാറാക്കിയ വിവർത്തന കഥാസമാഹാരത്തിൻ്റെ പ്രകാശനവും നടത്തപ്പെട്ടു.