Wednesday, 27 May 2026

പിണറായിയുടെ തലസ്ഥാനത്തെ വീട്ടിലെ ഇഡി റെയ്ഡിനിടെ സംഘര്‍ഷം: ഇഡി ഉദ്യോഗസ്ഥരുടെ വാഹനത്തിന്‍റെ ഡ്രൈവറുടെ കണ്ണിന് പരിക്ക്, മെഡിക്കൽ കോളേജിലേക്ക് മാറ്റി

SHARE



തിരുവനന്തപുരം: തിരുവനന്തപുരത്ത് ബേക്കറി ജംഗ്ഷനിലെ പിണറായി വിജയന്റെ വീടിന് മുന്നിലുണ്ടായ സംഘർഷത്തിൽ ഇഡി ഉദ്യോഗസ്ഥരുടെ വാഹനത്തിന്‍റെ ഡ്രൈവര്‍ക്ക് പരിക്കേറ്റു. സിപിഎം സംഘര്‍ഷത്തിലാണ് വാഹനത്തിന്‍റെ ഡ്രൈവര്‍ക്ക് പരിക്കേറ്റത്. വാഹന ഡ്രൈവറുടെ കണ്ണിന് പരിക്കേറ്റിട്ടുണ്ട്. ഡ്രൈവറെ മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരിക്കുകയാണ്. മാസപ്പടി കേസിൽ റെയ്ഡിനെത്തിയ ഇഡി ഉദ്യോഗസ്ഥര്‍ പരിശോധന പൂര്‍ത്തിയാക്കി പുറത്തിറങ്ങിയ സമയത്തുണ്ടായ സിപിഎം പ്രവര്‍ത്തകരുടെ പ്രതിഷേധം സംഘര്‍ഷത്തിൽ കലാശിക്കുകയായിരുന്നു. 

ഇഡി ഉദ്യോഗസ്ഥര്‍ക്ക് നേരെയും ആക്രമണമുണ്ടായി. ഇഡിയുടെ വാഹനങ്ങള്‍ അടിച്ചു തകര്‍ത്തു. ഇഷ്ടികയും വടികളും ഉപയോഗിച്ചായിരുന്നു ആക്രമണം. സംഘർഷത്തിൽ തകർന്ന വാഹനം പൊലീസ് സ്റ്റേഷനിലേക്ക് മാറ്റിയിരിക്കുകയാണ്.  ഇഡി ഉദ്യോ​ഗസ്ഥർ തമ്പാനൂർ‌ പൊലീസ് സ്റ്റേഷനിലാണുള്ളത്. തിരുവനന്തപുരത്ത് 4 ഇഡി ഉദ്യോഗസ്ഥരാണ് റെയ്ഡിനെത്തിയത്. ഒരു ബാങ്ക് ഉദ്യോഗസ്ഥയും ഉദ്യോഗസ്ഥ സംഘത്തിലുണ്ടായിരുന്നു. പിണറായിയുടെ രണ്ട് വീടുകളിലടക്കം 12 ഇടങ്ങളിലാണ് ഇഡി പരിശോധന നടന്നത്. എട്ടരമണിക്കൂര്‍ സമയം റെയ്ഡ് നീണ്ടുനിന്നു. വീണയുടെ ബാങ്ക് അക്കൌണ്ട് വിവരങ്ങള്‍ ശേഖരിച്ചതായി ഇഡി ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.  










ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.