Wednesday, 3 June 2026

സൗദി അറേബ്യയിലെ പുതിയ ഇന്ത്യൻ അംബാസഡറായി വിപുൽ

സൗദി അറേബ്യയിലെ പുതിയ ഇന്ത്യൻ അംബാസഡറായി വിപുൽ

റിയാദ്: ഖത്തറിലെ നിലവിലെ ഇന്ത്യൻ അംബാസഡറായ വിപുലിനെ സൗദി അറേബ്യയിലെ അടുത്ത ഇന്ത്യൻ അംബാസഡറായി നിയമിച്ചു. ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം ചൊവ്വാഴ്ച വൈകിട്ടാണ് ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. റിയാദിൽ നിലവിൽ അംബാസഡറായി സേവനമനുഷ്ഠിക്കുന്ന മധ്യപ്രദേശ് സ്വദേശി ഡോ. സുഹേൽ അജാസ് ഖാെൻറ പിൻഗാമിയായാണ് ബിഹാർ സ്വദേശിയായ വിപുൽ എത്തുന്നത്.

2023 മുതൽ സേവനം അനുഷ്ഠിക്കുന്ന ഡോ. സുഹേൽ അജാസ് ഖാൻ കാലാവധി പൂർത്തിയാക്കി ഉടൻ ഇന്ത്യയിലേക്ക് മടങ്ങും. പുതിയ ഉത്തരവ് പുറത്തുവന്നതോടെ വിപുൽ ഉടൻ തന്നെ റിയാദിലെത്തി ചുമതലയേൽക്കും. 1998 ബാച്ച് ഐ.എഫ്.എസ് ഉദ്യോഗസ്ഥനായ വിപുൽ, തെൻറ നയതന്ത്ര ജീവിതത്തിൽ രാജ്യത്തിെൻറ നിർണായകമായ പല ചുമതലകളും വിജയകരമായി കൈകാര്യം ചെയ്തിട്ടുള്ള വ്യക്തിയാണ്. കെയ്‌റോ, കൊളംബോ, ജനീവ, ദുബൈ എന്നിവിടങ്ങളിലെ ഇന്ത്യൻ മിഷനുകളിൽ അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. രാഷ്ട്രീയം, വാണിജ്യം, വികസനം, നിരായുധീകരണം, അന്താരാഷ്ട്ര സുരക്ഷ, മാധ്യമം തുടങ്ങി വൈവിധ്യമാർന്ന മേഖലകളിൽ അദ്ദേഹം തെൻറ നയതന്ത്ര മികവ് തെളിയിച്ചിട്ടുണ്ട്.

കഴിഞ്ഞ ഏതാനും വർഷങ്ങളായി വിദേശകാര്യ മന്ത്രാലയത്തിെൻറ പ്രധാനപ്പെട്ട പല പദവികളിലും അദ്ദേഹം സജീവമായിരുന്നു. 2014 മുതൽ 2017 വരെയുള്ള കാലയളവിൽ ഇന്ത്യൻ വിദേശകാര്യ മന്ത്രിയുടെ ഡയറക്ടർ / ജോയിൻറ് സെക്രട്ടറിയായും, തുടർന്ന് 2017 മുതൽ 2020 വരെ ദുബൈയിലെ ഇന്ത്യൻ കോൺസൽ ജനറലായും അദ്ദേഹം പ്രവർത്തിച്ചു. 2020 മുതൽ 2023 വരെ വിദേശകാര്യ മന്ത്രാലയത്തിൽ ജോയിൻറ് സെക്രട്ടറി (ഗൾഫ്) പദവിയും അദ്ദേഹം അലങ്കരിച്ചിട്ടുണ്ട്. ഇതിനുശേഷമാണ് 2023 ആഗസ്റ്റ് 17-ന് ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽഥാനിക്ക് മുൻപാകെ അദ്ദേഹം ഇന്ത്യൻ അംബാസഡറായി ഔദ്യോഗിക ചുമതലാപത്രം സമർപ്പിച്ചത്. ഖത്തറിലെ മികച്ച സേവനത്തിന് ശേഷമാണ് അദ്ദേഹത്തിന് ഇപ്പോൾ സൗദി അറേബ്യയിലേക്ക് പുതിയ നിയമനം ലഭിച്ചിരിക്കുന്നത്. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഡല്‍ഹി തീപിടിത്തം: ഭയന്നവര്‍ കെട്ടിടത്തില്‍ നിന്ന് ചാടി, അപകടത്തില്‍പ്പെട്ടതില്‍ കൂടുതലും ആഫ്രിക്കക്കാര്‍

ഡല്‍ഹി തീപിടിത്തം: ഭയന്നവര്‍ കെട്ടിടത്തില്‍ നിന്ന് ചാടി, അപകടത്തില്‍പ്പെട്ടതില്‍ കൂടുതലും ആഫ്രിക്കക്കാര്‍

ന്യൂഡല്‍ഹി: സൗത്ത് ഡല്‍ഹിയിലുണ്ടായ തീപിടിത്തത്തിന് കാരണം ഷോര്‍ട്ട് സര്‍ക്യൂട്ടെന്ന് പ്രാഥമിക നിഗമനം. 20 പേരാണ് അപകടത്തില്‍ മരിച്ചത്. നാല്‍പതോളം പേരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇതില്‍ 7 പേരുടെ നില ഗുരുതരമാണ്. അപകടത്തിനിടെ ശ്വാസം മുട്ടിയാണ് പലരും മരിച്ചിരിക്കുന്നത്. സംഭവത്തില്‍ ഹോട്ടല്‍ ഉടമയ്‌ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതായി പൊലീസ് അറിയിച്ചു.

ഇന്ന് രാവിലെയായിരുന്നു മാളവ്യനഗറിലുള്ള ഹോട്ടലില്‍ തീപിടിത്തമുണ്ടായത്. 8.50ഓടെയാണ് തങ്ങള്‍ വിവരം അറിഞ്ഞതെന്ന് അഗ്നിരക്ഷാ സേന ഉദ്യോഗസ്ഥര്‍ പ്രതികരിച്ചു. അപകടമുണ്ടായതോടെ ഭയന്ന് കെട്ടിടത്തില്‍ നിന്ന് ചാടിയവര്‍ക്കും പരിക്കേറ്റിട്ടുണ്ട്. അപകടത്തില്‍പ്പെട്ടവരില്‍ കൂടുതലും ആഫ്രിക്കക്കാരാണ്. പരിക്കേറ്റവരെ മാക്‌സ്, സഫ്ദര്‍ജുംഗ് എന്നീ ആശുപത്രികളിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.

ഹോട്ടലിന്റെ പ്രവര്‍ത്തനം ചട്ടങ്ങള്‍ പാലിക്കാതെയാണെന്ന വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. ബേസ്‌മെന്റ് ഉള്‍പ്പടെ അഞ്ച് നിലയുള്ള ഹോട്ടലില്‍ 25 മുറികളാണ് ഉണ്ടായിരുന്നു. വിനോദസഞ്ചാരികളായിട്ടുള്ള നിരവധി പേര്‍ സംഭവം നടക്കുമ്പോള്‍ ഇവിടെ താമസിച്ചിരുന്നു. എന്നാല്‍ 6 റൂമിന് മാത്രമാണ് ഹോട്ടലിന് അനുമതി ഉണ്ടായിരുന്നതെന്നാണ് വിവരം. ബേസ്‌മെന്റില്‍ ഉള്‍പ്പെടെ ചട്ടങ്ങള്‍ ലംഘിച്ച് ആളുകളെ താമസിപ്പിച്ചിരുന്നു. ഇടുങ്ങിയ കെട്ടിടത്തില്‍ നിന്ന് ആളുകള്‍ക്ക് രക്ഷപ്പെടാനായില്ല. തീയണക്കാനുള്ള സംവിധാനങ്ങളും കെട്ടിടത്തിലുണ്ടായിരുന്നില്ലെന്നും ആരോപണമുണ്ട്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ED ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; SFI ജില്ലാ പ്രസിഡന്റിന്റെ ജാമ്യ അപേക്ഷ തള്ളി

ED ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; SFI ജില്ലാ പ്രസിഡന്റിന്റെ ജാമ്യ അപേക്ഷ തള്ളി

ED ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്. SFI ജില്ലാ പ്രസിഡന്റിന്റെ ജാമ്യ അപേക്ഷ തള്ളി. വിജയ് വിമലിന്റെ ജാമ്യാപേക്ഷയാണ് തള്ളിയത്. ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടേതാണ് നടപടി. കേസിൽ അവസാനം അറസ്റ്റിലായത് വിജയ് അമലായിരുന്നു. വീട്ടിൽ കയറിയാണ് പൊലീസ് വിജയ് വിമലിനെ പിടികൂടിയത്. അഞ്ചുതെങ്ങ്‌ ഗ്രാമ പഞ്ചായത്ത് അം​ഗം കൂടിയാണ് വിജയ് വിമൽ. മുൻ കേരളാ സർവകലാശാലാ യൂണിയൻ മുൻ ചെയർമാൻ കൂടിയായിരുന്നു വിജയ് വിമൽ.

വിജയ് വിമലിന്റെ പുല്ലുവിളയിലെ വീട്ടിൽ പുലർച്ചെയോടെ അതീവ രഹസ്യമായി അതിക്രമിച്ചു കയറിയാണ് സിറ്റി ഷാഡോ പോലീസ് സംഘം ഇയാളെ കസ്റ്റഡിയിലെടുത്തത്. വിജയ് വിമലിന്റെ അറസ്റ്റ് രേഖപ്പെടുത്തിയതോടെ ഈ കേസിൽ ഇതുവരെ പൊലീസിന്റെ പിടിയിലായ പ്രതികളുടെ ആകെ എണ്ണം 26 ആയി ഉയർന്നു. നിലവിൽ അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്ത് അംഗം കൂടിയാണ് പിടിയിലായ വിജയ് വിമൽ. കൂടാതെ കേരള സർവകലാശാലാ യൂണിയൻ മുൻ ചെയർമാനായും ഇയാൾ പ്രവർത്തിച്ചിട്ടുണ്ട്.

അതിനിടെ, എസ്.എഫ്.ഐ ജില്ലാ പ്രസിഡന്റിനെ വീട്ടിൽ കയറി അതിക്രമം കാട്ടി അറസ്റ്റ് ചെയ്ത പോലീസ് നടപടിയിൽ കടുത്ത പ്രതിഷേധവുമായി സി.പി.ഐ. എം-എസ്.എഫ്.ഐ നേതൃത്വം രംഗത്തെത്തിയിട്ടുണ്ട്. ഇ.ഡി ഉദ്യോഗസ്ഥർക്ക് നേരെ തലസ്ഥാനത്തുണ്ടായ സംഘർഷത്തിൽ വിജയ് വിമൽ നേരിട്ട് പങ്കാളിയായിരുന്നില്ലെന്നാണ് എസ്.എഫ്.ഐ ഔദ്യോഗികമായി വ്യക്തമാക്കുന്നത്. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

പശ്ചിമേഷ്യൻ സംഘർഷം: നെടുമ്പാശ്ശേരിയിൽ നിന്നും ബഹറൈനിലേക്കുള്ള വിമാനം റദ്ദാക്കി

പശ്ചിമേഷ്യൻ സംഘർഷം: നെടുമ്പാശ്ശേരിയിൽ നിന്നും ബഹറൈനിലേക്കുള്ള വിമാനം റദ്ദാക്കി

പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് നെടുമ്പാശ്ശേരിയിൽ നിന്നും ബഹറൈനിലേക്കുള്ള വിമാനം റദ്ദാക്കി. എയർ ഇന്ത്യ എക്സ്പ്രസ് വിമാനമാണ് റദ്ദാക്കിയത്. 122 യാത്രക്കാരുമായി പുറപ്പെടാനൊരുങ്ങിയ എയർ ഇന്ത്യ എക്സ്പ്രസ് വിമാനമാണ് റദ്ദാക്കിയത്. വിമാനം പുറപ്പെടാൻ ആരംഭിക്കാനിരിക്കെ യാത്ര റദ്ദാക്കുകയായിരുന്നു. യാത്രക്കാരെ തൊട്ടടുത്തുള്ള ഹോട്ടലുകളിലേക്ക് മാറ്റിയിട്ടുണ്ട്.

കുവൈത്തിലെ ഇറാൻ ആക്രമണത്തിൽ ഒരാൾ മരിച്ചെന്ന് സ്ഥിരീകരിച്ചു. 56 പേർക്കാണ് ആക്രമണത്തിൽ പരുക്കേറ്റത്. ഇതിൽ മൂന്ന് പേർ ഇന്ത്യാക്കാരാണ്. കുവൈത്തിൽ നയതന്ത്ര മിഷൻ ഓഫീസുകളും ആക്രമിക്കപ്പെട്ടു. കുവൈറ്റ് വിമാനത്താവളത്തിന്റെ ടെർമിനൽ വണ്ണിലാണ് ആക്രമണം ഉണ്ടായത്. ആക്രമണത്തെ തുടർന്ന് വിമാന സർവീസുകൾ നിർത്തിവെച്ചിരുന്നു.

ഹോർമുസ് കടലിടുക്കിലെ ഇറാന്റെ ക്വിഷം ദ്വീപിന് നേരെ അമേരിക്കൻ സൈന്യം ആക്രമണം നടത്തിയതിന് പിന്നാലെ കുവൈത്തിലെയും ബഹ്‌റൈനിലെയും യുഎസ് സൈനിക താവളങ്ങൾ ഇറാൻ ആക്രമിച്ചിരുന്നു. വൻതോതിൽ ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് ആക്രമണം നടത്തിയെന്നാണ് വിവരം. ഇതേത്തുടർന്ന് ഗൾഫ് മേഖലയിലാകെ അതീവ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഇന്ത്യയ്ക്ക് വീണ്ടും '8 ന്റെ പണി'; കടുത്ത തീരുമാനവുമായി ഡോണൾഡ് ട്രംപ്, ഇറക്കുമതി തീരുവ കൂട്ടാന്‍ യുഎസ് നീക്കം

ഇന്ത്യയ്ക്ക് വീണ്ടും '8 ന്റെ പണി'; കടുത്ത തീരുമാനവുമായി ഡോണൾഡ് ട്രംപ്, ഇറക്കുമതി തീരുവ കൂട്ടാന്‍ യുഎസ് നീക്കം

ഇന്ത്യ ഉള്‍പ്പെടെയുള്ള പ്രധാന വ്യാപാര പങ്കാളികള്‍ക്ക് മേല്‍ പുതിയ തീരുവ ചുമത്താന്‍ അമേരിക്കയുടെ ആലോചന. നിര്‍ബന്ധിത തൊഴില്‍ ചൂഷണത്തിലൂടെ നിര്‍മ്മിക്കുന്ന ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതി തടയുന്നതില്‍ പരാജയപ്പെട്ടു എന്നാരോപിച്ചാണ് യുഎസ് നീക്കം. ഇന്ത്യയില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് 12.5 ശതമാനം വരെ അധിക ഇറക്കുമതി തീരുവ ചുമത്താനാണ് യുഎസ് ശ്രമം നടത്തുന്നത്. മറ്റ് രാജ്യങ്ങളില്‍ നിന്ന് കുറഞ്ഞത് 10 ശതമാനമെങ്കിലും തീരുവ ഈടാക്കാനും ആലോചനയുണ്ട്.

ഇന്ത്യയും മറ്റ് രാജ്യങ്ങളും: തീരുവ നിരക്കുകള്‍ ഇങ്ങനെ

നിര്‍ബന്ധിത തൊഴില്‍ രീതികള്‍ ഫലപ്രദമായി നിരോധിക്കുകയോ നടപ്പാക്കുകയോ ചെയ്യാത്ത 54 രാജ്യങ്ങള്‍ക്ക് 12.5 ശതമാനം തീരുവ ചുമത്താനാണ് യുണൈറ്റഡ് സ്റ്റേറ്റ്‌സ് ട്രേഡ് റെപ്രസെന്റേറ്റീവ് ശുപാര്‍ശ ചെയ്യുന്നത്.

12.5% തീരുവ നേരിടുന്ന രാജ്യങ്ങള്‍: ഇന്ത്യ, ചൈന, വിയറ്റ്‌നാം, തായ്വാന്‍, യുണൈറ്റഡ് കിംഗ്ഡം , ജപ്പാന്‍, ദക്ഷിണ കൊറിയ, ബ്രസീല്‍, സ്വിറ്റ്‌സര്‍ലന്‍ഡ്.

10% തീരുവ ഈ രാജ്യങ്ങള്‍ക്ക്: നിര്‍ദ്ദേശങ്ങള്‍ ഫലപ്രദമായി നടപ്പാക്കാത്ത കാനഡ, ഇക്വഡോര്‍, യൂറോപ്യന്‍ യൂണിയന്‍ , ഇന്തോനേഷ്യ, മെക്‌സിക്കോ, പാകിസ്ഥാന്‍ എന്നീ 6 രാജ്യങ്ങള്‍ക്ക് 10 ശതമാനം തീരുവയായിരിക്കും ചുമത്തുക.

ഇളവുകള്‍ ആര്‍ക്കൊക്കെ?

പുതിയ നികുതി നിര്‍ദ്ദേശത്തില്‍ ചില ഉല്‍പ്പന്നങ്ങള്‍ക്ക് ഇളവുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ബീഫ്, കോഫി, ചില പ്രത്യേക പഴവര്‍ഗ്ഗങ്ങള്‍, അണ്ടിപ്പരിപ്പുകള്‍ എന്നിവയെ തീരുവയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. വടക്കേ അമേരിക്കന്‍ സ്വതന്ത്ര വ്യാപാര കരാര്‍ പാലിക്കുന്ന കാനഡ, മെക്‌സിക്കോ എന്നിവിടങ്ങളില്‍ നിന്നുള്ള സാധനങ്ങള്‍ക്കും ചില തുണിത്തരങ്ങള്‍ക്കും വസ്ത്രങ്ങള്‍ക്കും ഇളവ് ലഭിക്കും.

യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മുന്‍പ് ചുമത്തിയ ചില തീരുവകള്‍ ഫെബ്രുവരിയില്‍ സുപ്രീം കോടതി റദ്ദാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് സ്ഥിരമായ തീരുവ ചുമത്താനുള്ള വഴികള്‍ യുഎസ് തേടാന്‍ ആരംഭിച്ചത്. യുഎസിന്റെ ഈ പുതിയ നീക്കത്തോട് മറ്റ് രാജ്യങ്ങള്‍ എങ്ങനെ പ്രതികരിക്കുമെന്നത് നിര്‍ണായകമാണ്. ഇതുവരെ മറ്റ് രാജ്യങ്ങള്‍ തിരിച്ചടികള്‍ക്ക് മുതിരാതെ, ചര്‍ച്ചകളിലൂടെ തീരുവ കുറയ്ക്കാനാണ് ശ്രമിച്ചിട്ടുള്ളത്.

ഈ നികുതി നിര്‍ദ്ദേശത്തിന്മേല്‍ ജൂലൈ 6 വരെ പൊതുജനങ്ങള്‍ക്ക് രേഖാമൂലം അഭിപ്രായങ്ങള്‍ അറിയിക്കാവുന്നതാണ്. തുടര്‍ന്ന് ജൂലൈ 7 മുതല്‍ 'സെക്ഷന്‍ 301' പാനലിന്റെ പരസ്യ ഹിയറിംഗുകള്‍ ആരംഭിക്കും. നിര്‍ബന്ധിത തൊഴില്‍ ചൂഷണത്തിന് പുറമെ, രാജ്യങ്ങളിലെ അമിത വ്യവസായ ശേഷിയെക്കുറിച്ചും യുഎസ് വ്യാപാര പ്രതിനിധി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

KSEB സോളാർ അഴിമതി: പ്രാഥമിക അന്വേഷണം ആരംഭിച്ച് വിജിലൻസ്

KSEB സോളാർ അഴിമതി: പ്രാഥമിക അന്വേഷണം ആരംഭിച്ച് വിജിലൻസ്

കെഎസ്ഇബി സോളാർ അഴിമതിയിൽ വിജിലൻസ് പ്രാഥമിക അന്വേഷണം ആരംഭിച്ചു. ഇതുവരെ 3.16 കോടി രൂപയാണ് കെഎസ്ഇബിക്ക് നഷ്‌ടമെന്നാണ് വിലയിരുത്തൽ. പദ്ധതി പാതി വഴിയിൽ നിലച്ചിരുന്നു. കോട്ടയം, കാസർക്കോട് ജില്ലകളിലാണ് സോളാർ പദ്ധതി ആരംഭിച്ചിരുന്നത്. എറണാകുളം സ്വദേശി കെ ​ഗോവിന്ദൻ നമ്പൂതിരി നൽകിയ പരാതിയിലാണ് വിജിലൻസ് പ്രാഥമിക അന്വേഷണം ആരംഭിച്ചിരിക്കുന്നത്.

6.68 കോടി രൂപ ചെലവ് പ്രതീക്ഷിച്ചാണ് കോട്ടയം ഏറ്റുമാനൂരിൽ ഒരു മെ​ഗാവാട്ട് സോളാർ പദ്ധതിയ്ക്കായി കരാർ നൽകിയത്. ഇതിൽ 2.48 കോടി രൂപ ‌ചെലവഴിച്ച് കഴിഞ്ഞു. എന്നാൽ പദ്ധതി എവിടെയും എത്തിയിട്ടില്ല. കാസർ​ഗോഡ് ജില്ലയിൽ മയിലാട്ടിയിൽ ​ഗ്രിഡ‍് ബന്ധിത സോളാർ ആയിരുന്നു ആരംഭിക്കാൻ ഉദേശിച്ചിരുന്നത്. ഇതിനായി പ്രവർത്തനങ്ങൾ ആരംഭിച്ചെങ്കിലും പദ്ധതി എവിടെയും എത്തിയിട്ടില്ല. ഉദ്യോഗസ്ഥ തലത്തിൽ വലിയ അഴിമതി നടന്നതായാണ് ഉയർന്ന ആരോപണം.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

‘US നടത്തിയ ആക്രമണങ്ങളുടെ ഉത്തരവാദിത്തം കുവൈത്തിനും ബഹ്‌റൈനും’: ഇറാൻ

‘US നടത്തിയ ആക്രമണങ്ങളുടെ ഉത്തരവാദിത്തം കുവൈത്തിനും ബഹ്‌റൈനും’: ഇറാൻ

യുഎസ് നടത്തിയ ആക്രമണങ്ങളുടെ ഉത്തരവാദിത്തം കുവൈത്തിനും ബഹ്‌റൈനുമാണെന്ന് ആരോപിച്ച് ഇറാൻ. യുഎസ് നടത്തിയ ആക്രമണം വെടിനിർത്തൽ ധാരണയുടെ ലംഘനം. ഇറാനെതിരായ സൈനിക നടപടികൾക്ക് കുവൈത്തിന്റെയും ബഹ്റൈന്റെയും പ്രദേശങ്ങൾ യുഎസ് ഉപയോഗിച്ചുവെന്നും ഇറാൻ ആരോപിച്ചു. സ്വയം പ്രതിരോധത്തിനുള്ള അവകാശം തങ്ങൾക്കുണ്ട്. ആക്രമണം നടത്തിയ ഉറവിടത്തിനെതിരെ ഇനിയും ലക്ഷ്യം വയ്ക്കും. എല്ലാ മാർഗങ്ങളും ഉപയോഗിച്ച് പ്രതികരിക്കും. ഇറാൻ വിദേശകാര്യ മന്ത്രാലയത്തിന്റെതാണ് പ്രസ്താവന.

കുവൈത്തിലെ ഇറാൻ ആക്രമണത്തിൽ ഒരാൾ മരിച്ചെന്ന് സ്ഥിരീകരിച്ചു. 56 പേർക്കാണ് ആക്രമണത്തിൽ പരുക്കേറ്റത്. ഇതിൽ മൂന്ന് പേർ ഇന്ത്യാക്കാരാണ്. കുവൈത്തിൽ നയതന്ത്ര മിഷൻ ഓഫീസുകളും ആക്രമിക്കപ്പെട്ടു. കുവൈറ്റ് വിമാനത്താവളത്തിന്റെ ടെർമിനൽ വണ്ണിലാണ് ആക്രമണം ഉണ്ടായത്. ആക്രമണത്തെ തുടർന്ന് വിമാന സർവീസുകൾ നിർത്തിവെച്ചിരുന്നു. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഡോർ തുറക്കവേ ബസ്സിനടിയിൽ നിന്ന് ചാടിവീണു; കെഎസ്ആര്‍ടിസി ഡ്രൈവർക്ക് തെരുവുനായ ആക്രമണത്തിൽ ഗുരുതര പരിക്ക്

ഡോർ തുറക്കവേ ബസ്സിനടിയിൽ നിന്ന് ചാടിവീണു; കെഎസ്ആര്‍ടിസി ഡ്രൈവർക്ക് തെരുവുനായ ആക്രമണത്തിൽ ഗുരുതര പരിക്ക്

മലപ്പുറം: ജില്ലാ ആസ്ഥാനത്തെ കെഎസ്ആര്‍ടിസി ഡിപ്പോയില്‍ ബസിനടിയില്‍ കിടന്ന തെരുവുനായ ഡ്രൈവറെ ആക്രമിച്ചു. കഴിഞ്ഞ ദിവസം മലപ്പുറത്തുനിന്ന് കോഴിക്കോട്ടേക്കുള്ള രാവിലെ 7.40-ന്റെ ആദ്യ ട്രിപ്പ് എടുക്കാനായി എത്തിയ താല്കാലിക ഡ്രൈവര്‍ അജ്മല്‍ ബാബുവിനാണ് നായയുടെ ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റത്. ഇദ്ദേഹത്തെ സഹപ്രവര്‍ത്തകര്‍ ഉടന്‍ തന്നെ മലപ്പുറം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ലോഗ് ഷീറ്റ് വാങ്ങി ബസിനടുത്തേക്ക് ചെന്ന് ഡോര്‍ തുറക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ബസിനടിയില്‍ മറഞ്ഞിരുന്ന നായ അപ്രതീക്ഷിതമായി ചാടിവീണത്. അജ്മല്‍ ബാബുവിന്റെ ശരീരത്തില്‍ ആഴത്തില്‍ മുറിവേല്‍പ്പിക്കുകയും ധരിച്ചിരുന്ന വസ്ത്രങ്ങള്‍ കടിച്ചു കീറുകയും ചെയ്തു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇദ്ദേഹത്തിന് അടിയന്തര പ്രതിരോധ കുത്തിവെയ്പ്പുകള്‍ നല്‍കിയിട്ടുണ്ട്. ഓഫീസ് സമയങ്ങളില്‍ കോഴിക്കോട് റൂട്ടില്‍ യാത്രക്കാര്‍ സ്ഥിരമായി ആശ്രയിക്കുന്ന പ്രധാന സര്‍വീസായിരുന്നു ഇത്. അധ്യാപകരും സ്ഥിരം യാത്രക്കാരും ബസ് സ്റ്റാന്‍ഡില്‍ ഉണ്ടായിരുന്നു. എന്നാല്‍ ഡ്രൈവര്‍ക്ക് പരുക്കേറ്റതോടെ ഈ സര്‍വീസ് പൂര്‍ണ്ണമായി റദ്ദാക്കേണ്ടി വന്നു. ഇത് സ്‌കൂള്‍ - ഓഫീസ് സമയത്ത് യാത്രക്കാരെ വലിയ രീതിയില്‍ പ്രതിസന്ധിയിലാക്കി.

ഡിപ്പോ പരിസരത്ത് തെരുവുനായ ശല്യം വന്‍തോതില്‍ വര്‍ദ്ധിച്ചതായി ജീവനക്കാര്‍ പരാതിപ്പെടുന്നു. കഴിഞ്ഞ ദിവസം രാത്രിയില്‍ ഡിപ്പോയില്‍ വെച്ച് ഒരു വനിതാ യാത്രക്കാരിക്കും തൊട്ടുമുന്നിലെ ചായക്കടയ്ക്ക് സമീപം വെച്ച് മറ്റൊരു ഡ്രൈവര്‍ക്കും തെരുവുനായുടെ കടിയേറ്റിരുന്നു. ജില്ലാ ആസ്ഥാനത്തെ പ്രധാന ജംക്ഷനായ കുന്നുമ്മലിലും പരിസരത്തും തെരുവുനായ്ക്കളുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിച്ചിരിക്കുകയാണ്. ഡിപ്പോയിലെ തെരുവുനായ ശല്യത്തിന് അടിയന്തര പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് മലപ്പുറം നഗരസഭയ്ക്ക് കത്ത് നല്‍കിയതായി ജില്ലാ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ പറഞ്ഞു. കൂടാതെ, ഡിപ്പോ പരിസരത്ത് നായ്ക്കള്‍ക്ക് ഭക്ഷണം നല്‍കുന്നത് ഒഴിവാക്കണമെന്നും അതീവ ജാഗ്രത പാലിക്കണമെന്നും ജീവനക്കാര്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കുവൈത്ത് വിമാനത്താവള ആക്രമണത്തിൽ ഒരു മരണം; തിരിച്ചും പ്രതികരിക്കാൻ അവകാശമുണ്ടെന്ന് രാജ്യം

കുവൈത്ത് വിമാനത്താവള ആക്രമണത്തിൽ ഒരു മരണം; തിരിച്ചും പ്രതികരിക്കാൻ അവകാശമുണ്ടെന്ന് രാജ്യം

കുവൈത്ത് സിറ്റി: കുവൈത്ത് വിമാനത്താവളത്തിന് നേർക്കുണ്ടായ ആക്രമണത്തിൽ ഒരു മരണം. ഒരാൾ കൊല്ലപ്പെട്ടതായി കുവൈത്ത് സ്ഥിരീകരിച്ചു. ഇറാൻ നടത്തിയ ബാലിസ്റ്റിക് മിസൈൽ, ഡ്രോൺ ആക്രമണങ്ങളിൽ ഒരാൾ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി കുവൈത്ത് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ആക്രമണത്തെ ശക്തമായി അപലപിച്ച കുവൈത്ത്, തിരിച്ചും പ്രതികരിക്കാൻ അവകാശം ഉണ്ടെന്നും വ്യക്തമാക്കി. കുവൈത്തിലെ നയതന്ത്ര മിഷൻ ഓഫീസുകളും ആക്രമിക്കപ്പെട്ടു. ഇന്നലെയാണ് പൂർണ തോതിൽ നവീകരണം പൂർത്തിയാക്കി എയർപോർട്ട് തുറന്നത്. ആക്രമണത്തിന് പിന്നാലെ വിമാന സർവീസുകൾ താൽക്കാലികമായി നിലച്ചിരുന്നു.

കുവൈത്ത് അന്താരാഷ്ട്ര വിമാനത്തവളം ഇന്ന് തന്നെ തുറന്നേക്കുമെന്നാണ് വിവരം. ഇന്ന് പുലർച്ചെ നടന്ന ഏറ്റവും പുതിയ ആക്രമണത്തിൽ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം ഉൾപ്പെടെയുള്ള സിവിലിയൻ, സുപ്രധാന കേന്ദ്രങ്ങളാണ് വീണ്ടും ലക്ഷ്യമാക്കപ്പെട്ടത്. വിമാനത്താവളത്തിന് നേരെയുണ്ടായ ഇറാന്‍റെ ആക്രമണത്തിൽ നിരവധി പേർക്ക് പരിക്കേറ്റിരുന്നു. ആക്രമണത്തിൽ ടി1 യാത്രാ ടെർമിനലിന് കേടുപാടുകൾ സംഭവിച്ചു. പ്രതിരോധ മന്ത്രാലയത്തിന്‍റെ ഔദ്യോഗിക വക്താവ് ബ്രിഗേഡിയർ ജനറൽ സൗദ് അബ്ദുൽഅസീസ് അൽ-ഒതൈബിയാണ് ഇക്കാര്യം അറിയിച്ചത്. ആക്രമണത്തെ തുടർന്ന് വിമാന സർവീസുകൾ നിർത്തിവെച്ചു. എയർപോർട്ടിലെ വിമാനങ്ങൾ മാറ്റി. ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷനുമായി ഏകോപിപ്പിച്ച് കുവൈത്ത് എയർവേയ്സ് തങ്ങളുടെ സർവീസുകൾ അടുത്ത അറിയിപ്പ് ഉണ്ടാകുന്നതുവരെ താൽക്കാലികമായി നിർത്തിവെച്ചതായി അറിയിച്ചിട്ടുണ്ട്. 

ആക്രമണങ്ങളെ ശക്തമായി അപലപിച്ച കുവൈത്ത്, ഈ ആക്രമണങ്ങൾ പ്രദേശത്തിന്‍റെ സുരക്ഷയും സ്ഥിരതയും തകർക്കുന്നതാണെന്നും അന്താരാഷ്ട്ര നിയമങ്ങളുടെയും ഐക്യരാഷ്ട്രസഭാ ചാർട്ടറിന്‍റെയും സുരക്ഷാ കൗൺസിൽ പ്രമേയത്തിന്‍റെയും ലംഘനമാണെന്നും ചൂണ്ടിക്കാട്ടി. കുവൈത്തിന്‍റെ സുരക്ഷയും പരമാധികാരവും പൗരന്മാരുടെയും പ്രവാസികളുടെയും സുരക്ഷയും ‘ചുവപ്പ് രേഖ’ ആണെന്ന് മന്ത്രാലയം വ്യക്തമാക്കി. ഇത്തരം ആവർത്തിച്ചുള്ള ആക്രമണങ്ങൾ ഒരിക്കലും അംഗീകരിക്കില്ലെന്നും അന്താരാഷ്ട്ര നിയമങ്ങൾ അനുസരിച്ച് ഉചിതമായ നടപടികൾ സ്വീകരിക്കാനുള്ള പൂർണ അവകാശം കുവൈത്തിന് ഉണ്ടെന്നും വിദേശകാര്യ മന്ത്രാലയം കൂട്ടിച്ചേർത്തു.അതേസമയം ആക്രമണങ്ങൾ ഒന്നിച്ച് നേരിടണം എന്ന് യുഎഇ പ്രസിഡന്‍റിന്‍റെ ഉപദേഷ്ടാവ് അൻവർ ഗർഗാഷ് പറഞ്ഞു. ഗൾഫ് രാജ്യങ്ങൾ ഒറ്റക്കെട്ടായി നിലപാടെടുക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. 