Thursday, 4 June 2026

'രക്ഷാപ്രവര്‍ത്തന' കേസ് അട്ടിമറി; അജിത്കുമാറിന്റെ ഓഫീസിലെ രണ്ട് എസ്‌ഐമാരെ ചോദ്യം ചെയ്യും; നോട്ടീസ് നല്‍കി

'രക്ഷാപ്രവര്‍ത്തന' കേസ് അട്ടിമറി; അജിത്കുമാറിന്റെ ഓഫീസിലെ രണ്ട് എസ്‌ഐമാരെ ചോദ്യം ചെയ്യും; നോട്ടീസ് നല്‍കി

ആലപ്പുഴ: നവകേരള യാത്രക്കിടെ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗണ്‍മാനും സുരക്ഷാ ഉദ്യോഗസ്ഥരും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ തല്ലിച്ചതച്ച കേസ് അട്ടിമറിക്കാന്‍ എഡിജിപി എംആര്‍ അജിത് കുമാറിന്റെ ഓഫീസില്‍ ശ്രമം നടന്നെന്ന മൊഴിയില്‍ എസ്‌ഐമാര്‍ക്ക് നോട്ടീസ്. അജിത് കുമാറിന്റെ ഓഫീസില്‍ ഉണ്ടായിരുന്ന ഗ്രേഡ് എസ്‌ഐമാരായ ഗിരീഷ്, ശ്രീകാന്ത് എന്നിവര്‍ക്കാണ് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് എസ്‌ഐടി നോട്ടീസ് നല്‍കിയത്. ക്രമസമാധാന ചുമതലയുള്ള എഡിജിപിയുടെ ഓഫീസില്‍ റിപ്പോര്‍ട്ട് പരിശോധിച്ചത് ഈ ഉദ്യോഗസ്ഥരായിരുന്നു.

എംആര്‍ അജിത് കുമാറിന്റെ ഓഫീസ് ആലപ്പുഴ 'രക്ഷാപ്രവര്‍ത്തന'ത്തിലെ പൊലീസ് റിപ്പോര്‍ട്ട് തിരുത്താന്‍ സമ്മര്‍ദം ചെലുത്തിയെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ മൊഴി. അജിത് കുമാറിന്റെ നിര്‍ദേശപ്രകാരം ഓഫീസിലെ രണ്ട് ഗ്രേഡ് എസ്‌ഐമാര്‍ കേസ് ഡയറിയും കേസ് അവസാനിപ്പിക്കാനുള്ള റിപ്പോര്‍ട്ടും നേരിട്ട് തിരുത്തിയെന്നും മൊഴിയിലുണ്ട്.

എന്നാല്‍ കേസിന്റെ രേഖകള്‍ താന്‍ തിരുത്തിയിട്ടില്ലന്നും ഓഫീസ് ജീവനക്കാര്‍ ഇടപെട്ടത് തന്റെ നിര്‍ദ്ദേശപ്രകാരമല്ലെന്നുമാണ് അജിത് കുമാറിന്റെ വിശദീകരണം. ജീവനക്കാരായ രണ്ട് ഗ്രേഡ് എസ്‌ഐമാര്‍ ഇതില്‍ ഇടപെട്ടിട്ടുണ്ടെങ്കില്‍ അത് അവരുടെ ഉത്തരവാദിത്തമല്ലെന്നും അജിത് കുമാര്‍ പറഞ്ഞിരുന്നു. ഉന്നത ഉദ്യോഗസ്ഥരോട് അനൗദ്യോഗികമായിട്ടാണ് ഈ വിശദീകരണം എഡിജിപി നല്‍കിയത്. എന്നാല്‍, കേസ് അന്വേഷിച്ചിരുന്ന ഉദ്യോഗസ്ഥരെ എഡിജിപിയുടെ ഓഫീസിലേക്ക് വിളിച്ചുവരുത്തിയതിന്റെ തെളിവുകള്‍ അന്വേഷണസംഘത്തിന് ലഭിച്ചിരുന്നു. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

മെഡിക്കല്‍ കോളേജില്‍ രോഗിയുടെ കാലില്‍ പുഴു അരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

മെഡിക്കല്‍ കോളേജില്‍ രോഗിയുടെ കാലില്‍ പുഴു അരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവത്തില്‍ ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍. ശസ്ത്രക്രിയയ്ക്ക് ശേഷം ഡോക്ടര്‍മാരുടെ അവഗണനയാണ് പുഴുവരിക്കാന്‍ കാരണമായതെന്നും ഡ്രസ് ചെയ്ത മുറിവ് കൃത്യമായ ഇടവേളയില്‍ പരിശോധിക്കാനോ പുതുതായി ഡ്രസ് ചെയ്യാനോ ആശുപത്രിയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്നവര്‍ തയ്യാറായില്ലെന്നുമാണ് അന്വേഷണ റിപ്പോർട്ട്. മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ റിപ്പോർട്ട് ആരോഗ്യമന്ത്രിക്ക് കൈമാറി. അതിന് പിന്നാലെയാണ് ഡ്യൂട്ടി ഡോക്ടറെ സസ്പെൻഡ് ചെയ്തത്. വിശദമായ അന്വേഷണത്തിന് വീണ്ടും ഉന്നതതല സമിതിയെ നിയോഗിക്കും.

കഴിഞ്ഞ ദിവസമാണ് ബൈക്ക് അപകടത്തെ തുടര്‍ന്ന് ശസ്ത്രക്രിയ നടത്തിയ ആളുടെ കാലില്‍ പുഴുവരിച്ചത്. കഴിഞ്ഞ മാസം 28-നാണ് പാരിപ്പളളി സ്വദേശി രാജേന്ദ്രപ്രസാദിന് ബൈക്ക് അപകടത്തില്‍ പരിക്കേറ്റത്. തുടര്‍ന്ന് കാലില്‍ കമ്പിയിട്ടു. അഞ്ച് ദിവസമായി ഐസിയുവിലായിരുന്ന രാജേന്ദ്ര പ്രസാദിനെ വാര്‍ഡിലേക്ക് മാറ്റിയപ്പോഴാണ് കാലില്‍ പുഴുവരിക്കുന്നത് ബന്ധുക്കള്‍ കണ്ടത്. രാത്രി ഏഴുമണി വരെ ആരും തിരിഞ്ഞുപോലും നോക്കിയില്ലെന്നും കുടുംബം ആരോപിച്ചു. കുടുംബം ബഹളം വെച്ചതോടെ വീണ്ടും ഐസിയുവിലേക്ക് മാറ്റി. രോഗി വേദന കൊണ്ട് പുളഞ്ഞിട്ടും വാര്‍ഡിലെ ജീവനക്കാര്‍ കാര്യമാക്കിയില്ല എന്നും ആരോപണമുയര്‍ന്നു. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

മുഖ്യമന്ത്രിയുടെ 'മോഡിഫിക്കേഷന്‍ ഗാരണ്ടി' പാളുന്നു? അനുവദനീയമായ മാറ്റങ്ങള്‍ മാത്രം ആകാമെന്ന് MVD

മുഖ്യമന്ത്രിയുടെ 'മോഡിഫിക്കേഷന്‍ ഗാരണ്ടി' പാളുന്നു? അനുവദനീയമായ മാറ്റങ്ങള്‍ മാത്രം ആകാമെന്ന് MVD

തിരുവനന്തപുരം: വാഹനങ്ങളുടെ മോഡിഫിക്കേഷന്‍ സംബന്ധിച്ച് ചര്‍ച്ചകള്‍ തുടരവെ മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് കൈമാറാന്‍ ഗതാഗത കമ്മീഷണര്‍. അനുവദനീയമായ വാഹന മാറ്റങ്ങള്‍ മാത്രം ആകാമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. 18 തരം സ്റ്റാന്‍ഡേര്‍ഡ് എക്യുപ്‌മെന്റ് കാറ്റഗറി ലിസ്റ്റിന് നിയമതടസ്സം ഇല്ലെന്നാണ് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറുടെ റിപ്പോര്‍ട്ട്. റിപ്പോര്‍ട്ടില്‍ ആൾട്രേഷന്‍ വിഭാഗം സെക്ഷന്‍ 52നെ കുറിച്ച് പരാമര്‍ശമില്ല. സര്‍ക്കാര്‍ പരിശോധിച്ച് റിപ്പോര്‍ട്ടില്‍ അന്തിമ തീരുമാനമെടുക്കും. മോട്ടാര്‍ വാഹനവകുപ്പിന്റെ അനുമതിയില്ലാതെ വാഹനങ്ങളില്‍ വരുത്താവുന്ന മാറ്റങ്ങള്‍ ഇങ്ങനെയാണ്;

സീറ്റ് കവറുകൾ, ഫ്ലോർ മാറ്റുകൾ, സ്റ്റിയറിംഗ് വീൽ കവറുകൾ, ക്രോം ഗാർണിഷ്, ഡോർ വൈസറുകൾ, മഡ് ഫ്ലാപ്പുകൾ എന്നിവ അനുമതിയില്ലാതെ മാറ്റി ഉപയോഗിക്കാം.

അശ്ലീലമല്ലാത്ത ബോഡി സ്റ്റിക്കറുകള്‍ വാഹനങ്ങളില്‍ പതിക്കാം.

വാഹനത്തിനുള്ളില്‍ ഇന്റീരിയര്‍ ആംബിയന്റ്‌സ് ലൈറ്റിങ് ഉപയോഗിക്കാം.

ആന്‍ഡ്രോയിഡ് ഇന്‍ഫോടെയിന്‍മെന്റ് സിറ്റം വെക്കാം.

കൂടുതല്‍ സ്പീക്കറുകള്‍ ഘടിപ്പിക്കാം

സുരക്ഷയ്ക്കായി ഡാഷ് കാമറ, റിവേഴ്‌സ് കാമറ, പാര്‍ക്കിങ് സെന്‍സറുകള്‍, ജിപിഎസ് ട്രാക്കറുകള്‍, ടയര്‍ പ്രഷര്‍ മോണിറ്ററിങ് സിറ്റം എന്നിവ വാഹനത്തില്‍ ഘടിപ്പിക്കാം.

ടൗ ഹൂക്കുകളും അനുവദനീയമാണ്.
ലഗേജുകള്‍ കൊണ്ടുപോകാന്‍ റൂഫ് കാരിയറുകള്‍ ഘടിപ്പിക്കാവുന്നതാണ്.
50 ശതമാനം കാഴ്ച ലഭിക്കുന്ന സണ്‍ ഫിലിമുകളും ഒട്ടിക്കാം. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഓപ്പറേഷന്‍ തൂഫാന്‍; ഇന്ന് അറസ്റ്റിലായത് 137 പേര്‍, 104 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു

ഓപ്പറേഷന്‍ തൂഫാന്‍; ഇന്ന് അറസ്റ്റിലായത് 137 പേര്‍, 104 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു

തിരുവനന്തപുരം: സംസ്ഥാനത്തെ ലഹരിവ്യാപനത്തിനെതിരായ സര്‍ക്കാരിന്റെ ഓപ്പറേഷന്‍ തൂഫാനില്‍ ഇന്ന് നടന്നത് വ്യാപക തിരച്ചില്‍. 137 പേരാണ് അറസ്റ്റിലായത്. 104 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 500 ഗ്രാം എംഡിഎംഎ പിടിക്കാന്‍ കഴിഞ്ഞു. കൊച്ചി, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ നിന്ന് വാണിജ്യ അളവിലാണ് ലഹരി പിടിച്ചത്. അന്തര്‍ സംസ്ഥാന തലത്തിലും നടപടികളുണ്ടാകുമെന്നും അയല്‍ സംസ്ഥാനങ്ങളുമായി ചര്‍ച്ച നടത്തുമെന്നും സംസ്ഥാന പൊലീസ് മേധാവി റവാഡ ചന്ദ്രശേഖര്‍ പറഞ്ഞു.

'പലപ്പോഴും പ്രധാന കണ്ണികളെ പിടികൂടാന്‍ ബുദ്ധിമുട്ട് നേരിടുന്നുണ്ട്. ഇത്തവണ അത്തരം പ്രശ്‌നങ്ങള്‍ പരിഹരിച്ച് മുന്നോട്ടുപോകാന്‍ കഴിയും എന്നാണ് പ്രതീക്ഷ. എംഡിഎംഎ പ്രധാനമായും എത്തുന്നത് ബാംഗ്ലൂരില്‍ നിന്നാണ്. നിലവില്‍ പിടിച്ചെടുത്ത എംഡിഎംഎ തന്നെ 30 ലക്ഷം രൂപയോളം മാര്‍ക്കറ്റ് വില ഉളളതാണ്' റവാഡ ചന്ദ്രശേഖര്‍ പറഞ്ഞു. പൊലീസുകാരുടെ സ്ഥലംമാറ്റം സംബന്ധിച്ച നടപടികള്‍ കഴിയുന്നത്ര വേഗം പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

മലപ്പുറം ജില്ലയില്‍ കരിപ്പൂരിലും തിരൂരുമാണ് ലഹരിവേട്ട നടന്നത്. കരിപ്പൂരില്‍ വീട്ടില്‍ നിന്നും 16 ഗ്രാം എംഡിഎംഎ പിടികൂടി. കരിപ്പൂര്‍ അറഫാ വില്ലയില്‍ അസ്ഫാക്ക്(28) ആണ് പിടിയിലായത്. തിരൂര്‍ ആശാന്‍ പടി, പടിഞ്ഞാറക്കര, അഴിമുഖം എന്നിവിടങ്ങളിലാണ് തിരൂര്‍ പൊലീസ് വ്യാപകമായ ലഹരിവേട്ട നടത്തിയത്. കോളേജ് വിദ്യാര്‍ത്ഥികള്‍ക്കും യുവാക്കള്‍ക്കും വിതരണം ചെയ്യാന്‍ വെച്ചിരുന്ന അഞ്ഞൂറിലധികം ഹാന്‍സ് പാക്കറ്റുകളാണ് പിടികൂടിയത്. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഇടുക്കിയില്‍ നിര്‍മ്മാണത്തിലിരുന്ന 5 നില കെട്ടിടം തകര്‍ന്ന് വീണു; ആളപായം ഇല്ല

ഇടുക്കിയില്‍ നിര്‍മ്മാണത്തിലിരുന്ന 5 നില കെട്ടിടം തകര്‍ന്ന് വീണു; ആളപായം ഇല്ല

ഇടുക്കി: പാമ്പനാറില്‍ അഞ്ചു നില കെട്ടിടം തകര്‍ന്ന് വീണ് അപകടം. നിര്‍മ്മാണത്തിലിരുന്ന കെട്ടിടമാണ് തകര്‍ന്നത്. സംഭവസമയം തൊഴിലാളികള്‍ ആരും കെട്ടിടത്തില്‍ ഇല്ലാതിരുന്നതിനാല്‍ വന്‍ അപകടമാണ് ഒഴിവായത്. പാമ്പനാര്‍ സ്വദേശി ആഗ്നല്‍ എന്നയാളുടേതാണ് കെട്ടിടം. നിര്‍മ്മാണത്തിലെ അപാകതയാണ് കെട്ടിടം തകരാന്‍ കാരണമെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കോഴിക്കോട് മെഡിക്കൽ കോളേജിൽ വൃക്കയിൽ കല്ലിന് ചികിത്സയ്ക്കെത്തിയ രോഗി മരിച്ചു; ചികിത്സാ പിഴവെന്ന് പരാതി

കോഴിക്കോട് മെഡിക്കൽ കോളേജിൽ വൃക്കയിൽ കല്ലിന് ചികിത്സയ്ക്കെത്തിയ രോഗി മരിച്ചു; ചികിത്സാ പിഴവെന്ന് പരാതി

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ രോഗി മരിച്ചത് ചികിത്സാ പിഴവിനെ തുടര്‍ന്നെന്ന് പരാതി. വാണിമേല്‍ സ്വദേശി റീജിത്താണ് മരിച്ചത്. കിഡ്‌നി സ്റ്റോണിന് ചികിത്സയ്ക്ക് എത്തിയതായിരുന്നു റീജിത്ത്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലാണ് കിഡ്‌നി സ്റ്റോണ്‍ ബാധിച്ച് റീജിത്ത് കോഴിക്കോട് മെഡിക്കല്‍ കോളേജിലെ യൂറോളജി ഡിപ്പാര്‍ട്ട്‌മെന്റില്‍ എത്തിയത്. ഓഗസ്റ്റില്‍ ആദ്യ സര്‍ജറിയും ഈ വര്‍ഷം ഏപ്രിലില്‍ രണ്ടാമത്തെ സര്‍ജറിയും ചെയ്തിരുന്നു. ആദ്യ സര്‍ജറി ചെയ്തതില്‍ വീഴ്ചയുണ്ടായി എന്നാണ് കുടുംബത്തിന്റെ ആരോപണം.

ശസ്ത്രക്രിയ ഇടത് വശത്ത് ചെയ്യുന്നതിന് പകരം വലതുവശത്ത് ചെയ്തു. തുടര്‍ന്ന് പഴുപ്പുണ്ടായി. പലതവണയായി ചികിത്സയ്ക്ക് മെഡിക്കല്‍ കോളേജിലേക്ക് വന്നിരുന്നു. ഏപ്രില്‍ മാസത്തില്‍ രണ്ടാമത് വലതുവശത്ത് തന്നെ ശസ്ത്രക്രിയ ചെയ്തു. കുടുംബത്തിന്റെ അനുമതിയില്ലാതെയാണ് ശസ്ത്രക്രിയ ചെയ്തതെന്നാണ് ആരോപണം. മൃതദേഹം ഏറ്റുവാങ്ങില്ല എന്ന നിലപാടിലാണ് കുടുംബം.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

സംസ്ഥാനത്ത് കാലവര്‍ഷം ഇന്നെത്തും; ഇന്ന് 8 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

സംസ്ഥാനത്ത് കാലവര്‍ഷം ഇന്നെത്തും; ഇന്ന് 8 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് കാലവര്‍ഷം ഇന്നെത്തും. ഒരാഴ്ച കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. എട്ട് ജില്ലകളില്‍ ഇന്ന് ഓറഞ്ച് മുന്നറിയിപ്പാണ് നല്‍കിയിരിക്കുന്നത്. മറ്റുജില്ലകളില്‍ യെല്ലോ അലേര്‍ട്ടും ഉണ്ട്.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകളിലാണ് ഓറഞ്ച് അലേര്‍ട്ടുള്ളത്. അതിശക്തമായ മഴയാണ് ഈ ജില്ലകളില്‍ പ്രവചിക്കുന്നത്. അപകട സാധ്യതാ മേഖലകളില്‍ നിന്ന് മാറിതാമസിക്കണമെന്ന് അറിയിപ്പുണ്ട്.

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നല്‍ സാധ്യതയും കാലാവസ്ഥാ കേന്ദ്രം പ്രവചിക്കുന്നുണ്ട്. ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനുമാണ് സാധ്യത.

കേരള-ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യം ബന്ധനത്തിനും വിലക്കുണ്ട്. ഞായറാഴ്ച(07-06-2026) വരെ മത്സ്യബന്ധനത്തിന് പോകരുതെന്നാണ് കേന്ദ്രകാലാവസ്ഥാ വകുപ്പ് നിർദേശിച്ചത്. 04-06-2026 മുതല്‍ 07-06-2026 വരെ ലക്ഷദ്വീപ് തീരം, അതിനോട് ചേര്‍ന്ന മാലിദ്വീപ് പ്രദേശം, തെക്കന്‍ ബംഗാള്‍ ഉള്‍ക്കടല്‍, അതിനോട് ചേര്‍ന്ന മധ്യ ബംഗാള്‍ ഉള്‍ക്കടല്‍, ആന്‍ഡമാന്‍ കടല്‍ എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 60 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്ന് അറിയിപ്പുണ്ട്. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Wednesday, 3 June 2026

പിളര്‍പ്പ് ഭീഷണി നേരിടുന്നതിനിടെ മുഴുവന്‍ കമ്മിറ്റികളും പോഷക സംഘടനകളും പിരിച്ചുവിട്ട് മമതാ ബാനർജി

പിളര്‍പ്പ് ഭീഷണി നേരിടുന്നതിനിടെ മുഴുവന്‍ കമ്മിറ്റികളും പോഷക സംഘടനകളും പിരിച്ചുവിട്ട് മമതാ ബാനർജി

കൊല്‍ക്കത്ത: തൃണമൂൽ കോൺഗ്രസ് പിളര്‍പ്പ് ഭീഷണി നേരിടുന്നതിനിടെ കടുത്ത നടപടിയുമായി മമതാ ബാനർജി. സംസ്ഥാനത്തെ എല്ലാ കമ്മിറ്റികളും പോഷക സംഘടനകളും പിരിച്ചുവിട്ടതായി ടിഎംസി നേതൃത്വം അറിയിച്ചു. വിശദമായ വിലയിരുത്തലുകള്‍ക്ക് ശേഷം പുനസംഘടന ഉണ്ടാകുമെന്നും പാര്‍ട്ടി വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചിട്ടുണ്ട്. തന്നെ പ്രതിപക്ഷ നേതാവാക്കണമെന്നും യഥാര്‍ത്ഥ ടിഎംസി തങ്ങളാണെന്നും അവകാശപ്പെട്ട് ഋതബ്രത ബാനര്‍ജി സ്പീക്കറെ സമീപിച്ചതിന് പിന്നാലെയാണ് ടിഎംസി നേതൃത്വം എല്ലാ കമ്മിറ്റികളെയും പിരിച്ചുവിട്ടത്.

രണ്ടുദിവസം മുൻപ് തൃണമൂൽ കോൺഗ്രസിൽ നിന്ന് പുറത്താക്കപ്പെട്ട നേതാവാണ് ഋതബ്രത ബാനര്‍ജി. തനിക്ക് 60 എംഎൽഎമാരുടെ പിന്തുണയുണ്ട് എന്ന് അവകാശപ്പെട്ടാണ് ഋതബ്രത ബാനർജി സ്പീക്കറെ സമീപിച്ചത്. എംഎല്‍എമാരായ അരൂപ് റോയ്, ഷിയുലി സാഹ, അഖ്‌റുസ്സമാന്‍ എന്നിവരും ഋതബ്രതയ്‌ക്കൊപ്പം സഭയിലെത്തിയിരുന്നു. തന്നെ പ്രതിപക്ഷ നേതാവാക്കണം എന്ന് ആവശ്യപ്പെട്ടാണ് ഋതബ്രത നിയമസഭയിലെത്തിയത്. ആകെ 80 എംഎല്‍എമാരാണ് ടിഎംസിക്ക് ബംഗാളിലുള്ളത്. ഇതില്‍ 60 പേരുടെ ഒപ്പുകള്‍ വിമത ഗ്രൂപ്പ് ശേഖരിച്ചിട്ടുണ്ടെന്നാണ് വിവരം. തങ്ങളാണ് യഥാര്‍ത്ഥ തൃണമൂല്‍ കോണ്‍ഗ്രസെന്നാണ് ഇവര്‍ അവകാശപ്പെടുന്നത്. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

സാമ്പത്തിക ആഘാതം ചെറുക്കാൻ ആർ.ബി.ഐ വിറ്റഴിച്ചത് 1.14 ലക്ഷം കോടി രൂപ മൂല്യമുള്ള സ്വർണം

സാമ്പത്തിക ആഘാതം ചെറുക്കാൻ ആർ.ബി.ഐ വിറ്റഴിച്ചത് 1.14 ലക്ഷം കോടി രൂപ മൂല്യമുള്ള സ്വർണം

പശ്ചിമേഷ്യയിലെ സംഘർഷത്തെ തുടർന്നുണ്ടായ സാമ്പത്തിക ആഘാതത്തിൽനിന്ന് വിദേശനാണ്യ ശേഖരത്തെ രക്ഷിക്കാൻ ആർ.ബി.ഐ വിറ്റഴിച്ചത് 1.14 ലക്ഷം കോടി രൂപ (12 ബില്യൺ ഡോളർ) മൂല്യമുള്ള സ്വർണം. ബ്ലൂംബെർഗ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ക്രൂഡ് ഓയിൽ വിലവർധന, രൂപയുടെ മൂല്യത്തകർച്ച, വിദേശ നിക്ഷേപം പിൻവലിക്കൽ എന്നിവ സമ്പദ്‌വ്യവസ്ഥക്ക് വെല്ലുവിളി സൃഷ്ടിച്ച സാഹചര്യത്തിലായിരുന്നു റിസർവ് ബാങ്കിന്റെ ഇടപെടൽ. വിദേശ ബാങ്കുകളിൽ സൂക്ഷിച്ചിട്ടുള്ള സ്വർണം ഇന്ത്യയിലേക്ക് കൊണ്ടുവരാനുള്ള ശ്രമവും തുടങ്ങിയിട്ടുണ്ട്.

സ്വർണ ശേഖരം കുറയുന്നു

മേയ് 22-ന് അവസാനിച്ച രണ്ടാഴ്ചയ്ക്കുള്ളിലാണ് ഇത്രയും സ്വർണം റിസർവ് ബാങ്ക് വിറ്റഴിച്ചത്. ഇതേ കാലയളവിൽ വിദേശ കറൻസി ആസ്തികളിൽ 7.5 ബില്യൺ ഡോളറിന്റെ വർധനവുണ്ടായെന്നും ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്യുന്നു.
സ്വർണത്തിന്റെ ഇറക്കുമതി തീരുവ കൂട്ടിയിട്ടും ആർബിഐയുടെ സ്വർണശേഖരത്തിന്റെ മൂല്യത്തിൽ കുറവുണ്ടായത് വിൽപന നടന്നുവെന്നതിന്റെ സൂചനയാണ്. സാധാരണഗതിയിൽ ഇറക്കുമതി തീരുവ വർധിക്കുമ്പോൾ ശേഖരത്തിലുള്ള സ്വർണത്തിന്റെ മൂല്യം വർധിക്കാറുണ്ട്.
കറന്റ് അക്കൗണ്ട് കമ്മി കൂടുന്ന സാഹചര്യത്തിൽ രൂപയെ സ്ഥിരപ്പെടുത്തുന്നതിന് ആവശ്യമായ വിദേശനാണ്യ വിനിമയ വിപണിയിൽ പെട്ടെന്ന് ഇടപെടാൻ സഹായിക്കുന്ന ആസ്തികൾ കൈവശം വയ്ക്കുക എന്നതാണ് ഈ നീക്കത്തിന് പിന്നിൽ.
പശ്ചിമേഷ്യൻ സംഘർഷം: പ്രത്യാഘാതങ്ങൾ

ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ ക്രൂഡ് ഓയിൽ ഇറക്കുമതി രാജ്യമായ ഇന്ത്യയ്ക്ക് പശ്ചിമേഷ്യയിലെ സംഘർഷം കനത്ത സമ്മർദമാണുണ്ടാക്കുന്നത്.

ഇറാൻ സംഘർഷവും ഹോർമുസ് കടലിടുക്കിലെ തടസ്സവും ഇന്ധനവില ഉയരാൻ കാരണമായി.
വിദേശികൾ വിപണിയിൽനിന്ന് വിറ്റൊഴിയുന്നതും ക്രൂഡ് ഓയിൽ വിലക്കയറ്റവും രൂപയുടെ മൂല്യത്തെ ബാധിച്ചു. മെയ് 20-ന് രൂപ എക്കാലത്തെയും താഴ്ന്ന നിലവാരത്തിലെത്തി. ജൂൺ രണ്ടിലെ കണക്കനുസരിച്ച് ഡോളറിനെതിരെ 95.17 എന്ന നിലയിലാണ് രൂപയുടെ വ്യാപാരം നടക്കുന്നത്.
യുക്രെയിൻ യുദ്ധത്തെത്തുടർന്ന് പാശ്ചാത്യ രാജ്യങ്ങൾ റഷ്യൻ കരുതൽ ശേഖരം മരവിപ്പിച്ചത് വിദേശത്ത് ആസ്തികൾ സൂക്ഷിക്കുന്നതിലെ സുരക്ഷാ ആശങ്കകൾ വർധിപ്പിച്ചു. ബാങ്ക് ഓഫ് ഇംഗ്ലണ്ട്, ബാങ്ക് ഫോർ ഇന്റർനാഷണൽ സെറ്റിൽമെന്റ്‌സ് എന്നിവയിലാണ് ഇന്ത്യയുടെ ഭൂരിഭാഗം വിദേശ സ്വർണശേഖരവും ഉള്ളത്. 