Thursday, 4 June 2026

കേരളത്തിൻ്റെ ആകെ കടബാധ്യത 5.07 ലക്ഷം കോടിയെന്ന് ധവളപത്രം; ഇത് ശരിയായ ധവളപത്രമല്ല, പൊളിറ്റിക്കൽ രേഖയെന്ന് പിണറായി വിജയൻ

കേരളത്തിൻ്റെ ആകെ കടബാധ്യത 5.07 ലക്ഷം കോടിയെന്ന് ധവളപത്രം; ഇത് ശരിയായ ധവളപത്രമല്ല, പൊളിറ്റിക്കൽ രേഖയെന്ന് പിണറായി വിജയൻ

കേരളത്തിന്റെ ആകെ കടബാധ്യത 5.07 ലക്ഷം കോടിയെന്നാണ് യുഡിഎഫ് സർക്കാർ പുറത്തിറക്കിയ ധവളപത്രത്തിൽ പറയുന്നത്. സംസ്ഥാന വരുമാനത്തിന്റെ 77% ശമ്പളം, പെൻഷൻ, പലിശ തുടങ്ങിയ നിർബന്ധിത ചെലവുകൾക്കായി ചെലവാകുന്നുവെന്ന് ധവള പത്രത്തിൽ വ്യക്തമാക്കുന്നു. ഇത് ശരിയായ ധവളപത്രമല്ലെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ പറഞ്ഞു.

മുഖ്യമന്ത്രി വീണെടുത്തു കിടന്ന് ഉരുളുകയാണ്. ധനകാര്യവകുപ്പിന് ഇരുട്ടിൽ നിർത്താൻ പാടില്ല. ധനകാര്യ വകുപ്പാണ് ഇത് തയ്യാറാക്കേണ്ടത്. ഇവിടെ തയ്യാറാക്കിയിരിക്കുന്നത് ധനകാര്യ വകുപ്പ് അല്ല. ധനകാര്യ വകുപ്പ് നേരത്തെ തയ്യാറാക്കിയ അത്തരം ഡോക്യുമെന്റുകൾ പൊളിറ്റിക്കൽ രേഖകളാണ് എന്നുള്ളത് വിചിത്രവാദം. ഉപദേശം തരുന്നവരെ പറ്റി വ്യത്യസ്ത അഭിപ്രായമില്ല. ധവളപത്രം തയ്യാറാക്കേണ്ടത് ധനകാര്യ വകുപ്പ്. അതിൻറെ വ്യതിയാനമാണ് വന്നിരിക്കുന്നത്. ഇത് കൃത്യമായ പൊളിറ്റിക്കൽ രേഖയെന്നും പിണറായി വിജയൻ വിമർശിച്ചു.

പ്രതിപക്ഷ നേതാവ് നടത്തിയതാണ് പൊളിറ്റിക്കൽ സ്റ്റേറ്റ്മെൻറ് എന്ന് മുഖ്യമന്ത്രി മറുപടി നൽകി. രേഖ കയ്യിൽ കിട്ടുന്നതിനു മുൻപേ പൊളിറ്റിക്കൽ സ്റ്റേറ്റ്മെൻറ് എന്നാണ് പ്രതിപക്ഷ നേതാവ് പറയുന്നത്. കാണുന്നതിനു മുമ്പേ നടത്തിയ പ്രസ്താവന ഉചിതമായില്ലെന്നും മുഖ്യമന്ത്രി മറുപടി നൽകി. താൻ പറഞ്ഞത് മുഖ്യമന്ത്രിക്കുള്ള മറുപടി എന്ന് പ്രതീപക്ഷ നേതാവ് പറഞ്ഞു. നിങ്ങൾ പിന്തുടരുന്ന നയം നടപ്പിലാക്കാൻ അല്ല ഞങ്ങൾ ഇവിടെ ഇരിക്കുന്നത്. അതിനല്ല ജനങ്ങൾ ഞങ്ങളെ ചുമതലപ്പെടുത്തിയിരിക്കുന്നത്. ആ മാറ്റം ഉണ്ടാവുക തന്നെ ചെയ്യുമെന്നും പിണറായി വിജയൻ മറുപടി നൽകി.

ഇതിനുമുമ്പ് ഇങ്ങനെയാണോ ചെയ്തത്, അതുകൊണ്ട് നിങ്ങളും അങ്ങനെ ചെയ്യണം എന്നു പറയുന്നതിൽ അർത്ഥമില്ല.നിങ്ങൾ പിന്തുടരുന്ന നയം തുടരാൻ അല്ല ഞങ്ങളെ ജനങ്ങൾ തിരഞ്ഞെടുത്തതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആ നയങ്ങൾക്ക് മാറ്റം ഉണ്ടാകണം. അതിനാണ് ജനങ്ങൾ നിങ്ങളെ പരാജയപ്പെടുത്തി ഞങ്ങളെ ഇവിടെ ഇരുത്തിയിരിക്കുന്നത്. നടപടിക്രമങ്ങളുടെ ലംഘനം തിരഞ്ഞെടുപ്പ് വിധിയുമായി കൂട്ടി വായിക്കുന്നത് ശരിയായ നടപടി അല്ലെന്ന് പ്രതിപക്ഷ നേതാവ് വിമർശിച്ചു. ധവളപത്രം മന്ത്രിസഭ അംഗീകരിച്ചതാണെന്ന് സ്പീക്കർ പറഞ്ഞു. ക്രമപ്രശ്നം ഉള്ളതായി ചെയർ കാണുന്നില്ലെന്നും സ്പീക്കർ വ്യക്തമാക്കി. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

‘പെൻഷൻ വിതരണ ചുമതലക്കാരന് പനി ബാധിച്ചു, അതുകൊണ്ടാണ്’; പാർട്ടി ഓഫീസിൽ പെൻഷൻ വിതരണം നടത്തിയതിൽ പരാതി ലഭിച്ചിട്ടില്ലെന്ന് കെ.എം. ഷാജി

‘പെൻഷൻ വിതരണ ചുമതലക്കാരന് പനി ബാധിച്ചു, അതുകൊണ്ടാണ്’; പാർട്ടി ഓഫീസിൽ പെൻഷൻ വിതരണം നടത്തിയതിൽ പരാതി ലഭിച്ചിട്ടില്ലെന്ന് കെ.എം. ഷാജി

മലപ്പുറത്തെ യുഡിഎഫ് പാർട്ടി ഓഫീസിൽ പെൻഷൻ വിതരണം ചെയ്തതിൽ പ്രതികരണവുമായി തദ്ദേശ വകുപ്പ് മന്ത്രി കെഎം ഷാജി. ക്ഷേമ പെൻഷൻ വിതരണത്തിൽ പരാതി ഉയർന്നിട്ടില്ല. അത് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസായി ഇപ്പോൾ പ്രവർത്തിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

സാധാരണ നിലയിൽ നിന്ന് വ്യത്യസ്തമായാണ് പെൻഷൻ വിതരണം നടന്നിരിക്കുന്നതെന്ന് കെ. പ്രേംകുമാർ എംഎൽഎ പറഞ്ഞു. ഇതെല്ലാം ക്രമവിരുദ്ധമായ നടപടിയാണെന്നും എംഎൽഎ പറഞ്ഞു. സ്പീക്കറുടെ ശ്രദ്ധ ക്ഷണിക്കൽ ആയിട്ടാണ് വിഷയം അവതരിപ്പിച്ചത്. എന്നാൽ അഴിമതി ആരോപണം ശ്രദ്ധ ക്ഷണിക്കലായല്ല അവതരിപ്പിക്കേണ്ടതെന്ന് സ്പീക്കർ പറഞ്ഞു.

പാർട്ടി ഓഫീസിലെ പെൻഷൻ വിതരണത്തിൽ പരാതി ലഭിച്ചിട്ടില്ലെന്ന് മന്ത്രി കെ.എം. ഷാജി മറുപടി പറഞ്ഞു.പെൻഷൻ വിതരണ ചുമതലക്കാരന് പനി ബാധിച്ചു. അതുകൊണ്ടാണ് ഇപ്രകാരം പെൻഷൻ നൽകേണ്ടി വന്നത്. ഉപഭോക്താക്കളുടെ ആവശ്യപ്രകാരമാണ് സമീപത്തെ മുറിയിലേക്ക് മാറ്റിയത് .

പെൻഷൻ വിതരണ ഉദ്യോഗസ്ഥനെ ചുമതലയിൽ നിന്ന് നീക്കി.മേലാൽ ആവർത്തിക്കരുതെന്ന് താക്കീത് നൽകി. ഇത് ഒറ്റപ്പെട്ട സംഭവം എന്ന് തദ്ദേശസ്വപ്പ് മന്ത്രി ന്യായീകരിച്ചു. ഇനി ആവർത്തിക്കാതിരിക്കാൻ ഉള്ള നടപടിയെടുക്കുമെന്ന് മന്ത്രി കെഎം ഷാജി വ്യക്തമാക്കി.

പണം വിതരണം ചെയ്തുവെന്ന് പറയുന്ന ഓഫീസ് തെരഞ്ഞെടുപ്പിന് ശേഷം പാർട്ടി ഓഫീസായി പ്രവർത്തിച്ചിരുന്നില്ലെന്നും മന്ത്രി പറഞ്ഞു. കെട്ടിടത്തിൻ്റെ മുൻഭാഗത്തെ യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് എന്ന ബോർഡ് മാറ്റിയിരുന്നില്ല. പെൻഷൻ ഇങ്ങനെ വിതരണം ചെയ്തത് ശരിയായില്ല എന്ന് കണ്ട് നടപടിയെടുത്തുവെന്നും കെ.എം. ഷാജി സഭയിൽ പറഞ്ഞു. കൂടാതെ പെൻഷൻ വിതരണ ഉദ്യോഗസ്ഥനെ ചുമതലയിൽ നിന്ന് മാറ്റിയെന്നും മന്ത്രി പറഞ്ഞു.

ഇത്തരം നടപടികൾ ആവർത്തിക്കാതിരിക്കാനുള്ള ശക്തമായ നടപടികൾ സ്വീകരിക്കണം. പഞ്ചായത്ത് അധികൃതർക്കെതിരെ കൂടി നടപടി സ്വീകരിക്കണമെന്നും കെ പ്രേംകുമാർ എംഎൽഎ ആവശ്യപ്പെട്ടു. ശരിയായ നടപടി അല്ല എന്ന കൃത്യമായ ബോധ്യം സർക്കാരിന് ഉണ്ട്. ഇനി അത്തരം നടപടി അനുവദിക്കില്ലെന്ന് കെ എം ഷാജി മറുപടി നൽകി. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

അമേരിക്കയുടെ കമാന്‍ഡന്റ് കൺട്രോൾ സെന്റർ ആക്രമിച്ച് ഇറാൻ; തുടർച്ചയായ ആക്രമണങ്ങൾക്കുളള തിരിച്ചടിയെന്ന് മറുപടി

അമേരിക്കയുടെ കമാന്‍ഡന്റ് കൺട്രോൾ സെന്റർ ആക്രമിച്ച് ഇറാൻ; തുടർച്ചയായ ആക്രമണങ്ങൾക്കുളള തിരിച്ചടിയെന്ന് മറുപടി

ടെല്‍ അവീവ്: അമേരിക്കയ്ക്ക് നേരെ ശക്തമായ ആക്രമണവുമായി ഇറാന്‍. അമേരിക്കയുടെ കമാന്‍ഡന്റ് കണ്‍ട്രോള്‍ സെന്റര്‍ ആക്രമിച്ചു. ഹോര്‍മുസിലെ പടക്കപ്പലും ആക്രമിച്ചു. അമേരിക്ക തുടര്‍ച്ചയായി നടത്തിക്കൊണ്ടിരുന്ന ആക്രമണങ്ങള്‍ക്കുളള തിരിച്ചടിയാണ് ഇതെന്ന് ഇറാന്‍ പറഞ്ഞു. കുവൈറ്റ് വിമാനത്താവളം തങ്ങള്‍ ആക്രമിച്ചിട്ടില്ലെന്നും ഇറാന്‍ വ്യക്തമാക്കി. കുവൈറ്റ് വിമാനത്താവളത്തിലെ ആക്രമണം അമേരിക്കയുടെ പാട്രിയറ്റ് സിസ്റ്റം ലക്ഷ്യം തെറ്റി പതിച്ചതാണ് എന്നാണ് ഇറാന്റെ വാദം.

ഇറാനുമായുളള യുദ്ധം അവസാനിപ്പിക്കാന്‍ യുഎസ് ജനപ്രതിനിധി സഭ ആവശ്യപ്പെട്ടിട്ടുണ്ട്. യുദ്ധം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുളള പ്രമേയം 215 വോട്ടുകളോടെയാണ് പാസായത്. നാല് റിപ്പബ്ലിക്കന്‍ അംഗങ്ങളും പ്രമേയത്തെ പിന്തുണച്ചു. അമേരിക്കൻ ആക്രമണത്തിന് താവളവും സൗകര്യവുമൊരുക്കുന്ന ഏതൊരു രാജ്യവും പ്രതികാര നടപടി നേരിടേണ്ടി വരുമെന്ന് ഇറാൻ കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നൽകിയിരുന്നു. അതേസമയം, ലെബനനും ഇസ്രയേലും തമ്മിലുളള സംഘര്‍ഷം അവസാനിപ്പിക്കുന്നുവെന്ന് അമേരിക്ക അറിയിച്ചു. ജൂണ്‍ 22-നുളളില്‍ വീണ്ടും യോഗം ചേരുമെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

കുവൈറ്റിനും ബഹ്‌റൈനും നേരെയുള്ള രാജ്യത്തിന്റെ ആക്രമണത്തെ സ്വയം പ്രതിരോധത്തിനായുള്ള ആക്രമണം എന്നാണ് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചി ന്യായീകരിച്ചത്. സിവിലിയൻ ഷിപ്പിംഗിനെ ആക്രമിക്കാനും വെടിനിർത്തൽ ലംഘിക്കാനും യുഎസ് സേന ഉപയോഗിക്കുന്ന സ്ഥലങ്ങളെ ഇറാനിയൻ സൈന്യം ലക്ഷ്യമിട്ടതായാണ് അരഗ്ചി എക്‌സിൽ കുറിച്ചത്.

കുവൈറ്റ് വിമാനത്താവളത്തിൽ ഇറാൻ നടത്തിയ ഡ്രോൺ ആക്രമണത്തിൽ മധ്യപ്രദേശ് സ്വദേശി മൻസൂർ അഹമ്മദ് റഹ്മാൻ കൊല്ലപ്പെട്ടിരുന്നു. ഇന്ത്യൻ എംബസിയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. കുവൈറ്റിലെ യുഎസ് സൈനിക താവളങ്ങളിൽ നിന്ന് ഇറാനെതിരെ തുടർച്ചയായി ആക്രമണങ്ങൾ നടത്തുന്നത് ചൂണ്ടിക്കാട്ടിയാണ് ഇറാൻ തിരിച്ചടി ആക്രമണം നടത്തിയത്.

ഇറാനും അമേരിക്കയും തമ്മിൽ വെടിനിർത്തൽ കരാറുള്ളപ്പോഴാണ് ആക്രമണം നടന്നിരിക്കുന്നത്. ഇതോടെ പശ്ചിമേഷ്യ വീണ്ടും അശാന്തിയിലായിരിക്കുകയാണ്. കഴിഞ്ഞ ദിവസം രാത്രിയിൽ ഹോർമുസ് കടലിടുക്കിലെ ഇറാന്‍റെ ക്വിഷം ദ്വീപിന് നേരെ അമേരിക്കൻ സൈന്യം ആക്രമണം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കുവൈറ്റിലെയും ബഹ്‌റൈനിലെയും യുഎസ് സൈനിക താവളങ്ങൾ ഇറാൻ ആക്രമിച്ചത്. വൻതോതിൽ ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് ആക്രമണം നടത്തിയെന്നാണ് വിവരം. ഇതേത്തുടർന്ന് ഗൾഫ് മേഖലയിലാകെ അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

അമേരിക്കൻ ആക്രമണത്തിന് താവളവും സൗകര്യവുമൊരുക്കുന്ന ഏതൊരു രാജ്യവും പ്രതികാര നടപടി നേരിടേണ്ടി വരും: ഇറാൻ

അമേരിക്കൻ ആക്രമണത്തിന് താവളവും സൗകര്യവുമൊരുക്കുന്ന ഏതൊരു രാജ്യവും പ്രതികാര നടപടി നേരിടേണ്ടി വരും: ഇറാൻ

തെഹ്റാൻ: അമേരിക്കൻ ആക്രമണത്തിന് താവളവും സൗകര്യവുമൊരുക്കുന്ന ഏതൊരു രാജ്യവും പ്രതികാര നടപടി നേരിടേണ്ടി വരുമെന്ന മുന്നറിയിപ്പുമായി ഇറാൻ. കുവൈറ്റിനെയും ബഹ്റൈനെയും പരാമർശിച്ച് കൊണ്ടാണ് ഇറാൻ്റെ മുന്നറിയിപ്പ്. അമേരിക്കൻ ആക്രമണത്തെ യുദ്ധനടപടിയായും വെടിനിർത്തൽ ലംഘനമായുമാണ് ഇറാൻ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ കുറ്റപ്പെടുത്തിയിരിക്കുന്നത്. ഇറാനെതിരെ ആക്രമണം നടത്താൻ അമേരിക്കക്കാർക്ക് അവരുടെ മണ്ണിലെ താവളങ്ങൾ ഉപയോഗിക്കാൻ അനുവദിച്ചതിനാൽ കുവൈറ്റും ബഹ്റൈനും അവരുടെ മണ്ണിലെ യുഎസ് കേന്ദ്രങ്ങൾക്ക് നേരെയുള്ള ഇറാനിയൻ ആക്രമണങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്നാണ് ഇറാൻ്റെ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിരിക്കുന്നത്.

കുവൈത്തിനും ബഹ്‌റൈനും നേരെയുള്ള രാജ്യത്തിന്റെ ആക്രമണത്തെ സ്വയം പ്രതിരോധത്തിനായുള്ള ആക്രമണങ്ങളെന്ന് ഇറാനിയൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചി ന്യായീകരിച്ചു. സിവിലിയൻ ഷിപ്പിംഗിനെ ആക്രമിക്കാനും വെടിനിർത്തൽ ലംഘിക്കാനും യുഎസ് സേന ഉപയോഗിക്കുന്ന സ്ഥലങ്ങളെ ഇറാനിയൻ സൈന്യം ലക്ഷ്യമിട്ടതായാണ് അരഗ്ചി എക്‌സിൽ കുറിച്ചത്.

കുവൈറ്റിലെ ഇന്റർനാഷണൽ എയർപോർട്ടിന് നേരെ ഡ്രോൺ ആക്രമണം നടത്തിയതിന് പിന്നാലെയാണ് ഇറാൻ്റെ പ്രസ്താവന എന്നതും ശ്രദ്ധേയമാണ്. ഹോർമുസ് കടലിടുക്കിൽ ഒരു എണ്ണ ടാങ്കറും ഖേഷ്ം ദ്വീപിലെ ഒരു ആശയവിനിമയ കേന്ദ്രവും അമേരിക്ക ആക്രമിച്ചതിന് പിന്നാലെയായിരുന്നു ഇറാൻ്റെ പ്രത്യാക്രമണം.

കുവൈറ്റ് വിമാനത്താവളത്തിൽ ഇറാൻ നടത്തിയ ഡ്രോൺ ആക്രമണത്തിൽ മധ്യപ്രദേശ് സ്വദേശി മൻസൂർ അഹമ്മദ് റഹ്മാൻ കൊല്ലപ്പെട്ടിരുന്നു. ഇന്ത്യൻ എംബസിയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. കുവൈറ്റിലെ യുഎസ് സൈനിതാവളങ്ങളിൽ നിന്ന് ഇറാനെതിരെ തുടർച്ചയായി ആക്രമണങ്ങൾ നടത്തുന്നത് ചൂണ്ടിക്കാട്ടിയാണ് ഇറാൻ തിരിച്ചടി ആക്രമണം നടത്തിയത്. ഇറാൻ അമേരിക്കയും തമ്മിൽ വെടിനിർത്തൽ കരാറുള്ളപ്പോഴാണ് ആക്രമണം നടന്നിരിക്കുന്നത്. ഇതോടെ പശ്ചിമേഷ്യ വീണ്ടും അശാന്തിയിലായിരിക്കുകയാണ്. കഴിഞ്ഞ ദിവസം രാത്രിയിൽ ഹോർമുസ് കടലിടുക്കിലെ ഇറാന്‍റെ ക്വിഷം ദ്വീപിന് നേരെ അമേരിക്കൻ സൈന്യം ആക്രമണം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കുവൈറ്റിലെയും ബഹ്‌റൈനിലെയും യുഎസ് സൈനിക താവളങ്ങൾ ഇറാൻ ആക്രമിച്ചത്. വൻതോതിൽ ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് ആക്രമണം നടത്തിയെന്നാണ് വിവരം. ഇതേത്തുടർന്ന് ഗൾഫ് മേഖലയിലാകെ അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ലെബനൻ ആക്രമണത്തിൽ നെതന്യാഹുമായി അഭിപ്രായ വ്യത്യാസമുണ്ട്, മൊജ്തബ ഖമനയി ചർച്ചകളിൽ പങ്കാളിയാണ്: ഡോണൾഡ് ട്രംപ്

ലെബനൻ ആക്രമണത്തിൽ നെതന്യാഹുമായി അഭിപ്രായ വ്യത്യാസമുണ്ട്, മൊജ്തബ ഖമനയി ചർച്ചകളിൽ പങ്കാളിയാണ്: ഡോണൾഡ് ട്രംപ്

ന്യൂയോർക്ക്: ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി അഭിപ്രായ വ്യത്യാസം രൂക്ഷമാണെന്ന് സമ്മതിച്ച് അമേരിക്കൻ പ്രസിഡൻ്റ് ഡോണാൾഡ് ട്രംപ്. ലെബനനിൽ ഇസ്രായേൽ തുടരുന്ന ആക്രമണത്തിൽ താൻ അസന്തുഷ്ടനാണെന്നും ട്രംപ് വ്യക്തമാക്കി. 'നെതന്യാഹുവിനോട് ഞാൻ ദേഷ്യപ്പെട്ടെന്ന് പറയില്ല. ലെബനനുമായി അദ്ദേഹം നിരന്തരം പോരാടുന്നതിൽ എനിക്ക് അൽപ്പം അസ്വസ്ഥതയുണ്ടായിരുന്നു' എന്നാണ് ന്യൂയോർക്ക് പോസ്റ്റിന്റെ പോഡ് ഫോഴ്‌സ് വൺ പോഡ്‌കാസ്റ്റിൽ സംസാരിക്കവെ അമേരിക്കൻ പ്രസിഡൻ്റ് വ്യക്തമാക്കിയത്. മറ്റു വിധത്തിൽ താനും നെതന്യാഹുവും നന്നായി ഒത്തുചേർന്ന് പോകുന്നുണ്ടെന്നും ട്രംപ് കൂട്ടിച്ചേർത്തു. ഇറാനും അമേരിക്കയും തമ്മിലുള്ള സമാധാന കരാറിലെ അനിശ്ചിതത്വം തുടരുകയും ഇരുരാജ്യങ്ങളും വെടിനിർത്തൽ കരാർ ലംഘിക്കുകയും ചെയ്തിരിക്കുന്ന പശ്ചാത്തലത്തിലാണ് ട്രംപിൻ്റെ പ്രതികരണം എന്നതാണ് ശ്രദ്ധേയം.

'ഇറാനെ ആണവായുധം കൈവശം വയ്ക്കാൻ ഞങ്ങൾ അനുവദിക്കില്ലെന്നും അവർ ഇതിനകം തന്നെ ആണവായുധം കൈവശം വയ്ക്കാൻ പോകുന്നില്ലെന്ന് അവർ സമ്മതിച്ചിട്ടുണ്ട്. അതായിരുന്നു വലിയ കാര്യമെന്നും' ന്യൂയോർക്ക് പോസ്റ്റിന്റെ പോഡ് ഫോഴ്‌സ് വൺ പോഡ്‌കാസ്റ്റിൽ ട്രംപ് ചൂണ്ടിക്കാണിച്ചു. സംഘർഷത്തിൽ ഇറാനാണ് മുൻതൂക്കം എന്ന വാദത്തെ അമേരിക്കൻ പ്രസിഡൻ്റ് തള്ളി. 'ഇറാന് നാവികസേനയില്ല. അവർക്ക് വ്യോമസേനയില്ല. അവർക്ക് വളരെ കുറച്ച് സൈനികരേയുള്ളൂ. അവർക്ക് നേതൃത്വമില്ല. അവരുടെ സമ്പദ്‌വ്യവസ്ഥ തകർന്നുകൊണ്ടിരിക്കുകയാണ്. അവർക്ക് 250 ശതമാനം പണപ്പെരുപ്പമുണ്ട്. നിങ്ങൾക്ക് ഉണ്ടായിരിക്കാവുന്നതെല്ലാം അവർക്കുണ്ട്, അത് മോശമാണ്' എന്നും ട്രംപ് പ്രതികരിച്ചു.

ഹോർമുസ് കടലിടുക്കിലെ ഉപരോധം കൂടുതൽ കാലം തുടരുമെന്ന് താൻ പ്രതീക്ഷിച്ചിരുന്നില്ലെന്നും ട്രംപ് വ്യക്തമാക്കി. 'ഇത് വളരെ വേഗത്തിൽ പരിഹരിക്കപ്പെടുമെന്ന് ഞാൻ കരുതുന്നു. ഇറാനിൽ അമേരിക്ക സൈനികമായി വളരെ വലിയ വിജയം നേടുന്നു'ണ്ടെന്നും ട്രംപ് കൂട്ടിച്ചേർത്തു.

ഇറാൻ്റെ പരമോന്നത നേതാവ് മൊജ്തബ ഖമനയി ചർച്ചകളിൽ പങ്കാളിയാണെന്നും ട്രംപ് സ്ഥിരീകരിച്ചു. ഇറാന്റെ പുതിയ നേതൃത്വത്തെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി ആയിട്ടായിരുന്നു ട്രംപിൻ്റെ പ്രതികരണം. അദ്ദേഹം അംഗീകാരം നൽകുന്നുണ്ടെന്നാണ് അവർ പറയുന്നത്, കാരണം അത് വളരെക്കാലമായി അങ്ങനെയാണ്. അദ്ദേഹത്തിന്റെ അച്ഛനും പിന്നീട് അദ്ദേഹവും, ഇത് ഒരു പിന്തുടർച്ചയാണെന്ന് ഞാൻ കരുതുന്നു. പക്ഷേ ഞങ്ങൾ വളരെ നന്നായി ഒത്തുചേരുന്നതായി തോന്നുന്നു. എല്ലാം എങ്ങനെ പോകുന്നു എന്നതിനെ ആശ്രയിച്ച് ഞങ്ങൾ എപ്പോഴെങ്കിലും കണ്ടുമുട്ടാൻ സാധ്യതയുണ്ടെന്നും ട്രംപ് കൂട്ടിച്ചേർത്തു. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഫിഫ ലോകകപ്പ് ഫുട്ബോൾ; ഇറാനിയൻ ടീമിന് മെക്സിക്കൻ വിസ ലഭിച്ചതായി റിപ്പോർട്ട്

ഫിഫ ലോകകപ്പ് ഫുട്ബോൾ; ഇറാനിയൻ ടീമിന് മെക്സിക്കൻ വിസ ലഭിച്ചതായി റിപ്പോർട്ട്

അങ്കാറ: 2026 ഫിഫ ലോകകപ്പിൽ പങ്കെടുക്കുന്ന ഇറാന്റെ ദേശീയ ഫുട്ബോൾ ടീമിലെ കളിക്കാർക്ക് മെക്സിക്കൻ വിസ ലഭിച്ചതായി ഇറാൻ്റെ സർക്കാർ വാർത്താ ബ്രോഡ്കാസ്റ്ററായ ഐആർഐബി റിപ്പോർട്ട് ചെയ്തു. തുർക്കിയിലെ ഇറാനിയൻ അംബാസഡർ മുഹമ്മദ് ഹസ്സൻ ഹബിബുള്ളാസാദെ അങ്കാറയിലെ മെക്സിക്കൻ എംബസിയുമായി കൂടിയാലോചിച്ച ശേഷമാണ് വിസ നൽകിയതെന്നാണ് ഐആർഐബിയുടെ റിപ്പോർട്ട്. നിലവിൽ തുർക്കിയിൽ പരിശീലനത്തിലാണ് ഇറാനിയൻ ദേശീയ ഫുട്ബോൾ ടീം. കളിക്കാർ നേരിട്ട് ഹാജരാകാതെയും മെക്സിക്കൻ എംബസിയിൽ വിരലടയാളം രേഖപ്പെടുത്താതെയും 48 മണിക്കൂറിനുള്ളിൽ ഇറാന്റെ ദേശീയ ടീം കളിക്കാർക്കുള്ള വിസകൾ നൽകി എന്നാണ് മുഹമ്മദ് ഹസ്സൻ ഹബിബുള്ളാസാദെയെ ഉദ്ധരിച്ചുള്ള റിപ്പോർട്ട്.

ഇതിനിടെ ടൂ‍ർണ്ണമെൻ്റിൽ പങ്കെടുക്കുന്ന ഇറാനിയൻ ടീമിനുള്ള അമേരിക്കൻ വിസ ലഭിക്കാത്തത് ഇപ്പോഴും പരിഹരിക്കാത്ത പ്രശ്നമായി തുടരുന്നുവെന്ന് ഇറാൻ ഫുട്ബോൾ ഫെഡറേഷൻ പ്രസിഡന്റ് മെഹ്ദി താജ് വ്യക്തമാക്കി. പ്രധാന തടസ്സം യുഎസ് വിസയാണ്. പ്രക്രിയ നിലവിൽ ഏത് ഘട്ടത്തിലാണെന്ന് ഞങ്ങൾക്ക് അറിയില്ല. മറ്റ് തടസ്സങ്ങളൊന്നുമില്ല, ഈ വിഷയത്തിൽ ഞങ്ങളും ഫിഫയും തുടർനടപടികൾ സ്വീകരിച്ചുകൊണ്ടിരിക്കുകയാണ് എന്നാണ് മെഹ്ദി താജിനെ ഉദ്ധരിച്ച് ഇറാൻ സ്റ്റേറ്റ് ടെലിവിഷൻ റിപ്പോർട്ട് ചെയ്യുന്നത്. വിരലടയാളം രേഖപ്പെടുത്താതെ ടീമിന് വിസ നൽകാൻ മെക്സിക്കൻ അധികൃതർ സമ്മതിച്ചിട്ടുണ്ടെന്നും പ്രതിനിധി സംഘത്തിലെ രണ്ട് അംഗങ്ങൾ മാത്രമേ ഇപ്പോഴും വിസയ്ക്കായി കാത്തിരിക്കുന്നുള്ളൂവെന്നും മണിക്കൂറുകൾക്കുള്ളിൽ ഇത് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നുണ്ടെന്നും മെഹ്ദി താജ് കൂട്ടിച്ചേ‍ർത്തു.

ലോകകപ്പ് സമയത്ത് മെക്സിക്കോയിലെ ടീമിന്റെ താവളത്തിനും ലോസ് ഏഞ്ചൽസിനും ഇടയിൽ വിമാന യാത്ര ക്രമീകരിക്കാൻ ഫെഡറേഷൻ ശ്രമിക്കുന്നുണ്ടെന്നും താജ് വ്യക്തമാക്കിയിട്ടുണ്ട്. ലോസ് ഏഞ്ചൽസിലേക്കുള്ള ദൂരം റോഡ് മാർഗം മൂന്ന് മണിക്കൂറും 20 മിനിറ്റുമാണ്, പക്ഷേ വിമാനമാർഗ്ഗം 45 മിനിറ്റ് മാത്രമേ എടുക്കൂ. ഞങ്ങൾ ഈ വിഷയത്തിൽ ഇടപെടുന്നുണ്ട്, ഫിഫയുമായുള്ള ഞങ്ങളുടെ കരാർ പ്രധാനമാണ് എന്നായിരുന്നു താജിൻ്റെ പ്രതികരണം.

ചൊവ്വാഴ്ച വൈകിയോ ബുധനാഴ്ച പുലർച്ചെയോ വിസ നൽകുമെന്ന് ഫെഡറേഷൻ പ്രതീക്ഷിക്കുന്നതായി ഇറാനിയൻ ഫുട്ബോൾ മുതിർന്ന ഉദ്യോഗസ്ഥൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ടീമിന് മെക്സിക്കൻ വിസ ലഭിച്ചിരിക്കുന്നത്. ഇറാൻ ദേശീയ ടീം കളിക്കാർക്ക് ഇന്ന് രാത്രിയോ നാളെ രാവിലെയോ വിസ നൽകുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു എന്നായിരുന്നു ഇറാനിയൻ ഫുട്ബോൾ ഫെഡറേഷന്റെ വക്താവ് അമീർ മെഹ്ദി അലവി ചൊവ്വാഴ്ച പ്രതികരിച്ചത്.. ജൂൺ 6 ന് ദേശീയ ടീം പ്രതിനിധി സംഘം മെക്സിക്കൻ നഗരമായ ടിജുവാനയിലേക്ക് പുറപ്പെടുമെന്ന് അലവി പറഞ്ഞിരുന്നു.

ജൂൺ 11 മുതൽ ജൂലൈ 19 വരെ അമേരിക്ക, കാനഡ, മെക്സിക്കോ എന്നീ രാജ്യങ്ങൾ ആതിഥേയത്വം വഹിക്കുന്ന 2026 ഫിഫ ലോകകപ്പിൽ പങ്കെടുക്കുന്ന ഇറാൻ ടീമിൻ്റെ വിസയുമായി ബന്ധപ്പെട്ട ആശങ്കകൾ നേരത്തെ ഉയർന്നിരുന്നു. ഇറാൻ ടീം അടുത്തിടെ അവരുടെ ടീം ക്യാമ്പ് അമേരിക്കയിൽ നിന്ന് മെക്സിക്കോയിലെ ടിജുവാനയിലേയ്ക്ക് മാറ്റിയിരുന്നു. ഇവിടെ താമസിച്ച് കൊണ്ട് ഇറാനിയൻ ടീം അമേരിക്കയിലെ മത്സരങ്ങൾക്കായി പോകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ടൂർണമെന്റിനുള്ള തയ്യാറെടുപ്പുകളുടെ ഭാഗമായി മെയ് 19 മുതൽ ഇറാനിയൻ ടീമിനായി തുർക്കിയിലെ റിസോർട്ട് നഗരമായ അന്റാലിയയിൽ പരിശീലന ക്യാമ്പ് നടത്തിവരികയാണ്.

ന്യൂസിലാൻഡ്, ബെൽജിയം, ഈജിപ്റ്റ് എന്നീ രാജ്യങ്ങൾക്കൊപ്പം ​ഗ്രൂപ്പ് ജിയിലാണ് ഇറാൻ ഇടംപിടിച്ചിരിക്കുന്നത്. ജൂൺ 16ന് ലോസ് ഏഞ്ചൽസിൽ ന്യൂസിലാൻഡിനെതിരെയാണ് ഇറാൻ്റെ ആദ്യ മത്സരം. ജൂൺ 22ന് ഇതേ സ്റ്റേഡിയത്തിൽ ബെൽജിയത്തിനെ ഇറാൻ നേരിടും. ജൂൺ 27ന് വാഷിം​ഗ്ടണിലെ സിയാറ്റിൽ സ്റ്റേഡിയത്തിൽ ഇറാൻ ഈജിപ്തിനെ നേരിടും. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കുവൈറ്റ് എയർപോർട്ടിലെ ഇറാൻ ആക്രമണം; കൊല്ലപ്പെട്ടത് മധ്യപ്രദേശ് സ്വദേശി മൻസൂർ അഹമ്മദ് റഹ്മാൻ

കുവൈറ്റ് എയർപോർട്ടിലെ ഇറാൻ ആക്രമണം; കൊല്ലപ്പെട്ടത് മധ്യപ്രദേശ് സ്വദേശി മൻസൂർ അഹമ്മദ് റഹ്മാൻ

കുവൈറ്റ് സിറ്റി: കുവൈറ്റ് വിമാനത്താവളത്തിൽ ഇറാൻ നടത്തിയ ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ടത് മധ്യപ്രദേശ് സ്വദേശി മൻസൂർ അഹമ്മദ് റഹ്മാൻ. ഇന്ത്യൻ എംബസിയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. കുവൈറ്റിലെ യുഎസ് സൈനിതാവളങ്ങളിൽ നിന്ന് ഇറാനെതിരെ തുടർച്ചയായി ആക്രമണങ്ങൾ നടത്തുന്നത് ചൂണ്ടിക്കാട്ടിയാണ് ഇറാൻ തിരിച്ചടി ആക്രമണം നടത്തിയത്. ഇറാൻ അമേരിക്കയും തമ്മിൽ വെടിനിർത്തൽ കരാറുള്ളപ്പോഴാണ് ആക്രമണം നടന്നിരിക്കുന്നത്. ഇതോടെ പശ്ചിമേഷ്യ വീണ്ടും അശാന്തിയിലായിരിക്കുകയാണ്.

കഴിഞ്ഞ ദിവസം രാത്രിയിൽ ഹോർമുസ് കടലിടുക്കിലെ ഇറാന്‍റെ ക്വിഷം ദ്വീപിന് നേരെ അമേരിക്കൻ സൈന്യം ആക്രമണം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കുവൈറ്റിലെയും ബഹ്‌റൈനിലെയും യുഎസ് സൈനിക താവളങ്ങൾ ഇറാൻ ആക്രമിച്ചത്. വൻതോതിൽ ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് ആക്രമണം നടത്തിയെന്നാണ് വിവരം. ഇതേത്തുടർന്ന് ഗൾഫ് മേഖലയിലാകെ അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു.

ക്വിഷം ദ്വീപിലെ മിലിട്ടറി ഗ്രൗണ്ട് കൺട്രോൾ സ്റ്റേഷന് നേരെ അമേരിക്ക നടത്തിയ ആക്രമണത്തിന് പ്രതികാരമായാണ് കുവൈത്തിലെ യുഎസ് താവളങ്ങൾക്ക് നേരെ ആക്രമണം നടത്തിയതെന്ന് ഇറാന്റെ ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് സ്ഥിരീകരിച്ചു. 'അമേരിക്കൻ ഭീകരസേനയുടെ കടുത്ത അഹങ്കാരത്തിനും ആക്രമണത്തിനും' ഉള്ള മറുപടിയാണിതെന്നാണ് ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.

കഴിഞ്ഞ ദിവസം ​ഗൾഫ് മേഖലയിലേക്ക് എത്തിയ ഇറാൻ്റെ മിസൈലുകളും ഡ്രോണുകളും തകർത്തതായി യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചിരുന്നു. എങ്കിലും പ‌ശ്ചിമേഷ്യയിലെ യുഎസ് സൈനിക കേന്ദ്രങ്ങൾ ലക്ഷ്യം വെച്ച് ഇറാൻ ആക്രണമണം ശക്തമാക്കുകയാണ്. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

5.07 ലക്ഷം കോടി രൂപയാണ് കടബാധ്യത; സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി ഗുരുതരമെന്ന് വ്യക്തമാക്കി ധവളപത്രവുമായി സര്‍ക്കാര്‍

5.07 ലക്ഷം കോടി രൂപയാണ് കടബാധ്യത; സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി ഗുരുതരമെന്ന് വ്യക്തമാക്കി ധവളപത്രവുമായി സര്‍ക്കാര്‍

സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി ഗുരുതരമെന്ന് വ്യക്തമാക്കി ധവളപത്രവുമായി സര്‍ക്കാര്‍. 5.07 ലക്ഷം കോടി രൂപയാണ് കടബാധ്യത. വരുമാനത്തിന്റെ 77 ശതമാനം ശമ്പളം, പെന്‍ഷന്‍, പലിശ തുടങ്ങിയവക്കായാണ് ചെലവാക്കുന്നത്. കിഫ്ബിക്ക് 21000 കോടി രൂപയുടെ ബാധ്യതയുണ്ടെന്നും ട്രഷറി പ്രതിസന്ധി രൂക്ഷമാണെന്നും ധവളപത്രത്തില്‍ വ്യക്തമാക്കുന്നു. കേന്ദ്ര സഹായം കുറഞ്ഞെന്നും ധവളപത്രത്തില്‍ സമ്മതിക്കുന്നുണ്ട്. 2026 ഏപ്രിലില്‍ 5623 കോടി രൂപ നീക്കിയിരിപ്പ് ഉണ്ടായിരുന്നുവെന്ന മുന്‍സര്‍ക്കാരിന്റെ വാദം ധവളപത്രത്തില്‍ ശരിവയ്ക്കുന്നു.

കിഫ്ബിയെ കുറിച്ച് ഗുരുതര ആശങ്കകളാണ് ധവളപത്രത്തിലുള്ളത്. കിഫ്ബിയുടെ നിലവിലെ വായ്പാ ബാധ്യത ഏകദേശം 21,000 കോടിയാണ്. ഇനി ധനസഹായം നല്‍കേണ്ട പദ്ധതികള്‍ക്ക് 35,000 കോടിയിലധികം വേണം. കിഫ്ബിയുടെ കടം യഥാര്‍ത്ഥത്തില്‍ സംസ്ഥാനത്തിന്റെ കടമായാണ് സിഎജി വിലയിരുത്തുന്നത്. കിഫ്ബിയുടെ വായ്പാ ചെലവ് സര്‍ക്കാരിനേക്കാള്‍ 1-1.5 ശതമാനം കൂടുതലാണ്.

2026 ഏപ്രിലില്‍ ഖജനാവില്‍ ഉണ്ടായിരുന്നത് 5263.74 കോടിയെന്നും ധവളപത്രത്തിലുണ്ട്. എല്‍ഡിഎഫ് സര്‍ക്കാരിന്റെ അവകാശവാദം ശരിവെക്കുന്ന വിലയിരുത്തലാണിത്.ട്രഷറിയില്‍ മെയ് 16 ന് മിച്ചമുള്ളത് 2211.96 കോടി രൂപയാണ്. യുഡിഎഫ് സര്‍ക്കാര്‍ അധികാരമേല്‍ക്കുമ്പോള്‍ ഖജനാവില്‍ മിച്ചം 2211. 96 കോടി രൂപയായിരുന്നു -ധവളപത്രം വ്യക്തമാക്കുന്നു.

2024- 25 വര്‍ഷം വാട്ടര്‍ അതോറിറ്റിയുടെ നഷ്ടം 7156. 8 കോടിയാണ്. ആറു വര്‍ഷത്തിനിടയില്‍ നഷ്ടം രണ്ട് ഇരട്ടിയായി. കൊച്ചി മെട്രോ മാസം 35 കോടി രൂപയുടെ നഷ്ടം. കഴിഞ്ഞ സാമ്പത്തിക വര്‍ഷം കെഎസ്ആര്‍ടിസിക്ക് നഷ്ടം 1580 കോടി. വാട്ടര്‍ അതോറിറ്റിക്ക് കടം 317.68 കോടിയാണ് നഷ്ടം ( 2024-2025).

പൊതുമേഖലാ സ്ഥാപനങ്ങള്‍ സംസ്ഥാന ഖജനാവിന് ഭാരമാകാതെ സാമ്പത്തിക വളര്‍ച്ചയ്ക്ക് പ്രചോദനമാകുന്ന രീതിയില്‍ പുനഃസംഘടിപ്പിക്കണമെന്നാണ് നിര്‍ദേശം. പൊതുമേഖലാ സ്ഥാപനങ്ങള്‍ പരിഷ്‌കരണംകെ.എസ്.ഇ.ബി പോലുള്ള പ്രധാന സ്ഥാപനങ്ങള്‍ സാമ്പത്തികമായി സ്വയംപര്യാപ്തമാകണം. സാമൂഹ്യ ഉത്തരവാദിത്തങ്ങള്‍ നിലനിര്‍ത്തേണ്ടതുണ്ടെങ്കിലും സാമ്പത്തിക ദുരുപയോഗമുള്ളവ ന്യായീകരിക്കരുത്. സബ്‌സിഡികള്‍ സ്ഥാപനങ്ങള്‍ക്ക് നല്‍കുന്നതിന് പകരം അര്‍ഹരായ ഉപഭോക്താക്കള്‍ക്ക് നേരിട്ട് നല്‍കണം. പൊതുസേവനങ്ങള്‍ക്ക് പൂര്‍ണ സബ്‌സിഡി ഉപഭോക്തൃ നിരക്കുകള്‍ വഴി ചെലവ് തിരിച്ചുപിടിക്കാന്‍ കഴിയാത്ത പൊതുപ്രയോജന സേവനങ്ങള്‍ക്ക് സര്‍ക്കാര്‍ പൂര്‍ണ സബ്‌സിഡി നല്‍കണം.വൈദ്യുതി ഉല്‍പാദന ശേഷി വര്‍ധിപ്പിക്കുക – തുടങ്ങിയവയാണ് പ്രധാന നിര്‍ദേശങ്ങള്‍. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കേരളത്തിൽ മുൻപ് സാമ്പത്തിക ധവളപത്രം ഇറക്കിയത് നാല് സർക്കാരുകൾ; ഇതാണ് ആ ചരിത്രം

കേരളത്തിൽ മുൻപ് സാമ്പത്തിക ധവളപത്രം ഇറക്കിയത് നാല് സർക്കാരുകൾ; ഇതാണ് ആ ചരിത്രം

തിരുവനന്തപുരം: കേരളത്തിൻ്റെ സാമ്പത്തിക സ്ഥിതിയെക്കുറിച്ചുള്ള ധവളപത്രം നിയമസഭയിൽ അവതരിപ്പിച്ച് വി ഡി സതീശൻ സർക്കാർ. കെ എം ചന്ദ്രശേഖര്‍ അധ്യക്ഷനായ സമിതിയാണ് ധവളപത്രം തയാറാക്കിയത്. കേരളത്തിൽ ആദ്യമായല്ല ധവളപത്രം ഇറക്കുന്നത്. ഇതിന് മുൻപ് നാല് സർക്കാരുകൾ സാമ്പത്തിക ധവളപത്രം ഇറക്കിയിട്ടുണ്ട്. ഒരു സർക്കാരിന്റെ കൃത്യമായ സാമ്പത്തിക നിലവാരം, വരുമാന സ്രോതസ്സുകൾ, കടബാധ്യതകൾ, ഭാവിയിലെ സാമ്പത്തിക വെല്ലുവിളികൾ എന്നിവ വ്യക്തമാക്കുകയാണ് ധവളപത്രത്തിന്റെ പ്രധാന ലക്ഷ്യം.

സാധാരണയായി പുതിയൊരു സർക്കാർ അധികാരമേൽക്കുമ്പോഴാണ് മുൻ സർക്കാരിന്റെ സാമ്പത്തിക മാനേജ്‌മെന്റ് വിലയിരുത്താൻ വേണ്ടി ധനകാര്യ ധവളപത്രങ്ങൾ പുറത്തിറക്കാറുള്ളത്. വി ഡി സതീശൻ സർക്കാരിന് പുറമേ നാല് സർക്കാരുകൾ സാമ്പത്തിക ധവളപത്രം ഇറക്കിയിട്ടുണ്ട്. ട്രഷറിയിലെ സാമ്പത്തിക കണക്ക്, റവന്യൂ കമ്മി, സംസ്ഥാനത്തിന്റെ സാമ്പത്തിക കുടിശിക എന്നിവയുടെ കൃത്യമായ കണക്കുകൾ ധവളപത്രത്തിൽ രേഖപ്പെടുത്തും. നികുതി പിരിവിലെ പോരായ്മകളും തടസ്സപ്പെട്ടുകിടക്കുന്ന പദ്ധതികളും ചൂണ്ടിക്കാട്ടി പൊതുജനങ്ങളെയും നിയമസഭയെയും സംസ്ഥാനത്തിന്റെ യഥാർത്ഥ ധനസ്ഥിതി ബോധ്യപ്പെടുത്തുകയാണ് പ്രധാന ലക്ഷ്യം.

1987ൽ ഇ കെ നായനാർ സർക്കാർ അധികാരത്തിൽ വന്നപ്പോൾ ധനമന്ത്രി വിശ്വനാഥ മേനോൻ ധവളപത്രം അവതരിപ്പിച്ചിരുന്നു.
സംസ്ഥാനത്തിന്റെ ധനസ്ഥിതിയാകെ കെ കരുണാകരൻ സർക്കാർ തകർത്തെന്ന് ആരോപിച്ചായിരുന്നു ധവളപത്രം ഇറക്കിയത്.
2001ൽ എ കെ ആന്റണി സർക്കാറിൽ അന്നത്തെ ധനമന്ത്രി കെ ശങ്കരനാരായണൻ ധവളപത്രം അവതരിപ്പിച്ചിരുന്നു. കടുത്ത സാമ്പത്തിക പ്രതിസന്ധി ജനങ്ങളെ ബോധ്യപ്പെടുത്താനും തുടർന്ന് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്താനും ആന്റണി സർക്കാർ ധവളപത്രം ഉപയോഗിച്ചു. ആനുകൂല്യങ്ങൾ വെട്ടികുറച്ചതിനെതിരെ 32 ദിവസം നീണ്ട സർക്കാർ ജീവനക്കാരുടെ വൻ പ്രക്ഷോഭത്തിന് കാരണമായതും ഈ ധവളപത്രമായിരുന്നു. 2011ൽ ഉമ്മൻ ചാണ്ടി സ‍ർക്കാർ അധികാരമേറ്റപ്പോൾ ധനമന്ത്രിയായിരുന്ന കെഎം മാണി ധവളപത്രം ഇറക്കിയിരുന്നു. 2016ൽ ഒന്നാം പിണറായി സർക്കാർ അധികാരമേറ്റപ്പോൾ ടി എം തോമസ് ഐസക്കാണ് ധവളപത്രം അവതരിപ്പിച്ചത്. 