തിരുവനന്തപുരം: കേരളത്തിൻ്റെ സാമ്പത്തിക സ്ഥിതിയെക്കുറിച്ചുള്ള ധവളപത്രം നിയമസഭയിൽ അവതരിപ്പിച്ച് വി ഡി സതീശൻ സർക്കാർ. കെ എം ചന്ദ്രശേഖര്‍ അധ്യക്ഷനായ സമിതിയാണ് ധവളപത്രം തയാറാക്കിയത്. കേരളത്തിൽ ആദ്യമായല്ല ധവളപത്രം ഇറക്കുന്നത്. ഇതിന് മുൻപ് നാല് സർക്കാരുകൾ സാമ്പത്തിക ധവളപത്രം ഇറക്കിയിട്ടുണ്ട്. ഒരു സർക്കാരിന്റെ കൃത്യമായ സാമ്പത്തിക നിലവാരം, വരുമാന സ്രോതസ്സുകൾ, കടബാധ്യതകൾ, ഭാവിയിലെ സാമ്പത്തിക വെല്ലുവിളികൾ എന്നിവ വ്യക്തമാക്കുകയാണ് ധവളപത്രത്തിന്റെ പ്രധാന ലക്ഷ്യം.
സാധാരണയായി പുതിയൊരു സർക്കാർ അധികാരമേൽക്കുമ്പോഴാണ് മുൻ സർക്കാരിന്റെ സാമ്പത്തിക മാനേജ്‌മെന്റ് വിലയിരുത്താൻ വേണ്ടി ധനകാര്യ ധവളപത്രങ്ങൾ പുറത്തിറക്കാറുള്ളത്. വി ഡി സതീശൻ സർക്കാരിന് പുറമേ നാല് സർക്കാരുകൾ സാമ്പത്തിക ധവളപത്രം ഇറക്കിയിട്ടുണ്ട്. ട്രഷറിയിലെ സാമ്പത്തിക കണക്ക്, റവന്യൂ കമ്മി, സംസ്ഥാനത്തിന്റെ സാമ്പത്തിക കുടിശിക എന്നിവയുടെ കൃത്യമായ കണക്കുകൾ ധവളപത്രത്തിൽ രേഖപ്പെടുത്തും. നികുതി പിരിവിലെ പോരായ്മകളും തടസ്സപ്പെട്ടുകിടക്കുന്ന പദ്ധതികളും ചൂണ്ടിക്കാട്ടി പൊതുജനങ്ങളെയും നിയമസഭയെയും സംസ്ഥാനത്തിന്റെ യഥാർത്ഥ ധനസ്ഥിതി ബോധ്യപ്പെടുത്തുകയാണ് പ്രധാന ലക്ഷ്യം.
1987ൽ ഇ കെ നായനാർ സർക്കാർ അധികാരത്തിൽ വന്നപ്പോൾ ധനമന്ത്രി വിശ്വനാഥ മേനോൻ ധവളപത്രം അവതരിപ്പിച്ചിരുന്നു.
സംസ്ഥാനത്തിന്റെ ധനസ്ഥിതിയാകെ കെ കരുണാകരൻ സർക്കാർ തകർത്തെന്ന് ആരോപിച്ചായിരുന്നു ധവളപത്രം ഇറക്കിയത്.
2001ൽ എ കെ ആന്റണി സർക്കാറിൽ അന്നത്തെ ധനമന്ത്രി കെ ശങ്കരനാരായണൻ ധവളപത്രം അവതരിപ്പിച്ചിരുന്നു. കടുത്ത സാമ്പത്തിക പ്രതിസന്ധി ജനങ്ങളെ ബോധ്യപ്പെടുത്താനും തുടർന്ന് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്താനും ആന്റണി സർക്കാർ ധവളപത്രം ഉപയോഗിച്ചു. ആനുകൂല്യങ്ങൾ വെട്ടികുറച്ചതിനെതിരെ 32 ദിവസം നീണ്ട സർക്കാർ ജീവനക്കാരുടെ വൻ പ്രക്ഷോഭത്തിന് കാരണമായതും ഈ ധവളപത്രമായിരുന്നു. 2011ൽ ഉമ്മൻ ചാണ്ടി സർക്കാർ അധികാരമേറ്റപ്പോൾ ധനമന്ത്രിയായിരുന്ന കെഎം മാണി ധവളപത്രം ഇറക്കിയിരുന്നു. 2016ൽ ഒന്നാം പിണറായി സർക്കാർ അധികാരമേറ്റപ്പോൾ ടി എം തോമസ് ഐസക്കാണ് ധവളപത്രം അവതരിപ്പിച്ചത്.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക






0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.