Friday, 5 June 2026

ഇന്ധന പ്രതിസന്ധി; അന്താരാഷ്ട്ര സർവീസുകൾ വെട്ടിക്കുറച്ച് ഇൻഡി​ഗോ, ആറിടങ്ങളിലേക്കുള്ള സർവീസ് നിർത്തിവെച്ചു

ഇന്ധന പ്രതിസന്ധി; അന്താരാഷ്ട്ര സർവീസുകൾ വെട്ടിക്കുറച്ച് ഇൻഡി​ഗോ, ആറിടങ്ങളിലേക്കുള്ള സർവീസ് നിർത്തിവെച്ചു

ന്യൂഡൽഹി: ഇന്ധന പ്രതിസന്ധിയിൽ കുടുങ്ങി ഇൻഡി​ഗോ അന്താരാഷ്ട്ര വിമാന സർവീസ്. ആറ് ഇടങ്ങളിലേക്കുള്ള അന്താരാഷ്ട്ര വിമാന സർവീസുകൾ നിർത്തി ഇൻഡി​ഗോ വിമാന കമ്പനി. ഹോങ്കോങ്, ഷാങ്ഹായ്, ക്രാബി അടക്കമുള്ള വിമാന സർവീസുകളാണ് നിർത്തിയത്.
ജൂലൈ ഒന്ന് മുതൽ സെപ്തബർ 30 വരെയാണ് സർവീസുകൾ വെട്ടിച്ചുരുക്കുന്നത്.

ഒക്ടോബർ ഒന്നിന് ശേഷം മാത്രമാണ് ബുക്കിങ് പഴയ രീതിയിൽ തുടരുകയുള്ളൂ എന്നും ഇൻഡി​ഗോ വാർത്താക്കുറിപ്പിലൂടെ അറിയിച്ചു. ഇന്ധന പ്രതിസന്ധിയെ തുടർന്ന് ചിലവ് താങ്ങാനാവുന്നില്ലെന്നാണ് വിമാന കമ്പനി വ്യക്തമാക്കുന്നത്. പ്രതിസന്ധികളെ തുടർന്ന് എയർ ഇന്ത്യയും അന്താരാഷ്ട്ര സർവീസുകൾ വെട്ടിച്ചുരുക്കിയിരുന്നു.

പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് ആ​ഗോള എണ്ണ വില ഉയരുന്നതാണ് പ്രതിസന്ധിക്ക് കാരണം. രാജ്യത്ത് എണ്ണ വില കുതിച്ചുയരുകയാണ്. വിമാന ഇന്ധനമായ എടിഎഫിൻ്റെ വിലയിൽ വൻ വർധനയാണ് ഉണ്ടായത്. നികുതിയടക്കം കേന്ദ്രസർക്കാർ വർധിപ്പിച്ചത് ഇന്ത്യൻ വിമാന കമ്പനികൾക്ക് വൻ തിരിച്ചടിയുണ്ടാക്കി. എക്സൈസ് നികുതി കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് വിമാന കമ്പനികൾ പല തവണ കേന്ദ്ര സർക്കാരിനെ സമീപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വിമാന സർവീസുകൾ വെട്ടിച്ചുരുക്കുന്ന നടപടികളിലേക്ക് കമ്പനികൾ കടന്നത്. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

'5,326 കോടി കൃത്യമായി വിതരണം ചെയ്ത LDF സർക്കാരിന് 377 കോടി രൂപ നൽകുന്നതില്‍ എന്താണ് തടസ്സം'; സതീശന് മറുപടി

'5,326 കോടി കൃത്യമായി വിതരണം ചെയ്ത LDF സർക്കാരിന് 377 കോടി രൂപ നൽകുന്നതില്‍ എന്താണ് തടസ്സം'; സതീശന് മറുപടി

തിരുവനന്തപുരം: പട്ടിക ജാതി, പട്ടിക വര്‍ഗ വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പിനത്തില്‍ 377 കോടി രൂപ നല്‍കാതെയാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ ചുമതല ഒഴിഞ്ഞത് എന്ന മുഖ്യമന്ത്രി വി ഡി സതീശന്റെ ആരോപണത്തിന് മറുപടിയുമായി മുന്‍ ധനമന്ത്രിയും എംഎല്‍എയുമായ കെ എന്‍ ബാലഗോപാല്‍. 2021-26 കാലഘട്ടത്തില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ പട്ടിക ജാതി, പട്ടിക വര്‍ഗ വിദ്യാര്‍ത്ഥികളുടെ സ്‌കോളര്‍ഷിപ്പ് ഇനത്തില്‍ നല്‍കിയത് 5,326 കോടി രൂപയാണ്. 2026 മാര്‍ച്ച് മാസം വരെ മുന്നിലെത്തിയ എസ്‌സി-എസ്ടി സ്‌കോളര്‍ഷിപ്പുമായി ബന്ധപ്പെട്ട എല്ലാ ബില്ലുകളും പാസാക്കിയിട്ടാണ് സര്‍ക്കാര്‍ തെരഞ്ഞെടുപ്പിലേക്ക് പോയതെന്നും കെ എന്‍ ബാലഗോപാല്‍ ചൂണ്ടിക്കാട്ടി. ഫേസ്ബുക്കിലൂടെയായിരുന്നു കെ എന്‍ ബാലഗോപാലിന്റെ പ്രതികരണം.

തുടര്‍ന്നുള്ള മാസങ്ങളില്‍ സമര്‍പ്പിക്കപ്പെട്ട ബില്ലുകളിലെ തുകയാകണം 377 കോടി രൂപ. 5,326 കോടി രൂപ കൃത്യമായി വിതരണം ചെയ്ത എല്‍ഡിഎഫ് സര്‍ക്കാരിന് 377 കോടി രൂപ കൊടുക്കുന്നതില്‍ എന്താണ് തടസ്സം?. അത് വളരെ കുറച്ച് മാസങ്ങളിലെ ബില്ലുകള്‍ ആകാനാണ് സാധ്യത. അത് ഉള്‍പ്പെടെ നല്‍കാനുള്ള പണം ഖജനാവില്‍ അവശേഷിപ്പിച്ചാണ് സര്‍ക്കാര്‍ ചുമതലയൊഴിഞ്ഞത്. അധികാരമേറ്റ ഉടനെ ആ ബില്ലുകള്‍ മാറി നല്‍കുന്നതിന് പകരം നിയമസഭയില്‍ അതൊരു കുറ്റമായി അവതരിപ്പിക്കുന്നത് യുഡിഎഫുകാര്‍ ശീലിച്ച രാഷ്ട്രീയ കുബുദ്ധിയുടെ ഭാഗമായാണെന്നും കെ എന്‍ ബാലഗോപാല്‍ കുറ്റപ്പെടുത്തി.

ധവളപത്രത്തിലൂടെ കഴിഞ്ഞ ഒരു വര്‍ഷക്കാലം അന്നത്തെ പ്രതിപക്ഷ നേതാവും യുഡിഎഫും ഉന്നയിച്ച ധനകാര്യ വകുപ്പുമായി ബന്ധപ്പെട്ട സകല ആരോപണങ്ങളുടെയും അടിസ്ഥാനം പോലും തകര്‍ന്നുവീണിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ പുകമറ സൃഷ്ടിച്ച് തങ്ങള്‍ക്കുണ്ടായ ജാള്യതയില്‍ നിന്നും കരകയറാനുള്ള ശ്രമമാണ് മുഖ്യമന്ത്രി നടത്തുന്നത്. ഇത്തരം കുതന്ത്രങ്ങളില്‍ നിന്ന് മുഖ്യമന്ത്രിയും യുഡിഎഫും പിന്മാറണമെന്നും കെ എന്‍ ബാലഗോപാല്‍ ആവശ്യപ്പെട്ടു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

മാനസികമായി പീഡിപ്പിച്ചെന്ന പിജി വിദ്യാര്‍ത്ഥികളുടെ പരാതി; കോഴിക്കോട് മെഡിക്കൽ കോളേജ് അധ്യാപകർക്ക് സ്ഥലംമാറ്റം

മാനസികമായി പീഡിപ്പിച്ചെന്ന പിജി വിദ്യാര്‍ത്ഥികളുടെ പരാതി; കോഴിക്കോട് മെഡിക്കൽ കോളേജ് അധ്യാപകർക്ക് സ്ഥലംമാറ്റം

കോഴിക്കോട്: മാനസികമായി പീഡിപ്പിക്കുന്നുവെന്ന പി ജി വിദ്യാര്‍ത്ഥികളുടെ പരാതിയില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലെ രണ്ട് അധ്യാപകര്‍ക്ക് സ്ഥലംമാറ്റം. ഡോ. അനിതാ കുമാരി, ഡോ. സിഐ സ്മിത എന്നിവര്‍ക്കെതിരെയാണ് നടപടി. പ്രത്യേക അന്വേഷണ കമ്മീഷന്റെ കണ്ടെത്തലിലാണ് നടപടി.

പൊതുവേദിയിലും രോഗികളുടെ മുന്നിലും വെച്ച് അധ്യാപകര്‍ നിരന്തരം അപമാനിച്ചുവെന്നായിരുന്നു വിദ്യാര്‍ത്ഥികളുടെ പരാതി. മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലിനും പി ജി ഗ്രീവന്‍സ് സെല്ലിനുമായിരുന്നു വിദ്യാര്‍ത്ഥികള്‍ പരാതി നല്‍കിയത്. അവഹേളനവും പരസ്യഅധിക്ഷേപവും മാസങ്ങളായി തുടരുന്നുണ്ടെന്നും മാനസിക പീഡനത്തെ തുടര്‍ന്ന് ചില വിദ്യാര്‍ത്ഥികള്‍ വിഷാദ രോഗത്തിലായെന്നും പരാതിയില്‍ ആരോപിച്ചിരുന്നു.

മെഡിക്കല്‍ പി ജി വിദ്യാര്‍ത്ഥികളായ 12 പേരായിരുന്നു പരാതിക്കാര്‍. അധ്യാപികമാര്‍ക്കെതിരെ അടിയന്തര നടപടി സ്വീകരിക്കണമെന്നും പരാതിക്കാര്‍ ആവശ്യപ്പെട്ടിരുന്നു. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

സംസ്ഥാനത്ത് അതിശക്തമായ മഴ; 8 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്, ആശങ്കയായി പകര്‍ച്ചവ്യാധികള്‍

സംസ്ഥാനത്ത് അതിശക്തമായ മഴ; 8 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്, ആശങ്കയായി പകര്‍ച്ചവ്യാധികള്‍

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ കനക്കുന്നു. ഇന്ന് എട്ട് ജില്ലകളില്‍ അതിശക്തമായ മഴ സാധ്യത പ്രവചിക്കുന്നതുകൊണ്ട് ഓറഞ്ച് അലേര്‍ട്ട് നല്‍കിയിട്ടുണ്ട്. മറ്റു ജില്ലകളിലെല്ലാം യെല്ലോ അലേര്‍ട്ടായിരിക്കും. കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂര്‍, എറണാകുളം ജില്ലകളിലാണ് ഓറഞ്ച് അലേര്‍ട്ടുള്ളത്.

അടുത്ത ദിവസങ്ങളിലും ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥാവകുപ്പ് പ്രവചിക്കുന്നത്. ദുരന്ത സാധ്യതയുള്ള മേഖലകളിലുള്ളവര്‍ ജാഗ്രത തുടരണമെന്ന് നിര്‍ദേശമുണ്ട്. ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാല്‍ അടച്ചുറപ്പില്ലാത്ത വീടുകളില്‍ താമസിക്കുന്നവരും മേല്‍ക്കൂര ശക്തമല്ലാത്ത വീടുകളില്‍ താമസിക്കുന്നവരും പ്രത്യേക ജാഗ്രത പാലിക്കണമെന്നാണ് നിര്‍ദേശം.

സംസ്ഥാനത്ത് മഴ ശക്തമായതോടെ പകര്‍ച്ചവ്യാധികള്‍ പടരുന്നതും ആശങ്കയാകുന്നുണ്ട്. ആരോഗ്യവകുപ്പിന്റെ കണക്കുകള്‍ പ്രകാരം ഇന്നലെ മാത്രം 10,121 പേരാണ് വിവിധ സര്‍ക്കാര്‍ ആശുപത്രികളില്‍ പനി ബാധിച്ച് ചികിത്സ തേടിയത്. മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് ഏറ്റവും കൂടുതല്‍ പേര്‍ ചികിത്സ തേടിയത്. മഞ്ഞപ്പിത്തം, എലിപ്പനി, ടൈഫോയ്ഡ് തുടങ്ങിയ മഴക്കാല പകര്‍ച്ചവ്യാധികളുടെയും വ്യാപനം ആശങ്ക ഉയര്‍ത്തുന്നു. പനി ഉള്‍പ്പെടെയുള്ള രോഗലക്ഷണങ്ങള്‍ കണ്ടാല്‍ സ്വയം ചികിത്സ ഒഴിവാക്കി കൃത്യസമയത്ത് ഡോക്ടറെ സമീപിക്കണമെന്ന് ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. വ്യക്തിശുചിത്വം പാലിക്കണമെന്നും കുടിവെള്ളം തിളപ്പിച്ച് ഉപയോഗിക്കണമെന്നും നിര്‍ദേശമുണ്ട്.

മലപ്പുറത്ത് 2,140 പേര്‍ക്കും കോഴിക്കോട് 1,080 പേര്‍ക്കും പനി ബാധിച്ചു. പാലക്കാട് 973, തിരുവനന്തപുരം 770, കാസര്‍ഗോഡ് 705, എറണാകുളം 701 എന്നിങ്ങനെയും ഉയര്‍ന്ന രോഗബാധ റിപ്പോര്‍ട്ട് ചെയ്തു. വൈറല്‍ പനി ബാധിച്ചവരാണ് കൂടുതലും ആശുപത്രികളിലെത്തിയത്. അതേസമയം ഡെങ്കിപ്പനി ബാധിച്ച 59 പേരും ഇന്നലെ ചികിത്സ തേടി.

മഴ കനത്തതോടെ പലയിടത്തും വെള്ളക്കെട്ട് രൂക്ഷമാണ്. തൃപ്പൂണിത്തുറയില്‍ വീടുകളില്‍ ഉള്‍പ്പടെ വെള്ളം കയറിയതോടെ ജനജീവിതം ദുസ്സഹമായി. താഴ്ന്ന പ്രദേശങ്ങളില്‍ രൂക്ഷമായ വെള്ളക്കെട്ടാണ്. നിരവധി വീടുകളിലാണ് വെള്ളം കയറിയത്. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കാര്‍ നിര്‍ത്തിയിട്ട ലോറിയിലേക്ക് ഇടിച്ചുകയറി അപകടം; ദമ്പതികള്‍ അടക്കം 3 പേര്‍ക്ക് ദാരുണാന്ത്യം

കാര്‍ നിര്‍ത്തിയിട്ട ലോറിയിലേക്ക് ഇടിച്ചുകയറി അപകടം; ദമ്പതികള്‍ അടക്കം 3 പേര്‍ക്ക് ദാരുണാന്ത്യം

മലപ്പുറം: കാര്‍ ലോറിയിലിടിച്ച് ദമ്പതികള്‍ അടക്കം മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം. മലപ്പുറം ദേശീയപാത 66ല്‍ കോഹിനൂരിലാണ് അപകടമുണ്ടായത്. ഇന്നോവ കാര്‍ നിര്‍ത്തിയിട്ട ലോറിയിലേക്ക് ഇടിച്ചുകയറുകയായിരുന്നു.

മരിച്ച മൂന്ന് പേരും തൃശൂര്‍ സ്വദേശികളാണ്. പന്നിത്തടം സ്വദേശികളായ ഷഹീദ്, ഭാര്യ ഷഹീന, ബന്ധു ജഹാന എന്നിവരാണ് മരിച്ചത്. രാത്രി 12 മണിയോടെയായിരുന്നു അപകടം. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

CMRL-എക്‌സാലോജിക് കേസ്: ഇ ഡി നടപടി തുടരാം, അപ്പീല്‍ തള്ളി ഹൈക്കോടതി

CMRL-എക്‌സാലോജിക് കേസ്: ഇ ഡി നടപടി തുടരാം, അപ്പീല്‍ തള്ളി ഹൈക്കോടതി

കൊച്ചി: സിഎംആര്‍എല്‍-എക്‌സാലോജിക് കേസില്‍ ഇ ഡി അന്വേഷണം തടയണമെന്നാവശ്യപ്പെട്ട് സിഎംആര്‍എല്‍ നല്‍കിയ അപ്പീല്‍ തള്ളി ഹൈക്കോടതി. എന്‍ഫോഴ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണം തുടരാമെന്നും നിയമപരകമായ വിലക്കില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. സിംഗിള്‍ ബെഞ്ച് ഉത്തരവ് ശരിവെച്ചാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്.

സിഎംആര്‍എല്‍-എക്‌സാലോജിക് കരാറില്‍ ഇഡി അന്വേഷണം തുടരുന്നതിന് നിയമപരമായ വിലക്കില്ലെന്ന് കോടതി വ്യക്തമാക്കി. അപ്പീല്‍ നല്‍കുന്നതിനായി അന്വേഷണത്തിന് രണ്ടാഴ്ച സാവകാശം വേണമെന്ന സിഎംആര്‍എല്ലിന്റെ ആവശ്യവും കോടതി തള്ളുകയായിരുന്നു. സിവില്‍ അന്വേഷണവുമായി ഇഡിക്ക് മുന്നോട്ട് പോകാമെന്ന് പറഞ്ഞ കോടതി ക്രിമിനല്‍ നടപടികള്‍ക്ക് വിലക്കുണ്ടെന്ന് വ്യക്തമാക്കി. സ്വത്ത് കണ്ടുകെട്ടലും അതിനുള്ള അന്വേഷണവുമാകാം. ഇതിന് കള്ളപ്പണ ഇടപാടിലേക്ക് നയിക്കുന്ന കുറ്റകൃത്യം ആവശ്യമില്ലെന്ന് കോടതി നിരീക്ഷിച്ചു.

ആദ്യം മുതല്‍ തന്നെ അന്വേഷണത്തെ തടസ്സപ്പെടുത്താന്‍ ശ്രമം നടന്നിരുന്നുവെന്ന് ഷോണ്‍ ജോര്‍ജ് പ്രതികരിച്ചു. വീണ ഈ നിമിഷം വരെ കോടതിയെ സമീപിച്ചിട്ടില്ല. ഇന്നും ആ ബാന്ധവം തുടരുന്നു എന്നതിന്റെ തെളിവാണിത്. കേരളം കണ്ട ഏറ്റവും ഏറ്റവും വലിയ അഴിമതിയാണിതെന്നും കേസുമായി ബന്ധപ്പെട്ട് നിയമപോരാട്ടം നടത്തുന്ന ബിജെപി നേതാവ് ഷോണ്‍ ജോര്‍ജ് പറഞ്ഞു.

ഇ ഡിക്ക് അന്വേഷണവുമായി മുന്നോട്ട് പോകാമെന്ന് സിംഗിള്‍ ബെഞ്ച് നേരത്തെ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇത് ചോദ്യം ചെയ്ത് സിഎംആര്‍എല്‍ അപ്പീല്‍ നല്‍കുകയായിരുന്നു. അധികാരപരിധി മറികടന്നാണ് ഇഡിയുടെ അന്വേഷണമെന്നായിരുന്നു സിഎംആര്‍ലിന്റെ വാദം. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കൊച്ചി മെട്രോ ലാഭത്തില്‍, ചെലവിന് സര്‍ക്കാരിനെ ആശ്രയിക്കുന്നില്ല; ധവളപത്രത്തിലെ കണക്കുകള്‍ തള്ളി KMRL

കൊച്ചി മെട്രോ ലാഭത്തില്‍, ചെലവിന് സര്‍ക്കാരിനെ ആശ്രയിക്കുന്നില്ല; ധവളപത്രത്തിലെ കണക്കുകള്‍ തള്ളി KMRL

കൊച്ചി: ധവളപത്രത്തിലെ കണക്കുകള്‍ തള്ളി കൊച്ചി മെട്രോ റെയില്‍ കോര്‍പറേഷന്‍. മെട്രോയുടെ പ്രവര്‍ത്തനം ലാഭത്തിലാണെന്നും ചെലവുകള്‍ക്ക് സര്‍ക്കാരിനെ ആശ്രയിക്കുന്നില്ലെന്നും കമ്പനി വ്യക്തമാക്കുന്നു. നിയമസഭയില്‍ മുഖ്യമന്ത്രി വി ഡി സതീശന്‍ സമര്‍പ്പിച്ച ധവള പത്രത്തില്‍ കൊച്ചി മെട്രോയുടെ പ്രവര്‍ത്തനം നഷ്ടത്തിലാണെന്ന് പറഞ്ഞിരുന്നു. ഈ വാദം തള്ളിയാണ് കെഎംആര്‍എല്‍ കണക്കുകള്‍ പുറത്തുവിട്ടിരിക്കുന്നത്.

ധവളപത്രത്തിലുള്ളത് നിര്‍മ്മാണ ചെലവ് അടക്കമുള്ള കണക്കുകളാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 2022 മുതല്‍ പ്രവര്‍ത്തന ലാഭത്തിലാണ് കൊച്ചി മെട്രോ പ്രവര്‍ത്തിക്കുന്നത്. പ്രവര്‍ത്തന ചെലവിന് വേണ്ടി സര്‍ക്കാരിനെ ആശ്രയിക്കുന്നില്ലെന്നും കമ്പനി വ്യക്തമാക്കുന്നുണ്ട്.

2022 മുതല്‍ പ്രവര്‍ത്തന ലാഭമെന്ന് കണക്കുകള്‍ പറയുന്നു. 2022- 2023 വര്‍ഷം പ്രവര്‍ത്തനലാഭം 5.35 കോടി രൂപയാണ്. 2023- 2024 വര്‍ഷം പ്രവര്‍ത്തനലാഭം 22.94 കോടി രൂപയും 2024- 2025 വര്‍ഷത്തെ പ്രവര്‍ത്തനലാഭം 33.34 കോടി രൂപയുമായിരുന്നു. 2025- 2026 വര്‍ഷം 50 കോടി രൂപയോളം പ്രവര്‍ത്തനലാഭം ഉണ്ടെന്നാണ് നിഗമനം.

കൊച്ചി മെട്രോയുടെ ഒന്നാം ഘട്ട നിര്‍മ്മാണത്തിന് വേണ്ടി ചെലവായത് 6218.14 കോടി രൂപയാണ്. 3, 000 കോടി രൂപയിലേറെ വായ്പ എടുത്തിരുന്നു. വായ്പയിനത്തില്‍ സംസ്ഥാനം ഇനി തിരിച്ചടക്കാനുള്ളത് 2000 കോടിയോളം രൂപയാണ്. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Thursday, 4 June 2026

കുവൈറ്റ് വിമാനത്താവളത്തിലെ ഇറാൻ ആക്രമണം; നാശനഷ്ടങ്ങൾ വിലയിരുത്തി കുവൈറ്റ് പ്രധാനമന്ത്രി

കുവൈറ്റ് വിമാനത്താവളത്തിലെ ഇറാൻ ആക്രമണം; നാശനഷ്ടങ്ങൾ വിലയിരുത്തി കുവൈറ്റ് പ്രധാനമന്ത്രി

കുവൈറ്റ് വിമാനത്താവളത്തിൽ ഇറാന്റെ ഡ്രോൺ-മിസൈൽ ആക്രമണങ്ങളിലുണ്ടായ നാശനഷ്ടങ്ങൾ വിലയിരുത്തുന്നതിനായി വിമാനത്താവളം സന്ദർശിച്ച് കുവൈറ്റ് പ്രധാനമന്ത്രി ഷെയ്ഖ് അഹമ്മദ് അബ്ദുള്ള അൽ അഹമ്മദ് അൽ സബാഹ്. ആക്രമണത്തിന്റെ ആഘാതത്തെക്കുറിച്ച് ബന്ധപ്പെട്ട അധികാരികൾ തയ്യാറാക്കിയ വിലയിരുത്തലുകളും പ്രദേശം സുരക്ഷിതമാക്കാനും വ്യോമയാന സർവീസുകൾ സാധാരണ നിലയിലാക്കാനുമുള്ള നിലവിലെ ശ്രമങ്ങളും പ്രധാനമന്ത്രി അവലോകനം ചെയ്തു.

നാശനഷ്ടം സംഭവിച്ച ടെർമിനൽ ഒന്നിലെ ജീവനക്കാരുടെയും മറ്റ് ഉദ്യോഗസ്ഥരുടെയും സുരക്ഷ ഉറപ്പാക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കേണ്ടതിന്റെ പ്രാധാന്യം ഷെയ്ഖ് അഹമ്മദ് ഊന്നിപ്പറഞ്ഞു. ടെർമിനലിന്റെ പ്രവർത്തന സജ്ജത എത്രയും വേഗം വീണ്ടെടുക്കുന്നതിനായി ആവശ്യമായ എല്ലാ അറ്റകുറ്റപ്പണികളും പുനരുദ്ധാരണ പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകാൻ ബന്ധപ്പെട്ട അധികാരികൾക്ക് നിർദ്ദേശം നൽകുകയും ചെയ്തു.

രാജ്യത്തിന് നേരെ ഇറാൻ്റെ ആക്രമണമുണ്ടായ ആദ്യ മണിക്കൂറുകൾ മുതൽ തന്നെ സമഗ്രമായ അടിയന്തര പ്രതികരണ സംവിധാനം സജ്ജമാക്കിയതായി കുവൈറ്റ് ആരോഗ്യ മന്ത്രാലയം അറിയിച്ചു. വിവിധ ആശുപത്രികളിലായി പരിക്കേറ്റ 63 പേർക്ക് ചികിത്സ നൽകിയതായും ഏഴ് അടിയന്തര ശസ്ത്രക്രിയകൾ വിജയകരമായി പൂർത്തിയാക്കിയതായും മന്ത്രാലയം വ്യക്തമാക്കി.

കഴിഞ്ഞ ദിവസം രാത്രിയിൽ ഹോർമുസ് കടലിടുക്കിലെ ഇറാന്‍റെ ക്വിഷം ദ്വീപിന് നേരെ അമേരിക്കൻ സൈന്യം ആക്രമണം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കുവൈറ്റിലെയും ബഹ്‌റൈനിലെയും യുഎസ് സൈനിക താവളങ്ങൾ ഇറാൻ ആക്രമിച്ചത്. കുവൈറ്റ് വിമാനത്താവളത്തിൽ ഇറാൻ നടത്തിയ ഡ്രോൺ ആക്രമണത്തിൽ മധ്യപ്രദേശ് സ്വദേശി മൻസൂർ അഹമ്മദ് റഹ്മാൻ കൊല്ലപ്പെടുകയും ചെയ്തു. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

'മഞ്ഞുമ്മൽ ബോയ്സ്' സാമ്പത്തിക തട്ടിപ്പ് കേസ്: കുറ്റപത്രം സമർപ്പിച്ച് ക്രൈംബ്രാഞ്ച്

'മഞ്ഞുമ്മൽ ബോയ്സ്' സാമ്പത്തിക തട്ടിപ്പ് കേസ്: കുറ്റപത്രം സമർപ്പിച്ച് ക്രൈംബ്രാഞ്ച്

കൊച്ചി: മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസിൽ കുറ്റപത്രം സമർപ്പിച്ച് ക്രൈംബ്രാഞ്ച്. നിർമാതാക്കൾക്കെതിരെ ഗുരുതര കണ്ടെത്തലുകളാണ് കുറ്റപത്രത്തിൽ ഉള്ളത്. സിനിമയുടെ നിർമാണത്തിനായി പ്രതികൾ പണം മുടക്കിയിട്ടില്ല എന്ന് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. പ്രതികൾ വഞ്ചിക്കണമെന്ന ഉദ്ദേശത്തോടെ തട്ടിപ്പ് നടത്തിയെന്നും കുറ്റപത്രത്തിൽ പറയുന്നുണ്ട്. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് 1000 പേജുള്ള കുറ്റപത്രം സമർപ്പിച്ചത്. നടൻ സൗബിൻ ഷാഹിർ, പിതാവ് ബാബു ഷാഹിർ, ഷോൺ ആന്റണി എന്നിവരാണ് കേസിലെ പ്രതികൾ. പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിച്ചത്.

സിനിമയുടെ ലാഭത്തിന്റെ 40% നൽകാമെന്നു കാണിച്ച് പ്രതികൾ ഏഴു കോടി തട്ടിയെടുത്തവെന്നാണ അരൂർ സ്വദേശിയുടെ പരാതിയിലാണ് കേസ് എടുത്തത്. അരൂർ സ്വദേശിയുടെ പരാതി. കേസിൽ പ്രതികൾക്ക് നേരത്തെ മുൻ‌കൂർ ജാമ്യം ലഭിച്ചിരുന്നു.

നേരത്തെ 'മഞ്ഞുമ്മൽ ബോയ്‌സ്' സാമ്പത്തിക തട്ടിപ്പുകേസ് റദ്ദാക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളിയിരുന്നു. അന്വേഷണത്തിലൂടെ മാത്രമേ തട്ടിപ്പ് നടന്നോയെന്ന് വ്യക്തമാകൂ എന്നായിരുന്നു കോടതിയുടെ നിരീക്ഷണം. അതിനാൽ കേസ് അന്വേഷണം നടക്കുന്ന ഈ ഘടട്ടിൽ എഫ്‌ഐആർ റദ്ദാക്കാൻ കഴിയില്ലെന്നായിരുന്നു സുപ്രീം കോടതി നിലപാട്. നിർമാതാക്കളിൽ ഒരാളായ ബാബു ഷാഹിർ ആണ് കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചത്. 