Friday, 5 June 2026

CMRL-എക്സാലോജിക് കേസ്; ഇന്ത്യൻ നിയമവ്യവസ്ഥയെ വിലയ്ക്ക് വാങ്ങാൻ കഴിയില്ലെന്ന് തെളിയിക്കുന്ന വിധി: ഷോൺ ജോർജ്

CMRL-എക്സാലോജിക് കേസ്; ഇന്ത്യൻ നിയമവ്യവസ്ഥയെ വിലയ്ക്ക് വാങ്ങാൻ കഴിയില്ലെന്ന് തെളിയിക്കുന്ന വിധി: ഷോൺ ജോർജ്

കൊച്ചി: സിഎംആര്‍എല്‍-എക്സാലോജിക് കേസില്‍ ഇ ഡി അന്വേഷണം തടയണമെന്നാവശ്യപ്പെട്ട് സിഎംആര്‍എല്‍ നല്‍കിയ അപ്പീല്‍ ഹൈക്കോടതി തള്ളിയതിന് പിന്നാലെ പ്രതികരണവുമായി ബിജെപി നേതാവ് ഷോണ്‍ ജോര്‍ജ്. ഇന്ത്യന്‍ നിയമ വ്യവസ്ഥയെ വിലയ്ക്കു വാങ്ങാന്‍ കഴിയില്ലെന്ന് തെളിയിക്കുന്നതാണ് വിധിയെന്ന് ഷോണ്‍ ജോര്‍ജ് മാധ്യമങ്ങളോട് പറഞ്ഞു. പുതുതായി തെളിവ് ശേഖരിക്കണമെന്ന് കരുതുന്നില്ലെന്നും ഷോണ്‍ പറഞ്ഞു.

ആദ്യം മുതല്‍ തന്നെ അന്വേഷണത്തെ തടസ്സപ്പെടുത്താന്‍ ശ്രമം നടന്നിരുന്നുവെന്നും ഷോണ്‍ ജോര്‍ജ് പ്രതികരിച്ചു. വീണ ഈ നിമിഷം വരെ കോടതിയെ സമീപിച്ചിട്ടില്ല. ഇന്നും ആ ബാന്ധവം തുടരുന്നു എന്നതിന്റെ തെളിവാണിത്. കേരളം കണ്ട ഏറ്റവും വലിയ അഴിമതിയാണിതെന്നും കേസുമായി ബന്ധപ്പെട്ട് നിയമപോരാട്ടം നടത്തുന്ന ബിജെപി നേതാവ് ഷോണ്‍ ജോര്‍ജ് പറഞ്ഞു.

മാത്യു കുഴല്‍നാടന്റെ കേസും തന്റെ കേസും രണ്ടാണ്. സംസ്ഥാന സര്‍ക്കാരിന് ഓഹരി പങ്കാളിത്തമുള്ള കമ്പനിയില്‍ വീണ തിരിമറി നടത്തിയെന്നും അടച്ച ജിഎസ്ടിയുടെ ഇന്‍ വോയിസ് വ്യാജമാണെന്നും ഷോണ്‍ ജോര്‍ജ് പറഞ്ഞു. നല്‍കാത്ത സേവനത്തിനാണ് ഇന്‍ വോയിസ്. ജിഎസ്ടി തട്ടിപ്പും നടത്തി. സംസ്ഥാന സര്‍ക്കാരിനും വേണമെങ്കില്‍ കേസെടുക്കാം. വീണ ഇടനിലക്കാരിയും പിണറായി വിജയന്‍ പ്രതിയുമാണെന്നും ഷോണ്‍ ജോര്‍ജ് ആരോപിച്ചു. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഹോട്ടല്‍ മേഖലയില്‍ വനിതാ കൂട്ടായ്‌മ രൂപീകരിക്കണമെന്ന് മന്ത്രി സുരേഷ് ഗോപി

ഹോട്ടല്‍ മേഖലയില്‍ വനിതാ കൂട്ടായ്‌മ രൂപീകരിക്കണമെന്ന് മന്ത്രി സുരേഷ് ഗോപി

കൊച്ചി: ഹോട്ടല്‍, ടൂറിസം മേഖല നേരിടുന്ന തൊഴിലാളിക്ഷാമം പരിഹരിക്കാന്‍ വനിതാ തൊഴിലാളി കൂട്ടായ്‌മകള്‍ രൂപീകരിക്കണമെന്ന് കേന്ദ്ര ടൂറിസം, പെട്രോളിയം സഹമന്ത്രി സുരേഷ് ഗോപി നിര്‍ദേശിച്ചു. തൊഴിലാളിക്ഷാമം സംബന്ധിച്ച് കേരള ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന്‍ ഭാരവാഹികള്‍ മന്ത്രിയുമായി ചര്‍ച്ച നടത്തി.

നിയമസഭാ തിരഞ്ഞെടുപ്പിനായി മടങ്ങിപ്പോയ അന്യസംസ്ഥാന തൊഴിലാളികള്‍ തിരിച്ചെത്താന്‍ സാധ്യത കുറവാണെന്ന് മന്ത്രി പറഞ്ഞു. പ്രാദേശികതലത്തില്‍ സ്ത്രീകള്‍ക്ക് ഹോട്ടല്‍, റസ്റ്റോറന്റ്, ഹോസ്പിറ്റാലിറ്റി മേഖലകളില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കണം. പരമാവധി പൊതു അടുക്കളകള്‍ ആരംഭിക്കണം. സര്‍ക്കാരിന്റെയും തദ്ദേശ സ്ഥാപനങ്ങളുടെയും സഹകരണത്തോടെ വനിതകള്‍ക്ക് പരിശീലനം നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.

അസോസിയേഷന്റെ മയക്കുമരുന്ന് വിരുദ്ധ ബോധവത്കരണ പ്രചാരണ പോസ്റ്ററിന്റെ പ്രകാശനം സുരേഷ് ഗോപി നിര്‍വഹിച്ചു. മുഴുവന്‍ ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും പോസ്റ്റര്‍ പ്രദര്‍ശിപ്പിക്കും.

കേന്ദ്രമന്ത്രിയുടെ നിര്‍ദേശം അടുത്ത സംസ്ഥാന എക്സിക്യൂട്ടീവ് യോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്ന് സംസ്ഥാന പ്രസിഡന്റ് ജി. ജയപാല്‍ അറിയിച്ചു. വര്‍ക്കിംഗ് പ്രസിഡന്റ് അസീസ് മൂസ, ജില്ലാ സെക്രട്ടറി കെ.ടി. റഹിം തുടങ്ങിയവരും പങ്കെടുത്തു. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

സംസ്ഥാനത്ത്  28 ഓട്ടോമേറ്റഡ് വെഹിക്കിൾ ടെസ്റ്റിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കും: മന്ത്രി സി പി ജോൺ *അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ ട്രെയിനികളുടെ പാസിങ് ഔട്ട് പരേഡ് നടന്നു

സംസ്ഥാനത്ത് 28 ഓട്ടോമേറ്റഡ് വെഹിക്കിൾ ടെസ്റ്റിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കും: മന്ത്രി സി പി ജോൺ *അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ ട്രെയിനികളുടെ പാസിങ് ഔട്ട് പരേഡ് നടന്നു

സംസ്ഥാനത്ത് 28 ഓട്ടോമേറ്റഡ് വെഹിക്കിൾ ടെസ്റ്റിംഗ് സ്റ്റേഷനുകൾ (എ ടി എസ്) ആരംഭിക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി സി  പി ജോൺ പറഞ്ഞു. തിരുവന്തപുരത്ത് തൈക്കാട് പോലീസ് ട്രെയിനിംഗ് കോളേജിൽ നടന്ന പതിനേഴാമത് ബാച്ച് അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ ട്രെയിനികളുടെ പാസിങ് ഔട്ട് പരേഡിൽ  അഭിവാദ്യം സ്വീകരിച്ച് സംസാരിക്കുയായിരുന്നു മന്ത്രി.

വാഹനങ്ങളുടെ ഫിറ്റ്‌നസ്സ് പരിശോധനക്കായി ഓരോ ജില്ലയിലും ഓട്ടോമേറ്റഡ്, മെഷീൻ നിയന്ത്രിത, ഔട്ട്‌സോഴ്‌സ് പിൻതുണയുളള രണ്ട് എടിഎസ് വീതമായിരിക്കും സ്ഥാപിക്കുന്നത്. വാഹന ഫിറ്റ്‌നസ് പരിശോധനയിൽ പരമ്പരാഗത രീതികൾക്ക് പകരം മെഷീൻ അധിഷ്ഠിത സംവിധാനങ്ങളിലേക്കാണ് മാറ്റമെന്നും അദ്ദേഹം പറഞ്ഞു. ആധുനികവൽക്കരണത്തിന്റെയും ഓട്ടോമേഷന്റെയും നിർണായക ഘട്ടത്തിലാണ് പുതിയ തലമുറ അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർമാർ സേവനത്തിലേക്ക് കടക്കുന്നത്. രാജ്യത്ത് കമ്പ്യൂട്ടർവൽക്കരണം ആദ്യമായി നടപ്പിലാക്കിയ സംസ്ഥാനങ്ങളിൽ ഒന്നായ കേരളം വികസിപ്പിച്ച സ്മാർട്ട് മൂവ് ആപ്ലിക്കേഷൻ ദേശീയതലത്തിലെ പരിവാഹൻ സംവിധാനത്തിന് അടിസ്ഥാനമായി. വാഹൻ, സാരഥി പ്ലാറ്റ്‌ഫോമുകളിൽ നിരവധി മെച്ചപ്പെടുത്തലുകൾ കേരള എംവിഡി ഉദ്യോഗസ്ഥരുടെ നിർദേശങ്ങളുടെ അടിസ്ഥാനത്തിൽ നടപ്പിലാക്കി. ആദ്യ കമ്പ്യൂട്ടറൈസ്ഡ് വാഹന പരിശോധനയും ഡ്രൈവർ പരിശോധനയും കേരളത്തിലാണ് നടപ്പിലാക്കിയത്.

ഡ്രൈവിംഗ് ലൈസൻസ് പരീക്ഷകൾ അക്രഡിറ്റഡ് ഡ്രൈവിംഗ് ട്രെയിനിംഗ് ആൻഡ് ടെസ്റ്റിംഗ് സെന്ററുകൾ വഴി കൂടുതൽ സുതാര്യവും ആധുനികവുമാക്കുമെന്നും മന്ത്രി വ്യക്തമാക്കി. എംവിഡി നവീകരണത്തിനായി പ്രത്യേക നവീകരണ സ്‌കീം ഫണ്ട് രൂപീകരിക്കുമെന്നും ഐസിടി ഉപകരണങ്ങൾ, എൻഫോഴ്‌സ്‌മെന്റ് ടാബുകൾ, എ എൻ പി ആർ (Automatic Number Plate Recognition) ക്യാമറകൾ എന്നിവ വ്യാപകമായി ഉപയോഗിക്കുമെന്നും മന്ത്രി അറിയിച്ചു. നികുതി വെട്ടിപ്പ് തടയുകയും നികുതി ശേഖരണം കാര്യക്ഷമമാക്കുകയും ചെയ്യുന്നതിൽ  ഉദ്യോഗസ്ഥർ നിർണായക പങ്ക് വഹിക്കണം.

സംസ്ഥാനത്തെ റോഡുകളിൽ സജീവമായി ഓടുന്ന വാഹനങ്ങളുടെ യഥാർത്ഥ കണക്ക് കണ്ടെത്തുന്നതിനായി വാഹന സെൻസസ് ആരംഭിക്കും. വാഹൻ ഡാറ്റ കൂടുതൽ കൃത്യമാക്കുന്നതിലൂടെ സെർവർ ഡൗൺടൈം കുറയ്ക്കാനും സേവനങ്ങൾ വേഗത്തിലാക്കാനും സാധിക്കും.

പൊതുഗതാഗത സംവിധാനത്തിന്റെ ഗുണമേന്മ ഉയർത്തുന്നതിനായി എല്ലാ സ്റ്റേജ് കാരിയേജുകൾക്കും വേണ്ടി ഓട്ടോമേറ്റഡ് റൂട്ട് മാനേജ്‌മെന്റ് സംവിധാനം നടപ്പിലാക്കും. തത്സമയ ഡാറ്റയുടെ അടിസ്ഥാനത്തിൽ ബസ് സർവീസുകൾ നിരീക്ഷിക്കാനും സമയക്രമം നിയന്ത്രിക്കാനും ഇതിലൂടെ സാധിക്കും. യൂറോപ്പിലെയും അമേരിക്കയിലെയും മാതൃകയിൽ മൊബൈൽ ആപ്പ് വഴി പൊതുഗതാഗത വിവരങ്ങൾ ജനങ്ങൾക്ക് ലഭ്യമാക്കും.

ഷെയർ ട്രാൻസ്‌പോർട്ട്, വൈദ്യുത വാഹനങ്ങളുടെ ഉപയോഗം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിലൂടെ ഗ്രാമപ്രദേശങ്ങളിലെ കണക്റ്റിവിറ്റി മെച്ചപ്പെടുത്തുന്നതിനും തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിലും സർക്കാർ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്. വരും ദിവസങ്ങളിൽ എ എൻ പി ആർ (automatic number plate recognition) അധിഷ്ഠിത ഡാഷ് ക്യാമറകൾ ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ഉപയോഗിച്ച് റോഡ് സുരക്ഷാ നിർവഹണവും ശക്തിപ്പെടുത്തും. അന്തർ സംസ്ഥാന ഗതാഗത സംവിധാനം മെച്ചപ്പെടുത്തുന്നതിന് അയൽ സംസ്ഥാനങ്ങളുമായി ധാരണയിലെത്തും.

പരിശീലനത്തിന് ശേഷം നിയമങ്ങൾ, സാങ്കേതിക വിദ്യകൾ, പൊതുസേവന രംഗത്തെ മാറ്റങ്ങൾ എന്നിവയെക്കുറിച്ചുള്ള പുതു അറിവുകൾ ഉദ്യോഗസ്ഥർ നിരന്തരമായി  ഉൾക്കൊള്ളണമെന്ന് മന്ത്രി നിർദേശിച്ചു.ജനങ്ങളോടുള്ള പെരുമാറ്റത്തിൽ അച്ചടക്കവും മര്യാദയും പുലർത്തണമെന്നും യൂണിഫോമിന്റെ ഗൗരവം കാത്തുസൂക്ഷിക്കണമെന്നും മന്ത്രി പറഞ്ഞു.

32 അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ ട്രെയിനികളാണ് പരിശീലനം വിജയകരമായി പൂർത്തിയാക്കി പരേഡിൽ പങ്കെടുത്തത്. മന്ത്രി ട്രെയിനികളുടെ പരേഡ് പരിശോധന നടത്തി. തുടർന്ന് സത്യപ്രതിജ്ഞാ ചടങ്ങും സ്ലോ, ക്വിക്ക് ടൈം മാർച്ച് പാസ്റ്റും നടന്നു.

പരിശീലന കാലയളവിൽ മികച്ച പ്രകടനം കാഴ്ചവെച്ച ട്രെയിനികൾക്ക് മന്ത്രി മെഡലുകളും പുരസ്‌കാരങ്ങളും വിതരണം ചെയ്തു. മോട്ടോർ വാഹന വകുപ്പിലെ ഉദ്യോഗസ്ഥരുടെ മികച്ച സേവനത്തിനുള്ള അംഗീകാരമായി ഏർപ്പെടുത്തിയ കേരള ചീഫ് മിനിസ്റ്റേഴ്‌സ് ട്രാൻസ്‌പോർട്ട് മെഡലുകളും മന്ത്രി ചടങ്ങിൽ സമ്മാനിച്ചു.

ഗതാഗത കമ്മിഷണർ നാഗരാജു ചക്കിലം, അഡീഷണൽ ട്രാൻസ്‌പോർട്ട് കമ്മിഷണർ പ്രമോജ് ശങ്കർ പി.എസ്, പൊലീസ് ട്രെയിനിങ് കോളേജ് പ്രിൻസിപ്പൽ ജയശങ്കർ ആർ, വൈസ് പ്രിൻസിപ്പൽ എസ് അജയ് കുമാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കെഎസ്ഇബിയുടെ റവന്യൂ കമ്മി 6645 കോടി, പിടിച്ച് നിൽക്കണമെങ്കിൽ സ്വകാര്യ നിക്ഷേപം വേണം; ധവളപത്രത്തിലെ നിർദ്ദേശം നടപ്പാക്കുമോ യുഡിഎഫ് സർക്കാ‍‍‍ർ

കെഎസ്ഇബിയുടെ റവന്യൂ കമ്മി 6645 കോടി, പിടിച്ച് നിൽക്കണമെങ്കിൽ സ്വകാര്യ നിക്ഷേപം വേണം; ധവളപത്രത്തിലെ നിർദ്ദേശം നടപ്പാക്കുമോ യുഡിഎഫ് സർക്കാ‍‍‍ർ

തിരുവനന്തപുരം: യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലേറിയതിന് പിന്നാലെ നിയമസഭയില്‍ അവതരിപ്പിച്ച ധവള പത്രത്തില്‍ വിവിധ മേഖലകളിൽ സമൂലമായ മാറ്റമാണ് ആവശ്യപ്പെടുന്നത്. അതിലൊന്ന് വൈദ്യുതിരംഗത്ത് സ്വകാര്യ നിക്ഷേപം വേണമെന്നതാണ്. കെഎസ്ഇബി യുടെ നഷ്ടക്കണക്ക് ചൂണ്ടിക്കാട്ടിയാണ് വൈദ്യുതിരംഗം സ്വകാര്യ മേഖലയ്ക്ക് തുറന്നുകൊടുക്കണമെന്ന് ധവളപത്ര നിര്‍ദ്ദേശിക്കുന്നത്. നൂതന വ്യവസായ മേഖലകള്‍ക്ക് വൈദ്യുതി കിട്ടാൻ സ്വകാര്യ നിക്ഷേപം കൂടിയേ തീരുവെന്നാണ് നിലപാട്. കേരളത്തിന്‍റെ കാര്യമായി വളര്‍ച്ചയ്ക്ക് വൈദ്യുതോൽപാദനം വലിയ തോതിൽ കൂട്ടണം. സൗരോര്‍ജ്ജത്തിലൂടെ 6000 മെഗാവാട്ട് , പന്പഡ് ഹൈഡ്രോ ഇലക്ട്രിക് പദ്ധതികളിലൂടെ 8000 മെഗാവാട്ടും വൈദ്യുതി ഉത്പാദിപ്പിക്കണം. ക്ലോസ്ഡ് ലൂപ്പ് റിയാട്റുകള്‍ വഴിയും വൈദ്യുതിയുണ്ടാക്കണം

എന്നാൽ ഇതിനാവശ്യമായ വിഭവം കെഎസ്ഇബിക്കില്ലെന്നാണ് ധവള പത്രം പറയുന്നത്. ഇവ സമയബന്ധിതമായി തീര്‍ക്കാനുള്ള മികച്ച പാരന്പര്യവും ഇല്ല. അതിനാൽ സ്വകാര്യ നിക്ഷേപങ്ങള്‍ക്കും കേന്ദ്ര പൊതുമേഖലാ നിക്ഷേപങ്ങള്‍ക്കും അനുമതി നൽകണമെന്നാണ് ശുപാര്‍ശ. ഉത്പാദനം, പ്രസരണം, സംഭരണം എന്നിവയിൽ നിക്ഷേപം കൂട്ടണം. വൈദ്യുതി ഉത്പാദനം കൂട്ടിയില്ലെങ്കിൽ എഐ, ഡാറ്റാ സെന്‍റര്‍, നൂതന ഉത്പാദന മേഖലകള്‍ തുടങ്ങിയവയിൽ സംസ്ഥാനത്തിന് അവസരം നഷ്ടമാകും. പകുതിയിലധികം കെഎസ്ഇബി ചെലവാക്കുന്നത് പുറത്ത് നിന്ന് വൈദ്യുതി വാങ്ങാൻ. നിരക്ക് പരിഷ്കരിച്ച് പിടിച്ചു നിൽക്കാനാകില്ലെന്നും ധവളപത്രത്തിൽ പറയുന്നു. 

6645 കോടിയാണ് 2023-24ലെ കെഎസ്ഇബിയുടെ റവന്യൂ കമ്മി. സഞ്ചിത നഷ്ടവും കൂടുന്നു. ഈ കണക്കുകള്‍ എല്ലാം പറഞ്ഞാണ് ഊര്‍ജ്ജ രംഗത്ത് സ്വകാര്യ നിക്ഷേപത്തിനുള്ള നിര്‍ദ്ദേശം. സ്വകാര്യവത്കരണത്തെ പ്രോത്സാഹിപ്പിക്കുന്ന കേന്ദ്രനിയമങ്ങളെയും കടമെടുപ്പിനുള്ള ഉപാധികളെയും കെഎസ്ഇബിയെ തകര്‍ക്കുമെന്ന് പറഞ്ഞ് രാഷ്ട്രീയമായി എതിര്‍ക്കുന്നുണ്ട് പ്രതിപക്ഷം. വിതരണത്തിൽ സ്വകാര്യവത്കരണം നടപ്പാക്കിയ സംസ്ഥാനങ്ങളിലെ വൈദ്യുതി നിരക്ക് എതിര്‍പ്പിനായി കാരണമായി ചൂണ്ടിക്കാണിക്കുന്നു. ധവള പത്രം ആവശ്യപ്പടുന്നതു പോലെ രാഷ്ട്രീയമായി ഉറച്ച തീരുമാനം യുഡിഎഫ് സര്‍ക്കാര്‍ എടുക്കുമോയെന്നാണ് അറിയേണ്ടത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

തെരുവുനായ സ്കൂട്ടറിന് മുന്നിലേക്ക് ചാടി; അമ്മയ്‌ക്കൊപ്പം സഞ്ചരിച്ച യുവാവിന് ദാരുണാന്ത്യം

തെരുവുനായ സ്കൂട്ടറിന് മുന്നിലേക്ക് ചാടി; അമ്മയ്‌ക്കൊപ്പം സഞ്ചരിച്ച യുവാവിന് ദാരുണാന്ത്യം

തിരുവനന്തപുരം: തിരുവനന്തപുരത്ത് തെരുവുനായ കുറുകെ ചാടി അപകടം. അമ്മയും മകനും സഞ്ചരിച്ച സ്കൂട്ടറാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ മകന് ജീവൻ നഷ്ടമായി. കോഴിക്കോട് ഇരിങ്ങല്ലൂർ സ്വദേശി അതുൽ(26) ആണ് മരിച്ചത്. തിരുവനന്തപുരം തുമ്പ സ്റ്റേഷന് സമീപമാണ് അപകടം നടന്നത്. ശാന്തിനഗർ മാർക്കറ്റിന് സമീപത്തുവെച്ച് തെരുവുനായ സ്കൂട്ടറിന് മുന്നിലേക്ക് ചാടുകയായിരുന്നു.

അപകടത്തിൽ അതുലിന്റെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കവെയാണ് മരണം സംഭവിച്ചത്. അതുലിന്റെ അമ്മ ജിഷയും ചികിത്സയിലാണ്. തുമ്പ വിഎസ്എസ് സിയിൽ റിസർച്ച് ചെയ്യുകയാണ് അതുൽ. കോഴിക്കോട് സ്വദേശികളായ ഇവർ റിസർച്ചിന് വേണ്ടി തിരുവനന്തപുരം തുമ്പ ഭാ​ഗത്ത് താമസിച്ച് വരുകയായിരുന്നു. പ്രദേശത്ത് തെരുവ് നായ ശല്യം രൂക്ഷമാണെന്നാണ് പ്രദേശവാസികൾ പറയുന്നത്. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

'അന്വഷണ റിപ്പോര്‍ട്ട് തിരുത്താന്‍ സമ്മര്‍ദ്ദം ചെലുത്തി'; അജിത് കുമാറിനെ കുരുക്കി എസ്‌ഐമാരുടെ മൊഴി

'അന്വഷണ റിപ്പോര്‍ട്ട് തിരുത്താന്‍ സമ്മര്‍ദ്ദം ചെലുത്തി'; അജിത് കുമാറിനെ കുരുക്കി എസ്‌ഐമാരുടെ മൊഴി

ആലപ്പുഴ: നവകേരള യാത്രക്കിടെയുണ്ടായ സുരക്ഷാ ഉദ്യോഗസ്ഥരുടെ മര്‍ദ്ദനക്കേസില്‍ എഡിജിപി എം ആര്‍ അജിത് കുമാറിനെ കുരുക്കി എസ്‌ഐമാരുടെ മൊഴി. അന്വേഷണ റിപ്പോര്‍ട്ട് തിരുത്താന്‍ അജിത്കുമാര്‍ സമ്മര്‍ദ്ദം ചെലുത്തിയെന്ന് എംആര്‍ അജിത്കുമാറിന്റെ മുന്‍ ഓഫീസിലെ ഉദ്യോഗസ്ഥര്‍ മൊഴി നല്‍കി. മേലുദ്യോഗസ്ഥന്റെ ഉത്തരവ് അനുസരിക്കുക മാത്രമാണ് തങ്ങള്‍ ചെയ്തതെന്നും എസ്‌ഐടിക്ക് മുന്നില്‍ ഉദ്യോഗസ്ഥര്‍ മൊഴി നല്‍കി. മൊഴിയുടെ വിശദാംശങ്ങള്‍ റിപ്പോര്‍ട്ടറിന് ലഭിച്ചു.

പെന്‍ഡ്രൈവിലാക്കി എത്തിച്ച കേസ് ഡയറി മൂന്ന് ദിവസം കൊണ്ടാണ് തിരുത്തിയത്. റഫര്‍ റിപ്പോര്‍ട്ടില്‍ തെളിവില്ല എന്ന് എഴുതി ചേര്‍ത്തു. പൊലീസ് ഫോട്ടോഗ്രാഫര്‍ക്ക് സംഭവത്തിന്റെ ദൃശ്യങ്ങള്‍ ലഭിച്ചില്ലായിരുന്നു. ഫോട്ടോഗ്രാഫര്‍ മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിന്റെ ഏറ്റവും പിന്നിലായാണ് സഞ്ചരിച്ചത്. ഇതോടെയാണ് തെളിവില്ല എന്ന് കാട്ടി കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയത്. മേലുദ്യോഗസ്ഥന്റെ ഉത്തരവ് അനുസരിക്കുക മാത്രമാണ് ചെയ്തത്. തങ്ങള്‍ക്ക് കേസില്‍ നേരിട്ട് ബന്ധമില്ലെന്നും എസ്‌ഐമാരുടെ മൊഴിയിലുണ്ട്. കഴിഞ്ഞ ദിവസമാണ് രണ്ട് ഉദ്യോഗസ്ഥരുടെ മൊഴി എസ്‌ഐടി രേഖപ്പെടുത്തിയത്.

എസ്‌ഐമാരുടെ മൊഴി നിര്‍ണായകമെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍. ഇത് പരിശോധിക്കാനാണ് തീരുമാനം. ഇവരെ സാക്ഷികളാക്കാനാകുമോ എന്നും പരിശോധിക്കുന്നുണ്ട്. ആവശ്യമെങ്കില്‍ രണ്ട് ഉദ്യോഗസ്ഥരെയും വീണ്ടും ചോദ്യം ചെയ്യും. 

എഡിജിപി എംആര്‍ അജിത്കുമാറാണ് സംഭവത്തിലെ പൊലീസ് റിപ്പോര്‍ട്ട് തിരുത്താന്‍ സമ്മര്‍ദ്ദം ചെലുത്തിയതെന്നായിരുന്നു അന്വേഷണ ഉദ്യോഗസ്ഥരുടെ മൊഴി. അജിത് കുമാറിന്റെ നിര്‍ദേശ പ്രകാരം ഓഫീസിലെ രണ്ട് ഗ്രേഡ് എസ്‌ഐമാര്‍ കേസ് ഡയറിയും കേസ് അവസാനിപ്പിക്കാനുള്ള റിപ്പോര്‍ട്ടും നേരിട്ട് തിരുത്തിയെന്നും മൊഴിയിലുണ്ടായിരുന്നു. എന്നാല്‍ കേസിന്റെ രേഖകള്‍ താന്‍ തിരുത്തിയിട്ടില്ലെന്നും ഓഫീസ് ജീവനക്കാര്‍ ഇടപെട്ടത് തന്റെ നിര്‍ദേശപ്രകാരമല്ലെന്നുമാണ് അജിത് കുമാര്‍ പ്രതികരിച്ചത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

'ഇന്ത്യ-യുഎസ് വ്യാപാര കരാർ ഉടൻ, കരാറിലെത്തിയത് മോദിയുമായുള്ള അടുത്ത ബന്ധം കാരണം': ഡോണൾഡ് ട്രംപ്

'ഇന്ത്യ-യുഎസ് വ്യാപാര കരാർ ഉടൻ, കരാറിലെത്തിയത് മോദിയുമായുള്ള അടുത്ത ബന്ധം കാരണം': ഡോണൾഡ് ട്രംപ്

വാഷിങ്ടൺ: ഇന്ത്യ-അമേരിക്ക വ്യാപാരകരാർ ഉടനുണ്ടാകുമെന്ന് അറിയിച്ച് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. നരേന്ദ്ര മോദി തൻ്റെ ഏറ്റവും നല്ല സുഹൃത്തെന്ന് പറഞ്ഞാണ് ഇന്ത്യ-യുഎസ് ബന്ധം വീണ്ടും ശക്തമാകുന്ന കരാർ വരുമെന്ന് ട്രംപ് അറിയിച്ചത്. നാല് ദിവസം നീണ്ട് നിന്ന ഇന്ത്യ-യുഎസ് വ്യാപാര ചർച്ചകൾ വളരെ ഫലപ്രദമായിരുന്നെന്നും ഇരു രാജ്യങ്ങൾക്കും പ്രയോജനമുണ്ടാകുന്ന വിധം കരാറുകൾ നടത്തുമെന്നും ട്രംപ് വ്യക്തമാക്കി

വർഷങ്ങളായി ഇന്ത്യ അമേരിക്കയെ മുതലെടുത്തെന്നും അധിക തീരുവ ചുമത്തിയെന്നും ട്രംപ് പറഞ്ഞു. അതേസമയം അമേരിക്കയക്ക് ഇന്ത്യയിൽ നിന്ന് നേട്ടമൊന്നും ലഭിച്ചില്ലെന്നും ട്രംപ് ചൂട്ടിക്കാട്ടി. ഇപ്പോൾ കാര്യങ്ങൾ വിപരീതമായാണ് സംഭവിക്കുന്നതെന്നും യുഎസ് ഇന്ത്യയിൽ ധാരാളം പണം സമ്പാദിക്കുന്നുണ്ടെന്നും ട്രംപ് വ്യക്തമാക്കി. 'എന്നാൽ ഇത്തവണ യുഎസ് ഇന്ത്യയുമായി കാരിലെത്തിയത് എനിക്ക് നിങ്ങളുടെ പ്രധാനമന്ത്രിയെ ഇഷ്ടമായത് കൊണ്ടാണ്. അദേഹം എൻ്റെ നല്ല സുഹൃത്താണ്. ഞങ്ങൾ തമ്മിൽ നല്ല ബന്ധമാണ്'; ട്രംപ് പറഞ്ഞു.

അതേസമയം പശ്ചിമേഷ്യൻ സംഘർഷം അനിശ്ചിതത്തത്തിൽ തുടരുകയാണ്. കുവൈറ്റ് വിമാനത്താവളം ആക്രമിച്ചിട്ടില്ലെന്ന് ആവര്‍ത്തിച്ച് ഇറാന്‍ രം​ഗത്തെത്തിയിരുന്നു. ആക്രമിച്ചത് യുഎസ് സേനാ കോപ്റ്ററുകളുളള വിമാനത്താവളം ആണെന്നാണ് ഇറാൻ പറയുന്നത്.‌
കുവൈറ്റ് വിമാനത്താവളത്തില്‍ പതിച്ചത് യുഎസ് ആര്‍ക്യു 170 സെന്‍റിനല്‍ ഡ്രോണുകളെന്നും ഇറാൻ അവകാശപ്പെട്ടു.

ഇറാന്‍റെ സംമ്പുഷ്ടീകരിച്ച യുറേനിയം പിടിച്ചെടുക്കാന്‍ യുഎസിന് ഉടനടി കഴിയുമെന്ന് ഡോണൾഡ് ട്രംപ് പറഞ്ഞിരുന്നു. യുറേനിയം പിടിച്ചെടുക്കാൻ യുഎസിന് കരാറിൻ്റെ ആവശ്യമില്ലെന്ന ഭീഷണി ഉന്നയിച്ചാണ് ട്രംപ് രം​ഗത്തെത്തിയത്. ഹോര്‍മുസ് കടലിടുക്ക് ഉപാധികളില്ലാതെ തുറക്കണമെന്നും ഇറാനുമായുളള യുദ്ധം യു എസ് വിജയിക്കുമെന്നും ട്രംപ് അവകാശപ്പെട്ടു.

ഇസ്രയേല്‍-ലെബനന്‍ വെടിനിര്‍ത്തല്‍ ധാരണ തളളി ഹിസ്ബുളള രംഗത്തെത്തിയിട്ടുണ്ട്. ചര്‍ച്ചകള്‍ ലെബനന് അപമാനകരമെന്ന് ഹിസ്ബുളള നേതാവ് നയിം ഖാസിം അറിയിച്ചു. വെടിനിര്‍ത്തല്‍ ധാരണയ്ക്ക് ശേഷവും ലെബനില്‍ ആക്രമണം തുടരുകയാണ് ഇസ്രയേല്‍ . ആക്രമണത്തിൽ നിരവധി പേരാണ് കൊല്ലപ്പെട്ടത്. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ടൂറിസം മേഖലയ്ക്ക് വ്യവസായ പദവി ലഭ്യമാക്കാൻ ശ്രമം തുടരും: മന്ത്രി പി.സി. വിഷ്ണുനാഥ്

ടൂറിസം മേഖലയ്ക്ക് വ്യവസായ പദവി ലഭ്യമാക്കാൻ ശ്രമം തുടരും: മന്ത്രി പി.സി. വിഷ്ണുനാഥ്

കേരള ടൂറിസത്തിന് വ്യവസായ പദവി ലഭ്യമാക്കുന്നതിനുള്ള ശ്രമങ്ങൾ സർക്കാർ ശക്തമായി തുടരുമെന്ന് ടൂറിസം മന്ത്രി പി സി വിഷ്ണുനാഥ് പറഞ്ഞു. ഗ്ലോബൽ ട്രാവൽ മാർക്കറ്റ് കോവളം ലീല ഹോട്ടലിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

നിലവിലെ ഉത്തരവാദിത്ത ടൂറിസം മാതൃകയിൽ നിന്ന് കേരള ടൂറിസത്തെ കൂടുതൽ ഉയർന്ന തലത്തിലേക്ക് എത്തിക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം. ഇതിനായി പ്രത്യേക പദ്ധതികൾ ആവിഷ്‌കരിക്കുന്നതും വരാനിരിക്കുന്ന ബജറ്റിൽ അവ ഉൾപ്പെടുത്തുന്നതും പരിഗണനയിലാണെന്ന് മന്ത്രി വ്യക്തമാക്കി.

പൈതൃകം, ഉത്തരവാദിത്ത ടൂറിസം, ആയുർവേദ പാരമ്പര്യം, മനോഹരമായ ബീച്ചുകൾ, കായലുകൾ, ഹിൽസ്റ്റേഷനുകൾ, സാംസ്കാരിക വൈവിധ്യം എന്നിവയിലൂടെ ലോകത്തിലെ മികച്ച വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായി കേരളം മാറിയിട്ടുണ്ട്. ഓരോ വർഷവും ദശലക്ഷക്കണക്കിന് ആഭ്യന്തര, വിദേശ വിനോദസഞ്ചാരികളെയാണ് സംസ്ഥാനം ആകർഷിക്കുന്നത്. സംസ്ഥാന സമ്പദ്‌വ്യവസ്ഥയുടെ പ്രധാന നെടുംതൂണുകളിലൊന്നാണ് ടൂറിസം മേഖലയെന്നും വിവിധ അനുബന്ധ മേഖലകളിലായി ആയിരക്കണക്കിന് തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിൽ ഈ മേഖല നിർണായക പങ്കുവഹിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

ടൂറിസം രംഗത്തെ അടിസ്ഥാന സൗകര്യ വികസനത്തിനായി പൊതു-സ്വകാര്യ പങ്കാളിത്തത്തിന് (പി.പി.പി.) സർക്കാർ വലിയ പ്രാധാന്യം നൽകുന്നുണ്ട്. സർക്കാർ ഏജൻസികൾ, സ്വകാര്യ ടൂറിസം ഓപ്പറേറ്റർമാർ, നിക്ഷേപകർ, പ്രാദേശിക സമൂഹം എന്നിവരുടെ കൂട്ടായ പ്രവർത്തനത്തിന്റെ ഫലമാണ് കേരള ടൂറിസത്തിന്റെ വളർച്ചയെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

ഗ്ലോബൽ ട്രാവൽ മാർക്കറ്റ് പോലുള്ള വേദികൾ ടൂറിസം മേഖലയിലെ ബിസിനസ് സഹകരണം ശക്തിപ്പെടുത്തുന്നതിനും പുതിയ നിക്ഷേപ-വാണിജ്യ അവസരങ്ങൾ സൃഷ്ടിക്കുന്നതിനും സഹായകരമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ലിങ്ക്ഡ്‌ഇൻ ഉൾപ്പെടെയുള്ള പ്ലാറ്റ്‌ഫോമുകൾ ഉപയോഗിച്ച് ചൈനീസ് ചാരന്മാർ ചാരവൃത്തി നടത്തുന്നു: ഫൈവ് ഐസ് സഖ്യം

ലിങ്ക്ഡ്‌ഇൻ ഉൾപ്പെടെയുള്ള പ്ലാറ്റ്‌ഫോമുകൾ ഉപയോഗിച്ച് ചൈനീസ് ചാരന്മാർ ചാരവൃത്തി നടത്തുന്നു: ഫൈവ് ഐസ് സഖ്യം

ന്യൂയോർക്ക്: ചൈനീസ് ചാരന്മാർ ലിങ്ക്ഡ്‌ഇൻ ഉൾപ്പെടെയുള്ള ജോബ് പ്ലാറ്റ്‌ഫോമുകൾ ഉപയോഗിച്ച് ചാരവൃത്തി നടത്തുന്നുവെന്ന മുന്നറിയിപ്പുമായി അമേരിക്ക ഉൾപ്പെടുന്ന ഫൈവ് ഐസ് സഖ്യരാജ്യങ്ങൾ. അമേരിക്ക, കാനഡ, ബ്രിട്ടൻ, ഓസ്ട്രേലിയ, ന്യൂസിലാൻഡ് എന്നീ രാജ്യങ്ങളാണ് ലിങ്ക്ഡ്‌ഇൻ പോലുള്ള ജോബ് പ്ലാറ്റ്‌ഫോമുകൾ ഉപയോഗിച്ച് ചാരവൃത്തി നടത്തുന്നതിനെതിരെ അപൂർവമായ സംയുക്ത മുന്നറിയിപ്പ് പുറത്തിറക്കിയത്. ചൈനീസ് ഗൂഢചാര ഉദ്യോഗസ്ഥർ റിക്രൂട്ടർമാരായി വേഷമിട്ട് വിദേശനയം, പ്രതിരോധം തുടങ്ങിയ മേഖലകളിലെ പ്രഗത്ഭരെ ലക്ഷ്യമിട്ട് ജോലിക്കായുള്ള പരസ്യങ്ങൾ ഇടുന്നതായാണ് സംയുക്ത പ്രസ്താവന ചൂണ്ടിക്കാണിക്കുന്നത്. ആദ്യമായാണ് ഫൈവ് ഐസ് രാജ്യങ്ങൾ ഇത്തരത്തിലുള്ള സംയുക്തമായ പ്രസ്താവന പുറപ്പെടുവിക്കുന്നത്. ഇതിന് യു കെയുടെ എംഐ5 ഉൾപ്പെടെയുള്ള രഹസ്യാന്വേഷണ വിഭാഗങ്ങൾ നൽകിയിട്ടുള്ള മുന്നറിയിപ്പുകളുടെ തുടർച്ചയാണ് സംയുക്ത പ്രസ്താവന എന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.

വ്യാജ റിക്രൂട്ടർമാരായി പ്രത്യക്ഷപ്പെടുന്നചൈനീസ് ഗൂഢചാര ഉദ്യോഗസ്ഥർ ലിങ്ക്ഡ്‌ഇൻ, ഇൻഡീഡ്, അപ്‌വർക്ക് തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിൽ വ്യാജ കമ്പനികളുടെ എച്ച് ആർ റിക്രൂട്ടർമാരോ കൺസൾട്ടന്റുകളോ ആയാണ് പ്രത്യക്ഷപ്പെടുക എന്നാണ് പ്രസ്താവന വ്യക്തമാക്കുന്നത്. ചൈനയല്ലാത്ത മറ്റേതെങ്കിലും രാജ്യങ്ങളാണ് പ്രവർത്തന കേന്ദ്രം എന്ന നിലയിൽ യഥാർത്ഥമാണെന്ന് തോന്നിക്കുന്ന രീതിയിലുള്ളവയായിരിക്കും ഈ കമ്പനികൾ എന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. സർക്കാർ, പ്രതിരോധ, വിദേശകാര്യ മേഖലകളിലെ പ്രിവിലേജ്ഡ് വിവരങ്ങളിലേക്ക് ആക്‌സസ് ഉള്ളവരുടെ വ്യക്തിഗത റെസ്യൂമുകൾ സ്വീകരിക്കുകയും അവരെ തിരഞ്ഞെടുക്കുകയും ചെയ്യുന്നതാണ് രീതിയെന്നും മുന്നറിയിപ്പ് വ്യക്തമാക്കുന്നു.

ഇൻ്റർവ്യൂകളും പ്രോബിങ്വെർച്വൽ ഇൻ്റർവ്യൂകളും നടത്തി അപേക്ഷകരുടെ സർക്കാർ ബന്ധങ്ങൾ, സൈനിക യൂണിറ്റുകൾ, ബേസുകൾ തുടങ്ങിയവയെ കുറിച്ച് ചോദ്യങ്ങൾ ചോദിക്കുന്നതാണ് രീതിയെന്നാണ് മുന്നറിപ്പ് വ്യക്തമാക്കുന്നത്. ചൈന-ഇന്ത്യ-പസഫിക് മേഖല, പ്രതിരോധം, അന്താരാഷ്ട്ര വ്യാപാരം തുടങ്ങിയ വിഷയങ്ങളിൽ ട്രയൽ റിപ്പോർട്ടുകൾ എഴുതാൻ ഇവർ അപേക്ഷകരോട് ആവശ്യപ്പെടും. പിന്നീട് കൂടുതൽ “പ്രിവിലേജ്ഡ്” വിവരങ്ങൾ ആവശ്യപ്പെടുന്നതാണ് രീതിയെന്നും മുന്നറിയിപ്പ് ചൂണ്ടിക്കാണിക്കുന്നുണ്ട്. പിന്നീട് എൻക്രിപ്റ്റഡ് മെസേജിങ് ആപ്പുകളിലേക്ക് സംഭാഷണം മാറ്റി, റിപ്പോർട്ടുകൾക്ക് നൂറ് മുതൽ നിന്ന് ആയിരക്കണക്കിന് ഡോളർ വരെ ക്രിപ്റ്റോ വഴി കൈമാറ്റം ചെയ്ത് കൂടുതൽ സെൻസിറ്റീവായ വിവരങ്ങൾ ശേഖരിക്കുന്നുവെന്നും മുന്നറിയിപ്പ് വ്യക്തമാക്കുന്നു.

പ്രതിരോധം, വിദേശകാര്യം, സുരക്ഷാ നയങ്ങൾ തുടങ്ങിയ മേഖലകളിൽ നാഷണൽ സെക്യൂരിറ്റി ക്ലിയറൻസ് ഉള്ളവർ, ഇൻഡോ-പസഫിക് മേഖലയിലെ സൈനിക ഉദ്യോഗസ്ഥർ, സർക്കാർ വിവരങ്ങളിലേക്ക് ആക്‌സസ് ഉള്ള അക്കാദമിസ്റ്റുകൾ, ജേണലിസ്റ്റുകൾ, ഫ്രീലാൻസ് റൈറ്റേഴ്സ്, പോളിസി വിദഗ്ധർ തുടങ്ങിയവരെയാണ് ചൈനീസ് ചാരന്മാർ പ്രധാനമായും ലക്ഷ്യമിടുന്നതെന്നാണ് മുന്നറിയിപ്പ് വ്യക്തമാക്കുന്നത്