Friday, 5 June 2026

മെഡിക്കൽ കോളേജ് പരിസരത്ത് ഫലവൃക്ഷത്തൈകൾ നട്ടു: എം.എസ്.എസ്. പരിസ്ഥിതി ദിനാചരണം

മെഡിക്കൽ കോളേജ് പരിസരത്ത് ഫലവൃക്ഷത്തൈകൾ നട്ടു: എം.എസ്.എസ്. പരിസ്ഥിതി ദിനാചരണം

ആലപ്പുഴ:ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി മുസ്ലിം സർവീസ് സൊസൈറ്റി (MSS) ആലപ്പുഴ ജില്ലാ കമ്മിറ്റിയും,അമ്പലപ്പുഴ യൂണിറ്റും സംയുക്തമായി വണ്ടാനം മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ പരിസരത്ത് ഫലവൃക്ഷത്തൈകൾ നട്ടു. പരിസ്ഥിതി സംരക്ഷണത്തിന്റെ സന്ദേശം ഉയർത്തിപ്പിടിച്ചുകൊണ്ട് സംഘടിപ്പിച്ച ഈ പരിപാടിയുടെ ഉദ്ഘാടനം ആശുപത്രി സൂപ്രണ്ട് ഡോക്ടർ ഹരികുമാർ നിർവ്വഹിച്ചു.
എം.എസ്.എസ്. ജില്ലാ പ്രസിഡന്റ് അഡ്വ. കെ. നജീബ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. നാളത്തെ തലമുറയ്ക്കായി പ്രകൃതിയെ കരുതിവെക്കേണ്ടതിന്റെയും ഹരിതാഭ നിലനിർത്തേണ്ടതിന്റെയും ആവശ്യകതയെക്കുറിച്ച് അദ്ദേഹം സംസാരിച്ചു.
ചടങ്ങിൽ എം.എസ്.എസ്. സെക്രട്ടറി ആർ. നവാസ്,സ്വാഗതം പറഞ്ഞു. സംസ്ഥാന കൗൺസിൽ അംഗം യു. അഷ്‌റഫ്‌, ജില്ലാ നേതാക്കളായ ഹാജി അബൂബക്കർ എസ്.എം.ജെ., ഹാജി അബ്ദുലത്തീഫ് എന്നിവർ പങ്കെടുത്തു.
അമ്പലപ്പുഴ യൂണിറ്റ് പ്രസിഡന്റ് ശംസുദ്ദീൻ അൽ ആമീൻ,  യൂണിറ്റ് എക്സിക്യൂട്ടീവ് അംഗം അബ്ദുൽ വഹാബ്, യൂണിറ്റ് ഭാരവാഹികളായ താഹിർ, ഷമീർ, മുഹമ്മദ്‌ റഷീദ് തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി. വരും ദിവസങ്ങളിലും പരിസ്ഥിതി സൗഹൃദപരമായ കൂടുതൽ പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകുമെന്ന് സംഘാടകർ പറഞ്ഞു.അമ്പലപ്പുഴ യൂണിറ്റ് സെക്രട്ടറി കെ. എം. മൻസൂർ മിസ്ബാഹി കൃതഞ്ജത അറിയിച്ചു. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കാന്‍ നീക്കം, പുടിനുമായി നേരിട്ടുള്ള കൂടിക്കാഴ്ചയ്ക്ക് സമ്മതിച്ച് സെലെന്‍സ്‌കി

യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കാന്‍ നീക്കം, പുടിനുമായി നേരിട്ടുള്ള കൂടിക്കാഴ്ചയ്ക്ക് സമ്മതിച്ച് സെലെന്‍സ്‌കി

കീവ്: ഇടവേളയ്ക്കുശേഷം ഇരുരാജ്യങ്ങളും ആക്രമണം പുനരാരംഭിച്ചതിനു പിന്നാലെ, യുദ്ധം അവസാനിപ്പിക്കണമെന്ന് റഷ്യയോട് ആവശ്യപ്പെട്ട് യുക്രൈന്‍. റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിന് എഴുതിയ തുറന്ന കത്തിലൂടെയാണ് യുക്രൈന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ സെലന്‍സ്‌കി ഇക്കാര്യം ആവശ്യപ്പെട്ടത്. പുടിന്‍ സെന്റ് പീറ്റേഴ്‌സ്ബര്‍ഗ് അന്താരാഷ്ട്ര സാമ്പത്തിക ഫോറത്തില്‍ മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെയാണ് സെലന്‍സ്‌കി തുറന്ന കത്ത് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത്. റഷ്യയിലെ വന്‍ നഗരത്തിന് നേരെ യുക്രൈന്‍ ആക്രമണം നടത്തിയതിനു തൊട്ടുപിന്നാലെയാണ് സെലന്‍സ്‌കിയുടെ തുറന്ന കത്ത്.

യുദ്ധം നിര്‍ത്തുന്നതുമായി ബന്ധപ്പെട്ട് പുടിനുമായി നേരിട്ടുള്ള കൂടിക്കാഴ്ചയ്ക്ക് സന്നദ്ധമാണെന്ന് സെലന്‍സ്‌കി കത്തില്‍ വ്യക്തമാക്കി. നേരിട്ടുള്ള ചര്‍ച്ചകളിലൂടെ യുദ്ധം ഒഴിവാക്കണമെന്നാണ് യുക്രൈന്‍ ആഗ്രഹിക്കുന്നത്. മൂന്നാമതൊരു രാജ്യത്ത് വെച്ച് കൂടിക്കാഴ്ച നടക്കണം. അതിന്റെ തീയതി നിശ്ചയിക്കണം. കൂടിക്കാഴ്ചകളുടെ സമയത്ത് പൂര്‍ണ്ണമായ വെടിനിര്‍ത്തല്‍ നിലവിലുണ്ടാവണം. 'പരസ്പരം സംസാരിച്ചു തുടങ്ങാനുള്ള ഏറ്റവും നല്ല മാര്‍ഗം യഥാര്‍ത്ഥമായ നിശബ്ദത ഉണ്ടാക്കാന്‍ ശ്രമിക്കുകയാണ്'-അദ്ദേഹം പറഞ്ഞു.

സെലെന്‍സ്‌കിയുടെ കത്ത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും ഇക്കാര്യം പുടിനെ ധരിപ്പിക്കുമെന്നും ക്രെംലിന്‍ വക്താവ് ദിമിത്രി പെസ്‌കോവിനെ ഉദ്ധരിച്ച് റഷ്യന്‍ വാര്‍ത്താ ഏജന്‍സി 'ടാസ്' റിപ്പോര്‍ട്ട് ചെയ്തു. പുടിനെ കാണണമെങ്കില്‍ സെലെന്‍സ്‌കിക്ക് മോസ്‌കോയിലേക്ക് വരാം എന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍, റഷ്യന്‍ തലസ്ഥാനത്തേക്ക് യാത്ര ചെയ്യുന്ന കാര്യം ചിന്തിക്കാന്‍ പോലും കഴിയില്ലെന്ന് സെലെന്‍സ്‌കി ആവര്‍ത്തിച്ചു. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കാലവർഷം കനക്കുന്നു: സംസ്ഥാനത്ത് അതി തീവ്ര മഴയ്ക്ക് സാധ്യത, നാളെ അഞ്ച് ജില്ലകളിൽ റെഡ് അലർട്ട്

കാലവർഷം കനക്കുന്നു: സംസ്ഥാനത്ത് അതി തീവ്ര മഴയ്ക്ക് സാധ്യത, നാളെ അഞ്ച് ജില്ലകളിൽ റെഡ് അലർട്ട്

സംസ്ഥാനത്ത് നാളേയും മറ്റാന്നാളും അതിതീവ്ര മഴയ്ക്ക് സാധ്യത. നാളെ അഞ്ച് ജില്ലകളിലും മറ്റന്നാൾ മൂന്ന് ജില്ലകളിലും റെഡ് അലർട്ട്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ നാളെ റെഡ് അലർട്ട്. മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഞായറാഴ്ച റെഡ് അലർട്ട്. സർക്കാർ സംവിധാനങ്ങളോടും പൊതുജനങ്ങളോടും ജാഗ്രതപാലിക്കാൻ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ നിർദേശം. കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ മീൻപിടുത്തത്തിന് വിലക്കേർപ്പെടുത്തി

മലയോര മേഖലകളിൽ ജാഗ്രത നിർദേശം നൽകി. എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട് ,വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്. ഇന്ന് മധ്യകേരളത്തിലും വടക്കൻ കേരളത്തിലും അതിശക്തമായ മഴക്ക് സാധ്യത. ജൂൺ എട്ട് വരെ കേരള-ലക്ഷദ്വീപ്-കർണാടക തീരങ്ങളിൽ മീൻപിടുത്തത്തിന് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. പുലർച്ചെ കേരളത്തിലെ വടക്കൻ ജില്ലകളിൽ ഉൾപ്പെടെ ശക്തമായ മഴയാണ് ലഭിച്ചത്.

സംസ്ഥാനത്ത് മഴക്കെടുതിയിൽ രണ്ട് മരണം റിപ്പോർട്ട് ചെയ്തു. കൊടുങ്ങല്ലൂരിൽ മരം വീണ് സ്കൂട്ടർ യാത്രികനും, കോഴിക്കോട് ആംബുലൻസ് തെന്നി മറിഞ്ഞ് വയോധികയും മരിച്ചു. എറണാകുളം തൃപ്പൂണിത്തുറയിൽ ഇടംപാടത്ത് വീടുകളിൽ വെള്ളം കയറി . കൊച്ചി നഗരത്തിലെ വെള്ളക്കെട്ടിൽ പ്രതിഷേധിച്ച്ഡി വൈഎഫ്ഐ കോർപ്പറേഷൻ ഓഫീസിലേക്ക് മാർച്ച് നടത്തി. ശക്തമായ മഴയിൽ കോഴിക്കോട് ബീച്ച് പരിസരത്തും വ്യാപക വെള്ളക്കെട്ടാണ്. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

എണ്ണ ടെർമിനലിൽ സ്ഫോടനം; ഫഹൽ തുറമുഖത്ത് പ്രവർത്തനം സാധാരണ നിലയിലെന്ന് ഒമാൻ ഓയിൽ ഡെവലപ്പ്മെന്‍റ് കമ്പനി

എണ്ണ ടെർമിനലിൽ സ്ഫോടനം; ഫഹൽ തുറമുഖത്ത് പ്രവർത്തനം സാധാരണ നിലയിലെന്ന് ഒമാൻ ഓയിൽ ഡെവലപ്പ്മെന്‍റ് കമ്പനി

മസ്കറ്റ്: ഒമാനിലെ ഫഹൽ തുറമുഖത്ത് പ്രവർത്തനം സാധാരണ നിലയിൽ എന്ന് ഒമാൻ ഓയിൽ ഡെവലപ്പ്മെന്‍റ് കമ്പനി. തുറമുഖത്തു സ്ഫോടനം നടന്നതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. 'മിന അൽ ഫഹൽ' ടെർമിനലിന് സമീപം സ്ഫോടനത്തെ തുടർന്ന് ഈ ടെർമിനലിൽ നിന്നുള്ള അസംസ്കൃത എണ്ണ കയറ്റുമതിയും വിതരണവും ഒമാൻ താല്ക്കാലികമായി നിർത്തിവെച്ചതായി അന്താരാഷ്ട്ര വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തിരുന്നു. വെള്ളിയാഴ്ചയാണ് ഈ വിവരം പുറത്തുവന്നത്.

കടലിൽ നിന്നും കപ്പലുകളിലേക്ക് എണ്ണ നിറയ്ക്കാൻ ഉപയോഗിക്കുന്ന സുപ്രധാന സംവിധാനമായ സിംഗിൾ-ബോയ് മൂറിങ് ബെർത്തുകൾക്ക് സമീപമാണ് സ്ഫോടനമുണ്ടായതെന്നാണ് റിപ്പോര്‍ട്ട്. എസ്‌ബി‌എം 1, എസ്‌ബി‌എം 2 എന്നീ ബെർത്തുകൾക്കിടയിലാണ് സ്ഫോടനം നടന്നതെന്ന് ഈ രംഗവുമായി അടുത്ത വൃത്തങ്ങൾ വ്യക്തമാക്കിയിരുന്നു. സ്ഫോടകവസ്തുക്കൾ നിറച്ച ഡ്രോൺ ഉപയോഗിച്ചുള്ള ആക്രമണമാണ് ഉണ്ടായതെന്നാണ് പ്രാഥമിക നിഗമനം.

കുവൈത്തിലെ ആക്രമണത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ
കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ബുധനാഴ്ച ഉണ്ടായ ഇറാൻ ആക്രമണത്തിന്‍റെ ഭീതിപ്പെടുത്തുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവിട്ട് കുവൈത്ത് സിവിൽ ഏവിയേഷൻ അതോറിറ്റി. വിമാനത്താവളത്തിലെ പാസഞ്ചർ ടെർമിനൽ 1ലേക്ക് സ്ഫോടകവസ്തുക്കൾ നിറച്ച ഡ്രോൺ ഇടിച്ചിറങ്ങുന്നതും വലിയ രീതിയിൽ തീപിടിത്തമുണ്ടാകുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്. ആക്രമണത്തിൽ ഒരു ഇന്ത്യൻ യാത്രക്കാരൻ കൊല്ലപ്പെട്ടതായി ഔദ്യോഗിക സ്ഥിരീകരണമുണ്ട്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ട്രംപിനും പുടിനും പിന്നാലെ ചൈനീസ് പ്രസിഡന്റ് കിമ്മിനെ കാണുന്നു, ഷി ജിന്‍പിങ് ഉത്തര കൊറിയയിലേക്ക്

ട്രംപിനും പുടിനും പിന്നാലെ ചൈനീസ് പ്രസിഡന്റ് കിമ്മിനെ കാണുന്നു, ഷി ജിന്‍പിങ് ഉത്തര കൊറിയയിലേക്ക്

യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിന്‍ എന്നിവരുമായി കൂടിക്കാഴ്ച നടത്തിയതിനു തൊട്ടുപിന്നാലെ, ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് ഉത്തരകൊറിയന്‍ നേതാവ് കിം ജോങ് ഉന്നിനെ കാണുന്നു. അടുത്ത തിങ്കളാഴ്ചയാണ് ഷി ജിന്‍പിങ് ഉത്തര കൊറിയയില്‍ എത്തുന്നത്. ചൊവ്വാഴ്ച മടങ്ങും. ഇരു നേതാക്കളും കൂടിക്കാഴ്ച നടത്തുമെന്ന് രണ്ട് രാജ്യങ്ങളുടെയും ഔദ്യോഗിക വാര്‍ത്താ ഏജന്‍സികള്‍ സ്ഥിരീകരിച്ചു.

2019 -ന് ശേഷം ഷി നടത്തുന്ന ആദ്യ ഉത്തരകൊറിയന്‍ സന്ദര്‍ശനമാണിത്. ഷിയും കിമ്മും അവസാനമായി കണ്ടത് കഴിഞ്ഞ സെപ്റ്റംബറിലാണ്. അന്ന് ബീജിങ്ങില്‍ നടന്ന സൈനിക പരേഡില്‍ ഉത്തരകൊറിയന്‍ നേതാവ് വിശിഷ്ട അതിഥിയായിരുന്നു. ആ പരേഡില്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിനും പങ്കെടുത്തിരുന്നു.

ഈ വര്‍ഷത്തെ ഷിയുടെ ആദ്യ വിദേശയാത്ര കൂടിയാണിത്. കഴിഞ്ഞ ഒക്ടോബറില്‍ ഏഷ്യ-പസഫിക് ഇക്കണോമിക് കോഓപ്പറേഷന്റെ വാര്‍ഷിക ഉച്ചകോടിക്കായി ദക്ഷിണ കൊറിയയിലേക്ക് നടത്തിയ യാത്രയായിരുന്നു ഷിയുടെ അവസാന വിദേശ സന്ദര്‍ശനം. അന്ന് ഷി ട്രംപുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

നോയിഡയിലെ 28 നില ഫ്ലാറ്റിൽ തീയും പുകയും, എസി പൊട്ടിത്തെറിച്ചെന്ന്, നൂറിലധികം കുടുംബങ്ങൾ രക്ഷപ്പെട്ടു, സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി എഎപി

നോയിഡയിലെ 28 നില ഫ്ലാറ്റിൽ തീയും പുകയും, എസി പൊട്ടിത്തെറിച്ചെന്ന്, നൂറിലധികം കുടുംബങ്ങൾ രക്ഷപ്പെട്ടു, സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി എഎപി

നോയിഡ: ഡൽഹിക്കടുത്ത് നോയിഡയിലെ സെക്ടർ 74-ൽ ഉള്ള ഐവി കൗണ്ടി എന്ന ബഹുനില പാർപ്പിട സമുച്ചയത്തിൽ വൻ തീപിടുത്തം. വെള്ളിയാഴ്ച രാവിലെ എട്ട് മണിയോടെയാണ് സംഭവം. 28 നിലകളുള്ള ടവറിലെ പന്ത്രണ്ടാം നിലയിലെ ഒരു ഫ്ലാറ്റിലാണ് സംഭവം. ജനലുകളിലൂടെ വൻതോതിൽ തീയും കറുത്ത പുകപടലങ്ങളും ഉയർന്നത് ദൂരെ സ്ഥലങ്ങളിൽ നിന്ന് പോലും ദൃശ്യമായിരുന്നു. ഇതോടെ പ്രദേശവാസികൾ പടവുകളിലൂടെയും എമർജൻസി എക്സിറ്റുകളിലൂടെയും സുരക്ഷിത സ്ഥാനങ്ങളിലേക്ക് ജീവനുംകൊണ്ടോടി.

നോയിഡ സെക്ടർ 75-ലെ ഫ്ലാറ്റിൽ എസി പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായതെന്നാണ് വിവരം. തീയണയ്ക്കാനായി സ്ഥലത്തെത്തിയ ഫയർഫോഴ്സ് സംഘത്തിന്റെ കൈവശം ആവശ്യത്തിന് ഉപകരണങ്ങൾ ഉണ്ടായിരുന്നില്ലെന്ന് ആക്ഷേപമുണ്ട്. തുടർച്ചയായി ഇത്രയധികം അപകടങ്ങൾ ഉണ്ടായിട്ടും ഫയർഫോഴ്സിന് ആവശ്യമായ ഉപകരണങ്ങൾ വാങ്ങാൻ ബിജെപി സർക്കാർ തയ്യാറാകാത്തത് എന്തുകൊണ്ടെന്ന് എഎപി വിമർശിച്ചു. തീപിടുത്തത്തിന്റെ കൃത്യമായ കാരണം ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ഷോർട്ട് സർക്യൂട്ട് പോലുള്ള സാങ്കേതിക തകരാറുകളാണോ എന്ന് കണ്ടെത്താൻ വിശദമായ അന്വേഷണം നടക്കുമെന്നാണ് ഫയർ ഡിപ്പാർട്ട്മെന്റ് അധികൃതർ വ്യക്തമാക്കുന്നത്.

സൊസൈറ്റി മാനേജ്‌മെന്റ് വിവരമറിയിച്ചതിനെ തുടർന്ന് ഫയർ ടെൻഡറുകളും പ്രാദേശിക പോലീസും സ്ഥലത്തെത്തിയാണ് രക്ഷാപ്രവർത്തനം ഏകോപിപ്പിച്ചത്. പൊലീസ് ജനക്കൂട്ടത്തെ നിയന്ത്രിക്കുകയും സമീപത്തെ ഫ്ലാറ്റുകളിലുള്ളവരെ മുൻകരുതലായി സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുകയും ചെയ്തു. നിലവിൽ തീ പൂർണ്ണമായും നിയന്ത്രണവിധേയമാക്കിയെന്നും ആർക്കും പരിക്കുകളോ ആളപായമോ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും അധികൃതർ അറിയിച്ചു. അടിയന്തിര സഹായത്തിനായി മെഡിക്കൽ സംഘം സ്ഥലത്ത് സജ്ജമാണ്. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

സിജെപി പ്രതിഷേധത്തിനെതിരായ ഹര്‍ജി അടിയന്തരമായി പരിഗണിക്കാന്‍ വിസമ്മതിച്ച് ഡല്‍ഹി ഹൈക്കോടതി

സിജെപി പ്രതിഷേധത്തിനെതിരായ ഹര്‍ജി അടിയന്തരമായി പരിഗണിക്കാന്‍ വിസമ്മതിച്ച് ഡല്‍ഹി ഹൈക്കോടതി

കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ പ്രതിഷേധത്തിനെതിരായ ഹര്‍ജി അടിയന്തരമായി പരിഗണിക്കാന്‍ വിസമ്മതിച്ച് ഡല്‍ഹി ഹൈക്കോടതി. ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ നടപടികള്‍ സ്വീകരിക്കാന്‍ പൊലീസിനും ബന്ധപ്പെട്ട അധികാരികള്‍ക്കും നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് ഹര്‍ജി. കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് നാളെയാണ് ജന്തര്‍ മന്ദറില്‍ സിജെപി വലിയ പ്രതിഷേധം നടത്താനിരിക്കുന്നത്

സിജെപി പ്രതിഷേധത്തിനെതിരെ സേവ് ഇന്ത്യ ഫൗണ്ടേഷന്‍ എന്ന സന്നദ്ധ സംഘടനയാണ് ഹര്‍ജി സമര്‍പ്പിച്ചത്. പ്രതിഷേധത്തിന് ഒരു വലിയ ജനക്കൂട്ടം എത്തുമെന്നത് ചൂണ്ടിക്കാട്ടിയായിരുന്നു ഹര്‍ജി. എന്നാല്‍ ഹര്‍ജി അടിയന്തരമായി പരിഗണിക്കേണ്ട സാഹചര്യമില്ലെന്ന് കോടതി തീരുമാനമെടുക്കുകയായിരുന്നു.

നാളെയാണ് പ്രതിഷേധം നടക്കുക. ഇതില്‍ പങ്കെടുക്കുന്നതിനായി സിജെപി സ്ഥാപകന്‍ അഭിജിത്ത് ദീപ്‌കെ ഇന്ത്യയിലേക്ക് തിരിച്ചു. അദ്ദേഹം നാളെ ഇന്ത്യയിലെത്തും. താന്‍ യാത്ര തിരിച്ചുവെന്നും ഇനി തന്റെ ഭാവി ഇന്ത്യന്‍ ഭരണഘടനയുടെ കൈയിലാണെന്നും എക്‌സിലൂടെ പങ്കുവച്ച വിഡിയോ സന്ദേശത്തില്‍ അഭിജിത്ത് ദീപ്‌കെ വ്യക്തമാക്കി.

അഭിജിത്തിന്റെ സുരക്ഷയെക്കുറിച്ചും കനത്ത ആശങ്ക ഉയരുന്നുണ്ട്. അഭിജിത്തിന്റെ വീട്ടുകാര്‍ വീട്ടില്‍ നിന്ന് മറ്റൊരു സുരക്ഷിത ഇടത്തിലേക്ക് മാറിയതായും റിപ്പോര്‍ട്ടുകളുണ്ട്. വിമാനത്താവളത്തില്‍ തനിക്ക് സ്വീകരണം നല്‍കുന്നത് മറ്റ് യാത്രക്കാര്‍ക്കും വിമാനത്താവളത്തിലെ അധികൃതര്‍ക്കും ജീവനക്കാര്‍ക്കുമെല്ലാം ബുദ്ധിമുട്ട് ഉണ്ടാക്കുമെന്നും അത് ഒഴിവാക്കണമെന്നുമാണ് അദ്ദേഹം വിഡിയോ സന്ദേശത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. അമേരിക്കയില്‍ നിന്നാണ് അഭിജിത്ത് ഇന്ത്യയിലേക്ക് എത്തുന്നത്

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ആദ്യകാല ഇസ്ലാമിക ചരിത്രത്തിന്റെ സൂചനകൾ; നിർണായക കണ്ടെത്തലുമായി സൗദി ഹെറിറ്റേജ് കമ്മീഷൻ

ആദ്യകാല ഇസ്ലാമിക ചരിത്രത്തിന്റെ സൂചനകൾ; നിർണായക കണ്ടെത്തലുമായി സൗദി ഹെറിറ്റേജ് കമ്മീഷൻ

ആദ്യകാല ഇസ്‌ലാമിക ചരിത്രത്തിലേക്ക് വെളിച്ചം വീശുന്ന പുരാവസ്തു കണ്ടെത്തലുകളുമായി സൗദി ഹെറിറ്റേജ് കമ്മീഷൻ. മക്കയ്ക്ക് സമീപമുള്ള ചരിത്രപ്രസിദ്ധമായ അൽജുഹ്ഫ മീഖാത്ത് സൈറ്റിൽ നടത്തിയ ആദ്യഘട്ട ഖനനത്തിൽ പതിമൂന്ന് ശവകുടീരങ്ങൾ ഉൾപ്പെടെ 1,700-ലധികം അപൂർവ പുരാവസ്തുക്കളാണ് കണ്ടെത്തിയത്. ബ്രിട്ടീഷ് യൂണിവേഴ്‌സിറ്റി ഓഫ് എക്‌സെറ്ററുമായി സഹകരിച്ചായിരുന്നു പഠനം നടത്തിയത്.

മക്കയിൽ നിന്ന് 187 കിലോമീറ്റർ വടക്കുപടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന അൽജുഹ്ഫ, പ്രവാചകൻ മുഹമ്മദ് നബി തന്റെ ചരിത്രപ്രസിദ്ധമായ ഹിജ്‌റ വേളയിൽ കടന്നുപോയ വിശുദ്ധ ഭൂമിയാണ്. ആദ്യകാല ഇസ്‌ലാമിക കാലഘട്ടം മുതൽ ഈജിപ്ത് അടക്കമുള്ള പ്രദേശങ്ങളിൽ നിന്നുള്ള തീർത്ഥാടകരുടെ പ്രധാന മീഖാത്തുകളിൽ ഒന്നായിരുന്നു ഇത്. ഇവിടെ നടത്തിയ വിപുലമായ സർവേയിലാണ് മൺപാത്രങ്ങൾ, അപൂർവ ഗ്ലാസ് കഷണങ്ങൾ, കല്ലിൽ കൊത്തിയ രൂപങ്ങൾ, മുത്തുകൾ, വിവിധ ലോഹങ്ങൾ എന്നിവ ഗവേഷകർ കണ്ടെടുത്തത്. ചരിത്ര സ്രോതസ്സുകൾ പ്രകാരം ഹിജ്‌റ രണ്ടാം നൂറ്റാണ്ടിൽ ജലലഭ്യതയും വലിയ വിപണികളും കൊണ്ട് ഏറെ അഭിവൃദ്ധി പ്രാപിച്ച ഒരു നഗരമായിരുന്നു അൽജുഹ്ഫ.

കണ്ടെത്തലുകളിൽ ഏറ്റവും ശ്രദ്ധേയമായത് ഉമവിയ്യ, അബ്ബാസിയ്യ ഭരണകാലഘട്ടത്തോളം പഴക്കമുള്ള 13 പുരാതന ശവകുടീരങ്ങളാണ്. കൂടാതെ, ഇവിടെ നിന്ന് ലഭിച്ച പല കരകൗശല വസ്തുക്കളും അക്കാലത്തെ ഈജിപ്ത്, ശാം, അബിസീനിയ തുടങ്ങിയ വിദൂര പ്രദേശങ്ങളിൽ നിന്ന് എത്തിച്ചേർന്നതാണെന്നും പഠനങ്ങൾ വ്യക്തമാക്കുന്നു. നൂറ്റാണ്ടുകൾക്ക് മുൻപ് തന്നെ അൽജുഹ്ഫ ഒരു വലിയ ആഗോള വ്യാപാര-തീർത്ഥാടക കേന്ദ്രമായിരുന്നു എന്നതിന്റെ വ്യക്തമായ തെളിവുകളാണ് ഈ കണ്ടെത്തലുകൾ. പ്രദേശത്തിന്റെ കൂടുതൽ ചരിത്രവഴികൾ തേടി രണ്ടാം ഘട്ട പഠനങ്ങളിലേക്ക് കടക്കാനൊരുങ്ങുകയാണ് സൗദി ഹെറിറ്റേജ് കമ്മീഷൻ.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ED ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: 5 പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു

ED ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: 5 പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിലെ പരിശോധനയ്ക്ക് ശേഷം മടങ്ങിയ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ പ്രതികളെ കസ്റ്റഡിയില്‍ വിട്ടു. അഞ്ച് പ്രതികളെയാണ് കസ്റ്റഡിയില്‍ വിട്ടത്. നാളെ വൈകീട്ട് നാല് മണി വരെയാണ് കസ്റ്റഡി.

നിധിന്‍രാജ്, മനോജ്, ജീവന്‍, ഷാഹില്‍, ശ്രീജിത്ത് എന്നിവരെയാണ് പൊലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുന്നത്. ഇവരുടെ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം കോടതി തള്ളിയിരുന്നു.

ഹൈക്കോടതി ഉത്തരവിന് പിന്നാലെ വിവിധ ഇടങ്ങളിലായി നടന്ന എന്‍ഫോഴ്‌സെന്റ് ഡയറക്ടറേറ്റിന്റെ പരിശോധനയ്ക്കിടെയായിരുന്നു സംഭവം ഉണ്ടായത്. തിരുവനന്തപുരത്ത് പിണറായി വിജയന്‍ താമസിക്കുന്ന വാടക വീട്ടില്‍ നിന്ന് പരിശോധന കഴിഞ്ഞ് ഇറങ്ങിയ ഉദ്യോഗസ്ഥര്‍ക്ക് നേരെയാണ് ആക്രമണമുണ്ടായത്.

ഇതിനിടെ കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നിര്‍ണായക യോഗം കൊച്ചിയില്‍ നടക്കുന്നുണ്ട്. ഡയറക്ടര്‍ രാഹുല്‍ നവീന്റെ സാന്നിധ്യത്തില്‍ രാവിലെ കൊച്ചി സോണല്‍ ഓഫീസിലാണ് ഉന്നത തല യോഗം. പിണറായി വിജയന്റെ വീട്ടിലെ റെയ്ഡിനിടെ ഇ ഡി ഉദ്യോഗസ്ഥര്‍ക്ക് നേരെയുണ്ടായ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ കൂടിയാണ് യോഗം. സിഎംആര്‍എല്‍- എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസിലെ തുടര്‍നടപടികളും യോഗത്തില്‍ ചര്‍ച്ചയാകും. സിഎംആര്‍എല്ലിന്റ അപ്പീലില്‍ ഹൈക്കോടതി വിധി ഇഡിക്ക് അനുകൂലമായതെടെ വീണ ടി-ക്ക് അടക്കം സമന്‍സ് അയക്കുന്നതിലും ഉടന്‍ തീരുമാനം ഉണ്ടായേക്കും.