Thursday, 9 July 2026

മത്സരഓട്ടം സംഘർഷത്തിൽ; യാത്രക്കാരന് ക്രൂരമർദനം

മത്സരഓട്ടം സംഘർഷത്തിൽ; യാത്രക്കാരന് ക്രൂരമർദനം

കൊച്ചി: സ്വകാര്യ ബസുകൾ തമ്മിലുള്ള മത്സരഓട്ടവും തുടർന്നുണ്ടായ സംഘർഷവും ചോദ്യംചെയ്ത യാത്രക്കാരനെ മുഖത്തിടിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ച സ്വകാര്യ ബസ് കണ്ടക്ടറെ പൊലീസ് അറസ്റ്റ് ചെയ്തു. എറണാകുളത്ത് വാടകയ്ക്ക് താമസിക്കുന്ന ആലപ്പുഴ നൂറനാട് സ്വദേശി ശ്രീകുമാർ (34) ആണ് അറസ്റ്റിലായത്.

ചൊവ്വാഴ്ച വൈകിട്ട് ആറുമണിയോടെ ദേശീയപാതയിൽ വൈറ്റിലയ്ക്കും പാലാരിവട്ടത്തിനും ഇടയിലുള്ള ഗീതാഞ്ജലി ജങ്ഷനിലായിരുന്നു സംഭവം. കൈയിൽ നാണയത്തുട്ടുകൾ ചുരുട്ടിപ്പിടിച്ചാണ് യാത്രക്കാരനായ ഇടപ്പള്ളി സ്വദേശി ഷംഷീറിന്റെ മുഖത്ത് കണ്ടക്ടർ ഇടിച്ചത്. ശക്തമായ ആഘാതത്തിൽ ഷംഷീറിന്റെ മൂക്ക് തകർന്നതായി പൊലീസ് അറിയിച്ചു.

വൈറ്റിലയിൽ നിന്ന് സർവീസ് നടത്തിയിരുന്ന 'എൻപീസ്', 'സുൽത്താന' എന്നീ സ്വകാര്യ ബസുകൾ തമ്മിൽ സമയക്രമത്തെച്ചൊല്ലി തർക്കമുണ്ടായിരുന്നു. തുടർന്ന് ചളിക്കവട്ടത്ത് സുൽത്താന ബസ് എൻപീസ് ബസിന് കുറുകെ നിർത്തി തടസ്സം സൃഷ്ടിക്കുകയും, സുൽത്താന ബസിന്റെ ഡ്രൈവർ അജു എൻപീസ് ബസിലെ കണ്ടക്ടർ സനീഷിനെ മർദിച്ച ശേഷം ബസുമായി കടന്നുപോകുകയുമായിരുന്നു.

ഈ സംഭവത്തിൽ പ്രതിഷേധിച്ച യാത്രക്കാർ ഗീതാഞ്ജലി ജങ്ഷനിൽ സുൽത്താന ബസ് തടഞ്ഞുനിർത്തി. പരിക്കേറ്റ കണ്ടക്ടറെ ആശുപത്രിയിലെത്തിക്കുകയും പ്രശ്നത്തിന് പരിഹാരം കാണുകയും ചെയ്ത ശേഷമേ ബസ് മുന്നോട്ട് പോകാവൂവെന്ന് യാത്രക്കാർ ആവശ്യപ്പെട്ടു. ഇതിനിടെയുണ്ടായ തർക്കത്തിനിടെയാണ് സുൽത്താന ബസിലെ കണ്ടക്ടറായ ശ്രീകുമാർ ഷംഷീറിനെ മർദിച്ചത്.

സംഭവത്തെ തുടർന്ന് ദേശീയപാതയിൽ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. പാലാരിവട്ടം പൊലീസ് സ്ഥലത്തെത്തി പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ അക്രമം നടന്ന ബസ് പൊലീസ് കസ്റ്റഡിയിലെടുക്കുകയും കണ്ടക്ടർ ശ്രീകുമാറിനെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. സംഭവത്തിൽ ഉൾപ്പെട്ട ഡ്രൈവർ അനുരാജ് ഒളിവിലാണെന്നും ഇയാളെ കണ്ടെത്താൻ അന്വേഷണം ഊർജിതമാക്കിയിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കള്ളാടി ദുരന്തം; ഒരാൾകൂടി മരിച്ച നിലയിൽ

കള്ളാടി ദുരന്തം; ഒരാൾകൂടി മരിച്ച നിലയിൽ

കൽപറ്റ: വയനാട് കള്ളാടിയിൽ ഉണ്ടായ മണ്ണിടിച്ചിലിൽ അകപ്പെട്ട ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി. മീനാക്ഷി പുഴയ്ക്ക് സമീപം ഇന്ന് രാവിലെ നടത്തിയ തിരച്ചിലിലാണ് മൃതദേഹം ലഭിച്ചത്. നേരത്തെ മൃതദേഹങ്ങൾ കണ്ടെത്തിയ പ്രദേശത്തുനിന്നാണ് പുതിയ മൃതദേഹവും കണ്ടെത്തിയതെന്നാണ് ലഭിക്കുന്ന വിവരം.

ദുരന്തബാധിത പ്രദേശത്തെ നാല് സോണുകളായി തിരിച്ചാണ് രക്ഷാപ്രവർത്തനവും തിരച്ചിലും പുരോഗമിക്കുന്നത്. ഇതിൽ ഒന്നാം സോണിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയതെന്ന് റവന്യൂ മന്ത്രി A. P. Anil Kumar അറിയിച്ചു. ഈ മേഖലയിൽ കൂടുതൽ മൃതദേഹങ്ങൾ കണ്ടെത്താനാകുമെന്ന സാധ്യത കണക്കിലെടുത്ത് ഒന്നാം സോണിലും രണ്ടാം സോണിലുമാണ് ഇന്ന് പ്രധാനമായും തിരച്ചിൽ നടത്തുന്നതെന്നും മന്ത്രി വ്യക്തമാക്കി.

കാണാതായ ഇതരസംസ്ഥാന തൊഴിലാളികളായ അഞ്ചുപേരിൽ ആരുടേതാണ് ഇന്ന് കണ്ടെത്തിയ മൃതദേഹമെന്ന് ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹം വൈത്തിരി ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. പോസ്റ്റ്മോർട്ടത്തിന് ശേഷം കൂടുതൽ പരിശോധനകൾക്കായി മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകുമെന്നും അധികൃതർ അറിയിച്ചു.

അതേസമയം, ദുരന്തത്തിൽ കാണാതായവർക്കായുള്ള തിരച്ചിൽ വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ തുടരുകയാണ്. കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനനുസരിച്ച് രക്ഷാപ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുമെന്നും അധികൃതർ അറിയിച്ചു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഹോർമുസിൽ തീപ്പൊരി; ഇറാനെതിരെ യുഎസിന്റെ കനത്ത രണ്ടാംഘട്ട ആക്രമണം

ഹോർമുസിൽ തീപ്പൊരി; ഇറാനെതിരെ യുഎസിന്റെ കനത്ത രണ്ടാംഘട്ട ആക്രമണം

വാഷിങ്ടൺ: ഹോർമുസ് കടലിടുക്കിൽ മൂന്ന് വാണിജ്യ കപ്പലുകൾക്ക് നേരെയുണ്ടായ ആക്രമണത്തിന് പിന്നാലെ ഇറാനെതിരെ തുടർച്ചയായ രണ്ടാം ദിവസവും വ്യാപക സൈനിക നടപടി സ്വീകരിച്ചതായി യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചു. ആദ്യദിനം 80 കേന്ദ്രങ്ങളെ ലക്ഷ്യമിട്ട ആക്രമണത്തിന് പിന്നാലെ, കഴിഞ്ഞ ദിവസം ഇറാനിലെ ഏകദേശം 90 സൈനിക ലക്ഷ്യങ്ങൾ കൂടി ആക്രമിച്ചതായാണ് ഔദ്യോഗിക പ്രസ്താവന.

ഇറാന്റെ സമുദ്രാക്രമണ ശേഷി ദുർബലപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ ആക്രമണങ്ങൾ നടത്തിയതെന്ന് യുഎസ് വ്യക്തമാക്കി. വ്യോമ പ്രതിരോധ സംവിധാനങ്ങൾ, തീരനിരീക്ഷണ കേന്ദ്രങ്ങൾ, മിസൈൽ-ഡ്രോൺ സംഭരണ കേന്ദ്രങ്ങൾ, നാവികസേനയുടെ അടിസ്ഥാന സൗകര്യങ്ങൾ, സൈനിക ലോജിസ്റ്റിക്‌സ് കേന്ദ്രങ്ങൾ എന്നിവയാണ് പ്രധാനമായും ലക്ഷ്യമിട്ടത്. ജൂലൈ 7-ന് നടത്തിയ ആക്രമണങ്ങളുടെ തുടർച്ചയായാണ് ജൂലൈ 8-ലെ നടപടി എന്നും സെൻട്രൽ കമാൻഡ് അറിയിച്ചു.

കമാൻഡർ ഇൻ ചീഫിന്റെ നിർദേശങ്ങൾ നടപ്പാക്കാൻ യുഎസ് സൈന്യം പൂർണ സജ്ജമാണെന്നും, ആവശ്യമായാൽ കൂടുതൽ നടപടികൾ സ്വീകരിക്കുമെന്നും പ്രസ്താവനയിൽ വ്യക്തമാക്കുന്നു.

അതേസമയം, ആക്രമണങ്ങൾക്ക് പിന്നാലെ പ്രതികരിച്ച യുഎസ് പ്രസിഡന്റ് Donald Trump, ഇറാനെതിരെ സൈനികമായി അമേരിക്ക ഇതിനകം വിജയം നേടിയതായി അവകാശപ്പെട്ടു. ഇറാന്റെ ശേഷി ഗണ്യമായി കുറഞ്ഞുവെന്നും, കൂടുതൽ ആക്രമണങ്ങൾക്ക് പിന്നാലെ കരാർ ചർച്ചകൾക്കായി ഇറാനിയൻ നേതൃത്വം അമേരിക്കയെ സമീപിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

"ഞങ്ങൾ സൈനികമായി വിജയിച്ചുകഴിഞ്ഞു. അവർക്ക് വളരെ കുറച്ചേ ശേഷിക്കുന്നുള്ളൂ. കുറച്ച് നേരം മുമ്പ് അവർ ഞങ്ങളെ വിളിച്ചു. ഒരു കരാറിലെത്താൻ അവർക്ക് വലിയ താൽപര്യമുണ്ട്. എന്നാൽ അവർ കരാർ പാലിക്കുമോയെന്ന കാര്യത്തിൽ എനിക്ക് ഉറപ്പില്ല," എന്ന് എയർഫോഴ്‌സ് വണ്ണിൽ മാധ്യമപ്രവർത്തകരോട് ട്രംപ് പറഞ്ഞു.

അതേസമയം, യുഎസിന്റെ പുതിയ ആക്രമണങ്ങളെക്കുറിച്ചോ ട്രംപിന്റെ അവകാശവാദങ്ങളെക്കുറിച്ചോ ഇറാന്റെ ഔദ്യോഗിക പ്രതികരണം ഇതുവരെ പുറത്തുവന്നിട്ടില്ല. പശ്ചിമേഷ്യയിൽ സംഘർഷാവസ്ഥ കൂടുതൽ രൂക്ഷമാകുമെന്ന ആശങ്കയ്ക്കിടെയാണ് യുഎസ്-ഇറാൻ ഏറ്റുമുട്ടൽ പുതിയ ഘട്ടത്തിലേക്ക് കടക്കുന്നത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

താമരശ്ശേരിച്ചുരത്തിൽ  വലിയ വാഹനങ്ങൾക്ക് ഭാഗിക നിയന്ത്രണം,എട്ടാംവളവിൽ റോഡിൽ വിള്ളൽ;

താമരശ്ശേരിച്ചുരത്തിൽ വലിയ വാഹനങ്ങൾക്ക് ഭാഗിക നിയന്ത്രണം,എട്ടാംവളവിൽ റോഡിൽ വിള്ളൽ;

വിള്ളൽ രൂപപ്പെട്ട സ്ഥലത്ത് ഡിവൈഡറുകൾ സ്ഥാപിച്ച്, വെള്ളം കിനിഞ്ഞിറങ്ങാതിരിക്കാൻ ടാർപായ വിരിച്ചതായി കാണപ്പെട്ടു  (ചിത്രം ,കടപ്പാട് ) 

താമരശ്ശേരി: താമരശ്ശേരിച്ചുരം എട്ടാം വളവിൽ റോഡിൽ വിള്ളൽ രൂപപ്പെട്ടത് ആശങ്കയുയർത്തുന്നു. ശക്തമായ മഴ തുടരുന്നതിനിടെ ബുധനാഴ്ച രാവിലെയാണ് ചുരത്തിലെ എട്ടാംവളവിൽ റോഡിന്റെ ഒരുവശത്ത് വിള്ളൽ രൂപപ്പെട്ടത്. ഹെയർപിൻ വളവ് വീതികൂട്ടൽ പ്രവൃത്തിയുടെ ഭാഗമായി ഗാബിയോൺ നെറ്റ് ഉപയോഗിച്ച് സംരക്ഷണഭിത്തി നിർമാണം നടന്നുകൊണ്ടിരിക്കുന്ന വളവാണിത്. പാതയോരത്തെ പാർശ്വഭിത്തിയോട് ചേർന്ന് റോഡിന്റെ ഒരുവശത്തായി അഞ്ചുമീറ്റർ നീളത്തിലും ചിലയിടത്ത് എഴുപത് സെന്റീമീറ്റർവരെ ആഴത്തിലുമാണ് വിള്ളൽ പ്രത്യക്ഷപ്പെട്ടത്. ഈ ഭാഗത്ത് നേരത്തേ പാതയോരത്തുള്ള മരങ്ങൾ മുറിക്കുകയും മണ്ണെടുക്കുകയും ചെയ്തിരുന്നു.
മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ വിള്ളൽ കണ്ട ഭാഗത്ത് കൂടുതൽ മണ്ണൊലിപ്പിനും മണ്ണിടിച്ചിലിനും സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ.

റോഡിന്റെ അരികുഭാഗം വിള്ളൽ രൂപപ്പെട്ട് ദുർബലമായ സാഹചര്യത്തിൽ വാഹനങ്ങൾ വശങ്ങളിലേക്ക് അമിതമായി ചേർത്ത് ഓടിക്കുന്നത് അപകടസാധ്യത വർധിപ്പിക്കും. അതിനാൽ വിള്ളൽ കാണപ്പെട്ട ഭാഗത്ത് വലിയ വാഹനങ്ങൾക്ക് ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി ഡിവൈഡറുകൾ സ്ഥാപിച്ചു.  വിള്ളലുകൾക്കിടയിലേക്ക് വെള്ളം കിനിഞ്ഞിറങ്ങാതിരിക്കാൻ കരാർച്ചുമതലയുള്ള ചൗധരി കൺസ്ട്രക്ഷൻസ് കമ്പനിയുടെ തൊഴിലാളികൾ, ചുരം സംരക്ഷണ സമിതിയംഗങ്ങളുടെ സഹകരണത്തോടെ റോഡ് ഭാഗത്ത് ടാർപായ വിരിച്ച് അതിന് മുകളിൽ മണൽചാക്കുകൾ നിരത്തി. നിലവിൽ ഇതുവഴി വലിയ വാഹനങ്ങൾ ഒറ്റവരിയായി മാത്രമാണ് കടത്തിവിടുന്നത്. ഇത് വാഹനത്തിരക്കുള്ള സമയങ്ങളിൽ ഗതാഗതക്കുരുക്കിന് ഇടയാക്കി.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഇന്ത്യൻ എണ്ണക്കപ്പൽ ഇറാൻ തിരിച്ചയച്ചു

ഇന്ത്യൻ എണ്ണക്കപ്പൽ ഇറാൻ തിരിച്ചയച്ചു

                                                                                                                              ഫയൽ ചിത്രം 
 
ടെഹ്‌റാൻ: ഹോർമുസ് കടലിടുക്കിലെ ഒമാനി ഇടനാഴി ഉപയോഗിച്ച ഇന്ത്യൻ എണ്ണക്കപ്പൽ ഇറാൻ തിരിച്ചയച്ചു. ഒമാൻ തീരത്തുകൂടിയുള്ള താൽക്കാലിക സമുദ്ര ഇടനാഴിയിലൂടെ സഞ്ചരിക്കാൻ ശ്രമിച്ച ഇന്ത്യൻ ടാങ്കറിനെയാണ് തിരിച്ചയച്ചത്. ഇറാൻ വാർത്താ ഏജൻസിയായ ഫാർസാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ഇറാൻ നിർദ്ദേശിച്ച ഷിപ്പിംഗ് പാത തന്നെ ഉപയോഗിക്കാൻ കപ്പലിന് നിർദ്ദേശം നൽകുകയായിരുന്നുവെന്നാണ് വാദം. ഒമാനി ഇടനാഴി ഉപയോഗിക്കാൻ ഉദ്ദേശിക്കുന്ന കപ്പലുകൾക്ക് റേഡിയോ വഴി ഇറാൻ മുന്നറിയിപ്പ് നൽകുന്നുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. അതേസമയം ഇന്ത്യൻ അധികൃതരുടെ ഭാഗത്ത് നിന്ന് ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രതികരണം വന്നിട്ടില്ല.

മേഖലയിലെ സംഘർഷം മൂലം ഗൾഫിൽ കുടുങ്ങിക്കിടക്കുന്ന കപ്പലുകളെ ഒഴിപ്പിക്കുന്നതിനായി ജൂൺ 24-നാണ് ഒമാനും ഐക്യരാഷ്ട്രസഭയുടെ ഇന്റർനാഷണൽ മാരിടൈം ഓർഗനൈസേഷനും (IMO) ചേർന്ന് ഈ താൽക്കാലിക ഇടനാഴി പ്രഖ്യാപിച്ചത്. അമേരിക്കയുടെ മേൽനോട്ടത്തിൽ ഈ പാത പ്രവർത്തിക്കുമെന്നായിരുന്നു പറഞ്ഞിരുന്നത്.  എന്നാൽ കഴിഞ്ഞ ദിവസങ്ങളിൽ സംഘർഷം വീണ്ടും ഉടലെടുത്ത സാഹചര്യത്തിൽ ബുധനാഴ്ച രാവിലെ ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോയ എല്ലാ കപ്പലുകളും ഒമാനി ഇടനാഴിക്ക് പകരം ഇറാൻ നിശ്ചയിച്ച പാതയാണ് ഉപയോഗിച്ചതെന്ന് കപ്പൽ ട്രാക്കിംഗ് ഡാറ്റ വ്യക്തമാക്കുന്നു. 

 ഖത്തറിന്റെയും സൗദി അറേബ്യയുടെയും  അടക്കം  മൂന്ന് വാണിജ്യ കപ്പലുകൾക്ക് നേരെ കഴിഞ്ഞ ദിവസങ്ങൾ ആക്രമണമുണ്ടായിരുന്നു. ഇതിന് പിന്നാലെ ഇറാനിൽ യുഎസ് ശക്തമായ ആക്രമണമാണ് നടത്തിയത്. കൂടാതെ, അന്താരാഷ്ട്ര വിപണിയിൽ എണ്ണ വിൽക്കാൻ ഇറാന് നൽകിയിരുന്ന അനുമതി അമേരിക്ക റദ്ദാക്കുകയും ചെയ്തു. ഇറാനുമായുള്ള എല്ലാ ധാരണകളും റദ്ദാക്കിയതായും വെടിനിർത്തൽ അവസാനിപ്പിച്ചതായും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Wednesday, 8 July 2026

ഡൽഹിയിൽ കാണാതായ മലയാളി യുവതിയെ കണ്ടെത്തി

ഡൽഹിയിൽ കാണാതായ മലയാളി യുവതിയെ കണ്ടെത്തി

ഡൽഹിയിൽ കാണാതായ മലയാളി യുവതിയെ കണ്ടെത്തി. ജാമിയ മിലിയ സർവകലാശാല വിദ്യാർഥി അഫിയ അയ്യൂബിനെ കണ്ടെത്തിയത്. സുഹൃത്തിന്റെ വീട്ടിൽ നിന്നാണ് യുവതിയെ കണ്ടെത്തിയത്. യുവതിയെ പൊലീസ് ചോദ്യം ചെയ്തു വരുന്നു. ജാമിയ മിലിയ ഇസ്ലാമിയ സർവകലാശാലയിലെ രണ്ടാം വർഷ എം എ ഇൻറർനാഷണൽ റിലേഷൻസ് വിദ്യാർഥിനിയാണ് അഫിയ.

ഓഖ്‌ലയിലെ താമസസ്ഥലത്ത് നിന്ന് ഇന്നലെ രാത്രി പതിനൊന്നരയോടെ മരുന്നു വാങ്ങാൻ പുറത്തു പോയതാണ്. തിരിച്ചുവരാതിരുന്നതോടെയാണ് ഒപ്പം താമസിക്കുന്നവർ പൊലീസിൽ പരാതിപ്പെട്ടത്. പൊലീസ് ഇന്ന് താമസസ്ഥലത്ത് എത്തി പരിശോധന നടത്തിയിരുന്നു. മൊബൈൽ ഫോൺ എടുക്കാതെയായിരുന്നു യുവതി പുറത്തു പോയത്. സിസിടിവി കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം നടന്നുവരുന്നതിനിടെയാണ് യുവതിയെ

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

നവീകരിച്ച പ്രവിത്താനം സെന്റ് അഗസ്റ്റിൻസ് പാസ്റ്ററൽ സെന്ററിന്റെ ഉദ്ഘാടനം രമേശ് പിഷാരടി എംഎൽഎ നിർവഹിച്ചു.മാണി സി. കാപ്പൻ എംഎൽഎ മുഖ്യപ്രഭാഷണം നടത്തി

നവീകരിച്ച പ്രവിത്താനം സെന്റ് അഗസ്റ്റിൻസ് പാസ്റ്ററൽ സെന്ററിന്റെ ഉദ്ഘാടനം രമേശ് പിഷാരടി എംഎൽഎ നിർവഹിച്ചു.മാണി സി. കാപ്പൻ എംഎൽഎ മുഖ്യപ്രഭാഷണം നടത്തി

പാലാ :പ്രവിത്താനം :നവീകരിച്ച പ്രവിത്താനം സെന്റ് അഗസ്റ്റിൻസ് പാസ്റ്ററൽ സെന്ററിന്റെ ഉദ്ഘാടനം രമേശ് പിഷാരടി എംഎൽഎ നിർവഹിച്ചു.മാണി സി. കാപ്പൻ എംഎൽഎ മുഖ്യപ്രഭാഷണം നടത്തി.ഇതോടനുബന്ധിച്ച് പ്രവിത്താനം സെന്റ് മൈക്കിൾസ് ഹയർ സെക്കൻഡറി സ്കൂളിന്റെയും സെൻ്റ് അഗസ്റ്റിൻസ് എൽ.പി. സ്കൂളിൻ്റെയും മെറിറ്റ് ഡേ ആഘോഷവും നടന്നു.

വിവിധ പൊതുപരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ചടങ്ങിൽ ആദരിക്കുകയും മെറിറ്റ് അവാർഡുകളും ഉപഹാരങ്ങളും വിതരണം ചെയ്യുകയും ചെയ്തു.ഫൊറോന വികാരിയും സ്‌കൂൾ മാനേജരുമായ വെരി റവ. ഫാ. ജോർജ് വേളൂപറമ്പിൽ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ഭരണങ്ങാനം ഗ്രാമപഞ്ചായത്ത് മെമ്പർ വിനോദ് ചെറിയാൻ വേരനാനി, ബിനോയ് ജോസഫ് വലിയ മുറത്താങ്കൽ, ഫൊറോന ട്രസ്റ്റ് മാരായ ഷിബു ഐപ്പൻ പറമ്പിൽക്കുന്നേൽ,

ജോയ് ചന്ദ്രൻ കുന്നേൽ, ജിസ്മോൻ തുടിയൻ പ്ലാക്കൽ,ഹയർസെക്കൻഡറി സ്‌കൂൾ പ്രിൻസിപ്പൽ ജിജി ജേക്കബ്,ഹയർ സെക്കൻഡറി സ്കൂൾ ഹെഡ്മമാസ്റ്റർ ജിനു ജെ വല്ലനാട്ട്,എൽ.പി സ്‌കൂൾ ഹെഡ്‌മാസ്റ്റർ ബാബു ജോസഫ്, പി ടി എ പ്രസിഡന്റ് ജോബി ജോസഫ്,എം പി ടി എ പ്രസിഡന്റ് സോനാ ഷാജി,അധ്യാപകർ, വിദ്യാർത്ഥികൾ, രക്ഷിതാക്കൾ, സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

പാലാ സെന്റ് തോമസ് ഓട്ടോണമസ് കോളേജിൽ   ‘നഗര വനം’ ഒരുങ്ങുന്നു

പാലാ സെന്റ് തോമസ് ഓട്ടോണമസ് കോളേജിൽ ‘നഗര വനം’ ഒരുങ്ങുന്നു

പാലാ: പാലാ സെന്റ് തോമസ് ഓട്ടോണമസ് കോളേജിലെ എൻ.എസ്.എസ്. യൂണിറ്റിൻ്റെ നേതൃത്വത്തിൽ ക്യാമ്പസിൽ ‘നഗര വനം’ പദ്ധതിക്ക് തുടക്കമിട്ടു. പക്ഷികളും മനുഷ്യരും സഹവസിക്കുന്ന ഊർജസ്വലമായ ഒരു ആവാസവ്യവസ്ഥ സൃഷ്ടിക്കുക, ജൈവവൈവിധ്യ സംരക്ഷണം പ്രോത്സാഹിപ്പിക്കുക, പരിസ്ഥിതി അവബോധം വളർത്തുക, മനുഷ്യനും പ്രകൃതിയുമായുള്ള  ബന്ധം കൂടുതൽ ദൃഢമാക്കുക, പക്ഷികൾ, ചെറു ജീവികൾ എന്നിവയുടെ ആവാസ വ്യവസ്ഥ ഉറപ്പുവരുത്തുക എന്നിവയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങൾ.

കോളേജ് വൈസ് പ്രിൻസിപ്പൽ റവ. ഡോ. സാൽവിൻ തോമസ് കാപ്പിലിപ്പറമ്പിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ പാലാ നഗരസഭ ചെയർപേഴ്സൺ കുമാരി ദിയ ബിനു പുളിക്കകണ്ടം ഉദ്ഘാടനം നിർവഹിക്കുകയും പാലായുടെ ചരിത്രത്താളുകളിൽ എന്നും അനുസ്മരിക്കപ്പെടേണ്ട ഒരു ചുവടുവയ്പാണ് ഇതെന്ന് പ്രസ്താവിക്കുകയും ചെയ്തു.  കേരളത്തിന്റെ IQ മാനും,ഡെപ്യൂട്ടി ഫോറസ്റ്റ് റേഞ്ച് ഓഫീസറുമായ അജി. ആർ, മുഖ്യപ്രഭാഷണം നടത്തി.  കോളേജ് ബർസാർ റവ. ഫാ. മാത്യു ആലപ്പാട്ടുമേടയിൽ ആശംസകൾ അർപ്പിച്ചു. എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ ഡോ. ആന്റോ മാത്യു വും, ഡോ ജിനു ജോർജും പദ്ധതിയുടെ ആശയവും പ്രവർത്തനരേഖയും വിശദീകരിക്കുകയും ഉൾപ്പെടുത്തേണ്ട വിവിധ സസ്യജാലങ്ങളെ പരിചയപ്പെടുത്തുകയും ചെയ്തു.

 വോളണ്ടിയർ സെക്രട്ടറിമാരായ ജെഫിൻ ജോജോ, കെർമിറ്റ് ഇവാൻ, മിത്ര സുരേഷ്, ഗായത്രി കെ പി, എന്നിവരുടെ നേതൃത്വത്തിൽ എഴുപതോളം എൻ.എസ്.എസ്. വോളണ്ടിയർമാർ പങ്കെടുത്തു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

മാതൃവേദി അൽഫോൻസാ തീർത്ഥാടനം -വെള്ളി  (10/07/26)

മാതൃവേദി അൽഫോൻസാ തീർത്ഥാടനം -വെള്ളി (10/07/26)

മാതൃവേദി അൽഫോൻസാ തീർത്ഥാടനം - വെള്ളി  (10/07/26)

പാലാ : പാലാ രൂപത ഫാമിലി അപ്പോസ്‌തലേറ്റിന്റെ ശുശ്രൂഷമേഖലയായ
മാതൃവേദിയുടെ നേതൃത്വത്തിൽ നടത്തപ്പെടുന്ന അൽഫോൻസാ തീർത്ഥാടനം വെള്ളി ഭരണങ്ങാനത്ത്. രൂപതയിലെ 173 ഇടവകകളിൽ നിന്നുള്ള 3000 ഓളം മാതൃവേദി പ്രവർത്തകർ തീർത്ഥാടനത്തിന് എത്തിച്ചേരും. രാവിലെ 9.30ന് ഭര ണങ്ങാനം അൽഫോൻസ ഷൈൻ റെക്‌ടർ റവ. ഡോ. അഗസ്റ്റിൻ പാലയ്ക്കപ്പറ മ്പിൽ ഏവർക്കും സ്വാഗതം ആശംസിക്കും. തുടർന്ന് ജപമാല. ഫാമിലി അപ്പോ സ്‌തലേറ്റ് അസിസ്റ്റന്റ്റ് ഡയറക്‌ടർ റവ.ഫാ. മാത്യു കാടൻകാവിൽ പരിശുദ്ധ കുർബാന അർപ്പിക്കുമ്പോൾ മാതൃവേദി ഡയറക്‌ടർ റവ. ഫാ. ജോസഫ് നരി ക്കിൽ സന്ദേശം നൽകും. വിവിധ ഇടവകകളിൽ നിന്നുള്ള പ്രവർത്തകർ ചേർന്ന് ആഘോഷമായ ജപമാല പ്രദക്ഷിണം സെൻ്റ് മേരീസ് ഫൊറോന പള്ളിയി ലേയ്ക്ക് നടത്തുമ്പോൾ ജപമാല റാലിയുടെ സമാപനത്തിൽ ഭരണങ്ങാനം ഫൊറോന പള്ളി വികാരി റവ. ഫാ. സഖറിയാസ് ആലപ്പാട്ട് സന്ദേശം നല്കി ആശീർവദിക്കും. പാരീഷ് ഹാളിൽ സജ്ജീകരിക്കുന്ന സ്നേഹവിരുന്നോടുകൂടി തീർത്ഥാടനം അവസാനിക്കും.
ചടങ്ങുകൾക്ക് മാതൃവേദി രൂപത ഭാരവാഹികളായ സി. ഡെയ്‌സി ചൊവ്വേ ലിക്കുടിയിൽ എസ്.എച്ച്, ഷേർളി ചെറിയാൻ, സബീന സക്കറിയാസ്, മേഴ്സി മാണി, ലൗലി ബിനു, ഡയാനരാജു, സിജി ലൂക്ക്‌സൺ, മേരിക്കുട്ടി അഗസ്റ്റ്യൻ, ബിന്ദു ഷാജി, ലിസി ലൂക്കോസ്, ഭരണങ്ങാനം മേഖല-യൂണിറ്റ് ഭാരവാഹികളും ചേർന്ന് നേതൃത്വം നൽകും.