Saturday, 10 January 2026

വയനാടിന്റെ സ്വപ്‌ന പദ്ധതിയുടെ നിര്‍മാണം അടുത്ത മാസം മുതല്‍ കൂറ്റന്‍ യന്ത്രങ്ങള്‍ എത്തിച്ചു തുടങ്ങി

വയനാടിന്റെ സ്വപ്‌ന പദ്ധതിയുടെ നിര്‍മാണം അടുത്ത മാസം മുതല്‍ കൂറ്റന്‍ യന്ത്രങ്ങള്‍ എത്തിച്ചു തുടങ്ങി

കോഴിക്കോട്: സംസ്ഥാന സര്‍ക്കാരിന്റെ സ്വപ്‌ന പദ്ധതിയായ തുരങ്കപാതയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കും. പാത നിര്‍മാണത്തിന്റെ ഭാഗമായി കൂറ്റന്‍ പാറ തുരക്കുന്നതിന് വേണ്ടിയുള്ള യന്ത്രങ്ങള്‍ സംസ്ഥാനത്ത് എത്തിച്ചുകഴിഞ്ഞു. വയനാടിന്റെ യാത്രാദുരിതത്തിന് പരിഹാരമാകുന്ന ആനക്കാംപൊയില്‍ - കള്ളാടി - മേപ്പാടി തുരങ്കപാത പദ്ധതി അതിവേഗം പൂര്‍ത്തിയാക്കുകയെന്നതാണ് സര്‍ക്കാര്‍ ലക്ഷ്യം.

രണ്ട് ഡ്രില്ലിംഗ് റിഗ്ഗുകളാണ് നിലവില്‍ പദ്ധതി പ്രദേശത്ത് എത്തിച്ചിരിക്കുന്നത്. നിലവില്‍ തുരങ്ക കവാടത്തിലെ പാറകള്‍ പൊട്ടിച്ച് നിരപ്പാക്കുന്ന ജോലികളാണ് പുരോഗമിക്കുന്നത്. തുരങ്ക മുഖം നിരപ്പാക്കിയാല്‍ മാത്രമേ യന്ത്രങ്ങള്‍ ഉപയോഗിച്ച് പാറ തുരക്കാന്‍ കഴിയു. നിലവില്‍ 12 മണിക്കൂര്‍ വീതമാണ് ജോലികള്‍ നടക്കുന്നത്. എന്നാല്‍ തുരങ്ക നിര്‍മാണം ആരംഭിക്കുന്നതോടെ പദ്ധതി പ്രദേശത്ത് പല ഷിഫ്റ്റുകളിലായി 24 മണിക്കൂറും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കും.

പാറ പൊട്ടിക്കുന്നതിനുള്ള ക്രഷര്‍ യൂണിറ്റ്, തൊഴിലാളികള്‍ക്ക് താമസിക്കാനുള്ള ഷെല്‍റ്ററുകള്‍ എന്നിവ അധികം വൈകാതെ സജ്ജമാകും. ലേബര്‍ ക്യാംപ്, ഓഫിസ് കാബിന്‍, വര്‍ക്ക് ഷോപ്പ്, ക്രഷര്‍ യൂണിറ്റ് എന്നിവയുടെ നിര്‍മാണം ഉടനെ പൂര്‍ത്തിയാകും.

മറിപ്പുഴയ്ക്കു കുറുകെ താല്‍ക്കാലിക നാല് വരി ആര്‍ച്ച് സ്റ്റീല്‍ പാലത്തിന്റെ നിര്‍മാണവും ആരംഭിച്ചിട്ടുണ്ട്. 2020ല്‍ സംസ്ഥാന സര്‍്ക്കാരിന്റെ ഭരണാനുമതി ലഭിച്ച പദ്ധതിക്ക് 2025ല്‍ ആണ് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചത്. കിഫ്ബി ധനസഹായത്തോടെ പൊതുമരാമത്ത് വകുപ്പിനാണ് നിര്‍മാണ ചുമതല. കൊങ്കണ്‍ റെയില്‍വേ കോര്‍പ്പറേഷനാണ് നടത്തിപ്പ് നിര്‍വഹണ ഏജന്‍സി.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ശബരിമല സ്വര്‍ണക്കൊള്ള കേസ്: തന്ത്രി കണ്ഠരര് രാജീവരുടെ ചെങ്ങന്നൂരിലെ വീട്ടില്‍ എസ്‌ഐടി സംഘത്തിന്റെ പരിശോധന

ശബരിമല സ്വര്‍ണക്കൊള്ള കേസ്: തന്ത്രി കണ്ഠരര് രാജീവരുടെ ചെങ്ങന്നൂരിലെ വീട്ടില്‍ എസ്‌ഐടി സംഘത്തിന്റെ പരിശോധന

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ റിമാന്‍ഡിലായ തന്ത്രി കണ്ഠരര് രാജീവരുടെ ചെങ്ങന്നൂരിലെ വീട്ടില്‍ എസ്‌ഐടി സംഘം. ഉണ്ണികൃഷ്ണന്‍ പോറ്റിയുമായുള്ള സാമ്പത്തിക ഇടപാടുകള്‍ കേന്ദ്രീകരിച്ച് അന്വേഷണം. ജയിലില്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിട്ടതിനെ തുടര്‍ന്ന് കണ്ഠരര് രാജീവരെ തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് മാറ്റി.

അതേസമയം, ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ റിമാന്‍ഡിലായ തന്ത്രി കണ്ഠരര് രാജീവരെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യാന്‍ ഒരുങ്ങുകയാണ് എസ്‌ഐടി.
കോടതിയില്‍ തിങ്കളാഴ്ച അന്വേഷണസംഘം അപേക്ഷ നല്‍കിയേക്കും. ഉണ്ണികൃഷ്ണന്‍ പോറ്റിയുമായുള്ള സാമ്പത്തിക ഇടപാടുകള്‍ കേന്ദ്രീകരിച്ച് കൂടുതല്‍ അന്വേഷണം നടത്താനാണ് എസ്‌ഐടി നീക്കം.

കേസില്‍ തന്നെ കുടുക്കിയതാണെന്നും ഒരുകുറ്റവും ചെയ്തിട്ടില്ലെന്നുമാണ് തന്ത്രി കണ്ഠര് രാജീവരുടെ വാദം. ഒരു കുറ്റവും ചെയ്തിട്ടില്ലെന്ന് മാധ്യമങ്ങളുടെ ചോദ്യങ്ങളോട് തന്ത്രി പ്രതികരിച്ചു. കേസില്‍ കുടുക്കിയതാണോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് ‘അതെ’ എന്നായിരുന്നു തന്ത്രിയുടെ മറുപടി. തിരുവനന്തപുരം ജനറല്‍ ഹോസ്പിറ്റലില്‍ വൈദ്യപരിശോധനയ്ക്ക് എത്തിച്ചപ്പോഴായിരുന്നു തന്ത്രിയുടെ പ്രതികരണം.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഉപ്പുതറയിലെ യുവതിയുടെ കൊലപാതകം; ഭര്‍ത്താവിനെ വീടിന് സമീപം മരിച്ച നിലയിൽ കണ്ടെത്തി

ഉപ്പുതറയിലെ യുവതിയുടെ കൊലപാതകം; ഭര്‍ത്താവിനെ വീടിന് സമീപം മരിച്ച നിലയിൽ കണ്ടെത്തി

ഇടുക്കി: ഇടുക്കി ഉപ്പുതറയിൽ രജനിയെന്ന യുവതി കൊല്ലപ്പെട്ട സംഭവത്തിന് പിന്നാലെ ഭര്‍ത്താവ് സുബിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വീടിന് സമീപത്തുള്ള പറമ്പിലാണ് സുബിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഇക്കഴിഞ്ഞ ജനുവരി ആറിനാണ് രജനിയെ വീട്ടിനുള്ളിൽ ചോര വാര്‍ന്ന് മരിച്ച നിലയിൽ കണ്ടെത്തിയത്. രജനിയുടെ കൊലപാതകത്തിൽ പ്രതിയെന്ന് പൊലീസ് സംശയിക്കുന്നയാളാണ് ഭര്‍ത്താവ് സുബിൻ. രജനിയുടെ മരണത്തിന് പിന്നാലെ പൊലീസ് സുബിനായി അന്വേഷണം ആരംഭിച്ചിരുന്നു. ഉപ്പുതറ എംസി കവല സ്വദേശിയാണ് മലയക്കാവിൽ സുബിൻ. 

കഴിഞ്ഞ ദിവസം സുബിന്‍റെയും രജനിയുടെയും ഇളയമകൻ സ്കൂളിൽ നിന്ന് എത്തിയപ്പോഴാണ് രക്തം വാര്‍ന്ന നിലയിൽ രജനിയെ വീട്ടിനുള്ളിൽ കിടക്കുന്നത് കണ്ടത്. ഉടൻ കുട്ടി അയൽവാസികളെ വിവരം അറിയിച്ചു. ഉപ്പുതറ പൊലീസ് നടത്തിയ പരിശോധനയിൽ തലക്ക് മുറിവേറ്റതായി കണ്ടെത്തുകയായിരുന്നു. മരിച്ച രജനിയും ഭർത്താവായ സുബിനും തമ്മിൽ കുടുംബ വഴക്ക് പതിവായിരുന്നു. തർക്കം കൊലപാതകത്തിലെത്തിയതായാണ് പൊലീസ് സംശയിക്കുന്നത്. രജനിയുടെ മരണ ദിവസം ഉച്ചവരെ സുബിൻ വീട്ടിലുണ്ടായിരുന്നു. ഉച്ചയ്ക്കുശേഷം സുബിൻ ബസിൽ കയറിപോവുന്നതും നാട്ടുകാര്‍ കണ്ടിരുന്നു. രജനിയുടെ മരണത്തിനുശേഷം സുബിനെക്കുറിച്ച് വിവരങ്ങളൊന്നും ഉണ്ടായിരുന്നില്ല.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

മലമ്പുഴയില്‍ വിദ്യാര്‍ഥിക്ക് മദ്യം നല്‍കി പീഡിപ്പിച്ച സംഭവം; അധ്യാപകനെതിരെ കൂടുതല്‍ വിദ്യാര്‍ഥികള്‍

മലമ്പുഴയില്‍ വിദ്യാര്‍ഥിക്ക് മദ്യം നല്‍കി പീഡിപ്പിച്ച സംഭവം; അധ്യാപകനെതിരെ കൂടുതല്‍ വിദ്യാര്‍ഥികള്‍

പാലക്കാട് മലമ്പുഴയില്‍ അധ്യാപകന്‍ വിദ്യാര്‍ഥിക്ക് മദ്യം നല്‍കി പീഡിപ്പിച്ച സംഭവത്തില്‍ അധ്യാപകനെതിരെ കൂടുതല്‍ വിദ്യാര്‍ഥികള്‍. അന്വേഷണ സംഘത്തിന് മുന്നില്‍ 10 വിദ്യാര്‍ഥികള്‍ കൂടി മൊഴി നല്‍കി. മൊഴി നല്‍കുന്ന വിദ്യാര്‍ഥികള്‍ക്ക് കാവല്‍പ്ലസ് സുരക്ഷയൊരുക്കുമെന്നും സിഡബ്ല്യുസി ചെയര്‍മാന്‍ പറഞ്ഞു.

കേസ് അന്വേഷിക്കാന്‍ നിയോഗിച്ച വനിതാപൊലീസ് സംഘത്തിന് മുമ്പാകെയാണ് കുട്ടികളുടെ തുറന്നു പറച്ചില്‍. റിമാന്‍ഡില്‍ കഴിയുന്ന സംസ്‌കൃത അധ്യാപകന്‍ അനില്‍ പലപ്പോഴായി പീഡിപ്പിച്ചു. നേരത്തെ അഞ്ച് കുട്ടികളും സമാനമായി സിഡബ്ല്യുസിക്ക് മുന്‍പാകെ മൊഴി നല്‍കിയിരുന്നു. പഴുത്തടച്ചുള്ള നടപടികള്‍ ഉണ്ടാകും എന്നും സിഡബ്ല്യുസി വ്യക്തമാക്കുന്നു.

പുതുതായിമൊഴി നല്‍കിയ വിദ്യാര്‍ഥികളെ സിഡബ്ല്യുസിയുടെ കൗണ്‍സിലിംഗിന് വിധേയമാക്കിയ ശേഷം കേസ് ഉള്‍പ്പെടെ നടപടികളിലേക്ക് കടക്കാനാണ് പൊലീസ് തീരുമാനം. പീഡന വിവരമറിഞ്ഞിട്ടും പൊലീസില്‍ അറിയിക്കാത്തതില്‍ സ്‌കൂളിലെ അധ്യാപകരെയും കേസില്‍ പ്രതിചേര്‍ക്കും. ആറുവര്‍ഷം മുന്‍പാണ് പ്രതി സ്‌കൂളിലെത്തിയത്. അന്ന് മുതലുള്ള ഇയാളുടെ പശ്ചാത്തലവും മലമ്പുഴ പൊലീസ് അന്വേഷിച്ചുവരികയാണ്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ലോകം ഉറ്റുനോക്കുന്ന ന​ഗരം! തിരുവനന്തപുരത്തേയ്ക്ക് വിദേശ സഞ്ചാരികളുടെ ഒഴുക്ക്, രാജ്യത്തെ ഏറ്റവും വേഗമേറിയ വളർച്ച

ലോകം ഉറ്റുനോക്കുന്ന ന​ഗരം! തിരുവനന്തപുരത്തേയ്ക്ക് വിദേശ സഞ്ചാരികളുടെ ഒഴുക്ക്, രാജ്യത്തെ ഏറ്റവും വേഗമേറിയ വളർച്ച

തിരുവനന്തപുരം: അന്താരാഷ്ട്ര വിനോദസഞ്ചാരികളെ ആകർഷിക്കുന്ന ഇന്ത്യയിലെ പ്രധാന ഡെസ്റ്റിനേഷനായി തിരുവനന്തപുരം മാറുന്നുവെന്ന് റിപ്പോർട്ട്. ഓൺലൈൻ ട്രാവൽ ഏജൻസിയായ അ​ഗോഡ പുറത്തിറക്കിയ റിപ്പോർട്ടിലാണ് ഈ കണ്ടെത്തലുള്ളത്. ​ഹോട്ടൽ ബുക്കിംഗിലെ മാറ്റങ്ങൾ ട്രാക്ക് ചെയ്യുകയും യാത്രക്കാരുടെ താൽപ്പര്യത്തിൽ ഏറ്റവും കൂടുതൽ വർദ്ധനവ് കാണുന്ന സ്ഥലങ്ങളെ തിരിച്ചറിയുകയും ചെയ്യുന്ന അ​ഗോഡയുടെ വാർഷിക ന്യൂ ഹൊറൈസൺസ് റാങ്കിംഗിലാണ് തിരുവനന്തപുരം നേട്ടമുണ്ടാക്കിയത്.

അന്താരാഷ്ട്ര സഞ്ചാരികളുടെ താൽപ്പര്യത്തിൽ ഏറ്റവും ഉയർന്ന വളർച്ച രേഖപ്പെടുത്തിയ ന​ഗരങ്ങളിലൊന്നായി തിരുവനന്തപുരം മാറിയെന്നാണ് റിപ്പോർട്ടിലെ കണ്ടെത്തൽ. അഗോഡയുടെ റാങ്കിം​ഗ് പ്രകാരം തിരുവനന്തപുരം നഗരം 11 സ്ഥാനങ്ങൾ മെച്ചപ്പെടുത്തിയിട്ടുണ്ട്. 2024-ൽ 33-ാം സ്ഥാനത്തായിരുന്ന തിരുവനന്തപുരം 2025-ൽ 22-ാം സ്ഥാനത്തേക്ക് ഉയർന്നു. വിദേശ ബുക്കിംഗുകളിൽ രാജ്യത്തെ ഏറ്റവും വേഗതയേറിയ വളർച്ചയായി ഇത് മാറി.

അതേസമയം, ആഭ്യന്തര യാത്രകളുടെ കാര്യത്തിൽ ഇന്ത്യൻ സഞ്ചാരികളുടെ ഇടയിൽ ഏറ്റവും കൂടുതൽ ട്രെൻഡിംഗായ ഡെസ്റ്റിനേഷനായി ഇൻഡോർ മാറി. 2024-ൽ 35-ാം സ്ഥാനത്തായിരുന്ന ഇൻഡോർ 2025-ൽ 28-ാം സ്ഥാനത്തേക്ക് എത്തി. ഇത് ആഭ്യന്തര യാത്രാ താൽപ്പര്യത്തിലുണ്ടാകുന്ന ശ്രദ്ധേയമായ വർദ്ധനവിനെയാണ് സൂചിപ്പിക്കുന്നത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

നായയെ പേടിച്ച് കൂറ്റൻ മരത്തിൽ കയറിയ ഉഗ്രവിഷമുള്ള പാമ്പ്; വിവരമറിഞ്ഞയുടൻ ഫയർഫോഴ്സും നാട്ടുകാരുമെത്തി, പിന്നെ നടന്നത്

നായയെ പേടിച്ച് കൂറ്റൻ മരത്തിൽ കയറിയ ഉഗ്രവിഷമുള്ള പാമ്പ്; വിവരമറിഞ്ഞയുടൻ ഫയർഫോഴ്സും നാട്ടുകാരുമെത്തി, പിന്നെ നടന്നത്

അറുപത് അടി ഉയരമുള്ള മരത്തിൽ കയറിയ മൂർഖൻ പാമ്പിനെ മണിക്കൂറുകൾക്കു ശേഷം ചാക്കിലാക്കി. കോളിയൂർ ആർദ്രയിൽ ശിവ പ്രകാശിന്റെ വീട്ടിലാണ് സംഭവം. നായയെ ഭയന്നാണ് വീടിനോട് ചേർന്ന പ്ലാവിൽ മൂർഖൻ കയറിയത്

ഉച്ചയ്ക്ക് 3.15ഓടെയാണ് വീട്ടുകാർ പാമ്പിനെ കണ്ടത്. വീട്ടുകാർ ആദ്യം സമീപത്തുള്ള പാമ്പ് പിടിത്തക്കാരനെ അറിയിച്ചു. ഇയാളെത്തിയെങ്കിലും മരത്തിന് മുകളിൽ ഇരുന്ന മൂർഖനെ പിടികൂടാൻ സാധിച്ചില്ല. ഒടുവിൽ ഫയർഫോഴ്‌സിന്റെ സഹായം തേടി. ഫയർഫോഴ്സെത്തി ലാഡർ ഉപയോഗിച്ചെങ്കിലും പാമ്പ് മുകളിലേക്ക്കയറി. ഇതോടെ ആദ്യമെത്തിയ പാമ്പ് പിടിത്തക്കാരൻ ശ്രമം ഉപേക്ഷിച്ച് മടങ്ങിപ്പോയി

ഫയർഫോഴ്സ‌സ് മണിക്കൂറുകളോളം ശ്രമിച്ചെങ്കിലും പാമ്പിനെ പിടികൂടാൻ കഴിഞ്ഞില്ല. പാമ്പിന്റെ ചിത്രം സഹിതം ഫയർഫോഴ്സ് വാവ സുരേഷിനെ വിവരമറിയിച്ചു. ഇതിനിടയിൽ നാട്ടുകാരും തടിച്ചുകൂടി. സ്ഥലത്തെത്തിയ വാവ സുരേഷിനെ കണ്ടതും ജനം ഇളകി, മരത്തിൽ കയറി പൈപ്പ് ഉപയോഗിച്ച് പിടികൂടാൻ ശ്രമിച്ചെങ്കിലും പാമ്പ് ഏറ്റവും ഉയരെ ചെറു ചില്ലയിൽ ചുറ്റിവരിഞ്ഞിരുന്നു . ഒടുവിൽ വാവ സുരേഷിന്റെ നിർദേശപ്രകാരം മരം മുറിക്കാൻ തീരുമാനിച്ചു. രാത്രി 7.45ഓടെ മരം മുറിപ്പുകാരനെത്തി പാമ്പ് ചുറ്റിവരിഞ്ഞിരുന്ന ചില്ല മുറിച്ച് താഴെ വീഴാതെ കെട്ടിയിറക്കുകയായിരുന്നു. ചില്ലയിൽ ചുറ്റിവരിഞ്ഞ വലിയ മൂർഖൻ പാമ്പിനെ വാവ സുരേഷ് പിടികൂടി

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

രക്തസമ്മർദ്ദം  ഉയർന്ന  നിലയിൽ, തന്ത്രി കണ്‌ഠരര് രാജീവരരെ   തിരുവനന്തപുരം   മെഡിക്കൽ  കോളേജ്  ആശുപത്രിയിലേയ്ക്ക്  മാറ്റി

രക്തസമ്മർദ്ദം ഉയർന്ന നിലയിൽ, തന്ത്രി കണ്‌ഠരര് രാജീവരരെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്ക് മാറ്റി

തിരുവനന്തപുരം: ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടർന്ന് തിരുവനന്തപുരം ജനറൽ ആശുപത്രിയിലെത്തിച്ച തന്ത്രി കണ്‌ഠരര് രാജീവരരെ കൂടുതൽ ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്ക് മാറ്റി. പൂജപ്പുര സ്പെഷ്യൽ സബ്‌ ജയിലിൽ വച്ച് ഇന്നുരാവിലെയാണ് തന്ത്രിയുടെ ആരോഗ്യനില മോശമായത്.

പരിശോധനയിൽ തന്ത്രിയുടെ രക്തസമ്മർദ്ദം ഉയർന്ന നിലയിലാണെന്ന് കണ്ടെത്തിയതായി ഡോക്‌ടർമാർ അറിയിച്ചു. ഹൃദയസംബന്ധമായ പ്രശ്നങ്ങളുണ്ട്. കാലിന് നീരുണ്ട്. ഇസിജിയിൽ കൂടുതൽ പരിശോധന വേണ്ടിവരുമെന്നും ഡോക്‌ടർമാർ അറിയിച്ചു. ഈ സാഹചര്യത്തിൽ തന്ത്രിയെ കൂടുതൽ പരിശോധനകൾക്കായി മെഡിക്കൽ കോളേജിലേയ്ക്ക് റഫർ ചെയ്യുകയായിരുന്നുവെന്ന് ജനറൽ ആശുപത്രിയിലെ ഡോക്‌ടർ അറിയിച്ചു.

ഇന്ന് രാവിലെ ജയിലിൽ ഭക്ഷണം നൽകാനെത്തിയ ഉദ്യോഗസ്ഥരോട് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുന്നതായി കണ്‌ഠരര് രാജീവരര് അറിയിച്ചത്. അദ്ദേഹത്തിന് മതിയായ ചികിത്സ നൽകണമെന്ന് ജയിൽ സൂപ്രണ്ടിനോട് കോടതി നിർദേശിച്ചിരുന്നു. രക്തസമ്മർദം, പ്രമേഹം എന്നിവയ്ക്ക് മരുന്ന് കഴിക്കുന്നുണ്ടെന്ന് ജനറൽ ആശുപത്രിയിലെ വൈദ്യ പരിശോധനയിൽ ഇന്നലെ തന്ത്രി ഡോക്ടർമാരോട് പറഞ്ഞിരുന്നു. തന്ത്രിക്ക് ഗുരുതര ആരോഗ്യപ്രശ്നങ്ങളില്ലെന്ന വൈദ്യപരിശോധനാ റിപ്പോർട്ട് ആണ് എസ്.ഐ.ടി കോടതിയിൽ ഹാജരാക്കിയിരിക്കുന്നത്.

ശ്രീകോവിലിലെ കട്ടിളപ്പാളിയും പ്രഭാമണ്ഡലവും കൊള്ളയടിച്ച കേസിലാണ് തന്ത്രി അറസ്റ്റിലായത്. കേസിൽ 13-ാം പ്രതിയാണ്. ശബരിമല താന്ത്രികാവകാശം പരമ്പരാഗതമായി ലഭിച്ചിട്ടുള്ള ചെങ്ങന്നൂർ താഴമൺ കുടുംബത്തിലെ രാജീവര് 1998-99ൽ വിജയ് മല്യ സ്വർണം പൊതി‌ഞ്ഞപ്പോഴും 2019ൽ സ്വർണപ്പാളികൾ കൊള്ളയടിച്ചപ്പോഴും തന്ത്രിയായിരുന്നു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഭൂമി തർക്കം; വയോധികന്റെ കയ്യും കാലും വെട്ടുമെന്ന് ഭീഷണി മുഴക്കി എസ്എഫ്‌ഐ നേതാവ്

ഭൂമി തർക്കം; വയോധികന്റെ കയ്യും കാലും വെട്ടുമെന്ന് ഭീഷണി മുഴക്കി എസ്എഫ്‌ഐ നേതാവ്

കാസർകോട്: പെരിയയിൽ ഭൂമി തർക്കത്തെത്തുടർന്ന് വയോധികനെ ഭീഷണിപ്പെടുത്തിയ എസ്എഫ്‌ഐ നേതാവിന്റെ നടപടി വിവാദമാകുന്നു. സംഭവത്തിന്റെ വിശദാംശങ്ങൾ താഴെ നൽകുന്നു. പെരിയ സ്വദേശിയായ വയോധികനും എസ്എഫ്‌ഐ ജില്ലാ വൈസ് പ്രസിഡന്റും സി.പി.എം പെരിയലോക്കൽ കമ്മിറ്റി അംഗവുമായ അലൻജോർജും തമ്മിലുള്ള തർക്കമാണ് ഭീഷണിയിൽ കലാശിച്ചത്.

വയോധികന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് അലൻജോർജിന്റെ പിതാവ് നിർമ്മാണ ആവശ്യങ്ങൾക്കായി കല്ല് ഇറക്കിയിരുന്നു. ഇത്‌ചോദ്യം ചെയ്തതാണ് അലനെ പ്രകോപിപ്പിച്ചത്. ഫോണിലൂടെ വയോധികനെ വിളിച്ച അലൻജോർജ്, അദ്ദേഹത്തിന്റെ കയ്യും കാലും വെട്ടുമെന്ന് ഭീഷണി മുഴക്കിയതായാണ് പരാതി. വിഷയത്തിൽ നാട്ടുകാർക്കിടയിൽ ശക്തമായ പ്രതിഷേധം ഉയരുന്നുണ്ട്.

ഭൂമി തർക്കത്തിൽ ആരുടെ ഭാഗത്താണ് ന്യായം എന്നത് പരിശോധിക്കേണ്ട കാര്യമാണ്. എന്നാൽ ഒരു രാഷ്ട്രീയ പാർട്ടിയുടെ ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരിക്കുന്ന വ്യക്തി, ഒരു വയോധികനോട് ഇത്തരത്തിൽ അക്രമാസക്തമായി സംസാരിക്കുന്നത് ഒട്ടും അംഗീകരിക്കാനാവില്ല.' നാട്ടുകാർ പറഞ്ഞു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

 ബിഹാറിൽ 2025ൽ പിടികൂടിയത് 36.3 ലക്ഷം ലിറ്റർ

ബിഹാറിൽ 2025ൽ പിടികൂടിയത് 36.3 ലക്ഷം ലിറ്റർ

പട്ന: 2016ൽ മദ്യനിരോധനം ഏർപ്പെടുത്തിയ ബിഹാറിൽ 2025ൽ പിടികൂടിയത് 36.3 ലക്ഷം ലിറ്ററിലധികം മദ്യം. പിടിച്ചെടുത്തവയിൽ 18.99 ലക്ഷം ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യവും 17.39 ലക്ഷം ലിറ്റർ നാടൻ മദ്യവുമാണ്. ഇതുമായി ബന്ധപ്പെട്ട് 1.25 ലക്ഷം ആളുകളെയാണ് അറസ്റ്റ് ചെയ്തത്. 2024ൽ പ്രസ്തുത നിയമം ലംഘിച്ചവരുടെ എണ്ണം 1,21,671 ആയിരുന്നു.

മദ്യ വ്യാപാരത്തിനെതിരെയുള്ള പ്രവർത്തനങ്ങളുടെ ഭാഗമായി സ്പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പും ബിഹാർ സർക്കാർ നിയമം പാസ്സാക്കിയപ്പോൾ രൂപീകരിച്ചിരുന്നു. ഇതിനോടകം 38 ഓപ്പറേഷനുകൾ സംഘം നടത്തിയതായി പോലീസ് ഡയറക്ടർ ജനറൽ വിനയ് കുമാർ വെളിപ്പെടുത്തി. സംസ്ഥാനത്ത് മദ്യത്തിന്റെ നിർമ്മാണം, വ്യാപാരം, സംഭരണം, ഗതാഗതം, വിൽപന, ഉപഭോഗം എന്നിവ മദ്യനിരോധന നിയമത്തിന്റെ ലംഘനമായി കണക്കാക്കും. കൂടാതെ അനധികൃത മദ്യ വ്യാപാരത്തിൽ ഏർപ്പെട്ടിട്ടുള്ളവരുടെ സ്വത്തുക്കൾ കണ്ടുകെട്ടുകയും ഇവർക്കെതിരെ BNSS സെക്ഷൻ 107 പ്രകാരം നടപടിയെടുക്കുമെന്നും പോലീസ് ഡയറക്ടർ ജനറൽ വിനയ് കുമാർ പറഞ്ഞു.

മദ്യനിരോധനം ഏർപ്പെടുത്തിയതിന് ശേഷവും ബിഹാറിൽ പലതവണ മദ്യക്കടത്തും വ്യാജമദ്യം മൂലം മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 2025ൽ വലിയ വ്യാജമദ്യ ദുരന്തങ്ങളൊന്നും സംഭവിച്ചിട്ടില്ലെങ്കിലും നിരോധനവുമായി ബന്ധപ്പെട്ട പിടിച്ചെടുക്കലുകളും അറസ്റ്റുകളും 25 മുതൽ 30 ശതമാനം വരെ വർധിച്ചതായി പോലീസ് മേധാവി പറഞ്ഞു. മദ്യത്തിന്റെ ഉപയോഗം സംസ്ഥാനത്ത് പരിപൂർണ്ണമായി ഒഴിവാക്കുക എന്ന ലക്ഷ്യമാണ് ബിഹാർ മുന്നോട്ട് വെക്കുന്നത് 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

യുഎഇയിൽ പലയിടങ്ങളിലും ശക്തമായ മഴ, കാലാവസ്ഥ അറിയിപ്പ് നൽകി അധികൃതർ

യുഎഇയിൽ പലയിടങ്ങളിലും ശക്തമായ മഴ, കാലാവസ്ഥ അറിയിപ്പ് നൽകി അധികൃതർ

ദുബൈ: യുഎഇയുടെ വിവിധ ഭാഗങ്ങളിൽ ശനിയാഴ്ച പുലർച്ചെ മുതൽ ശക്തമായ മഴ തുടരുന്നു. കിഴക്കൻ മേഖലയിൽ നിന്നുള്ള ന്യൂനമർദ്ദവും പടിഞ്ഞാറ് നിന്നുള്ള ഉയർന്ന മർദ്ദവും ഒത്തുചേർന്നതാണ് കാലാവസ്ഥയിൽ പെട്ടെന്നുള്ള മാറ്റത്തിന് കാരണമായതെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. രാജ്യത്തിന്‍റെ കിഴക്കൻ തീരങ്ങളിലും വടക്കൻ പ്രദേശങ്ങളിലും മിതമായതും ശക്തവുമായ മഴയാണ് പെയ്തത്. ശനിയാഴ്ച രാവിലെ ഫുജൈറയുടെ പല ഭാഗങ്ങളിലും കനത്ത മഴ പെയ്തു. ഇതിൽ അൽ അഖ മേഖലയിലാണ് ഏറ്റവും കൂടുതൽ മഴ ലഭിച്ചത്.

വടക്കൻ മേഖലകളിൽ താഴ്ന്ന മേഘങ്ങൾ രൂപപ്പെട്ടിട്ടുള്ളതിനാൽ ഇന്നും മഴ തുടരാൻ സാധ്യതയുണ്ടെന്ന് അധികൃതർ വ്യക്തമാക്കി. ശനിയാഴ്ച രാത്രിയോടും ഞായറാഴ്ച പുലർച്ചെയോടും കൂടി രാജ്യത്ത് ഈർപ്പത്തിന്‍റെ അളവ് വർദ്ധിക്കാൻ സാധ്യതയുണ്ട്. ശനിയാഴ്ച പുലർച്ചെ 3:30 മുതൽ രാവിലെ 10 മണി വരെ രാജ്യത്തിന്‍റെ തീരദേശങ്ങളിലും ഉൾപ്രദേശങ്ങളിലും കടുത്ത മൂടൽമഞ്ഞിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി.

മൂടൽമഞ്ഞ് കാരണം കാഴ്ചപരിധി കുറയാൻ സാധ്യതയുള്ളതിനാൽ വാഹനമോടിക്കുന്നവർ അതീവ ജാഗ്രത പാലിക്കണം. നേരിയതോ മിതമായതോ ആയ കാറ്റ് വീശും. എന്നാൽ ചില സമയങ്ങളിൽ കാറ്റിന്‍റെ വേഗത കൂടാൻ സാധ്യതയുണ്ട്. അറേബ്യൻ ഗൾഫിലും ഒമാൻ കടലിലും കടൽ പൊതുവേ ശാന്തമായിരിക്കുമെന്നും കാലാവസ്ഥാ റിപ്പോർട്ട് സൂചിപ്പിക്കുന്നു. അധികൃതർ നൽകുന്ന ട്രാഫിക് നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും മോശം കാലാവസ്ഥയുള്ളപ്പോൾ യാത്രകളിൽ ജാഗ്രത പുലർത്തണമെന്നും ദുബൈ പൊലീസ് ഉൾപ്പെടെയുള്ള സുരക്ഷാ വിഭാഗങ്ങൾ അറിയിച്ചു.