Monday, 19 January 2026

കുഞ്ഞിനെ കടൽഭിത്തിയിൽ എറിഞ്ഞ് കൊലപ്പെടുത്തിയ കേസ്; അമ്മ കുറ്റക്കാരിയെന്ന് കോടതി, ആൺസുഹൃത്തിനെ വെറുതെവിട്ടു

കുഞ്ഞിനെ കടൽഭിത്തിയിൽ എറിഞ്ഞ് കൊലപ്പെടുത്തിയ കേസ്; അമ്മ കുറ്റക്കാരിയെന്ന് കോടതി, ആൺസുഹൃത്തിനെ വെറുതെവിട്ടു

കണ്ണൂര്‍: തയ്യിലില്‍ ഒന്നര വയസുള്ള കുഞ്ഞിനെ കടല്‍ ഭിത്തിയില്‍ എറിഞ്ഞ് കൊലപ്പെടുത്തിയ കേസില്‍ ഒന്നാം പ്രതിയും കുട്ടിയുടെ അമ്മയുമായ ശരണ്യ കുറ്റക്കാരിയെന്ന് കോടതി. കൊലപാതകക്കുറ്റം തെളിഞ്ഞ സാഹചര്യത്തിലാണ് തളിപ്പറമ്പ് അഡീ. സെഷന്‍സ് കോടതിയുടെ വിധി.

രണ്ടാം പ്രതിയും ശരണ്യയുടെ ആണ്‍സുഹൃത്തുമായ നിധിനെ കോടതി വെറുതെ വിട്ടു. ക്രിമിനല്‍ ഗൂഢാലോചന തെളിയിക്കാന്‍ കഴിഞ്ഞില്ല. ഒരുമിച്ച് താമസിക്കുന്നതിന് വേണ്ടി രണ്ടാം പ്രതി കൊലപാതകത്തിന് പ്രേരിപ്പിച്ചു എന്ന് പറയാന്‍ കഴിയില്ലെന്ന് കോടതി നിരീക്ഷിച്ചു. പ്രോസിക്യൂഷനും അന്വേഷണ ഉദ്യോഗസ്ഥര്‍ക്കുമെതിരെ വിമര്‍ശനം ഉന്നയിച്ച കോടതി അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് തെളിവ് ശേഖരിക്കുന്നതില്‍ വീഴ്ചപറ്റിയെന്നും ചൂണ്ടിക്കാട്ടി.

2020 ഫെബ്രുവരിയിലാണ് ശരണ്യ തന്റെ ഒന്നര വയസുള്ള കുഞ്ഞിനെ കടല്‍ത്തീരത്തെ ഭിത്തിയില്‍ എറിഞ്ഞ് കൊന്നത്. കാമുകനൊപ്പം ജീവിക്കുന്നതിന് വേണ്ടി ശരണ്യ ഒന്നരവയസുകാരനായ സ്വന്തം കുഞ്ഞിനെ കൊലപ്പെടുത്തിയെന്നാണ് കേസ്. കുഞ്ഞിനെ കാണാതായതോടെ അച്ഛന്‍ പ്രണവ് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

പിന്നീട് നാട്ടുകാരും പൊലീസും നടത്തിയ തെരച്ചിലിനൊടുവില്‍ കുഞ്ഞിന്റെ അമ്മയായ ശരണ്യയുടെ വീട്ടില്‍ നിന്നും 50 മീറ്റര്‍ അകലെയുള്ള പ്രദേശത്ത് നിന്നാണ് മൃതദേഹം പൊലീസ് കണ്ടെത്തിയത്. കാമുകനൊപ്പം ജീവിക്കാന്‍ വേണ്ടിയാണ് മകനെ കൊന്നതെന്നായിരുന്നു ശരണ്യ പൊലീസിന് നല്‍കിയ മൊഴി. കേസില്‍ 47 സാക്ഷികളെ വിസ്തരിച്ചു. മാസങ്ങള്‍ നീണ്ട വിചാരണക്ക് ശേഷമാണ് തളിപ്പറമ്പ് കോടതി വിധി പറഞ്ഞത്.

സംഭവം നടന്ന് അഞ്ച് വര്‍ഷങ്ങള്‍ക്കുശേഷം 2025 ജനുവരിയില്‍ ശരണ്യ ജീവനൊടുക്കാനും ശ്രമിച്ചിരുന്നു. കോഴിക്കോട് റെയില്‍വെ സ്‌റ്റേഷന് സമീപത്ത് വിഷം കഴിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. യുവതി അപകടനില തരണം ചെയ്തിരുന്നു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

മികച്ച പ്രകടനം പുറത്തെടുത്ത് വിരാട് കോലി; ഏകദിനത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിട്ടും നിറംമങ്ങി രോഹിത്ത് ശര്‍മ്മ

മികച്ച പ്രകടനം പുറത്തെടുത്ത് വിരാട് കോലി; ഏകദിനത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിട്ടും നിറംമങ്ങി രോഹിത്ത് ശര്‍മ്മ

ഇന്ത്യ-ന്യൂസിലാന്‍ഡ് ഏകദിന പരമ്പരയില്‍ മികച്ച പ്രകടനം പുറത്തെടുത്ത് വിരാട് കോലി. ഇന്നലെ നടത്തിയ ബാറ്റിങ് മികവ് പക്ഷേ ടീം ഇന്ത്യക്ക് പ്രയോജനപ്പെടുത്താനാകാതെ പോയി. മിന്നും ഫോമില്‍ തിളങ്ങുന്ന വിരാട് കോലിയെ ഇനി ഇന്ത്യന്‍ ജഴ്‌സിയില്‍ കാണണമെങ്കില്‍ ആറ് മാസം വരെ കാത്തിരിക്കേണ്ടി വരും. ജൂണില്‍ ഇംഗ്ലണ്ടിനെതിരെയാണ് ഇന്ത്യയുടെ അടുത്ത ഏകദിന മത്സരം. ജൂണ്‍ മുതല്‍ ഡിസംബര്‍ വരെയുള്ള ഏഴുമാസ കാലയളവില്‍ പതിനഞ്ച് ഏകദിന മത്സരങ്ങളാണ് ഇന്ത്യക്കുള്ളത്. ഇത്രയും മത്സരങ്ങളില്‍ നിലവില്‍ ഫോമില്‍ കോലിക്ക് തുടരാനായാല്‍ റെക്കോര്‍ഡ് കൂടിയാണ് താരത്തെ കാത്തിരിക്കുന്നത്. രാജ്യാന്തര മത്സരങ്ങളില്‍ 85 സെഞ്ച്വറികള്‍ തികച്ച കോലി സെഞ്ച്വറികളുടെ എണ്ണം നൂറാക്കുമോ എന്നതാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. അതേ സമയം ഇന്ത്യയുടെ മറ്റൊരു മുന്‍നായകന്‍ രോഹിത്ത് ശര്‍മ്മക്ക് അത്ര മികച്ച പരമ്പര ആയിരുന്നില്ല ന്യൂസിലാന്‍ഡുമായി നടന്നത്. മൂന്ന് മത്സരങ്ങളില്‍ നിന്നായി 61 റണ്‍സ് മാത്രമാണ് രോഹിത്തിന് നേടാനയത്. ടെസ്റ്റില്‍ നിന്നും ട്വന്റി ട്വന്റിയില്‍ നിന്നും വിരമിച്ച രോഹിത്ത് ഏകദിന മത്സരങ്ങളില്‍ മാത്രമാണ് ഇപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഇന്ത്യയുടെ വരാനിരിക്കുന്ന ഏകദിന മത്സരം ജൂണിലായതിനാല്‍ ഈ നീണ്ട ഇടവേള ഉപയോഗപ്പെടുത്തി രോഹിത്ത് നില മെച്ചപ്പെടുത്തുമെന്ന് തന്നെയാണ് ആരാധകരുടെ പ്രതീക്ഷ.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഇന്ത്യയിലേക്ക് വരാൻ തയ്യാറല്ലെങ്കിൽ ടി20 ലോകകപ്പ് നഷ്ടമാകും; ബംഗ്ളാദേശിന് ICC അന്ത്യശാസനം

ഇന്ത്യയിലേക്ക് വരാൻ തയ്യാറല്ലെങ്കിൽ ടി20 ലോകകപ്പ് നഷ്ടമാകും; ബംഗ്ളാദേശിന് ICC അന്ത്യശാസനം

2026-ലെ പുരുഷ ടി20 ലോകകപ്പിനായി ഇന്ത്യയിലേക്ക് വരാൻ മടിക്കുന്ന ബംഗ്ലാദേശിന് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ICC) അന്ത്യശാസനം നൽകിയതായി റിപ്പോർട്ട്. ജനുവരി 21-നകം ഇന്ത്യയിലേക്ക് പോകാൻ ബംഗ്ളാദേശ് ക്രിക്കറ്റ് ബോർഡ്( ബിസിബി) സമ്മതിച്ചില്ലെങ്കിൽ അവർക്ക് പകരം സ്കോട്ട്‌ലൻഡിനെ ടൂർണമെന്റിൽ ഉൾപ്പെടുത്തുമെന്ന് ഐസിസി അറിയിച്ചു.നിലവിലെ ടി20 റാങ്കിംഗിന്റെ അടിസ്ഥാനത്തിലാണ് സ്കോട്ട്‌ലൻഡിന് അവസരം ലഭിക്കുക. ശനിയാഴ്ച ധാക്കയിൽ വെച്ച് ബിസിബിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഐസിസി കർശന നിലപാട് വ്യക്തമാക്കിയത്.

സുരക്ഷാ കാരണങ്ങൾ മുൻനിർത്തി തങ്ങളുടെ മത്സരങ്ങൾ ഇന്ത്യയിൽ നിന്ന് ശ്രീലങ്കയിലേക്ക് മാറ്റണമെന്ന് ബിസിബി ആവർത്തിച്ചു.പങ്കെടുക്കുന്ന 20 ടീമുകൾക്കും ഇന്ത്യയിലെ ഭീഷണി നിലവാരം 'മീഡിയം ടു ഹൈ' വിഭാഗത്തിലാണെന്ന് ഒരു സ്വതന്ത്ര സുരക്ഷാ ഏജൻസി നൽകിയ റിപ്പോർട്ട് ചൂണ്ടിക്കാട്ടിയാണ് ബംഗ്ലാദേശ് ഈ വാദം ഉന്നയിച്ചത്. എന്നാൽ, ബംഗ്ലാദേശ് ടീമിനോ ഇന്ത്യയിൽ കളിക്കുന്ന മറ്റ് ടീമുകൾക്കോ മാത്രമായി പ്രത്യേക സുരക്ഷാ ഭീഷണികളൊന്നുമില്ലെന്ന് ഐസിസി മറുപടി നൽകി. തങ്ങളുടെ ഗ്രൂപ്പ് ഘട്ട മത്സരങ്ങളെല്ലാം ശ്രീലങ്കയിൽ കളിക്കുന്ന അയർലൻഡുമായി ഗ്രൂപ്പ് മാറണമെന്ന ബിസിബിയുടെ നിർദ്ദേശവും ഐസിസി തള്ളിക്കളഞ്ഞു. ഫെബ്രുവരി 7-ന് ആരംഭിക്കുന്ന ടൂർണമെന്റിൽ കൊൽക്കത്തയിലും മുംബൈയിലുമായാണ് ബംഗ്ലാദേശിന്റെ മത്സരങ്ങൾ നിശ്ചയിച്ചിരിക്കുന്നത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ശബരിമല സ്വർണ്ണക്കൊള്ള: ​’SIT അന്വേഷണം കാര്യക്ഷമമല്ല’; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് തന്ത്രി സമാജം

ശബരിമല സ്വർണ്ണക്കൊള്ള: ​’SIT അന്വേഷണം കാര്യക്ഷമമല്ല’; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് തന്ത്രി സമാജം

ശബരിമല സ്വർണ്ണക്കൊള്ളയിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് തന്ത്രിസമാജം. അഖില തന്ത്രി പ്രചാരക സഭയാണ് ഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. എസ് ഐ ടി അന്വേഷണം കാര്യക്ഷമമല്ലെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതിയിൽ ഹർജി നൽകി. സംസ്ഥാന സർക്കാരിന്റെ കീഴിലുള്ള പൊലീസ് രാഷ്ട്രീയ ഉന്നതരെ സംരക്ഷിക്കാൻ ശ്രമിക്കുന്നുവെന്നും അതിനാൽ അന്വേഷണം സിബിഐ ഏറ്റെടുക്കണമെന്നുമാണ് ഹർജിയിൽ പറയുന്നത്.

‘വാജിവാഹനം’ തന്ത്രിയുടെ വീട്ടിൽ നിന്നും കണ്ടെത്തിയ സംഭവത്തെ നിലവിലെ കേസുമായി ബന്ധിപ്പിക്കുന്നു. ഇത് അന്വേഷണം വഴിതിരിച്ചുവിടാനാണ്. സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് തമിഴ്‌നാട്ടിലും കർണാടകയിലും അന്വേഷണം വ്യാപിപ്പിക്കേണ്ടതുണ്ട്. സ്വർണക്കൊള്ളയിൽ രാജ്യാന്തര ബന്ധങ്ങൾ ഉണ്ട്. അതിനാൽ എസ്ഐടി അന്വേഷണം കാര്യക്ഷമമാകില്ലെന്ന് തന്ത്രിസമാജം ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിൽ പറയുന്നു.

അതേസമയം സ്വർണക്കൊള്ള കേസിലെ അന്വേഷണ പുരോഗതി സംബന്ധിച്ച എസ്ഐടിയുടെ ഇടക്കാല റിപ്പോർട്ട് ഹൈക്കോടതിയിൽ സമർപ്പിച്ചു. അന്വേഷണ ഉദ്യോഗസ്ഥരായ എഡിജിപി എച്ച് വെങ്കിടേഷ്, എസ് ശശിധരൻ എന്നിവർ കോടതിയിൽ ഹാജരായി. വി.എസ്.എസ്.സിയിൽ നിന്നുമുള്ള ശാസ്ത്രീയ പരിശോധനാ ഫലം ഉൾപ്പെടെയാണ് സമർപ്പിച്ചിരിക്കുന്നത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ബാങ്കിൽ വച്ച് 5 വയസുകാരിയുടെ തൊണ്ടയിൽ മിഠായി കുടുങ്ങി, ശ്വാസം നിലച്ച് കണ്ണുകൾ തള്ളി; ഓടിയെത്തി പുതുജീവൻ നൽകി ബാങ്ക് മാനേജർ

ബാങ്കിൽ വച്ച് 5 വയസുകാരിയുടെ തൊണ്ടയിൽ മിഠായി കുടുങ്ങി, ശ്വാസം നിലച്ച് കണ്ണുകൾ തള്ളി; ഓടിയെത്തി പുതുജീവൻ നൽകി ബാങ്ക് മാനേജർ

കൊല്ലം: ബാങ്കിൽ വെച്ച് മിഠായി തൊണ്ടയിൽ കുടുങ്ങി ശ്വാസം നിലച്ച എൽകെജി വിദ്യാർഥിയുടെ ജീവൻ രക്ഷിച്ച് ബാങ്ക് മാനേജർ. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ അയത്തിൽ ബ്രാഞ്ച് മാനേജർ നല്ലില കുഴിമതിക്കാട് ആയുഷ് ലാൻഡിൽ ടി.എ പ്രിജിയാണ് കുട്ടിയുടെ ജീവൻ രക്ഷിച്ചത്. അയത്തിൽ സ്വദേശികളായ നിസാമിന്റെയും നസീമയുടെയും മകൾ എൽകെജി വിദ്യാർഥി സനു ഫാത്തിമയുടെ(5) തൊണ്ടയിലാണ് മിഠായി കുടുങ്ങിയത്. ഇക്കഴിഞ്ഞ 13ന് ഉച്ചയ്ക്ക് 1.30നാണ് കുട്ടി മാതാവിനൊപ്പം ബാങ്കിൽ എത്തിയത്. അമ്മ ബാങ്കിടപാട് നടത്തുന്നതിനിടെ കസേരയിൽ ഇരിക്കുകയായിരുന്ന കുട്ടിയ്ക്ക് അസ്വസ്ഥത അനുഭവപ്പെട്ടു. 

അമ്മ കുട്ടിയെ രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും കുട്ടിയുടെ സ്ഥിതി കൂടുതൽ വഷളാവുകയും ചെയ്തു. കണ്ണുകൾ തള്ളി ശ്വാസം നിലച്ച അവസ്ഥയിലായി. ഈ സമയം കാബിനിൽ ഇരിക്കുകയായിരുന്ന മാനേജർ പ്രിജി ഓടിയെത്തുകയായിരുന്നു. കുട്ടിയെ തലകീഴായി കമഴ്ത്തി നിർത്തി ഒരു കൈ കൊണ്ട് അമർത്തുകയും മറ്റൊരു കൈകൊണ്ട് മുതുകിൽ തട്ടി. പെട്ടെന്ന് കുട്ടിയുടെ വായിൽ നിന്ന് മിഠായി തെറിച്ചു വീഴുകയും ഛർദിക്കുകയും ചെയ്തു. തുടർന്ന് കുട്ടി ശ്വാസം എടുത്തു. അൽപ നേരം ബാങ്കിൽ തന്നെ വിശ്രമിച്ച ശേഷമാണ് അമ്മയ്ക്കൊപ്പം കുട്ടി തിരികെ വീട്ടിലേക്ക് മടങ്ങിയത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ജീവിച്ചിരിക്കുന്ന ആളോട് മരണ സർട്ടിഫിക്കറ്റ് ഹാജരാക്കാൻ പഞ്ചായത്തിന്റെ നോട്ടീസ്; സംഭവം പത്തനംതിട്ടയിൽ

ജീവിച്ചിരിക്കുന്ന ആളോട് മരണ സർട്ടിഫിക്കറ്റ് ഹാജരാക്കാൻ പഞ്ചായത്തിന്റെ നോട്ടീസ്; സംഭവം പത്തനംതിട്ടയിൽ

പത്തനംതിട്ട: പത്തനംതിട്ടയിൽ ജീവിച്ചിരിക്കുന്ന ആളോട് മരണ സർട്ടിഫിക്കറ്റ് ഹാജരാക്കാൻ പഞ്ചായത്തിന്റെ നോട്ടീസ്. ഇളകൊള്ളൂർ സ്വദേശി ഗോപിനാഥൻ നായർക്കാണ് നോട്ടീസ് ലഭിച്ചത്. പ്രമാടം പഞ്ചായത്തിൽ നിന്നാണ് മരണ സർട്ടിഫിക്കറ്റ് ഹാജരാക്കാൻ നോട്ടീസ് ലഭിച്ചിരിക്കുന്നത്. സാമൂഹിക സുരക്ഷാ പെൻഷൻ റദ്ദാക്കുന്നതിനാണ് നോട്ടീസ്. മൂന്നു ദിവസത്തിനകം മരണ സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്നാണ് നിർദേശം. അതേസമയം, 64 കാരനായ ഗോപിനാഥനെ ആധാർ കാർഡുമായി ഇന്ന് പഞ്ചായത്തിൽ നേരിട്ട് എത്തിച്ച ജീവിച്ചിരിപ്പുണ്ടെന്ന് ബോധ്യപ്പെടുത്താൻ ആണ് മകന്റെ ശ്രമം. ജോയിൻ്റ് ഡയറക്ടറുടെ ഓഫീസിൽനിന്ന് ലഭിച്ച പട്ടികയുടെ അടിസ്ഥാനത്തിലാണ് നോട്ടീസ് അയച്ചതെന്നാണ് പഞ്ചായത്ത് സെക്രട്ടറിയുടെ വിശദീകരണം.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കൗണ്‍സിലിംഗിനിടെ കുട്ടി തുറന്നു പറഞ്ഞു; പതിനൊന്നുകാരിയെ പീഡിപ്പിച്ച 63 കാരന് 15 വർഷം കഠിനതടവ്

കൗണ്‍സിലിംഗിനിടെ കുട്ടി തുറന്നു പറഞ്ഞു; പതിനൊന്നുകാരിയെ പീഡിപ്പിച്ച 63 കാരന് 15 വർഷം കഠിനതടവ്

കോഴിക്കോട്: പതിനൊന്നു വയസ്സുകാരിയായ വിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച വയോധികന് തടവ് ശിക്ഷ. കോഴിക്കോട് നന്‍മണ്ട സ്വദേശി പുതിയോട്ടില്‍ വീട്ടില്‍ രവീന്ദ്രനെ(63)യാണ് കൊയിലാണ്ടി ഫാസ്റ്റ്ട്രാക്ക് സ്‌പെഷ്യല്‍ കോടതി ജഡ്ജ് നൗഷാദലി ശിക്ഷിച്ചത്. 15 വര്‍ഷം കഠിന തടവും 35,000 രൂപ പിഴയുമാണ് ശിക്ഷ. 2017ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഇയാള്‍ തന്ത്രപൂര്‍വം കുട്ടിയെ വീട്ടില്‍ എത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. പിന്നീട് സ്‌കൂളില്‍ നടന്ന കൗണ്‍സിലിംഗിനിടെയാണ് വിവരം കുട്ടി തുറന്നുപറഞ്ഞത്. തുടര്‍ന്ന് രക്ഷിതാക്കള്‍ പൊലീസില്‍ പരാതി നല്‍കി. ബാലുശ്ശേരി പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ് ഇന്‍സ്‌പെക്ടര്‍ എംകെ സുരേഷ് കുമാറാണ് അന്വേഷിച്ചത്. പ്രോസിക്യൂഷന് വേണ്ടി അഡ്വ. പി. ജെതിന്‍ ഹാജരായി.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കോഴിക്കോട് കുറ്റ്യാടിയില്‍ കുട്ടികളടക്കം എട്ടു പേർക്ക് പേപ്പട്ടിയുടെ കടിയേറ്റു

കോഴിക്കോട് കുറ്റ്യാടിയില്‍ കുട്ടികളടക്കം എട്ടു പേർക്ക് പേപ്പട്ടിയുടെ കടിയേറ്റു

കോഴിക്കോട് കുറ്റ്യാടിയിൽ കുട്ടികളും അതിഥി തൊഴിലാളിയും ഉൾപ്പെടെ എട്ടുപേർക്ക് പേപ്പട്ടിയുടെ കടിയേറ്റു. കരണ്ടോട് സ്വദേശികളായ ഐബക്ക് അൻസാർ (9), സൈൻ മുഹമ്മദ് (4), അബ്ദുൽ ഹാദി (8), വടക്കേ പറമ്പത്ത് സൂപ്പി, സതീശൻ നരിക്കൂട്ടുംചാൽ, സെക്യൂരിറ്റി ജീവനക്കാരനായ സുരേഷ് ബാബു, അതിഥി തൊഴിലാളിയായ അബ്ദുൾ എന്നിവർക്കാണ് കടിയേറ്റത്. പ്രദേശവാസികളെ വലിയ ഭീതിയിലാഴ്ത്തിയ നായയെ പിന്നീട് നാട്ടുകാർ പിടികൂടി തല്ലിക്കൊന്നു.

കടിയേറ്റവരിൽ ഏഴുപേർ കുറ്റ്യാടി താലൂക്ക് ആശുപത്രിയിലും ഒരാൾ കോഴിക്കോട് മെഡിക്കൽ കോളേജിലും ചികിത്സ തേടിയിട്ടുണ്ട്. ഞായറാഴ്ച രാവിലെ നീലേച്ചുകുന്ന്, കുളങ്ങരത്താഴ, കരണ്ടോട് എന്നിവിടങ്ങളിലായിരുന്നു നായയുടെ ആക്രമണം നടന്നത്. വീടിന്റെ വരാന്തയിലും ജോലിസ്ഥലത്തും വഴിയിലും വെച്ചാണ് പലർക്കും കടിയേറ്റത്. വർധിച്ചുവരുന്ന തെരുവുനായ ശല്യം പരിഹരിക്കാൻ അധികൃതർ അടിയന്തരമായി ഇടപെടണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

പാറക്കെട്ടിന് മുകളിൽ നിന്ന് 12കാരൻ കടലിലേക്ക് ചാടി, ഭീമൻ സ്രാവിൻ്റെ വായിൽപെട്ടു; ഇരുകാലുകളിലും കടിയേറ്റ കുട്ടി ഓസ്ട്രേലിയയിൽ ചികിത്സയിൽ

പാറക്കെട്ടിന് മുകളിൽ നിന്ന് 12കാരൻ കടലിലേക്ക് ചാടി, ഭീമൻ സ്രാവിൻ്റെ വായിൽപെട്ടു; ഇരുകാലുകളിലും കടിയേറ്റ കുട്ടി ഓസ്ട്രേലിയയിൽ ചികിത്സയിൽ

സിഡ്‌നി: കടലിൽ നീന്തുന്നതിനിടെ വലിയ സ്രാവിൻ്റെ കടിയേറ്റ 12 വയസുകാരൻ അത്യാസന്ന നിലയിൽ ചികിത്സയിൽ. ഓസ്ട്രേലിയയിലെ സിഡ്‌നിക്കടുത്ത് വോക്ലൂസ് നഗരത്തോട് ചേർന്ന ബീച്ചിലാണ് സംഭവം നടന്നത്. സുഹൃത്തുക്കൾക്കൊപ്പം കടലിൽ കുളിക്കാനെത്തിയ കുട്ടിയെയാണ് സ്രാവ് കടിച്ചത്. ബീച്ചിലെ ആറ് മീറ്ററോളം ഉയരമുള്ള പാറക്കെട്ടിൽ നിന്ന് കടലിലേക്ക് ചാടിയപ്പോൾ സ്രാവിൻ്റെ പിടിയിൽ അകപ്പെടുകയായിരുന്നു. അബോധവസ്ഥയിലായ കുട്ടിയെ സുഹൃത്തുക്കൾ രക്ഷിച്ച് കരക്ക് കയറ്റി. പിന്നീട് രക്ഷാപ്രവർത്തകരെത്തി ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും കുട്ടിയുടെ പരിക്ക് ഗുരുതരമാണ്.

ഷാർക് ബീച്ച് എന്നറിയപ്പെടുന്ന കടൽത്തീരത്താണ് ഇവർ കുളിക്കാനിറങ്ങിയത്. ഇവിടെ മുൻപും സ്രാവുകളുടെ ആക്രമണം ഉണ്ടായിട്ടുണ്ട്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് കുട്ടിയെ സ്പീഡ് ബോട്ടിലേക്ക് വലിച്ചുകയറ്റി. എന്നാൽ സ്രാവിൻ്റെ കടിയേറ്റുണ്ടായ മുറിവിൽ നിന്ന് രക്തം വലിയ തോതിൽ വാർന്നുപോയി. ആഴം കുറഞ്ഞ കടലിൽ വെള്ളത്തിന് ചൂടുള്ള ഭാഗത്ത് കാണപ്പെടുന്ന ആക്രമണകാരിയായ ബുൾ സ്രാവാണ് കുട്ടിയെ കടിച്ചതെന്നാണ് പ്രാഥമിക നിഗമനം. ലോകത്തിലെ ഏറ്റവും അപകടകാരിയായ സ്രാവുകളിൽ ഒന്നാണ് ബുൾ സ്രാവ്.

കഴിഞ്ഞ ദിവസം ഇവിടെ ശക്തമായി മഴ പെയ്തിരുന്നു. കടലിലേക്ക് വലിയ തോതിൽ വെള്ളം ഒഴുകിയെത്തുന്ന ഈ സന്ദർഭങ്ങളിൽ ഇവിടേക്ക് സ്രാവുകൾ എത്തുന്നത് പതിവാണ്. ഓസ്ട്രേലിയയിൽ സ്രാവിൻ്റെ ആക്രമണങ്ങൾ പതിവാണ്. കഴിഞ്ഞ വർഷം മാത്രം അഞ്ച് തവണ സ്രാവുകളുടെ ആക്രമണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

അപസ്മാരമുണ്ടായ പിഞ്ചുകുഞ്ഞിനെ ആശുപത്രിയിലെത്തിച്ച് KSRTC ബസ് ഡ്രൈവറും കണ്ടക്ടറും

അപസ്മാരമുണ്ടായ പിഞ്ചുകുഞ്ഞിനെ ആശുപത്രിയിലെത്തിച്ച് KSRTC ബസ് ഡ്രൈവറും കണ്ടക്ടറും

കൊച്ചി: യാത്രക്കിടെ അപസ്മാരമുണ്ടായ പിഞ്ചുകുഞ്ഞിനെ ബസിൽ  ആശുപത്രിയിലെത്തിച്ച് ചികിത്സ ഉറപ്പാക്കി കെ.എസ്.ആർ.ടി.സി ജീവനക്കാർ. തിരുവനന്തപുരത്ത് നിന്നും പാലക്കാടേക്ക് പോകുകയായിരുന്ന കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് ബസിൽ ശനിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നേകാലോടെയായിരുന്നു സംഭവം. ദേശീയ പാതയിൽ കുണ്ടന്നൂരിന് സമീപം ബസ് എത്തിയപ്പോഴാണ് തിരുവനന്തപുരത്ത് നിന്നും തൃശ്ശൂരിലേക്ക് പോകുന്നതിന് ബസിൽ കയറിയ ദമ്പതികളുടെ പത്ത് മാസം പ്രായമായ കുഞ്ഞിന് അപസ്മാരമുണ്ടായത്. പനി ശക്തമായതോടെയാണ് അതിനൊപ്പം അപസ്മാരവുമുണ്ടായത്.

കുഞ്ഞിന്‍റെ അവസ്ഥ കണ്ട് മാതാപിതാക്കളും വെപ്രാളത്തിലായതോടെ ബസിൽ എല്ലാവരും പരിഭ്രമത്തിലായി. കൂട്ടക്കരച്ചിലിലേക്ക് കാര്യങ്ങളെത്തി. സംഭവം കണ്ട് കണ്ടക്ടർ സുനിൽ സമയോചിതമായി ഇടപെട്ടു. കുഞ്ഞിന്‍റെ അവസ്ഥയും മാതാപിതാക്കളടക്കം വലിയതോതിൽ വിഷമിക്കുന്നതും കണ്ടുനിൽക്കാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല. പെട്ടെന്ന് തന്നെ ഡ്രൈവറെ കാര്യം ധരിപ്പിച്ചു. ഈ സമയം ബസ് കുണ്ടന്നൂർ പിന്നിട്ടിരുന്നു. ഉടനെ ഡ്രൈവർ പ്രേമൻ ബസ് തിരിച്ച് എറണാകുളം വി.പി.എസ് ലേക്‌ഷോര്‍ ആശുപത്രിയിലേക്ക്  കുതിച്ചു.

കെ.എസ്.ആർ.ടി.സി ബസ് ആശുപത്രി പരിസരത്തേക്ക് കടന്നുവരുന്നത് കണ്ടതോടെ ജീവനക്കാർ ഓടിയെത്തി. പാഞ്ഞെത്തിയ ബസ് ആശുപത്രി മുറ്റത്ത് നിർത്തി. കാര്യം മനസിലാക്കിയ ആശുപത്രി ജീവനക്കാർ കുഞ്ഞിനെയുമെടുത്ത് അത്യാഹിത വിഭാഗത്തിലേക്ക് പാഞ്ഞു. ഡോക്ടർമാർ ഉൾപ്പെടെ ആരോഗ്യപ്രവർത്തകരുടെ സംഘം ഉടൻ ആവശ്യമായ പരിചരണം നൽകി കുഞ്ഞിന്‍റെ സുരക്ഷ ഉറപ്പാക്കി. നിലവിൽ തുടർചികിത്സക്കായി കുഞ്ഞിനെ ആശുപത്രിയിൽ പീഡിയാട്രിക് വിഭാഗത്തിന് കീഴിൽ അഡ്മിറ്റ് ചെയ്തിരിക്കുകയാണ്.

ബസിൽ വെച്ച് വലിയ തോതിൽ കുഞ്ഞ് കരഞ്ഞെന്നും അപസ്മാരം വന്ന് ചുണ്ട് ഒരുഭാഗത്തേക്ക് വലിഞ്ഞുനിൽക്കുന്നത് പോലുള്ള സ്ഥിതിയുണ്ടായിയെന്നും അച്ഛൻ പറഞ്ഞു. അതുകണ്ട് തങ്ങൾ ഭയപ്പെട്ടുപോയി. ബസിലുണ്ടായിരുന്നവർ ഉടൻ ഒരു താക്കോൽ കുഞ്ഞിന്‍റെ കൈയിൽ പിടിപ്പിച്ചു. ബസുകാർ ഉടനെ തന്നെ ആശുപത്രിയിലേക്ക് പുറപ്പെടുകയും ചെയ്തുവെന്നും അദ്ദേഹം വ്യക്തമാക്കി.

കുഞ്ഞിന്‍റെ അവസ്ഥ കണ്ടപ്പോൾ പിന്നീട് ഒന്നും നോക്കാനുണ്ടായിരുന്നില്ലെന്നും ഉടൻ ആശുപത്രിയിലേക്ക് പോകാൻ തീരുമാനിക്കുകയായിരുന്നുവെന്നും കണ്ടക്ടർ സുനിൽ പ്രതികരിച്ചു. ഉടൻ ഡ്രൈവറോട് കാര്യം പറഞ്ഞ് വണ്ടി തിരിച്ച് വി.പി.എസ് ലേക്‌ഷോറിലേക്ക് വരികയായിരുന്നു. ഇവിടെയെത്തി ആവശ്യമായ ചികിത്സ നൽകിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കുണ്ടന്നൂർ പിന്നിട്ട് വൈറ്റിലയിലേക്ക് പോകുമ്പോഴായിരുന്നു സംഭവമെന്നും ഉടൻ അടുത്ത യുടേണിൽ ബസ് തിരിച്ച് അടുത്തുള്ള വി.പി.എസ് ലേക്‌ഷോർ ലക്ഷ്യമാക്കി പോരുകയായിരുന്നുവെന്ന് ഡ്രൈവർ പ്രേമൻ വ്യക്തമാക്കി.