Wednesday, 21 January 2026

ജീവനൊടുക്കുമെന്ന് അറിയിച്ചു; പിന്നാലെ യുവാവിനെ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

ജീവനൊടുക്കുമെന്ന് അറിയിച്ചു; പിന്നാലെ യുവാവിനെ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കോട്ടയം: യുവാവിനെ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കട്ടപ്പന സ്വദേശി രമേശന്‍ ആണ് മരിച്ചത്. കുടുംബാംഗങ്ങളെ ഫോണില്‍ വിളിച്ച് താന്‍ ആത്മഹത്യ ചെയ്യുകയാണെന്ന് അറിയിച്ചിരുന്നു. കോട്ടയം ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രത്തിന് സമീപം കോവില്‍ പാടം റോഡിലാണ് കാര്‍ പാര്‍ക്ക് ചെയ്തിരുന്നത്. ആത്മഹത്യ എന്നാണ് പ്രാഥമികമായ നിഗമനം. ഏറ്റുമാനൂര്‍ പൊലീസ് സ്ഥത്തെത്തിയിട്ടുണ്ട്. ഇന്നലെ രാത്രിയാണ് സംഭവം.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

മദ്യപിച്ച് നടപടി നേരിട്ട ഡ്രൈവർമാരെ KSRTCയിൽ തിരിച്ചെടുക്കും,ഗുരുതരവീഴ്ച വരുത്തിയവരെ പരിഗണിക്കില്ല: മന്ത്രി

മദ്യപിച്ച് നടപടി നേരിട്ട ഡ്രൈവർമാരെ KSRTCയിൽ തിരിച്ചെടുക്കും,ഗുരുതരവീഴ്ച വരുത്തിയവരെ പരിഗണിക്കില്ല: മന്ത്രി

തിരുവനന്തപുരം: മദ്യപിച്ച് നടപടി നേരിട്ടതിന് പിന്നാലെ കെഎസ്ആർടിസിയിൽനിന്ന് പുറത്തുപോയ, ഗുരുതര വീഴ്ച വരുത്താത്ത ഡ്രൈവർമാരെ തിരിച്ചെടുക്കുമെന്ന് ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാർ. ഡ്രൈവർമാരെ കിട്ടാനില്ലാത്തതിനാലാണ് ഈ നീക്കമെന്ന് മന്ത്രി പറഞ്ഞു. നടപടി നേരിട്ട് 650ഓളം ഡ്രൈവർമാരാണ് പുറത്തുള്ളതെന്നും അതിൽ പ്രശ്‌നക്കാരല്ലാത്ത, അപകടങ്ങളൊന്നും ഉണ്ടാക്കിയിട്ടില്ലാത്ത 500 ഓളം പേരെ തിരിച്ചെടുക്കാൻ നിർദേശം നൽകിയെന്നും മന്ത്രി വ്യക്തമാക്കി.

ഒരു തവണത്തേക്ക് ക്ഷമിക്കുന്നുവെന്ന് പറഞ്ഞ മന്ത്രി, തിരിച്ചെടുക്കുന്നവരിൽ നിന്നും 5000 രൂപ ഫൈൻ ഈടാക്കുമെന്നും പറഞ്ഞു. ഇവർക്ക് ഇനി ഒരു അവസരം ഉണ്ടാകില്ലെന്നും ആവർത്തിച്ചാൽ വീണ്ടും ഫൈൻ വാങ്ങി പുറത്താക്കുമെന്നും മന്ത്രി പറഞ്ഞു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ബ്രഷ് ഉപയോഗിച്ച് ശരീരം ചൊറിയുന്ന 'വെറോണിക്ക'; ശാസ്ത്രലോകത്തെ ഞെട്ടിച്ച പശു!

ബ്രഷ് ഉപയോഗിച്ച് ശരീരം ചൊറിയുന്ന 'വെറോണിക്ക'; ശാസ്ത്രലോകത്തെ ഞെട്ടിച്ച പശു!

ഓസ്ട്രിയയിലെ ഒരു മലയോര ഗ്രാമത്തിൽ നിന്നുള്ള വെറോണിക്ക എന്ന തവിട്ടുനിറത്തിലുള്ള പശു ഇപ്പോൾ ശാസ്ത്രലോകത്തെ അത്ഭുതപ്പെടുത്തിയിരിക്കുകയാണ്. കന്നുകാലികളെക്കുറിച്ചുള്ള ശാസ്ത്രീയ ധാരണകളെ തിരുത്തിക്കുറിക്കുന്ന പ്രവർത്തനങ്ങളാണ് വെറോണിക്ക ചെയ്യുന്നത്. ഉപകരണങ്ങൾ സ്വയം ഉപയോഗിക്കുന്നതായി കണ്ടെത്തപ്പെട്ട ലോകത്തിലെ ആദ്യത്തെ പശുവാണ് വെറോണിക്ക.

ബുദ്ധിപൂർവ്വമുള്ള തെരഞ്ഞെടുപ്പ്
നിലത്തു കിടക്കുന്ന മരക്കഷ്ണങ്ങൾ, ബ്രഷുകൾ എന്നിവ ഉപയോഗിച്ച് വെറോണിക്ക സ്വന്തം ശരീരം ചൊറിയാറുണ്ട്. വെറോണിക്ക വെറുതെ ഉപകരണങ്ങൾ ഉപയോഗിക്കുകയല്ല ചെയ്യുന്നത്. തന്‍റെ നാവുപയോഗിച്ച് വസ്തുക്കൾ എടുക്കുകയും വായ കൊണ്ട് അത് മുറുകെ കടിച്ച് പിടിക്കുകയും ചെയ്യുന്നു. തുടർന്ന് ചൊറിച്ചിൽ അനുഭവപ്പെടുന്ന കൃത്യമായ സ്ഥലത്തേക്ക് ഈ ഉപകരണങ്ങളെ എത്തിച്ച് ചൊറിയുന്നു. ശരീരത്തിന്‍റെ ഓരോ ഭാഗത്തിനും അനുയോജ്യമായ രീതിയിലാണ് അവൾ ഉപകരണങ്ങൾ തെരഞ്ഞെടുക്കുന്നത്. കട്ടിയുള്ള പുറംഭാഗം ചൊറിയാൻ ബ്രഷിന്‍റെ പരുപരുത്ത ഭാഗം ഉപയോഗിക്കുമ്പോൾ, മൃദുവായ വയർ ഭാഗം ചൊറിയാൻ ബ്രഷിന്‍റെ മിനുസമുള്ള പിടിയാണ് അവൾ തെരഞ്ഞെടുക്കുന്നത്.

ശാസ്ത്രീയ ഉപകരണ ഉപയോഗം
മൃഗങ്ങൾ ഉപകരണങ്ങൾ ഉപയോഗിക്കുന്നത് കുരങ്ങുകളിലോ പക്ഷികളിലോ ഒക്കെയാണ് സാധാരണയായി കണ്ടുവരുന്നത്. എന്നാൽ, ഒരു പശു ഇത്തരത്തിൽ ബുദ്ധിപരമായി പെരുമാറുന്നത് ഗവേഷകരെ സംബന്ധിച്ചിടത്തോളം വലിയൊരു കണ്ടെത്തലാണ്. കറന്‍റ് ബയോളജി' (Current Biology) എന്ന ജേണലിൽ പ്രസിദ്ധീകരിച്ച പുതിയ പഠനമനുസരിച്ച്, വിയന്നയിലെ വെറ്ററിനറി മെഡിസിൻ സർവ്വകലാശാലയിലെ ശാസ്ത്രജ്ഞർ വെറോണിക്കയുടെ ഈ പെരുമാറ്റം ശാസ്ത്രീയമായി 'ഉപകരണ ഉപയോഗം' ആണെന്ന് സ്ഥിരീകരിച്ചു. ഏകദേശം 10,000 വർഷങ്ങളായി മനുഷ്യർ കന്നുകാലികളുമായി ഇടപഴകി ജീവിക്കുന്നുണ്ടെങ്കിലും, ഒരു പശു ഇത്തരത്തിൽ പെരുമാറുന്നത് ശാസ്ത്രീയമായി രേഖപ്പെടുത്തുന്നത് ഇതാദ്യമായാണ്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

സ്പെയിനിൽ വീണ്ടും ട്രെയിൻ അപകടം, പാളത്തിലേക്ക് ഇടിഞ്ഞ് വീണ മതിലിലേക്ക് ട്രെയിൻ ഇടിച്ച് കയറി

സ്പെയിനിൽ വീണ്ടും ട്രെയിൻ അപകടം, പാളത്തിലേക്ക് ഇടിഞ്ഞ് വീണ മതിലിലേക്ക് ട്രെയിൻ ഇടിച്ച് കയറി

ബാർസിലോണ: സ്പെയിനിൽ വീണ്ടും ട്രെയിൻ അപകടം. ബാർസിലോണയ്ക്ക് സമീപം ട്രെയിൻ മതിലിൽ ഇടിച്ച് കയറി ലോക്കോ പൈലറ്റിന് ദാരുണാന്ത്യം. 40 ഓളം പേർക്ക് അപകടത്തിൽ പരിക്കേറ്റു. പരിക്കേറ്റവരിൽ നിരവധി പേരുടെ നില ഗുരുതരമാണ്. വടക്ക് കിഴക്കൻ സ്പെയിനിലെ കാറ്റലോണിയ മേഖലയിലാണ് അപകടമുണ്ടായത്. ചൊവ്വാഴ്ചയാണ് അപകടമുണ്ടായത്. മാഡ്രിഡിൽ രണ്ട് അതിവേഗ ട്രെയിനുകൾ കൂട്ടിയിടിച്ച് 42 പേർ കൊല്ലപ്പെട്ട് ദിവസങ്ങൾ പിന്നിടും മുൻപാണ് നിലവിലെ അപകടം. റെയിൽ പാളത്തിലേക്ക് മതിൽ ഇടിഞ്ഞ് വീണാണ് അപകടമുണ്ടായത്. ഇതേ സമയം ഇതിലൂടെ പോയ ട്രെയിനാണ് അപകടത്തിൽപ്പെട്ടത്. 38 അഗ്നിശമനാ വാഹനങ്ങളും 20ലേറെ ആംബുലൻസുകളും മേഖലയിൽ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടതായാണ് അധികൃതർ വിശദമാക്കുന്നത്. നിലവിൽ മതിലിന് അടിയിൽ ആരും കുടുങ്ങി കിടക്കുന്നില്ലെന്നാണ് അധികൃതർ വിശദമാക്കുന്നത്. ആരെങ്കിലും പാളത്തിനും പൊട്ടിവീണ മതിലിനും ഇടയിൽ ഉണ്ടോയെന്ന് കണ്ടെത്താനുള്ള തിരച്ചിലും ഊർജ്ജിതമാക്കിയിട്ടുണ്ടെന്നും അധികൃതർ വിശദമാക്കുന്നത്. കാറ്റലോണിയ മേഖലയിൽ ഉണ്ടായ കനത്ത മഴയിൽ മതിൽ തകർന്നുവെന്നാണ് സ്പെയിനിലെ റയിൽ ഓപ്പറേറ്റർ വിശദമാക്കുന്നത്. 

റയിൽ ഗതാഗത മേഖലയിലേക്ക് ആവശ്യത്തിന് ഫണ്ടുകൾ അനുവദിക്കാത്തതിലേക്ക് വിരൽ ചൂണ്ടുന്നതാണ് അടുത്തടുത്ത ദിവസങ്ങളിലുണ്ടാവുന്ന ട്രെയിൻ അപകടങ്ങൾ. അതിവേഗ ട്രെയിൻ പാളം തെറ്റിയുണ്ടായ അപകടത്തിൽ കൊല്ലപ്പെട്ടവർക്കായി ദേശീയ ദുഖാചരണം നടക്കുന്നതിനിടയിലാണ് ബാർസിലോണയിലെ അപകടം.അതിവേഗ ട്രെയിനുകൾ കൃത്യസമയം പാലിക്കുന്ന സ്പെയിനിൽ സാധാരണ ട്രെയിനുകൾ വൈകിയെത്തുന്നത് പതിവ് കാഴ്ചയാണ്. എന്നാൽ യാത്രക്കാർക്ക് പരിക്കേൽക്കുന്നതും മരണപ്പെടുന്നതുമായ അപകടങ്ങൾ സപെയിനിൽ വളരെ കുറവാണ്. ഗെലിഡ നഗരത്തിൽ വച്ചാണ് അപകടമുണ്ടായത്. അപകടത്തിന് പിന്നാലെ ഇതേ പാളത്തിലൂടെയുള്ള ട്രെയിൻ സർവ്വീസുകൾ റദ്ദാക്കി.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

വ‍‍‍‌ർക്കലയിൽ കുന്നിടിക്കുന്നതിനിടയിൽ മുകളിൽ നിന്നും മണ്ണ് അടർന്നുവീണു; ജെസിബി ഡ്രൈവർക്ക് ദാരുണാന്ത്യം

വ‍‍‍‌ർക്കലയിൽ കുന്നിടിക്കുന്നതിനിടയിൽ മുകളിൽ നിന്നും മണ്ണ് അടർന്നുവീണു; ജെസിബി ഡ്രൈവർക്ക് ദാരുണാന്ത്യം

തിരുവനന്തപുരം: വർക്കല ചെറുന്നിയൂർ വെള്ളിയാഴ്ച കാവ് ക്ഷേത്രത്തിനു സമീപത്തെ കുന്നിടിക്കുന്നതിനിടയിൽ മണ്ണിടിഞ്ഞ് വീണ് ജെസിബി ഡ്രൈവർക്ക് ദാരുണാന്ത്യം.ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു അപകടം. കൊല്ലം നെടുമൺകാവ് സ്വദേശി അനീഷ് (38) ആണ് മരണപ്പെട്ടത്. കുന്നിടിക്കുന്നതിനിടയിൽ മുകളിൽ നിന്നും മണ്ണ് അടർന്നുവീണ് ജെസിബിയുടെ മുകളിലേക്ക് പതിക്കുകയായിരുന്നു. ജെസിബി ഭാഗികമായി തകർന്നു. ശബ്ദം കേട്ട് പരിസരവാസികളും നാട്ടുകാരും എത്തി രക്ഷാപ്രവർത്തനം നടത്തി. പിന്നാലെ വർക്കലയിൽ യിൽ നിന്നും 2 യൂണിറ്റ് ഫയർഫോഴ്സ് സംഘം എത്തി ഡ്രൈവറെ പുറത്തെടുത്ത് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സ്ഥലത്ത് അനധികൃത മണ്ണെടുപ്പാണെന്നും സമീപത്ത് സ്ഥിതി ചെയ്യുന്ന വീടുകൾക്ക് പോലും മണ്ണെടുപ്പ് അപകട ഭീഷണി ഉയർത്തുന്നുണ്ടെന്നും നാട്ടുകാർ പറയുന്നു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

വാഹന അപകടത്തിൽ ദമ്പതികൾ മരിച്ച സംഭവം: പ്രതിയെ പിടികൂടാതെ പൊലീസ്; പിടികൂടിയില്ലെങ്കിൽ വീണ്ടും പ്രതിഷേധിക്കുമെന്ന് നാട്ടുകാർ

വാഹന അപകടത്തിൽ ദമ്പതികൾ മരിച്ച സംഭവം: പ്രതിയെ പിടികൂടാതെ പൊലീസ്; പിടികൂടിയില്ലെങ്കിൽ വീണ്ടും പ്രതിഷേധിക്കുമെന്ന് നാട്ടുകാർ

തിരുവനന്തപുരം: കിളിമാനൂരിൽ വാഹന അപകടത്തിൽ ദമ്പതികൾ മരിച്ച സംഭവത്തിൽ പ്രതിയെ പിടികൂടാതെ പൊലീസ്. ഇന്നലെ പ്രതിഷേധിച്ചവർക്കെതിരെ കേസെടുത്തതോടെ നാട്ടുകാരുടെ രോഷം കൂടി. പഞ്ചായത്തംഗം ഉൾപ്പടെ 59 പേർക്കെതിരെയാണ് കേസ്. അപകടം ഉണ്ടാക്കിയ വാഹനമോടിച്ചയാൾ ഇപ്പോഴും ഒളിവിലെന്നാണ് പൊലീസ് വിശദീകരണം.

കഴിഞ്ഞ മൂന്നിന് വൈകീട്ട് മൂന്നരയ്ക്ക് സംസ്ഥാന പാതയിൽ പാപ്പാലയിലായിലുണ്ടായ അപകടത്തിലായിരുന്നു കിളിമാനൂര്‍ സ്വദേശികളായ രജിത്തും അംബികയും അപകടത്തിൽപ്പെട്ടത്. ഇവർ സഞ്ചരിച്ചിരുന്ന സ്കൂട്ടറിന് പിന്നിൽ അമിതവേഗത്തിൽ വന്ന ഥാർ ജീപ്പിടിക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ അംബിക ഏഴാം തീയതി മരിച്ചു. കഴിഞ്ഞ ദിവസം കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ വെച്ച് രജിത്തും മരിച്ചു.

അപകടമുണ്ടായക്കിയാളെ പിടികൂടാത്തതിനെതിരെയായിരുന്നു ഇന്നലെ നാട്ടുകാർ പ്രതിഷേധിച്ചത്. രജിത്തിന്റെയും അംബികയുടെയും മക്കളെയും കൊണ്ടായിരുന്നു കിളിമാനൂർ സ്റ്റേഷനു മുന്നിലെ നാട്ടുകാരുടെ പ്രതിഷേധം. പ്രതിഷേധത്തിന് നേതൃത്വം നൽകിയ പഞ്ചായത്തംഗം സിജിമോൾ, ബ്ലോക്ക് അംഗം ഷെഫിൻ, കെ എസ് യു നേതാവ് ആദേശ് സുധർമൻ, എഐവൈഎഫ് നേതാവ് അനീസ് അടക്കം 9 പേർക്കെതിരെയും കണ്ടാലറിയാവുന്ന 50 പേർക്കെതിരെയുമാണ് കേസ്. എന്നാൽ, അപകടമുണ്ടാക്കിയ ജീപ്പ് ഓടിച്ചയാളെ ഇനിയും പൊലീസ് പിടികൂടിയിട്ടില്ല. ഇടിയുടെ ആഘാതത്തിൽ തെറിച്ചു വീണ അംബികയുടെ ശരീരത്തിലൂടെ ജീപ്പ് കയറി ഇറങ്ങി.അപകടത്തിന് ശേഷം നിര്‍ത്താതെ പോയ ജീപ്പ് നാട്ടുകാർ തടഞ്ഞ് വള്ളക്കടവ് സ്വദേശി വിഷ്ണുവിനെ നാട്ടുകാര്‍ പൊലീസിനെ ഏൽപിച്ചു. എന്നാൽ വിഷ്ണുവിനെ പൊലീസ് സ്റ്റേഷൻ ജാമ്യത്തിൽ വിടുകയായിരുന്നു. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

പാത്രം കഴുകി നടുവൊടിഞ്ഞ ഭാര്യ ഡിഷ് വാഷര്‍ വാങ്ങി ; കലിപൂണ്ട ഭര്‍ത്താവ് വീട് അടിച്ചുതകര്‍ത്തു

പാത്രം കഴുകി നടുവൊടിഞ്ഞ ഭാര്യ ഡിഷ് വാഷര്‍ വാങ്ങി ; കലിപൂണ്ട ഭര്‍ത്താവ് വീട് അടിച്ചുതകര്‍ത്തു

ദമ്പതികൾ തമ്മിൽ ഡിഷ്‌വാഷർ വാങ്ങിയതിനെച്ചൊല്ലിയുണ്ടായ തർക്കം വൈറലായി. ദക്ഷിണ ചൈനയിലാണ് സംഭവം നടന്നത്. ഭർത്താവ് അറിയാതെ ഭാര്യ ഡിഷ്‌വാഷർ വാങ്ങിയതാണ് വഴക്കിന് കാരണമായത്. ഇതിൽ പ്രകോപിതനായ ഭർത്താവ് ദേഷ്യത്തിൽ വീട് അടിച്ചുതകർത്തു.

ഭാര്യ തന്നെയാണ് സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചത്. സ്വീകരണ മുറിയിൽ നിന്നും ദമ്പതികൾ തമ്മിൽ വഴക്കിടുന്നതിന്റെ ദൃശ്യങ്ങളാണ് വൈറലായിരിക്കുന്നത്. ഡിഷ്‌വാഷർ വാങ്ങിയത് എന്തിനാണെന്ന് ഭാര്യ വിശദീകരിക്കുന്നതും തർക്കം ഉടലെടുക്കുന്നതും വീഡിയോയിൽ കാണാം

ഗ്വാങ്‌ഡോംഗ് പ്രവിശ്യയിൽ നിന്നുള്ള യുവതി ജനുവരി എട്ടിനാണ് ഓൺലൈൻ പ്ലാറ്റ്‌ഫോം വഴി ഭർത്താവ് അറിയാതെ ഡിഷ്‌വാഷറിന് ഓർഡർ ചെയ്തത്. 1,500 യുവാൻ (215 യുഎസ് ഡോളർ) ആയിരുന്നു ഡിഷ്‌വാഷറിന്റെ വില. ശൈത്യകാലത്ത് തണുപ്പ് കാരണം കൈകൊണ്ട് പാത്രങ്ങൾ കഴുകുന്നത് വളരെ ബുദ്ധിമുട്ടായതിനാലും ഭർത്താവ് ഈ ജോലിയിൽ സഹായിക്കാത്തതിനാലുമാണ് ഡിഷ്‌വാഷർ വാങ്ങിയതെന്ന് ഭാര്യ വിശദീകരിച്ചതായി ഡാഹെ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

‘അമേരിക്കൻ നേതൃത്വത്തിലുള്ള ‘ബോർഡ് ഓഫ് പീസിൽ’ ഇന്ത്യ അംഗമാകരുത്’; ഇടത് പാർട്ടികൾ

‘അമേരിക്കൻ നേതൃത്വത്തിലുള്ള ‘ബോർഡ് ഓഫ് പീസിൽ’ ഇന്ത്യ അംഗമാകരുത്’; ഇടത് പാർട്ടികൾ

അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ച ബോർഡ് ഓഫ് പീസിൽ ഇന്ത്യ അംഗമാകരുതെന്ന് ഇടത് പാർട്ടികളുടെ സംയുക്ത പ്രസ്താവന. ഐക്യരാഷ്ട്രസഭയെ മറികടക്കാനും, ട്രംപിൻ്റെ നിയന്ത്രണത്തിൽ പുതിയ അന്താരാഷ്ട്ര ഘടന രൂപീകരിക്കാനുമാണ് ശ്രമമെന്നും വിമർശനം.

ഗാസ സമാധാന ബോർഡ് എന്ന പേരിലെ നിലവിലെ അന്തരാഷ്ട്ര സ്ഥാപനങ്ങളെ മറികടക്കാനുള്ള ട്രംപിൻ്റെ നീക്കത്തെ എതിർക്കണം.പലസ്തീൻ ജനതയുടെ അവകാശങ്ങളെ മാനിക്കാതെ ഇന്ത്യ പങ്കെടുക്കുന്നത് വഞ്ചനയാകും.ഇന്ത്യൻ സർക്കാർ അത്തരം നിർദ്ദേശങ്ങളിൽ നിന്ന് വിട്ടുനിൽക്കണം. യുഎസ് സാമ്രാജ്യത്വ ഭീഷണി നേരിടുന്ന പലസ്തീനെ പ്രതിരോധിക്കാൻ ദൃഢനിശ്ചയത്തോടെ നിലകൊള്ളണമെന്നും പ്രസ്താവനയിൽ പറയുന്നു.

സിപിഐഎം ജനറൽ സെക്രട്ടറി എം എ ബേബി, സിപിഐ ജനറൽ സെക്രട്ടറി ഡി രാജ, സിപിഐ (എംഎൽ) ലിബറേഷൻ ജനറൽ സെക്രട്ടറി ദീപാങ്കർ ഭട്ടാചാര്യ, എഐഎഫ്ബി ജനറൽ സെക്രട്ടറി ജി ദേവരാജൻ, ആർഎസ്പി ജനറൽ സെക്രട്ടറി മനോജ് ഭട്ടാചാര്യ എന്നിവരാണ് സംയുക്ത പ്രസ്താവന പുറപ്പെടുവിച്ചത്. സാമ്രാജ്യത്വ താല്പര്യങ്ങൾ സംരക്ഷിക്കാനുള്ള അമേരിക്കയുടെ ഇത്തരം വാഗ്ദാനങ്ങളിൽ നിന്ന് ഇന്ത്യ വിട്ടുനിൽക്കണമെന്നാണ് ഇടതുകക്ഷികളുടെ ഉറച്ച നിലപാട്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

വിസ്മയ മോഹൻലാൽ ചിത്രം ‘തുടക്കം’ സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്ത്

വിസ്മയ മോഹൻലാൽ ചിത്രം ‘തുടക്കം’ സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്ത്

വിസ്മയാ മോഹൻലാൽ, ആശിഷ് ജോ ആൻ്റണി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി, ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്യുന്ന തുടക്കം എന്ന ചിത്രത്തിൻ്റെ സെക്കൻ്റ് ലുക്ക് പോസ്റ്റർ അണിയറ പ്രവർത്തകർ പുറത്തുവിട്ടു. വിസ്മയായുടെ, ദൈന്യ ഭാവത്തിലുള്ള പോസ്റ്ററിനു പിന്നിൽ ആശിഷ് ജോ ആൻ്റണിയേയും വ്യക്തമാക്കുന്നു.എന്നാൽ വിസ്മയാക്കു മുന്നിൽ, താടി വച്ച ഒരു പുരുഷൻ – അത് മോഹൻലാലിനെ അനുസ്മരിപ്പിക്കുന്നു.

ചിത്രീകരണം ആരംഭിച്ചതിനു ശേഷം ആദ്യമായാണ് ഈ പോസ്റ്ററിലൂടെ ഒരു അപ്ഡേഷൻ നടത്തിയിരിക്കുന്നത്. ആശിർവാദ് സിനിമാസിൻ്റെ ബാനറിൽ ആൻ്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ ചിത്രീകരണം ഇപ്പോൾ കുട്ടിക്കാനം, തൊടുപുഴ ഭാഗങ്ങളിൽ നടന്നു വരുന്നു. ഈ സിനിമയുടെ ചിത്രീകരണത്തിനിടെയിലായിരുന്നു മോഹൻലാലിൻ്റെ മാതാവിൻ്റെ മരണം. അതേത്തുടർന്ന് ചിത്രീകരണം നിർത്തിവച്ചിരുന്ന ചിത്രീകരണം ജനുവരി പതിനെട്ടിനാണ് പുനരാരംഭിച്ചത്.

ഒരു ക്ലീൻ ഫാമിലി ത്രില്ലർ സിനിമയെന്നു മാത്രമാണ് ചിത്രത്തെക്കുറിച്ച് പറഞ്ഞിട്ടുള്ളത്. അപ്രതീക്ഷിതമായ പല വഴിത്തിരിവുകളും, സസ്പെൻസുമൊക്കെ ചിത്രത്തിലുണ്ടാകുമെന്ന് പ്രേക്ഷകർ പ്രതീക്ഷിക്കുന്നു. സായ് കുമാർ, ബോബി കുര്യൻ, ഗണേഷ് കുമാർ, തുടങ്ങി നിരവധി താരങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ഡോ. എമിൽ ആൻ്റെണിയും, ഡോ. അനീഷ ആൻ്റെണിയുമാണ് എക്സിക്കുട്ടീവ് പ്രൊഡ്യൂസേർസ്. ലിനീഷ് നെല്ലിക്കൽ, അഖിൽ കൃഷ്ണ, ജൂഡ് .ആൻ്റണി ജോസഫ്, എന്നിവരാണ് തിരക്കഥ രചിച്ചിരിക്കുന്നത്.

സംഗീതം. ജെയ്ക്ക് ബിജോയ്സ്.ഛായാഗ്രഹണം -ജോമോൻ.ടി. ജോൺ,എഡിറ്റിംഗ്- ചമൻ ചാക്കോ.പ്രൊഡക്ഷൻ ഡിസൈൻ – സന്തോഷ് രാമൻ. മേക്കപ്പ് – ജിതേഷ് പൊയ്യ. കോസ്റ്റ്യം ഡിസൈൻ -അരുൺ മനോഹർ. ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – സൈലക്സ്c ഏബ്രഹാം.ഫിനാൻസ് കൺട്രോളർ – മനോഹരൻ’ കെ. പയ്യന്നൂർ. പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ് – വിനോദ് ശേഖർ, ശ്രീക്കുട്ടൻ.പ്രൊഡക്ഷൻ കൺട്രോളർ- ബിജു തോമസ്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കൂപ്പുകുത്തി ഓഹരി വിപണി; മൂന്ന് ദിവസത്തിനുള്ളില്‍ 2400 പോയിന്റ് ഇടിഞ്ഞ് സെന്‍സെക്‌സ്, നിഫ്റ്റി 25,000ല്‍ താഴെ

കൂപ്പുകുത്തി ഓഹരി വിപണി; മൂന്ന് ദിവസത്തിനുള്ളില്‍ 2400 പോയിന്റ് ഇടിഞ്ഞ് സെന്‍സെക്‌സ്, നിഫ്റ്റി 25,000ല്‍ താഴെ

ഇന്ത്യൻ ഓഹരി വിപണിയിൽ സമ്മർദം തുടരുന്നു. ആഗോള ഭൗമരാഷ്ട്രീയ, സാമ്പത്തിക പ്രതിസന്ധികളെ തുടർന്ന് ഈ ആഴ്ച തുടർച്ചയായി മൂന്നാമത്തെ വ്യാപാര ദിവസവും ഓഹരി വിണിയിൽ ഇടിവ് രേഖപ്പെടുത്തി. ബോംബെ ഓഹരി സൂചികയായ സെൻസെക്‌സ് മൂന്ന് ദിവസത്തിനുള്ളിൽ 2,400 പോയിന്റിലധികം ഇടിഞ്ഞു. ദേശീയ സൂചികയായ നിഫ്റ്റി 25,000-ൽ താഴേക്ക് പോയി.

ബുധനാഴ്ച വ്യാപാരത്തിന്റെ ഒരു ഘട്ടത്തിൽ സെൻസെക്‌സ് 500 പോയിന്റിലധികം താഴ്ന്ന് 81,657.93 എന്ന നിലവാരത്തിലേക്ക് എത്തി. നിഫ്റ്റി 25,078.70 എന്ന നിലവാരത്തിലേക്കും താഴ്ന്നു. സാമ്പത്തിക, ഭൗമരാഷ്ട്രിയ ഘടകങ്ങളുടെ സ്വാധീനഫലമായുണ്ടായ വില്പന സമ്മർദ്ദമാണ് വിപണിയെ സ്വാധീനിച്ചത്.

ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോൾ ക്യാപ് സൂചികകൾ ഒരു ശതമാനത്തിലധികം ഇടിവ് രേഖപ്പെടുത്തി. തുടർച്ചയായി കഴിഞ്ഞ മൂന്ന് വ്യാപാര സെഷനുകളിലായി സെൻസെക്‌സും നിഫ്റ്റിയും രണ്ട് ശതമാനത്തിലധികം ഇടിവ് രേഖപ്പെടുത്തി. നിക്ഷേപകർക്ക് ഏകദേശം 15 ലക്ഷം കോടി രൂപയുടെ നഷ്ടമാണ് ഈ ദിവസങ്ങളിലായി ഉണ്ടായത്. ഇതോടെ ബിഎസ്ഇയിൽ ലിസ്റ്റ് ചെയ്തിട്ടുള്ള കമ്പനികളുടെ മൊത്തം വിപണി മൂല്യം കഴിഞ്ഞ വെള്ളിയാഴ്ച വ്യാപാരം അവസാനിക്കുമ്പോൾ ഉണ്ടായിരുന്ന 468 ലക്ഷം കോടി രൂപയിൽ നിന്നും 453 ലക്ഷം കോടി രൂപയായി കുറഞ്ഞു. 