ഇന്ത്യൻ ഓഹരി വിപണിയിൽ സമ്മർദം തുടരുന്നു. ആഗോള ഭൗമരാഷ്ട്രീയ, സാമ്പത്തിക പ്രതിസന്ധികളെ തുടർന്ന് ഈ ആഴ്ച തുടർച്ചയായി മൂന്നാമത്തെ വ്യാപാര ദിവസവും ഓഹരി വിണിയിൽ ഇടിവ് രേഖപ്പെടുത്തി. ബോംബെ ഓഹരി സൂചികയായ സെൻസെക്‌സ് മൂന്ന് ദിവസത്തിനുള്ളിൽ 2,400 പോയിന്റിലധികം ഇടിഞ്ഞു. ദേശീയ സൂചികയായ നിഫ്റ്റി 25,000-ൽ താഴേക്ക് പോയി.
ബുധനാഴ്ച വ്യാപാരത്തിന്റെ ഒരു ഘട്ടത്തിൽ സെൻസെക്‌സ് 500 പോയിന്റിലധികം താഴ്ന്ന് 81,657.93 എന്ന നിലവാരത്തിലേക്ക് എത്തി. നിഫ്റ്റി 25,078.70 എന്ന നിലവാരത്തിലേക്കും താഴ്ന്നു. സാമ്പത്തിക, ഭൗമരാഷ്ട്രിയ ഘടകങ്ങളുടെ സ്വാധീനഫലമായുണ്ടായ വില്പന സമ്മർദ്ദമാണ് വിപണിയെ സ്വാധീനിച്ചത്.
ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോൾ ക്യാപ് സൂചികകൾ ഒരു ശതമാനത്തിലധികം ഇടിവ് രേഖപ്പെടുത്തി. തുടർച്ചയായി കഴിഞ്ഞ മൂന്ന് വ്യാപാര സെഷനുകളിലായി സെൻസെക്‌സും നിഫ്റ്റിയും രണ്ട് ശതമാനത്തിലധികം ഇടിവ് രേഖപ്പെടുത്തി. നിക്ഷേപകർക്ക് ഏകദേശം 15 ലക്ഷം കോടി രൂപയുടെ നഷ്ടമാണ് ഈ ദിവസങ്ങളിലായി ഉണ്ടായത്. ഇതോടെ ബിഎസ്ഇയിൽ ലിസ്റ്റ് ചെയ്തിട്ടുള്ള കമ്പനികളുടെ മൊത്തം വിപണി മൂല്യം കഴിഞ്ഞ വെള്ളിയാഴ്ച വ്യാപാരം അവസാനിക്കുമ്പോൾ ഉണ്ടായിരുന്ന 468 ലക്ഷം കോടി രൂപയിൽ നിന്നും 453 ലക്ഷം കോടി രൂപയായി കുറഞ്ഞു.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക





0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.