Tuesday, 10 February 2026

ലഹരിക്കേസിൽ റിമാന്റിൽ കഴിഞ്ഞ അഭിഭാഷകയെ മരിച്ച നിലയിൽ കണ്ടെത്തി

ലഹരിക്കേസിൽ റിമാന്റിൽ കഴിഞ്ഞ അഭിഭാഷകയെ മരിച്ച നിലയിൽ കണ്ടെത്തി

ആലപ്പുഴ: ലഹരിക്കേസിൽ റിമാന്റിൽ കഴിഞ്ഞ അഭിഭാഷകയെ മരിച്ച നിലയിൽ കണ്ടെത്തി. അമ്പലപ്പുഴ സ്വദേശി അഡ്വ. സത്യമോള്‍ (46) ആണ് മരിച്ചത്. ജാമ്യത്തിൽ പുറത്തിറങ്ങിയ ശേഷമാണ് അഭിഭാഷകയെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. സത്യമോളെയും മകനെയും ഒക്ടോബറിൽ പൊലീസ് എംഡിഎംഎയുമായി അറസ്റ്റ് ചെയ്തിരുന്നു. വീട്ടിൽ നിന്ന് എംഡിഎംഎ കഞ്ചാവ് എന്നിവ കണ്ടെത്തിയിരുന്നു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കാട്ടുപന്നി ശല്യം; കൂടുതൽ ഷൂട്ടർമാരെ നിയോഗിക്കാൻ വനം വകുപ്പ് മന്ത്രിയുടെ നിർദേശം

കാട്ടുപന്നി ശല്യം; കൂടുതൽ ഷൂട്ടർമാരെ നിയോഗിക്കാൻ വനം വകുപ്പ് മന്ത്രിയുടെ നിർദേശം

തിരുവനന്തപുരം: കാട്ടുപന്നി ശല്യം പരിഹരിക്കുന്നതിന്റെ ഭാഗമായി കൂടുതൽ ഷൂട്ടർമാരെ നിയോഗിക്കാൻ നിർദേശം നൽകി വനംവകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ. കാട്ടുപന്നി ശല്യം മൂലം പൊതുജനങ്ങൾക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ കണക്കിലെടുത്ത് എല്ലാ വനം ഡിവിഷനുകൾക്ക് കീഴിലുമുള്ള പഞ്ചായത്തുകളിലും കൂടുതൽ ലൈസൻസ്ഡ് ഷൂട്ടർമാരെ ലഭ്യമാക്കുന്നതിനുള്ള നടപടികൾ അടിയന്തരമായി സ്വീകരിക്കാൻ മന്ത്രി ചീഫ് വൈൽഡ് ലൈഫ് വാർഡന് നിർദേശം നൽകി.

ശല്യക്കാരായ കാട്ടുപന്നികളെ കൊന്നൊടുക്കുന്നതിനുള്ള നടപടികൾ കൂടുതൽ ശക്തമാക്കാനും മന്ത്രി നിർദേശിച്ചിട്ടുണ്ട്. നിലവിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വഴി നടപ്പിലാക്കി വരുന്ന പ്രവർത്തനങ്ങളിൽ പല പഞ്ചായത്തുകളിലും കാര്യമായ പുരോഗതി ഉണ്ടാകുന്നില്ലെന്ന പരാതികളുടെ അടിസ്ഥാനത്തിലാണ് അടിയന്തര നടപടികൾ സ്വീകരിക്കാൻ മന്ത്രി ആവശ്യപ്പെട്ടത്. കാട്ടുപന്നികളെ കൊല്ലുന്നതിനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ചെലവാക്കുന്ന തുക ദുരന്ത നിവാരണ ഫണ്ടിൽ നിന്നും തിരിച്ചു നൽകുന്നതാണെന്ന വിവരം എല്ലാ തദ്ദേശ സ്ഥാപനങ്ങളെയും അറിയിക്കാനും ഉദ്യോഗസ്ഥർക്ക് മന്ത്രി നിർദേശം നൽകിയിട്ടുണ്ട്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

'നരവനെയുടെ പുസ്തകം രാഹുല്‍ ഗാന്ധിയ്ക്ക് ലഭിച്ചത് ആമസോണില്‍ നിന്ന്': കെ സി വേണുഗോപാല്‍

'നരവനെയുടെ പുസ്തകം രാഹുല്‍ ഗാന്ധിയ്ക്ക് ലഭിച്ചത് ആമസോണില്‍ നിന്ന്': കെ സി വേണുഗോപാല്‍

ന്യൂഡല്‍ഹി: എം എം നരവനെയുടെ പുസ്തകം രാഹുല്‍ ഗാന്ധിയ്ക്ക് ലഭിച്ചത് ആമസോണില്‍ നിന്നാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. പുസ്തകത്തെ കേന്ദ്രസര്‍ക്കാര്‍ ഭയക്കുന്നുണ്ടെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു. 'പുസ്തകത്തെ ഭയമുണ്ടെന്ന് മനസിലായി. എന്തൊരു പേടിയാണ്. അതാണ് അമ്പത്താറ് ഇഞ്ചിന്റെ ഗുണം. പുസ്തകം ആമസോണില്‍ നിന്ന് വായിച്ചതാണ്. അപ്പോള്‍ അവര്‍ക്കെതിരെയും കേസെടുക്കേണ്ടിവരും. എടുക്കട്ടെ. ആരെങ്കിലും എന്തെങ്കിലും പറഞ്ഞാല്‍ അവര്‍ക്കെതിരെ കേസെടുക്കുക എന്നത് എല്ലാ ഏകാധിപതികളും ചെയ്യുന്നതാണ്. ഇതുകൊണ്ടൊന്നും സത്യം പുറത്തുവരാതിരിക്കില്ല. അതൊക്കെ വെറും ധാരണയാണ്. നമുക്ക് കാണാം': കെ സി വേണുഗോപാല്‍ പറഞ്ഞു.

പുസ്തകം വാങ്ങിയത് മുന്‍ കരസേന മേധാവി എംഎം നരവനെ തന്നെ ഷെയര്‍ ചെയ്ത ലിങ്ക് വഴിയാണെന്ന് രാഹുല്‍ ഗാന്ധിയും വ്യക്തമാക്കിയിരുന്നു. താന്‍ അദ്ദേഹത്തെ വിശ്വസിക്കുകയാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. പുസ്തകത്തിന്റെ ഉളളടക്കം ശരിയാണോ ഇല്ലയോ എന്നതില്‍ സ്ഥിരീകരണം നടത്തേണ്ടത് പെന്‍ഗ്വിന്‍ ബുക്‌സും നരവനെയുമാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു. നരവനെയുടെ ഓർമക്കുറിപ്പ് 'ഫോർ സ്റ്റാർസ് ഓഫ് ഡെസ്റ്റിനി' എന്ന പുസ്തകത്തിന്റെ പകർപ്പ് പ്രചരിക്കുന്നതിൽ പ്രതികരണവുമായി പ്രസാധകരായ പെൻഗ്വിൻ റാൻഡം ഹൗസ് ഇന്ത്യാ പ്രൈവറ്റ് ലിമിറ്റഡ്‌ രംഗത്തെത്തിയിരുന്നു. പുസ്തകം പ്രസിദ്ധീകരിച്ചിട്ടില്ലെന്നും വില്പനയ്‌ക്കോ കൈമാറ്റത്തിനോ വെച്ചിട്ടില്ലെന്നും കമ്പനി വ്യക്തമാക്കി. പകർപ്പ് കൈമാറുന്നതും പ്രചരിപ്പിക്കുന്നതും കോപ്പിറൈറ്റ് നിയമങ്ങൾ മൂലം കുറ്റകരമാണെന്നും ഇത്തരത്തിൽ കൈമാറുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും കമ്പനി മുന്നറിയിപ്പ് നൽകി.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

താമരശ്ശേരി ചുരത്തിൽ അപകടം; കെഎസ്ആർടിസി ബസും കണ്ടെയ്നർ ലോറിയും കൂട്ടിയിടിച്ചു, ബസ് യാത്രക്കാരായ 38 പേർക്ക് പരിക്ക്

താമരശ്ശേരി ചുരത്തിൽ അപകടം; കെഎസ്ആർടിസി ബസും കണ്ടെയ്നർ ലോറിയും കൂട്ടിയിടിച്ചു, ബസ് യാത്രക്കാരായ 38 പേർക്ക് പരിക്ക്

കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ കെഎസ്ആർടിസി ബസും കണ്ടെയ്നർ ലോറിയും കൂട്ടിയിടിച്ച് അപകടം. ആറാം വളവിനും ഏഴാം വളവിനും ഇടയിലാണ് അപകടമുണ്ടായത്. ബസ് യാത്രക്കാരായ 38 പേർക്ക് അപകടത്തിൽ പരിക്കേറ്റു.16 പേരെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്കും, 20 പേരെ താമരശ്ശേരി താലൂക്ക് ആശുപത്രിയിലേക്കും രണ്ട് പേരെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി. ആരുടെയും പരിക്ക് സാരമുള്ളതല്ല. ബസിന്റെ ബ്രേക്ക് നഷ്ടമായതാണ് അപകടത്തിന് കാരണമായതെന്നാണ് വിവരം. അപകടത്തെ തുടർന്ന് ചുരത്തിൽ ഭാഗികമായി ഗതാഗതം തടസപ്പെട്ടു. ഏറെ നേരത്തെ ശ്രമത്തിനൊടുവിലാണ് ക്രെയിൻ എത്തിച്ച് ചുരത്തിൽ കുടുങ്ങിയ വാഹനങ്ങൾ മാറ്റിയത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ചരിത്രത്തിൽ ആദ്യം, സ്കൂൾ തുറക്കുന്നതിന് മൂന്ന് മാസം മുമ്പ് പാഠപുസ്തക വിതരണം നടത്തുമെന്ന് വി ശിവൻകുട്ടി

ചരിത്രത്തിൽ ആദ്യം, സ്കൂൾ തുറക്കുന്നതിന് മൂന്ന് മാസം മുമ്പ് പാഠപുസ്തക വിതരണം നടത്തുമെന്ന് വി ശിവൻകുട്ടി

തിരുവനന്തപുരം: സംസ്ഥാനത്ത് ​2026- –27 അധ്യയനവര്‍ഷത്തെ പാഠപുസ്തക വിതരണം ഫെബ്രുവരി 12 ന് നടത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ചരിത്രത്തിൽ ആദ്യമായാണ് സ്കൂൾ തുറക്കുന്നതിന് മൂന്ന് മാസം മുമ്പ് പാഠപുസ്തക വിതരണം നടത്തുന്നതെന്ന് വിദ്യാഭ്യാസ മന്ത്രി അവകാശപ്പെട്ടു. ഫെബ്രുവരി 12 ന് മുഖ്യമന്ത്രി പിണറായി വിജയൻ പാഠപുസ്തക വിതരണം ഉദ്ഘാടനം ചെയ്യും. ഒന്ന് മുതൽ 10 വരെയുള്ള ക്ലാസുകളുടെ വിദ്യാർത്ഥികളുടെ പാഠപുസ്തകമാണ് വിതരണം ചെയ്യുന്നത്. കഴിഞ്ഞ അധ്യയനവർഷം മാർച്ച് രണ്ടാംവാരത്തോടെ പാഠപുസ്തകങ്ങളുടെ വിതരണം ആരംഭിച്ച്‌ മെയ് അവസാനം പൂർത്തിയാക്കിയിരുന്നു. ​ഈ വർഷം 8,00,193 കുട്ടികൾക്കാണ് കൈത്തറി യൂണിഫോം വിതരണം ചെയ്യും.

സച്ചിദാനന്ദനെതിരെ വി ശിവൻകുട്ടി

സാഹിത്യകാരൻ സച്ചിദാനന്ദനെതിരെ മന്ത്രി വി ശിവൻകുട്ടി. കേരളത്തിൽ മൂന്നാം തുടർഭരണത്തിനുവേണ്ടി സഖാക്കളും ഇടതുപക്ഷ ജനാധിപത്യ വിശ്വാസികളും മുമ്പോട്ട് പോവുകയാണ്. ജനങ്ങളോടൂ വോട്ട് ചോദിക്കാൻ അവകാശം ഞങ്ങൾക്കുണ്ട്. ജനക്ഷേമകരമായ പ്രവർത്തനങ്ങൾ ഇടതുപക്ഷം കേരളത്തിൽ നടത്തിയിട്ടുണ്ട്. ഇടതുപക്ഷം വീണ്ടും അധികാരത്തിൽ വരാൻ സാധ്യതയുണ്ട്. അത്തരം ഒരു സാഹചര്യത്തിൽ മൂന്നാമതും അധികാരത്തിൽ വരേണ്ടതില്ല എന്ന തരത്തിലുള്ള പ്രസ്താവന ആര് നടത്തിയാലും ഇടതുപക്ഷ ജനാധിപത്യ വിശ്വാസികൾക്ക് വിഷമം ഉണ്ടാക്കുമെന്ന് ശിവന്‍കുട്ടി പറഞ്ഞു

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ജനനായകന്റെ നിയമപോരാട്ടം അവസാനിപ്പിച്ച് നിർമാതാക്കൾ; ഹർജി പിൻവലിക്കാൻ അനുമതി

ജനനായകന്റെ നിയമപോരാട്ടം അവസാനിപ്പിച്ച് നിർമാതാക്കൾ; ഹർജി പിൻവലിക്കാൻ അനുമതി

വിജയ് ചിത്രം ജനനായകന്റെ നിയമപോരാട്ടം അവസാനിപ്പിച്ച് നിർമാതാക്കളായ കെവിഎൻ പ്രൊഡക്ഷൻസ്. സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷനെതിരെ നൽകിയ ഹർജി പിൻവലിയ്ക്കാനുള്ള അപേക്ഷ മദ്രാസ് ഹൈക്കോടതി അംഗീകരിച്ചു. ജസ്റ്റിസ് പി ടി ആശയാണ് കേസ് പരിഗണിച്ചത്.

സെൻസർ സർട്ടിഫിക്കറ്റ് നൽകാത്ത സിബിഎഫ്സി നടപടിയ്ക്കെതിരെയാണ് കെവിഎൻ പ്രൊഡക്ഷൻസ് കേസ് നൽകിയത്. കേസ് വീണ്ടും സിംഗിൾ ബെഞ്ച് പരിഗണിയ്ക്കാനിരിക്കെയാണ് നിർമാതാക്കളുടെ നടപടി. ചിത്രം റിവൈസിങ് കമ്മിറ്റിയ്ക്ക് വിട്ടുകൊണ്ടുള്ള സിബിഎഫ്സി ചെയർപേഴ്സന്റെ നിർദേശവും നിർമാതാക്കൾ അംഗീകരിച്ചു.

ജനുവരി 9നായിരുന്നു ചിത്രം റിലീസ് ചെയ്യേണ്ടിരുന്നത്. സെൻസർ ബോർഡ് സർട്ടിഫിക്കറ്റ് ലഭിക്കാത്തതിനെ തുടർന്ന് റിലീസ് നീണ്ടുപോവുകയും നിർമാതാക്കൾ കോടതിയെ സമീപിക്കുകയുമായിരുന്നു. ഒരു മാസത്തിലേറെയായി കേസുമായി ബന്ധപ്പെട്ട് സിനിമ കോടതിയിലെത്തി. ഇതിനിടെ സുപ്രീംകോടതിയെയും നിർമാതാക്കൾ സമീപിച്ചിരുന്നു. കേസുമായി മുന്നോട്ട് പോകാനില്ലെന്നാണ് ഇപ്പോൾ നിർമാതാക്കൾ തീരുമാനിച്ചിരിക്കുന്നത്.

റിവൈസിങ് കമ്മിറ്റി പരിശോധിച്ച ശേഷം വളരെ വേ​ഗത്തിൽ സർട്ടിഫിക്കറ്റ് ലഭിച്ച് ഈ മാസം തന്നെ ചിത്രം തിയേറ്ററിലെത്തിക്കാനാണ് നിർമാതാക്കളുടെ നീക്കം. നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുൻപ് തന്നെ ചിത്രം റിലീസ് ചെയ്യുകയെന്നതാണ് നീക്കത്തിന് പിന്നിൽ.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കാമുകിക്കൊപ്പമുള്ള സ്വകാര്യ ദൃശ്യങ്ങൾ പ്രചരിച്ചു, യുവതിയുടെ ബന്ധുക്കൾ പരാതി നൽകിയതിന് പിന്നാലെ യുവാവ് ജീവനൊടുക്കി

കാമുകിക്കൊപ്പമുള്ള സ്വകാര്യ ദൃശ്യങ്ങൾ പ്രചരിച്ചു, യുവതിയുടെ ബന്ധുക്കൾ പരാതി നൽകിയതിന് പിന്നാലെ യുവാവ് ജീവനൊടുക്കി

തിരുവനന്തപുരം: പ്രണയിച്ച പെൺകുട്ടിയുടെ വീട്ടുകാർ പൊലീസിൽ പരാതി നൽകിയതിന് പിന്നാലെ യുവാവ് ജീവനൊടുക്കിയ നിലയിൽ. തോന്നയ്ക്കൽ ലാൽഭാഗ് നഗർ ഉഷഭവനിൽ കിരൺ (27) ആണ് മരിച്ചത്. കഴിഞ്ഞ രാവിലെ ആറ് മണിയോടെ സമീപത്തെ സുഹൃത്തിൻ്റെ വീട്ടിലായിരുന്നു സംഭവം. കിരണുമായി ഇഷ്ടത്തിലായിരുന്ന പെൺകുട്ടിക്കൊപ്പമുള്ള സ്വകാര്യ ദൃശ്യങ്ങൾ ഫോണിൽ പകർത്തി പ്രചരിപ്പിച്ചെന്ന പരാതിയിൽ പെൺകുട്ടിയുടെ വീട്ടുകാർ പൊലീസിൽ പരാതി നൽകിയിരുന്നു.

ഇതെത്തുടർന്നു കിരൺ അടക്കം 4 പേർക്കെതിരെ കേസെടുത്തു. ഇതിൻ്റെ വിഷമത്തിലായിരുന്നു കിരൺ. ദൃശ്യങ്ങൾ താൻ പ്രചരിപ്പിച്ചിട്ടില്ലെന്നാണ് കിരൺ അടുത്ത ബന്ധുക്കളോടും സുഹൃത്തുക്കളോടും പറഞ്ഞത്. ഫോണിൽ സൂക്ഷിച്ച ദൃശ്യങ്ങൾ കിരൺ അറിയാതെ മറ്റാരെങ്കിലും പുറത്തുവിട്ടതാണോ എന്നും സംശയമുണ്ട്. ഇക്കാര്യങ്ങൾ വിശദമായി അന്വേഷിച്ചാലേ അറിയാൻ കഴിയൂ എന്നാണ് പൊലീസ് പറയുന്നത്. 

കേസെടുത്ത കേസെടുത്തതിന് പിന്നാലെ സമീപത്തുകൂടി വന്ന പൊലീസ് ജീപ്പ് കണ്ട് ഭയന്ന് വീട്ടിൽ നിന്നും മാറി നിൽക്കുകയായിരുന്നു. ഞായറാഴ്ച രാത്രിയാണ് സമീപത്തുള്ള സുഹൃത്തിൻ്റെ വീട്ടിലെത്തിയത്. ഇന്നലെ രാവിലെ സുഹൃത്തിനൊപ്പം ഉറങ്ങിയ ഇയാളെ രാവിലെ വീട്ടിനുള്ളിലെ ഹുക്കിൽ തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു. പിന്നാലെ ചിറയിൻകീഴ് ഗവ.താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

പുതിയ നോൺ-സ്റ്റോപ്പ് വിമാന സർവീസുകൾ പ്രഖ്യാപിച്ച് ഇൻഡിഗോ

പുതിയ നോൺ-സ്റ്റോപ്പ് വിമാന സർവീസുകൾ പ്രഖ്യാപിച്ച് ഇൻഡിഗോ

മസ്കറ്റ്: ഒമാൻ തലസ്ഥാനമായ മസ്കറ്റിനും ചെന്നൈയ്ക്കും ഇടയിൽ പുതിയ നോൺ-സ്റ്റോപ്പ് വിമാന സർവീസുകൾ പ്രഖ്യാപിച്ച് പ്രമുഖ ഇന്ത്യൻ ബജറ്റ് എയർലൈനായ ഇൻഡിഗോ. ദക്ഷിണേന്ത്യയും ഒമാനും തമ്മിലുള്ള വ്യോമബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഈ സീസണൽ സർവീസുകൾ ആരംഭിക്കുന്നത്.

ഇൻഡിഗോ പങ്കുവെച്ച വിവരങ്ങൾ പ്രകാരം മെയ് 14 മുതലാണ് ചെന്നൈ -- മസ്കറ്റ് സർവീസുകൾക്ക് തുടക്കമാകുന്നത്. ആഴ്ചയിൽ മൂന്ന് ദിവസമാണ് സർവീസുകളുള്ളത്. ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലാണ് സർവീസുകൾ. രാത്രി 11:45-ന് ചെന്നൈയിൽ നിന്ന് പുറപ്പെടുന്ന വിമാനം (6E 1203) പുലർച്ചെ 02:15-ന് മസ്കറ്റിലെത്തും. തിരിച്ചുള്ള മസ്കറ്റ് - ചെന്നൈ സർവീസുകൾ (6E 1204) മെയ് 15 മുതൽ ആരംഭിക്കും. ബുധൻ, വെള്ളി, ഞായർ ദിവസങ്ങളിലാണ് ഈ സർവീസുകൾ. പുലർച്ചെ 03:15-ന് മസ്കറ്റിൽ നിന്ന് പുറപ്പെട്ട് രാവിലെ 08:15-ന് ചെന്നൈയിലെത്തും. ചെന്നൈയില്‍ നിന്ന് രാത്രി 11:45ന് പുറപ്പെട്ട് 02:15ന് മസ്‌കത്തില്‍ എത്തിച്ചേരും. നിലവിൽ കേരളത്തിൽ നിന്നുള്ള പ്രവാസികൾക്കും തമിഴ്നാട് സ്വദേശികൾക്കും ഒമാനിലേക്കുള്ള യാത്ര കൂടുതൽ സുഗമമാക്കാൻ ഈ പുതിയ സർവീസ് സഹായിക്കും.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കേരള സര്‍വകലാശാല ആസ്ഥാനം വള‍ഞ്ഞ് എസ്എഫ്ഐ പ്രവര്‍ത്തകര്‍; ജലപീരങ്കിയും ബാരിക്കേഡും മറികടന്ന് പ്രതിഷേധം, വന്‍ സംഘര്‍ഷം

കേരള സര്‍വകലാശാല ആസ്ഥാനം വള‍ഞ്ഞ് എസ്എഫ്ഐ പ്രവര്‍ത്തകര്‍; ജലപീരങ്കിയും ബാരിക്കേഡും മറികടന്ന് പ്രതിഷേധം, വന്‍ സംഘര്‍ഷം

തിരുവനന്തപുരം: കേരള സര്‍വകലാശാലയിലെ എഫ്ഐഎഫ്ഐ പ്രതിഷേധത്തിനിടെ സംഘര്‍ഷം.സർവകലാശാല വൈസ് ചാൻസലർ മോഹനന്‍ കുന്നുമ്മലിനെതിരെ സര്‍വകലാശാല ആസ്ഥാനത്ത് പ്രതിഷേധിച്ച എസ്എഫ്ഐ പ്രവര്‍ത്തകരും പൊലീസും തമ്മിലാണ് സംഘര്‍ഷം ഉടലെടുത്തത്.കവാടത്തിന് മുന്നിലെ പൊലീസ് ബാരിക്കേഡും മറികടന്ന് പ്രവര്‍ത്തകര്‍ സർവകലാശാല ആസ്ഥാനം കയ്യടക്കി. പ്രതിഷേധക്കാർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോ​ഗിച്ചു. രജിസ്ട്രാറുടെ ഓഫീസിന് മുന്നില്‍ സംഘടിച്ച് പ്രതിഷേധം.

സർവകലാശാല കലോത്സവം നടത്താൻ അനുവദിക്കാത്ത, കായിക വിദ്യാർഥികൾക്ക് ടിഎ നൽകാത്ത വിസിയുടെ നിലപാടിനെതിരെയാണ് എസ്എഫ്ഐ സമരം. രാവിലെ ബാരിക്കേഡുകൾ വെച്ച് സർവകലാശാല ആസ്ഥാനത്തിന്റെ കവാടത്തിൽ പൊലീസ് പ്രതിഷേധക്കാരെ തടഞ്ഞു. എന്നാൽ ബാരിക്കേഡ് മറികടന്ന് വിദ്യാർത്ഥികൾ സർവകലാശാല ആസ്ഥാനത്തേക്ക് കയറി. വിസിയുടെ ചേംബറിന് മുന്നിൽ പ്രതിഷേധം കടുപ്പിക്കുകയാണ് എസ്എഫ്ഐ. വിദ്യാർത്ഥികളുടെ ന്യായമായ ആവശ്യങ്ങൾ പരിഗണിക്കാനോ ചർച്ച നടത്താനോ വിസി ഇതുവരെ തയ്യാറായിട്ടില്ലെന്ന് സംഘടന ആരോപിക്കുന്നു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഇന്ത്യയില്‍ 40 വയസില്‍ താഴെയുളള വന്‍കുടല്‍ കാന്‍സര്‍ രോഗികളുടെ എണ്ണം വര്‍ധിക്കുന്നുവെന്ന് റിപ്പോര്‍ട്ട്

ഇന്ത്യയില്‍ 40 വയസില്‍ താഴെയുളള വന്‍കുടല്‍ കാന്‍സര്‍ രോഗികളുടെ എണ്ണം വര്‍ധിക്കുന്നുവെന്ന് റിപ്പോര്‍ട്ട്

ഇന്ത്യയുള്‍പ്പടെയുള്ള രാജ്യങ്ങളില്‍ യുവാക്കള്‍ക്കിടയില്‍ കോളോറെക്ടല്‍ കാന്‍സര്‍(Colorectal cancer) രോഗികളുടെ എണ്ണം വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. 40 വയസിന് താഴെയുളള രോഗികളില്‍ 21-48 ശതമാനം CRC(Colorectal cancer) കേസുകള്‍ ഇന്ത്യന്‍ പഠനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇത് പാശ്ചാത്യ രാജ്യങ്ങളിലെ നിരക്കിനേക്കാള്‍ വളരെ കൂടുതലാണ്. വന്‍കുടല്‍ കാന്‍സര്‍ വര്‍ധനവില്‍ ഇന്ത്യയുടെ സ്ഥാനം നാലാമതാണ്. ടാറ്റ മെമ്മോറിയല്‍ സെന്ററില്‍നിന്നുളള 2025 ലെ പഠന റിപ്പോര്‍ട്ടിലാണ് ഇക്കാര്യത്തെക്കുറിച്ച് പറയുന്നത്. GLOBOCAN 2022 ലെ ഡാറ്റ ഉപയോഗിച്ച് 64,863 കേസുകളും 38,367 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ജീവിതശൈലീമാറ്റങ്ങള്‍ കൊണ്ട് 2050 ആകുമ്പോഴേക്കും കേസുകള്‍ വന്‍ വര്‍ധനവുണ്ടാകുമെന്നാണ് കണ്ടെത്തല്‍. ബെംഗളൂരുവിലെ കിംസ് ഹോസ്പിറ്റലിലെ മെഡിക്കല്‍ ഗ്യാസ്‌ട്രോഎന്‍ട്രോളജി, ഹെപ്പറ്റോളജി &ഇന്റര്‍വെന്‍ഷണല്‍ എന്‍ഡോസ്‌കോപ്പി സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. സി ഭരത് കുമാര്‍ ഒരു മാധ്യമത്തിന് നല്‍കിയ വിവരങ്ങള്‍ ഇപ്രകാരമാണ്.

വന്‍കുടല്‍ കാന്‍സര്‍ യുവാക്കളെ കൂടുതല്‍ ബാധിക്കുന്നത് എന്തുകൊണ്ട്

മുന്‍പ് പ്രായമായവരെ ബാധിച്ചിരുന്ന രോഗമാണ് വന്‍കുടല്‍ കാന്‍സര്‍. എന്നാല്‍ ഇന്നത് ചെറുപ്പക്കാരെയും പിടികൂടിയിരിക്കുന്നു. കാരണങ്ങളും ലക്ഷണങ്ങളും മുന്‍കൂട്ടി അറിയുന്നത് രോഗത്തെ ചെറുക്കാനും ഒരു പരിധിവരെ ഇല്ലാതാക്കാനും സഹായിക്കും. മിക്ക യുവാക്കളിലും സമ്മര്‍ദ്ദം, മോശം ഭക്ഷണശീലങ്ങള്‍, ശരീരഭാരം വര്‍ധിക്കുന്നത് ഇവയൊക്കെ രോഗത്തിന് കാരണമാകുന്നുണ്ട്. വന്‍കുടല്‍ കാന്‍സര്‍ പെട്ടെന്ന് വ്യാപിക്കുന്നതുകൊണ്ട് തിരിച്ചറിയാന്‍ വളരെ പ്രയാസമാണ്.ഇത്തരം കാന്‍സറുകള്‍ സാധാരണയായി മലാശയത്തിലേയോ വന്‍കുടലിലേയോ കലകളിലാണ് വികസിക്കുന്നത്.

കാരണങ്ങള്‍

കാലങ്ങളായി പ്രായമായവരെയാണ് രോഗം ബാധിക്കുന്നതെങ്കിലും ഇന്ന് ചെറുപ്പക്കാരില്‍ ധാരാളംപേരെ രോഗം ബാധിക്കുന്നു. ഉദാസീനമായ ജീവിതശൈലി, സംസ്‌കരിച്ച ഭക്ഷണങ്ങളുടെ ഉപയോഗം, പൊണ്ണത്തടി, വിട്ടുമാറാത്ത സമ്മര്‍ദ്ദം തുടങ്ങിയ നിരവധി ഘടകങ്ങളാണ് ചെറുപ്പക്കാരില്‍ അപകട സാധ്യത വര്‍ധിക്കാനുള്ള പ്രധാന കാരണങ്ങള്‍. ഈ രോഗത്തിന്റെ ലക്ഷണങ്ങള്‍ സൂക്ഷ്മമാണ്. പലരും ലക്ഷണങ്ങളെ ഭക്ഷണക്രമം, ജീവിതശൈലി, അല്ലെങ്കില്‍ ദഹനപ്രശ്‌നങ്ങള്‍ എന്നിവയുമായി ബന്ധപ്പെടുത്തുകയാണ് ചെയ്യുന്നത്. ഇത് ചികിത്സയെ വൈകിപ്പിക്കും. ശ്രദ്ധിക്കാതിരുന്നാല്‍ ഗുരുതരമായ രോഗ ലക്ഷണങ്ങള്‍ അനുഭവപ്പെടാന്‍ തുടങ്ങുമ്പോഴേക്കും രോഗം വ്യാപിച്ചിട്ടുണ്ടായിരിക്കും.

അപകട സാധ്യത എങ്ങനെ കുറയ്ക്കാം

വന്‍കുടല്‍ കാന്‍സര്‍ വരുന്നത് തടയാന്‍ നാരുകള്‍ അടങ്ങിയ സമീകൃത ആഹാരം കഴിക്കാവുന്നതാണ്. വ്യായാമം, കൃത്യമായ ഭാരം നിലനിര്‍ത്തുക, സംസ്‌കരിച്ച ഭക്ഷണം ഒഴിവാക്കുക. മാത്രമല്ല മുകളില്‍ പറഞ്ഞ ലക്ഷണങ്ങള്‍ അനുഭവപ്പെടുകയാണെങ്കില്‍ ഉടന്‍ തന്നെ മെഡിക്കല്‍ പരിശോധനയ്ക്ക് വിധേയരാകണം. ഈ രോഗം ഒഴിവാക്കാന്‍ അവബോധം പ്രധാനമാണ്. സമീപകാല മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ച് 45 വയസ് തികയുമ്പോള്‍ മുതല്‍ ആളുകള്‍ കോളോറെക്ടല്‍ കാന്‍സര്‍ പരിശോധന നടത്തേണ്ടതാണ്. കൃത്യമായ ഇടവേളകളിലും പരിശോധന നടത്തേണ്ടത് അത്യാവശ്യമാണ്.