Monday, 16 February 2026

ഒന്നാം ബലാത്സംഗക്കേസ്; രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ അന്വേഷണസംഘത്തിന് മുന്നിൽ ഹാജരായി

ഒന്നാം ബലാത്സംഗക്കേസ്; രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ അന്വേഷണസംഘത്തിന് മുന്നിൽ ഹാജരായി

പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ അന്വേഷണസംഘത്തിന് മുന്നിൽ ഹാജരായി. തിരുവനന്തപുരം പേരൂർക്കട പൊലീസ് ക്ലബ്ബിലാണ് ഹാജരായത്. ഒന്നാം പീഡന പരാതിയിൽ ജാമ്യം ലഭിച്ചതിന് തുടർന്നാണ് അന്വേഷണസംഘത്തിന് മുന്നിൽ ഹാജരായത്. ഇതുവരെ ഒന്നാം പീഡനപരാതിയിന്മേൽ രാഹുലിനെ ചോദ്യം ചെയ്യാനോ മറ്റ് വിവരങ്ങൾ ശേഖരിക്കാനോ സാധിച്ചിരുന്നില്ല. അതിന്റെ പശ്ചാത്തലത്തിൽ കൂടിയാണിത്. പരാതിക്കാരി ഏറ്റവും പുതിയതായി കോടതിയിൽ അറിയിച്ചിട്ടുള്ള വിവരങ്ങളിലും കൂടുതൽ കാര്യങ്ങൾ അന്വേഷണംസംഘം ചോദിച്ചറിയും. ഡിജിറ്റൽ തെളിവുകളുടെ ശേഖരണം അടക്കമുള്ള കാര്യങ്ങളും ഇന്ന് തന്നെ നടക്കും.

അതേസമയം, രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ മൂന്നാം ബലാത്സംഗക്കേസില്‍ അതിജീവിതയുടെ രഹസ്യമൊഴി രേഖപ്പെടുത്തിയിരുന്നു. രാഹുൽ മാങ്കൂട്ടത്തിൽ തിരുവല്ലയിലെ ഹോട്ടലിൽ എത്തിച്ചു പീഡിപ്പിച്ചുവെന്നായിരുന്നു അതിജീവിതയുടെ പരാതി. കുറ്റപത്രം പരമാവധി വേഗം നൽകാനാണ് വീഡിയോ കോൺഫറൻസിങ് വഴി രഹസ്യ മൊഴി രേഖപ്പെടുത്താനുള്ള അപൂർവ നടപടി പൊലീസ് സ്വീകരിച്ചത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

500 കോടി രൂപ സമാഹരിക്കാൻ ഈസ്മൈട്രിപ്പ്; ലക്ഷ്യംവെച്ചിരിക്കുന്നത് വമ്പൻ വിപുലീകരണങ്ങൾ

500 കോടി രൂപ സമാഹരിക്കാൻ ഈസ്മൈട്രിപ്പ്; ലക്ഷ്യംവെച്ചിരിക്കുന്നത് വമ്പൻ വിപുലീകരണങ്ങൾ

ദില്ലി: 500 കോടി രൂപ വരെ സമാഹരിക്കാൻ ഇന്ത്യയിലെ പ്രമുഖ ഓൺലൈൻ ട്രാവൽ-ടെക് പ്ലാറ്റ്‌ഫോമുകളിലൊന്നായ ഈസ്മൈട്രിപ്പ്. പ്രവർത്തനം വിപുലീകരിക്കുന്നതിനും സാമ്പത്തിക ഭദ്രത ഉറപ്പിക്കുന്നതിനും വേണ്ടിയാണിത്. ഓഹരികളോ മറ്റ് സെക്യൂരിറ്റികളോ വഴി ഫണ്ട് കണ്ടെത്താനുള്ള നിർദ്ദേശത്തിന് കമ്പനി ബോർഡ് അംഗീകാരം നൽകിയിട്ടുണ്ട്. സാങ്കേതികവിദ്യ മെച്ചപ്പെടുത്തുന്നതിനും പുതിയ ബിസിനസ് അവസരങ്ങൾ പ്രയോജനപ്പെടുത്തുന്നതിനും തുക വിനിയോഗിക്കും. വളർച്ചാ പദ്ധതികൾ നടപ്പാക്കുമ്പോഴും കൃത്യമായ സാമ്പത്തിക അച്ചടക്കം പാലിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.

അടിസ്ഥാന കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചും ദീർഘകാല വീക്ഷണത്തോടെയുമാണ് ഞങ്ങൾ ഈ കമ്പനി കെട്ടിപ്പടുത്തതെന്ന് ഈസ്മൈട്രിപ്പ് സ്ഥാപകനും സിഎംഡിയുമായ നിഷാന്ത് പിറ്റി പറഞ്ഞു. മുന്നോട്ട് പോകുമ്പോൾ, ഞങ്ങളുടെ പ്രധാന ബിസിനസ് കൂടുതൽ ശക്തിപ്പെടുത്താനാണ് ശ്രമിക്കുന്നതെന്നും അതിനായി വിവിധ മേഖലകളിൽ പ്രവർത്തനം വിപുലീകരിക്കുമെന്നും നിഷാന്ത് പിറ്റി പറഞ്ഞു. ഓരോ നിക്ഷേപ തീരുമാനവും ഉത്തരവാദിത്തത്തോടെയായിരിക്കുമെന്നും ഓഹരിയുടമകൾക്കും പങ്കാളികൾക്കും ദീർഘകാലത്തേക്ക് സ്ഥിരമായ നേട്ടം നൽകി കമ്പനിയെ ശക്തിപ്പെടുത്തുകയാണ് ഞങ്ങളുടെ ലക്ഷ്യമെന്നും നിഷാന്ത് പിറ്റി പറഞ്ഞു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

'തവള വിഷം നൽകി'; നവാൽനിയെ റഷ്യ വിഷം കൊടുത്ത് കൊലപ്പെടുത്തിയതെന്ന ആരോപണവുമായി യൂറോപ്യൻ രാജ്യങ്ങൾ

'തവള വിഷം നൽകി'; നവാൽനിയെ റഷ്യ വിഷം കൊടുത്ത് കൊലപ്പെടുത്തിയതെന്ന ആരോപണവുമായി യൂറോപ്യൻ രാജ്യങ്ങൾ

മോസ്കോ: റഷ്യയിലെ പ്രതിപക്ഷ നേതാവും വ്ളാദിമിർ പുടിന്റെ കടുത്ത വിമര്‍ശകനുമായിരുന്ന അലക്‌സി നവാല്‍നിയെ വിഷം നല്‍കി റഷ്യ കൊലപ്പെടുത്തിയാണെന്ന ആരോപണവുമായി യൂറോപ്യൻ രാജ്യങ്ങള്‍ രംഗത്ത്. 'എപിബാറ്റിഡിന്‍' എന്ന വിഷം ശരീരത്തിലെത്തിയാണ് നവാല്‍നി മരിച്ചത്. ഇത ഡാര്‍ട്ട് തവളകളില്‍ കാണപ്പെടുന്നതാണെന്നും റഷ്യയില്‍ സാധാരണയായി കാണപ്പെടുന്ന ഒന്നല്ലെന്നുമാണ് ആരോപണം.

യുകെ, ഫ്രാന്‍സ്, ജര്‍മ്മനി, സ്വീഡന്‍, നെതര്‍ലാന്‍ഡ്‌സ് തുടങ്ങിയ രാജ്യങ്ങളാണ് റഷ്യക്കെതിരെ ആരോപണമുയര്‍ത്തിയിരിക്കുന്നത്. 'നവാല്‍നിയുടെ എതിര്‍പ്പിനെ ഭയന്ന് റഷ്യന്‍ ഭരണകൂടം മാരകമായ വിഷം ഉപയോഗിച്ചതാണെന്ന് ഞങ്ങള്‍ക്കറിയാം' യുകെയുടെ വിദേശകാര്യ ഓഫീസ് പറഞ്ഞു. 'നവാല്‍നിയെ ഒരു ഭീഷണിയായാണ് റഷ്യ കണ്ടത്. ഇത്തരത്തിലുള്ള വിഷം ഉപയോഗിക്കുന്നതിലൂടെ റഷ്യന്‍ ഭരണകൂടത്തിന്റെ കൈവശമുള്ള ആയുധങ്ങളും അവര്‍ എത്രത്തോളം രാഷ്ട്രീയ എതിര്‍പ്പുകളെ ഭയക്കുന്നുണ്ടെന്നും പ്രകടമാക്കിയിരിക്കുകയാണ്', ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി യെവെറ്റ് കൂപ്പര്‍ വിശദീകരിച്ചു. നവല്‍നിയുടെ മരണം രാഷ്ട്രീയ എതിര്‍പ്പിനെ ഭയന്നാണ് മറ്റുള്ള രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രാലയങ്ങള്‍ അറിയിച്ചു.

പുടിന്റേയും റഷ്യന്‍ ഭരണകൂടത്തിന്റേയും അഴിമതിക്കഥകൾ ബ്ലോഗിലൂടെ ജനങ്ങളുടെ മുന്നിലെത്തിച്ചായിരുന്നു നവാല്‌നി പൊതുരംഗത്ത് സജീവമായത്. പിന്നീട് രാഷ്ട്രീയത്തിൽ ഇറങ്ങിയതോടെ നവാല്‌നി പുടിന് കൂടുതൽ തലവേദനയായി. ജനപിന്തുണയേറുകയും ചെയ്തു. 2020-ൽ വിഷപ്രയോഗത്തിലൂടെ നവാല്‌നിയെ കൊലപ്പെടുത്താൻ ശ്രമം നടന്നെങ്കിലും ദൗത്യം വിജയിച്ചില്ല. വീണ്ടും അറസ്റ്റ് ചെയ്ത് ജയിലിലടക്കുകയായിരുന്നു.

തടവില്‍ കഴിഞ്ഞിരുന്ന യമാലോ-നെനെറ്റ്‌സ് ജില്ലയിലെ ജയിലിലെ ഉദ്യോഗസ്ഥരാണ് നവാല്‌നി മരിച്ചെന്ന വിവരം അറിയിച്ചത്. ആര്‍ക്ടിക് പ്രിസണ്‍ കോളനിയിലെ ജയിലിൽ 19 വര്‍ഷത്തെ ജയില്‍ശിക്ഷ അനുഭവിക്കുകയായിരുന്നു അദ്ദേഹം. വെള്ളിയാഴ്ച നടക്കാന്‍ പോയി വന്നതിന് ശേഷം അദ്ദേഹത്തിന് അസ്വസ്ഥത തോന്നി. ഉടന്‍ തന്നെ ബോധം നഷ്ടപ്പെട്ടു. എമര്‍ജന്‍സി മെഡിക്കല്‍ സ്റ്റാഫ് എത്തി അടിയന്തര വൈദ്യസഹായം നൽകിയെങ്കിലും രക്ഷിക്കാനായില്ല എന്നാണ് ഉദ്യോഗസ്ഥര് പറഞ്ഞത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

അതിഥിയാണെന്ന വ്യാജേന വിവാഹത്തിനെത്തി, 4 ലക്ഷം രൂപയുടെ സ്വര്‍ണം കവര്‍ന്നു;കല്ല്യാണ വീഡിയോയില്‍ കള്ളന്‍ കുടുങ്ങി

അതിഥിയാണെന്ന വ്യാജേന വിവാഹത്തിനെത്തി, 4 ലക്ഷം രൂപയുടെ സ്വര്‍ണം കവര്‍ന്നു;കല്ല്യാണ വീഡിയോയില്‍ കള്ളന്‍ കുടുങ്ങി

ജയ്പൂര്‍: വിവാഹസല്‍ക്കാരത്തിന് അതിഥിയാണെന്ന വ്യാജേന എത്തി സ്വര്‍ണം മോഷ്ടിച്ച് കള്ളന്‍. വിവാഹത്തിനെത്തിയ ഫോട്ടോ ഗ്രാഫറുടെ ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങളില്‍ നിന്നുമാണ് കള്ളനെ കണ്ടെത്തിയത്. ഫെബ്രുവരി 7ന് ജഗത്പൂരിലെ ചന്ദന്‍ വണ്‍ മാര്യേജ് ഗാര്‍ഡനിലാണ് സംഭവം നടന്നത്.

നവീന്‍ കരോള്‍ എന്ന വ്യക്തിയുടെ വിവാഹ ചടങ്ങിലാണ് സംഭവം. അതിഥികളുടെയൊപ്പം ഫോട്ടോ എടുക്കാന്‍ സ്‌റ്റേജിലേക്ക് കയറിവന്ന കള്ളന്‍ കസേരയ്ക്ക് താഴെ വച്ചിരുന്ന വധുവിന്റെ ബാഗ് മോഷ്ടിക്കുകയായിരുന്നു.

വിവാഹ ആഘോഷത്തിലായിരുന്നതിനാല്‍ ബന്ധുക്കളും സല്‍ക്കാരത്തില്‍ പങ്കെടുത്തവരും ഇത് ശ്രദ്ധിച്ചില്ല. ചടങ്ങിന് ശേഷം ബാഗ് അന്വേഷിച്ചപ്പോഴാണ് കാണാനില്ലെന്ന് മനസിലായത്. പിന്നീട് ചടങ്ങിന്റെ വീഡിയോ ദൃശ്യങ്ങല്‍ ചിത്രീകരിച്ചപ്പോഴാണ് കള്ളന്‍ പിടിയിലായത്. ഏകദേശം 4 ലക്ഷം രൂപയുടെ സ്വര്‍ണവും പണവുമാണ് നഷ്ടമായത്. വധുവിന്റെ കുടുംബാഗങ്ങള്‍ പൊലീസില്‍ പരാതി നല്‍കി.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

നഷ്ടപരിഹാരം നൽകിയില്ല; കൊല്ലം കളക്ടറേറ്റ് പ്രവർത്തിക്കുന്ന രണ്ട് ഏക്കറോളം സ്ഥലം ജപ്തി ചെയ്തു

നഷ്ടപരിഹാരം നൽകിയില്ല; കൊല്ലം കളക്ടറേറ്റ് പ്രവർത്തിക്കുന്ന രണ്ട് ഏക്കറോളം സ്ഥലം ജപ്തി ചെയ്തു

ഹൈക്കോടതി ഉത്തരവിട്ട നഷ്ടപരിഹാരത്തുക നൽകുന്നതിൽ സർക്കാർ വീഴ്ച വരുത്തിയതിനെത്തുടർന്ന്, കൊല്ലം കളക്ടറേറ്റ് പ്രവർത്തിക്കുന്ന രണ്ട് ഏക്കറോളം സ്ഥലം കൊല്ലം സബ് കോടതി ജപ്തി ചെയ്തു. നടപടിയുടെ ഭാഗമായി കളക്ടറേറ്റ് കെട്ടിടത്തിൽ ജപ്തി നോട്ടീസ് പതിപ്പിക്കുകയും ചെയ്തിട്ടുണ്ട്. 2003-ൽ കൊല്ലം കോർപ്പറേഷൻ ഭൂമി ഏറ്റെടുത്തതുമായി ബന്ധപ്പെട്ട് മതിയായ നഷ്ടപരിഹാരം ലഭിച്ചില്ലെന്ന പരാതിയിൽ വർഷങ്ങളായി നടന്നുവന്ന നിയമപോരാട്ടത്തിനൊടുവിലാണ് കോടതിയുടെ ഇടപെടൽ.

കൊല്ലം കോർപ്പറേഷൻ മുനിസിപ്പാലിറ്റിയായിരുന്ന കാലത്ത് ബസ് ടെർമിനൽ കം ഷോപ്പിങ് കോംപ്ലക്‌സ് പദ്ധതിക്കായി റെയിൽവേയിൽ നിന്ന് ഭൂമി ഏറ്റെടുത്തിരുന്നു. ഇതിന് പകരമായി റെയിൽവേയ്ക്ക് നൽകാൻ വിജയലക്ഷ്മി കാഷ്യൂസ് ഉടമ പരേതനായ കെ. രവീന്ദ്രനാഥൻനായരുടെ ഉടമസ്ഥതയിലുള്ള 1.23 ഏക്കർ ഭൂമി സർക്കാർ ഏറ്റെടുത്തിരുന്നു. അന്ന് സർക്കാർ നിശ്ചയിച്ച 1.13 കോടി രൂപ നഷ്ടപരിഹാരം കുറവാണെന്ന് കാട്ടി ഭൂവുടമ കോടതിയെ സമീപിക്കുകയായിരുന്നു. തുടർന്ന് കൊല്ലം സബ് കോടതി ഈ തുക എട്ട് കോടി രൂപയായി ഉയർത്തി.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കൊല്ലത്ത് എൻജിനീയറിങ് കോളേജില്‍ ഓട്ടോ ഷോ; വാഹനങ്ങൾ എംവിഡി പിടിച്ചെടുക്കും

കൊല്ലത്ത് എൻജിനീയറിങ് കോളേജില്‍ ഓട്ടോ ഷോ; വാഹനങ്ങൾ എംവിഡി പിടിച്ചെടുക്കും

കൊല്ലം: വിവാഹ ചടങ്ങിൽ ഭീതി പരത്തി തീ തുപ്പിയ കാറിന്‍റെ പ്രദർശനത്തിന് പിന്നാലെ എൻജിനീയറിങ് കോളേജിലും തീ തുപ്പി കാറുകൾ. ചവറ എംഎസ്എൻ കോളേജിൽ നടന്ന ഓട്ടോ ഷോയിലാണ് തീ തുപ്പുന്ന വാഹനങ്ങൾ എത്തിച്ചത്. ശനിയാഴ്ചയായിരുന്നു കോളേജിൽ ഓട്ടോഷോ നടന്നത്. നിയമ വിരുദ്ധമായി രൂപമാറ്റം നടത്തി നിരവധി വാഹനങ്ങളാണ് ഷോയിൽ പ്രദർശിപ്പിച്ചത്. വിവിധ ക്യാമ്പസുകളിൽ ഓട്ടോ ഷോ നടത്തുന്ന വിദ്യാർത്ഥി സംഘമാണ് ചവറയിലും എത്തിയത്. വിദ്യാർത്ഥികൾക്ക് ഇടയിലൂടെയായിരുന്നു 'തീപാറുന്ന' അഭ്യാസപ്രകടനം. വിദ്യാർത്ഥികൾ തന്നെ ദൃശ്യങ്ങൾ പകർത്തി സമൂഹമാധ്യമങ്ങളിൽ പ്രദർശിപ്പിച്ചതോടെയാണ് നിയമലംഘനം പുറത്തായത്.

ഓട്ടോ ഷോ സംബന്ധിച്ചും പ്രദർശിപ്പിച്ച വാഹനങ്ങളെ കുറിച്ചും മോട്ടോർ വാഹന വകുപ്പ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നിയമ വിരുദ്ധമായ വാഹനങ്ങൾ പിടിച്ചെടുക്കുമെന്ന് മോട്ടർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. കഴിഞ്ഞ ദിവസമാണ് കുണ്ടറ ചന്ദനത്തോപ്പിൽ വിവാഹ ചടങ്ങിനിടെ തീ തുപ്പുന്ന കാർ പ്രദർശിപ്പിച്ചത് വിവാദമായത്. കാറ് മോട്ടോർ വാഹനവകുപ്പ് പിടിച്ചെടുക്കുകയും കാറിന്റെ രജിസ്ട്രേഷൻ റദ്ദാക്കുകയും ചെയ്തിരുന്നു. ഉടമസ്ഥന്‍റെ ലൈസൻസ് സസ്പെൻഡ് ചെയ്യുകയും ചെയ്തിട്ടുണ്ട്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ശബരിമല യുവതീപ്രവേശനം: വാദം ഏപ്രിൽ ഏഴിന് ആരംഭിക്കും; മാർച്ച് 14ന് മുമ്പ് എല്ലാ കക്ഷികളും നിലപാട് എഴുതി നൽകാൻ കോടതി നിർദേശം

ശബരിമല യുവതീപ്രവേശനം: വാദം ഏപ്രിൽ ഏഴിന് ആരംഭിക്കും; മാർച്ച് 14ന് മുമ്പ് എല്ലാ കക്ഷികളും നിലപാട് എഴുതി നൽകാൻ കോടതി നിർദേശം

ദില്ലി: ശബരിമലയിലെ യുവതീപ്രവേശന ഹർജികളിലെ ഒമ്പതം​ഗ ബെഞ്ചിന്റെ വാദം ഏപ്രിൽ ഏഴിന് ആരംഭിക്കും. ഹർജിക്കാർക്ക് മൂന്ന് ദിവസം വാദിക്കാം. പുന:പരിശോധനയെ എതിർക്കുന്നവർക്ക് ഏപ്രിൽ 14 മുതൽ 17 വരെയും വാദിക്കാമെന്നും സുപ്രീംകോടതി അറിയിച്ചു. അമിക്കസ് ക്യൂറിയുടെ വാദം ഏപ്രിൽ 21ന് ആയിരിക്കും. ഏപ്രിൽ 22ന് വാദം പൂർത്തിയാക്കും. അതേസമയം, ‍ചീഫ് ജസ്റ്റിസ് ബെഞ്ചിൽ ആരൊക്കെയാണ് ഉള്ളതെന്ന് ഇനി നിശ്ചയിക്കും.

യുവതീപ്രവേശന ഹർജികൾ പുതിയ ഭരണഘടനാ ബെഞ്ചിന് പരി​ഗണിക്കാമെന്ന് സുപ്രീംകോടതി അറിയിച്ചു. ചീഫ് ജസ്റ്റിസ് ആയിരിക്കും ഒമ്പതം​ഗ ബെഞ്ചിന് നേതൃത്വം നൽകാൻ സാധ്യത. വിവിധ മതങ്ങളുടെ വിഷയം ഒന്നിച്ചു പരിഗണിക്കണം എന്ന അഭിഭാഷകരുടെ ആവശ്യത്തിന് പഴയ 9 അംഗ ബെഞ്ചിൽ ഇപ്പോൾ കോടതിയിൽ ബാക്കിയുള്ളത് താൻ മാത്രമെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. പുന:പരിശോധനയെ അനുകൂലിക്കുന്നു എന്ന് കേന്ദ്രവും ഹർജികളെ എതിർക്കുന്നില്ലെന്ന് സംസ്ഥാനവും അറിയിച്ചു.

തന്ത്രിയുടെ അഭിഭാഷകൻ കൃഷ്ണകുമാർ സിംഗിനെ ഹർജിക്കാരുടെ നോഡൽ അഭിഭാഷകനായി നിശ്ചയിച്ചിട്ടുണ്ട്. അഭിഭാഷകൻ കെ പരമേശ്വറിനോട് അമികസ് ക്യുറിയാവാൻ കോടതി നിർദേശിച്ചു. അഭിഭാഷകൻ ശിവം സിംഗ് അമിക്കസ് ക്യൂറിയെ സഹായിക്കും. 9 അംഗ ബഞ്ചിന്റെ വിധിക്കനുസൃതമായി അഞ്ചംഗ ബെഞ്ച് വീണ്ടും ശബരിമല പുനഃപരിശോധന ഹർജികൾ പരിഗണിച്ച് അന്തിമ വിധി പുറപ്പെടുവിക്കും.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

പൊലീസിനെ വീണ്ടും വെട്ടിലാക്കി സമീന; വിഴുങ്ങിയ സ്വർണമാല ക്ലോസറ്റിലൊഴുക്കി

പൊലീസിനെ വീണ്ടും വെട്ടിലാക്കി സമീന; വിഴുങ്ങിയ സ്വർണമാല ക്ലോസറ്റിലൊഴുക്കി

കോഴിക്കോട്: നിലമ്പൂരിൽ കുട്ടിയുടെ മാല കവർന്ന് വിഴുങ്ങിയ യുവതിയുടെ വയറ്റിൽ നിന്നും സ്വർണം പുറത്തെടുക്കാനുള്ള പൊലീസിന്റെ അഞ്ച് ദിവസം നീണ്ട കാത്തിരിപ്പ് നാടകീയമായി അവസാനിച്ചു. എന്നാൽ, പൊലീസിനെ വെട്ടിച്ചുകൊണ്ട് തൊണ്ടിമുതൽ കണ്ടെടുക്കാൻ കഴിയാത്ത വിധം പ്രതി അത് നശിപ്പിച്ചു. കുട്ടിയുടെ മാല കവർന്ന് വിഴുങ്ങിയ സമീന (35), മാല പുറത്തുവന്നപ്പോൾ പൊലീസുകാർ കാണാതെ ക്ലോസറ്റിലൊഴുക്കി കളഞ്ഞു. ഇതോടെ തൊണ്ടിമുതൽ കണ്ടെടുക്കാനാവാതെ പൊലീസ് പ്രതിസന്ധിയിലായി. ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ പൊലീസുകാരെ കബളിപ്പിച്ചാണ് പ്രതി സ്വർണം നശിപ്പിച്ചത്.

നിലമ്പൂർ ജില്ലാ ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയ കുട്ടിയുടെ 3.5 ഗ്രാം സ്വർണമാലയാണ് പാലേമാട് സ്വദേശിനി സമീന വിഴുങ്ങിയത്. എക്സ്റേയിൽ ആഭരണം കണ്ടെത്തിയെങ്കിലും വയറിളക്കാനുള്ള മരുന്ന് നൽകിയിട്ടും മാല പുറത്തുവന്നില്ല. തുടർന്ന് മഞ്ചേരി മെഡിക്കൽ കോളജിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളജിലും പൊലീസിന്റെ കർശന നിരീക്ഷണത്തിൽ ഇവരെ പാർപ്പിച്ചു. ഇതിനിടെ നടത്തിയ സ്കാനിംഗിൽ വയറ്റിൽ മറ്റൊരു സ്വർണ്ണക്കമ്മൽ കൂടി കണ്ടെത്തിയത് കേസിൽ വലിയ ദുരൂഹതയുണ്ടാക്കിയിരുന്നു.

'തൊണ്ടിമുതലും ദൃക്സാക്ഷിയും' സിനിമയെ വെല്ലുന്ന രീതിയിലായിരുന്നു പൊലീസിന്റെ കാത്തിരിപ്പ്. ആഭരണം ആമാശയത്തിൽ നിന്ന് താഴേക്ക് എത്തിയതായും സ്വാഭാവികമായി പുറത്തുവരുമെന്നും ഡോക്ടർമാർ അറിയിച്ചിരുന്നു. എന്നാൽ, ആഭരണം പുറത്തുവന്ന സമയം കൃത്യമായി മറച്ചുവെച്ച സമീന, പൊലീസിന്റെ കണ്ണുവെട്ടിച്ച് അത് ക്ലോസറ്റിലിട്ട് ഫ്ലഷ് ചെയ്യുകയായിരുന്നു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

പ്രശസ്ത ഗായിക ഗീത പട്നായിക് അന്തരിച്ചു

പ്രശസ്ത ഗായിക ഗീത പട്നായിക് അന്തരിച്ചു

ഒഡിയ സംഗീത ലോകത്തെ അതുല്യ പ്രതിഭയും പ്രശസ്ത പിന്നണി ഗായികയുമായ ഗീത പട്നായിക് (73 )അന്തരിച്ചു. ഞായറാഴ്ച വൈകുന്നേരം കട്ടക്കിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു മരണം. മസ്തിഷ്‌കാഘാതത്തെ തുടർന്നാണ് മരണം. കഴിഞ്ഞ വ്യാഴാഴ്ച ഒരു ചടങ്ങില്‍ പങ്കെടുക്കുന്നതിനിടെ ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെത്തുടര്‍ന്നാണ് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അപ്പോഴാണ് മസ്തിഷ്‌കാഘാതം സ്ഥിരീകരിച്ചത്.

പതിറ്റാണ്ടുകള്‍ നീണ്ടുനിന്ന സംഗീത ജീവിതത്തില്‍ ഒഡിയ സംഗീത ഇതിഹാസം അക്ഷയ മൊഹന്തിക്കൊപ്പം പാടിയ പാട്ടുകളിലൂടെയാണ് ഗീത പട്‌നായിക് ഏറെ ശ്രദ്ധിക്കപ്പെട്ടത്. നിരവധി പ്രമുഖർ അവരുടെ വിയോഗത്തിൽ ദുഃഖം രേഖപ്പെടുത്തി. തിങ്കളാഴ്ച കട്ടക്കിലെ വസതിയിൽ മൃതദേഹം എത്തിച്ചതിനുശേഷം, സതി ചൗരയിലെ ശ്മശാനത്തിൽ അന്ത്യകർമങ്ങൾ നടത്തും. എളിമയും മൃദുഭാഷിയുമായ കലാകാരിയായി അറിയപ്പെടുന്ന ഗീതയുടെ മരണം ഒഡിയ സിനിമയിലും സംഗീതപ്രേമികളിലും വലിയ നിരാശയാണ് ഉണ്ടാകുന്നത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

SIR ആവശ്യത്തിനായി വിളിച്ച് വരുത്തി കാമുകിയുടെ ഭർത്താവിനെ BLO വെട്ടിനുറുക്കി മൂന്ന് സഞ്ചികളിലാക്കി കനാലിൽ തള്ളി

SIR ആവശ്യത്തിനായി വിളിച്ച് വരുത്തി കാമുകിയുടെ ഭർത്താവിനെ BLO വെട്ടിനുറുക്കി മൂന്ന് സഞ്ചികളിലാക്കി കനാലിൽ തള്ളി

കൊൽക്കത്ത: എസ് ഐ ഐർ ആവശ്യത്തിനായി വിളിച്ച് വരുത്തി കാമുകിയുടെ ഭർത്താവിനെ BLO വെട്ടിനുറുക്കി മൂന്ന് സഞ്ചികളിലാക്കി കനാലിൽ തള്ളി.  നോർത്ത് 24 പർഗാനാസിലെ ബദുരിയ സ്വദേശിയാണ് നസീർ അലിയെയാണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ തിങ്കളാഴ്ച ഒരു ഫോൺ കോൾ വന്നതിനെത്തുടർന്ന് വീട്ടിൽ നിന്നിറങ്ങിയ നാസിർ പിന്നീട് തിരിച്ചെത്തിയിരുന്നില്ല. തുടർന്ന്, അഞ്ച് ദിവസം നീണ്ട തിരച്ചിലിനൊടുവിലാണ് ബദുരിയയിലെ വിവിധ കനാലുകളിൽ നിന്ന് വെട്ടിനുറുക്കിയ നിലയിലുള്ള മൃതദേഹാവശിഷ്ടങ്ങൾ പോലീസ് കണ്ടെടുത്തത്. ബദുരിയയിലെ തൃണമൂൽ കോൺഗ്രസ് പ്രവർത്തകനുമാണ് കൊല്ലപ്പെട്ട നാസിർ അലി.

സംഭവത്തിൽ കൊല്ലപ്പെട്ട നാസിർ അലിയുടെ സുഹൃത്തും അധ്യാപകനുമായ റിസ്‌വാൻ ഹസൻ മൊണ്ടാൽ, സഹായി സാഗർ ഗായൻ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. മണ്ഡൽ പ്രാദേശിക ബൂത്ത് ലെവൽ ഓഫീസറായും (ബിഎൽഒ) ജോലി ചെയ്യുന്നുണ്ട്.

നാസിർ അലിയുടെ ഭാര്യയുമായി പ്രതി റിസ്‌വാനുള്ള അവിഹിത ബന്ധമാണ് കൊലപാതകത്തിന് കാരണം. മൃതദേഹം കഷണങ്ങളാക്കി മുറിച്ച് മൂന്ന് പ്ലാസ്റ്റിക് ബാഗുകളിലാക്കി വിവിധ ജലാശയങ്ങളിൽ ഉപേക്ഷിക്കുകയായിരുന്നു.