കൊല്ലം: വിവാഹ ചടങ്ങിൽ ഭീതി പരത്തി തീ തുപ്പിയ കാറിന്‍റെ പ്രദർശനത്തിന് പിന്നാലെ എൻജിനീയറിങ് കോളേജിലും തീ തുപ്പി കാറുകൾ. ചവറ എംഎസ്എൻ കോളേജിൽ നടന്ന ഓട്ടോ ഷോയിലാണ് തീ തുപ്പുന്ന വാഹനങ്ങൾ എത്തിച്ചത്. ശനിയാഴ്ചയായിരുന്നു കോളേജിൽ ഓട്ടോഷോ നടന്നത്. നിയമ വിരുദ്ധമായി രൂപമാറ്റം നടത്തി നിരവധി വാഹനങ്ങളാണ് ഷോയിൽ പ്രദർശിപ്പിച്ചത്. വിവിധ ക്യാമ്പസുകളിൽ ഓട്ടോ ഷോ നടത്തുന്ന വിദ്യാർത്ഥി സംഘമാണ് ചവറയിലും എത്തിയത്. വിദ്യാർത്ഥികൾക്ക് ഇടയിലൂടെയായിരുന്നു 'തീപാറുന്ന' അഭ്യാസപ്രകടനം. വിദ്യാർത്ഥികൾ തന്നെ ദൃശ്യങ്ങൾ പകർത്തി സമൂഹമാധ്യമങ്ങളിൽ പ്രദർശിപ്പിച്ചതോടെയാണ് നിയമലംഘനം പുറത്തായത്.
ഓട്ടോ ഷോ സംബന്ധിച്ചും പ്രദർശിപ്പിച്ച വാഹനങ്ങളെ കുറിച്ചും മോട്ടോർ വാഹന വകുപ്പ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നിയമ വിരുദ്ധമായ വാഹനങ്ങൾ പിടിച്ചെടുക്കുമെന്ന് മോട്ടർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. കഴിഞ്ഞ ദിവസമാണ് കുണ്ടറ ചന്ദനത്തോപ്പിൽ വിവാഹ ചടങ്ങിനിടെ തീ തുപ്പുന്ന കാർ പ്രദർശിപ്പിച്ചത് വിവാദമായത്. കാറ് മോട്ടോർ വാഹനവകുപ്പ് പിടിച്ചെടുക്കുകയും കാറിന്റെ രജിസ്ട്രേഷൻ റദ്ദാക്കുകയും ചെയ്തിരുന്നു. ഉടമസ്ഥന്‍റെ ലൈസൻസ് സസ്പെൻഡ് ചെയ്യുകയും ചെയ്തിട്ടുണ്ട്.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക





0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.