Thursday, 19 March 2026

സംസ്ഥാനത്ത് അതിശക്തമായ ചൂട്; ഏറ്റവും ഉയർന്ന അൾട്രാ വയലറ്റ് സൂചിക ഈ മൂന്നിടത്ത്

സംസ്ഥാനത്ത് അതിശക്തമായ ചൂട്; ഏറ്റവും ഉയർന്ന അൾട്രാ വയലറ്റ് സൂചിക ഈ മൂന്നിടത്ത്

തിരുവനന്തപുരം: സംസ്ഥാനത്ത് വേനൽചൂട് കഠിനമാകുന്നതിനിടെ അൾട്രാവയലറ്റ് (UV) വികിരണത്തിന്റെ തോത് ക്രമാതീതമായി ഉയർന്നതായി റിപ്പോർട്ട്. സൂര്യപ്രകാശം നേരിട്ട് ഏൽക്കുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്നതിനാൽ ആറ് സ്റ്റേഷനുകളിൽ ഓറഞ്ച് അലർട്ടും ആറ് സ്റ്റേഷനുകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയാണ് ജാഗ്രതാ നിർദ്ദേശം നൽകിയത്.

പത്തനംതിട്ടയിലെ കോന്നി, ഇടുക്കിയിലെ മൂന്നാർ, കോട്ടയത്തെ ചങ്ങനാശ്ശേരിഎന്നിവിടങ്ങളിലാണ് ഏറ്റവും ഉയർന്ന യുവി ഇൻഡക്സ് (സൂചിക 9) രേഖപ്പെടുത്തിയിരിക്കുന്നത്. ഉയർന്ന വികിരണ തോത് കണക്കിലെടുത്ത് ഇവിടങ്ങളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.

ഓറഞ്ച് അലർട്ട്: കോന്നി (പത്തനംതിട്ട), ചെങ്ങന്നൂർ (ആലപ്പുഴ), ചങ്ങനാശ്ശേരി (കോട്ടയം), മൂന്നാർ (ഇടുക്കി),തൃത്താല (പാലക്കാട്),പൊന്നാനി (മലപ്പുറം)

യെല്ലോ അലർട്ട്: കൊട്ടാരക്കര (കൊല്ലം), കളമശ്ശേരി (എറണാകുളം), ഒല്ലൂർ (തൃശൂർ), ബേപ്പൂർ (കോഴിക്കോട്), മാനന്തവാടി (വയനവാട്), ധർമ്മടം (കണ്ണൂർ)

തുടർച്ചയായി കൂടുതൽ സമയം അൾട്രാവയലറ്റ് രശ്മികൾ ശരീരത്തിൽ ഏൽക്കുന്നത് സൂര്യാതപത്തിനും ത്വക്ക് രോഗങ്ങൾക്കും നേത്രരോഗങ്ങൾക്കും മറ്റ് ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമായേക്കാം. പൊതുജനങ്ങൾ സുരക്ഷാമുൻകരുതലുകൾ സ്വീകരിക്കണം.

പകൽ 10 മണി മുതൽ 3 മണി വരെയുള്ള സമയങ്ങളിലാണ് ഉയർന്ന അൾട്രാവയലറ്റ് സൂചിക രേഖപ്പെടുത്തപ്പെടുന്നത്. അതിനാൽ ആ സമയങ്ങളിൽ കൂടുതൽ നേരം ശരീരത്തിൽ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് പരമാവധി ഒഴിവാക്കുക.

പുറം ജോലികളിൽ ഏർപ്പെടുന്നവർ, കടലിലും ഉൾനാടൻ മൽസ്യബന്ധനത്തിലും ഏർപ്പെടുന്ന മത്സ്യത്തൊഴിലാളികൾ, ജലഗതാഗതത്തിലേർപ്പെടുന്നവർ, ബൈക്ക് യാത്രക്കാർ, വിനോദസഞ്ചാരികൾ, ചർമരോഗങ്ങളുള്ളവർ, നേത്രരോഗങ്ങളുള്ളവർ, ക്യാൻസർ രോഗികൾ, മറ്റ് രോഗപ്രതിരോധശേഷി കുറഞ്ഞ വിഭാഗങ്ങൾ തുടങ്ങിയവർ പ്രത്യേകം ജാഗ്രത പാലിക്കണം.

പകൽ സമയത്ത് പുറത്തേക്ക് ഇറങ്ങുമ്പോൾ തൊപ്പി, കുട, സൺഗ്ലാസ് എന്നിവ ഉപയോഗിക്കാൻ ശ്രമിക്കുക. ശരീരം മുഴുവൻ മറയുന്ന കോട്ടൺ വസ്ത്രങ്ങൾ ഉപയോഗിക്കുന്നതായിരിക്കും ഉചിതം.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഇറാന് സൗദിയുടെ അന്ത്യശാസനം; ക്ഷമയ്ക്ക് പരിധിയുണ്ട്, സൈനിക തിരിച്ചടിക്ക് രാജ്യത്തിന് അവകാശമുണ്ടെന്ന് വിദേശകാര്യ മന്ത്രി

ഇറാന് സൗദിയുടെ അന്ത്യശാസനം; ക്ഷമയ്ക്ക് പരിധിയുണ്ട്, സൈനിക തിരിച്ചടിക്ക് രാജ്യത്തിന് അവകാശമുണ്ടെന്ന് വിദേശകാര്യ മന്ത്രി

റിയാദ്: അയൽരാജ്യങ്ങൾക്ക് നേരെ ഇറാൻ നടത്തുന്ന മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ തുടർന്നാൽ ശക്തമായ സൈനിക തിരിച്ചടി നൽകുമെന്ന് സൗദി അറേബ്യ. സൗദിയുടെ ക്ഷമയ്ക്ക് പരിധിയുണ്ടെന്നും സൈനിക നടപടി ഉൾപ്പെടെയുള്ള മാർഗങ്ങൾ തങ്ങളുടെ മുന്നിലുണ്ടെന്നും വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ രാജകുമാരൻ മുന്നറിയിപ്പ് നൽകി. റിയാദിൽ നടന്ന അറബ്--ഇസ്‌ലാമിക് വിദേശകാര്യ മന്ത്രിമാരുടെ അടിയന്തര യോഗത്തിന് ശേഷം നടത്തിയ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

തങ്ങൾ കാണിക്കുന്ന ക്ഷമ പരിധികളില്ലാത്തതല്ല, അത് ഒരു ദിവസമോ, രണ്ട് ദിവസമോ, ഒരു ആഴ്ചയോ ആകാമെന്നും മന്ത്രി പറഞ്ഞു. അടിയന്തര സാഹചര്യത്തിൽ മേഖലയിലെ സുരക്ഷ ഉറപ്പാക്കാൻ വേണ്ടിവന്നാൽ ആവശ്യമായ സൈനിക നടപടി സ്വീകരിക്കാൻ സൗദിക്ക് അവകാശമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. 2023-ൽ പുനഃസ്ഥാപിച്ച നയതന്ത്ര ബന്ധത്തിലൂടെയുണ്ടായ ചെറിയ വിശ്വാസം പോലും ഇറാന്റെ നിലപാടുകളിലൂടെ പൂർണ്ണമായും തകർന്നു. ആക്രമണം തുടർന്നാൽ ബന്ധം വീണ്ടെടുക്കാൻ കഴിയാത്തവിധം തകരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

ഫെബ്രുവരി 28 മുതൽ സൗദി, യുഎഇ, കുവൈത്ത്, ബഹ്‌റൈൻ, ഖത്തർ എന്നീ രാജ്യങ്ങൾക്ക് നേരെ ഇറാൻ തുടർച്ചയായി മിസൈൽ-, ഡ്രോൺ ആക്രമണങ്ങൾ നടത്തുന്നുണ്ട്. കഴിഞ്ഞ ദിവസം റിയാദിനെ ലക്ഷ്യമിട്ടെത്തിയ നാല് ബാലസ്റ്റിക് മിസൈലുകൾ സൗദി വ്യോമസേന തകർത്തു. ഇതിന്റെ അവശിഷ്ടങ്ങൾ നഗരത്തിന് തെക്കുള്ള റിഫൈനറിക്ക് സമീപമാണ് വീണത്. ആക്രമണത്തെത്തുടർന്ന് തലസ്ഥാന നഗരിയിൽ അതീവ ജാഗ്രതാ നിർദ്ദേശം നൽകിയിരുന്നു.

സംഘർഷം തുടങ്ങിയത് മുതൽ ഇതുവരെ 457 ഡ്രോണുകളും 40 ബാലസ്റ്റിക് മിസൈലുകളും 7 ക്രൂയിസ് മിസൈലുകളും സൗദി പ്രതിരോധ സേന ആകാശത്തുവെച്ച് തകർത്തിട്ടുണ്ട്. ലബനോനിൽ ഇസ്രായേൽ നടത്തുന്ന ആക്രമണങ്ങളിൽ 968 പേർ കൊല്ലപ്പെടുകയും ലക്ഷക്കണക്കിന് ആളുകൾ കുടിയിറക്കപ്പെടുകയും ചെയ്തു. ഹിസ്ബുള്ളയെ ഇറാൻ പിന്തുണയ്ക്കുന്നതാണ് പ്രതിസന്ധി രൂക്ഷമാക്കുന്നതെന്ന് സൗദി നിരീക്ഷിക്കുന്നു. യഥാർത്ഥത്തിൽ സമാധാനമാണ് സൗദി ആഗ്രഹിക്കുന്നതെങ്കിലും, ആക്രമണങ്ങൾ തുടരുന്നത് നയതന്ത്ര ചർച്ചകളുടെ വാതിലുകൾ അടയ്ക്കാൻ കാരണമാകുമെന്ന് വിദേശകാര്യ മന്ത്രി ഓർമ്മിപ്പിച്ചു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

13,999 രൂപ മുതൽ വില, മികച്ച ക്യാമറയും ബാറ്ററിയും, യുവാക്കൾക്കായി സാംസങ് ഗാലക്‌സി എം17ഇ 5ജി വിപ

13,999 രൂപ മുതൽ വില, മികച്ച ക്യാമറയും ബാറ്ററിയും, യുവാക്കൾക്കായി സാംസങ് ഗാലക്‌സി എം17ഇ 5ജി വിപ

ഇന്ത്യയിലെ യുവാക്കളേയും സഞ്ചാരികളേയും ലക്ഷ്യമിട്ട് സാംസങ് തങ്ങളുടെ ഏറ്റവും പുതിയ സ്മാർട്ട്ഫോണായ ഗാലക്‌സി M17e 5G വിപണിയിൽ എത്തിച്ചു. മികച്ച പ്രകടനം, തടസ്സമില്ലാത്ത ഡിസ്‌പ്ലേ, നീണ്ടുനിൽക്കുന്ന ബാറ്ററി ലൈഫ്, മികച്ച ക്യാമറ എന്നിവ ഉറപ്പുനൽകുന്നതാണ് പുതിയ ഗാലക്‌സി എം സീരീസ് ഫോൺ.

6.7 ഇഞ്ച് വലിപ്പമുള്ള ഡിസ്‌പ്ലേയാണ് ഈ ഫോണിനുള്ളത്. 120 ഹേർട്സ് റിഫ്രഷ് റേറ്റ് ഉള്ളതിനാൽ ആപ്പുകളിലൂടെയോ സോഷ്യൽ മീഡിയയിലൂടെയോ സ്ക്രോൾ ചെയ്യുന്നത് സുഗമമായിരിക്കും. മീഡിയടെക് ഡൈമെൻസിറ്റി 6300 പ്രോസസറാണ് ഫോണിന് കരുത്ത് പകരുന്നത്. ഗ്രാഫിക്സിനായി ARM Mali-G57 GPU ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മൾട്ടിടാസ്കിങ്, ഗെയിമിങ്, സ്ട്രീമിങ് എന്നിവക്ക് അനുയോജ്യമായ രീതിയിലാണ് പ്രവർത്തനം ക്രമീകരിച്ചിരിക്കുന്നത്. ആൻഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള വൺ യുഐ 8.0ലാണ് ഫോൺ പ്രവർത്തിക്കുന്നത്.

ക്യാമറയും ബാറ്ററിയും

ഫോട്ടോഗ്രഫിക്കായി 50 മെ​ഗാപിക്സൽ മെയിൻ ക്യാമറയാണ് ഫോണിലുള്ളത്. ഇതിനോടൊപ്പം പോർട്രെയ്‌റ്റ് ഷോട്ടുകൾക്കായി ഒരു ഡെപ്ത് സെൻസറും നൽകിയിട്ടുണ്ട്. സെൽഫികൾക്കും വിഡിയോ കോളുകൾക്കുമായി മുൻവശത്ത് 8 മെ​ഗാപിക്സൽ ക്യാമറയും സജ്ജീകരിച്ചിരിക്കുന്നു. ഗാലക്‌സി M17e-യുടെ ഏറ്റവും വലിയ പ്രത്യേകത അതിന്റെ 6,000 എംഎഎച്ച് ബാറ്ററിയാണ്. ഫോണിന്റെ പവർ മാനേജ്‌മെന്റ് മെച്ചപ്പെടുത്തുന്നതിനായി വൺ യുഐ 8 ഒപ്റ്റിമൈസേഷൻ ഇതിൽ ഉപയോഗിച്ചിട്ടുണ്ട്.

ഡിസൈനും സുരക്ഷയും

ഗ്ലാസ് ഫൈബർ റൈൻഫോഴ്സ്ഡ് പോളിമർ (ജിഎഫ്ആർപി) ഉപയോഗിച്ചാണ് ഫോണിന്റെ പിൻഭാഗം നിർമിച്ചിരിക്കുന്നത്. 8.2 മില്ലിമീറ്റർ കനമുള്ള ഫോൺ മികച്ച ഹാൻഡ് ​ഗ്രിപ് നൽകുന്നു. വ്യക്തിഗത വിവരങ്ങൾ സംരക്ഷിക്കുന്നതിനായി സാംസങ് നോക്സ് വോൾട്ട്, ഓട്ടോ ബ്ലോക്കർ തുടങ്ങിയ സുരക്ഷാ ഫീച്ചറുകളും ഇതിൽ ലഭ്യമാണ്.

വില

ഇന്ത്യയിൽ ഗാലക്‌സി M17e 5G രണ്ട് വേരിയന്റുകളിൽ ലഭ്യമാണ്:
4GB + 128GB മോഡൽ: 13,999 രൂപ.
6GB + 128GB മോഡൽ: 15,499 രൂപ.

വൈബ് വയലറ്റ് , ബ്ലിറ്റ്സ് ബ്ലൂ എന്നീ ആകർഷകമായ രണ്ട് നിറങ്ങളിൽ ഫോൺ വാങ്ങാം. ഉപഭോക്താക്കൾക്ക് വെള്ളിയാഴ്ച മുതൽ ആമസോൺ, സാംസങ് വെബ്സൈറ്റ്, തിരഞ്ഞെടുത്ത റീട്ടെയിൽ സ്റ്റോറുകൾ എന്നിവ വഴി ഫോൺ സ്വന്തമാക്കാവുന്നതാണ്. 6 വർഷത്തെ ഒഎസ് അപ്‌ഡേറ്റുകളും 6 വർഷത്തെ സുരക്ഷാ പാച്ചുകളും സാംസങ് ഈ ഫോണിന് വാഗ്ദാനം ചെയ്യുന്നുണ്ട്. 2032 വരെ ഫോൺ സുരക്ഷിതമായും പുതിയ ഫീച്ചറുകളോടെയും ഉപയോഗിക്കാൻ സാധിക്കും.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ദുബായില്‍ നിന്ന് സ്വർണം, വെള്ളി ആഭരണങ്ങള്‍ കൊണ്ടുവരുന്നതിന് നിയന്ത്രണം ഏർപ്പെടുത്തി കേന്ദ്ര സർക്കാർ

ദുബായില്‍ നിന്ന് സ്വർണം, വെള്ളി ആഭരണങ്ങള്‍ കൊണ്ടുവരുന്നതിന് നിയന്ത്രണം ഏർപ്പെടുത്തി കേന്ദ്ര സർക്കാർ

ന്യൂഡൽഹി: ദുബായിൽ നിന്നും ആഭരണങ്ങള്‍ കൊണ്ടുവരുന്നതിന് നിയന്ത്രണവുമായി കേന്ദ്ര സർക്കാർ. വജ്രം പതിച്ച സ്വർണം, വെള്ളി ആഭരണങ്ങള്‍ക്കാണ് നിയന്ത്രണം. ദുബായ് വിപണിയില്‍ സ്വർണവും വെള്ളിയും കുറഞ്ഞ വിലയ്ക്ക് ലഭ്യമാകുന്ന സാഹചര്യത്തിലാണ് കേന്ദ്ര സർക്കാർ ഇത്തരമൊരു നീക്കത്തിലേക്ക് കടന്നത്. ഡയറക്ടറേറ്റ് ജനറൽ ഓഫ് ഫോറിൻ ട്രേഡ് (DGFT) പുറത്തിറക്കിയ അറിയിപ്പ് പ്രകാരം, ഈ ഇനങ്ങളുടെ ഇറക്കുമതി നയം 'ഫ്രീ'യിൽ നിന്ന് 'റസ്ട്രിക്ടഡ്' ആയി മാറ്റി. നിയന്ത്രണം പ്രാബല്യത്തിൽ വരികയും 2026 ജൂൺ 30 വരെ തുടരുകയും ചെയ്യും.

ദുബായിൽ ഒരു ഔൺസ് സ്വർണത്തിന് 30 വരെ ഡിസ്കൗണ്ട് ലഭ്യമാകുന്നതിന്റെ പശ്ചാത്തലത്തിലാണ് ഇത്തരമൊരു നിലപാടിലേക്ക് ഇന്ത്യ കടന്നതും. യു എസും ഇറാനും തമ്മിലുള്ള സംഘർഷം രൂക്ഷമായതോടെ, ഇറാൻ്റെ ആക്രമണങ്ങളും യുദ്ധസാഹചര്യവും ദുബായിലെ വ്യാപാര, വിനോദസഞ്ചാര മേഖലയില്‍ വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. സർവീസുകൾ നിലച്ചതോടെ വ്യാപരം വർധിപ്പിക്കാന്‍ ഡിസ്കൗണ്ട് നൽകി ആഭരണങ്ങൾ വിൽക്കാൻ കച്ചവടക്കാർ നിർബന്ധിതരാകുകയായിരുന്നു.

വിമാന സർവ്വീസ് ആരംഭിച്ചാല്‍ കുറഞ്ഞ വിലയ്ക്ക് വില്‍ക്കപ്പെടുന്ന സ്വർണവും വെള്ളി ആഭരണങ്ങളും ഇന്ത്യയിലേക്ക് കടന്നുവരുമെന്ന ആശങ്കയാണ് സർക്കാരിനുള്ളത്. ഇത് ആഭ്യന്തര വിപണിയിൽ താത്കാലികമായി വിലയിടിവ് ഉണ്ടാക്കാം. ഈ സാഹചര്യം മുന്‍കൂട്ടി കണ്ടാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.

"ഈ നടപടി അനിയന്ത്രിതമായ ഇറക്കുമതി തടയാനും, ആഭ്യന്തര നിർമാതാക്കളെ സംരക്ഷിക്കാനുമാണ്. വ്യാപാര അസന്തുലിതാവസ്ഥ കുറയ്ക്കാനും, ഡ്യൂട്ടി ആർബിട്രേജ് തടയാനും ഇത് സഹായിക്കും."ഇന്ത്യ ബുള്ളിയൻ ആൻഡ് ജുവലേഴ്സ് അസോസിയേഷൻ പ്രസിഡന്റ് പൃഥ്വിരാജ് കോത്താരി പറഞ്ഞു. സ്വർണവും വെള്ളിയും വിലകൾ അടുത്തകാലത്ത് ഇടിഞ്ഞെങ്കിലും, യു.എസ്-ഇറാൻ യുദ്ധം തുടരുന്ന സാഹചര്യത്തിൽ ദീർഘകാലാടിസ്ഥാനത്തിൽ ഈ വില മുന്നോട്ട് കുതിക്കാമെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

അതേസമയം, ഇപ്പോഴത്തെ സാഹചര്യത്തിൽ സ്വർണവില ദീർഘകാലാടിസ്ഥാനത്തിൽ മുന്നോട്ട് കയറാനുള്ള ശക്തമായ സാധ്യതകളുണ്ടെന്നാണ് വിദഗ്ധർ പറയുന്നത്. യു.എസ്-ഇറാൻ സംഘർഷം തുടരുന്നതും ഭൗമരാഷ്ട്രീയ അസ്ഥിരതയും സ്വർണത്തെ സുരക്ഷിത നിക്ഷേപമാക്കി മാറ്റിയിരിക്കുകയാണ്. അടുത്ത കാലത്ത് വിലയിൽ ചെറിയ ഏറ്റിറക്കങ്ങൾ ഉണ്ടെങ്കിലും 2026 അവസാനത്തോടെ വില കൂടുതൽ ഉയരുമെന്നാണ് ഭൂരിപക്ഷ വിലയിരുത്തല്‍.

ജെ.പി. മോർഗൻ പോലുള്ള പ്രമുഖ സ്ഥാപനങ്ങൾ അന്താരാഷ്ട്ര വിപണിയില്‍ സ്വർണ വില ട്രോയ് ഔൺസിന് 6300 ഡോളർ വരെ (ഇന്ത്യയിൽ 10 ഗ്രാമിന് 1.8 ലക്ഷം മുതൽ 2 ലക്ഷം വരെ) വരെ വില എത്താമെന്നാണ് കണക്കാക്കുന്നത്. ഗോൾഡ്മാൻ സാക്സ് ഔൺസിന് 5400 ഡോളവർ വരെ (ഗ്രാമിന് 17000-ന് മുകളിൽ) വില പ്രതീക്ഷിക്കുന്നു. മറ്റ് ബാങ്കുകളും 5000 മുതൽ 6300 ഡോളർ വരെ ഔൺസിന് പ്രവചിക്കുന്നുണ്ട്. രൂപയുടെ മൂല്യം കുറയുകയും യുദ്ധസാഹചര്യം നീണ്ടുനിൽക്കുകയും ചെയ്താൽ, ഇന്ത്യൻ വിപണിയിൽ 10 ഗ്രാമിന് 1.7 ലക്ഷം മുതൽ 2 ലക്ഷം വരെ എത്താനുള്ള സാധ്യതയും വിദൂരമല്ല.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

എഐ എനേബിൾഡ് S9 ആപ്പ്; ഇന്ത്യയിലെ ചരക്കുഗതാഗതത്തിൽ ഓൺലൈൻ സേവനവുമായി മലയാളി സംരംഭകൻ

എഐ എനേബിൾഡ് S9 ആപ്പ്; ഇന്ത്യയിലെ ചരക്കുഗതാഗതത്തിൽ ഓൺലൈൻ സേവനവുമായി മലയാളി സംരംഭകൻ

ഇന്ത്യയിലെ ചരക്കുഗതാഗതത്തിൽ ഓൺലൈൻ സേവനവുമായി മലയാളി സംരംഭകൻ. രാജ്യത്തെ ട്രെക്ക് ഓപ്പറേറ്റർസുമായി സഹകരിച്ചുള്ള സിബി ലോജിസ്റ്റിക്കസ് ഓൺലൈൻ S9 കസ്റ്റമർ ആപ്പിന്റെ ദേശീയ പ്രവർത്തനോദ്ഘാടനം കൊച്ചിയിൽ നടന്നു. മൂന്നുവർഷം കൊണ്ട് 10,000 ട്രക്കുകളെ ഈ പ്ലാറ്റ്ഫോമിന്റെ ഭാഗമാക്കാൻ സാധിച്ചുവെന്ന് മാനേജിങ് ഡയറക്ടർ സിബി. എം. ലൂക്കോസ് അറിയിച്ചു. ഇന്ത്യയിലെ ചരക്കുഗതാഗതത്തിന്റെ ഡിജിറ്റൽ നട്ടെല്ല് ആകുവാനാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടി ചേർത്തു.

ഉപഭോക്താക്കൾ, ട്രക്ക് ഉടമകൾ, ഡ്രൈവർമാർ എന്നിവരെ ഒരേ ഡിജിറ്റൽ പ്ലാറ്റ്ഫോമിൽ എത്തിച്ച് ചരക്കുഗതാഗത സൗകര്യം ഏറ്റവും വേഗത്തിലും സുതാര്യവുമാകുന്നതാണ് S9 ഡിജിറ്റൽ ആപ്പ്. കൃത്യസമയത്ത് ഡെലിവറി, ട്രാക്കിംഗ്, ലളിതമായ പേയ്മെന്റ് സൗകര്യം എന്നിവ ആപ്പിനുണ്ട്. മികച്ച ഉപഭോക്ത സേവനത്തിനായി വിശ്വസ്തരായ ചരക്കുലോറി ശൃംഖല തയ്യാറാക്കിയിട്ടുണ്ട് സിബി ലോജിസ്റ്റിക്സ്. റിയൽ ടൈം ബുക്കിംഗ്. അഡ്വാൻസ്‌ഡ് ട്രാക്കിംഗ് സംവിധാനം എന്നിവയെല്ലാം ഉപയോക്താക്കൾക്കും ഡ്രൈവർമാർക്കും ഒരു പോലെ ഗുണകരമാണ്. നിർമ്മിത ബുദ്ധിയിലൂടെ അത്യാധുനിക സാങ്കേതികവിദ്യയിൽ വികസിച്ച S9 ലോജിസ്റ്റിക് ആപ്പ് പ്ലേസ്റ്റോർ ആൻഡ് ആപ്പ് സ്റ്റോർ എന്നിവയിൽ ലഭ്യമാണ്.

കേരളത്തിൽ നിന്നും പ്രവർത്തനം തുടങ്ങുന്ന സിബി ലോജിസ്റ്റിക് S9 കസ്റ്റമർ ആപ് ഉടൻ തന്നെ രാജ്യത്തുടനീളം വ്യാപിപ്പിക്കും. ഇപ്പോൾ 10 സംസ്ഥാനങ്ങളിൽ ഓഫീസ് പ്രവർത്തനമുണ്ട്. കൊച്ചി, ഹൈദരാബാദ്, ബംഗളൂരു, നാഗ്‌പൂർ, ഡൽഹി, വിശാഖപട്ടണം, വിജയവാഡ, കോയമ്പത്തൂർ, ചെന്നൈ, പൂനെ എന്നീ സംസ്ഥാനങ്ങളിലാണ് ഓഫീസ് പ്രവർത്തനം നടക്കുന്നത്.

വലിയൊരു ഉപഭോക്തൃ സംസ്ഥാനമായ കേരളത്തിലേക്ക് രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ചരക്കുകൾ എത്തുന്നു. തിരികെ പോകുന്ന ഈ ട്രക്കുകൾ S9 ആപ്പ് വഴി മത്സരാധിഷ്ഠിത നിരക്കിൽ ഉപഭോക്താക്കൾക്ക് ലഭിക്കാൻ പറ്റുന്ന സേവനമാണ് ഒരുക്കുന്നത്. പ്രധാനമായും ബിടുബി രംഗത്താണ് സിബി ലോജിസ്റ്റിക്കസ് പ്രവർത്തനം. 20ലേറെ പ്രമുഖ കമ്പനിക ളുമായി ലോജിസ്റ്റിക്സ് പങ്കാളിത്തവും ഇവർക്കുണ്ട്. ചരക്കുനീക്കമെന്ന ബിസിനസ് കൂടുതൽ ഉപഭോതാവിനു ഗുണകരമാക്കണം എന്ന ചിന്തയാണ് ഈ ഡിജിറ്റൽ ആപ്പ് എന്ന് സിബി കൂട്ടിച്ചേർത്തു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

'ഇറാൻ ആണവായുധ നിർമാണത്തിന് അടുത്തുപോലും എത്തിയിട്ടില്ല'; ട്രംപിനെ തള്ളി ജോ കെന്‍റ്

'ഇറാൻ ആണവായുധ നിർമാണത്തിന് അടുത്തുപോലും എത്തിയിട്ടില്ല'; ട്രംപിനെ തള്ളി ജോ കെന്‍റ്

വാഷിംങ്ടൺ: ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കുന്നില്ലെന്ന വാദവുമായി യുഎസ് ദേശീയ ഭീകരവിരുദ്ധ കേന്ദ്രത്തിന്റെ മുൻ ഡയറക്ടർ ജോ കെന്റ്. ഇറാൻ ആണവായുധം വികസിപ്പിക്കുന്നതിന് അടുത്തുപോലും എത്തിയിട്ടില്ലെന്നാണ് ഇറാനെതിരായ യുദ്ധത്തിൽ പ്രതിഷേധിച്ച് രാജിവെച്ച ജോ കെന്റ് ഒരു അഭിമുഖത്തിൽ പ്രതികരിച്ചത്.

ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കുന്നുവെന്ന കാരണം പറഞ്ഞാണ് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ആക്രമണത്തെ ന്യായീകരിച്ചിരുന്നത്. ഫെബ്രുവരി 28ന് ഇറാനെതിരെ ആക്രമണം ആരംഭിച്ചതിന് പിന്നാലെ പല തവണ ട്രംപ് ഈ കാരണം ആവർത്തിക്കുകയും ചെയ്തിരുന്നു. എന്നാൽ ട്രംപിന്റെ വാദം അടിസ്ഥാനരഹിതമാണെന്ന് വ്യക്തമാക്കുന്നതാണ് ജോ കെന്റിന്റെ വെളിപ്പെടുത്തൽ.

ഇറാൻ ആണവായുധം വികസിപ്പിക്കുന്നതിന് രണ്ടാഴ്ച മാത്രം അകലെ ആയിരുന്നുവെന്നാണ് യുദ്ധത്തെ കുറിച്ച് ചൊവ്വാഴ്ച ട്രംപ് അവകാശപ്പെട്ടിരുന്നു. ഇതേ കുറിച്ചുള്ള ചോദ്യത്തോട് അത് നിലനിൽക്കാത്ത വാദമാണെന്നും യുദ്ധം ആരംഭിക്കുന്ന സമയത്ത് അവർ ആണവായുധ നിർമാണത്തിനടുത്ത് എത്തിയിരുന്നില്ലെന്നും ജോ കെന്റ് പറഞ്ഞതായാണ് റിപ്പോർട്ടുകൾ.

ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള ഖമനയിയെ വധിച്ചത് യുഎസിന് അനുകൂലമായില്ലെന്നും അത് ഇറാൻ ജനതയെയും അദ്ദേഹത്തിന്റെ അനുയായികളെയും കൂടുതൽ ശക്തിപ്പെടുത്തുകയാണുണ്ടായതെന്നും ജോ കെന്റ് പറഞ്ഞു. ആയത്തുള്ള അലി ഖമനയി മരണത്തിൽ ഭയപ്പെട്ടിരുന്നുവെന്ന് താൻ കരുതുന്നില്ല, അദ്ദേഹമൊരു ബുദ്ധിശൂന്യൻ ആയതുകൊണ്ടല്ല, മറിച്ച് വധിക്കപ്പെട്ടാലും അത് അനുയായികളെയും അദ്ദേഹത്തിന്റെ ഭരണകൂടത്തെയും ശക്തിപ്പെടുത്തും എന്നതുകൊണ്ടാണ് എന്നായിരുന്നു ജോ കെന്റിന്റെ പ്രതികരണം.

ഇറാൻ ആണവായുധം ഉണ്ടാക്കാൻ ശ്രമിച്ചുവെന്നതിന് തെളിവില്ലെന്ന് നേരത്തെ റഷ്യയും അന്താരാഷ്ട്ര ആണവ ഏജൻസിയും അറിയിച്ചിരുന്നു. എന്നാൽ ഇറാൻ ആണവ പദ്ധതിക്കരികിലാണെന്നും ഇത് യുഎസിനടക്കം ഭീഷണിയാണെന്നും അതിനാലാണ് ആക്രമിച്ചതെന്നുമായിരുന്നു ട്രംപിന്റെയും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെയും ന്യായീകരണം.

അതേസമയം ഇറാനുമായുള്ള യുദ്ധം ആരംഭിച്ച ശേഷം ട്രംപ് ഭരണകൂടത്തിൽ നിന്ന് രാജിവെക്കുന്ന ഏറ്റവും മുതിർന്ന ഉദ്യോഗസ്ഥനാണ് ജോ കെന്റ്. 2025 ജൂലൈയിലാണ് അദ്ദേഹം ഭീകരവിരുദ്ധ കേന്ദ്രത്തിന്റെ തലവനായി ചുമതലയേറ്റത്. യുഎസ് സൈന്യത്തിലും സിഐഎയിലും ജോ കെന്റ് പ്രവർത്തിച്ചിട്ടുണ്ട്.

ഇറാനെതിരായ ആക്രമണം അവസാനിപ്പിക്കണമെന്നും ഈ യുദ്ധം ഇസ്രയേലിന് വേണ്ടി നടത്തുന്നതാണെന്നും അമേരിക്കയ്ക്ക് ആവശ്യമില്ലായിരുന്നുവെന്നും ആരോപിച്ചാണ് ജോ കെന്റ് രാജി വെച്ചത്. ഇറാൻ നമ്മുടെ രാജ്യത്തിന് ഒരു ഭീഷണിയും ഉയർത്തിയിട്ടില്ല. ഇസ്രയേലിന്റെ സമ്മർദം കാരണമാണ് യുദ്ധം ആരംഭിച്ചത്. ഇറാനിൽ നടക്കുന്ന യുദ്ധത്തെ മനസാക്ഷിക്കുത്തില്ലാതെ തനിക്ക് പിന്തുണയ്ക്കാൻ കഴിയുന്നില്ല. അമേരിക്കയെ ദൈവം രക്ഷിക്കട്ടെയെന്നും കെന്റ് രാജി പ്രഖ്യാപിച്ച് എക്സിൽ കുറിച്ചിരുന്നു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

7ാം അങ്കത്തിന് ഒരുങ്ങി പിണറായി വിജയൻ; ധർമടത്ത് നാമനിർദേശ പത്രിക സമർപ്പിച്ചു, പ്രചാരണപരിപാടികളിൽ പങ്കെടുക്കും

7ാം അങ്കത്തിന് ഒരുങ്ങി പിണറായി വിജയൻ; ധർമടത്ത് നാമനിർദേശ പത്രിക സമർപ്പിച്ചു, പ്രചാരണപരിപാടികളിൽ പങ്കെടുക്കും

കണ്ണൂർ: കണ്ണൂർ ധർമ്മടത്ത് നാമനിർദേശ പത്രിക സമർപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സിപിഎം നേതാക്കൾക്കൊപ്പമെത്തിയാണ് പിണറായി വിജയൻ പത്രിക സമർപ്പിച്ചത്. ധർമ്മടം മണ്ഡലത്തിലെ പ്രചാരണ പരിപാടികളിൽ പങ്കെടുക്കും. അവിടെ വീടുകൾ കയറിയുള്ള പ്രചരണമടക്കം നിശ്ചയിച്ചിട്ടുണ്ട്. ജില്ലയിലുടനീളം സിപിഎമ്മിന്റെ പ്രചാരണ പരിപാടികൾ സംഘടിപ്പിച്ചിരിക്കുകയാണ്.