Tuesday, 21 April 2026

'യുഎസ് പിടിച്ചെടുത്ത,ചൈനയില്‍ നിന്നുള്ള ഇറാനിലേക്കുള്ള കപ്പലില്‍ രാസവസ്തു';ചൈന സഹായിക്കുന്നുവെന്ന് നിക്കി ഹേലി

'യുഎസ് പിടിച്ചെടുത്ത,ചൈനയില്‍ നിന്നുള്ള ഇറാനിലേക്കുള്ള കപ്പലില്‍ രാസവസ്തു';ചൈന സഹായിക്കുന്നുവെന്ന് നിക്കി ഹേലി

വാഷിങ്ടണ്‍: ചൈനയില്‍ നിന്ന് ഇറാനിലേക്കുള്ള യാത്രയ്ക്കിടെ ഹോര്‍മുസ് കടലിടുക്കില്‍വെച്ച് അമേരിക്ക പിടിച്ചെടുത്ത കപ്പലിലുണ്ടായിരുന്നത് മിസൈല്‍ നിര്‍മാണത്തിനുപയോഗിക്കുന്ന രാസവസ്തുക്കളെന്ന് ആരോപണം. മുന്‍ യുഎന്‍ അംബാസഡറും റിപ്പബ്ലിക്കന്‍ നേതാവുമായ നിക്കി ഹേലിയാണ് ഈ ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്.

ഹോര്‍മുസ് കടലിടുക്കില്‍ വെച്ച് തടഞ്ഞ ഈ കപ്പല്‍ യുഎസ് നാവികസേന നിര്‍ത്താന്‍ തുടര്‍ച്ചയായി ആവശ്യപ്പെട്ടിട്ടും നിരസിച്ചതായും നിക്കി പറഞ്ഞു. ഇറാന്റെ മിസൈല്‍ പദ്ധതികള്‍ക്കായി ചൈന രാസവസ്തുക്കള്‍ നല്‍കുന്നു എന്നതിന് തെളിവാണ് ഇതെന്നും ഹേലി ചൂണ്ടിക്കാട്ടി. ഇറാൻ ഭരണകൂടത്തെ നിലനിർത്താൻ ചൈന സഹായിക്കുന്നുവെന്നും ചൈന നൽകുന്ന സൈനിക പിന്തുണ ഗൗരവമായി കാണേണ്ടതുണ്ടെന്നും നിക്കി ഹേലി മുന്നറിയിപ്പ് നൽകി. ചൈന ഇറാന് സൈനിക പിന്തുണ നൽകാനുള്ള സാധ്യത ഇപ്പോൾ ഗുരുതരമായ ആശങ്കയാണെന്നും ഹേലി കൂട്ടിച്ചേർത്തു.

അതേസമയം കഴിഞ്ഞ ദിവസമാണ് യു എസ് പ്രതിരോധം മറികടക്കാന്‍ ശ്രമിച്ച ചരക്കുകപ്പല്‍ ഹോര്‍മൂസിന് സമീപം പിടിച്ചെടുത്തതായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അറിയിച്ചത്. ഇറാനിയന്‍ പതാക നാട്ടിയ Touska എന്ന് പേരുള്ള ചരക്കുകപ്പലാണ് അമേരിക്ക പിടിച്ചെടുത്തത്. അമേരിക്ക നല്‍കിയ മുന്നറിയിപ്പ് വിലകൊടുക്കാതെ വന്നതോടെയാണ് ഒമാന്‍ തീരത്തിന് സമീപത്തുവെച്ച് കപ്പല്‍ പിടിച്ചെടുത്തതെന്ന് ട്രംപ് ട്രൂത്ത് പോസ്റ്റിലൂടെ അറിയിച്ചു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഖത്തർ വ്യോമപാത സാധാരണ നിലയിലേക്ക്; വിദേശ വിമാനക്കമ്പനികളുടെ സർവീസുകൾ ഘട്ടം ഘട്ടമായി പുനഃരാരംഭിക്കും

ഖത്തർ വ്യോമപാത സാധാരണ നിലയിലേക്ക്; വിദേശ വിമാനക്കമ്പനികളുടെ സർവീസുകൾ ഘട്ടം ഘട്ടമായി പുനഃരാരംഭിക്കും

ദോഹ: മേഖലയിലെ സംഘർഷത്തെത്തുടർന്ന് അടച്ചിട്ടിരുന്ന ഖത്തർ വ്യോമപാത വിദേശ വിമാനക്കമ്പനികൾക്കായി വീണ്ടും തുറക്കുന്നു. ഏപ്രിൽ 20 ന് ഇത് സംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് ഖത്തർ സിവിൽ ഏവിയേഷൻ അതോറിറ്റി പുറപ്പെടുവിച്ചു. ഫെബ്രുവരി 28-ന് മേഖലയിൽ സംഘർഷം ആരംഭിച്ചതിനുശേഷം ഇതാദ്യമായാണ് അന്താരാഷ്ട്ര വിമാന സർവീസുകൾക്കായി ഖത്തർ തങ്ങളുടെ വ്യോമപാത പൂർണ്ണമായി തുറന്നുകൊടുക്കുന്നത്. സുരക്ഷാ സാഹചര്യം വിലയിരുത്തി അന്താരാഷ്ട്ര മാനദണ്ഡങ്ങൾ പാലിച്ചാണ് സർവീസുകൾ പുനരാരംഭിക്കുന്നത്.

സുരക്ഷാ മാനദണ്ഡങ്ങൾ മുൻനിർത്തി ഘട്ടം ഘട്ടമായുള്ള പുനരാരംഭമാണ് അധികൃതർ ലക്ഷ്യമിടുന്നത്. ആദ്യ ഘട്ടത്തിൽ തിരഞ്ഞെടുക്കപ്പെട്ട വിദേശ വിമാനക്കമ്പനികൾക്ക് ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് സർവീസ് നടത്താൻ അനുമതി നൽകും. രാജ്യത്തെ വ്യോമയാന മേഖല പൂർണ്ണമായും സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തിയ ശേഷമാണ് ഈ സുപ്രധാന തീരുമാനമെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി വ്യക്തമാക്കി. ഖത്തറിന്റെ ദേശീയ വിമാനക്കമ്പനിയായ ഖത്തർ എയർവേയ്‌സ് നേരത്തെ തന്നെ മാർച്ച് ഏഴ് മുതൽ പ്രത്യേക സുരക്ഷാ വ്യോമപാതകൾ വഴി സർവീസുകൾ ഭാഗികമായി പുനരാരംഭിച്ചിരുന്നു. മെയ് പകുതിയോടെ ലോകമെമ്പാടുമുള്ള 120-ലധികം ലക്ഷ്യസ്ഥാനങ്ങളിലേക്കും, ജൂൺ 16-ഓടെ 150-ലധികം നഗരങ്ങളിലേക്കും സർവീസുകൾ വ്യാപിപ്പിക്കാനാണ് ഖത്തർ എയർവേയ്‌സ് പദ്ധതിയിടുന്നത്. ഫെബ്രുവരി 28 മുതൽ ജൂൺ 15 വരെയുള്ള കാലയളവിൽ യാത്ര റദ്ദാക്കപ്പെട്ടവർക്ക് ഒക്ടോബർ 31 വരെ ടിക്കറ്റ് നിരക്കിൽ മാറ്റമില്ലാതെ സൗജന്യമായി തീയതി പുതുക്കാനോ അല്ലെങ്കിൽ തുക തിരികെ ലഭിക്കാനോ ഖത്തർ എയർവേയ്‌സ് സൗകര്യം ഒരുക്കിയിട്ടുണ്ട്.

യാത്രക്കാർ വിമാനക്കമ്പനികളുമായി ബന്ധപ്പെട്ട് പുതുക്കിയ സമയക്രമം മുൻകൂട്ടി സ്ഥിരീകരിക്കേണ്ടതാണ്. വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുൻപ് യാത്രക്കാർ തങ്ങളുടെ ടിക്കറ്റുകൾ കൺഫേം ആണെന്ന് ഉറപ്പുവരുത്തണമെന്ന് അധികൃതർ നിർദ്ദേശിച്ചു. അമേരിക്കയും ഇറാനും തമ്മിൽ പ്രഖ്യാപിച്ച രണ്ടാഴ്ചത്തെ താൽക്കാലിക വെടിനിർത്തലാണ് മേഖലയിലെ വ്യോമഗതാഗതം പുനഃസ്ഥാപിക്കാൻ വഴിതെളിച്ചത്. എങ്കിലും, വെടിനിർത്തൽ കരാറിൻ്റെ കാലാവധി ഏപ്രിൽ 22-ന് അവസാനിക്കാനിരിക്കെ, സമാധാന ചർച്ചകളിൽ ഇനിയും അന്തിമ തീരുമാനം ആയിട്ടില്ല എന്നതിനാൽ, മേഖലയിൽ ഇപ്പോഴും അനിശ്ചിതത്വം തുടരുകയാണ്. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കൊല്ലത്ത് സുഹൃത്തുക്കൾക്കൊപ്പം ആറ്റിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു

കൊല്ലത്ത് സുഹൃത്തുക്കൾക്കൊപ്പം ആറ്റിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു

കൊല്ലം : ആറ്റിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു. അഞ്ചൽ അഗസ്ത്യക്കോട് സ്വദേശി രാജേഷ് (34) ആണ് മരിച്ചത്. ഇന്ന് ഉച്ചയോടെ ആയിരനല്ലൂർ ആറ്റിലായിരുന്നു അപകടം. സുഹൃത്തുക്കൾക്കൊപ്പം ആറ്റിൽ കുളിക്കാനിറങ്ങിയ രാജേഷ് കുളിക്കുന്നതിനിടെ വെള്ളത്തിൽ മുങ്ങിപ്പോവുകയായിരുന്നു. സുഹൃത്തുക്കൾ വിവരമറിയിച്ചതിനെത്തുടർന്ന് പൊലീസും പുനലൂരിൽ നിന്നുള്ള ഫയർഫോഴ്സും സ്ഥലത്തെത്തി തിരച്ചിൽ നടത്തി. ഏറെ നേരത്തെ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്താനായത്. മൃതദേഹം പുനലൂർ താലൂക്കാശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

മണിപ്പൂരിൽ ശക്തമായ ഭൂചലനം, റിക്ടർ സ്കെയിലിൽ 5.2 തീവ്രത; നാശനഷ്ടങ്ങളോ ആളപായമോ ഇല്ല

മണിപ്പൂരിൽ ശക്തമായ ഭൂചലനം, റിക്ടർ സ്കെയിലിൽ 5.2 തീവ്രത; നാശനഷ്ടങ്ങളോ ആളപായമോ ഇല്ല

ഇംഫാൽ: മണിപ്പൂരിൽ വീണ്ടും ശക്തമായ ഭൂചലനം. നാഷണൽ സെന്റർ ഫോർ സീസ്‌മോളജി പ്രകാരം, 5.2 തീവ്രത രേഖപ്പെടുത്തി. ചൊവ്വാഴ്ച രാവിലെ മണിപ്പൂരിലെ കാംജോങ്ങിലാണ് ഭൂചലനമുണ്ടായത്. രാവിലെ 5:59 ഓടെയാണ് ഭൂചലനം ഉണ്ടായത്. ഉറങ്ങിക്കിടക്കുന്ന പ്രദേശവാസികൾ ഭയന്ന് വീടുകളിൽ നിന്ന് പുറത്തേക്ക് ഓടി. ഉപരിതലത്തിൽ നിന്ന് 62 കിലോമീറ്റർ താഴ്ചയിലാണ് ഭൂചലനം ഉണ്ടായത്. എന്നാൽ വലിയ നാശനഷ്ടങ്ങളോ ആളപായമോ ഉണ്ടായതായി റിപ്പോർട്ടുകളില്ല. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ചിറ്റൂരിലെ സ്ട്രോങ്ങ് റൂമിലെ സിസിടിവി ഒന്നരമണിക്കൂർ പ്രവർത്തനരഹിതം; യുഡിഎഫ് സ്ഥാനാർത്ഥി പരാതി നൽകി

ചിറ്റൂരിലെ സ്ട്രോങ്ങ് റൂമിലെ സിസിടിവി ഒന്നരമണിക്കൂർ പ്രവർത്തനരഹിതം; യുഡിഎഫ് സ്ഥാനാർത്ഥി പരാതി നൽകി

പാലക്കാട് : ചിറ്റൂർ മണ്ഡലത്തിലെ സ്ട്രോങ്ങ് റൂമിലെ സിസിടിവി ഒന്നരമണിക്കൂർ പ്രവർത്തിച്ചില്ലയെന്ന് പരാതി. യുഡിഎഫ് സ്ഥാനാർത്ഥിയാണ് പരാതി നൽകിയത്. കഴിഞ്ഞ 19ന് ചിറ്റൂർ മണ്ഡലത്തിലെ സ്ട്രോങ്ങ് റൂമിന് പുറത്തുള്ള സിസിടിവി പ്രവർത്തിച്ചില്ലയെന്നും പുലർച്ചെ 12.30 മുതലാണ് സിസിടിവി പ്രവർത്തനരഹിതമായതെന്നും യുഡിഎഫ് സ്ഥാനാർത്ഥി സുമേഷ് അച്യുതൻ പറഞ്ഞു.

റിട്ടേണിംഗ് ഓഫീസറെ വിവരം അറിയിച്ചെന്നും തെരഞ്ഞെടുപ്പ് ഫലത്തെ അട്ടിമറിക്കാൻ ശ്രമം നടന്നതായി സംശയിക്കുന്നുവെന്നും ഒമ്പതാം തീയതി മുതലുള്ള സിസിടിവി ദൃശ്യങ്ങൾ നൽകണമെന്നും സുമേഷ് അച്യുതൻ ആവശ്യപ്പെട്ടു. സംഭവത്തിൽ ജില്ലാ കളക്ടർക്ക് പരാതി നൽകി എന്നും സുമേഷ് അച്യുതൻ പറഞ്ഞു.

അതേസമയം ഗുരുവായൂർ മണ്ഡലത്തിലെ സ്ട്രോങ് റൂമിലും സിസിടിവി പ്രവർത്തനരഹിതമായതായി പരാതി ഉയരുന്നുണ്ട്. കഴിഞ്ഞ ദിവസം വൈകിട്ട് 4.30 മുതൽ 5.30 വരെ ഒരു മണിക്കൂർ നേരം സിസിടിവി പ്രവർത്തനരഹിതമായെന്നാണ് ആരോപണം. സംഭവത്തിൽ ദുരൂഹതയുണ്ടെന്നാരോപിച്ച് തെരഞ്ഞെടുപ്പ് കമ്മിഷന് യുഡിഎഫ് പരാതി നൽകി. ഗുരുവായൂർ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി സിഎച്ച് റഷീദാണ് പരാതി നൽകിയത്.

ഇവിഎം സൂക്ഷിച്ചിരിക്കുന്ന ശ്രീകൃഷ്ണ കോളേജിലെ സിസിടിവി ക്യാമറകളാണ് പ്രവർത്തനരഹിതമായത്. ഒരു മണിക്കൂറോളം നേരം അതിൽനിന്നുള്ള ദൃശ്യങ്ങളൊന്നും ലഭ്യമായില്ലെന്ന് യുഡിഎഫ് സ്ഥാനാർത്ഥി പരാതിയിൽ പറയുന്നു. സ്ട്രോങ് റൂം ഉൾപ്പെടെയുള്ളവയുടെ സുരക്ഷിതത്വത്തിൽ ആശങ്കയുണ്ടെന്നും പരാതിയിൽ പറയുന്നു.

എന്നാൽ കൗണ്ടിംഗ് സ്റ്റേഷനുകളിലെ മുറികള്‍ തുറക്കരുതെന്ന കര്‍ശന നിര്‍ദേശവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ രംഗത്തെത്തി. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ രത്തന്‍ ഖേല്‍ക്കറാണ് ജില്ലാ കളക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്. സീല്‍ ചെയ്യാത്ത മുറികളും തുറക്കാന്‍ പാടില്ലെന്നാണ് നിര്‍ദ്ദേശം. സംഭവത്തില്‍ ജില്ലാ കളക്ടര്‍മാരുടെ അടിയന്തര യോഗം വിളിച്ചിരിക്കുകയാണ് രത്തന്‍ ഖേല്‍ക്കര്‍. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

‘യുദ്ധം അവസാനിപ്പിക്കാൻ ധൃതിയില്ല; അന്തിമ കരാറിലെത്തുന്നത് വരെ ഹോർമുസിലെ ഉപരോധം തുടരും’; ട്രംപ്

‘യുദ്ധം അവസാനിപ്പിക്കാൻ ധൃതിയില്ല; അന്തിമ കരാറിലെത്തുന്നത് വരെ ഹോർമുസിലെ ഉപരോധം തുടരും’; ട്രംപ്

ഇറാനുമായുള്ള വെടിനിർത്തൽ ധാരണ നാളെ അവസാനിക്കാനിരിക്കെ  കരാർ നീട്ടാൻ സാധ്യതയില്ലെന്ന് വ്യക്തമാക്കി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇറാനുമായി ഒരു അന്തിമ കരാറിലെത്തുന്നത് വരെ ഹോർമുസ് കടലിടുക്കിലെ ഉപരോധം തുടരും. യുദ്ധം അവസാനിപ്പിക്കാൻ തനിക്ക് യാതൊരു ധൃതിയുമില്ലെന്നും, കൂടുതൽ ചർച്ചകൾ വൈകാതെ തന്നെ പാക്കിസ്ഥാനിൽ നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ട്രംപ് പറഞ്ഞു.

ഒരു അന്തിമ കരാറിൽ എത്തുന്നതുവരെ തുടരുന്ന ഉപരോധം ഇറാനെ പൂർണ്ണമായും തകർക്കുകയാണെന്നും, അവർക്ക് പ്രതിദിനം 500 ദശലക്ഷം ഡോളറിന്റെ ഭീമമായ നഷ്ടമാണ് ഉണ്ടാകുന്നതെന്നും ട്രംപ് പറഞ്ഞു. ഇറാനുമേൽ ഏർപ്പെടുത്തിയ നാവിക ഉപരോധത്തിനിടെ 27 കപ്പലുകൾ തിരികെ ഇറാനിയൻ തുറമുഖങ്ങളിലേക്ക് തന്നെ അയച്ചതായി അമേരിക്കൻ സൈന്യത്തിന്റെ സ്ഥിരീകരണം. അതിനിടെ യുഎസ്-ഇറാൻ വെടിനിർത്തലുമായി ബന്ധപ്പെട്ട് പാകിസ്താൻ വിദേശകാര്യ മന്ത്രിയുമായി ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി ചർച്ചകൾ നടത്തി.

അമേരിക്കയുടെ ഭാഗത്ത് നിന്നുള്ള പ്രകോപനപരമായ നടപടികളും തുടർച്ചയായുള്ള വെടിനിർത്തൽ ലംഘനങ്ങളും നയതന്ത്ര ചർച്ചകൾക്ക് വലിയ തടസ്സമാകുകയാണെന്ന് ഇറാൻ കുറ്റപ്പെടുത്തി. അമേരിക്കയുടെ ഭീഷണികൾക്ക് വഴങ്ങി യാതൊരുവിധ ചർച്ചകൾക്കും ഇറാൻ തയ്യാറല്ലെന്ന് ഇറാന്റെ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഖർ ഖാലിബാഫ് വ്യക്തമാക്കി. അമേരിക്ക ലക്ഷ്യമിടുന്നത് ഒരു കീഴടങ്ങൽ വേദിയാണെന്ന് അദേഹം കുറ്റപ്പെടുത്തി. അമേരിക്കയുമായുള്ള സമാധാന ചർച്ചകളിൽ പങ്കെടുക്കാൻ ഇറാനെ പ്രേരിപ്പിക്കാൻ സാധിക്കുമെന്ന പൂർണ്ണ ആത്മവിശ്വാസത്തിലാണ് പാകിസ്താൻ. ഇറാനിൽ നിന്ന് ഇതിനകം അനുകൂലമായ സൂചനകൾ ലഭിച്ചതായി മുതിർന്ന പാകിസ്താൻ അറിയിച്ചു. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

വിരുദുനഗർ പടക്ക നിർമാണ ശാലയിലെ സ്ഫോടനം: പ്രതികൾ കീഴടങ്ങി

വിരുദുനഗർ പടക്ക നിർമാണ ശാലയിലെ സ്ഫോടനം: പ്രതികൾ കീഴടങ്ങി

തമിഴ്നാട് വിരുദുനഗർ പടക്ക നിർമാണ ശാലയിലെ പൊട്ടിത്തെറിയിൽ ഒളിവിലായിരുന്ന പ്രതികൾ കീഴടങ്ങി. വനജ ഫയർ വർക്ക്സ് ഉടമ
ഈശ്വരി, ഭർത്താവ് മുത്തുമാണിക്യം എന്നിവരാണ് കോടതിയിൽ കീഴടങ്ങിയത്. പൊലിസ് നാല് സംഘങ്ങൾ രൂപീകരിച്ച് അന്വേഷണം നടത്തിവരികയായിരുന്നു. സ്ഫോടനത്തിൽ 25 പേരായിരുന്നു കൊല്ലപ്പെട്ടത്. സ്ഫോടനത്തിന് പിന്നാലെ വനജ ഫയർ വർക്ക്സിന്റെ ലൈസൻസ് സസ്പെൻഡ് ചെയ്തിരുന്നു.

പടക്ക നിർമാണ ശാലയിലുണ്ടായ ദുരന്തത്തിൽ മദ്രാസ് ഹൈക്കോടതി ഇടപെട്ടു. നഷ്ടപരിഹാരം സംബന്ധിച്ച വിവരങ്ങൾ ഹാജരാക്കാൻ സർക്കാറിന് നിർദേശം നൽകി. ദുരന്തത്തിൽ സ്വമേധയാ കേസെടുക്കണമെന്ന അഡ്വ. ആർ. കരുണാനിധിയുടെ അപേക്ഷ പരിഗണിച്ചാണ് കോടതി ഇടപെടൽ. മദ്രാസ് ഹൈക്കോടതി മധുര ബെഞ്ചിലെ ജസ്റ്റിസുമാരായ എൻ. സതീഷ് കുമാർ, എം ജ്യോതിരാമൻ എന്നിവരടങ്ങിയ ബെഞ്ചാണ് വാക്കാൽ നിർദേശം നൽകിയത്.

30 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് മരിച്ചവരുടെ ബന്ധുക്കൾ പ്രക്ഷോഭം സംഘടിപ്പിച്ചുരുന്നു. പടക്ക നിർമാണ ശാല ഉടമസ്ഥരുടെ അസോസിയേഷൻ ഒരു കുടുംബത്തിന് അഞ്ച് ലക്ഷം രൂപ വീതം നഷ്ടപരിഹാരം പ്രഖ്യാപിച്ചു. കഴിഞ്ഞ ദിവസമുണ്ടായ ദുരന്തത്തിൽ 25 പേരാണ് മരിച്ചത്. 21 പേർക്ക് പരുക്കേറ്റു. ഗുരുതര പരുക്കേറ്റവർ വിരുദുനഗർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. 14 പേരുടെ മൃതദേഹങ്ങൾ ബന്ധുക്കൾ ഏറ്റുവാങ്ങി. ബാക്കിയുള്ള മൃതദേഹങ്ങൾ മോർച്ചറിയിൽ സൂക്ഷിച്ചിരിയ്ക്കുകയാണ്. 14 പേരുടെ പോസ്റ്റ് മോർട്ടം ഇന്ന് നടക്കും.