Wednesday, 22 April 2026

ഇന്ത്യൻ വ്യാപാരികൾക്ക് ആശ്വാസമായി യുഎസ് സുപ്രീം കോടതിയുടെ വിധി; താരിഫ് തുകയില്‍ ഒരു ഭാഗം തിരികെ ലഭിക്കും

ഇന്ത്യൻ വ്യാപാരികൾക്ക് ആശ്വാസമായി യുഎസ് സുപ്രീം കോടതിയുടെ വിധി; താരിഫ് തുകയില്‍ ഒരു ഭാഗം തിരികെ ലഭിക്കും

അമേരിക്കയിലേക്ക് സാധനങ്ങള്‍ കയറ്റുമതി ചെയ്യുന്ന ഇന്ത്യന്‍ വ്യാപാരികള്‍ക്ക് വന്‍ ആശ്വാസമായി യുഎസ് സുപ്രീം കോടതി വിധി. ഇന്ത്യയില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് അമേരിക്ക അധികമായി ചുമത്തിയ താരിഫ് തുകയില്‍ ഒരു ഭാഗം തിരികെ ലഭിക്കാനുള്ള വഴി തെളിഞ്ഞു. ഏകദേശം 12 ബില്യണ്‍ ഡോളര്‍ (ഏകദേശം 1,11,600 കോടി രൂപ) ഇത്തരത്തില്‍ ഇന്ത്യന്‍ കയറ്റുമതി മേഖലയ്ക്ക് ലഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ട്രംപ് ഭരണകൂടം ഏര്‍പ്പെടുത്തിയ 166 ബില്യണ്‍ ഡോളറിന്റെ അധിക തീരുവ അമേരിക്കന്‍ സുപ്രീം കോടതി നിയമവിരുദ്ധമാണെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന്, യുഎസ് കസ്റ്റംസ് ആന്‍ഡ് ബോര്‍ഡര്‍ പ്രൊട്ടക്ഷന്‍ റീഫണ്ടിനായുള്ള അപേക്ഷകള്‍ സ്വീകരിച്ചു തുടങ്ങിയിട്ടുണ്ട്.

കണക്കുകള്‍ ഇങ്ങനെ
അമേരിക്ക തിരികെ നല്‍കുന്ന ആകെ തുകയുടെ വലിയൊരു ഭാഗം ഇന്ത്യന്‍ കയറ്റുമതിക്കാര്‍ക്ക് ലഭിക്കും. പ്രധാനമായും താഴെ പറയുന്ന മേഖലകള്‍ക്കാണ് ഇതിന്റെ ഗുണം ലഭിക്കുക:

വസ്ത്രവ്യാപാരം : 4 ബില്യണ്‍ ഡോളര്‍ (37,200 കോടി രൂപ)

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ജനനായകന് ഉണ്ടാകാവുന്ന പ്രശ്നങ്ങൾ വിജയ് മുൻകൂട്ടി കണ്ടിരുന്നു, നിർമാതാക്കളോടും പറഞ്ഞിരുന്നു: എസ് എ ചന്ദ്രശേഖർ

ജനനായകന് ഉണ്ടാകാവുന്ന പ്രശ്നങ്ങൾ വിജയ് മുൻകൂട്ടി കണ്ടിരുന്നു, നിർമാതാക്കളോടും പറഞ്ഞിരുന്നു: എസ് എ ചന്ദ്രശേഖർ

അപ്രതീക്ഷിത തിരിച്ചടികളാണ് വിജയ് ചിത്രം ‘ജനനായകന്’ സംഭവിക്കുന്നത്. ദളപതി വിജയ്‌യുടെ 33 വർഷം നീണ്ട ഐതിഹാസിക സിനിമാ ജീവിതത്തിന് വിരാമമിടുന്ന അവസാന ചിത്രമെന്ന നിലയിൽ ആഗോളതലത്തിൽ വലിയ കാത്തിരിപ്പിലായിരുന്നു ‘ജനനായകൻ’. സിനിമയുടെ സുപ്രധാന ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം ഓൺലൈനിൽ പ്രചരിച്ചിരുന്നു. സിനിമയുടെ റിലീസിന് തടസങ്ങളുണ്ടാകുമെന്ന് വിജയ് മുൻകൂട്ടിക്കണ്ടിരുന്നുവെന്ന് വെളിപ്പെടുത്തുകയാണ് വിജയ്‌യുടെ അച്ഛനും സംവിധായകനുമായ എസ് എ ചന്ദ്രശേഖർ. ഇക്കാര്യം വിജയ് മലേഷ്യയിൽ നടന്ന ഓഡിയോ ലോഞ്ചിനിടെ നിർമാതാവിനോട് പറഞ്ഞിരുന്നതായും എസ്എ ചന്ദ്രശേഖർ ഒരു അഭിമുഖത്തിൽ മനസുതുറന്നു.

'പ്രശ്നങ്ങൾ പ്രതീക്ഷിച്ചില്ല എന്ന് പറയരുത്. നോക്കൂ, ഞാൻ രാഷ്ട്രീയത്തിലേക്ക് പോകുമ്പോൾ നിങ്ങൾ ഒരു സിനിമ ചെയ്യുന്നു. ചിത്രത്തിന് നേരിടേണ്ടി വരുന്ന തടസ്സങ്ങളെക്കുറിച്ച് നിങ്ങൾക്ക് ബോധമുണ്ടെന്ന് ഞാൻ കരുതുന്നു. നിങ്ങൾക്ക് അതിൽ കുഴപ്പമില്ലേ?' എന്നാണ് വിജയ് ജനനായകന്റെ നിർമാതാവിനോട് ചോദിച്ചത്. തടസ്സങ്ങൾ നേരിടേണ്ടി വരുമെന്ന് അറിഞ്ഞുകൊണ്ടാണ് അദ്ദേഹം അങ്ങനെ പറഞ്ഞത്. ഇത് നന്നായി പ്രതീക്ഷിച്ചിരുന്നു. ഞങ്ങൾ അത്ഭുതപ്പെടുന്നില്ല. യാതൊരു തടസ്സവുമില്ലാതെ ചിത്രം പുറത്തിറങ്ങിയിരുന്നെങ്കിൽ ഞങ്ങൾ അത്ഭുതപ്പെട്ടേനെ', ചന്ദ്രശേഖറിന്റെ വാക്കുകൾ.

നേരത്തെ സെൻസർ സർട്ടിഫിക്കറ്റ് ലഭിക്കാത്തതിനെ തുടർന്നാണ് സിനിമയുടെ റിലീസ് നടക്കാതിരുന്നത്. ഇതിനിടെ സിനിമ ചോർന്നതും വലിയ പ്രശ്ങ്ങൾക്ക് വഴിവച്ചു. മൂന്ന് മണിക്കൂർ നീളമുള്ള സിനിമയുടെ പതിപ്പ് പല ഭാഗങ്ങളായി കട്ട് ചെയ്താണ് ഇന്റർനെറ്റിലൂടെ പ്രചരിക്കുന്നത്. സിനിമയുടെ ഇൻട്രോയുടെ ക്ലൈമാക്‌സും അടക്കമുള്ള രംഗങ്ങളും ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുന്നുണ്ട്. സിനിമയുടെ ഈ ലീക്ക് സിനിമ മേഖലയെ മുഴുവൻ ഞെട്ടിച്ചിരിക്കുകയാണ്. വിജയ്‌യുടെ വെറും ഒരു ചിത്രം മാത്രമല്ല ജനനായകൻ, രാഷ്ട്രീയ പ്രവേശത്തിലേക്ക് കടക്കുന്ന നടന്റെ അവസാന ചിത്രമാണ്. എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ജനനായകൻ ആദ്യ ദിനം വലിയ കളക്ഷൻ നേടുമെന്നാണ് കണക്കുകൂട്ടൽ.

തെലുങ്കിൽ ബാലയ്യ നായകനായ ഭഗവന്ത് കേസരി എന്ന ചിത്രത്തിന്റെ റീമേക്കാണ് ജനനനായകൻ എന്നാണ് ഇതുവരെയുള്ള വിവരം. ബോബി ഡിയോൾ, പൂജാ ഹെഡ്ഗെ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോൻ, നരേൻ, പ്രിയാമണി, മമിതാ ബൈജു തുടങ്ങി വമ്പൻ താരനിരയാണ് ജനനായകനിൽ അണിനിരക്കുന്നത്. കെ വി എൻ പ്രൊഡക്ഷന്റെ ബാനറിൽ വെങ്കട്ട് നാരായണ നിർമിക്കുന്ന ചിത്രത്തിന് ജഗദീഷ് പളനിസ്വാമിയും ലോഹിത് എൻ കെയുമാണ് സഹനിർമാണം. സിനിമ ജനുവരി 9ന് പൊങ്കൽ റിലീസായി തിയേറ്ററുകളിലെത്തുമെന്നാണ് ആദ്യം പ്രഖ്യാപിച്ചിരുന്നത്. എന്നാൽ സെൻസർ സർട്ടിഫിക്കറ്റ് നൽകാൻ ബോർഡ് വിസമ്മതിക്കുകയും തുടർന്ന് സിനിമയുടെ റിലീസ് അനിശ്ചിതത്വത്തിലാവുകയും ചെയ്തു. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഇറാൻ-യുഎസ് സംഘർഷം: വെടിനിർത്തൽ നീട്ടി ഡോണൾഡ് ട്രംപ്

ഇറാൻ-യുഎസ് സംഘർഷം: വെടിനിർത്തൽ നീട്ടി ഡോണൾഡ് ട്രംപ്

വാഷിംങ്ടൺ: ഇറാനെതിരായ യുദ്ധത്തിൽ രണ്ടാഴ്ച്ചത്തേക്ക് കൂടി വെടിനിർത്തൽ നീട്ടിയതായി പ്രഖ്യാപിച്ച് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. അതേസമയം ഹോർമൂസ് കടലിടുക്കിൽ അമേരിക്കൻ നാവികസേനയുടെ ഉപരോധം തുടരുമെന്നും ട്രംപ് പറഞ്ഞു. വെടിനിർത്തൽ നീട്ടണമെന്ന് പാകിസ്താൻ അഭ്യർഥിച്ചതായി ട്രംപ് അഭിപ്രായപ്പെട്ടു. പാക് പ്രധാന മന്ത്രി ഷഹബാസ് ഷെരീഫും സൈനിക മേധാവി അസിം മൂനീറും വെടിനിർത്തൽ നീട്ടണമെന്ന് പറഞ്ഞിരുന്നു. ട്രൂത്ത് സോഷ്യൽ പോസ്റ്റിലൂടെയാണ് ട്രംപ് വെടിനിർത്തൽ നീട്ടിയതായി അറിയിച്ചത്. സാമാധന ചർച്ചയ്ക്കായി മധ്യസ്ഥ ശ്രമങ്ങൾ തുടരുമെന്നാണ് പാകിസ്താൻ അറിയിച്ചത്. എന്നാൽ വെടിനിർത്തലിൽ ഇറാൻ ഔദ്യോ​ഗികമായി പ്രതികരിച്ചിട്ടില്ല.

ട്രംപിൻ്റെ വെടിനിർത്തൽ പ്രഖ്യാപനത്തിന് മണിക്കൂറുകൾക്ക് മുൻപ് ഇറാൻ പ്രതികരണവുമായി രം​ഗത്തെത്തിയിരുന്നു. അമേരിക്കൻ നാവികസേന ഇറാനിയൻ കപ്പലുകൾക്കെതിരെ നടത്തുന്ന ഉപരോധം വെടിനിർത്തൽ ലംഘനമാണെന്നാണ് ഇറാൻ പറഞ്ഞത്. ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാ​ഗ്ചിയാണ് പ്രതികരണവുമായി മുന്നോട്ട് വന്നത്. അമേരിക്ക എന്തൊക്കെ ഉപരോധങ്ങൾ ഏർപ്പെടുത്തിയാലും ഇറാന് പ്രതിരോധിക്കാൻ അറിയാമെന്നും അദേഹം കൂട്ടിച്ചേർത്തു. അതേസമയം വരാനിരിക്കുന്ന സമാധാന ചർച്ചകളിൽ ഇറാൻ പങ്കെടുക്കാൻ സാധ്യതയില്ലെന്നാണ് ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

പേട്ട റെയിൽവേ സ്റ്റേഷൻ ആശുപത്രിയിലെ ശുചിമുറിയിൽ വെടിയുണ്ടകൾ; അന്വേഷണം ഊർജിതം

പേട്ട റെയിൽവേ സ്റ്റേഷൻ ആശുപത്രിയിലെ ശുചിമുറിയിൽ വെടിയുണ്ടകൾ; അന്വേഷണം ഊർജിതം

തിരുവനന്തപുരം: തിരുവനന്തപുരം പേട്ട റെയിൽവേ സ്റ്റേഷൻ ആശുപത്രിയിലെ ശുചിമുറിക്കുള്ളിൽ വെടിയുണ്ടകൾ കണ്ടെത്തി. സ്ഥലത്ത് പൊലീസ് പരിശോധന നടത്തി. ആശുപത്രിയില്‍ ചികിത്സയിലുണ്ടായിരുന്ന ആര്‍പിഎഫ് ഉദ്യോഗസ്ഥർ ഉപേക്ഷിച്ചതാകാം എന്നാണ് പ്രഥാമിക നിഗമനം. മുൻ ആര്‍പിഎഫ് ഉദ്യോഗസ്ഥൻ ആശുപത്രിയിൽ ചികിത്സയിലുണ്ട്. ആശുപത്രിയിലെ ശുചിമുറിയിലാണ് വെടിയുണ്ടകൾ കണ്ടെത്തിയത്. വെടിയുണ്ടകൾ ഉപയോഗിച്ചവയല്ല. സംഭവത്തിൽ വഞ്ചിയൂർ പൊലീസ് കേസെടുത്തു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

വണ്ണംകുറയ്ക്കാനുള്ള കുത്തിവെപ്പിന് വലിയ പ്രചാരം; പിന്നാലെ വ്യാജൻ നിർമിച്ച് വില്‍പ്പന, സംഘം പിടിയിൽ

വണ്ണംകുറയ്ക്കാനുള്ള കുത്തിവെപ്പിന് വലിയ പ്രചാരം; പിന്നാലെ വ്യാജൻ നിർമിച്ച് വില്‍പ്പന, സംഘം പിടിയിൽ

ന്യൂഡല്‍ഹി : അമിതവണ്ണം കുറയ്ക്കാനുള്ള മൗന്‍ജാരോ(ടിര്‍സെപ്പറ്റൈഡ്) കുത്തിവെപ്പിന്റെ വ്യാജമരുന്ന് നിര്‍മ്മിച്ച് വില്‍ക്കുന്ന സംഘം ഹരിയാനയിലെ ഗുരുഗ്രാമില്‍ പിടിയിലായി. ടാക്‌സി ഡ്രൈവറായ യുപി സ്വദേശി മുസമ്മില്‍ഖാനെ ചോദ്യം ചെയ്തതില്‍ നിന്ന് ലഭിച്ച വിവരങ്ങളെത്തുടര്‍ന്ന് മുഖ്യപ്രതിയായ ഗുരുഗ്രാം സ്വദേശി അവി ശര്‍മയെ(32)യാണ് പൊലീസ് പിടികൂടിയത്. ചൈനയിൽനിന്ന് ഇറക്കുമതിചെയ്ത ചില മരുന്നുകൾക്കൊപ്പം വെള്ളം ചേർത്താണ് അവി ശർമ വ്യാജൻ നിർമിച്ചത്.

ഓൺലൈൻ പോർട്ടലായ ഇന്ത്യാമാർട്ട് വഴിയായിരുന്നു വിൽപ്പനയെന്ന് പ്രതികൾ പറഞ്ഞു. പാക്കിങ്ങിനുശേഷം യഥാർഥമെന്ന് തോന്നിപ്പിക്കുംവിധം ബാർകോഡുകളും ലേബലുകളും പതിക്കും. ഇവരിൽനിന്ന് 70 ലക്ഷം രൂപയോളം വിലവരുന്ന വ്യാജമരുന്ന് പിടിച്ചെടുത്തു. സംഘത്തിലെ മറ്റ് അംഗങ്ങളെ പിടികൂടാൻ അന്വേഷണം തുടരുകയാണ്.

ടൈപ്പ് 2 പ്രമേഹം നിയന്ത്രിക്കാനും ശരീരഭാരം കുറയ്ക്കാനും യുഎസ് ഫാര്‍മ കമ്പനിയായ എലി ലില്ലി നിര്‍മിക്കുന്ന മൗന്‍ജാരോ കുത്തിവെപ്പു മരുന്ന് കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണ് ഇന്ത്യയില്‍ പുറത്തിറക്കിയത്. ഇതിന് സാമൂഹികമാധ്യമങ്ങളിലൂടെ വലിയ പ്രചാരം ലഭിച്ചു. ഇതോടെയാണ് മരുന്നിന്റെ വ്യാജന്‍ നിര്‍മ്മിച്ചത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ഒരു ടാക്‌സി കാര്‍ പരിശോധിച്ചപ്പോഴാണ് മൗന്‍ജാരോ മരുന്നിന്റെ വലിയ ശേഖരം കണ്ടെത്തിയത്. വ്യാജമരുന്ന് പ്രചരിച്ചുതുടങ്ങിയതിനാല്‍ ജാഗ്രത പാലിക്കണമെന്ന് ഹരിയാന ഡ്രഗ് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കി. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കൊച്ചിയിൽ വിനോദയാത്രയ്ക്കിടെ വെള്ളച്ചാലിൽ വീണ് 5 വയസുകാരൻ മരിച്ചു

കൊച്ചിയിൽ വിനോദയാത്രയ്ക്കിടെ വെള്ളച്ചാലിൽ വീണ് 5 വയസുകാരൻ മരിച്ചു

എറണാകുളം: വിനോദയാത്രയ്ക്കിടെ വെള്ളച്ചാലിൽ വീണ് അഞ്ച് വയസുകാരൻ മരിച്ചു. കൊച്ചി കിഴക്കമ്പലം പഴങ്ങനാട് ജംങ്ഷൻ പാർക്കിൽ വച്ചാണ് അപകടം നടന്നത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 1.15 ഓടെയായിരുന്നു അപകടം. കോട്ടയം ചെങ്ങളം വലിയകളപ്പത്തറ വീട്ടിൽ മുഹമ്മദ് നസീർ- ആരിഫ ദമ്പതികളുടെ മകൻ ആദമാണ് മരിച്ചത്. ന​ഗരത്തിലെ പ്രമുഖ സ്കൂളിലെ പ്രീകെജി വിദ്യാർത്ഥിയാണ് കുട്ടി.

ആദം ഉൾപ്പെടെ 25 കുട്ടികളാണ് പാർക്കിൽ എത്തിയത്. സംസാരശേഷി കുറവുള്ള ആദം അദ്ധ്യാപികയുടെ കൈയിലായിരുന്നു. കുട്ടികൾക്ക് ഉച്ചഭക്ഷണം നൽകാനായി പാര്‍ക്കിലെ ഒരു മുറിയിലേക്ക് കുട്ടികളെ കൊണ്ടു വരുന്നതിനിടെ ഒരു കുട്ടി മുറിയിൽ നിന്ന് ഇറങ്ങിയോടി. ഈ സമയത്ത് ആദത്തെ നിലത്തുനിർത്തിയ ശേഷം അദ്ധ്യാപിക ആ കുട്ടിയുടെ പുറകെ പോയി. ഇതിന് പിന്നാലെ തിരികെ എത്തിയ അദ്ധ്യാപിക ആദം മുറിയിലുണ്ടാകുമെന്ന് കരുതി.

കുട്ടികളുടെ എണ്ണം എടുത്തപ്പോഴാണ് ആദത്തിനെ കാണാനില്ലെന്ന കാര്യം അദ്ധ്യാപകർ മനസിലാക്കുന്നത്. തുടർന്ന് മുറിയിൽ എത്തി പരിശോധിച്ചെങ്കിലും ആദത്തിനെ കണ്ടില്ല. പിന്നീട് പാർക്കിന്റെ പരിസര പ്രദേശങ്ങളിൽ നടത്തിയ അന്വേഷണത്തിൽ കുട്ടിയുടെ ടീഷർട്ട് വെള്ളച്ചാലിന് സമീപം കിടക്കുന്നത് കണ്ടു. തുടർന്ന് ജീവനക്കാരനാണ് വെള്ളച്ചാലിലിറങ്ങി ആദത്തിനെ പുറത്തെടുത്തത്. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

മുണ്ടത്തിക്കോട് അപകടം: തൃശൂർ പൂരം വെടിക്കെട്ടിൽ നിന്ന് പിൻമാറി തിരുവമ്പാടി

മുണ്ടത്തിക്കോട് അപകടം: തൃശൂർ പൂരം വെടിക്കെട്ടിൽ നിന്ന് പിൻമാറി തിരുവമ്പാടി

മുണ്ടത്തിക്കോട് വെടിക്കെട്ട് പുര സ്ഫോടനത്തിന് പിന്നാലെ തൃശൂർ പൂരം വെടിക്കെട്ടിൽ നിന്ന് പിൻമാറി തിരുവമ്പാടി. പാറമേക്കാവുമായി സംസാരിച്ച് അന്തിമ തീരുമാനമെന്ന് അറിയിപ്പ്. ഇനി പൊട്ടിക്കാനായി ഒന്നുമില്ലെന്നും എല്ലാം അപകട സ്ഥലത്ത് വെച്ച് പൊട്ടി തീർന്നെന്നും തിരുവമ്പാടി ദേവസ്വം ബോർഡ് സെക്രട്ടറി ഗിരീഷ് കുമാർ പറഞ്ഞു. പറമേക്കാവിന്റെ വെടിക്കെട്ടിനായുള്ള പടക്കങ്ങൾ ഒരുങ്ങിക്കൊണ്ടിരിക്കുന്നുണ്ട്. അവരുമായി സംസാരിച്ച് വെടിക്കെട്ട് പൂർണമായി ഒഴിവാക്കാൻ ശ്രമിക്കുമെന്നാണ് തിരുവമ്പാടി ദേവസ്വം പറയുന്നത്.

വെടിക്കെട്ട് ദുരന്തത്തിന് പിന്നാലെ റമേക്കാവ് ദേവസ്വത്തിനുവേണ്ടി വെടിക്കെട്ട് സാമഗ്രികൾ നിർമ്മിച്ചിരുന്ന പടക്ക നിർമ്മാണശാലയ്ക്ക് സ്റ്റോപ്പ് മെമ്മോ നൽകിയിരുന്നു. ജില്ലാ കളക്ടർ ആണ് സ്റ്റോപ്പ് മെമ്മോ നൽകിയത്. പാലക്കാട് മുതലമട വെള്ളാരംകടവിലുള്ള വെടിമരുന്ന് നിർമ്മാണശാലയ്ക്കാണ് സ്റ്റോപ്പ് മെമ്മോ നൽകിയത്. ജില്ലാ കളക്ടറുടെ നിർദ്ദേശപ്രകാരം ചിറ്റൂർ തഹസിൽദാർ ആർ രാമചന്ദ്രനാണ് സ്റ്റോപ്പ് മെമ്മോ നൽകിയത്.

വലിയ തോതിൽ പടക്ക നിർമാണം നടക്കുന്നയിടമാണ് പാലക്കാട് മുതലമട വെള്ളാരംകടവിലുള്ള വെടിമരുന്ന് നിർമ്മാണശാല. ചിറ്റൂർ തഹസിൽദാർ പടക്ക നിർമാണ ശാല സന്ദർശിച്ച് സ്ഥിതി​ഗതികൾ വിലയിരുത്തിയശേഷമാണ് സ്റ്റോപ്പ് മെമ്മോ നൽകിയിരിക്കുന്നത്. തൃശൂർ പൂരം നടത്തിപ്പിൽ ജനവികാരം കണക്കിലെടുക്കുമെന്ന് പാറമേക്കാവ് ദേവസ്വം അറിയിച്ചിരുന്നു. സർക്കാരിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും തീരുമാനം അംഗീകരിക്കുമെന്ന് പാറമേക്കാവ് ദേവസ്വം സെക്രട്ടറി ജി രാജേഷ് പറഞ്ഞു