Saturday, 2 May 2026

കഴുകുന്നതിനിടെ വാഹനം പിറകിലേക്ക് വന്നു, വാഹനത്തിൻറെ അടിയിൽപ്പെട്ട് ഡ്രൈവർക്ക് ദാരുണാന്ത്യം

കഴുകുന്നതിനിടെ വാഹനം പിറകിലേക്ക് വന്നു, വാഹനത്തിൻറെ അടിയിൽപ്പെട്ട് ഡ്രൈവർക്ക് ദാരുണാന്ത്യം

പത്തനംതിട്ട: ടിപ്പർ ലോറി മറിഞ്ഞ് ഡ്രൈവർ മരിച്ചു. ഡ്രൈവർ ഉന്നക്കാവ് സ്വദേശി കുഞ്ഞുമോൻ (55) മരിച്ചു. പത്തനംതിട്ട പെരുമ്പെട്ടി അരുവിക്കലിലാണ് അപകടം. വാഹനം കഴുകുന്നതിനിടെ പിറകോട്ട് വന്നാണ് അപകടം ഉണ്ടായത്. നിയന്ത്രിക്കാൻ കുഞ്ഞുമോൻ വാഹനത്തിൽ ചാടി കയറിയിരുന്നു. എന്നാൽ വാഹനം താഴെ റോഡിലേക്ക് മറിയുകയായിരുന്നു. വാഹനത്തിൻറെ അടിയിൽപ്പെട്ടാണ് കുഞ്ഞുമോൻ മരിച്ചത്. സംഭവത്തിൽ പെരുമ്പെട്ടി പൊലീസ് നടപടികൾ സ്വീകരിച്ചു. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ജർമ്മൻ-അമേരിക്കൻ ബന്ധത്തിൽ വിള്ളൽ; 5000 സൈനികരെ പിൻവലിക്കാൻ അമേരിക്കന്‍ തീരുമാനം

ജർമ്മൻ-അമേരിക്കൻ ബന്ധത്തിൽ വിള്ളൽ; 5000 സൈനികരെ പിൻവലിക്കാൻ അമേരിക്കന്‍ തീരുമാനം

വാഷിംഗടണ്‍: ജര്‍മ്മനിയിൽ നിന്നും, 5000 അമേരിക്കന്‍ സൈനികരെ പിൻവലിക്കാൻ പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത്. അമേരിക്ക- ജര്‍മ്മന്‍ ബന്ധം കൂടുതല്‍ വഷളായതോടെയാണ് തീരുമാനം. ഇറാനുമായുള്ള അമേരിക്കയുടെ യുദ്ധം സംബന്ധിച്ച് ജര്‍മ്മന്‍ ചാന്‍സലര്‍ ഫ്രിഡ്രിച്ച് മെര്‍സ് നടത്തിയ പരാമര്‍ശങ്ങള്‍ക്ക് പിന്നാലെയാണ് നിലവില്‍ ജര്‍മനിയിലുള്ള അമേരിക്കന്‍ സൈന്യത്തിലെ 5,000 ത്തോളം പേരെ പിന്‍വലിക്കാൻ പെന്റഗണ്‍ തീരുമാനിച്ചത്. സൈന്യത്തെ പിന്‍വലിക്കുമെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നേരത്തെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് 5,000 അമേരിക്കന്‍ സൈനികരെ ജര്‍മ്മനിയില്‍ നിന്ന് പിന്‍വലിക്കാന്‍ പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് ഉത്തരവിട്ടത്.

സൈനികരെ പിന്‍വലിക്കുന്നത് 6 മുതല്‍ 12 മാസത്തിനുള്ളില്‍ പൂര്‍ത്തിയാകും. യൂറോപ്പിലെ സൈനിക വിന്യാസത്തെക്കുറിച്ചുള്ള സമഗ്രമായ അവലോകനത്തിനുശേഷമാണ് തീരുമാനം എടുത്തത്. പ്രദേശത്തിന്റെ ആവശ്യങ്ങളും നിലവിലെ സാഹചര്യങ്ങളും പരിഗണിച്ചുവെന്ന് പെന്റഗണ്‍ മുഖ്യ വക്താവ് ഷോണ്‍ പാര്‍നെല്‍ പ്രസ്താവനയില്‍ അറിയിച്ചു. ജര്‍മ്മനിയില്‍ നിലവില്‍ 38,000 അമേരിക്കന്‍ സൈനികരാണ് ഉള്ളത്.

എന്നാല്‍ അമേരിക്കന്‍ സെനറ്റിലെ ആയുധസേനാ സമിതിയിലെ പ്രധാന ഡെമോക്രാറ്റ് അംഗമായ സെനറ്റര്‍ ജാക്ക് റീഡ് ഈ തീരുമാനത്തെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചു. ഇത് ”മണ്ടത്തരമായ തീരുമാനമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഇറാനുമായുള്ള ചർച്ചകളിൽ അമേരിക്കൻ പ്രസിഡന്റ് ട്രംപിന്റെ നിലപാടുകളെ ജർമ്മൻ ചാൻസലർ ഫ്രെഡറിക് മെർസ് വിമർശിച്ചിരുന്നു. ഇറാൻ ഭരണകൂടം ട്രംപ് ഭരണകൂടത്തെ നയതന്ത്രപരമായി മറികടന്നുവെന്നും അമേരിക്കയ്ക്ക് വ്യക്തമായ ദിശാബോധം ഇല്ലെന്നുമടക്കം അദ്ദേഹം വിമർശിച്ചിരുന്നു.  

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

രാജ്യത്തെ കോടിക്കണക്കിന് മൊബൈലുകളിൽ ഒരേ സമയം അലർട്ട്, പരിഭ്രാന്തരാകേണ്ട; രാജ്യത്ത് 'സചേത്' അടിയന്തര മുന്നറിയിപ്പ് സംവിധാനം നിലവിൽ

രാജ്യത്തെ കോടിക്കണക്കിന് മൊബൈലുകളിൽ ഒരേ സമയം അലർട്ട്, പരിഭ്രാന്തരാകേണ്ട; രാജ്യത്ത് 'സചേത്' അടിയന്തര മുന്നറിയിപ്പ് സംവിധാനം നിലവിൽ

ദില്ലി : രാജ്യവ്യാപകമായി മൊബൈൽ ബ്രോഡ്കാസ്റ്റ് അലർട്ട് സിസ്റ്റം പരീക്ഷിച്ച് കേന്ദ്ര സർക്കാർ. കോടികണക്കിന് മൊബൈലുകളിൽ ഒരേ സമയം അലർട്ടുകൾ ലഭിച്ചു. മൊബൈൽ ഫോണിൽ അസാധാരണമായ ശബ്ദത്തോടെയാണ് മുന്നറിയിപ്പ് സന്ദേശമെത്തിയത്. ദേശീയ ദുരന്ത നിവാരണ അതോറിറ്റിയും ടെലികമ്മ്യൂണിക്കേഷൻ വകുപ്പും സംയുക്തമായാണ് പരിശോധന നടത്തിയത്. പ്രകൃതി ദുരന്തങ്ങൾ, അടിയന്തര സാഹചര്യങ്ങൾ എന്നിവയുണ്ടാകുമ്പോൾ ജനങ്ങൾക്ക് അതിവേഗം മുന്നറിയിപ്പ് നൽകാനുള്ള സംവിധാനത്തിൻ്റെ ഭാഗമായിട്ടാണ് ട്രയൽ. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും വാർത്താവിനിമയ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയും ചേർന്നാണ് പദ്ധതി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തത്.

കേന്ദ്ര ടെലികമ്മ്യൂണിക്കേഷൻ വകുപ്പിന് കീഴിലുള്ള ഗവേഷണ സ്ഥാപനമായ 'സി-ഡോട്ട്' വികസിപ്പിച്ചെടുത്ത അത്യാധുനിക പ്ലാറ്റ്‌ഫോമാണ് 'സചേത്'. ഇന്റർനാഷണൽ ടെലികമ്മ്യൂണിക്കേഷൻ യൂണിയൻ നിർദ്ദേശിച്ച കോമൺ അലർട്ടിംഗ് പ്രോട്ടോക്കോൾ' അടിസ്ഥാനമാക്കിയാണ് പ്രവർത്തിക്കുന്നത്. രാജ്യത്തെ 36 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും സംവിധാനം ഇപ്പോൾ പ്രവർത്തനസജ്ജമാണ്. പ്രകൃതിക്ഷോഭങ്ങൾ, കാലാവസ്ഥാ മുന്നറിയിപ്പുകൾ, ചുഴലിക്കാറ്റ് തുടങ്ങിയ അടിയന്തര സാഹചര്യങ്ങളിൽ ജനങ്ങൾക്ക് തത്സമയം വിവരം നൽകാൻ ഇതിലൂടെ സാധിക്കും.

സാധാരണ എസ്എംഎസ് സന്ദേശങ്ങളിൽ നിന്ന് വ്യത്യസ്തമായി നിങ്ങളുടെ ഫോൺ സൈലന്റ് മോഡിലോ 'ഡു നോട്ട് ഡിസ്റ്റർബ്' മോഡിലോ ആണെങ്കിൽ പോലും, ഈ മുന്നറിയിപ്പ് എത്തുമ്പോൾ ഫോൺ ഉച്ചത്തിൽ ശബ്ദിക്കുകയും സ്ക്രീനിൽ സന്ദേശം തെളിയുകയും ചെയ്യും. 19-ലേറെ ഇന്ത്യൻ ഭാഷകളിൽ ഈ സന്ദേശങ്ങൾ ലഭ്യമാണ്. ഇതുവരെ വിവിധ ദുരന്തനിവാരണ അതോറിറ്റികൾ വഴി 1,340 കോടിയിലേറെ ജാഗ്രതാ സന്ദേശങ്ങൾ ഈ സംവിധാനത്തിലൂടെ ജനങ്ങളിലേക്ക് എത്തിച്ചിട്ടുണ്ട്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഇന്ധന വിലവർധനയിൽ പ്രതിഷേധം കനക്കുന്നതിടെ, വിലകൂട്ടാൻ സമ്മർദം ശക്തമാക്കി പൊതുമേഖല എണ്ണക്കമ്പനികൾ

ഇന്ധന വിലവർധനയിൽ പ്രതിഷേധം കനക്കുന്നതിടെ, വിലകൂട്ടാൻ സമ്മർദം ശക്തമാക്കി പൊതുമേഖല എണ്ണക്കമ്പനികൾ

ഇന്ധന വിലവർധനയിൽ പ്രതിഷേധം കനക്കുന്നതിടെ, വിലകൂട്ടാൻ സമ്മർദം ശക്തമാക്കി പൊതുമേഖല എണ്ണക്കമ്പനികൾ. പെട്രോൾ ഡീസൽ വില നാലുമുതൽ അഞ്ചുരൂപവരെ വർധിപ്പിച്ചേക്കും. ചർച്ചകൾ ആരംഭിച്ചതായി കേന്ദ്രസർക്കാർ അറിയിച്ചു. പെട്രോൾ ഡീസൽ വില നാലുമുതൽ അഞ്ചുരൂപവരെ വർധിപ്പിച്ചേക്കും. ഗാർഹിക എൽപിജിയ്ക്ക് അൻപത് രൂപവരെയും വിലവർധനവിന് സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്.

രാജ്യത്ത് പെട്രോൾ ഡീസൽ വില കൂട്ടില്ലെന്ന് കേന്ദ്രസർക്കാർ ആവർത്തിക്കുമ്പോഴും പ്രതിസന്ധി രൂക്ഷമെന്നാണ് കേന്ദ്ര ധന മന്ത്രാലയത്തിന്റെ റിപ്പോർട്ട്‌. പശ്ചിമേഷ്യൻ പ്രതിസന്ധി ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയ്ക്ക് കനത്ത വെല്ലുവിളി സൃഷ്ടിക്കുന്നുവെന്നാണ് മുന്നറിയിപ്പ്. ഗൾഫ് മേഖലയിലെ എണ്ണ ഉൽപ്പാദന കേന്ദ്രങ്ങളുടെ തകർച്ച ഇന്ധന വിതരണത്തെ ബാധിക്കാൻ സാധ്യതയുണ്ട്. പ്രതിസന്ധി നീണ്ടു പോയാൽ പെട്രോൾ,ഡീസൽ വില വർദ്ധിപ്പിക്കേണ്ടി വരുമെന്ന് ഏപ്രിലിലെ മാസത്തിലെ സാമ്പത്തിക അവലോകന റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നത്. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

രണ്ടാം ലോകമഹായുദ്ധ കാലത്തെ ബോംബ് കണ്ടെത്തി, നിർവീര്യമാക്കി വിദ​ഗ്ധസംഘം, കണ്ടെത്തിയത് അസമിലെ ടിൻസുകിയ ജില്ലയിൽ നിന്ന്

രണ്ടാം ലോകമഹായുദ്ധ കാലത്തെ ബോംബ് കണ്ടെത്തി, നിർവീര്യമാക്കി വിദ​ഗ്ധസംഘം, കണ്ടെത്തിയത് അസമിലെ ടിൻസുകിയ ജില്ലയിൽ നിന്ന്

മേഘാലയ: അസമിലെ ടിൻസുകിയ ജില്ലയിൽ നിർമ്മാണ പ്രവർത്തിക്കിടെ ബോംബ് കണ്ടെടുത്തു. ജില്ലയിലെ ലെഡോ-ലേഖാപാനി മേഖലയിൽ നിന്നാണ് രണ്ടാം ലോക മഹായുദ്ധ കാലത്തെ ബോംബ് കണ്ടെടുത്തത്. ഉടൻ തന്നെ സൈന്യത്തെ വിവരമറിയിക്കുകയും വിദഗ്ധ സംഘം സ്ഥലത്തെത്തി ബോംബ് സുരക്ഷിതമായി നിർവീര്യമാക്കുകയും ചെയ്തു. ബോംബ് പൊട്ടിത്തെറിച്ചിരുന്നെങ്കിൽ വലിയ നാശനഷ്ടങ്ങൾ സംഭവിക്കുമായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. രണ്ടാം ലോകമഹായുദ്ധകാലത്ത് സഖ്യകക്ഷികളുടെ പ്രധാന സൈനിക താവളങ്ങളിലൊന്നായിരുന്നു ടിൻസുകിയ. പ്രദേശത്ത് കൂടുതൽ സ്ഫോടക വസ്തുക്കളുണ്ടോ എന്ന് കണ്ടത്താൻ സൈന്യം പരിശോധന നടത്തിവരികയാണ്. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

മുംബൈയിലെ നാലംഗ കുടുംബത്തിന്റെ മരണകാരണം തണ്ണിമത്തനല്ല; ആന്തരിക അവയവങ്ങളില്‍ മോര്‍ഫിന്‍ സാന്നിദ്ധ്യം കണ്ടെത്തി

മുംബൈയിലെ നാലംഗ കുടുംബത്തിന്റെ മരണകാരണം തണ്ണിമത്തനല്ല; ആന്തരിക അവയവങ്ങളില്‍ മോര്‍ഫിന്‍ സാന്നിദ്ധ്യം കണ്ടെത്തി

ന്യൂഡല്‍ഹി: മുംബൈയില്‍ നാലംഗ കുടുംബം മരിച്ചതിന് കാരണം തണ്ണിമത്തന്‍ കഴിച്ചത് മൂലമുളള ഭക്ഷ്യവിഷബാധ അല്ലെന്ന് പോസ്റ്റ്മോര്‍ട്ടം പ്രാഥമിക റിപ്പോര്‍ട്ട്. മരിച്ച അബ്ദുളള ദോക്കാഡിയയുടെയും ഭാര്യയുടെയും രണ്ട് മക്കളുടെയും ആന്തരിക അവയവങ്ങളില്‍ മോര്‍ഫിന്റെ സാന്നിദ്ധ്യം കണ്ടെത്തി. ആന്തരിക അവയവങ്ങള്‍ പച്ച നിറത്തിലാണെന്നും അത് കടുത്ത വിഷബാധയെ തുടര്‍ന്നാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇവരുടെ ഹൃദയം, തലച്ചോറ്, കുടല്‍ തുടങ്ങിയ ആന്തരിക അവയവങ്ങളാണ് പച്ചനിറമായി മാറിയതായി ഫൊറന്‍സിക് പരിശോധനയില്‍ കണ്ടെത്തിയത്. ഇത് ഭക്ഷ്യവിഷബാധയുടെ സാഹചര്യത്തില്‍ ഉണ്ടാകുന്നതല്ലെന്നാണ് റിപ്പോർട്ട്.

തണ്ണിമത്തന്‍ കഴിച്ചതുകാരണമാണ് കുടുംബം മരിച്ചതെന്ന് കണ്ടെത്താനായിട്ടില്ലെന്ന് മഹാരാഷ്ട്ര ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ പറഞ്ഞു.ഈ മാസം 27-നാണ് മുംബൈ സ്വദേശികളായ അബ്ദുളള ദോക്കാഡിയ(45), ഭാര്യ നസ്‌റീന്‍(35), മക്കളായ സൈനബ്(16), ആയിഷ(13) എന്നിവർ മരിച്ചത്. ഇവര്‍ അത്താഴത്തിന് ബന്ധുക്കള്‍ക്കൊപ്പം മട്ടന്‍ പുലാവ് കഴിച്ചിരുന്നു. ബന്ധുക്കള്‍ പോയതിന് ശേഷം നാലുപേരും തണ്ണിമത്തന്‍ കഴിച്ചിരുന്നു. തുടര്‍ന്ന് പുലര്‍ച്ചെയോടെ നാലുപേര്‍ക്കും ദേഹാസ്വസ്ഥ്യം അനുഭവപ്പെടുകയും ആശുപത്രിയിലേക്ക് പോവുകയായിരുന്നു. ഛര്‍ദിയും വയറിളക്കവും ഉണ്ടായിരുന്നതിനാല്‍ ഭക്ഷ്യവിഷബാധ ഏറ്റതാകാം എന്നായിരുന്നു പ്രാഥമിക നിഗനം. ഇതോടെ മരണത്തിന് കാരണം തണ്ണിമത്തനാണ് എന്ന രീതിയില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.

എന്നാൽ ആന്തരിക അവയവങ്ങളിൽ മോർഫിൻ സാന്നിദ്ധ്യം കണ്ടെത്തിയതോടെ മരണം കുടുംബത്തിന്റെ മരണത്തിന് പിന്നില്‍ മറ്റെന്തെങ്കിലും ദുരൂഹതയുണ്ടോ എന്ന് സംശയമുയര്‍ന്നിട്ടുണ്ട്. നിലവില്‍ ആന്തരിക അവയവങ്ങളുടെ രാസപരിശോധനാ ഫലം കാത്തിരിക്കുകയാണ് അധികൃതര്‍. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഒരു ലക്ഷം രൂപയിൽ താഴെ വിലയുള്ള ഇലക്ട്രിക് ബൈക്ക്; AI സാങ്കേതികവിദ്യ;180 കിലോ മീറ്റർ റേഞ്ച്;110 കിലോമീറ്റർ വേഗത

ഒരു ലക്ഷം രൂപയിൽ താഴെ വിലയുള്ള ഇലക്ട്രിക് ബൈക്ക്; AI സാങ്കേതികവിദ്യ;180 കിലോ മീറ്റർ റേഞ്ച്;110 കിലോമീറ്റർ വേഗത

\ഒബെന്‍ ഇലക്ട്രിക് പുതിയ ബൈക്ക് പുറത്തിറക്കി. 'ഒബെന്‍ റോര്‍ ഇവോ' ആദ്യത്തെ 10,000 ഉപഭോക്താക്കള്‍ക്കായി 99,999 രൂപ (എക്‌സ്-ഷോറൂം) പ്രാരംഭ വിലയിലാണ് പുറത്തിറക്കിയത്. പിന്നീട്, വില 1,24,999 രൂപയായി ഉയരും. ബുക്കിംഗുകള്‍ ഇതിനകം തന്നെ 777 രൂപയ്ക്ക് ആരംഭിച്ചുകഴിഞ്ഞു. അതേസമയം ടെസ്റ്റ് റൈഡുകളും ഡെലിവറികളും 2026 ജൂണ്‍ മുതല്‍ ആരംഭിക്കും. പള്‍സ് റെഡ്, ന്യൂട്രോണ്‍ ബ്ലൂ, മാഗ്‌നറ്റിക് ബ്ലാക്ക്, ഫോട്ടോണ്‍ വൈറ്റ് എന്നീ നാല് നിറങ്ങളില്‍ ബൈക്ക് ലഭ്യമാണ്. ഒരു ബോള്‍ഡ് സ്ട്രീറ്റ്‌ഫൈറ്റര്‍ ലുക്ക് നല്‍കുന്ന ബൈക്കാണ് റോര്‍ EVO. ഇതിന് മസ്‌കുലാര്‍ സ്റ്റാന്‍സും മൂര്‍ച്ചയുള്ള ബോഡി പാനലുകളുമുണ്ട്. മുന്‍വശത്ത് സിഗ്‌നേച്ചര്‍ ലൈറ്റിംഗ് എലമെന്റുള്ള ഒരു പ്രൊജക്ടര്‍ ഹെഡ് ലാമ്പ് ഉണ്ട്.

ബാറ്ററി, റേഞ്ച്, ചാര്‍ജിംഗ്

ബൈക്കിന് 3.4kWh LFP ബാറ്ററിയാണ് ഉള്ളത്. ഇത് 180 കിലോമീറ്റര്‍ (IDC) ഓടുമെന്ന് അവകാശപ്പെടുന്നു. ഫാസ്റ്റ് ചാര്‍ജിംഗ് ഉപയോഗിച്ച്, വെറും 90 മിനിറ്റിനുള്ളില്‍ 0 മുതല്‍ 80% വരെ ചാര്‍ജ് ചെയ്യാന്‍ കഴിയും. പതിവായി ചാര്‍ജ് ചെയ്യുന്നതിനായി ഒരു ഓണ്‍ബോര്‍ഡ് ചാര്‍ജറും ഇതിനുണ്ട്. ബാറ്ററിക്ക് 8 വര്‍ഷത്തെ വാറണ്ടിയാണുള്ളത്.

മോട്ടോറും പ്രകടനവും

റോര്‍ EVO യ്ക്ക് കരുത്ത് പകരുന്നത് സ്വന്തമായി വികസിപ്പിച്ചെടുത്ത IP68-റേറ്റഡ് ഇലക്ട്രിക് മോട്ടോറാണ്. ഇത് മണിക്കൂറില്‍ 110 കിലോമീറ്റര്‍ വേഗത കൈവരിക്കുന്നു. ബൈക്കിന് സിംഗിള്‍-സ്റ്റേജ് ചെയിന്‍ ഡ്രൈവും ലഭിക്കുന്നു. ഇത് ഈട് മെച്ചപ്പെടുത്തുകയും മികച്ച ടോര്‍ക്ക് ഡെലിവറി നല്‍കുകയും ചെയ്യുന്നു.

ഹൈലൈറ്റ് SmartIQ മറ്റൊരു സവിശേഷതയാണ്. ഈ AI- അധിഷ്ഠിത റൈഡ് മോഡ് നിങ്ങളുടെ റൈഡിംഗ് ശൈലി വിശകലനം ചെയ്യുകയും 15% വരെ റേഞ്ച് വര്‍ദ്ധിപ്പിക്കുന്നതിന് തത്സമയം പവര്‍ ഡെലിവറി ക്രമീകരിക്കുകയും ചെയ്യുന്നു.

മറ്റ് സവിശേഷതകള്‍
റോര്‍ EVO ദൈനംദിന ഉപയോഗക്ഷമതയില്‍ വളരെയധികം ശ്രദ്ധ കേന്ദ്രീകരിക്കുന്നു. മികച്ച സുഖസൗകര്യങ്ങള്‍ക്കായി 680mm നീളമുള്ള സീറ്റും 780mm കുറഞ്ഞ സീറ്റ് ഉയരവും ഇത് വാഗ്ദാനം ചെയ്യുന്നു. ഗ്രൗണ്ട് ക്ലിയറന്‍സ് 200mm ആണ്. സീറ്റിനടിയിലുള്ള സ്ഥലവും ടാങ്ക് സ്റ്റോറേജ് ഏരിയയും ഉള്‍പ്പെടെ 10 ലിറ്റര്‍ സംഭരണശേഷിയും ഇതിന് ലഭിക്കുന്നു. ഡ്യുവല്‍ യുഎസ്ബി ചാര്‍ജിംഗ് പോര്‍ട്ടുകളും റിവേഴ്സ് മോഡും ഉണ്ട്.

നാവിഗേഷന്‍, റൈഡ് ഡാറ്റ, കോള്‍, ടെക്സ്റ്റ്, മ്യൂസിക് എന്നിവയ്ക്കായി സ്മാര്‍ട്ട് അലേര്‍ട്ടുകള്‍ എന്നിവ നല്‍കുന്ന 5 ഇഞ്ച് കളര്‍ TFT ഡിസ്പ്ലേയും ഇതില്‍ സജ്ജീകരിച്ചിരിക്കുന്നു. മൊബൈല്‍ ആപ്പ് വഴി, നിങ്ങള്‍ക്ക് ജിയോ-ഫെന്‍സിംഗ്, റൈഡ് ഹിസ്റ്ററി, തെഫ്റ്റ് പ്രൊട്ടക്ഷന്‍, റിമോട്ട് ഡയഗ്‌നോസ്റ്റിക്‌സ് തുടങ്ങിയ സവിശേഷതകള്‍ ആക്സസ് ചെയ്യാന്‍ കഴിയും. റോര്‍ ഇവോ 230 എംഎം വാട്ടര്‍-വേഡിംഗ് ശേഷിയും വാഗ്ദാനം ചെയ്യുന്നു. 