Saturday, 2 May 2026

ജോലിയിൽ നിന്ന് വിരമിച്ചതിന് പിന്നാലെ ട്യൂഷൻ സെന്‍റ‍ർ നടത്തിപ്പ്, സേ പരീക്ഷയ്ക്ക് പഠിക്കാൻ എത്തിയ പെണ്‍കുട്ടിയോട് ക്രൂരത; പോക്സോ കേസ് പ്രതിക്ക് ശിക്ഷ

ജോലിയിൽ നിന്ന് വിരമിച്ചതിന് പിന്നാലെ ട്യൂഷൻ സെന്‍റ‍ർ നടത്തിപ്പ്, സേ പരീക്ഷയ്ക്ക് പഠിക്കാൻ എത്തിയ പെണ്‍കുട്ടിയോട് ക്രൂരത; പോക്സോ കേസ് പ്രതിക്ക് ശിക്ഷ

തിരുവനന്തപുരം: ട്യൂഷൻ സെന്‍ററിൽ വച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച പ്രതിക്ക് 12 വർഷം കഠിന തടവും 40,000 രൂപ പിഴയും ശിക്ഷ. കള്ളിക്കാട് മൈലക്കര സ്വദേശി രാജേന്ദ്രനെയാണ് (58) കാട്ടാക്കട അതിവേഗ പോക്സോ കോടതി ജഡ്ജി എസ് രമേശ് കുമാർ ശിക്ഷിച്ചത്. പിഴത്തുക അതിജീവിതയ്‌ക്ക് നൽകണം. പിഴത്തുക ഒടുക്കിയില്ലെങ്കിൽ ഏഴ് മാസം അധിക കഠിനതടവ് അനുഭവിക്കണമെന്നും വിധിയിലുണ്ട്. പിഴത്തുക അപര്യാ‌പ്‌തമായതിനാൽ മതിയായ നഷ്ടപരിഹാരം നൽകാൻ ജില്ലാ ലീഗൽ സർവീസ് അതോറിട്ടിക്ക് കോടതി നിർദ്ദേശം നൽകി.

കെ.എസ്.ആർ.ടി.സിയിൽ നിന്നും വിരമിച്ച പ്രതി കള്ളിക്കാട് സ്വകാര്യ ട്യൂഷൻ സെന്‍റർ നടത്തുകയായിരുന്നു. 2024ൽ പ്ലസ് ടു സേ പരീക്ഷ പരിശീലനത്തിനെത്തിയ കുട്ടിയെ പ്രതി പലതവണ പീഡിപ്പിക്കുകയായിരുന്നു. കുട്ടി വിവരം മാതാവിനോട് പറഞ്ഞതിനെ തുടർന്നാണ് പൊലീസിൽ പരാതി നൽകിയത്. പ്രതി മറ്റു കുട്ടികളെയും ഉപദ്രവിച്ചതായി കുട്ടി കോടതിയിൽ മൊഴി നൽകി. പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ.ഡി.ആർ.പ്രമോദ് ഹാജരായി. നെയ്യാർ ഡാം എസ്.എച്ച്.ഒ രജീഷ് കുമാർ, എസ്.ഐ സജി.ജി.എസ് എന്നിവരാണ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

അമേരിക്കയുമായുള്ള യുദ്ധം വീണ്ടും ആരംഭിക്കാന്‍ സാധ്യതയുണ്ടെന്ന് ഇറാന്‍

അമേരിക്കയുമായുള്ള യുദ്ധം വീണ്ടും ആരംഭിക്കാന്‍ സാധ്യതയുണ്ടെന്ന് ഇറാന്‍

അമേരിക്കയുമായുള്ള യുദ്ധം വീണ്ടും ആരംഭിക്കാന്‍ സാധ്യതയുണ്ടെന്ന് ഇറാന്‍. യുദ്ധം അവസാനിപ്പിക്കാനുള്ള ഇറാന്റെ പുതിയ നിര്‍ദ്ദേശത്തില്‍ ട്രംപ് തൃപ്തനല്ലെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് ഇറാന്റെ നീക്കം. ഇറാനിയന്‍ സൈന്യത്തിന്റെ കേന്ദ്ര കമാന്‍ഡിലെ മുഹമ്മദ് ജാഫര്‍ അസദിയാണ് യുദ്ധം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് അറിയിച്ചത്. അമേരിക്കയുടെ ഏത് നീക്കം നേരിടാനും സായുധ സേന പൂര്‍ണ്ണ സജ്ജമെന്നും ഇറാന്‍ വ്യക്തമാക്കി.

ഇറാന്റെ പുതിയ ഒത്തുതീര്‍പ്പ് നിര്‍ദ്ദേശങ്ങള്‍ അംഗീകരിക്കില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഇന്ന് വ്യക്തമാക്കിയിരുന്നു. കരാറിലെത്താന്‍ ഇറാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കിലും ഒത്തുതീര്‍പ്പ് നിര്‍ദ്ദേശങ്ങളില്‍ താന്‍ അതൃപ്തനാണ്. ഇറാന്‍ ഭരണകൂടത്തിനുള്ളില്‍ കടുത്ത ഭിന്നതയുണ്ടെന്നും തുടര്‍ സൈനിക നടപടിയോ സമാധാന കരാറോ ആണ് മുന്നിലുള്ള വഴികള്‍ – ട്രംപ് വ്യക്തമാക്കി. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

സംസ്ഥാനത്ത് മെയ് ആറ് വരെ വേനല്‍ മഴ തുടരും; കാറ്റിനും ഇടിമിന്നലിനും സാധ്യത

സംസ്ഥാനത്ത് മെയ് ആറ് വരെ വേനല്‍ മഴ തുടരും; കാറ്റിനും ഇടിമിന്നലിനും സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് മെയ് ആറ് വരെ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം

ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട്. നാളെ കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലും തിങ്കളാഴ്ച ഇടുക്കി പാലക്കാട് ജില്ലകളിലും യെല്ലോ അലേര്‍ട്ടാണ്.

ചൊവ്വാഴ്ച എറണാകുളം, തൃശ്ശൂര്‍, മലപ്പുറം, വയനാട് ജില്ലകളിലും ബുധനാഴ്ച ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂര്‍, വയനാട് ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്. ഈ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് ആണ് പ്രഖ്യാപിച്ചിരിക്കുന്നത്. 40 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.

ഇടിമിന്നല്‍ ജാഗ്രതാ നിര്‍ദേശം
കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇന്ന് (02/05/2026) മുതല്‍ 06/05/2026 വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറില്‍ 40-50 സാ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ജാഗ്രതാ നിര്‍ദേശങ്ങള്‍
ഇടിമിന്നല്‍ അപകടകാരികളാണ്. അവ മനുഷ്യന്റെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശൃംഖലകള്‍ക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങള്‍ക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. ആയതിനാല്‍ പൊതുജനങ്ങള്‍ താഴെപ്പറയുന്ന മുന്‍കരുതല്‍ കാര്‍മേഘം കണ്ട് തുടങ്ങുന്ന സമയം മുതല്‍ തന്നെ സ്വീകരിക്കേണ്ടതാണ്. ഇടിമിന്നല്‍ എപ്പോഴും ദൃശ്യമാകണമെന്നില്ലാത്തതിനാല്‍ ഇത്തരം മുന്‍കരുതല്‍ സ്വീകരിക്കുന്നതില്‍ നിന്നും വിട്ടുനില്‍ക്കരുത്.

ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാല്‍ ഉടന്‍ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറുക. തുറസായ സ്ഥലങ്ങളില്‍ തുടരുന്നത് ഇടിമിന്നലേല്‍ക്കാനുള്ള സാധ്യത വര്‍ധിപ്പിക്കും.

ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തില്‍ ജനലും വാതിലും അടച്ചിടുക. വാതിലിനും ജനലിനും അടുത്ത് നില്‍ക്കാതെയിരിക്കുക. കെട്ടിടത്തിനകത്ത് തന്നെ ഇരിക്കുകയും പരമാവധി ഭിത്തിയിലോ തറയിലോ സ്പര്‍ശിക്കാതിരിക്കാന്‍ ശ്രമിക്കുകയും ചെയ്യുക.
ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക. വൈദ്യുതോപകരണങ്ങളുമായുള്ള സാമീപ്യം ഇടിമിന്നലുള്ള സമയത്ത് ഒഴിവാക്കുക.

ഇടിമിന്നലുള്ള സമയത്ത് ടെലഫോണ്‍ ഉപയോഗിക്കുന്നത് ഒഴിവാക്കണം. മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് കൊണ്ട് കുഴപ്പമില്ല. അന്തരീക്ഷം മേഘാവൃതമാണെങ്കില്‍ തുറസായ സ്ഥലത്തും ടെറസിലും, കുട്ടികള്‍ ഉള്‍പ്പെടെ, കളിക്കുന്നത് ഒഴിവാക്കുക. ഇടിമിന്നലുള്ള സമയത്ത് വൃക്ഷങ്ങളുടെ ചുവട്ടില്‍ നില്‍ക്കരുത്. വാഹനങ്ങള്‍ മരച്ചുവട്ടില്‍ പാര്‍ക്ക് ചെയ്യുകയുമരുത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

തമിഴ്നാട് രാഷ്ട്രീയ സാഹചര്യം വിജയ്ക്ക് അനുകൂലം, വലിയ ചലനങ്ങൾ സൃഷ്ടിക്കുമെന്ന് കോൺഗ്രസ് എംപി

തമിഴ്നാട് രാഷ്ട്രീയ സാഹചര്യം വിജയ്ക്ക് അനുകൂലം, വലിയ ചലനങ്ങൾ സൃഷ്ടിക്കുമെന്ന് കോൺഗ്രസ് എംപി

ചെന്നൈ : തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ നടൻ വിജയിന്റെ രാഷ്ട്രീയ പ്രവേശനം വലിയ ചലനങ്ങൾ സൃഷ്ടിക്കുമെന്ന് കോൺഗ്രസ് എംപി മാണിക്കം ടാഗോർ. വിജയ് രാഷ്ട്രീയത്തിൽ നിർണ്ണായക സ്വാധീനമാകുമെന്നത് തന്റെ സ്ഥിരമായ നിലപാടാണെന്നും, നിലവിലെ രാഷ്ട്രീയ സാഹചര്യം അദ്ദേഹത്തിന് അനുകൂലമാണെന്നും അദ്ദേഹം വ്യക്തമാക്കി. വിഴുപ്പുറം വിക്രവാണ്ടിയിൽ നടന്ന വിജയിന്റെ ആദ്യ രാഷ്ട്രീയ റാലിയിൽ സ്ത്രീകളുടെയും യുവാക്കളുടെയും വൻ പങ്കാളിത്തം ഉണ്ടായത് ഇതിന്റെ സൂചനയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എഐഎഡിഎംകെ നേതാവ് എടപ്പാടി പളനിസ്വാമിക്ക് ജനങ്ങൾക്കിടയിൽ വിശ്വാസ്യത നഷ്ടപ്പെട്ടതും, തമിഴ്‌നാട്ടിൽ എഐഎഡിഎംകെയെ തകർക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തുന്ന ശ്രമങ്ങളും വിജയിന്റെ രാഷ്ട്രീയ പാർട്ടിക്ക് ഗുണകരമാകുമെന്ന് ടാഗോർ നിരീക്ഷിക്കുന്നു. പ്രതിപക്ഷ വോട്ടുകൾ ഏകീകരിക്കുന്നതിൽ വിജയ് വിജയിച്ചാൽ അത് സംസ്ഥാനത്തെ പ്രബല കക്ഷികൾക്ക് വലിയ വെല്ലുവിളിയാകും. എഐഎഡിഎംകെയുടെ തകർച്ചയിലൂടെ ഉണ്ടാകുന്ന രാഷ്ട്രീയ ശൂന്യത നികത്താൻ വിജയിക്ക് സാധിക്കുമെന്നാണ് അദ്ദേഹത്തിന്റെ വിലയിരുത്തൽ.

തമിഴ്‌നാട്ടിൽ ഡിഎംകെ സഖ്യത്തിൽ തുടരുമ്പോഴും അധികാരത്തിൽ കൃത്യമായ പങ്ക് വേണമെന്ന് വാദിക്കുന്ന കോൺഗ്രസിലെ ഒരു വിഭാഗത്തിന്റെ പ്രധാന മുഖമാണ് മാണിക്കം ടാഗോർ. വിജയിന്റെ രാഷ്ട്രീയ പ്രവേശനത്തെ അദ്ദേഹം സ്വാഗതം ചെയ്യുന്നത് വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ പുതിയ സഖ്യസാധ്യതകളിലേക്കോ രാഷ്ട്രീയ ധ്രുവീകരണങ്ങളിലേക്കോ വിരൽ ചൂണ്ടുന്നതാണ്. ഡിഎംകെ നേതൃത്വം നൽകുന്ന മുന്നണിയിൽ കോൺഗ്രസിന്റെ ഭാവി നിലപാടുകൾ ഈ സാഹചര്യത്തിൽ ഏറെ നിർണ്ണായകമാകും. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

മൈസൂരുവിൽ വൃത്തിയില്ലാതെ ഭക്ഷണം നൽകിയ മെസ് അടപ്പിച്ചു; KC വേണുഗോപാലിന്റെ ഇടപെടലിൽ കർണാടക സർക്കാരിൻ്റെ നടപടി

മൈസൂരുവിൽ വൃത്തിയില്ലാതെ ഭക്ഷണം നൽകിയ മെസ് അടപ്പിച്ചു; KC വേണുഗോപാലിന്റെ ഇടപെടലിൽ കർണാടക സർക്കാരിൻ്റെ നടപടി

ബെംഗളൂരു: മൈസൂരുവിലെ ഹോസ്റ്റലുകളില്‍ ഭക്ഷ്യയോഗ്യമല്ലാത്ത ആഹാരം വിതരണം ചെയ്ത സംഭവത്തില്‍ കടുത്ത നടപടിയുമായി കര്‍ണാടക സര്‍ക്കാര്‍. ഗ്ലോബല്‍ എഡ്യുക്കേഷന്‍ കണ്‍സള്‍ട്ടന്‍സിയുടെ മെസ്സ് അടപ്പിച്ചു. കണ്‍സള്‍ട്ടന്‍സിയുടെ ലൈസന്‍സും റദ്ദാക്കി.

വിഷയത്തില്‍ എഐസിസി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എംപി കര്‍ണാടക ആരോഗ്യ വകുപ്പ് മന്ത്രി ദിനേഷ് ഗുണ്ടു റാവുവിനെ വിളിച്ചിരുന്നു. പിന്നാലെയാണ് കര്‍ണാടക സര്‍ക്കാര്‍ നടപടി സ്വീകരിച്ചത്.

കുട്ടികള്‍ക്ക് പകരം ഭക്ഷണം ഏര്‍പ്പെടുത്തുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. മെസ്സില്‍ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയിരുന്നു. മെസ്സിലെ സാമ്പിളുകള്‍ ലാബിലേക്ക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഫലം വന്നശേഷം കൂടുതല്‍ നടപടികള്‍ എന്ന് കര്‍ണാടക ആരോഗ്യമന്ത്രി വ്യക്തമാക്കി.

ഗ്ലോബല്‍ എഡ്യൂക്കേഷന്‍ സര്‍വീസാണ് അഞ്ച് കോളേജുകളില്‍ ഭക്ഷണം എത്തിച്ചിരുന്നത്. അഞ്ച് കോളേജുകള്‍ക്കായി ബദല്‍ ഭക്ഷ്യവിതരണ സംവിധാനം ഒരുക്കിയിട്ടുണ്ട്. കോമണ്‍ മെസ്സില്‍ നിന്ന് എത്തിക്കുന്ന ഭക്ഷണമാണ് ശുചിത്വമല്ലാത്ത രീതിയില്‍ വിളമ്പിയത്. കോഴിക്കറിയില്‍ തൂവലും ചോരയും ചപ്പാത്തിയില്‍ നിന്ന് പ്ലാസ്റ്റിക്, ചോറില്‍നിന്ന് പാറ്റയെയും കിട്ടിയതായി വിദ്യാര്‍ത്ഥികള്‍ പരാതിപ്പെട്ടിരുന്നു. മെസ്സ് ഫീ ആയി വാങ്ങുന്നത് പ്രതിവര്‍ഷം 80,000 രൂപയാണ്. പുറത്തുനിന്നുള്ള ഭക്ഷണം കൊണ്ടുവരാന്‍ അനുവദിക്കില്ലെന്നും വിദ്യാര്‍ത്ഥികള്‍ പരാതിപ്പെട്ടിരുന്നു. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

പെൺകുട്ടിക്ക് മിഠായി വാങ്ങിനൽകിയ 16കാരനെ കുത്തി പരിക്കേൽപ്പിച്ചു

പെൺകുട്ടിക്ക് മിഠായി വാങ്ങിനൽകിയ 16കാരനെ കുത്തി പരിക്കേൽപ്പിച്ചു

കൊല്ലം: സഹോദരിക്ക് കിന്‍ഡര്‍ ജോയ് വാങ്ങി നല്‍കിയതിന് 16കാരനെ കൊലപ്പെടുത്താന്‍ ശ്രമിച്ച് സഹോദരൻ. കൊല്ലം മങ്ങാട് സ്വദേശിയുടെ മകനെയാണ് കൊലപ്പെടുത്താന്‍ ശ്രമിച്ചത്. ഒന്നാം പ്രതി ഷോണിന്റ സഹോദരിക്ക് കിന്‍ഡര്‍ ജോയ് വാങ്ങി നല്‍കിയതാണ് പ്രകോപനത്തിന് കാരണമായത്.

രാത്രി 12 മണിക്ക് വീട്ടില്‍ നിന്ന് വിളിച്ച് പുറത്തിറക്കിയാണ് കൊലപ്പെടുത്താന്‍ ശ്രമിച്ചത്. വാരിയെല്ലിന് കത്തി ഉപയോഗിച്ച് കുത്തി പരിക്കേല്‍പ്പിക്കുകയായിരുന്നു. സഹോദരിക്ക് 'കിന്‍ഡര്‍ ജോയ് വാങ്ങി നല്‍കാന്‍ നീ ആരാടാ' എന്ന് പറഞ്ഞായിരുന്നു ആക്രമണം. ആക്രമണത്തില്‍ മങ്ങാട് ഷോണ്‍, ഷിനോമാത്യു എന്നിവര്‍ക്കെതിരെ കേസെടുത്തു. കഴിഞ്ഞ 27-നായിരുന്നു സംഭവം. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

പേട്രിയറ്റ് ഒരു പാഠപുസ്തകം, യുവാക്കളും വിദ്യാർത്ഥികളും ഉറപ്പായും കണ്ടിരിക്കേണ്ട സിനിമ: വി ശിവൻകുട്ടി

പേട്രിയറ്റ് ഒരു പാഠപുസ്തകം, യുവാക്കളും വിദ്യാർത്ഥികളും ഉറപ്പായും കണ്ടിരിക്കേണ്ട സിനിമ: വി ശിവൻകുട്ടി

മമ്മൂട്ടി-മോഹൻലാൽ ചിത്രം പേട്രിയറ്റിനെ അഭിനന്ദിച്ച് മന്ത്രി വി ശിവൻകുട്ടി. നമ്മുടെ കാലഘട്ടം നേരിടുന്ന ഏറ്റവും വലിയ വിപത്തുകളിലൊന്നായ ഡിജിറ്റൽ ചതിക്കുഴികളെ തുറന്നുക്കാട്ടുന്ന ശക്തമായ ഒരു സാമൂഹിക പാഠം നൽകുന്ന സിനിമയാണ് പേട്രിയറ്റ് എന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. പൊതുവിദ്യാഭ്യാസ വകുപ്പ് വഴിയും തൊഴിൽ വകുപ്പ് വഴിയും നാം ഉയർത്തിപ്പിടിക്കുന്ന സൈബർ സുരക്ഷാ അവബോധത്തിന് വലിയ കരുത്താണ് ഈ സിനിമയെന്നും അദ്ദേഹം പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

ഡിജിറ്റൽ ചതിക്കുഴികൾക്കെതിരെ ജാഗ്രത; 'പേട്രിയറ്റ്' ഒരു പാഠപുസ്തകമാകുന്നു. മലയാള സിനിമയിലെ ശ്രദ്ധേയമായ ചിത്രം 'പേട്രിയറ്റ്' കാണുകയുണ്ടായി. നമ്മുടെ കാലഘട്ടം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളിലൊന്നായ ഓൺലൈൻ ലോൺ ആപ്പുകളെയും ഡിജിറ്റൽ ചതിക്കുഴികളെയും വളരെ ഗൗരവത്തോടെയും എന്നാൽ കലാപരമായ മികവോടെയും ചിത്രം അവതരിപ്പിച്ചിരിക്കുന്നു. സാങ്കേതികവിദ്യ വിരൽത്തുമ്പിൽ ലോകത്തെ എത്തിക്കുമ്പോൾ, മറുവശത്ത് പതുങ്ങിയിരിക്കുന്ന വലിയ അപകടങ്ങളെക്കുറിച്ച് കൃത്യമായ ധാരണ സമൂഹത്തിന് നൽകാൻ ഇത്തരം സിനിമകൾക്ക് സാധിക്കും. പാവപ്പെട്ടവന്റെ നിസ്സഹായാവസ്ഥയെ മുതലെടുക്കുന്ന ഡിജിറ്റൽ മാഫിയകൾ നമ്മുടെ സാമൂഹിക വ്യവസ്ഥിതിക്ക് തന്നെ ഭീഷണിയാണ്. കുടുംബങ്ങളുടെ സമാധാനം കെടുത്തുന്ന ഇത്തരം ക്രിമിനൽ ശൃംഖലകളെ തുറന്നുകാട്ടാൻ ഈ ചിത്രത്തിന് കഴിഞ്ഞു.

പൊതുവിദ്യാഭ്യാസ വകുപ്പ് വഴിയും തൊഴിൽ വകുപ്പ് വഴിയും നാം ഉയർത്തിപ്പിടിക്കുന്ന സൈബർ സുരക്ഷാ അവബോധത്തിന് ഒരു വലിയ കരുത്താണ് ഈ സിനിമ. യുവാക്കളും വിദ്യാർത്ഥികളും പ്രത്യേകം കണ്ടിരിക്കേണ്ട ഒന്നാണിത്. ഒരു വലിയ ക്യാൻവാസിൽ, ഗൗരവമേറിയ വിഷയം വിട്ടുവീഴ്ചകളില്ലാതെ അവതരിപ്പിച്ച ഇതിന്റെ അണിയറ പ്രവർത്തകർക്ക് എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ.

ഒന്നര പതിറ്റാണ്ടിന് ശേഷം മമ്മൂട്ടിയും മോഹൻലാലും ഒരുമിച്ച് അഭിനയിക്കുന്ന സിനിമ, കുഞ്ചാക്കോ ബോബൻ, ഫഹദ് ഫാസിൽ, നയൻതാര, രേവതി, ദർശന രാജേന്ദ്രൻ, ഇന്ദ്രൻസ് തുടങ്ങി വലിയ താരനിര അണിനിരക്കുന്ന സിനിമ, ആന്റോ ജോസഫിന്റെ മുൻകൈയ്യിൽ രൂപപ്പെട്ട ഒരു മഹേഷ്‌ നാരായൺ ചിത്രം എന്നിങ്ങനെ ഒട്ടേറെ സവിശേഷതകൾ ഉള്ള സിനിമയാണിത്. സിനിമയുടെ എല്ലാ പ്രവർത്തകർക്കും വിജയാശംസകൾ നേരുന്നു. 