Monday, 4 May 2026

ആൻഡമാൻ കടലിൽ ത്രിവർണ്ണ പതാക വിടർത്തി ഇന്ത്യയുടെ ലോകറെക്കോർഡ്; ‘പ്രകൃതി ഭംഗി നശിപ്പിക്കരുത്’ എന്ന് സോഷ്യൽ മീഡിയ

ആൻഡമാൻ കടലിൽ ത്രിവർണ്ണ പതാക വിടർത്തി ഇന്ത്യയുടെ ലോകറെക്കോർഡ്; ‘പ്രകൃതി ഭംഗി നശിപ്പിക്കരുത്’ എന്ന് സോഷ്യൽ മീഡിയ

ആൻഡമാൻ കടലിൽ ത്രിവർണ്ണ പതാക വിടർത്തി പുതിയ ലോകറെക്കോർഡ് സ്ഥാപിച്ച് ഇന്ത്യ . ആൻഡമാൻ നിക്കോബാർ ദ്വീപുകളിലെ സ്വരാജ് ദ്വീപിന് സമീപം കടലിനടിയിൽ ഏറ്റവും വലിയ ദേശീയ പതാക പ്രദർശിപ്പിച്ചാണ് ഈ നേട്ടം സ്വന്തമാക്കിയത്. ഇന്ത്യൻ നാവികസേന, പോലീസ്, മറ്റ് വിവിധ ഏജൻസികൾ എന്നിവയിൽ നിന്നുള്ള 223 അംഗ ഡൈവർമാരുടെ സംഘമാണ് ദൗത്യം പൂർത്തിയാക്കിയത്.

ഇന്ത്യ നാഴികക്കല്ലുകൾ കൈവരിക്കുക മാത്രമല്ല അവ പുനർനിർവചിക്കുകയുമാണെന്ന് ബിജെപി തങ്ങളുടെ ഔദ്യോഗിക എക്സ് ഹാൻഡിലിലൂടെ പ്രതികരിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ അസാധ്യമെന്ന് കരുതിയ പല കാര്യങ്ങളും രാജ്യം നേടിയെടുക്കുന്നു എന്നതിന്റെ തെളിവാണ് ഈ നേട്ടമെന്നും പാർട്ടി വ്യക്തമാക്കി. സമുദ്രത്തിന്റെ ആഴങ്ങളിൽ ത്രിവർണ്ണ പതാക അതിന്റെ പ്രതാപത്തോടെ വിരിഞ്ഞത് ലോകത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റുന്ന നേട്ടമാണെന്ന് കേന്ദ്രമന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്തും പറഞ്ഞു.

60 മീറ്റർ നീളവും 40 മീറ്റർ വീതിയുമുള്ള പതാകയാണ് കടലിനടിയിൽ വിടർത്തിയത്. ഇതിന്റെ ദൃശ്യങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളിൽ വൻതോതിൽ പ്രചരിക്കുന്നുണ്ട്. "ആഴക്കടലിലെ ഈ കാഴ്ച അഭിമാനകരമാണ്", "ദേശസ്നേഹം പുതിയ ആഴങ്ങൾ തൊട്ടിരിക്കുന്നു" എന്നിങ്ങനെ നിരവധി കമന്റുകളാണ് ദൃശ്യങ്ങൾക്ക് ലഭിക്കുന്നത്. 

അതേസമയം, റെക്കോർഡ് നേട്ടത്തെ വലിയൊരു വിഭാഗം പ്രശംസിക്കുമ്പോഴും ചിലർ വിമർശനവുമായി രംഗത്തെത്തിയിട്ടുണ്ട്. ആൻഡമാനിലെ പ്രാദേശിക ജനത നേരിടുന്ന ഇന്റർനെറ്റ് കണക്റ്റിവിറ്റി പ്രശ്നങ്ങളും വിനോദസഞ്ചാര മേഖലയിലെ അടിസ്ഥാന സൗകര്യങ്ങളുടെ കുറവും പരിഹരിക്കുന്നതിന് പകരം ഇത്തരം റെക്കോർഡുകൾക്ക് പിന്നാലെ പോകുന്നത് എന്തിനാണെന്ന് ചിലർ ചോദ്യം ചെയ്യുന്നു. കടൽ മലിനീകരണത്തെക്കുറിച്ചുള്ള ആശങ്കകളും ചില ഉപയോക്താക്കൾ പങ്കുവെച്ചു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഹരിപ്പാട് നിയോജക മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥി രമേശ് ചെന്നിത്തലയ്ക്ക് മിന്നും ജയം.

ഹരിപ്പാട് നിയോജക മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥി രമേശ് ചെന്നിത്തലയ്ക്ക് മിന്നും ജയം.

ആലപ്പുഴ: ഹരിപ്പാട് നിയോജക മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥി രമേശ് ചെന്നിത്തലയ്ക്ക് മിന്നും ജയം. ആകെ പോൾ ചെയ്‌ത വോട്ടുകളിൽ 68184 വോട്ടുകൾ രമേശ് ചെന്നിത്തല നേടി. പ്രധാന എതിർ സ്ഥാനാർഥികളായ ടി.ടി. ജിസ്മോൻ 44807 വോട്ടുകളും എൻഡിഎയിലെ സന്ദീപ് വാചസ്പതി 31022 വോട്ടുകളും നേടി.

സംസ്ഥാനമൊട്ടാകെ ഇടതുതരംഗം ശക്തമായിരുന്ന 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിലും സ്വന്തം രാഷ്ട്രീയ സ്വഭാവം നിലനിർത്തിയ മണ്ഡലമാണ് ഹരിപ്പാട്. കടുത്ത രാഷ്ട്രീയ പോരാട്ടം നടന്ന ഈ മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർഥിയായ രമേശ് ചെന്നിത്തലയാണ് വിജയിച്ചത്. അദ്ദേഹത്തിന് 72,768 വോട്ടുകൾ ലഭിച്ചപ്പോൾ, സിപിഐ സ്ഥാനാർഥിയായ അഡ്വ. ആർ. സജിലാൽ 59,102 വോട്ടുകളും നേടി. എൻഡിഎ സ്ഥാനാർഥിയായ കെ. സോമൻ 17,890 വോട്ടുകൾ നേടി. ഇതോടെ 13,666 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് രമേശ് ചെന്നിത്തല കഴിഞ്ഞ തവണ നിയമസഭയിൽ എത്തിയത്.

2011 മുതൽ രമേശ് ചെന്നിത്തലയാണ് മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്. ആലപ്പുഴ ലോകസഭാ മണ്ഡലത്തിന്റെ ഭാഗമാണ് ഹരിപ്പാട് നിയോജകമണ്ഡലം. 2011ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ രമേശ് ചെന്നിത്തലയ്ക്ക് 67,379 വോട്ടുകൾ ലഭിച്ചപ്പോൾ, സിപിഐയുടെ ജി. കൃഷ്ണപ്രസാദ് 61,858 വോട്ടുകൾ നേടി. ബിജെപി സ്ഥാനാർഥിയായ അജിത് ശങ്കർക്ക് അന്ന് 3,145 വോട്ടുകൾ മാത്രമാണ് ലഭിച്ചത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

അമിത ആത്മവിശ്വാസം വോട്ടായില്ല; തൃക്കാക്കരയിൽ അഖിൽ മാരാർക്ക് വമ്പൻ തോൽവി

അമിത ആത്മവിശ്വാസം വോട്ടായില്ല; തൃക്കാക്കരയിൽ അഖിൽ മാരാർക്ക് വമ്പൻ തോൽവി

തൃക്കാക്കര: തൃക്കാക്കാര നിയോജക മണ്ഡലം എൻ.ഡി.എ സ്ഥാനാർഥി അഖിൽ മാരാറിന് വമ്പൻ തോൽവി. ഇതുവരെ പുറത്തുവന്ന കണക്കുകൾ പ്രകാരം ആകെ 13251 വോട്ടുകൾ മാത്രമാണ് അഖിൽ മാരാർക്ക് നേടാനായത്. നിലവിലെ കണക്കുകൾ പ്രകാരം സിറ്റിങ്ങ് എം.എൽ.എയും യുഡിഎഫ് സ്ഥാനാർത്ഥിയുമായ ഉമ തോമസാണ് 28675 വോട്ടുകൾക്ക് മുന്നിട്ട് നിൽക്കുന്നത്. എൽഡിഎഫ് സ്ഥാനാർഥി അഡ്വ. പുഷ്പ ദാസ് പതിനെട്ടായിരം വോട്ടുകളോടെ രണ്ടാം സ്ഥാനത്ത് തുടരുന്നുണ്ട്.

കണയന്നൂർ താലൂക്കിൽ ഉൾപ്പെടുന്ന കൊച്ചി നഗരസഭയുടെ 31,33,34,36 മുതൽ 51 വരേയുമുള്ള വാർഡുകളും തൃക്കാക്കര നഗരസഭയും ചേർന്നമണ്ഡലമാണ് തൃക്കാക്കര നിയമസഭാമഡലം. കൊച്ചി നഗരത്തിന്റെ വികാസത്തിനൊപ്പം അതിവേഗം വളരുന്ന ഉപനഗരമാണ് തൃക്കാക്കര. മണ്ഡലം രൂപീകൃതമായത് മുതൽ യുഡിഎഫ് മാത്രമാണ് മണ്ഡലത്തിൽ വിജയിക്കുന്നത്. ഒരു സമുദായത്തിനും മണ്ഡലത്തിൽ തനിച്ച് ആധിപത്യമില്ല. പ്രൊഫഷണലുകളും ശമ്പളക്കാരായ ഉദ്യോഗസ്ഥരും ചെറുകിട സംരംഭകരും അടങ്ങുന്ന വലിയൊരു മധ്യവർഗം ഇവിടെയുണ്ട്.

വോട്ടിങ് ചരിത്രം

2011ലെ തെരഞ്ഞെടുപ്പിൽ കോൺഗ്രസിൻ്റെ ബെന്നി ബെഹന്നാൻ ആയിരുന്നു മണ്ഡലത്തിൽ നിന്ന് വിജയിച്ചത്. 65,854 വോട്ടുകളായിരുന്നു ബെന്നി ബെഹന്നാന് ലഭിച്ചിരുന്നത്. എംഇ ഹസൈനാറായിരുന്നു എൽഡിഎഫ് സ്ഥാനാർഥി. 22,406 വോട്ടുകളുടെ ഭൂരിപക്ഷത്തിനായിരുന്നു യുഡിഎഫ് സ്ഥാനാർഥി വിജയിച്ചിരുന്നത്. ബിജെപി സ്ഥാനാർഥി എൻ സജികുമാറിന് മണ്ഡലത്തിൽനിന്ന് 5,935 വോട്ടുകളായിരുന്നു 2011ലെ തെരഞ്ഞെടുപ്പിൽ ലഭിച്ചിരുന്നത്. 2016ലെ തെരഞ്ഞെടുപ്പുമുതലാണ് പിടി തോമസ് മണ്ഡലത്തിൽ മത്സരിക്കുന്നത്. 11,966 വോട്ടുകളുടെ ഭൂരിപക്ഷത്തിനായിരുന്നു പിടി തോമസ് എൽഡിഎഫ് സ്ഥാനാർഥി സെബാസ്റ്റ്യൻ പോളിനെയായിരുന്നു പരാജയപ്പെടുത്തിയത്. ബിജെപി സ്ഥാനാർഥി എസ് സജി ആ തെരഞ്ഞെടുപ്പിൽ 21,247 വോട്ടുകളും നേടിയിട്ടുണ്ട്. 2021ലെ തെരഞ്ഞെടുപ്പിൽ ജനങ്ങളുമായി അടുത്ത ബന്ധമുള്ള പിടി തോമസിനെതന്നെ വീണ്ടും കോൺഗ്രസ് രംഗത്ത് ഇറക്കുകയായിരുന്നു. അതിന് കാരണവുമുണ്ട്, മഹാമാരിയുടെ സമ്മർദ്ദങ്ങൾക്കിടയിലായിരുന്നു ആ തെരഞ്ഞെടുപ്പ് നടന്നത്. ഇടതുപക്ഷത്തിനായി ജെ ജേക്കബ് ശക്തമായ വെല്ലുവിളി ഉയർത്തിയിരുന്നു. ബിജെപിക്കായി എസ് സജിയും ട്വന്റി-20 ക്കായി ടെറി തോമസും മത്സരരംഗത്തുണ്ടായിരുന്നു. 14,329 വോട്ടുകളുടെ ഭൂരിപക്ഷത്തിനായിരുന്നു പിടി തോമസ് വിജയിച്ചത്. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

പൂഞ്ഞാറിലും പാലായിലും ബിജെപി മൂന്നാം സ്ഥാനത്ത്, വമ്പൻ തിരിച്ചടി

പൂഞ്ഞാറിലും പാലായിലും ബിജെപി മൂന്നാം സ്ഥാനത്ത്, വമ്പൻ തിരിച്ചടി

കോട്ടയം: കേരള നിയമസഭയിൽ അപ്പനും മകനും ഒന്നിച്ച് എത്തുന്ന ചരിത്രം ഇത്തവണ പിറക്കുമെന്ന പി സി ജോര്‍ജിന്‍റെ സ്വപ്നം പൊലിഞ്ഞു. പൂഞ്ഞാറിൽ മത്സരിച്ച പി സി ജോര്‍ജും പാലായിൽ മത്സരിച്ച ഷോൺ ജോര്‍ജും തോല്‍വി ഉറപ്പിച്ചുകഴിഞ്ഞു. പാലായിൽ വൻ മുന്നേറ്റം പ്രതീക്ഷിച്ച ഷോൺ മൂന്നാം സ്ഥാനത്താണ്. മാണി സി കാപ്പനാണ് മുന്നിൽ. പൂഞ്ഞാറിൽ പി സി ജോര്‍ജും മൂന്നാം സ്ഥാനത്താണ്. അവിടെയും യുഡിഎഫ് സ്ഥാനാര്‍ത്ഥിയാണ് മുന്നിൽ.

പൂഞ്ഞാറിൽ മികച്ച ഭൂരിപക്ഷത്തിൽ ജയിക്കും. ആർക്കെങ്കിലും തർക്കം ഉണ്ടെങ്കിൽ അവരുമായി ഒരു കോടി രൂപ പന്തയം വെക്കാൻ തയ്യാറാണെന്ന് കഴിഞ്ഞ ദിവസം പി സി ജോര്‍ജ് പറഞ്ഞിരുന്നു. പാലായിൽ ഷോൺ ജോർജ് ജയിക്കും. കേരള നിയമസഭയിൽ അപ്പനും മകനും ഒന്നിച്ച് എത്തുന്ന ചരിത്രം ആകും ഇത്തവണ. കേരളത്തിൽ ബിജെപി മികച്ച മുന്നേറ്റം നടത്തുകയും ചെയ്യും. രാജീവ്‌ ചന്ദ്രശേഖർ മികച്ച നേതാവാണ്. ആർക്കും കേവല ഭൂരിപക്ഷം ഇല്ലാത്ത ഫലം ആകും ഉണ്ടാകുക. യുഡിഎഫ് ഏറ്റവും കൂടുതൽ സീറ്റ് നേടും. എൽഡിഎഫ് തീരെ മോശം ആകില്ല. 11 സീറ്റിൽ എൻഡിഎ ജയിക്കും.

കേരളത്തിന്‌ പുറത്ത് സിപിഎമ്മും കോൺഗ്രസും ഒന്നാണ്. ഇത്തവണ കേരളത്തിലും അവർ ഒന്നിക്കട്ടെ. ബിജെപി പ്രതിപക്ഷത്ത് ഇരിക്കാം. അടുത്ത തെരഞ്ഞെടുപ്പിൽ ബിജെപി ഒറ്റയ്ക്ക് ഭരിക്കുമെന്നും പി സി ജോർജ് ഏഷ്യാനെറ്റ്‌ ന്യൂസിനോട് പറഞ്ഞു. ജോസ് കെ മാണി പാലായിൽ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുമെന്ന് ഷോൺ ജോർജും പറഞ്ഞിരുന്നു. പാലായിലെ മത്സരം യുഡിഎഫും എൻഡിഎയും തമ്മിലായിരുന്നു. എല്ലാ സമുദായങ്ങളുടെയും വോട്ട് ബിജെപിക്ക്‌ കിട്ടിയിട്ടുണ്ടെന്നും ക്രിസ്ത്യൻ വോട്ടുകൾ അനുകൂലം ആകുമെന്നും ഷോൺ ആത്മവിശ്വാസം പ്രകടിപ്പിച്ചിരുന്നു 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

വാണിജ്യ സിലണ്ടറിന്റെ അന്യായമായ വിലക്കയറ്റത്തിനെതിരെ  കേരളാ ഹോട്ടൽ & റെസ്റ്റോറന്റ്  അസോസിയേഷൻ സംസ്ഥാന മുട്ടാകെ 24 മണിക്കൂർ കടകൾ അടച്ച് പ്രതിഷേധിക്കുന്നു

വാണിജ്യ സിലണ്ടറിന്റെ അന്യായമായ വിലക്കയറ്റത്തിനെതിരെ കേരളാ ഹോട്ടൽ & റെസ്റ്റോറന്റ് അസോസിയേഷൻ സംസ്ഥാന മുട്ടാകെ 24 മണിക്കൂർ കടകൾ അടച്ച് പ്രതിഷേധിക്കുന്നു

വാണിജ്യ സിലിണ്ടറിന്റെ അന്യായമായ വിലക്കയറ്റത്തിനെതിരെ കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്തിരിക്കുന്ന മെയ് ആറിലെ 24 മണിക്കൂർ കടയടപ്പ് സമരത്തിൽ കോട്ടയം ജില്ലയിലെ മുഴുവൻ ഹോട്ടലുകളും ബേക്കറികളും ഉൾപ്പെടെ ഫുഡ്  ബിസിനസുമായി ബന്ധപ്പെട്ട  മുഴുവൻ സ്ഥാപനങ്ങളും സഹകരിക്കണമെന്ന് കേരള ഹോട്ടൽ അസോസിയേഷൻ ജില്ലാ കമ്മിറ്റിയ്ക്ക് വേണ്ടി പാലാ യൂണിറ്റ് നടത്തുന്ന പത്രസമ്മേളനം .
 മെയ് അഞ്ചിന് 6.30 ന് പാലാ കുരിശുപള്ളി ജംഗ്ഷനിൽ നിന്ന് സ്റ്റേഡിയം ജംഗ്ഷനിലേക്ക്  പന്തം കൊളുത്തി പ്രകടനവും നടത്തുന്നതാണ്.
 മേഖല അനുഭവിക്കുന്ന  ഗ്യാസ് ദൗർലഭ്യവും, അവശ്യവസ്തുക്കളുടെ  വിലവർധനവും, തൊഴിലാളികൾ ഇല്ലായ്മയും, മേഖലയെ വീർപ്പുമുട്ടിക്കുമ്പോഴും ഗവൺമെന്റുകളുടെ ഭാഗത്തുനിന്ന് ഒരു പരിഗണനയും മേഖലയ്ക്ക് ലഭിക്കുന്നില്ല എന്നുകൂടി ഈ അവസരത്തിൽ പറയുവാൻ ആഗ്രഹിക്കുന്നു
 ജില്ലാ കമ്മിറ്റിക്കുവേണ്ടി അഭ്യർത്ഥിച്ച് .യൂണിറ്റ് പ്രസിഡണ്ട് ബേബി ഓംബള്ളി, ജില്ലാ വർക്കിംഗ് പ്രസിഡണ്ട് ബിജോയ് വി.ജോർജ്, KHRA പാലാ യൂണിറ്റ് രക്ഷാധികാരി സി റ്റി. ദേവസ്യ 
സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ശ്രീ ബിപിൻ തോമസ്, യൂണിറ്റ് സെക്രട്ടറി എബി ജേക്കബ്, യൂണിറ്റ് ട്രഷറർ സുരേഷ് എംപി യൂണിറ്റ് വൈസ് പ്രസിഡന്റ് എംഡി ദേവസ്യ

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

യുപിയിൽ നാല് കുട്ടികളെയും അമ്മയെയും കൊലപ്പെടുത്തിയ പ്രതി പൊലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു

യുപിയിൽ നാല് കുട്ടികളെയും അമ്മയെയും കൊലപ്പെടുത്തിയ പ്രതി പൊലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു

ലക്നൗ: നാല് കുട്ടികളെയും അമ്മയെയും കൊലപ്പെടുത്തിയ പ്രതി പൊലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. ഇന്ന് പുലർച്ചെയാണ് ഏറ്റുമുട്ടൽ നടന്നത്. യുപിയിലെ അംബേദ്കർ ന​ഗറിലാണ് സംഭവം. സംഭവത്തിൽ രണ്ട് പൊലീസ് ഉദ്യോ​ഗസ്ഥർക്കും പരിക്കേറ്റിട്ടുണ്ട്.

ഓടിരക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് വെടിയേറ്റത്. തുടർന്ന് പൊലീസിന് നേരെ പ്രതി വെടിയുതിർക്കുകയായിരുന്നു. വെടിവയ്പ്പിൽ ​ഗുരുതരമായി പരിക്കേറ്റ പ്രതി ചികിത്സയിൽ കഴിയുന്നതിനിടെയാണ് മരിച്ചത്.

മെയ് രണ്ടിനാണ് അംബേദ്​കർ ന​ഗറിൽ നാല് കുട്ടികളെ മരിച്ച നിലയിൽ കണ്ടെത്തിയത്. ആദ്യഘട്ടത്തിൽ കുട്ടികളുടെ അമ്മയെ സംശയിച്ചിരുന്നെങ്കിലും പിന്നീട് യുവതിയുടെ മൃതദേഹം ഒരു ചാലിൽ നിന്ന് കണ്ടെടുത്തിരുന്നു. തുടർന്ന് നടത്തിയ അന്വേഷണം ആമിർ എന്ന യുവാവിലേക്ക് എത്തുകയായിരുന്നു. കൊലപാതകം നടന്ന് രണ്ട് ദിവസത്തിനുള്ളിൽ തന്നെ പ്രതിയെ കണ്ടെത്തിയിരുന്നു. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഏഴാം റൗണ്ടിൽ ധര്‍മ്മടത്ത് ട്വിസ്റ്റ്! ഇവിഎം എണ്ണിത്തുടങ്ങിയ ശേഷം ആദ്യമായി പിണറായി വിജയന് ലീഡ്, വിറപ്പിച്ച് അബ്‍ദുൾ റഷീദിന്‍റെ മുന്നേറ്റം

ഏഴാം റൗണ്ടിൽ ധര്‍മ്മടത്ത് ട്വിസ്റ്റ്! ഇവിഎം എണ്ണിത്തുടങ്ങിയ ശേഷം ആദ്യമായി പിണറായി വിജയന് ലീഡ്, വിറപ്പിച്ച് അബ്‍ദുൾ റഷീദിന്‍റെ മുന്നേറ്റം

കണ്ണൂര്‍: ധര്‍മ്മടത്ത് ഇവിഎം എണ്ണി തുടങ്ങിയ ശേഷം മുഖ്യമന്ത്രി പിണറായി വിജയന് ലീഡ്. ഏഴ് റൗണ്ട് എണ്ണിക്കഴിഞ്ഞപ്പോൾ 1536 വോട്ടിന്‍റെ ലീഡാണ് പിണറായി വിജയനുള്ളത്. 38281 വോട്ട് പിണറായി വിജയന് ലഭിച്ചപ്പോൾ 36745 വോട്ടാണ് ഏഴാം റൗണ്ട് അവസാനിച്ചപ്പോൾ അബ്‍ദുൾ റഷീദിന് നേടാനായത്. നേരത്തെ, പിണറായിയുടെ വീടിരിക്കുന്ന പഞ്ചായത്തിൽ പോലും ലീഡില്ലെന്നും അബ്‍ദുൾ റഷീദ് ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചിരുന്നു.

പിണറായി വിജയനെ വിറപ്പിച്ചാണ് തുടക്കം മുതൽ അബ്ദുൾ റഷീദിന്റെ മുന്നേറ്റം. ജനങ്ങളോട് ഞാൻ രണ്ട് രണ്ട് കാര്യങ്ങളാണ് പറഞ്ഞത്. നിങ്ങളോട് കടക്ക് പുറത്ത് എന്ന് ഞാൻ പറയില്ല, നിങ്ങളൊരു ചോദ്യം ചോദിച്ചാൽ വീട്ടിൽ പോയി ചോദിക്കാൻ പറയില്ല. പകരം നിങ്ങളുടെ വീട്ടിൽ വന്ന് ആ ചോദ്യത്തിനുത്തരം നൽകാൻ ഞാൻ ബാധ്യസ്ഥനാണ് എന്ന രീതിയിലുള്ള ജനപ്രതിനിധിയായി ഞാൻ കൂടെ നിൽക്കും. പിണറായി പഞ്ചായത്തിൽ പോലും ലീഡ് നേടാൻ പിണറായിക്ക് സാധിച്ചിട്ടില്ലെന്നും അബ്ദുള്‍ റഷീദ് പറഞ്ഞു.

ആദ്യ റൗണ്ടില്‍ എല്‍ഡിഎഫ് ഭരിക്കുന്ന ചെമ്പിലോട് പഞ്ചായത്ത് എണ്ണിക്കഴിഞ്ഞപ്പോള്‍ മുതല്‍ പിണറായി വിജയന്‍ പിന്നിലായിരുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പിണറായി വിജയന്‍ ലീഡ് ചെയ്ത റൗണ്ടുകളിലാണ് യുഡിഎഫ് മുന്നില്‍ കയറിയത്. 2016 ല്‍ ധര്‍മ്മടത്ത് 87329 വോട്ടായിരുന്നു പിണറായി നേടിയത്. 2021 ല്‍ ഇത് 95522 ആക്കി ഉയര്‍ത്തിയിരുന്നു. 2011 ലും 2016 ലും മമ്പറം ദിവാകരനായിരുന്നു കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി. 2021ല്‍ സി രഘുനാഥായിരുന്നു കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി.