Wednesday, 6 May 2026

ഡിഎംകെ വിട്ട് കോൺ​ഗ്രസ്, ഇനി ടിവികെയ്ക്കൊപ്പം; ദേശീയ തലത്തിലും സഖ്യം തുടരും, ഭാവി തെരഞ്ഞെടുപ്പുകളിൽ ഒരുമിച്ച് മത്സരിക്കും

ചെന്നൈ: തമിഴ്നാട്ടിൽ ഡിഎംകെയ്ക്ക് വീണ്ടും കനത്ത തിരിച്ചടി. ഡിഎംകെയുമായുള്ള സഖ്യം കോൺ​ഗ്രസ് വിട്ടു. ടിവികെയെ ഉപാധികളോടെ പിന്തുണയ്ക്കും. ഭാവി തെരഞ്ഞെടുപ്പിലും ടിവികെയുമായി സഖ്യം നിലനിർത്തുമെന്നും ദേശീയ തലത്തിലും സഖ്യമുണ്ടാകുമെന്നും കോൺ​ഗ്രസ് നേതൃത്വം അറിയിച്ചു. വർഗീയ ശക്തികളെ മാറ്റി നിർത്തണം എന്നതാണ് കോൺ​ഗ്രസ് ടിവികെയ്ക്ക് മുന്നിൽ വെക്കുന്ന ഏക ഉപാധി. പഞ്ചായത്ത്‌ മുതൽ പാർലമെന്റ് വരെ ടിവികെയുമായി സഖ്യം ഉണ്ടാകുമെന്നും കോൺ​ഗ്രസ് അറിയിച്ചു.

തമിഴ്നാട്ടിൽ ഇനി കോൺഗ്രസിന്റെ മിഷൻ 2029. വരുന്ന എല്ലാ തെരഞ്ഞെടുപ്പുകളിലും കോൺ​ഗ്രസും ടിവികെയും ഒന്നിച്ചു മത്സരിക്കും. സർക്കാർ രൂപീകരണത്തിനായി 5 കോൺഗ്രസ്സ് എംഎൽഎമാർ ടിവികെയെ പിന്തുണയ്ക്കും. വർഗീയ ശക്തികളെ മാറ്റി നിർത്തണം എന്ന ഉപാധിയിലാണ് സഖ്യം. ഗവർണർക്ക് കോൺഗ്രസ് കത്ത് നൽകും. തമിഴ്നാട്ടിൽ കാമരാജ് ഭരണം തിരിച്ചുകൊണ്ടുവരുമെന്ന് കോൺഗ്രസ് നേതാവ് പ്രവീൺ ചക്രവർത്തി ഏഷ്യാനെറ്റ് ന്യൂസിനോട്‌ പറഞ്ഞു. കോൺഗ്രസ് നേതാക്കൾ ഉടൻ പനയൂരിലെ ടിവികെ ആസ്ഥാനത്ത് എത്തി വിജയിയെ കാണും. എഐഎഡിഎംകെയിലെ ഒരു വിഭാഗം ടിവികെയുമായി സഖ്യത്തിന് താൽപര്യം അറിയിച്ചിരുന്നു. എന്നാൽ, എഐഎഡിഎംകെയുമായി സഖ്യം ഇല്ലെന്ന് ടിവികെ ജനറൽ സെക്രട്ടറി അരുൺരാജ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കണ്ണൂരിൽ സിപിഎം നേതൃത്വത്തിനെതിരെ പ്രതിഷേധം; പിണറായി വിജയനും എം വി ഗോവിന്ദനുമെതിരെ പോസ്റ്റർ, പി ജയരാജൻ പാർട്ടിയുടെ തലപ്പത്തേക്ക് വരണമെന്ന് ആവശ്യം

ഡൽഹി: കോൺഗ്രസിൽ മുഖ്യമന്ത്രി ചർച്ച പുരോഗമിക്കുന്നതിനിടെ മുതിർന്ന കോണ്‍ഗ്രസ് നേതാവ് സോണിയാ ഗാന്ധിയെ കണ്ട് രമേശ് ചെന്നിത്തല. ഡൽഹിയിൽ എത്തിയാണ് കൂടിക്കാഴ്ച നടത്തിയത്. മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് പരിഗണിക്കപ്പെടാൻ എംഎൽഎമാരുടെ പിന്തുണയ്ക്കായി മത്സരമില്ലെന്നും എല്ലാം ഹൈക്കമാൻഡ് തീരുമാനിക്കുമെന്നുമാണ് രമേശ് ചെന്നിതല ഡൽഹിയിൽ വെച്ച് മാധ്യമങ്ങളോട് പ്രതികരിച്ചത്.

കോൺഗ്രസിന് തെരഞ്ഞെടുപ്പിൽ തിളക്കമാർന്ന വിജയമാണ് ലഭിച്ചതെന്നും മുഖ്യമന്ത്രി ചുമതല സംബന്ധിച്ച് ഉചിതമായ തീരുമാനം ഉചിതമായ സമയത്തുണ്ടാകുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

അതേസമയം, മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാനുളള നടപടികളിലേക്ക് കോണ്‍ഗ്രസ് കടന്നു. എംഎല്‍എമാരെ തലസ്ഥാനത്തേക്ക് വിളിപ്പിച്ചിട്ടുണ്ട്. പിന്തുണ ഉറപ്പാക്കാനുളള ശ്രമത്തിലാണ് ഗ്രൂപ്പ് നേതാക്കള്‍. 45 എംഎല്‍എമാരുടെ പിന്തുണയുണ്ടെന്നാണ് കെ സി വേണുഗോപാല്‍ അവകാശപ്പെടുന്നത്. 25 എംഎല്‍എമാരുടെ പിന്തുണ രമേശ് ചെന്നിത്തലയും അവകാശപ്പെടുന്നുണ്ട്. 25 എംഎല്‍എമാരുടെ പിന്തുണയാണ് വി ഡി സതീശൻ പ്രതീക്ഷിക്കുന്നത്. എഐസിസി നിരീക്ഷകരായ മുകുള്‍ വാസ്‌നികും അജയ് മാക്കനും ഇന്ന് തിരുവനന്തപുരത്ത് എത്തും. നിയമസഭാ കക്ഷിയോഗത്തിന് മുന്‍പ് എംഎല്‍എമാരെ നേരിട്ട് കാണാനാണ് നീക്കം. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

മുഖ്യമന്ത്രി ചർച്ചകൾക്കിടെ ഡൽഹിയിൽ നിർണ്ണായക കൂടിക്കാഴ്ച; സോണിയാ ഗാന്ധിയെ കണ്ട് രമേശ് ചെന്നിത്തല

അതിവേഗം പറന്നെത്തിയപ്പോൾ ട്രാക്കിന് നടുക്ക് എരുമ, വണ്ടി നിർത്തി എരുമയെ ഓടിച്ച് ലോക്കോ പൈലറ്റ്

ഓടിക്കൊണ്ടിരിക്കുന്നതിനിടെ റെയിൽവേ ട്രാക്കിൽ എരുമയെ കണ്ട ലോക്കോ പൈലറ്റ് ട്രെയിൻ നിർത്തി എരുമയെ ട്രാക്കിൽ നിന്നും മാറ്റുന്നത് വീഡിയോയിൽ കാണാം. ലോക്കോ പൈലറ്റിന്‍റെ ജാഗ്രതയും സഹജീവികളോടുള്ള സഹാനുഭൂതിയും സമൂഹ മാധ്യമ ഉപയോക്താക്കളുടെ സജീവ ശ്രദ്ധനേടി. ലോക്കോ പൈലറ്റിന്‍റെ മനസ്സാന്നിധ്യം ഒരു വലിയ അപകട സാധ്യത ഒഴിവാക്കുക മാത്രമല്ല, വെല്ലുവിളി നിറഞ്ഞ ഒരു തൊഴിലിന്‍റെ മാനുഷിക വശത്തെ കൂടി എടുത്തു കാണിച്ചു.

ട്രാക്കിൽ നിന്നും എരുമയെ ഓടിച്ച് ലോക്കോ പൈലറ്റ്

ഓൺലൈനിൽ പ്രത്യക്ഷപ്പെട്ട വീഡിയോയിൽ, റെയിൽവേ ലൈനിന് സമീപം അപകടകരമായ രീതിയിൽ മേയുന്നത് ഒരു കൂട്ടം എരുമകളെ കാണാം. മറ്റ് എരുമകൾ ട്രാക്കിന് സമീപത്തായിരുന്നെങ്കിലും ട്രാക്കിന് പുറത്തായിരുന്നു. എന്നാൽ ഒരു എരുമ മാത്രം ട്രാക്കിന്‍റെ ഒത്ത നടുക്ക് അനങ്ങാതെ നിൽക്കുന്നതും വീഡിയോയിൽ കാണാം. ഈ സമയത്താണ് ഒരു ട്രെയിൻ അതുവഴി വന്നത്. എരുമയെ ട്രാക്കിന് നടുക്ക് കണ്ട ലോക്കോ പൈലറ്റ് ട്രെയിൻ നിർത്തി അതിൽ നിന്നും ചാടിയിറങ്ങി ട്രാക്കിലൂടെ എരുമയ്ക്ക് അടുത്തേക്ക് നീങ്ങി. വെള്ള ഷർട്ടും കറുത്ത പാന്‍റും ധരിച്ച് തനിക്ക് നേരെ നടന്നു വരുന്ന ആളെ കണ്ടതും എരുമ, ട്രാക്കിൽ കൂടി മുന്നോട്ട് ഓടി. പിന്നാലെ ഓടിയ ലോക്കോ പൈലറ്റ് ഒടുവിൽ എരുമയെ ട്രാക്കിൽ നിന്നും പുറത്താക്കുന്നു. പിന്നാലെ അദ്ദേഹം നിർത്തിയിട്ട ട്രെയിനിന് അടുത്തേക്ക് തിരികെ നടക്കുന്നതും വീഡിയോയിൽ കാണാം. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഡോളറിന് മുന്നിൽ തകർന്നടിഞ്ഞ് രൂപ; 95.39ൽ എത്തി, 2026ൽ ഇതുവരെ 4.5% ഇടിവ്

അമേരിക്കൻ ഡോളറിനെതിരെ 95.39 എന്ന നിലയിലേക്ക് എത്തിയിരിക്കുകയാണ് രൂപ. ഗൾഫ് മേഖലയിൽ ഇറാൻ നടത്തിയ ആക്രമണങ്ങളും അതേ തുടർന്നുണ്ടായ ക്രൂഡ് വില വർധനയുമാണ് രൂപയുടെ മൂല്യത്തകർച്ചയ്ക്ക് പിന്നിൽ. മുൻപ് രേഖപ്പെടുത്തിയ 95.23 എന്ന റെക്കോർഡിന് പിന്നാലെയാണ് ഈ പുതിയ ഇടിവ്. ഇതോടെ 2026 ൽ ഇതുവരെ രൂപയുടെ മൂല്യത്തിൽ 4.5% ഇടിവാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്

ഇടിവിന് പിന്നിൽ

ഇറാൻ-അമേരിക്ക സംഘർഷം തുടരുന്നത് മൂലം എണ്ണവിലകളിൽ വലിയ ചാഞ്ചാട്ടം തുടരുകയാണ്. പ്രത്യേകിച്ച് ഹോർമൂസ് കടലിടുക്ക് മേഖലയിലെ സംഘർഷം സമാധാന ചർച്ചകൾക്കുള്ള സാധ്യത കുറയ്ക്കുകയും എണ്ണ വിതരണത്തെ ബാധിക്കുമെന്ന ഭീതി വർധിപ്പിക്കുകയും ചെയ്തു. സ്വാഭാവികമായും ഇത് ഡോളറിലേക്കുള്ള നിക്ഷേപം കൂട്ടും. ഇതോടെ രൂപയുടെ മൂല്യം ഇടിയുന്നതിലേക്കും കാരണമായി.

വിദേശ നിക്ഷേപകർ വിപണിയിൽ നിന്ന് വൻതോതിൽ പണം പിൻവലിക്കുന്നതും ധന കമ്മിയും പണപ്പെരുപ്പ ഭീഷണിയും എല്ലാം സമ്പദ്‌വ്യവസ്ഥയെ സമ്മർദത്തിലാക്കുന്നുണ്ട്. 2026 മാർച്ചിനും മെയ് മാസത്തിനും ഇടയിൽ 20 ബില്യൺ ഡോളറിലധികം മൂല്യമുള്ള ഇന്ത്യൻ ഓഹരികൾ അവർ വിറ്റഴിച്ചു.

അമേരിക്കയുടെ സാമ്പത്തിക നില

അമേരിക്കയുടെ മൊത്തം പൊതുകടം രാജ്യത്തിന്റെ GDP-യെ മറികടന്നിരിക്കുകയാണ്. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ആദ്യമായാണ് ഇത്തരമൊരു സ്ഥിതി ഉണ്ടാകുന്നത്. ഇത് ആഗോള വിപണികളിൽ ആശങ്കയും അനിശ്ചിതത്വവും സൃഷ്ടിച്ചു.ഇതിനൊപ്പം ഫെഡറൽ റിസർവ് പലിശ നിരക്കുകൾ എത്രകാലം ഉയർന്ന നിലയിൽ തുടരണമെന്ന കാര്യത്തിലും വ്യക്തതയില്ലാത്ത അവസ്ഥ നിലനിൽക്കുന്നുണ്ട്.

വിദഗ്ധരുടെ അഭിപ്രായത്തിൽ, ക്രൂഡ് ഓയിൽ വിലയും കറൻസി വിപണിയും പ്രധാനമായും ഭൗമരാഷ്ട്രീയ സാഹചര്യങ്ങളെ ആശ്രയിച്ചിരിക്കും. ഇറാൻ-അമേരിക്ക സംഘർഷം കൂടുതൽ രൂക്ഷമായാൽ എണ്ണവിലയും ഡോളർ ശക്തിയും കൂടാൻ സാധ്യതയുണ്ട്. അതിനാൽ തന്നെ വരാനിരിക്കുന്ന നാളുകൾ ഓഹരിവിപണികൾക്കും നിർണായകമാണ്. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

യുഎഇയില്‍ വീണ്ടും മിസൈന്‍ ആക്രമണം; ശക്തമായി പ്രതിരോധിച്ചെന്ന് യുഎഇ

യുഎഇയില്‍ വീണ്ടും മിസൈന്‍ ആക്രമണം. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് യുഎഇയ്ക്ക് നേരെ മിസൈൽ ആക്രമണം ഉണ്ടാകുന്നത്. അതിനിടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കേട്ട ശബ്ദങ്ങള്‍ വ്യോമ പ്രതിരോധ സംവിധാനം മിസൈലുകളെയും ഡ്രോണുകളെയും പ്രതിരോധിച്ചതിന്റേതാണെന്ന് ദേശീയ ദുരന്ത നിവാരണ സമിതി അറിയിച്ചു.

ഇന്നലെയും യുഎഇക്ക് നേരെ ഡ്രോൺ, മിസൈൽ ആക്രമണം ഉണ്ടായിരുന്നു. ആക്രമണത്തിന് പിന്നിൽ ഇറാനെന്ന് യുഎഇ വ്യക്തമാക്കിയിരുന്നു. ഫുജൈറയിലെ എണ്ണ വ്യവസായ മേഖലയിലായിരുന്നു ആക്രമണം നടത്തിയത്. മൂന്ന് ഇന്ത്യക്കാര്‍ക്ക് ആക്രമണത്തിൽ പരിക്കേറ്റു. ഒമാനിലെ ജനവാസ മേഖലയിലും ഇറാന്‍ ആക്രമണം നടത്തിയിരുന്നു.

ആക്രമണത്തെ അപലപിച്ച് ഇന്ത്യ ഉള്‍പ്പെടെയുള്ള വിവിധ രാജ്യങ്ങള്‍ ഇന്ന് രംഗത്തെത്തി. ഇതിന് പിന്നാലെയാണ് വീണ്ടും ആക്രമണം. ഇറാനിൽ അമേരിക്ക 26 ദിവസത്തെ വെടിനിര്‍ത്തൽ അവസാനിച്ചതിന് പിന്നാലെ ഇന്നലെയാണ് ഇറാന്‍ ​ഗൾഫ് രാജ്യങ്ങളിലെ യുഎസ് സൈനിക കേന്ദ്രങ്ങൾക്ക് നേരെ ആക്രമണം പുനരാരംഭിച്ചത്. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കൊളംബിയ ഫിസിക്സ് ഒളിംപ്യാഡിൽ 5 ഇന്ത്യൻ വിദ്യാർഥികൾ

കോട്ട: കൊളംബിയയിൽ നടക്കുന്ന ഫിസിക്സ് ഒളിംപ്യാഡിൽ നാല് ഇന്ത്യൻ വിദ്യാർഥികൾ പങ്കെടുക്കും. അലൻ (ALLEN) കരിയർ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള നാലുപേരാണ് മികവിന്റെ വേദിയിൽ മാറ്റുരയ്ക്കുക. 2026 ലെ 56-ാമത് ഇന്റർനാഷണൽ ഫിസിക്സ് ഒളിമ്പ്യാഡിന്റെ (IPhO) ഫൈനലിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. ഈ ടീമിലെ 5 അംഗങ്ങളിൽ 4 പേർ അലൻ കരിയർ ഇൻസ്റ്റിറ്റ്യൂട്ടിലെ ക്ലാസ് റൂം വിദ്യാർത്ഥികളാണ്. 56-ാമത് IPhO ഫൈനൽ 2026 ജൂലൈ 4 മുതൽ ജൂലൈ 12 വരെ കൊളംബിയയിലെ ബുക്കാറമാംഗയിൽ നടക്കും.

അലൻ വിദ്യാർത്ഥികളായ കനിഷ്ക് ജെയിൻ, റിദ്ധേഷ് ബെൻഡേൽ, റിഷിത് ഗാർഗ്, സ്വരിത് ജോഷി എന്നിവർ ഫൈനൽ ടീമിൽ ഇടം നേടി. ഇവരെല്ലാം. സ്വരിത് 11-ാം ക്ലാസിലും കനിഷ്ക്, റിദ്ധേഷ്, റിഷിത് എന്നിവർ 12-ാം ക്ലാസിലുമാണ്.

"മികച്ച മാർഗ്ഗനിർദ്ദേശത്തിന്റെ സഹായത്താൽ വിദ്യാർത്ഥികൾ ദേശീയ പരീക്ഷകളിൽ മാത്രമല്ല, അന്താരാഷ്ട്ര മത്സരങ്ങളിലും അസാധാരണമാംവിധം മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നു. എല്ലാ വർഷവും, വിവിധ അന്താരാഷ്ട്ര ഒളിമ്പ്യാഡുകളിൽ മെഡലുകൾ നേടികൊണ്ട് അലൻ വിദ്യാർത്ഥികൾ രാജ്യത്തിന് ബഹുമതികൾ നൽകുന്നു," ഇന്ത്യൻ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾക്ക് ആശംസകൾ നേർന്നുകൊണ്ട് അലൻ സിഇഒ നിതിൻ കുക്രേജ പറഞ്ഞു. 