Wednesday, 6 May 2026

സുരക്ഷ ഉറപ്പാക്കുന്നതിൽ പാകിസ്ഥാൻ പരാജയപ്പെട്ടു; പെഷവാറിലെ കോൺസുലേറ്റ് അമേരിക്ക പൂട്ടി

ഇസ്‌ലാമാബാദ്: പാകിസ്ഥാനിലെ പെഷവാറിലുള്ള തങ്ങളുടെ കോൺസുലേറ്റ് ഔദ്യോഗികമായി അടച്ചുപൂട്ടുന്നതായി പ്രഖ്യാപിച്ച് അമേരിക്ക. ഉദ്യോഗസ്ഥരുടെ സുരക്ഷയും വിഭവങ്ങളുടെ കാര്യക്ഷമമായ വിനിയോഗവും മുൻനിർത്തിയാണ് തീരുമാനമെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് അറിയിച്ചു. ഇനി മുതൽ ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയുമായുള്ള നയതന്ത്ര ഇടപാടുകൾ ഇസ്‌ലാമാബാദിലെ യുഎസ് എംബസി നേരിട്ട് നിയന്ത്രിക്കും.

എട്ടു ആഴ്ചകൾക്ക് മുമ്പ് കറാച്ചിയിലെ യുഎസ് കോൺസുലേറ്റിന് നേരെ നടന്ന പ്രതിഷേധമാണ് പെട്ടെന്നുള്ള തീരുമാനത്തിന് ആധാരമെന്നാണ് റിപ്പോർട്ട്. ആയത്തുള്ള അലി ഖമനയിയുടെ വധത്തിൽ പ്രതിഷേധിച്ച് നൂറുകണക്കിന് ആളുകൾ കോൺസുലേറ്റിലേക്ക് അതിക്രമിച്ചു കയറാൻ ശ്രമിച്ചിരുന്നു. അന്ന് സുരക്ഷാ സേന നടത്തിയ വെടിവയ്പ്പിൽ എട്ട് പ്രതിഷേധക്കാർ കൊല്ലപ്പെട്ടിരുന്നു. ഈ സംഭവം യുഎസ് നയതന്ത്ര ഉദ്യോഗസ്ഥർക്കിടയിൽ വലിയ ആശങ്കയുണ്ടാക്കിയിരുന്നു.

ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയുടെ തലസ്ഥാനമായ പെഷവാർ നിലവിൽ തീവ്രവാദ ഭീഷണിയിലാണ്. 2026-ന്റെ തുടക്കം മുതൽ പാകിസ്ഥാനും അഫ്ഗാനിസ്ഥാനും തമ്മിലുള്ള ബന്ധം വഷളാവുകയും ഇത് പ്രവിശ്യയിൽ ഒരു തുറന്ന യുദ്ധത്തിന് സമാനമായ സാഹചര്യം സൃഷ്ടിക്കുകയും ചെയ്തിട്ടുണ്ട്. തെഹ്‌രീകെ താലിബാൻ പാകിസ്ഥാൻ (TTP), ഐസിസ്-കെ (ISIS-K) തുടങ്ങിയ ഭീകര സംഘടനകളുടെ പ്രധാന താവളമായി ഈ മേഖല മാറിയതും അമേരിക്കയെ പിൻമാറ്റത്തിന് പ്രേരിപ്പിച്ചു. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

TVK അധ്യക്ഷൻ വിജയ്ക്ക് പത്താം ക്ലാസ് ബോർഡ് പരീക്ഷയിൽ എത്ര മാർക്ക് കിട്ടി? പഴയ മാർക്ക് ഷീറ്റ് സോഷ്യൽ മീഡിയയിൽ വൈറൽ

രാഷ്ട്രീയ നേതാക്കൾ പഠിപ്പിസ്റ്റുകളാകണമെന്നൊന്നും ഒരു നിർബന്ധവും നിലവിലില്ല. എന്നാലും സോഷ്യൽ മീഡിയയിൽ ഇപ്പോ വൈറലാകുന്നത് ഇളയ ദളപതി വിജയ് ജോസഫ് ചന്ദ്രശേഖറിന്റെ അക്കാദമിക മികവാണ്. നിയമസഭാ തിരഞ്ഞെടുപ്പിൽ ചരിത്ര വിജയം നേടിയ പാർട്ടിയുടെ അമരക്കാരന്റെ പത്താം ക്ലാസ് ബോർഡ് എക്സാം മാർക്കുകൾ കാണിക്കുന്നത് അദ്ദേഹമൊരു ശരാശരി വിദ്യാർഥി ആയിരുന്നെന്നാണ്.

ദേശീയ മാധ്യമങ്ങളുടെ റിപ്പോർട്ടനുസരിച്ച് വിജസ് ചെന്നൈ വിരുഗമ്പാക്കത്തുള്ള സ്കൂളിൽ നിന്നാണ് മെട്രിക്കുലേഷൻ പരീക്ഷയെഴുതിയത്. പ്രചരിക്കുന്ന വിവരങ്ങൾ പ്രകാരം വിജയ്ക്ക് ബോർഡ് എക്സാമിൽ ലഭിച്ചത് 1,100 ൽ 711 മാർക്ക്. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഭാര്യയ്ക്ക് അമിത വണ്ണം, സൗന്ദര്യമില്ല, യുട്യൂബ് സഹായത്തോടെ വിഷം വാങ്ങി, കൊലപ്പെടുത്തി ടെക്കി ഭർത്താവ്

കടപ്പ: വിവാഹ ശേഷം ഭാരം കൂടി. ഒപ്പം കൊണ്ടു നടക്കാൻ നാണക്കേടെന്ന് പരിഹാസം. ഭാരം കുറയ്ക്കാനുള്ള ശ്രമങ്ങൾ ഫലം കാണാതെ വന്നതോടെ ഭാര്യയെ വിഷം നൽകി കൊലപ്പെടുത്തി ഭർത്താവ്. ആന്ധ്ര പ്രദേശിലെ കടപ്പ ജില്ലയിലെ പ്രോഡുത്തൂർ സ്വദേശിയായ കിരൺ ആണ് ഭാര്യയെ വിഷം നൽകി കൊലപ്പെടുക്കിയത്. മഡൂർ സ്വദേശിയായ പദ്മജ ആണ് കൊല്ലപ്പെട്ടത്. വിവാഹ സമയത്ത് തന്നെ കിരണിനേക്കാൾ വണ്ണം കൂടുതലായിരുന്നു പദ്മജയ്ക്ക്. എന്നാൽ ഭാര്യയുടെ പേരിലുള്ള സ്വത്തിൽ കണ്ണുവച്ച കിരൺ പദ്മജയുടെ വീട്ടിൽ തന്നെ താമസിക്കുകയായിരുന്നു. സോഫ്റ്റ്വെയർ എൻജിനിയറായ കിരണിനും പദ്മജയ്ക്കും ഒരു മകളുണ്ട്. 

പദ്മജയ്ക്ക് വണ്ണം കൂടുന്നതിന്റെ പേരിൽ ദമ്പതികൾക്കിടയിൽ തർക്കം പതിവായിരുന്നു. വണ്ണം കുറയ്ക്കാൻ പദ്മജയെ കിരൺ നിരന്തരം നിർബന്ധിച്ചിരുന്നു. ഭാരം കുറയ്ക്കാനുള്ള പദ്മജയുടെ ശ്രമങ്ങൾ ഫലം കാണാതെ വന്നതോടെയാണ് യുവതിയെ അപായപ്പെടുത്താൻ കിരൺ തീരുമാനിക്കുന്നത്. കൊലപാതകത്തിനുള്ള എളുപ്പവഴികൾ കണ്ടെത്താനായി യുട്യൂബിനെ ആയിരുന്നു കിരൺ ആശ്രയിച്ചത്. യുട്യൂബിൽ നിന്ന് ലഭിച്ച ഒരു ഫോൺ നമ്പറുമായി ബന്ധപ്പെട്ടാണ് കിരൺ വിഷം സംഘടിപ്പിച്ചത്. എന്നാൽ ഭാര്യയ്ക്ക് അവരുടെ വീട്ടിൽ വച്ച് അപകടമുണ്ടായാൽ സംശയം തന്റെ നേരെ വരുമെന്ന വിലയിരുത്തലിൽ പദ്മജയെ കിരൺ സ്വന്തം വീട്ടിലേക്ക് കൊണ്ടുപോവുകയായിരുന്നു. 

സ്വന്തം വീട്ടിലെത്തിയ കിരൺ ഭാര്യയോടെ ഏറെ സ്നേഹത്തോടെ പെരുമാറി. ഇതിന് ശേഷം മധുരപലഹാരമായ പാൽകോവയിൽ വിഷം കലർത്തി നൽകുകയായിരുന്നു. വിഷം ഉള്ളിലെത്തി പദ്മജ ബോധം കെട്ടുവീണെങ്കിലും മരിച്ചില്ല. ഇതോടെ യുവാവ് തലയിണ ഉപയോഗിച്ച് ഭാര്യയെ ശ്വാസം മുട്ടിച്ച് കൊല്ലുകയായിരുന്നു. ഇതിന് ശേഷം പദ്മജയ്ക്ക് ഹൃദയാഘാതം വന്നുവെന്നും കിരൺ സ്വന്തം വീട്ടുകാരെ അറിയിക്കുകയായിരുന്നു. മരണത്തിൽ പദ്മജയുടെ വീട്ടുകാർക്ക് തോന്നിയ സംശയത്തിലാണ് പൊലീസ് മൃതദേഹം പോസ്റ്റ്മോർട്ടത്തിന് വിധേയമാക്കിയത്. പോസ്റ്റ്മോർട്ടം റിസൽട്ടിലാണ് പദ്മജയുടെ ശരീരത്തിൽ വിഷം കണ്ടെത്തുന്നത്. ഇതിന് പിന്നാലെ പൊലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് കിരൺ കുറ്റം സമ്മതിച്ചത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

മാർക്ക്ഷീറ്റ് തിരുത്തിയ മകളോട് കൊടുംക്രൂരത; യന്ത്രവാൾകൊണ്ട് കഴുത്തറുത്ത് കൊന്ന് പിതാവ്, വീടിന് തീയിട്ടു

പൂനെ: മാർക്ക്ഷിറ്റ് തിരുത്തിയ മകളോട് കൊടുംക്രൂരത കാട്ടി പിതാവ്. ഒൻപത് വയസ്സുകാരിയായ മകളെ പിതാവ് യന്ത്രവാൾകൊണ്ട് കഴുത്തറുത്ത് കൊന്നു. കുട്ടിയുടെ മൃതദേഹം സാരിയിൽ പൊതിഞ്ഞ് വീട്ടിൽ സൂക്ഷിച്ച ഇയാൾ, അരുംകൊല മറയ്ക്കാനായി വീടിന് തീയിട്ടു. മഹാരാഷ്ട്രയിലെ പൂനെയിലാണ് മനസ്സ് മരവിക്കുന്ന സംഭവങ്ങൾ അരങ്ങേറിയത്.

പൂനെയിൽനിന്ന് 100 കിലോമീറ്റ‍ർ അകലെ സ്ഥിതിചെയ്യുന്ന ദൗന്ദ് താലൂക്കിൽ ഉൾപ്പെടുന്ന ദിയുൽഗാവ് രാജെ ​ഗ്രാമത്തിൽ ഇക്കഴിഞ്ഞ ഞായറാഴ്ച വൈകുന്നേരമാണ് കൊലപാതകം നടന്നത്. കൂലിപ്പണിക്കാരനായ ശാന്താറാം ചവാൻ (33) ആണ് പ്രതി. മൂന്നാം ക്ലാസിൽ പഠിക്കുന്ന മകളെയാണ് ശാന്താറാം അതിക്രൂരമായി കൊലപ്പെടുത്തിയത്. നാലാം ക്ലാസിൽ പഠിക്കുന്ന ഒരു മകനും ഇയാൾക്കുണ്ട്.

സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ: ശനിയാഴ്ച ശാന്താറാമിൻ്റെ മകനും മകളും തമ്മിൽ പരീക്ഷയിൽ ലഭിച്ച മാർക്കിനെ ചൊല്ലി തർക്കമുണ്ടായിരുന്നു. പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ സഹോദരൻ രണ്ടാം റാങ്ക് നേടിയ, അനുജത്തിയെ കളിയാക്കിയതാണ് തർക്കത്തിന് കാരണം. ഇതേ തുടർന്ന് പെൺകുട്ടി മാർക്ക്ഷീറ്റിൽ തൻ്റെ റാങ്ക് രണ്ടിൽനിന്ന് ഒന്നാക്കിയും സഹോദരൻ്റെ മാർക്ക്ഷീറ്റിൽ റാങ്ക് ഒന്നിൽനിന്ന് രണ്ടാക്കിയും തിരുത്തി. മാർക്ക്ഷീറ്റ് തിരുത്തിയ വിവരം അറിഞ്ഞ് പ്രകോപിതനായ ശാന്താറാം, യന്ത്രവാൾ ഉപയോഗിച്ച് മകളുടെ കഴുത്തറക്കുകയായിരുന്നു. തുടർന്ന് മൃതദേഹം സാരിയിൽ പൊതിഞ്ഞ് വീട്ടിൽ സൂക്ഷിച്ച ശേഷം, വീടിന് തീയിട്ടു. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഡിഎംകെ വിട്ട് കോൺ​ഗ്രസ്, ഇനി ടിവികെയ്ക്കൊപ്പം; ദേശീയ തലത്തിലും സഖ്യം തുടരും, ഭാവി തെരഞ്ഞെടുപ്പുകളിൽ ഒരുമിച്ച് മത്സരിക്കും

ചെന്നൈ: തമിഴ്നാട്ടിൽ ഡിഎംകെയ്ക്ക് വീണ്ടും കനത്ത തിരിച്ചടി. ഡിഎംകെയുമായുള്ള സഖ്യം കോൺ​ഗ്രസ് വിട്ടു. ടിവികെയെ ഉപാധികളോടെ പിന്തുണയ്ക്കും. ഭാവി തെരഞ്ഞെടുപ്പിലും ടിവികെയുമായി സഖ്യം നിലനിർത്തുമെന്നും ദേശീയ തലത്തിലും സഖ്യമുണ്ടാകുമെന്നും കോൺ​ഗ്രസ് നേതൃത്വം അറിയിച്ചു. വർഗീയ ശക്തികളെ മാറ്റി നിർത്തണം എന്നതാണ് കോൺ​ഗ്രസ് ടിവികെയ്ക്ക് മുന്നിൽ വെക്കുന്ന ഏക ഉപാധി. പഞ്ചായത്ത്‌ മുതൽ പാർലമെന്റ് വരെ ടിവികെയുമായി സഖ്യം ഉണ്ടാകുമെന്നും കോൺ​ഗ്രസ് അറിയിച്ചു.

തമിഴ്നാട്ടിൽ ഇനി കോൺഗ്രസിന്റെ മിഷൻ 2029. വരുന്ന എല്ലാ തെരഞ്ഞെടുപ്പുകളിലും കോൺ​ഗ്രസും ടിവികെയും ഒന്നിച്ചു മത്സരിക്കും. സർക്കാർ രൂപീകരണത്തിനായി 5 കോൺഗ്രസ്സ് എംഎൽഎമാർ ടിവികെയെ പിന്തുണയ്ക്കും. വർഗീയ ശക്തികളെ മാറ്റി നിർത്തണം എന്ന ഉപാധിയിലാണ് സഖ്യം. ഗവർണർക്ക് കോൺഗ്രസ് കത്ത് നൽകും. തമിഴ്നാട്ടിൽ കാമരാജ് ഭരണം തിരിച്ചുകൊണ്ടുവരുമെന്ന് കോൺഗ്രസ് നേതാവ് പ്രവീൺ ചക്രവർത്തി ഏഷ്യാനെറ്റ് ന്യൂസിനോട്‌ പറഞ്ഞു. കോൺഗ്രസ് നേതാക്കൾ ഉടൻ പനയൂരിലെ ടിവികെ ആസ്ഥാനത്ത് എത്തി വിജയിയെ കാണും. എഐഎഡിഎംകെയിലെ ഒരു വിഭാഗം ടിവികെയുമായി സഖ്യത്തിന് താൽപര്യം അറിയിച്ചിരുന്നു. എന്നാൽ, എഐഎഡിഎംകെയുമായി സഖ്യം ഇല്ലെന്ന് ടിവികെ ജനറൽ സെക്രട്ടറി അരുൺരാജ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കണ്ണൂരിൽ സിപിഎം നേതൃത്വത്തിനെതിരെ പ്രതിഷേധം; പിണറായി വിജയനും എം വി ഗോവിന്ദനുമെതിരെ പോസ്റ്റർ, പി ജയരാജൻ പാർട്ടിയുടെ തലപ്പത്തേക്ക് വരണമെന്ന് ആവശ്യം

ഡൽഹി: കോൺഗ്രസിൽ മുഖ്യമന്ത്രി ചർച്ച പുരോഗമിക്കുന്നതിനിടെ മുതിർന്ന കോണ്‍ഗ്രസ് നേതാവ് സോണിയാ ഗാന്ധിയെ കണ്ട് രമേശ് ചെന്നിത്തല. ഡൽഹിയിൽ എത്തിയാണ് കൂടിക്കാഴ്ച നടത്തിയത്. മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് പരിഗണിക്കപ്പെടാൻ എംഎൽഎമാരുടെ പിന്തുണയ്ക്കായി മത്സരമില്ലെന്നും എല്ലാം ഹൈക്കമാൻഡ് തീരുമാനിക്കുമെന്നുമാണ് രമേശ് ചെന്നിതല ഡൽഹിയിൽ വെച്ച് മാധ്യമങ്ങളോട് പ്രതികരിച്ചത്.

കോൺഗ്രസിന് തെരഞ്ഞെടുപ്പിൽ തിളക്കമാർന്ന വിജയമാണ് ലഭിച്ചതെന്നും മുഖ്യമന്ത്രി ചുമതല സംബന്ധിച്ച് ഉചിതമായ തീരുമാനം ഉചിതമായ സമയത്തുണ്ടാകുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

അതേസമയം, മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാനുളള നടപടികളിലേക്ക് കോണ്‍ഗ്രസ് കടന്നു. എംഎല്‍എമാരെ തലസ്ഥാനത്തേക്ക് വിളിപ്പിച്ചിട്ടുണ്ട്. പിന്തുണ ഉറപ്പാക്കാനുളള ശ്രമത്തിലാണ് ഗ്രൂപ്പ് നേതാക്കള്‍. 45 എംഎല്‍എമാരുടെ പിന്തുണയുണ്ടെന്നാണ് കെ സി വേണുഗോപാല്‍ അവകാശപ്പെടുന്നത്. 25 എംഎല്‍എമാരുടെ പിന്തുണ രമേശ് ചെന്നിത്തലയും അവകാശപ്പെടുന്നുണ്ട്. 25 എംഎല്‍എമാരുടെ പിന്തുണയാണ് വി ഡി സതീശൻ പ്രതീക്ഷിക്കുന്നത്. എഐസിസി നിരീക്ഷകരായ മുകുള്‍ വാസ്‌നികും അജയ് മാക്കനും ഇന്ന് തിരുവനന്തപുരത്ത് എത്തും. നിയമസഭാ കക്ഷിയോഗത്തിന് മുന്‍പ് എംഎല്‍എമാരെ നേരിട്ട് കാണാനാണ് നീക്കം. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

മുഖ്യമന്ത്രി ചർച്ചകൾക്കിടെ ഡൽഹിയിൽ നിർണ്ണായക കൂടിക്കാഴ്ച; സോണിയാ ഗാന്ധിയെ കണ്ട് രമേശ് ചെന്നിത്തല