Monday, 11 May 2026

സാവിയോ കാവുകാട്ടിന് അരുണാപുരം ക്രിസ്ത്യൻ അസ്സോസിയേഷൻ്റെ അനുമോദനം ...

സാവിയോ കാവുകാട്ടിന് അരുണാപുരം ക്രിസ്ത്യൻ അസ്സോസിയേഷൻ്റെ അനുമോദനം ...

പാലാ നഗരസഭ 2020-25 കൗൺസിലിലെ ഏറ്റവും മികച്ച കൗൺസിലർക്കുളള റിട്ടയേർഡ് മുൻസിപ്പൽ എംപ്ലോയീസ് ഓർഗനൈസേഷൻ ഏർപ്പെടുത്തിയിട്ടുള്ള മുൻസിപ്പൽ ആർമി അവാർഡ് നേടിയ അരുണാപുരത്തെ കൗൺസിലറായിരുന്ന സാവിയോ കാവുകാട്ടിനെ അരുണാപുരം ക്രിസ്ത്യൻ അസ്സോസിയേഷൻ യോഗത്തിൽ ആദരിച്ചു . അസ്സോസിയേഷൻ്റെ ഉപഹാരം ഡോ. റോയി എബ്രാഹം കളളിവയലിൽ, പ്രൊഫ. എം സി അലക്സാണ്ടർ മച്ചിയാനിക്കൽ എന്നിവർ ചേർന്ന് നൽകി. വാർഡുതലത്തിലും മുൻസിപ്പൽ തലത്തിലും ഉള്ള പ്രവർത്തനം സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ , ആക്ടിംഗ് മുൻസിപ്പൽ ചെയർമാൻ എന്നീ തലത്തിലുള്ള പ്രവർത്തനം കൗൺസിൽ യേഗങ്ങളിൽ നൂറു  ശതമാനം ഹാജറിനുള്ള കൗൺസിൽ അംഗീകാരം എന്നിവ പരിഗണിച്ചാണ് ആർമി അവാർഡിനർഹനായത്. യോഗത്തിൽ ജോസഫ് കൂട്ടുങ്കൽ , പ്രിൻസ് പാലക്കാട്ടുകുന്നേൽ, ബേബി കാര്യപ്പുറം , ലാലിച്ചൻ കൂത്രപ്പഉളിൽ , ജേക്കബ് ഈറ്റയ്കക്കുന്നേൽ, റോയി പുരയിടം, ജയിംസ് പൊന്നെടുത്ത്കല്ലേൽ തുടങ്ങിയവർ പ്രസംഗിച്ചു 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കോതമംഗലത്ത് പുഴയിൽ കുളിക്കാനിറങ്ങിയ മൂന്ന് ഡെൻ്റൽ വിദ്യാർഥികൾ മുങ്ങിമരിച്ചു

കോതമംഗലത്ത് പുഴയിൽ കുളിക്കാനിറങ്ങിയ മൂന്ന് ഡെൻ്റൽ വിദ്യാർഥികൾ മുങ്ങിമരിച്ചു

കോതമംഗലം വടാട്ടുപാറ പലവൻപടി പുഴയിൽ കുളിക്കാനിറങ്ങിയ മൂന്ന് വിദ്യാർഥികൾ ഒഴുക്കിൽപ്പെട്ട് മരിച്ചു. കോതമംഗലത്തെ ഡെൻ്റൽ കോളേജ് വിദ്യാർഥികളായ തിരുവല്ല സ്വദേശിയായ ബിയോൺ, തിരുവനന്തപുരം സ്വദേശി ഹരീഷ്, കോട്ടയം സ്വദേശി അതുൽ എന്നിവരാണ് മരിച്ചത്. ഞായറാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയായിരുന്നു അപകടം നടന്നത്.

കോളേജിലെ ഒൻപതംഗ വിദ്യാർഥി സംഘമാണ് ഇവിടെ കുളിക്കാനെത്തിയത്. ഇതിനിടെ മൂന്ന് പേർ ശക്തമായ ഒഴുക്കിൽപ്പെടുകയായിരുന്നു. ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിനൊടുവിലാണ് ഇവരെ കണ്ടെത്താനായത്. ഉടൻതന്നെ കോതമംഗലത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

വനമേഖലയിലൂടെ ഒഴുകുന്ന പുഴയിൽ വലിയ കയങ്ങളും ആഴമുള്ള ഭാഗങ്ങളുമുണ്ടെന്നും ഇത് അപകടമേഖലയാണെന്നും നേരത്തെ തന്നെ മുന്നറിയിപ്പുകൾ നൽകിയിട്ടുള്ളതാണ്. അപകടസാധ്യതയുള്ള സ്ഥലങ്ങളിൽ ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും സന്ദർശകർ പലപ്പോഴും ഇത് പാലിക്കാറില്ലെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു. രണ്ടാഴ്ച മുൻപും ഇതേ പുഴയുടെ അസമന്നൂർ ഭാഗത്ത് മൂന്ന് നഴ്സിങ് കോളേജ് വിദ്യാർഥികൾ ഒഴുക്കിൽപ്പെട്ട് മരിച്ചിരുന്നു. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

മലപ്പുറത്ത് കുടുംബ വഴക്കിനിടെ അച്ഛനും മകനും കുത്തേറ്റു; മറ്റൊരു മകനെ പൊലീസ് കസ്റ്റഡിയിലെടുത്തു

മലപ്പുറത്ത് കുടുംബ വഴക്കിനിടെ അച്ഛനും മകനും കുത്തേറ്റു; മറ്റൊരു മകനെ പൊലീസ് കസ്റ്റഡിയിലെടുത്തു

മലപ്പുറം: മലപ്പുറത്ത് കുടുംബവഴക്കിനിടെ അച്ഛനും മകനും കുത്തേറ്റു. മേലാറ്റൂര്‍ എടപ്പറ്റ സ്രാമ്പിക്കല്‍ കുന്നിലെ കാപ്പില്‍ കുഞ്ഞന്‍(62), മകന്‍ സുരേഷ് ബാബു(33) എന്നിവര്‍ക്കാണ് കുത്തേറ്റത്. ഗുരുതരമായി പരിക്കേറ്റ സുരേഷ് ബാബുവിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുഞ്ഞനെ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വീട്ടില്‍ വഴക്കുണ്ടാക്കിയ കുഞ്ഞന്റെ മറ്റൊരു മകനായ രതീഷിനെ മേലാറ്റൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കെഎസ്ആർടിസിയിലെ സൗജന്യ യാത്രക്കെതിരെ സ്വകാര്യ ബസ് ഉടമകൾ

കെഎസ്ആർടിസിയിലെ സൗജന്യ യാത്രക്കെതിരെ സ്വകാര്യ ബസ് ഉടമകൾ

തിരുവനന്തപുരം: കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യയാത്ര ഏർപ്പെടുത്തുന്നതിനെതിരെ പ്രതിഷേധവുമായി സംസ്ഥാനത്തെ സ്വകാര്യ ബസ് ഉടമകൾ. സർക്കാരിന്റെ ഈ നീക്കം കേരളത്തിലെ പൊതുഗതാഗത സംവിധാനത്തിന്റെ പൂർണമായ തകർച്ചയ്ക്ക് വഴിതെളിക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് ഓർഗനൈസേഷൻ ഭാരവാഹികൾ മുന്നറിയിപ്പ് നൽകി. നിലവിലെ സാമ്പത്തിക സാഹചര്യത്തിൽ ഇത്തരം ഏകപക്ഷീയമായ തീരുമാനങ്ങൾ പ്രായോഗികമല്ലെന്നാണ് ഉടമകളുടെ പക്ഷം.

ഡീസൽ വില വർധനവും മറ്റ് ചെലവുകളും കാരണം സ്വകാര്യ ബസ് മേഖല വലിയ പ്രതിസന്ധി നേരിടുന്ന ഘട്ടത്തിലാണ് സർക്കാരിന്റെ ഈ പുതിയ പ്രഖ്യാപനം വരുന്നത്. കെഎസ്ആർടിസിയിൽ മാത്രം സൗജന്യയാത്ര അനുവദിക്കുന്നത് യാത്രക്കാരെ സ്വകാര്യ ബസുകളിൽ നിന്ന് അകറ്റുമെന്നും ഇത് പല റൂട്ടുകളിലെയും സർവീസുകൾ നിർത്തലാക്കാൻ നിർബന്ധിതമാക്കുമെന്നും ഭാരവാഹികൾ ചൂണ്ടിക്കാട്ടി. ഒരു വലിയ വിഭാഗം യാത്രക്കാരെ നഷ്ടപ്പെടുന്നത് മേഖലയെ കടുത്ത സാമ്പത്തിക ബാധ്യതയിലേക്ക് തള്ളിവിടുമെന്നും അവർ ആശങ്കപ്പെടുന്നു.

മേഖലയിലെ പ്രധാന പങ്കാളികളായ സ്വകാര്യ ബസ് ഉടമകളുമായി യാതൊരുവിധ ചർച്ചകളും നടത്താതെയാണ് സർക്കാർ ഇത്തരമൊരു സുപ്രധാന തീരുമാനം പ്രഖ്യാപിച്ചതെന്ന് സംഘടന കുറ്റപ്പെടുത്തി. ഈ സാഹചര്യത്തിൽ യുഡിഎഫ് സർക്കാർ പ്രഖ്യാപനം പുനഃപരിശോധിക്കണമെന്നും തങ്ങളുടെ ആശങ്കകൾ പരിഹരിക്കാൻ സർക്കാർ തയ്യാറാകണമെന്നും അവർ ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകാനാണ് ബസ് ഉടമകളുടെ തീരുമാനം. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

യുവ നടൻ കാര്‍ അപകടത്തില്‍ മരിച്ചു, സുഹൃത്തിനും ജീവൻ നഷ്‍ടമായി

യുവ നടൻ കാര്‍ അപകടത്തില്‍ മരിച്ചു, സുഹൃത്തിനും ജീവൻ നഷ്‍ടമായി

തെലുങ്ക് നടൻ കെ ഭരത് കാന്ത് കാര്‍ അപകടത്തില്‍ അന്തരിച്ചു. 31 വയസ്സായിരുന്നു. ഭരത് കാന്തിന് ഒപ്പമുണ്ടായിരുന്ന സുഹൃത്തിനും അപകടത്തില്‍ ജീവൻ നഷ്‍ടമായി.

ഹൈദരാബാദ് ഔട്ടർ റിങ് റോഡിലൂടെ സഞ്ചരിക്കവേ ഭരത് സഞ്ചരിച്ച കാർ നിയന്ത്രണം നഷ്ടപ്പെട്ട് കണ്ടെയ്‌നർ ലോറിയുമായി ഇടിക്കുകയായിരുന്നു. അപകടസ്ഥലത്ത് വച്ചുതന്നെ ഭരത്തിനും സുഹൃത്തിനും ജീവൻ നഷ്‍ടമായിരുന്നു.

ഡിജിറ്റല്‍ കണ്ടന്റ് ക്രിയേറ്റര്‍ കൂടിയാണ് ഭരത് കാന്ത്. ഇൻസ്റ്റഗ്രാമിൽ 40,000 ഫോളോവേഴ്സും യൂട്യൂബ് ചാനലിന് 30,000 സബ്സ്ക്രൈബേഴ്സുമാണ് ഭരതിനുള്ളത്. വിയോഗ വാർത്തയ്ക്ക് പിന്നാലെ ഭരതിന്റെ അവസാന ഇൻസ്റ്റഗ്രാം പോസ്റ്റ് ചര്‍ച്ചായായി. ബാങ്കോക്കിലെ ഒരു മാളിൽ നിൽക്കുന്ന ചിത്രമാണ് ഭരത് പോസ്റ്റ് ചെയ്തിരുന്നത്. 'നാൻ ഇത് സൊല്ലിയേ ആകണം, നീ അവളോ അഴക്,' എന്നായിരുന്നു ഈ ഫോട്ടോയ്‌ക്കൊപ്പം കുറിച്ചിരുന്നത്. 'ടെനന്റ്', 'ഗ്രാമം' തുടങ്ങിയ തെലുങ്ക് ചിത്രങ്ങളിലും വെബ് സീരീസിലും ഭരത് കാന്ത് അഭിനയിച്ചിട്ടുണ്ട്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

സ്വര്‍ണം വാങ്ങരുതെന്നും ജോലി വീട്ടിലിരുന്നാക്കാമെന്നും മോദി; 12 വര്‍ഷത്തെ ഭരണപരാജയത്തിന്റെ തെളിവെന്ന് രാഹുല്‍

സ്വര്‍ണം വാങ്ങരുതെന്നും ജോലി വീട്ടിലിരുന്നാക്കാമെന്നും മോദി; 12 വര്‍ഷത്തെ ഭരണപരാജയത്തിന്റെ തെളിവെന്ന് രാഹുല്‍

ന്യൂഡൽഹി: പശ്ചിമേഷ്യൻ യുദ്ധസാഹചര്യം മുൻനിർത്തി രാജ്യത്തെ ഇന്ധന ഉപഭോഗം കുറയ്ക്കണമെന്നും സ്വർണം വാങ്ങുന്നത് ഒഴിവാക്കണമെന്നുമുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആഹ്വാനത്തിനെതിരെ രൂക്ഷ വിമർശനവുമായി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. യുദ്ധസാഹചര്യത്തിൽ അനിവാര്യമായ നടപടികൾ സ്വീകരിക്കുന്നതിൽ മോദി സർക്കാർ പരാജയപ്പെട്ടതിന്‍റെ തെളിവുകളാണ് പ്രധാനമന്ത്രിയുടെ ഏറ്റവും പുതിയ നിർദേശങ്ങളെന്ന് രാഹുൽ ഗാന്ധി വിമർശിച്ചു. എക്സിലൂടെയാണ് രാഹുൽ ഗാന്ധിയുടെ പ്രതികരണം.

'സ്വർണം വാങ്ങരുത്, വിദേശപര്യടനങ്ങൾ വേണ്ട, കുറഞ്ഞ അളവിൽ മാത്രം പെട്രോൾ വാങ്ങുക, വർക്ക് ഫ്രം ഹോം വീണ്ടും ശീലിക്കുക എന്നിങ്ങനെയുള്ള നിർദേശങ്ങൾ കേവലം ഉപദേശങ്ങൾ മാത്രമല്ല, മറിച്ച് ഈ സർക്കാരിന്‍റെ 12 വർഷത്തെ ഭരണപരാജയത്തിന്‍റെ തെളിവ് കൂടിയാണ്. സ്വന്തം നിലക്ക് സംഭവിച്ച പരാജയങ്ങൾ മറച്ചുവെക്കുന്നതിനായി കഴിഞ്ഞ 12 വർഷമായി അവർ ഇത് തന്നെയാണ് ചെയ്തുകൊണ്ടിരിക്കുന്നത്. സ്വന്തം കഴിവുകേടുകൾ മറച്ചുവെച്ചുകൊണ്ട് ജനങ്ങളുടെ മേൽ പുതിയ ഉത്തരവാദിത്തങ്ങൾ കെട്ടിവെക്കുകയാണ് അവർ'. രാഹുൽ എക്സിൽ കുറിച്ചു.

പശ്ചിമേഷ്യൻ യുദ്ധം വീണ്ടും രൂക്ഷമാകുന്നത് മുൻനിർത്തി വർക്ക് ഫ്രം ഹോം രീതിക്ക് പ്രാധാന്യം നൽകുക, സ്വർണം വാങ്ങൽ കുറയ്ക്കുക തുടങ്ങിയ നിർദേശങ്ങളുമായി ജനങ്ങളോട് ജീവിതശൈലിയിൽ മാറ്റം വരുത്താൻ പ്രധാനമന്ത്രി ആഹ്വാനം ചെയ്തിരുന്നു. ആഗോളതലത്തിൽ അസംസ്കൃത എണ്ണവില വർധിക്കുന്നത് ചൂണ്ടിക്കാട്ടിയാണ് നടപടി. രാജ്യത്തിന്‍റെ വിദേശനാണ്യ ശേഖരം സംരക്ഷിക്കുന്നതിനായി വിദേശയാത്രകളും വിദേശത്ത് വെച്ച് നടത്തുന്ന വിവാഹങ്ങളും ഒഴിവാക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടിരുന്നു. പിന്നാലെയാണ് രാഹുലിന്‍റെ വിമർശനം. അതേസമയം, ഇന്ത്യയുടെ ഊർജസുരക്ഷ ഉറപ്പാക്കുന്നതിൽ പ്രധാനമന്ത്രി പരാജയപ്പെട്ടുവെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലും കുറ്റപ്പെടുത്തി. ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നതിന് പകരം സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ ആവശ്യമായ കരുതൽ ശേഖരം ഒരുക്കുകയാണ് സർക്കാർ ചെയ്യേണ്ടിയിരുന്നെന്നും കെ.സി പ്രതികരിച്ചു. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

നെറ്റ്വര്‍ക്ക് തടസം; സംസ്ഥാനത്തെ ട്രഷറി ഇടപാടുകള്‍ സ്തംഭിച്ചു

നെറ്റ്വര്‍ക്ക് തടസം; സംസ്ഥാനത്തെ ട്രഷറി ഇടപാടുകള്‍ സ്തംഭിച്ചു

സംസ്ഥാനത്തെ ട്രഷറി ഇടപാടുകള്‍ സ്തംഭിച്ചു. രാവിലെ മുതല്‍ ഇടപാടുകള്‍ നടക്കുന്നില്ല. നെറ്റ്വര്‍ക്ക് തടസമെന്നാണ് വിശദീകരണം.

രണ്ട് ദിവസം മുന്‍പും സമാനമായ രീതിയില്‍ സംസ്ഥാനത്തുടനീളമുള്ള ട്രഷറി ഇടപാടുകളില്‍ സാങ്കേതിക തടസം നേരിട്ടിരുന്നു. അന്നും സോഫ്റ്റ്‌വെയര്‍ പ്രശ്‌നമടക്കമുള്ള കാര്യങ്ങളാണ് ചൂണ്ടിക്കാണിച്ചത്. കുറച്ച് സമയത്തിന് ശേഷം അത് പരിഹരിക്കപ്പെടുകയും ചെയ്തു.

എന്നാല്‍ ഇന്ന് രാവിലെ മുതല്‍ ട്രഷറിയില്‍ യാതൊരു വിധ ഇടപാടുകളും നടക്കുന്നില്ല എന്നതാണ് റിപ്പോര്‍ട്ട്. ജീവനക്കാരുടെ അറ്റന്റന്‍സ് ഉള്‍പ്പടെ രേഖപ്പെടുത്താന്‍ കഴിഞ്ഞിട്ടില്ല. പ്രശ്‌നം എത്രയും വേഗം പരിഹരിക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നുണ്ടെന്നാണ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നത്. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

വീട്ടിലേക്ക് വരാനാകുമോ എന്ന് വിജയ്? തമിഴ്നാട്ടിൽ വിജയ് -സ്റ്റാലിൻ കൂടിക്കാഴ്ച്ച

വീട്ടിലേക്ക് വരാനാകുമോ എന്ന് വിജയ്? തമിഴ്നാട്ടിൽ വിജയ് -സ്റ്റാലിൻ കൂടിക്കാഴ്ച്ച

ചെന്നൈ: തമിഴ്നാട്ടിൽ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതിന് പിന്നാലെ മുൻ മുഖ്യമന്ത്രി എംകെ സ്റ്റാലിനെ കാണാൻ മുഖ്യമന്ത്രി വിജയ്. സഭ കഴിഞ്ഞാൽ സ്റ്റാലിനെ കാണാനായി വിജയ് വീട്ടിലേക്ക് എത്തുമെന്നാണ് വിവരം. സ്റ്റാലിൻ്റെ വീട്ടിലേക്ക് വരാനാകുമോ എന്ന് വിജയ് തിരക്കിയതായി റിപ്പോർട്ട് പുറത്തുവന്നിരുന്നു. സമ്മതം അറിയിച്ചതിൻ്റെ പശ്ചാത്തലത്തിലാണ് വിജയ്‍യുടെ സന്ദർശനം. സ്റ്റാലിനുമായുള്ള കൂടിക്കാഴ്ച്ചക്ക് ശേഷം വിജയ് 3:30ന് വൈക്കോയുടെ വീട്ടിലും സന്ദർശിക്കും. ഇന്നലെയാണ് ടിവികെ സർക്കാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്

നിയമസഭാംഗങ്ങളുടെ സത്യപ്രതിജ്ഞ ഇന്ന്

നിയമസഭാംഗങ്ങളുടെ സത്യപ്രതിജ്ഞ ഇന്ന്. പ്രോടേം സ്പീക്കർ കറുപ്പയ്യ സത്യവാചകം ചൊല്ലിക്കൊടുക്കും. സ്പീക്കർ, ഡെപ്യൂട്ടി സ്പീക്കർ തെരഞ്ഞെടുപ്പ് നാളെ നടക്കും. ബുധനാഴ്ചയ്ക്കകം വിശ്വാസവോട്ടെടുപ്പ് നടത്തണമെന്നാണ് ഗവർണറുടെ നിർദേശം. വിജയ് ഉൾപ്പെടെ 99 നിയുക്ത ടിവികെ എംഎൽഎമാർ ആദ്യമായാണ് നിയമസഭാംഗങ്ങളാകുന്നത്. എം കെ സ്റ്റാലിൻ അടക്കം പല മുതിർന്ന ഡിഎംകെ നേതാക്കളും പരാജയപ്പെട്ട തെരഞ്ഞെടുപ്പിന് ശേഷം ഉദയനിധി സ്റ്റാലിൻ ആണ് ഡിഎംകെ നിയമസഭാ കക്ഷി നേതാവെന്ന പ്രത്യേകതയുണ്ട്. ഇന്നലെ സത്യപ്രതിജ്ഞാ ചടങ്ങിൽ വന്ദേമാതരം ആലപിച്ചതുമായി ബന്ധപ്പെട്ട വിവാദത്തിന് ശേഷം ഇന്ന് തമിഴ് തായ് വാഴ്ത്ത് ആദ്യം ആലപിക്കുമോയെന്നതിലും കൗതുകമുണ്ട്.

അതേസമയം, ടിവികെയുടെ തമിഴ്നാട്ടിലെ വിജയം വിജയ് ഫാൻസ് അസോസിയേഷൻ കൊച്ചിയിലും ആഘോഷിച്ചു. കേക്ക് മുറിച്ചും പതാക ഉയർത്തിയും ടിവികെയുടെ ചിഹ്നമായ വിസിൽ അടിച്ചും പ്രവർത്തകർ ആഘോഷം പങ്കുവെച്ചു. മട്ടാഞ്ചേരി കൂവപ്പാടം ഗാന്ധി കവലയിലായിരുന്നു ആഘോഷ പരിപാടികൾ. മുസ്ലിം ലീഗ് നേതാവും നഗരസഭ കൗൺസിലറുമായ ടി കെ അഷറഫ് കേക്ക് മുറിച്ച് ആഘോഷ പരിപാടി ഉദ്ഘാടനം ചെയ്തു. മധുരപലഹാര വിതരണവും നടത്തി.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

'അമ്മ ഓഫീസില്‍ തൊഴില്‍ പീഡനമെന്ന് പരാതി'; ആരോപണം കുക്കു പരമേശ്വരനും ഉണ്ണി ശിവപാലിനുമെതിരെ

'അമ്മ ഓഫീസില്‍ തൊഴില്‍ പീഡനമെന്ന് പരാതി'; ആരോപണം കുക്കു പരമേശ്വരനും ഉണ്ണി ശിവപാലിനുമെതിരെ

കൊച്ചി: താരസംഘടനയായ അമ്മ(എഎംഎംഎ)യില്‍ തൊഴില്‍ പീഡനമെന്ന് പരാതി. ഓഫീസ് മാനേജറായിരുന്ന യുവതിയാണ് പരാതി നല്‍കിയത്. അമ്മ ജനറല്‍ സെക്രട്ടറി കുക്കു പരമേശ്വരന്‍, ട്രഷറര്‍ ഉണ്ണി ശിവപാല്‍ എന്നിവര്‍ക്കെതിരെയാണ് പരാതി. പരാതിയില്‍ നോര്‍ത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു. യുവതിയുടെ മൊഴി ഉടന്‍ രേഖപ്പെടുത്തും. തൊഴില്‍ പീഡനത്തിനൊപ്പം സാമ്പത്തിക തിരിമറി സംബന്ധിച്ച വ്യാജ ആരോപണവും ഉന്നയിച്ചു എന്നും യുവതി പരാതിയില്‍ പറയുന്നുണ്ട്.

കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ക്കാണ് യുവതി പരാതി നല്‍കിയത്. സംഘടനയുടെ ട്രഷററായ ഉണ്ണി ശിവപാല്‍ തന്നോട് മോശമായി പെരുമാറിയെന്നും ഇക്കാര്യം ജനറല്‍ സെക്രട്ടറിയായ കുക്കു പരമേശ്വരനോട് പറഞ്ഞപ്പോള്‍ അതില്‍ നടപടി എടുക്കുന്നതിന് പകരം ശകാരിക്കുകയും ഓഫീസില്‍ നടക്കുന്ന കാര്യം പ്രസിഡന്റായ ശ്വേതാ മേനോനെ വിളിച്ച് പറയുന്നതെന്തിനാണെന്ന് ചോദിച്ച് ഭീഷണിപ്പെടുത്തിയെന്നും യുവതി ആരോപിക്കുന്നു.

താന്‍ മാനേജറായിരുന്ന സമയത്ത് സാമ്പത്തിക തിരിമറി സംബന്ധിച്ച് വ്യാജ ആരോപണം ഉന്നയിച്ചുവെന്നും പരാതിയില്‍ പറയുന്നു. പരാതി സിറ്റി പൊലീസ് കമ്മീഷണര്‍ നോര്‍ത്ത് പൊലീസിന് കൈമാറി. പൊലീസ് കേസെടുക്കുന്നത് സംബന്ധിച്ച നടപടികളിലേക്ക് കടന്നിട്ടില്ല. യുവതിയുടെ മൊഴിയുള്‍പ്പെടെ എടുത്ത ശേഷം പരാതിയുടെ വസ്തുത ഉള്‍പ്പെടെ പരിശോധിച്ചാകും കേസെടുക്കുക. 