Monday, 11 May 2026

‘അമേരിക്കയുടേത് യുക്തിരഹിതമായ ആവശ്യങ്ങള്‍; യുദ്ധം ചെയ്യാന്‍ നിര്‍ബന്ധിതരായാല്‍ പോരാടും’; ഇറാന്‍

‘അമേരിക്കയുടേത് യുക്തിരഹിതമായ ആവശ്യങ്ങള്‍; യുദ്ധം ചെയ്യാന്‍ നിര്‍ബന്ധിതരായാല്‍ പോരാടും’; ഇറാന്‍

യുദ്ധം അവസാനിപ്പിക്കാനുള്ള ഇറാന്റെ നിര്‍ദേശം അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് തള്ളിയതിനെതിരെ ഇറാന്‍ വിദേശകാര്യ മന്ത്രാലയം. മേഖലയിലെ സുരക്ഷ തകര്‍ക്കപ്പെട്ടുവെന്ന് ഇറാന്‍ വ്യക്തമാക്കി. അമേരിക്കയുടേത് യുക്തിരഹിതമായ ആവശ്യങ്ങളെന്നും യുദ്ധം ചെയ്യാന്‍ നിര്‍ബന്ധിതരായാല്‍ പോരാടുമെന്നും പറഞ്ഞു. നയതന്ത്രത്തിന് അവസരം ലഭിച്ചാല്‍ പ്രയോജനപ്പെടുത്തും. ചര്‍ച്ചകള്‍ ദേശീയ താല്‍പ്പര്യങ്ങളെ അടിസ്ഥാനമാക്കി മാത്രമെന്നും ഇറാന്‍ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

മേഖലയിലുടനീളം യുദ്ധം അവസാനിപ്പിക്കണമെന്നും ഹോര്‍മുസ് കടലിടുക്ക് സംബന്ധിച്ച് ചര്‍ച്ചകള്‍ നടക്കണമെന്നുമാണ് ഇറാന്റെ ആവശ്യം.

ഇറാന്‍ ഇതിനകം വലിയ പരാജയം ഏറ്റുവാങ്ങിയിട്ടുണ്ടെന്നും ചര്‍ച്ചകള്‍ പരാജയപ്പെട്ടാല്‍ സൈനിക നടപടികള്‍ കടുപ്പിക്കുമെന്നുമാണ് ട്രംപ് നല്‍കിയ മുന്നറിയിപ്പ്. എന്നാല്‍ ഹോര്‍മുസില്‍ വിട്ടുവീഴ്ചക്കില്ലെന്ന മറുപടിയാണ് ഇറാന്‍ അമേരിക്കക്ക് നല്‍കിയതെന്നാണ് സൂചന. മേഖലയിലുടനീളം പ്രത്യേകിച്ച് ലെബനോണില്‍ അടക്കം യുദ്ധം അവസാനിപ്പിക്കണം, ഹോര്‍മുസ് കടലിടുക്ക് സംബന്ധിച്ച് ചര്‍ച്ചകള്‍ നടക്കണം, തുടങ്ങിയ നിര്‍ദേശങ്ങളും ഇറാന്‍ അമേരിക്കക്ക് നല്‍കിയിട്ടുണ്ട്. രാജ്യാന്തര തലത്തില്‍ ഉറപ്പുകള്‍ പാലിക്കപ്പെടണമെന്നും ഇറാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

പത്തനംതിട്ടയിൽ മൂന്നു വയസ്സുകാരിയെ തെരുവുനായ കടിച്ചുകീറി; ഗുരുതര പരുക്ക്

പത്തനംതിട്ടയിൽ മൂന്നു വയസ്സുകാരിയെ തെരുവുനായ കടിച്ചുകീറി; ഗുരുതര പരുക്ക്

പത്തനംതിട്ട ഓമല്ലൂരിൽ മൂന്നു വയസ്സുകാരിയെ തെരുവുനായ കടിച്ചുകീറി. കുട്ടിയുടെ കണ്ണിനും മുഖത്തും പരുക്കേറ്റു. ഇന്ന് ഉച്ചയ്ക്ക് 12:30 ഓടെയാണ് തെരുവുനായ കുഞ്ഞിനെ വീട്ടിൽ കയറി ആക്രമിച്ചത്. ഗുരുതരമായി പരുക്കേറ്റ സുകന്യയെ കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചിരിക്കുകയാണ്. അടുക്കള വാതിൽ വഴി വീടിനുള്ളിൽ കടന്നായിരുന്നു ആക്രമണം ഉണ്ടായത്. ആക്രമണത്തിൽ കുഞ്ഞിന്റെ കണ്ണിന് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. ആദ്യം പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റുകയായിരുന്നു. തെരുവ്‌നായ ശല്യം നിരന്തരമായുള്ള പ്രദേശമാണിതെന്ന് നാട്ടുകാർ ആരോപിക്കുന്നു. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഔഡിയും ഫെറാറിയും ഇനി റോയല്‍ എന്‍ഫീല്‍ഡിന് പിന്നില്‍; ലോകത്തിലെ കരുത്തന്‍ ബ്രാന്‍ഡുകളില്‍ മൂന്നാമത്

ഔഡിയും ഫെറാറിയും ഇനി റോയല്‍ എന്‍ഫീല്‍ഡിന് പിന്നില്‍; ലോകത്തിലെ കരുത്തന്‍ ബ്രാന്‍ഡുകളില്‍ മൂന്നാമത്

ലോകത്തിലെ കരുത്തുറ്റ മൂന്നാമത്തെ ഓട്ടോമോട്ടീവ് ബ്രാന്‍ഡായി മാറി റോയല്‍ എന്‍ഫീല്‍ഡ്. ഔഡി, ഫെറാറി തുടങ്ങിയ ലോകത്തിലെ വമ്പന്‍ വാഹന നിര്‍മാതാക്കളെ പിന്തള്ളിയാണ് ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. ബ്രാന്‍ഡ് ഫിനാന്‍സ് ഓട്ടോമോട്ടിവ് ഇന്‍ഡസ്ട്രി 2026 റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പരാമര്‍ശിക്കുന്നത്. റിപ്പോര്‍ട്ട് പ്രകാരം റോയല്‍ എന്‍ഫീല്‍ഡിന്റെ ബ്രാന്‍ഡ് സ്‌ട്രെങ്ത് ഇന്‍ഡക്‌സ് സ്‌കോര്‍ 100ല്‍ 88.9 ആണ്. കമ്പനിയുടെ ഓവറോള്‍ ബ്രാന്‍ഡ് വാല്യു 30 ശതമാനം ഉയര്‍ന്ന് 120 കോടി ഡോളറിലെത്തി. ഇന്ത്യയുടെ സ്വന്തം ബുള്ളറ്റ് രാജയായ എന്‍ഫീല്‍ഡിനു മുന്നിലുള്ളത് ടൊയോട്ടയും ബിഎംഡബ്ല്യുവും മാത്രമാണ്.

റെട്രോ മോട്ടോര്‍സൈക്കിള്‍ ബ്രാന്‍ഡ് എന്നതില്‍നിന്ന് ഗ്ലോബല്‍ ലൈഫ്‌സ്റ്റൈല്‍ ആന്‍ഡ് ലെഷര്‍ മോട്ടോര്‍സൈക്ലിങ് എന്ന നിലയിലാണ് റോയല്‍ എന്‍ഫീല്‍ഡിനെ നിലവില്‍ ആഗോള വിപണിയില്‍ കാണുന്നത്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി വിദേശ വിപണിയിലും എന്‍ഫീല്‍ഡിന്റെ വാഹനങ്ങള്‍ എത്തുന്നുണ്ട്. നിലവില്‍ 80ലേറെ രാജ്യങ്ങളിലെ നിരത്തുകള്‍ എന്‍ഫീല്‍ഡ് കൈയടക്കി കഴിഞ്ഞു. ലോകവ്യാപകമായി 3200ലേറെ റീട്ടെയില്‍ ടച്ച്‌പോയിന്റുകളും ഏഴ് സികെഡി അസംബ്ലി ഫെസിലിറ്റികളുമാണ് കമ്പനിക്കുള്ളത്.

മറ്റു വാഹന നിര്‍മാതാക്കള്‍ പുതിയ ട്രെന്‍ഡ് തേടിപ്പോകുമ്പോഴും പെര്‍ഫോമന്‍സിനും സ്‌റ്റൈലിനുമാണ് ഇപ്പോഴും എന്‍ഫീല്‍ഡ് പ്രാധാന്യം നല്‍കുന്നത്. ഓടിക്കുന്നയാള്‍ക്ക് എക്കാലത്തും മികച്ച റൈഡിങ് എക്‌സ്പീരിയന്‍സ് നല്‍കുന്ന എല്‍ഫീല്‍ഡിന് ലോക വ്യാപകമായി വലിയ ആരാധകവൃന്ദമുണ്ട്. 1901ല്‍ യുകെയില്‍ സ്ഥാപിച്ച കമ്പനിയുടെ ഏറ്റവും വലിയ വിപണി ഇന്ത്യയാണ്.

അതേസമയം പട്ടികയില്‍ അഞ്ചാം സ്ഥാനത്ത് ഇന്ത്യയുടെ സ്വന്തം ടാറ്റ മോട്ടോഴ്‌സുണ്ട്. ഇലക്ട്രിക് വാഹന വിപണിയിലെ ആധിപത്യവും ആഗോള വിപണിയിലേക്കുള്ള വ്യാപനവുമാണ് ടാറ്റയ്ക്ക് തുണയായത്. ഔഡിയും ഫെറാറിയും യഥാക്രമം നാലും ആറും സ്ഥാനങ്ങളിലാണ്. മഹിന്ദ്ര 25-ാം സ്ഥാനത്തും മാരുതി സുസുക്കി 34-ാമതുമാണുള്ളത്. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കോട്ടയം : കേരള രാഷ്ട്രീയത്തിലെ ധീരനായ  പോരാളിയും കരുത്തനായ ഭരണാധികാരിയുമായിരുന്നു ആർ ബാലകൃഷ്ണപിള്ള എന്ന് കേരള കോൺഗ്രസ് (ബി)  കോട്ടയം ജില്ല കമ്മിറ്റി.

കോട്ടയം : കേരള രാഷ്ട്രീയത്തിലെ ധീരനായ പോരാളിയും കരുത്തനായ ഭരണാധികാരിയുമായിരുന്നു ആർ ബാലകൃഷ്ണപിള്ള എന്ന് കേരള കോൺഗ്രസ് (ബി) കോട്ടയം ജില്ല കമ്മിറ്റി.

ഏറ്റുമാനൂർ എം എസ് എം ലൈബ്രറി ഹാളിൽ ആർ ബാലകൃഷ്ണപിള്ളയുടെ അഞ്ചാം ചരമവാർഷിക അനുസ്മരണം നടന്നു.  ജില്ലാപ്രസിഡന്റ് പ്രശാന്ത് നന്ദകുമാർ അധ്യക്ഷത വഹിച്ചു.

പാർട്ടി സംസ്ഥാന ജോ. സെക്രട്ടറി ഔസേപ്പച്ചൻ ഓടയ്ക്കൽ അനുസ്മരണ  പ്രഭാഷണം നടത്തി യോഗം ഉദ്ഘാടനം ചെയ്തു. പാർട്ടി ജില്ലാ വൈസ് പ്രസിഡന്റ്  മൻസൂർ പുതുവീട്ടിൽ, ജില്ലാ സെക്രട്ടറി മനോജ് പുളിക്കൽ, ജില്ലാ ട്രഷറർ ലൂക്കാ പി ജെ, യൂത്ത് ഫ്രണ്ട് ബി ജില്ലാ പ്രസിഡന്റ് സുധീഷ് പഴന്നിലത്ത്, കർഷ യൂണിയൻ ബി  സംസ്ഥാന കമ്മിറ്റി അംഗം  സാൽവിൻ കൊടിയന്തറ, നിയോജകമണ്ഡലം പ്രസിഡന്റുമാരായ  സതീഷ് ബാബു, ഫാസിൽ പതാലിൽ, പ്രശാന്ത് സോമൻ, ജില്ലാ കമ്മിറ്റി അംഗങ്ങളായ നവാസ് പുത്തൻപുരയ്ക്കൽ, ശശികുമാർ കെ എൻ, ടുബി ഹരിശ്രീ, ഹമീദ് നാസർ, മാഹിൻ സക്കീർ, തോമസ് വർഗീസ് ,ജിഷ്ണു ശിവരാമൻ  തുടങ്ങിയവർ സംസാരിച്ചു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

500 കോടി ഇല്ലെങ്കിലും ഒരു 300 കൂടിയെങ്കിലും കിട്ടട്ടെ, ' ദൃശ്യം 3 കളക്ഷനെക്കുറിച്ച് മോഹൻലാൽ

500 കോടി ഇല്ലെങ്കിലും ഒരു 300 കൂടിയെങ്കിലും കിട്ടട്ടെ, ' ദൃശ്യം 3 കളക്ഷനെക്കുറിച്ച് മോഹൻലാൽ

ഇന്ത്യന്‍ സിനിമയില്‍ തന്നെ ഏറ്റവും കൂടുതല്‍ പ്രേക്ഷകര്‍ കാത്തിരിക്കുന്ന ചിത്രമാണ് ദൃശ്യം 3. മലയാളത്തില്‍ ആദ്യം പുറത്തിറങ്ങിയ ചിത്രം പിന്നീട് നിരവധി ഭാഷകളിലാണ് റീമേയ്ക്ക് ചെയ്ത് പുറത്തിറങ്ങിയത്. ദൃശ്യം 3 യ്ക്കായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ചിത്രം മെയ് 1 ന് പുറത്തിറങ്ങും. സിനിമ എത്ര നേട്ടം ഉണ്ടാകും എന്നതിനെക്കുറിച്ച് മോഹൻലാൽ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. എല്ലാ സിനിമയും നന്നാകണം എന്ന ഉദ്ദേശത്തോടെയാണ് എടുക്കുന്നതെന്ന് മോഹൻലാൽ പറഞ്ഞു. സിനിമയ്ക്കും ജാതകം ഉണ്ടെന്നും അതുകൊണ്ട് 500 കോടി ഇല്ലെങ്കിലും ഒരു 300 കൂടിയെങ്കിലും കിട്ടട്ടെ എന്നും മോഹൻലാൽ തമാശ രൂപേണ പറഞ്ഞു.

'നമ്മൾ അങ്ങനെ വിചാരിച്ചിട്ട് ഒരു സിനിമയും എടുത്തിട്ടില്ല. അത് അബദ്ധത്തിൽ പറ്റി പോവുന്നതാണ്. ഇത് നല്ല സിനിമയായിരിക്കും. അങ്ങനെ സംഭവിക്കട്ടെ, ഇപ്പോഴും അങ്ങനെയല്ലേ. ഒരു സിനിമയെടുക്കുമ്പോൾ ഏറ്റവും നന്നായിട്ട് ഓടണം, അത്രയും ആൾക്കാർ കാണണം എന്ന് കരുതിയാണ് സിനിമ എടുക്കുന്നത്. സിനിമയ്ക്ക് ഒരു ജാതകമുണ്ട്, മനുഷ്യനെ പോലെയല്ല അത്. നല്ല മിടുക്കനായിരിക്കും. കുറച്ച് കഴിയുമ്പോൾ മോശമായിപ്പോവും. അതുപോലെ സിനിമയ്ക്കും ഒരു ജാതകമുണ്ട്. അതൊരു മാജിക് ആണ്. ഒരു സീക്രട്ട് റെസിപ്പി ആണ്. ആർക്കും അറിയില്ല. അതുകൊണ്ട് 500 കോടി ഇല്ലെങ്കിലും ഒരു 300 കൂടിയെങ്കിലും…" മോഹൻലാൽ പറയുന്നു.

താന്‍ ആദ്യമായി ടിക്കറ്റെടുത്ത് കാണുന്ന സിനിമയാകും ദൃശ്യം 3യെന്നും മോഹൻലാൽ പറഞ്ഞു. 'ആദ്യമായാണ് ടിക്കറ്റെടുത്ത് സിനിമ കാണാന്‍ പോകുന്നത്. പണ്ട് ടിക്കറ്റ് എടുത്ത് സിനിമയ്ക്ക് പോകേണ്ട സമയം ആയപ്പോഴേക്കും ഞാന്‍ സിനിമയിലായിപ്പോയി. പതിനേഴ് വയസില്‍ സിനിമയില്‍ വന്ന ആളാണ്' എന്നാണ് മോഹന്‍ലാല്‍ പറഞ്ഞത്. സിനിമയുടെ ട്രെയ്‌ലർ ലോഞ്ചിലായിരുന്നു നടന്റെ പ്രതികരണം.

കേരളത്തില്‍ സിനിമയുടെ ആദ്യ പ്രദര്‍ശനം രാവിലെ 8 മണി മുതല്‍ ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ചിത്രത്തിന്റെ യുഎസ്എ പ്രീമിയറുകള്‍ മെയ് 20 ന് 7.30 മുതലാണ് ആരംഭിക്കുക. ആദ്യ ദിനം ദൃശ്യം 3 വമ്പന്‍ ഓപ്പണിങ് തന്നെ നേടുമെന്നാണ് കണക്കുകൂട്ടല്‍. സിനിമയുടെ ടീസര്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ജോര്‍ജ്കുട്ടിയെയും മറ്റു കഥാപാത്രങ്ങളെയും അവതരിപ്പിക്കുന്ന തരത്തിലാണ് ടീസര്‍ ഒരുക്കിയിരിക്കുന്നത്. ആകെമൊത്തത്തില്‍ ഒരു നിഗൂഢത നിറച്ചാണ് ടീസര്‍ പുറത്തിറക്കിയിരിക്കുന്നത്. ജോര്‍ജ്കുട്ടി എന്ന കഥാപാത്രത്തിന് നാല് വര്‍ഷത്തിന് ശേഷമുണ്ടാകുന്ന മാറ്റങ്ങളെ ആണ് മൂന്നാം ഭാഗത്തില്‍ കൊണ്ടുവരുന്നതെന്ന് ജീത്തു ജോസഫ് നേരത്തെ പറഞ്ഞിരുന്നു. ആദ്യ രണ്ട് ഭാഗങ്ങളെപ്പോലെ ഒരു ഹെവി ഇന്റലിജെന്റ് സിനിമയല്ല മൂന്നാം ഭാഗമെന്നും ജീത്തു ജോസഫ് വ്യക്തമാക്കി.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഇനി സാഹസത്തിന് മുതിരരുത്; ഇന്ത്യയ്ക്ക് 'വേദനാജനകമായ' തിരിച്ചടി നൽകുമെന്ന് പാക് സൈനിക മേധാവിയുടെ ഭീഷണി

ഇനി സാഹസത്തിന് മുതിരരുത്; ഇന്ത്യയ്ക്ക് 'വേദനാജനകമായ' തിരിച്ചടി നൽകുമെന്ന് പാക് സൈനിക മേധാവിയുടെ ഭീഷണി

ഇസ്ലാമാബാദ്: ഇന്ത്യൻ സൈന്യത്തിൻ്റെ 'ഓപ്പറേഷൻ സിന്ദൂർ' സൈനിക നീക്കത്തിൽ കനത്ത തിരിച്ചടി നേരിട്ട് ഒരു വർഷം തികയുമ്പോൾ, ഇന്ത്യക്കെതിരെ വീണ്ടും ഭീഷണിയുമായി പാകിസ്ഥാൻ സൈനിക മേധാവി ഫീൽഡ് മാർഷൽ അസിം മുനീർ. പാകിസ്ഥാനെതിരെ ഭാവിയിൽ എന്തെങ്കിലും തരത്തിലുള്ള സൈനിക നീക്കത്തിന് മുതിർന്നാൽ, ശത്രുക്കൾക്ക് അതിൻ്റെ പ്രത്യാഘാതം വളരെ വലുതും അപകടകരവും ദൂരവ്യാപകവും വേദനാജനകവും ആയിരിക്കുമെന്നാണ് മുനീറിൻ്റെ മുന്നറിയിപ്പ്.

പാകിസ്ഥാനിലെ 'ഡോൺ' പത്രം റിപ്പോർട്ട് ചെയ്യുന്നത് പ്രകാരം, റാവൽപിണ്ടിയിലെ ജനറൽ ഹെഡ്ക്വാർട്ടേഴ്സിൽ നടന്ന ഒരു ചടങ്ങിൽ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു മുനീർ. പാക് വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ സഹീർ അഹമ്മദ് ബാബർ സിദ്ദു, നാവികസേനാ മേധാവി അഡ്മിറൽ നാവീദ് അഷ്റഫ് എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

കഴിഞ്ഞ ഒരു വർഷത്തിനിടെ ഇത് ആദ്യമായല്ല മുനീർ ഇന്ത്യക്കെതിരെ ഭീഷണി മുഴക്കുന്നത്. കഴിഞ്ഞ ഡിസംബറിൽ ചീഫ് ഓഫ് ഡിഫൻസ് ഫോഴ്‌സ് ആയി സ്ഥാനക്കയറ്റം ലഭിച്ചതിന് പിന്നാലെ, പാകിസ്ഥാൻ്റെ യുദ്ധസന്നാഹത്തെ കുറിച്ച് ഇന്ത്യക്ക് യാതൊരു സംശയവും വേണ്ടെന്നും, കൂടുതൽ വേഗത്തിലും ശക്തമായും കഠിനമായും തിരിച്ചടിക്കുമെന്നും അസിം മുനീര്‍ മുന്നറിയിപ്പ് നൽകിയിരുന്നു. സിന്ധു നദീതീരത്തുള്ള ഇന്ത്യയുടെ അണക്കെട്ടുകൾ ഉൾപ്പെടെയുള്ള നിർമ്മിതികൾ ലക്ഷ്യം വെക്കുമെന്നും അസിം മുനീര്‍ അന്ന് പറഞ്ഞിരുന്നു.

കഴിഞ്ഞ ഓഗസ്റ്റിൽ യുഎസിൽ വെച്ച് നടന്ന ഒരു ചടങ്ങിൽ, ‘നമ്മൾ ഒരു ആണവശക്തിയാണ്. നമ്മൾ വീഴാൻ പോകുകയാണെന്ന് തോന്നിയാൽ, ലോകത്തിൻ്റെ പകുതിയും ഞങ്ങൾ കൂടെ കൊണ്ടുപോകും’ എന്ന് അസിം മുനീര്‍ പറഞ്ഞതായും റിപ്പോർട്ടുകളുണ്ടായിരുന്നു. കഴിഞ്ഞ വർഷം ഏപ്രിലിൽ പഹൽഗാമിൽ പാകിസ്ഥാൻ ഭീകരർ നടത്തിയ ആക്രമണത്തിന് മറുപടിയായാണ് ഇന്ത്യ 'ഓപ്പറേഷൻ സിന്ദൂർ' നടത്തിയത്. മെയ് 7-ന് രാത്രി ഇന്ത്യ നടത്തിയ മിന്നലാക്രമണത്തിൽ പാക് അധീന കശ്മീരിലെ ഒമ്പത് ഭീകര താവളങ്ങൾ പൂർണ്ണമായും തകർത്തു. പാകിസ്ഥാൻ തിരിച്ചടിച്ചെങ്കിലും മെയ് 10-ഓടെ ഇന്ത്യ പാകിസ്ഥാൻ്റെ സൈനിക കേന്ദ്രങ്ങളും വിമാനത്താവളങ്ങളും റഡാർ സംവിധാനങ്ങളും തകർത്തു. ഇതോടെയാണ് പാകിസ്ഥാൻ വെടിനിർത്തലിന് തയ്യാറായത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഹൈക്കമാൻഡ് നി‍ർദ്ദേശം തള്ളി, 'പട നയിച്ചവൻ നാട് നയിക്കട്ടെ' കൂറ്റൻ ഫ്ലക്സ് ഉയർന്നു; പുനലൂരിൽ വിഡി സതീശൻ അനുകൂല ഫ്ലക്സ്

ഹൈക്കമാൻഡ് നി‍ർദ്ദേശം തള്ളി, 'പട നയിച്ചവൻ നാട് നയിക്കട്ടെ' കൂറ്റൻ ഫ്ലക്സ് ഉയർന്നു; പുനലൂരിൽ വിഡി സതീശൻ അനുകൂല ഫ്ലക്സ്

കൊല്ലം: മുഖ്യമന്ത്രി തർക്കത്തിൽ ഇനി കേരളത്തിൽ ഫ്ലക്സും പരസ്യ പ്രതിഷേധവും പാടില്ലെന്ന ഹൈക്കമാൻഡ് നിർദ്ദേശം തള്ളി കൊല്ലത്ത് വി ഡി സതീശനെ അനുകൂലിച്ച് വീണ്ടും ഫ്ലക്സ് ബോർഡ് സ്ഥാപിച്ചു. പുനലൂർ കെ എസ് ആർ ടി സി ജംഗ്ഷനിലാണ് ബോർഡ് വെച്ചത്. കഴിഞ്ഞദിവസം രാത്രിയോടെയാണ് ബോർഡ് സ്ഥാപിച്ചതെന്നാണ് സൂചന. ആരാണ് ഫ്ലക്സ് ബോർഡ് സ്ഥാപിച്ചത് എന്നതിൽ വ്യക്തതയില്ല. 'പട നയിച്ചവൻ നാട് നയിക്കട്ടെ' എന്ന വാചകവും ചിത്രവും മാത്രമാണ് ഫ്ലെക്സിൽ ഉള്ളത്. കെ സി വേണുഗോപാലിനെ അനുകൂലിച്ച് പുനലൂർ നഗരത്തിൽ സ്ഥാപിച്ചിരുന്ന ബോർഡുകൾ കഴിഞ്ഞദിവസം മാറ്റിയിരുന്നു. ഇതിനു പിന്നാലെയാണ് വി ഡി സതീശനെ അനുകൂലിച്ചുള്ള ബോർഡുകൾ പ്രത്യക്ഷപ്പെട്ടത്. കേരളത്തിലെ പരസ്യ പ്രതികരണം സസൂഷ്മം നിരീക്ഷിച്ച ശേഷമാകും മുഖ്യമന്ത്രി കാര്യത്തിലെ തീരുമാനം പ്രഖ്യാപിക്കുക എന്ന് ഹൈക്കമാൻഡ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിന് ശേഷവും ഫ്ലക്സ് പ്രത്യക്ഷപ്പെട്ടതിൽ ഹൈക്കമാൻഡും കോൺഗ്രസ് നേതൃത്വവും എന്ത് നിലപാട് സ്വീകരിക്കുമെന്ന് കണ്ടറിയണം. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ടോൾ പ്ലാസകളിൽ ഇനി വാഹനങ്ങൾ നിർത്തേണ്ട, വമ്പൻ പദ്ധതിയുടെ പരീക്ഷണം വിജയമെന്ന് നിതിൻ ഗഡ്കരി, 80 കിമീ വേഗതയിലും ടോൾ ഈടാക്കാം

ടോൾ പ്ലാസകളിൽ ഇനി വാഹനങ്ങൾ നിർത്തേണ്ട, വമ്പൻ പദ്ധതിയുടെ പരീക്ഷണം വിജയമെന്ന് നിതിൻ ഗഡ്കരി, 80 കിമീ വേഗതയിലും ടോൾ ഈടാക്കാം

ന്യൂഡൽഹി: രാജ്യത്തെ ഹൈവേകളിലെ യാത്രാ രീതി തന്നെ മാറ്റിക്കുറിക്കുന്ന പുതിയ ടോൾ പിരിവ് സംവിധാനം വരുന്നു. ടോൾ നൽകാനായി വാഹനങ്ങൾ പ്ലാസകളിൽ കാത്തുനിൽക്കേണ്ടതില്ലാത്ത മൾട്ടി ലൈൻ ഫ്രീ ഫ്ലോ സംവിധാനത്തിന്റെ പരീക്ഷണം വിജയകരമായി പൂർത്തിയായതായി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി അറിയിച്ചു. ഈ സംവിധാനം നിലവിൽ വരുന്നതോടെ ടോൾ പ്ലാസകളിൽ ബാരിയറുകൾ ഉണ്ടാകില്ല.

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) സാങ്കേതികവിദ്യയുടെ സഹായത്തോടെയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. മണിക്കൂറിൽ 80 കിലോമീറ്റർ വേഗതയിൽ പോകുന്ന വാഹനങ്ങളിൽ നിന്ന് പോലും കൃത്യമായി ടോൾ ഈടാക്കാൻ ഈ സംവിധാനത്തിന് കഴിയും. മെയ് 1 മുതൽ എൻ.എച്ച് 48-ൽ (NH 48) സൂറത്ത്-ബറൂച്ച് സെക്ഷനിലെ ചോർയാസി ടോൾ പ്ലാസയിൽ ഈ സംവിധാനം പരീക്ഷണാർത്ഥം സ്ഥാപിച്ചിരുന്നു. ഇത് വിജയകരമാണെന്ന് കണ്ടെത്തിയതോടെ രാജ്യമൊട്ടാകെ പദ്ധതി വ്യാപിപ്പിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.

ടോൾ പ്ലാസകളിൽ വാഹനങ്ങൾ നിർത്തേണ്ടതില്ലാത്തതിനാൽ യാത്രാ സമയം ഗണ്യമായി കുറയും. വാഹനങ്ങൾ ക്യൂ നിൽക്കുന്നത് ഒഴിവാകുന്നതോടെ കാർബൺ എമിഷൻ കുറയ്ക്കാൻ സാധിക്കുമെന്ന് നിതിൻ ഗഡ്കരി ചൂണ്ടിക്കാട്ടി. ദില്ലി, രാജസ്ഥാൻ, ഗുജറാത്ത് എന്നിവിടങ്ങളിലെ നൂറിലധികം ടോൾ പ്ലാസകളിൽ വൈകാതെ തന്നെ ഈ പുതിയ സംവിധാനം ഏർപ്പെടുത്തും. ഫാസ്റ്റാഗിൽ ബാലൻസ് ഇല്ലാത്ത വാഹനങ്ങളെ എഐ ക്യാമറകൾ വഴി തിരിച്ചറിഞ്ഞ് അവർക്ക് ഇ-നോട്ടീസ് അയക്കാനുള്ള സൗകര്യവും ഈ പദ്ധതിയുടെ ഭാഗമാണ്. പദ്ധതി രാജ്യവ്യാപകമായി നടപ്പാക്കുമെന്നും കേന്ദ്ര മന്ത്രി വ്യക്തമാക്കി. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

തമിഴ്നാട് നിയമസഭയില്‍ ഇനി താരപ്പോര്; എംഎല്‍എമാരുടെ സത്യപ്രതിജ്ഞ നടന്നു

തമിഴ്നാട് നിയമസഭയില്‍ ഇനി താരപ്പോര്; എംഎല്‍എമാരുടെ സത്യപ്രതിജ്ഞ നടന്നു

തമിഴ്‌നാട് നിയമസഭാ സമ്മേളനത്തിന് തുടക്കം. എംഎല്‍മാരുടെ സത്യപ്രതിജ്ഞാ ചടങ്ങ് നടന്നു. പ്രോടെം സ്പീക്കര്‍ കറുപ്പയ്യയാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്.

മുഖ്യമന്ത്രി സി ജോസഫ് വിജയ് ആണ് ആദ്യം എംഎല്‍എയായി സത്യവാചകം ചൊല്ലിയത്. പിന്നീട് ടിവികെ മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്തു. ഡിഎംകെ നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുക്കപ്പെട്ട ഉദയനിധി സ്റ്റാലിനാണ് തുടര്‍ന്ന് സത്യപ്രതിജ്ഞ ചെയ്തത്. പിന്നാലെ മുന്‍ പ്രതിപക്ഷ നേതാവ് എടപ്പാടി കെ പളനിസാമിയും മുന്‍ മുഖ്യമന്ത്രി ഒ പനീര്‍ശെല്‍വവും സത്യപ്രതിജ്ഞ ചെയ്തു.

നാളെയാണ് സ്പീക്കര്‍, ഡെപ്യൂട്ടി സ്പീക്കര്‍ തിരഞ്ഞെടുപ്പ്. പിളര്‍പ്പിലേയ്ക്ക് പോകുന്ന അണ്ണാ ഡിഎംകെയുടെ നിലപാട് നാളെ വ്യക്തമാകും. എഡിഎംകെയുടെ മുതിര്‍ന്ന നേതാക്കളായ സിവി ഷണ്‍മുഖം, എസ്പി വേലുമണി എന്നിവരുടെ നേതൃത്വത്തില്‍ 30ഓളം എംഎല്‍എമാര്‍ ടിവികെയെ പിന്തുണയ്ക്കാന്‍ തയാറായി നില്‍ക്കുന്നുണ്ട്. ഇവര്‍ മുഴുവന്‍ വോട്ട് ചെയ്താല്‍ ടിവികെ സ്ഥാനാര്‍ഥിക്ക് 150 വരെ വോട്ടുകള്‍ ലഭിയ്ക്കും.

അതിനിടെ ലോക്സഭ പ്രതിപക്ഷ നേതവ് രാഹുല്‍ ഗാന്ധിയും തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്‌യും ഒരുമിച്ചുള്ള റീലുകള്‍ ഇന്‍സ്റ്റഗ്രാം തടഞ്ഞ സംഭവത്തില്‍ കോണ്‍ഗ്രസ് ആരോപണം തള്ളി കേന്ദ്രസര്‍ക്കാര്‍. നടപടിയുമായി യാതൊരു ബന്ധവുമില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു. റീലുകള്‍ ബ്ലോക്ക് ചെയ്തതിന് പിന്നില്‍ കേന്ദ്രസര്‍ക്കാരെന്ന് കോണ്‍ഗ്രസ് ആരോപിച്ചിരുന്നു. 