Thursday, 14 May 2026

എഐ സൈബര്‍ ഫാക്ടറിയുമായി യുഎഇ; ലക്ഷ്യം സൈബര്‍ ആക്രമണങ്ങള്‍ തടയല്‍

എഐ സൈബര്‍ ഫാക്ടറിയുമായി യുഎഇ; ലക്ഷ്യം സൈബര്‍ ആക്രമണങ്ങള്‍ തടയല്‍

സൈബര്‍ ആക്രമണം തടയാന്‍ എഐ സൈബര്‍ ഫാക്ടറിയുമായി യുഎഇ. യുഎഇ സൈബര്‍ സെക്യൂരിറ്റി കൗണ്‍സിലിന്റേതാണ് തീരുമാനം. പ്രതിദിനം എട്ട് ലക്ഷത്തിലധികം സൈബര്‍ ആക്രമണങ്ങളാണ് യുഎഇ നേരിടുന്നത്.

ദേശീയ സൈബര്‍ സുരക്ഷാപങ്കാളിയായ സിപിഎക്‌സ് ഹോള്‍ഡിങ്‌സുമായി സഹകരിച്ചാണ് ഡിജിറ്റല്‍ രംഗത്തെ ശക്തിപ്പെടുത്തുന്നതിനും സൈബര്‍ സുരക്ഷ ഉറപ്പാക്കുന്നതിനുമായി എഐ സൈബര്‍ ഫാക്ടറി ആരംഭിക്കുന്നത്. സൈബര്‍ ഭീഷണികളുടെ വ്യാപ്തിയും സങ്കീര്‍ണ്ണതയും വര്‍ധിക്കുന്നുണ്ട്. സ്ഥാപനങ്ങളെയും വ്യക്തികളെയും ലക്ഷ്യം വച്ചുള്ള ആക്രമണങ്ങള്‍ മുന്‍കൂട്ടി കണ്ടെത്താനും തടയിടാനുമുള്ള രാജ്യത്തിന്റെ കഴിവ് വര്‍ദ്ധിപ്പിക്കുന്നതിനാണ് ഐ സൈബര്‍ ഫാക്ടറിയിലൂടെ ലക്ഷ്യമിടുന്നത്.രാജ്യത്തിന്റെ ഡിജിറ്റല്‍ സംവിധാനങ്ങളും പൊതുജന വിശ്വാസവും സംരക്ഷിക്കുന്നത് നിര്‍ണായകമായി വന്ന സാഹചര്യത്തിലാണ് യുഎഇയെ ലോകത്തെ തന്നെ മികച്ച നൂതന സൈബര്‍ സുരക്ഷ ഹബ്ബ് ആക്കി മാറ്റുന്നതിന് സൈബര്‍ ഫാക്ടറി യാഥാര്‍ഥ്യമാക്കുന്നതെന്ന് യുഎഇ ഭരണകൂടത്തിന്റെ സൈബര്‍ സുരക്ഷാ മേധാവി ഡോ. മുഹമ്മദ് അല്‍ കുവൈത്തി പറഞ്ഞു.

പശ്ചിമേഷ്യന്‍ സംഘര്‍ഷസമയത്ത് കനത്ത സൈബര്‍ ആക്രമണമാണ് യുഎഇയ്ക്ക് നേരിടേണ്ടിവന്നത്. രാജ്യത്തിന് പുറത്ത് നിന്നുള്ള ഹാക്കിങ് പല കമ്പനികളും വെളിപ്പെടുത്തിയിരുന്നു. ഭരണകൂടത്തി നും വാണിജ്യ-വ്യവസായ മേഖലക്കും ജനങ്ങള്‍ക്കും സുരക്ഷിതമായ ഒരു സൈബര്‍ അന്തരീക്ഷം ഉറപ്പാക്കുകയാണ് സൈബര്‍ ഫാക്ടറിയുടെ ലക്ഷ്യമെന്ന് സിപിഎക്‌സ് സിഇഒ ഹാദി അന്‍വര്‍ വ്യക്തമാക്കി. പ്രതിധിനം എട്ട് ലക്ഷത്തിലധികം സൈബര്‍ ആക്രമണങ്ങളാണ് രാജ്യം നേരിടുന്നത്. ബാങ്കിങ് മേഖലയ്ക്ക് പുറമേ എണ്ണപ്പാടങ്ങളുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളും സര്‍ക്കാര്‍ സ്ഥാപനങ്ങളുമാണ് ഹാക്കര്‍മാര്‍ പ്രധാനമായും ലക്ഷ്യമിടുന്നത്. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കുവൈത്ത് - ഇറാന്‍ തര്‍ക്കം മുറുകുന്നു, പൗരന്മാരെ വിട്ടയച്ചില്ലെങ്കില്‍ പ്രതികരിക്കാന്‍ അവകാശമുണ്ടെന്ന് ഇറാന്‍റെ ഭീഷണി

കുവൈത്ത് - ഇറാന്‍ തര്‍ക്കം മുറുകുന്നു, പൗരന്മാരെ വിട്ടയച്ചില്ലെങ്കില്‍ പ്രതികരിക്കാന്‍ അവകാശമുണ്ടെന്ന് ഇറാന്‍റെ ഭീഷണി

കുവൈത്ത് സിറ്റി: രാജ്യത്ത് അതിക്രമം നടത്താൻ പദ്ധതിയിട്ടെത്തിയ ഐആർജിസി ബന്ധമുള്ള നാല് പേരെ പിടികൂടിയെന്ന കുവൈത്ത് അറിയിപ്പിന് പിന്നാലെ കുവൈത്ത്-ഇറാൻ തർക്കം കടുക്കുന്നു. പൗരന്മാരെ വിട്ടയക്കണമെന്നും ഇല്ലെങ്കിൽ പ്രതികരിക്കാൻ അവകാശമുണ്ടെന്നുമാണ് ഇറാന്റെ ഭീഷണി. അതേസമയം, കുവൈത്ത് സേനയുമായി ഏറ്റമുട്ടിയ സംഘത്തിലെ രണ്ടു പേർ രക്ഷപ്പെട്ടെന്നും കുവൈത്ത് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

കുവൈത്തിന്റെ ഏറ്റവും വലിയ ദ്വീപായ ബുബിയാൻ ദ്വീപിലേക്കാണ് മത്സ്യബന്ധന ബോട്ടിൽ ആറംഗ സംഘമെത്തിയത്. കുവൈത്ത് സേനയുമായി ഏറ്റമുട്ടിയ സംഘത്തിലെ രണ്ടു പേർ രക്ഷപ്പെട്ടു. മെയ് ഒന്നിനായിരുന്നു സംഭവം. രാജ്യത്ത് അതിക്രമത്തിന് പദ്ധതിയിട്ടാണ് സംഘമെത്തിയതെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയം പറഞ്ഞു. കുവൈത്തിൽ നുഴഞ്ഞു കയറാനുള്ള ശ്രമത്തെ സൗദി ഉൾപ്പടെ ശക്തമായി അപലപിച്ചു. പിന്നാലെയാണ് ഇന്ന് ഇറാന്റെ പ്രതികരണം. പട്രോളിങ് ഡ്യൂട്ടിക്കിടെ നാവിഗേഷൻ തകരാറിലായി എത്തിയതാണ് സംഘമെന്നായിരുന്നു ആദ്യ വിശദീകരണം. പിന്നാലെ ഇറാൻ വിദേശകാര്യ മന്ത്രി ഭാഷ അൽപ്പം കൂടി കടുപ്പിച്ചു. 

ഇറാനിയൻ ബോട്ട് ആക്രമിച്ച് നാലു പേരെ പിടികൂടിയെന്നും വിട്ടയക്കണമെന്നും ഇല്ലെങ്കിൽ പ്രതികരിക്കുമെന്നുമാണ് മുന്നറിയിപ്പ് നൽകി. ഇറാനെ ആക്രമിക്കാൻ അമേരിക്ക ഉപയോഗിച്ച ദ്വീപിൽ വെച്ചാണ് സംഭവമെന്നും ഇറാൻ വിദേശകാര്യ മന്ത്രി പറഞ്ഞതോടെ വിഷയത്തിന്റെ ഗൗരവം മാറി. നിലവിലെ സാഹചര്യത്തിൽ ഗൗരവമുള്ളതാണ് പുതയ സംഭവ വികാസങ്ങൾ. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

വിവാഹ ചടങ്ങിന് വരൻ നൽകിയ സാരി ഇഷ്ടപ്പെട്ടില്ല; വിവാഹത്തില്‍ നിന്ന് പിന്മാറി വധു; ബന്ധുക്കള്‍ തമ്മിൽ സംഘര്‍ഷം

വിവാഹ ചടങ്ങിന് വരൻ നൽകിയ സാരി ഇഷ്ടപ്പെട്ടില്ല; വിവാഹത്തില്‍ നിന്ന് പിന്മാറി വധു; ബന്ധുക്കള്‍ തമ്മിൽ സംഘര്‍ഷം

ലക്നൗ: വിവാഹ ചടങ്ങിന് വരൻ്റെ വീട്ടുകാർ നൽകിയ സാരി ഇഷ്‌ടപ്പെടാത്തതിനെ തുടർന്ന് വധു വിവാഹത്തിൽ നിന്ന് പിന്മാറി. ഉത്തർപ്രദേശിലെ രേവതി പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. സാരി ഇഷ്‌ടപ്പെടാത്തതിനെ ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ വരൻ്റെയും വധുവിൻ്റെയും ബന്ധുക്കൾ ഏറ്റുമുട്ടുകയും ചെയ്തു.

ദലൻ ഛപ്ര സ്വദേശി അജയ് ഗോണ്ടിന്റെ മകൾ നികിയും മഹാദൻപൂർ സ്വദേശി പവൻ ഗോണ്ടിന്റെ മകൻ വിശാലും തമ്മിലുള്ള വിവാഹമാണ് മുടങ്ങിയത്. ക്ഷേത്രത്തോട് ചേർന്നുള്ള മണ്ഡപത്തിൽ വിവാഹ ചടങ്ങുകൾ നടക്കുന്നതിനിടെയാണ് വരൻ്റെ വീട്ടുകാർ കൊണ്ടുവന്ന സാരി 'മോശമാണെന്ന്' പറഞ്ഞ് വധു എതിർപ്പറിയിച്ചത്. ഈ സാരി ഉടുത്ത് വിവാഹത്തിൽ പങ്കെടുക്കില്ലെന്ന് വധു വാശിപിടിച്ചതോടെ തർക്കമായി.

വാക്കുതർക്കം രൂക്ഷമായതോടെ ഇരുപക്ഷവും തമ്മിൽ ഏറ്റുമുട്ടി. സംഘർഷത്തിൽ വധുവിൻ്റെ സഹോദരൻ ജീത് നാഥ് ഗോണ്ട്, അമ്മ ഉംറാവതി ദേവി, അവരുടെ കൂട്ടുകാരി ലക്ഷ്‌മി ദേവി എന്നിവർക്ക് പരിക്കേറ്റു. ഇതോടെ വിവാഹ ചടങ്ങുകൾ പൂർത്തിയാക്കാതെ വരനും സംഘവും മടങ്ങിപ്പോവുകയും ചെയ്തു.

സംഭവത്തിൽ വധുവിൻ്റെ പിതാവ് അജയ് ഗോണ്ട് നൽകിയ പരാതിയിൽ വരൻ വിശാൽ, ബന്ധുക്കളായ പവൻ, മനോജ്, ഹരേറാം എന്നിവർക്കും കണ്ടാലറിയാവുന്ന മറ്റുള്ളവർക്കുമെതിരെ പൊലീസ് കേസെടുത്തു. കേസിൽ കൂടുതൽ അന്വേഷണം നടന്നു വരികയാണെന്ന് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് മുഹമ്മദ് ഫാഹിം ഖുറേഷി അറിയിച്ചു. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ദിവസങ്ങൾക്ക് മുൻപ് കൂട്ടുകാർക്കൊപ്പം കനാലിൽ കുളിച്ച് 9കാരൻ, അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു, കുട്ടിയുടെ ആരോ​ഗ്യനില തൃപ്തികരം

ദിവസങ്ങൾക്ക് മുൻപ് കൂട്ടുകാർക്കൊപ്പം കനാലിൽ കുളിച്ച് 9കാരൻ, അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു, കുട്ടിയുടെ ആരോ​ഗ്യനില തൃപ്തികരം

കോഴിക്കോട്: കോഴിക്കോട് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ച ഒൻപത് വയസുകാരന്റെ ആരോ​ഗ്യനില തൃപ്തികരം. കോഴിക്കോട് മെഡിക്കൽ കോളേജിലെ മാതൃശിശു സംരക്ഷണ കേന്ദ്രത്തിലാണ് കുട്ടി ചികിത്സയിൽ തു‌രുന്നത്. കോട്ടൂർ സ്വദേശിയായ 9കാരനാണ് ചൊവ്വാഴ്ച നടത്തിയ പരിശോധനയിൽ അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചത്. കൂട്ടുകാർക്കൊപ്പം 3 ദിവസം മുൻപ് കനാലിൽ കുട്ടി കുളിച്ചിരുന്നു. ഇവിടെ നിന്നും രോ​ഗം പിടിപെട്ടെന്നാണ് നി​ഗമനം. ഒരു ഇടവേളയ്ക്ക് ശേഷമാണ് കോഴിക്കോട് ജില്ലയിൽ രോ​ഗം റിപ്പോർട്ട് ചെയ്യുന്നത്. തലവേദനയും കടുത്ത പനിയും അനുഭവപ്പെട്ടതിനെ തുടർന്നാണ് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

മറ്റ് ആശുപത്രികളിൽ പോയിട്ടും പനി ഭേദമാകാത്തതിനെ തുടർന്നാണ് കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പരിശോധനയ്ക്ക് വിധേയനാക്കിയത്. കുട്ടിയുടെ ആരോ​ഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു. രോ​ഗം എവിടെ നിന്നാണ് പിടിപെട്ടതെന്ന അന്വേഷണം ആരോ​ഗ്യവകുപ്പ് ഊർജിതപ്പെടുത്തിയിട്ടുണ്ട്. കുട്ടി കുളിച്ച കക്കോടി ബ്രാഞ്ച് കനാലിൽ നിന്നുളള വെള്ളത്തിന്റെ സാമ്പിൾ ശേഖരിച്ചിട്ടുണ്ട്. ഈ പരിശോധനഫലം വന്നാലേ രോ​ഗത്തിന്റെ ഉറവിടത്തെക്കുറിച്ച് വ്യക്ത വരികയുള്ളൂ 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കീവിൽനിന്ന് സ്ഫോടന ശബ്ദം, യുക്രൈൻ നഗരങ്ങളിൽ കനത്ത ആക്രമണം; റഷ്യ തൊടുത്തുവിട്ടത് 800 ഓളം ഡ്രോണുകളെന്ന് സെലൻസ്കി

കീവിൽനിന്ന് സ്ഫോടന ശബ്ദം, യുക്രൈൻ നഗരങ്ങളിൽ കനത്ത ആക്രമണം; റഷ്യ തൊടുത്തുവിട്ടത് 800 ഓളം ഡ്രോണുകളെന്ന് സെലൻസ്കി

കീവ്: യുക്രൈനിലെ തന്ത്രപ്രധാന അടിസ്ഥാന സൗകര്യങ്ങൾ ലക്ഷ്യമിട്ട് അതിശക്തമായ ഡ്രോൺ ആക്രമണം നടത്തി റഷ്യ. സംഭവത്തിൽ ആറോളം പേ‍ർ കൊല്ലപ്പെട്ടതായും കുട്ടികളടക്കം നിരവധി പേ‌‍ർക്ക് പരിക്കേറ്റതായും യുക്രൈൻ പ്രസിഡൻ്റ് വൊളോഡിമി‍ർ സെലൻസ്കി അറിയിച്ചു. തലസ്ഥാനമായ കീവ്, പോളണ്ട് അതി‍ർത്തിയിലെ പടിഞ്ഞാറൻ ന​ഗരമായ ലിവിവ്, ഒഡീസയിലെ ബ്ലാക്ക് സീപോ‍ർട്ട് തുടങ്ങിയ സ്ഥലങ്ങളിൽ ആക്രമണം ഉണ്ടായെന്നും സെലൻസ്കി വ്യക്തമാക്കി. യുക്രൈനിൻ്റെ റെയിൽ അടിസ്ഥാന സൗകര്യങ്ങൾക്ക് നേരെ 23 ഓളം തവണ ആക്രമണമുണ്ടായതായി പ്രസിഡന്റിൻ്റെ ഉപദേഷ്ടാവും അറിയിച്ചു.

ബുധനാഴ്ച രാവിലെ ആരംഭിച്ച ആക്രമണം മണിക്കൂറുകൾ നീണ്ടുനിന്നതായി പ്രസിഡൻ്റ് സെലൻസ്കി അറിയിച്ചു. വ്യാഴാഴ്ച പുല‍ർച്ചെയും ആക്രമണം ഉണ്ടായതായി റിപ്പോർട്ടുണ്ട്. കീവിന് നേരെ ഡ്രോൺ, ബാലിസ്റ്റിക് ആക്രമണം ഉണ്ടായെന്നാണ് റിപ്പോ‍ർട്ട്. ഡ്രോണുകളും മിസൈലുകളും ഉപയോ​ഗിച്ച് യുക്രൈൻ സൈന്യം കീവിനെ ലക്ഷ്യമിടുകയാണെന്ന് കീവ് മേയ‍ർ അറിയിച്ചു. ന​ഗരത്തിൽനിന്ന് ഒന്നിലധികം തവണ സ്ഫോടന ശബ്ദം കേട്ടതായും വ്യോമപ്രതിരോധ സംവിധാനങ്ങൾ ഉപയോ​ഗിച്ച് യുക്രൈൻ ഭീഷണികളെ ചെറുക്കുന്നത് കണ്ടതായും അന്താരാഷ്ട്ര വാർത്താ ഏജൻസിയായ എഎഫ്പിയുടെ മാധ്യമപ്രവർത്തകൻ റിപ്പോർട്ട് ചെയ്തു.

ബുധനാഴ്ച യുക്രൈനിലെ 20 ഓളം സ്ഥലങ്ങൾക്ക് നേരെ 800 ഓളം ഡ്രോണുകളാണ് പ്രയോ​ഗിച്ചതെന്ന് സെലൻസ്കി അറിയിച്ചു. യുക്രൈൻ സൈന്യം രാജ്യത്തെ പ്രതിരോധിക്കുന്നുണ്ടെന്നും റഷ്യയുടെ ലക്ഷ്യം വ്യോമ പ്രതിരോധ സംവിധാനങ്ങൾ തക‍ർക്കുക എന്നതാണെന്നും സെലൻസ്കി ടെല​ഗ്രാമിലൂടെ അറിയിച്ചു. യുക്രൈൻ നടത്തിയ തിരിച്ചടിയിൽ റഷ്യയുടെ ബ്രയാൻസ്ക് മേഖലയിൽ രണ്ടുപേർക്ക് പരിക്കേറ്റതായും എട്ടു വീടുകൾക്കും വാഹനത്തിനും കേടുപാട് സംഭവിച്ചതായും ​റിപ്പോർട്ടുണ്ട്. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഹൈക്കമാന്‍ഡ് തീരുമാനം സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു; സതീശന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍: കെ സി വേണുഗോപാൽ

ഹൈക്കമാന്‍ഡ് തീരുമാനം സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു; സതീശന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍: കെ സി വേണുഗോപാൽ

ന്യൂഡല്‍ഹി: വി ഡി സതീശനെ മുഖ്യമന്ത്രിയാക്കിയുള്ള ഹൈക്കമാന്‍ഡ് തീരുമാനം സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നുവെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. ജനങ്ങള്‍ പ്രതീക്ഷയോടെയാണ് യുഡിഎഫിനെ അധികാരം ഏല്‍പ്പിച്ചത്. വി ഡി സതീശനും സര്‍ക്കാരിനും എല്ലാ പിന്തുണയും വാഗ്ദാനം ചെയ്യുന്നു. സതീശന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍. നേതൃത്വം എല്ലാ വശങ്ങളും പരിശോധിച്ചായിരിക്കും തീരുമാനമെടുത്തതെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു. ഡല്‍ഹിയില്‍ മാധ്യമങ്ങളെ കണ്ടാണ് കെ സി വേണുഗോപാല്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്.

മുന്‍പ് മുഖ്യമന്ത്രി പ്രഖ്യാപനത്തെപ്പറ്റി മാധ്യമങ്ങള്‍ ചോദിച്ചപ്പോഴെല്ലാം ഹൈക്കമാന്‍ഡ് തീരുമാനിക്കും എന്നാണ് താന്‍ പറഞ്ഞത്. പാര്‍ട്ടി തീരുമാനം എന്താണെങ്കിലും ഒപ്പമുണ്ടാകുമെന്നും പറഞ്ഞിരുന്നു. ഉത്തരവാദിത്വത്തിന്റെ ഭാഗമായി നില്‍ക്കാനാണ് താന്‍ ആഗ്രഹിക്കുന്നത്. താന്‍ അടിയുറച്ച കോണ്‍ഗ്രസുകാരനാണെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു.

എഐസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് വരുമോ എന്ന ചോദ്യത്തിന് അത്തരം വിഷയങ്ങളില്‍ മറുപടി പറയേണ്ട കാര്യമില്ലെന്നായിരുന്നു കെ സി വേണുഗോപാല്‍ പറഞ്ഞത്. പാര്‍ട്ടിയാണ് തനിക്ക് എല്ലാം. പാര്‍ട്ടിക്ക് ഉപരിയായുള്ള ഒരു ഇമേജും സൃഷ്ടിക്കാന്‍ താന്‍ താല്‍പര്യപ്പെടുന്നില്ല. പ്രവര്‍ത്തകര്‍ക്ക് വേദനിച്ചാല്‍ തനിക്കും വേദനിക്കും. സൈബര്‍ ഇടങ്ങളില്‍ ആക്ഷേപിച്ചാല്‍ അത് സഹിക്കും. പെട്ടെന്ന് ഒരു ദിവസം മുളച്ചുവീണ ആളല്ല താനെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു. തനിക്കായി ഫ്‌ളക്‌സ് വെച്ചവര്‍ ഹൈക്കമാന്‍ഡ് തീരുമാനം അംഗീകരിക്കണമെന്നും കെ സി വേണുഗോപാല്‍ കൂട്ടിച്ചേര്‍ത്തു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

രാജ്യത്തെ പഞ്ചസാര കയറ്റുമതിക്ക് നിരോധനം. സെപ്റ്റംബര്‍ 30 വരെയാണ് കേന്ദ്രസര്‍ക്കാര്‍ ഈ നിരോധനം

രാജ്യത്തെ പഞ്ചസാര കയറ്റുമതിക്ക് നിരോധനം. സെപ്റ്റംബര്‍ 30 വരെയാണ് കേന്ദ്രസര്‍ക്കാര്‍ ഈ നിരോധനം

രാജ്യത്തെ പഞ്ചസാര കയറ്റുമതിക്ക് നിരോധനം. സെപ്റ്റംബര്‍ 30 വരെയാണ് കേന്ദ്രസര്‍ക്കാര്‍ ഈ നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. പണപ്പെരുപ്പം നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് നടപടി.

പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെതുടര്‍ന്ന് രാജ്യത്തുണ്ടായ ഊര്‍ജപ്രതിസന്ധിയും അതിനൊപ്പം പ്രതീക്ഷിക്കുന്ന പണപ്പെരുപ്പം എന്നിവ നിയന്ത്രിക്കാന്‍ നിരവധി നടപടികളാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചുവരുന്നത്. അനാവശ്യമായി സ്വര്‍ണം വാങ്ങുന്നത് ഒഴിവാക്കണമെന്നും ഇന്ധന ഉപഭോഗം കുറയ്ക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഹ്വാനം ചെയ്തിരുന്നു. പഞ്ചസാര കയറ്റുമതിക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്നത് വഴി ആഭ്യന്തര വിപണിയില്‍ വിതരണം ഉറപ്പാക്കാന്‍ കഴിയുമെന്നും വിലക്കയറ്റത്തെ പിടിച്ചുനിര്‍ത്താന്‍ സാധിക്കുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. എന്നാല്‍ തീരുമാനം ബാലരാമപുര്‍ ചിനി മില്‍സ്, ശ്രീ രേണുക ഷുഗേര്‍സ് ഉള്‍പ്പെടെയുള്ള രാജ്യത്തെ പ്രമുഖ കയറ്റുമതി വ്യാപാരികളെ ബാധിക്കുമെന്നാണ് വിലയിരുത്തല്‍. ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഫോറിന്‍ ട്രേഡിന്റേതാണ് ഈ തീരുമാനം.

ശുദ്ധീകരിച്ചതും ശുദ്ധീകരിക്കാത്തതുമായ എല്ലാത്തരം പഞ്ചസാരകളുടെ കയറ്റുമതിയ്ക്കും നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഉത്തരവ് ഉടനടി പ്രാബല്യത്തില്‍ വരും. അതേസമയം മെയ് 13ന് മുമ്പ് കപ്പലുകളില്‍ ലോഡിങ് പൂര്‍ത്തിയാക്കുകയും കസ്റ്റംസ് ക്ലിയറന്‍സ് ലഭിക്കുകയും ചെയ്ത ചരക്കുകള്‍ക്ക് നീക്കമാകാമെന്നും ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇറാന്‍ യുദ്ധം സൃഷ്ടിച്ച പ്രതിസന്ധികള്‍ക്കിടെ രാജ്യത്തെ ഇന്ധനവില ഉടനടി വര്‍ധിപ്പിക്കാനും സാധ്യത ഏറുകയാണ്. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

സസ്‌പെൻസിന് വിരാമം; വി ഡി സതീശന്‍ കേരള മുഖ്യമന്ത്രി, ഹൈക്കമാന്‍ഡ് പ്രഖ്യാപനമെത്തി

സസ്‌പെൻസിന് വിരാമം; വി ഡി സതീശന്‍ കേരള മുഖ്യമന്ത്രി, ഹൈക്കമാന്‍ഡ് പ്രഖ്യാപനമെത്തി

തിരുവനന്തപുരം: ദിവസങ്ങള്‍ നീണ്ട ചർച്ചകൾക്കും അനിശ്ചിതത്വങ്ങൾക്കും ഒടുവിൽ വിരാമം. പ്രതിപക്ഷ നേതാവായ വി ഡി സതീശനെ കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി ഹൈക്കമാൻഡ് പ്രഖ്യാപിച്ചു. ദില്ലിയിൽ എഐസിസി വിളിച്ച വാർത്താസമ്മേളനത്തിലാണ് സതീശനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചത്. എഐസിസി നിരീക്ഷകരായ കോൺഗ്രസ് ജനറൽ സെക്രട്ടറി മുകുൾ വാസ്നിക്, അജയ് മാക്കൻ, കേരളത്തിന്‍റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി എന്നിവര്‍ വാർത്താസമ്മേളനത്തില്‍ പങ്കെടുത്തത്. നിയമസഭ തെരഞ്ഞെടുപ്പിൽ യുഡിഎഫ് നേടിയ വന്‍ വിജയത്തിന് പിന്നാലെ മുഖ്യമന്ത്രി സ്ഥാനത്തെ ചുറ്റിപ്പറ്റി നടന്ന ചർച്ചകൾക്കും നേതൃത്വ തർക്കങ്ങൾക്കും ഒടുവിലാണ് ഹൈക്കമാൻഡിന്റെ അന്തിമ തീരുമാനം.

തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ 'ആരാണ് മുഖ്യമന്ത്രി?' എന്ന ചോദ്യമാണ് കേരള രാഷ്ട്രീയത്തിലെ പ്രധാന ചർച്ചയായിരുന്നത്. 11 ദിവസത്തെ അനിശ്ചിതത്വത്തിനൊടുവിൽ ചർച്ചകൾക്ക് വിരാമമിട്ട് ഹൈക്കമാൻഡ് സതീശന്റെ പേരിൽ മുദ്രവെച്ചിരിക്കുകയാണ്. കെ സി വേണുഗോപാൽ, രമേശ് ചെന്നിത്തല എന്നിവരുടെ പേരുകളും അവസാനഘട്ട ചർച്ചകളിൽ സജീവമായിരുന്നെങ്കിലും തെരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ മുഖമായി മുന്നിൽ നിന്നതും എൽഡിഎഫിനെതിരെ ശക്തമായ പ്രചാരണം നയിച്ചതുമാണ് സതീശന് അനുകൂലമായ പ്രധാന ഘടകങ്ങളായി വിലയിരുത്തപ്പെടുന്നത്. മുഖ്യമന്ത്രി പ്രഖ്യാപനത്തിന് പിന്നാലെ തലസ്ഥാനത്ത് അടക്കമുള്ള വിവിധ ഭാഗങ്ങളിൽ കോൺഗ്രസ് പ്രവർത്തകർ ആഘോഷം ആരംഭിച്ചു. അതേസമയം, മന്ത്രിസഭാ രൂപീകരണ ചർച്ചകൾ ഉടൻ ആരംഭിക്കുമെന്നാണ് വിവരം. മുസ്ലിം ലീഗിന് നിർണായക വകുപ്പുകൾ ലഭിക്കുമെന്നാണ് സൂചന. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ആവർത്തിക്കുന്ന നീറ്റ് ദുരന്തങ്ങൾ

ആവർത്തിക്കുന്ന നീറ്റ് ദുരന്തങ്ങൾ

നീറ്റ് പരീക്ഷാ പേപ്പർ ചോർച്ചയുടെ ചുരുളഴിഞ്ഞതിന് കാരണമായത് രാജസ്ഥാനിലെ സിക്കാറിലെ ഒരു ഹോസ്റ്റൽ ഉടമയും മകനുമായിരുന്നു... കേരളത്തിൽ പഠിക്കുന്ന രാജസ്ഥാനിലെ സിക്കാർ സ്വദേശിയായ എംബിബിഎസ് വിദ്യാർഥി തന്റെ പിതാവിന് മേയ് 2ന് രാത്രി 11 മണിക്ക്, നീറ്റ് പരീക്ഷയിൽ പ്രതീക്ഷിക്കാവുന്ന ചോദ്യങ്ങൾ അയച്ചു നൽകി. സിക്കാറിൽ കോച്ചിങ് വിദ്യാർഥികൾക്കായി ഹോസ്റ്റൽ നടത്തുകയായിരുന്നു വിദ്യാർഥിയുടെ പിതാവ്. മേയ് 3-ന് നടക്കാനിരിക്കുന്ന നീറ്റ് പരീക്ഷയ്ക്ക് ഏതാനും മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെയായിരുന്നു ഇത്.

സിക്കാറിലുള്ള ഒരു സുഹൃത്തിൽ നിന്നാണു കേരളത്തിലെ വിദ്യാർഥിക്ക് ‘ഗസ് പേപ്പർ’ പിഡിഎഫ് രൂപത്തിൽ ലഭിച്ചതെന്നാണു സെപ്ഷൽ ഓപ്പറേഷൻസ് ഗ്രൂപ്പ് വൃത്തങ്ങൾ നൽകുന്ന വിവരം. നാല് പെൺകുട്ടികൾക്ക് ഈ പേപ്പർ നൽകാനായി ആ പിതാവ് രാവിലെ ചെന്നെങ്കിലും അവർ അപ്പോഴേക്കും പരീക്ഷാ കേന്ദ്രത്തിലേക്ക് പോയിരുന്നു. തുടർന്നു തനിക്ക് പരിചയമുള്ള ഒരു കെമിസ്ട്രി അധ്യാപകന് ഹോസ്റ്റൽ ഉടമ ഗസ് പേപ്പർ അയച്ചുകൊടുത്തു. നീറ്റ് പരീക്ഷാ പേപ്പറുമായി താരതമ്യം ചെയ്തപ്പോൾ അതിലെ 108 ചോദ്യങ്ങളിൽ 45 എണ്ണവും അതേപടിയുള്ളവയാണെന്ന് അധ്യാപകൻ കണ്ടെത്തി. തുടർന്ന് കെമിസ്ട്രി അധ്യാപകൻ സഹപ്രവർത്തകനായ ബയോളജി അധ്യാപകനോട് വിവരം പങ്കുവച്ചു. പരിശോധനയിൽ പല ചോദ്യങ്ങളും ഗസ് പേപ്പറുമായി ഒത്തുപോകുന്നതാണെന്നു മനസ്സിലായി.

ആകെ 135 ചോദ്യങ്ങളാണ് ഒറിജിനൽ പരീക്ഷാ പേപ്പറുമായി ഒത്തുപോയത്. തുടർന്നു ഹോസ്റ്റൽ ഉടമയും കെമിസ്ട്രി അധ്യാപകനും പൊലീസിനെ സമീപിച്ചെങ്കിലും കേസ് രജിസ്റ്റർ ചെയ്യാനോ അന്വേഷണം നടത്താനോ സിക്കാർ പൊലീസ് തയാറായില്ല. ഇതോടെ ഹോസ്റ്റൽ ഉടമയും അധ്യാപകനും നാഷനൽ ടെസ്റ്റിങ് ഏജൻസിക്ക് മെയിൽ അയച്ചു. തുടർന്ന് എൻടിഎ ഇന്റലിജൻസ് ബ്യൂറോയ്ക്ക് കത്തെഴുതുകയും മെയ് 8-ന് രാജസ്ഥാൻ സ്പെഷ്യൽ ഓപ്പറേഷൻസ് ഗ്രൂപ്പിനോട് കേസ് അന്വേഷിക്കാൻ ആവശ്യപ്പെടുകയും ചെയ്തു. ഹോസ്റ്റൽ ഉടമയുടെയും മകന്റെയും കെമിസ്ട്രി അധ്യാപകന്റെയും പേരുവിവരങ്ങൾ സെപ്ഷൽ ഓപ്പറേഷൻസ് ഗ്രൂപ്പ് പുറത്തുവിട്ടിട്ടില്ല

വിദ്യാർഥികൾക്ക് ദുരിതം

17-18 വയസ്സുള്ള വിദ്യാർഥികളെ സംബന്ധിച്ച് ചോദ്യപ്പേപ്പർ ചോർച്ച വലിയ മാനസിക പ്രയാസമാണ് ഉണ്ടാക്കിയത്. എന്നാൽ പരീക്ഷയുടെ പുതിയ തിയതി വരെയുള്ള സമയം വിദ്യാർഥികൾക്ക് ഉപയോഗപ്പെടുത്താനാകുമെന്നതാണ് ഒരു പരിധിവരെ ആശ്വാസം. ഓൾ ഇന്ത്യാ റാങ്കിൽ 25,000ത്തിന് അകത്ത് വരുന്നവർക്കാണ് സർക്കാർ മെഡിക്കൽ കോളജുകളിൽ പ്രവേശനം ലഭിക്കുക.

അ​ന്വേഷണം

കൈപ്പടയിൽ തയാറാക്കിയ നിലയിൽ വാട്സാപ്, ടെലഗ്രാം തുടങ്ങിയ മാധ്യമങ്ങളിലൂടെ പ്രചരിച്ച മാതൃകാ ചോദ്യപ്പേപ്പറിന്റെ ഉറവിടം തിരയുകയാണ് സിബിഐ ഉൾപ്പെടെയുള്ള അന്വേഷണ സംഘം. അതിനിടെ, നീറ്റ് ചോദ്യപ്പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് ബിഎഎംഎസ് വിദ്യാർഥി അറസ്റ്റിലായി. ശുഭം ഖൈർനറെന്ന മുപ്പതുകാരനാണ് നാസിക് ക്രൈംബ്രാഞ്ചിന്റെ പിടിയിലായത്. ടെലഗ്രാമിൽനിന്ന് 10 ലക്ഷം രൂപയ്ക്ക് വാങ്ങിയ നീറ്റ് പരീക്ഷയുടെ മാതൃകാ ചോദ്യപ്പേപ്പർ ഇയാൾ 15 ലക്ഷം രൂപയ്ക്ക് ഹരിയാനയിൽ നിന്നുള്ള മറ്റൊരാൾക്ക് മറിച്ചുവിറ്റെന്നും അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. ഇതുവരെ 45ലേറെപ്പേരാണ് ചോദ്യപ്പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് അറസ്റ്റിലായത്. നീറ്റ് യുജി പരീക്ഷാ ക്രമക്കേടില്‍ പ്രതിഷേധിച്ച് തിരുവന്തപുരത്ത് എസ്എഫ്‌ഐ നടത്തിയ മാര്‍ച്ച് സംഘര്‍ഷത്തിൽ കലാശിക്കുകയും ചെയ്തു..

2026ലെ നീറ്റ് യുജി പരീക്ഷയുടെ ചോദ്യപ്പേപ്പർ ചോർന്ന സംഭവത്തിലെ സൂത്രധാരൻ രാജസ്ഥാനിലെ ജയ്പുരിൽ പിടിയിൽ. മനീഷ് യാദവ് എന്നയാളെയാണ് രാജസ്ഥാൻ പൊലീസിന്റെ സ്പെഷൽ ഓപ്പറേഷൻസ് ഗ്രൂപ്പ് (എസ്ഒജി) അറസ്റ്റ് ചെയ്തത്. ഇയാളെ ചോദ്യം ചെയ്തു വരുകയാണ്. നേരത്തേ ഉത്തരാഖണ്ഡിലെ ഡെറാഡൂണിൽനിന്ന് 13 പേരെ അറസ്റ്റ് ചെയ്തിരുന്നു. മഹാരാഷ്ട്രയിലെ നാസിക്കിൽനിന്നാണ് ചോദ്യപ്പേപ്പർ ചോർന്നതെന്നാണ് പ്രാഥമിക നിഗമനമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ എൻഡിടിവിയോടു പറഞ്ഞു. മഹാരാഷ്ട്ര, ഉത്തരാഖണ്ഡ്, രാജസ്ഥാൻ എന്നിവിടങ്ങളിലായാണ് ചോദ്യപ്പേപ്പർ ചോർച്ചയുടെ ഗൂഢാലോചന നടന്നത്. വിവിധ സംസ്ഥാനങ്ങളിൽ വ്യാപിച്ചതിനാൽ കേസ് അന്വേഷണം സിബിഐയ്ക്ക് കൈമാറിയിട്ടുണ്ട്.

മൂന്നാം തീയതി നടന്ന പരീക്ഷയ്ക്കു മുൻപു പ്രചരിച്ച മാതൃകാ ചോദ്യക്കടലാസിലെ 135 ചോദ്യങ്ങൾ യഥാർഥ പരീക്ഷയിൽ ഉൾപ്പെട്ടിരുന്നുവെന്നായിരുന്നു ആരോപണം ഉയർന്നത്. മാതൃകാ ചോദ്യക്കടലാസിലെ 410 ചോദ്യങ്ങളിൽ 135 എണ്ണം കെമിസ്ട്രി, ബയോളജി വിഭാഗങ്ങളിലായി യഥാർഥ പരീക്ഷയിൽ ഉൾപ്പെട്ടതായി അന്വേഷണം നടത്തുന്ന രാജസ്ഥാൻ സ്പെഷൽ ഓപ്പറേഷൻസ് ഗ്രൂപ്പ് എഡിജിപി വിശാൽ ബൻസാൽ പറഞ്ഞു. 30,000 മുതൽ ഏഴ് ലക്ഷം രൂപ വരെയാണ് ഈ മാതൃകാ ചോദ്യപ്പേപ്പറിനായി വിദ്യാർഥികളിൽനിന്ന് വാങ്ങിയതെന്നാണ് വിവരം.

കേരളത്തിലെ ഒരു മെഡിക്കൽ കോളജിൽ പഠിക്കുന്ന രാജസ്ഥാനിലെ ചുരു സ്വദേശിയായ വിദ്യാർഥിയാണ് യഥാർഥ നീറ്റ് പരീക്ഷയിലെ ചോദ്യങ്ങളുടെ ഭൂരിഭാഗവും ഉൾപ്പെടുന്ന മാതൃകാ ചോദ്യപ്പേപ്പർ മറ്റിടങ്ങളിലേക്ക് കൈമാറിയതെന്നാണ് നിലവിലെ വിവരം. മേയ് ഒന്നിന് ഈ വിദ്യാർഥി മാതൃകാ ചോദ്യപ്പേപ്പർ സീക്കറിൽ ഹോസ്റ്റൽ നടത്തുന്ന തന്റെ പിതാവിന് കൈമാറി. പിതാവ് ഈ ചോദ്യപ്പേപ്പർ അവിടെയുള്ള കോച്ചിങ് സെന്ററിനു കൈമാറി. ഈ കോച്ചിങ് സെന്ററിലെ വ്യക്തിയാണ് ചോദ്യപ്പേപ്പർ ചോർന്ന വിവരം ദേശീയ പരീക്ഷാ ഏജൻസി അധികൃതരെ അറിയിച്ചത്. അതിനിടെ മഹാരാഷ്ട്രയിലും ഉത്തരാഖണ്ഡിലും ഈ മാതൃകാ ചോദ്യപ്പേപ്പർ വാട്സാപ്പിലൂടെയും കോച്ചിങ് സെന്ററുകളിലൂടെയും വിദ്യാർഥികൾക്ക് ലഭിച്ചിരുന്നു.

2024

നീറ്റ്–യുജി, യുജിസി–നെറ്റ് പരീക്ഷകളിൽ ക്രമേക്കേടുണ്ടായെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം അംഗീകരിച്ചതോടെ രാജ്യ വ്യാപക പ്രതിഷേധത്തിലാണ് വിദ്യാർത്ഥികൾ. ജൂൺ 13 നാണ് നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് പുനഃ പരീക്ഷ നടത്താനുള്ള ഉത്തരവിറങ്ങുന്നത്. ചോദ്യ പേപ്പർ ചോർന്നതിന് പിന്നലെയാണ് പ്യൂൺ പരീക്ക്ഷ ജൂൺ 23 ന് പ്രഖ്യാപിച്ചത്. ഓൾ-ഇന്ത്യ പ്രീ-മെഡിക്കൽ ടെസ്റ്റ് (എഐപിഎംടി) എന്നറിയപ്പെട്ടിരുന്ന നീറ്റ്-യുജി, രാജ്യത്തുടനീളമുള്ള എല്ലാ മെഡിക്കൽ സ്ഥാപനങ്ങളിലും ബിരുദ മെഡിക്കൽ കോഴ്‌സുകളിലേക്ക് പ്രവേശനം തേടുന്ന വിദ്യാർത്ഥികൾക്കായി എല്ലാ വർഷവും നടത്തുന്ന ഏക പ്രവേശന പരീക്ഷയാണ്. ഇംഗ്ലീഷ്, ഹിന്ദി, അസമീസ്, ബംഗാളി, ഗുജറാത്തി, കന്നഡ, മലയാളം, മറാഠി, ഒഡിയ, പഞ്ചാബി, തമിഴ്, തെലുങ്ക്, ഉറുദു തുടങ്ങി പതിമൂന്ന് ഭാഷകളിൽ പരീക്ഷയുടെ നടത്തിപ്പിൻ്റെ ചുമതല നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻടിഎ) യിൽ നിക്ഷിപ്‌തമാണ്.

നീറ്റ്–യുജി ഫലങ്ങളെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങൾ

2024 മെയ് 5ന് 2.4 ദശലക്ഷത്തിലധികം വിദ്യാർത്ഥികൾ എഴുതിയ നീറ്റ് ചോദ്യ പേപ്പർ ചോർന്നുവെന്ന് ആദ്യമായി ആരോപണം ഉയരുന്നത് സമൂഹ മാധ്യമങ്ങളിലാണ്. ഫലം പ്രസിദ്ധീകരിച്ചതിന് പിന്നാലെ പരീക്ഷാ നടത്തിപ്പിലും ഫലനിർണയത്തിലും അപാകതകൾ ചൂണ്ടിക്കാണിച്ച് രക്ഷിതാക്കൾ രംഗത്തെത്തി. നീറ്റ് യുജിയിൽ ക്രമക്കേടു നടന്നെന്നും പുനഃപരീക്ഷ വേണമെന്നും ആവശ്യപ്പെട്ട് ശാവാംഗി മിശ്ര ഉൾപ്പെടെ പത്ത് വിദ്യാർഥികൾ സമർപ്പിച്ച ഹർജികൾ ജൂൺ 12 ന് ജസ്റ്റിസുമാരായ വിക്രംനാഥ്, ജസ്റ്റിസ് അഹ്സനുദ്ദീൻ അമാനുള്ള എന്നിവരടങ്ങിയ അവധിക്കാല ബെഞ്ച് പരിഗണിച്ചു. ചോദ്യപ്പേപ്പർ ചോർന്നെന്നും പലയിടങ്ങളിലും അത് വിദ്യാർഥികൾക്ക് നേരത്തേ ലഭിച്ചുവെന്നും ആരോപണം ഉയർന്നു. ബിഹാറിൽ നിന്ന് 4 വിദ്യാർത്ഥികളെ ചോദ്യപേപ്പർ ചോർത്തിയ കേസിൽ അറസ്റ്റ് ചെയ്തിരുന്നു. പരീക്ഷാർഥികളിൽ നിന്നു 30 ലക്ഷം രൂപ വരെ ഈടാക്കിയതായാണ് വിവരം.

എന്താണ് നീറ്റ്–യുജി

നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് അല്ലെങ്കിൽ നീറ്റ്–യുജി, ഇന്ത്യയിലെ മെഡിക്കൽ ഫീൽഡിൽ പ്രവേശനം നേടാനുള്ള നിർണായക പരീക്ഷയാണ്. നാഷണൽ ടെസ്റ്റിംഗ് ഏജൻസി എന്ന എൻടിഎ നടത്തുന്ന നീറ്റ് യുജി, രാജ്യവ്യാപകമായി സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളിലെ ബിരുദ മെഡിക്കൽ, ഡെൻ്റൽ കോഴ്‌സുകളിലേക്കും ആയുഷ് പ്രോഗ്രാമുകളിലേക്കും പ്രവേശന കവാടമാണ്. ഈ മത്സര പരീക്ഷ ഉദ്യോഗാർത്ഥികളെ ഫിസിക്സ്, കെമിസ്ട്രി, ബയോളജി എന്നിവയിലെ പ്രാവീണ്യത്തെയാണ് വിലയിരുത്തുന്നത്. കൂടാതെ ഈ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിനുള്ള നിർബന്ധിത മാനദണ്ഡവുമാണ്.

നീറ്റ് യുജിക്ക് മുമ്പ്, ഇന്ത്യയിലെ മെഡിക്കൽ പ്രവേശനം വിവിധ സംസ്ഥാന-തലത്തിലായിരുന്നത് നിയന്ത്രിക്കപ്പെട്ടിരുന്നത്. ഈ സമ്പ്രദായം പലപ്പോഴും പ്രവേശന പ്രക്രിയയിലെ പൊരുത്തക്കേടുകൾ, പരീക്ഷാ നിലവാരങ്ങളിലെ വ്യതിയാനങ്ങൾ, ഒന്നിലധികം പരീക്ഷകൾക്ക് തയ്യാറെടുക്കേണ്ട വിദ്യാർത്ഥികൾക്ക് കാര്യമായ സമ്മർദ്ദം എന്നിവയ്ക്ക് കാരണമായിരുന്നു.ഈ ന്യൂനതകൾ പരിഹരിക്കാനായാണ് ഏകീകൃത മെഡിക്കൽ പ്രവേശന പരീക്ഷ എന്ന ആശയം ആദ്യം നിർദ്ദേശിക്കപ്പെട്ടത്. 2016 ൽ പുറത്തുവന്ന ഒരു നിർണ്ണായക വിധിയിലൂടെയാണ് ഏപ്രിലിൽ , സുപ്രീം കോടതി നീറ്റ് യുജി പുനഃസ്ഥാപിക്കുന്നത്. ഇന്ത്യയിലുടനീളമുള്ള മെഡിക്കൽ, ഡെൻ്റൽ കോഴ്‌സുകളിലേക്കുള്ള ഏക പ്രവേശന പരീക്ഷയായി നിർബന്ധമാക്കുകയും ചെയ്തു. ഒന്നിലധികം പ്രവേശന പരീക്ഷകൾ ഇല്ലാതാക്കാനും പ്രവേശന പ്രക്രിയയിലെ അപാകതകൾ തടയാനുമാണ് വിധി നടപ്പിലാക്കിയത്.2018ൽ നീറ്റ് യുജി നടത്തിപ്പിൻ്റെ ചുമതല നാഷണൽ ടെസ്റ്റിംഗ് ഏജൻസിക്ക് എന്ന എൻടിഎക്ക് കൈമാറി.

നീറ്റ് പരീക്ഷയുടെ വിശ്വാസ്യത വീണ്ടും ചോദ്യം ചെയ്യപ്പെടുകയാണ്.... ചോദ്യപേപ്പര്‍ ക്രമക്കേട് വിവരം പുറത്ത് വന്ന സാഹചര്യത്തില്‍ ഈ വര്‍ഷത്തെ നീറ്റ് യുജി മെഡിക്കല്‍ പ്രവേശന പരീക്ഷ റദ്ദാക്കി കഴിഞ്ഞു.... മെയ് മൂന്നിന് നടന്ന പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നുവെന്ന് വ്യക്തമായതോടെയാണ് പരീക്ഷ റദ്ദാക്കിക്കൊണ്ടുള്ള തീരുമാനം. വിഷയത്തിൽ കേന്ദ്ര സർക്കാർ സി.ബി.ഐ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

ചോദ്യക്കടലാസ് ചോർച്ചയുടെ സൂത്രധാരനെന്ന് കരുതുന്നയാളടക്കം ആറു പേർ പിടിയിലായി. ഉത്തരാഖണ്ഡിലെ ദെഹ്‌റാദൂണിൽനിന്നാണ് അഞ്ചുപേരെ കസ്റ്റഡിയിലെടുത്തത്. മറ്റൊരാൾ മഹാരാഷ്ട്രയിലെ നാസിക്കിലും പിടിയിലായി. രാജസ്ഥാനിലെ സികാറിൽ കരിയർ കൗൺസലറായ രാകേഷ് കുമാറാണ് മുഖ്യ പ്രതി. ഇയാളിൽനിന്ന് ചോദ്യക്കടലാസ് വാങ്ങിയവരാണ് ദെഹ്‌റാദൂണിൽ പിടിയിലായത്. ഇവർ നാലുപേരും നീറ്റ് പരീക്ഷയ്ക്ക് തയ്യാറെടുത്തിരുന്ന വിദ്യാർഥികളാണ്. വിവാദ ചോദ്യക്കടലാസ് കൈവശമുണ്ടായിരുന്ന, ഭോപാലിൽ മെഡിക്കൽ സയൻസസ് വിദ്യാർഥിയായ ശുഭം ഖൈർനാരാണ് നാസിക്കിൽ പിടിയിലായത്.

രാജ്യത്തെ ലക്ഷക്കണക്കിന് വിദ്യാർഥികൾ വിശ്വസിച്ചെഴുതുന്ന ദേശീയ മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട ക്രമക്കേടിൽ നടന്നത് വമ്പൻ തട്ടിപ്പെന്ന് വിവരം. ​ഗൂഢാലോചനയുടെ തുടക്കം നാസിക്കിൽ നിന്നാണെന്ന് കണ്ടെത്തി. ഹരിയാന, ആന്ധ്ര, തെലങ്കാന, രാജസ്ഥാൻ, ദില്ലി, ജമ്മു കശ്മീർ അടക്കം സംസ്ഥാനങ്ങളിലേക്കും ചോദ്യപേപ്പർ എത്തിയതായും കണ്ടെത്തൽ. സിബിഐ ഇന്ന് തന്നെ എഫ്ഐആർ തയ്യാറാക്കുമെന്നാണ് വിവരം. തട്ടിപ്പിന്റെ സൂത്രധാരനെന്ന് പൊലീസ് ആരോപിക്കുന്ന മനീഷ് യാദവിനെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

ചോദ്യചിഹ്നമാകുന്നതാണ് വലിയ പ്രശ്നം. നീറ്റിൻ്റെ വിശ്വാസ്യത തകരാൻ ഒരു കാരണവശാലും അനുവദിക്കരുതെന്നാണ് 2024ൽ സുപ്രീം കോടതി പറഞ്ഞത്. അതിന്റെ അടിസ്ഥാനത്തിൽ കെ. രാധാകൃഷ്ണൻ കമ്മിറ്റിയെ നിയമിക്കുകയും നിർദേശങ്ങൾ സമർപ്പിക്കുകയും ചെയ്തു. എന്നിട്ടും 2026ൽ ഇത് ആവർത്തിച്ചു 